Posts

Class 2 Fiqh Chapter 2 -by madrasa guide Quiz Bhurhan

Madrasa Guide
Quiz Burahan

Fiqh Quiz

Please fill the above data!
Points : 0

Name : Apu

Roll : 9

Total Questions:

Correct: | Wrong:

Attempt: | Percentage:

അസ്സലാമു അലൈക്കും. പ്രിയപ്പെട്ട രക്ഷിതാക്കളെ വിദ്യാർത്ഥികളെ ഈ പോസ്റ്റ് നിർബന്ധമായി നിങ്ങൾ വായിക്കണം. കാരണം പല ആളുകളും ഇതെന്തിനാണെന്നോ എന്തിനുവേണ്ടിയാണെന്നോ അറിയാതെ കുറ്റം പറയുന്നവരുണ്ട്. നാം ആദ്യം ചിന്തിക്കേണ്ടത് ആധുനിക ലോകം ഇന്ന് ഏറെ മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ്. അത് പല സ്കൂളുകളിലും അതുപോലെതന്നെ മറ്റു സ്ഥാപനങ്ങളിലും ഡിജിറ്റൽ സംവിധാനങ്ങളാണ് വരുന്നത്. പക്ഷേ മദ്രസകൾ ഇപ്പോഴും പഴയ ഐഡികളും അഭ്യാസങ്ങളും മാത്രമാണ് പയറ്റുന്നത് എന്നാൽ ഇക്കാലത്ത് അത് കൂടുതലൊന്നും മെച്ചപ്പെടാൻ സാധ്യതയില്ല. നമുക്കറിയാം കുട്ടികൾ അധികവും ഫോൺ യൂസ് ചെയ്യുന്നവരാണ്. ഗെയിം ആയാലും കാർട്ടൂൺ ആയാലും മറ്റു വീഡിയോസുകൾ ആയാലും കൂടുതലായും അവർ അതിൽ സമയം ചിലവഴിക്കുന്നവരാണ്. പഠിക്കാൻ അവർക്ക് മടിയാണ് ,പുസ്തകം എടുക്കാൻ മടിയാണ്, ഇങ്ങനെയുള്ളവരെ എങ്ങനെയാണ് പഠിപ്പിക്കുക. ഒരിക്കലും അവരെ നിർബന്ധിച്ചു പഠിപ്പിക്കാൻ കഴിയുകയില്ല. മറിച്ച് അവരാൽ സ്വയം അതിനു തയ്യാറാവുകയാണെങ്കിലോ... അതെ അതാണ് ഇവിടെ ഉദ്ദേശിക്കുന്നത്. ക്ലാസുകളിൽ പിന്നോക്ക അവസ്ഥയിൽ നിൽക്കുന്ന കുട്ടികൾ പഠിക്കാൻ തീരെ താല്പര്യമില്ലാത്ത കുട്ടികൾ അവരെയൊക്കെ മുൻപന്തിയിൽ കൊണ്ടുവരാനും അവരറിയാതെ തന്നെ പാട ബുക്കിൽ ഉള്ള അറിവുകൾ അവരെ പഠിപ്പിക്കാൻ ഉള്ള പുതിയ മെത്തേഡുകളാണ് ഇതിലൂടെ മുന്നോട്ടുവെക്കുന്നത്. "ക്വിസ്സ് മത്സരം" പലപ്പോഴും നമ്മുടെ ക്ലാസുകളിൽ കേട്ടെഴുത്തും മറ്റും നടത്താറുണ്ട്. പക്ഷേങ്കിൽ ഇതൊരു ടാസ്ക് ആയി അവർ ചെയ്യുകയും ചെയ്യുന്നതിലൂടെ അവർക്ക് വളരെയധികം ആവേശവും അതുപോലെ ഓരോ ചോദ്യവും അതിന്റെ ഉത്തരം കൃത്യമായി അവരുടെ ബുദ്ധിയിൽ നിലനിർത്താനും വേറെ സഹായിക്കും. കുട്ടികളോട് ഫോൺ എടുക്കണ്ട എന്ന് പറഞ്ഞാൽ പോലും അവർ ഫോൺ എടുക്കുന്നവരാണ്. ഈ അവസ്ഥയിൽ നമുക്ക് ഇതൊരു