Class 2 Aqeeda Chapter 2 By Madrasa Guide Quiz Burhan

Madrasa Guide
Quiz burhan

Aqeeda Quiz

Please fill the above data!
Points : 0

Name : Apu

Roll : 9

Total Questions:

Correct: | Wrong:

Attempt: | Percentage:

ഈമാൻ കാര്യങ്ങൾ

1) അല്ലാഹുവിൽ വിശ്വസിക്കുക

2) അല്ലാഹുവിൻ്റെ മലക്കുകളിൽ വിശ്വസിക്കുക

3) അല്ലാഹു അവതരിപ്പിച്ച ഗ്രന്ഥങ്ങളിൽ വിശ്വസിക്കുക

4) അല്ലാഹു അയച്ച പ്രവാചകന്മാരിൽ വിശ്വസിക്കുക

5) അന്ത്യനാളിൽ വിശ്വസിക്കുക

6) അല്ലാഹു വിൻറെ വിധിയിൽ വിശ്വസിക്കുക (നന്മയും, തിന്മയുമായ എല്ലാ കാര്യങ്ങളും അല്ലാഹുവിൽ നിന്നാണെന്നുള്ള വിശ്വാസം)

1) അല്ലാഹുവിലുള്ള വിശ്വാസം എങ്ങനെ?

അല്ലാഹുവിലുള്ള വിശ്വാസം അല്ലാഹു ഏകനാണ്, അവൻ നമ്മുടെയും സർവ ചരാചരങ്ങളുടെയും സ്രഷ്ടാവും രക്ഷിതാവുമാണ്. എല്ലാറ്റിന്റെയും നിയന്ത്രണവും അധികാരവും അവനിലാണ്. അവനല്ലാത്ത മുഴുവനും അവൻ്റെ സൃഷ്ടികളാണ്, എല്ലാ കാര്യത്തിലും അവനെ ആശ്രയിക്കുന്നവരാണ്.

അമ്പിയാക്കളും മാലാഖമാരും സൂര്യനും മറ്റു പ്രപഞ്ച ശക്തികളും, അവൻ്റെ സൃഷ്‌ടികൾ തന്നെയാണ്

അല്ലാഹു സ്വന്തമായി അസ്ഥിത്വമുളളവനും എന്നെന്നും ജീവിച്ചിരിക്കുന്നവനുമാണ്. അവന് ആദ്യമോ അന്ത്യമോ ഇല്ല. എല്ലാം അവൻ കേൾക്കുന്നുണ്ട്. എല്ലാം അവൻ കാണുന്നുണ്ട്, കൂരിരുട്ടിൽ സഞ്ചരിക്കുന്ന ഉറുമ്പിന്റെ ചലനം മുതൽ നമ്മുടെ ഹൃദയത്തിൽ മറഞ്ഞ് കിടക്കുന്ന രഹസ്യങ്ങൾ പോലും അവനറിയുന്നുണ്ട്. ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും അവനാണ്. അവന് എല്ലാ ഉയർന്ന ഗുണങ്ങളുമുണ്ട്. അവൻ നമ്മെ ഇല്ലായ്‌മയിൽ സൃഷ്‌ടിച്ചു. നമുക്ക് വിശേഷ ബുദ്ധിയും നല്ല രൂപവും നൽകി. എല്ലാ വിധ അനുഗ്രഹങ്ങളും സമ്മാനിച്ചു. അവനെ മാത്രമേ ആരാധിക്കാവൂ. അവന് സാങ്കൽപ്പിക രൂപങ്ങളൊന്നുമില്ല. അവനല്ലാത്തവർക്ക് ആരാധന നിർവഹിക്കുന്നത് അവൻ ഇഷ്‌ടപ്പെടുന്നില്ല. ചെയ്യുന്നവർ ഇസ്‌ലാമിൽ നിന്ന് പുറത്താണ്.


