മദ്രസ തുറക്കാറായി തുറക്കും മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്.

Madrasa Guide
മദ്രസ തുറക്കാറായി തുറക്കും മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്.
റമദാൻ അവധി കഴിഞ്ഞ് മദ്റസകൾ ഏപ്രിൽ 20ന് തുറക്കും. ചേളാരി :സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിൻ്റെ അംഗീകൃത മദ്റസകൾ റമദാൻ അവധി കഴിഞ്ഞ് ഏപ്രിൽ 20 ശനിയാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കും. ശവ്വാൽ 9നാണ് കീഴ് വഴക്കമനുസരിച്ച് മദ്റസകൾ തുറന്ന് പ്രവർത്തിക്കേണ്ടതെങ്കിലും പിറ്റേന്ന് വെള്ളിയാഴ്‌ചയായത് കൊണ്ട് മുഅല്ലിം കളുടെയും മറ്റും സൗകര്യം പരിഗണിച്ചാണ് 20ന് ശനിയാഴ്ച തുറക്കാൻ തീരുമാനിച്ചത്. മദ്റസ പ്രവേശനോത്സവം തുടങ്ങിയ ചടങ്ങുകൾ നേരത്തെ നിശ്ചയിച്ച പോലെ നടത്താവുന്നതാണ് എന്ന് സമസ്ത അറിയിച്ചിട്ടുണ്ട്. മദ്രസ കാലയളവിൽ നമ്മുടെ മക്കളുടെ പോക്കും വരവും നാം വളരെയധികം ശ്രദ്ധിക്കണം. നമുക്കറിയാം പഴയ കാലമല്ല. വന്യജീവികളുടെ ശല്യവും, മറ്റു പ്രയാസങ്ങളും നേരിടുന്ന കാലമാണ്.  നമ്മുടെ മക്കളുടെ സന്ദർശനത്തിനായി താഴെ പറയുന്ന കാര്യങ്ങൾ കൃത്യമായി കടത്തിൽ വരുത്താൻ ശ്രമിക്കുക. 1. മദ്രസയിലേക്കുള്ള പോക്കും വരവും  സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക. ( അതിനായി നമുക്ക് പല മാർഗങ്ങളും ഉപയോഗപ്പെടുത്താം. വാഹനം, അതുമല്ലെങ്കിൽ രക്ഷിതാവിന്റെ നേരിട്ട്കൊണ്ട് കുട്ടിയെ മദ്രസയിലേക്ക് കൊണ്ടുപോവുകയും കൊണ്ട് വരികയും ചെയ്യുക, അതിനും കഴിയില്ലെങ്കിൽ വിശ്വ…

Post a Comment