പഠനമായി ഉപയോഗപ്പെടുത്തുക. ഈ ക്വിസ് ഉപയോഗിച്ച് അധികപേരും നല്ല അഭിപ്രായങ്ങളാണ് മുന്നോട്ടുവെക്കുന്നത്. കുട്ടികളെല്ലാം വളരെ ആവേശത്തോടെയാണ് ചെയ്തു തീർക്കുന്നതെന്നും, രക്ഷിതാക്കൾ അടുത്ത ക്വിസ് ഉണ്ടോ എന്ന് ചോദിക്കുകയും ചെയ്യുന്നുണ്ട്. അൽഹംദുലില്ലാ അതിൽ വളരെ സന്തോഷം. ഇതുപോലുള്ള മറ്റു പഠന സഹായങ്ങളുമായി ബന്ധപ്പെട്ട നിങ്ങൾക്കറിയാവുന്ന കാര്യങ്ങൾ ഞങ്ങളുമായി പങ്കുവെക്കുക എന്ന് Muhammed Anas Zuhri എങ്ങനെ ഉപയോഗിക്കാം? ക്വിസ്സിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്യുക ശേഷം നിങ്ങൾക്ക് ആദ്യത്തെ കോളത്തിൽ കാണുന്നത് Enter Your Name എന്നായിരിക്കും അവിടെ നിങ്ങളുടെ പേര് എഴുതി കൊടുക്കുക.Enter Your Roll No എന്ന് എഴുതി കാണിക്കുന്ന രണ്ടാമതായി കാണുന്ന കോളത്തിൽ നിങ്ങളുടെ ക്ലാസിലെ പട്ടികയിലെ നമ്പർ (ഉദാഹരണം നിങ്ങളുടെ നമ്പർ പട്ടികയിൽ രണ്ടാം രണ്ടാമത്തെതാണ് അപ്പോൾ നിങ്ങളുടെ റോൾ നമ്പർ 2 ) അതിനുശേഷം Start The Quiz എന്ന ബട്ടനിൽ ക്ലിക്ക് ചെയ്യുക. എന്നാൽ ക്വിസ് ആരംഭിക്കുന്നതാണ്. ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം സെലക്ട് ചെയ്തു കഴിഞ്ഞാൽ അടുത്ത ചോദ്യത്തിനായി Next Question എന്നു കാണുന്ന സ്ഥലത്ത് ക്ലിക്ക് ചെയ്യുക. മത്സരാർത്ഥികൾക്കുള്ള നിർദ്ദേശങ്ങൾ 1 ഓരോ ചോദ്യത്തിനും നാല് ഓപ്ഷനുകൾ ആണുള്ളത്. അതിൽ ശരിയായത് മാത്രം സെലക്ട് ചെയ്യുക. 2. ഓരോ ചോദ്യത്തിനും 59 സെക്കൻഡ് ആണുള്ളത് അതിനുള്ളിൽ ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുക അല്ലെങ്കിൽ ടൈം കഴിഞ്ഞാൽ ഓട്ടോമാറ്റിക്കായി ഉത്തരം കാണിക്കും. 3. ഓരോ ചോദ്യവും കൃത്യമായി വായിച്ചു മനസ്സിലാക്കിയശേഷം ഉത്തരം സെലക്ട് ചെയ്യുക. 4. Next Question എന്നു കാണുന്ന സ്ഥലത്ത് ക്ലിക്ക് ചെയ്താൽ അടുത്ത ചോദ്യവും ഓപ്ഷനുകളും കാണും 5. ക്വിസ്സ് മുഴുവനായും ചെയ്തു കഴിഞ്ഞാൽ വീണ്ടും നിങ്ങൾക്ക് ചെയ്യാവുന്നതാണ്.എല്ലാ ഉത്തരവും ശരിയാകുന്നതുവരെയും ട്രൈ ചെയ്യാം. ഉപകാരപ്രദമാണെന്ന് തോന്നിയാൽ ഇത് നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് ഷെയർ ചെയ്യു..!

Post a Comment