2) മലക്കുകളിലുള്ള വിശ്വാസം

അല്ലാഹു തനിക്ക് വേണ്ടി ആരാധിക്കാനും തന്റെ കൽപനകൾ നടപ്പാക്കാനും മലക്കുകളെ സൃഷ്ടിച്ചിട്ടുണ്ടെന്നു നാം വിശ്വസിക്കണം. മനുഷ്യ സ്വഭാവങ്ങളൊന്നും അവർക്കില്ല. പ്രകാശത്താൽ സൃഷ്ടിക്കപ്പെട്ടത് കൊണ്ട് തന്നെ മനുഷ്യന്റെ നേത്രങ്ങൾക്ക് അവരെ കാണാൻ കഴിയില്ല. മലക്കുകളിൽ ചിലർ മനുഷ്യ കാര്യങ്ങൾക്ക് വേണ്ടി നിയോഗിക്കപ്പെട്ടവരാണ്. അവരിൽ പെട്ട ജിബ്രീൽ (അ) പ്രവാചകന്മാർക്ക് വഹ് യ് എത്തിച്ചു കൊടുക്കാൻ നിയോഗിക്കപ്പെട്ട മലക്കാണ്.

മീക്കായീൽ (അ) ഭൂമിയിൽ മഴ, കാറ്റ്, ഭക്ഷണം തുടങ്ങിയ കാര്യങ്ങൾക്ക് നിയോഗിക്കപ്പെട്ട മലക്കാണ്. അസ്‌റാഈൽ (അ) മനുഷ്യ ആത്മാവിനെ പിടിക്കാൻ നിയോഗിക്കപ്പെട്ട മലക്കാണ്.

ഇസ്റാഫീൽ (അ) സൂറ് എന്ന കാഹളത്തിൽ ഊതൽ കൊണ്ട് ഏൽപ്പിക്കപ്പെട്ട മലക്കാണ്.

റഖീബ്, (അ)അതീദ്(അ) മനുഷ്യരുടെ നന്മ തിന്മകൾ എഴുതി വെക്കാൻ ഏൽപ്പിക്കപ്പെട്ട മലക്കുകളാണ്. മുൻകർ,(അ) നകീർ (അ)എന്നീ രണ്ടു മലക്കുകൾ ഖബ്റിൽ ചോദ്യം ചെയ്യാൻ ഏൽപ്പിക്കപ്പെട്ടവരാണ്

മാലിക് (അ)നരകം കാക്കുന്ന മലക്ക്, രിള് വാൻ (അ) സ്വർഗം കാക്കുന്ന മലക്ക്.

ഇപ്രകാരം ഓരോ മലക്കുകൾക്കും വ്യത്യസ്‌തമായ ജോലികൾ അല്ലാഹു നൽകിയിട്ടുണ്ട്.

മലക്കുകൾ അല്ലാഹു ഇഷ്‌ടപ്പെടുന്ന അടികമകളാണ്. അവർക്ക് തെറ്റ് ചെയ്യാനുള്ള കഴിവില്ല. അവരെ ബഹുമാനിക്കാൻ നാം ബാധ്യസ്‌ഥരാണ്.


3) ഗ്രന്ഥങ്ങളിലുള്ള വിശ്വാസം

ജനങ്ങൾക്ക് മാർഗനിർദേശം നൽകാൻ അല്ലാഹു പ്രവാചകന്മാർ മുഖേന ചില ഗ്രന്ഥങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെന്ന് നാം വിശ്വസിക്കണം.

നൂറ് ഏടുകളും നാലു കിതാബുകളും അല്ലാഹു ഇറക്കിയിട്ടുണ്ട് .

ഗ്രന്ഥങ്ങളുടെ കൂട്ടത്തിൽ ഏറ്റവും അവസാനം അവതരിച്ച ഖുർആൻ അല്ലാത്ത ഗ്രന്ഥങ്ങളിലെല്ലാം മനുഷ്യ കൈകടത്തലുകളും മാറ്റത്തിരുത്തലുകളും സംഭവിച്ചതായി കാണാൻ കഴിയും. സത്യവും അസത്യവും വേർത്തിരിച്ചറിയൽ പ്രയാസകരമായ രീതിയിൽ മാറ്റിമറിക്കപ്പെട്ടു. മുഹമ്മദ് നബി (സ)ക്ക് ജിബ്‌രീൽ (അ) എന്ന മലക്ക് മുഖേന അല്ലാഹു അവതരിപ്പിച്ച് കൊടുത്ത ഗ്രന്ഥമാണ് ഖുർആൻ. അത് അറബ് ഭാഷയിലാണ്. അതിന്റെ സംരക്ഷണം അല്ലാഹു തന്നെ ഏറ്റെടുത്തിട്ടുണ്ട്. അത് കൊണ്ട് ഖുർആനിൽ മനുഷ്യ കൈകടത്തലുകൾ സംഭവിക്കുക എന്നത് അസാധ്യമാണ്.



4)പ്രവാചകൻമാരിലുള്ളവിശ്വാസം

അല്ലാഹു മനുഷ്യർക്ക് മാർഗനിർദേശം നൽകാനായി മനുഷ്യരുടെ കൂട്ടത്തിൽ നിന്ന് തന്നെ ചില ആളുകളെ പ്രത്യേകം തെരഞ്ഞെടുത്തിട്ടുണ്ട്. അവരെ പ്രവാചകന്മാർ എന്ന് വിളിക്കുന്നു. ഒരു ലക്ഷത്തി ഇരുപത്തിനാലായിരം (രണ്ടു ലക്ഷത്തി ഇരുപത്തിനാലായിരം എന്നും അഭിപ്രായമുണ്ട്.) പ്രവാചകന്മാർ വ്യത്യസ്‌ത കാലങ്ങളിലായി ഭൂമിയിൽ വന്നിട്ടുണ്ട്.

പ്രവാചകന്മാരുടെ കൂട്ടത്തിൽ നിന്ന് 315 ( മുന്നൂറ്റിപതിനഞ്ച്) പേരെ അല്ലാഹു പ്രത്യേകം തെരഞ്ഞെടുത്തിട്ടുണ്ട്. അവരെ മുർസലുകൾ എന്ന് പറയുന്നു.

അവർ തങ്ങൾക്ക് ലഭിച്ച വഹ് യുകൾ ജനങ്ങൾക്ക് പഠിപ്പിച്ചു കൊടുക്കാൻ പ്രത്യേകം കൽപ്പിക്കപ്പെട്ടവരാണ്. അവരിൽ ഇരുപത്തഞ്ച് ആളുകളുടെ പേരുകൾ ഖുർആനിൽ കാണാൻ കഴിയും.

മുർസലുളുടെ കൂട്ടത്തിൽ ഏറ്റവും ശ്രേഷ്‌ഠത ലഭിച്ച അഞ്ചു പേരെ ഉലുൽ അസ്‌മ്‌ എന്നു പറയുന്നു. പ്രബോധന ദൗത്യത്തിൽ ഏറ്റവും കൂടുതൽ പ്രയാസം തരണം ചെയ്‌തവരാണവർ. നൂഹ് (അ) ഇബ്റാഹീം(അ) മൂസ (അ) ഈസ(അ) മുഹമ്മദ് നബി(സ) എന്നിവരാണവർ. ആദ്യപ്രവാചകൻ മനുഷ്യ പിതാവായ ആദം നബിയും അവസാന പ്രവാചകൻ മുഹമ്മദ് നബി(സ)യുമാണ്.

മുഹമ്മദ് നബി(സ)ക്ക് ശേഷം അന്ത്യനാൾ വരെ ഒരു പ്രവാചകനും വരാനില്ല. മക്കയിലെ ഖുറൈശ് എന്ന അറബ് ഗോത്രത്തിൽ ഇബ്രാഹീം നബിയുടെയും ഇസ്‌മായീൽ നബിയുടെയും സന്താന പരമ്പരയിലാണ് മുഹമ്മദ് നബി(സ) ജനിച്ചത്.

നാൽപതാം വയസ്സിൽ നബിയും റസൂലുമായി. ശേഷം പതിമൂന്ന് വർഷം മക്കയിലെ ജനങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിച്ചു. പക്ഷേ, വളരെ കുറച്ച് പേർ മാത്രമേ വിശ്വസിച്ചുള്ളൂ. അന്തരീക്ഷം പ്രതികൂലമായപ്പോൾ മദീനയിലേക്ക് ഹിജ് റവന്നു.

അങ്ങനെ മദീനയിലെത്തി അവിടത്തെ ജനങ്ങളെ ഇസ്ല‌ാമിലേക്ക് ക്ഷണിച്ചു. അവരിൽ ഭൂരിപക്ഷവും ഇസ്ലാം സ്വീകരിച്ചു. പലായനത്തിന്റെ എട്ടാം വർഷം മക്കയിലേക്ക് തിരിച്ചു വന്നു. മക്കയെ ഇസ്ലാമിനധീനമാക്കി വീണ്ടും മദീനയിലേക്ക് തിരിച്ചു പോയി.63-ാം വയസ്സിൽ വഫാതായി.

ഇതിനിടയിൽ അറബ് ലോകം മുഴുവൻ ഇസ്‌ലാമിന് കീഴടങ്ങിയിരുന്നു.


5) അന്ത്യനാളിലുള്ള വിശ്വാസം

ഈ ലോകത്തിനു ആദ്യമെന്ന പോലെ ഒരു അവസാനമുണ്ടെന്നും അതിന് ശേഷം മറ്റൊരു ജീവിതം

വരാനുണ്ടെന്നും ഒരു മുസ്‌ലിം വിശ്വസിക്കണം. ഈ ലോകത്തിന്റെ അന്ത്യം അടുത്താൽ അല്ലാഹു ഇസ്റാഫീൽ എന്ന മലക്കിനോട് കാഹളത്തിൽ ഊതാൻ കൽപിക്കും. അതോടെ മുഴുവൻ മനുഷ്യരും മറ്റു ജീവികളും മരണപ്പെടും. ശേഷം വീണ്ടും ഊതാൻ കൽപിക്കും, അതോടെ ആദി മനുഷ്യൻ മുതൽ അന്ത്യനാൾ വരെ ജീവിച്ച മുഴുവൻ മനുഷ്യരും മറ്റു ജീവികളും പുനർ ജീവിപ്പിക്കപ്പെടും.

മനുഷ്യർ ഇഹലോകത്ത് വെച്ച് ചെയ്ത നന്മ തിന്മകളുടെ കണക്കെടുപ്പിനായി ഒരു സ്ഥലത്ത് ഒരുമിച്ചു കൂട്ടപ്പെടും. അല്ലാഹുവിലും പ്രവാചകരിലും വിശ്വസിച്ച് സൽപ്രവർത്തനങ്ങൾ ചെയ്ത‌വർ സ്വർഗത്തിൽ പ്രവേശിപ്പിക്കപ്പെടുകയും എല്ലാവിധ അനുഗ്രഹങ്ങൾ നൽകപ്പെടുകയും ചെയ്യും. അല്ലാഹുവിലും പ്രവാചകരിലും അവിശ്വസിച്ച് ദുഷ് പ്രവർത്തനങ്ങളിലേർപ്പെട്ടവർ നരകത്തിൽ പ്രവേശിക്കപ്പെടുകയും അവിടെ വെച്ച് എല്ലാ വിധ ശിക്ഷകളും അനുഭവിക്കേണ്ടി വരികയും ചെയ്യും.

6) വിധിയിലുളള വിശ്വാസം

എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ മുൻ വിധിയോടെയാണെന്നുള്ള വിശ്വാസമാണ് ഖളാ ,ഖദ്റിലുള്ള വിശ്വാസം.

ഈ പ്രപഞ്ചവും അതിലുള്ളതെല്ലാം സൃഷ്ട‌ിച്ച അല്ലാഹു ഇന്ന സമയത്ത് ഇന്നത് സംഭവിക്കണമെന്ന് മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ട്. അതനുസരിച്ചാണ് ഓരോ കാര്യങ്ങളും സംഭവിക്കുന്നത്. അത് പോലെ മനുഷ്യന് ലഭിക്കുന്ന അനുഗ്രഹങ്ങളും ജീവിതത്തിലുണ്ടാവുന്ന പരീക്ഷണങ്ങളും അല്ലാഹുവിൽ നിന്നുള്ളതാണ് എന്ന് നാം വിശ്വസിക്കണം. അനുഗ്രഹങ്ങൾ ലഭിക്കുമ്പോൾ അല്ലാഹുവിനെ സ്‌തുതിക്കുകയും പരീക്ഷണങ്ങൾ ഉണ്ടാവുമ്പോൾ അതിൽ ക്ഷമിക്കുകയും പ്രതീക്ഷ വെച്ച് പുലർത്തുകയും വേണം.

Post a Comment