Class 8 Duroos Chapter 2 By Madrasa Guide Quiz Burhan

Madrasa Guide
by madrasa guide Quiz Burhan

Duroos Quiz

Please fill the above data!
Points :  0

Name : Apu

Roll : 9

Total Questions:

Correct: | Wrong:

Attempt: | Percentage:

പരിപാലകന്റെ സ്വഭാവത്തിൽപ്പെട്ട സ്വഭാവമാണ് നന്ദി പ്രകടനം. അത്യുന്നതനായ അള്ളാഹു പറഞ്ഞു പോലെ. ഞങ്ങളുടെ നാഥൻ ഏറെ പൊറുക്കുന്നവനും പ്രതിഫലം നൽകുന്നവനും തന്നെത്രേ. നമുക്ക് അല്ലാഹു ചെയ്തുതന്ന അനുഗ്രഹങ്ങൾ എണ്ണിത്തിട്ടപ്പെടുത്താൻ കഴിയുന്നതിനേക്കാൾ എത്രയോ അധികമാണ് അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ നിങ്ങൾ എണ്ണി നോക്കിയാലും നിങ്ങൾക്ക് അത് എണ്ണിത്തിട്ടപ്പെടുത്താൻ ആവില്ല. നന്ദി പ്രകടനം കൊണ്ട് അനുഗ്രഹങ്ങൾ വർദ്ധിക്കുകയും നന്ദികേടുകൊണ്ട് അത് ചുരുങ്ങുകയും നഷ്ടപ്പെടുകയും ചെയ്യും നിങ്ങൾ കൃതജ്ഞത പ്രകാശിപ്പിക്കുന്നുവെങ്കിൽ നിശ്ചയം നിങ്ങൾക്കും ഞാൻ അനുഗ്രഹ വർദ്ധനവ് നൽകുന്നതാണ് .നാം അനുഭവിക്കുന്ന സർവ്വത്ര അനുഗ്രഹങ്ങളും സൃഷ്ട‌ിച്ചതും നമ്മിലേക്ക് എത്തിച്ചുതന്നതും യഥാർത്ഥ അനുഗ്രഹം നൽകുന്നവനായ അല്ലാഹുവായത് കൊണ്ട് അവയത്രയും അല്ലാഹുവിൽ നിന്നുള്ളത് തന്നെയാണ്. യഥാർത്ഥ അനുഗ്രഹം നൽകുന്നവനെ അറിയലും നാവ് കൊണ്ടത് പ്രകടമാക്കലും അനുസരണക്കേടിലല്ലാതെ ദൈവാനുസരണ മാർഗത്തിൽ ആ അനുഗ്രഹങ്ങളെയെല്ലാം പ്രയോഗിക്കലും നന്ദിയുള്ള ഒരു സത്യവിശ്വാസിയുടെ ബാധ്യതയാണ്. ഒരു അടിമ, തനിക്കല്ലാഹു നൽകിയനുഗ്രഹിച്ച സർവ്വത്ര അനുഗ്രഹങ്ങളും അവ സൃഷ്ടിക്കപ്പെട്ട ഉദ്ദേശ്യത്തിനുവേണ്ടി വിനിയോഗിക്കലാണ് നന്ദി പ്രകടനം. കണ്ണും കാതും നാക്കും മറ്റവയവങ്ങളും അല്ലാഹുവിന്റെ അനുഗ്രഹങ്ങളിൽപെട്ടതാണ്. തീർച്ചയായും കണ്ണിന്റെ വില മനസ്സിലാക്കുന്നത് കണ്ണ് നഷ്ടപ്പെട്ടവനാണ്. ഒരാൾ ഒരു നിഷിദ്ധമായ കാര്യം നോക്കുകയോ ചെവികൊടുക്കുകയോ സംസാരിക്കുകയോ സ്വീകരിക്കുകയോ അതിലേക്കു നടന്നടുക്കുകയോ ചെയ്താൽ, അവന്റെ ആ അനുഗ്രഹങ്ങൾ (അവയവങ്ങൾ) കൊണ്ട് അവൻ നന്ദികേട് കാണിച്ചതിനാൽ അവൻ നന്ദി പ്രകടിപ്പിച്ചവനാകില്ല. ധനം നല്ല കാര്യങ്ങളിൽ ചെലവഴിക്കൽ നന്ദി പ്രകടനവും ചീത്ത കാര്യങ്ങളിൽ ചെലവഴിക്കൽ നന്ദികേട് കാണിക്കലുമാണ്. “ഒരിക്കൽ നബി (സ) ഒരു വ്യക്തിയോട് എന്തുണ്ട് വിശേഷമെന്ന് ചോദിച്ചു. അവൻ പറഞ്ഞു: സുഖം. നബി (സ) ചോദ്യം ആവർത്തിച്ചു. സുഖമായിരിക്കുന്നു ഞാൻ അല്ലാഹുവിനെ സ്തുതിക്കുന്നു. അവന് ഞാൻ നന്ദി പ്രകടിപ്പിക്കുകയും ചെയ്യുന്നുവെന്ന് മൂന്നാമത്തെ ചോദ്യത്തിൽ അവൻ പറയുന്നതുവരെ. അപ്പോൾ നബി (സ) പറഞ്ഞു" ഇത് തന്നെയാണ് നിന്നിൽ നിന്ന് ഞാൻ പ്രതീക്ഷിച്ചത്”. എന്തുണ്ട് വിശേഷമെന്ന ഈ ചോദ്യം ചോദിക്കപ്പെട്ടാൽ ഇതുപോലെ നന്ദി പ്രകടിപ്പിക്കുന്നവരും ആവലാതി പറയുന്നവരും നമ്മിലുണ്ട്. നന്ദി പ്രകടനം അല്ലാഹുവിന് തൃപ്തിപ്പെട്ടതും ആവലാതി (പരാതി) പറയൽ അവന് വെറുപ്പുള്ളതുമാണ്. എന്നാൽ ജനങ്ങളിലധികവും നന്ദികാണിക്കാത്തവരാണ്. "യഥായോഗ്യം നന്ദി പ്രകാശിപ്പിക്കുന്നവർ എന്റെ അടിമകളിൽ അപൂർവ്വമത്രേ.” (വി.ഖു: 34:13) നന്ദി പ്രകടിപ്പിച്ചില്ലെങ്കിൽ മടങ്ങി വരാത്തവിധം അനുഗ്രഹം നീങ്ങിപ്പോകുമെന്ന് അറിഞ്ഞിരിക്കൽ അനിവാര്യമാണ്. ഫുളൈലുബ്നു ഇയാള് (റ) പറഞ്ഞു: “നന്ദി പ്രകടനം പതിവാക്കൽ നിങ്ങൾക്ക് ബാധ്യതയാണ്. എന്നാൽ ഒരു സമൂഹത്തിൽ നിന്നും നീങ്ങിയ അനുഗ്രഹം അവരിലേക്ക് തിരിച്ചുവരും". മനുഷ്യരോട് നന്ദികാണിക്കലും നന്ദി പ്രകടനത്തിന്റെയിനങ്ങളിൽ പെട്ടതാണ്. നബി (സ) പറഞ്ഞു: ഒരു നല്ലകാര്യം നിർവ്വഹിക്കപ്പെ ട്ടാൽ അത്‌ ചെയ്‌ത്‌ തന്നവനോട് പല (അല്ലാഹു നിനക്ക് ഉത്തമമായ പ്രതിഫലം നൽകട്ടെ) യെന്ന് പറയണം. അത്രയും പറഞ്ഞാൽ തന്നെ അത് പ്രശംസയുടെ അവസാന പരിധിയിലെത്തുന്നതാണ്.

1 comment

  1. Vuryhh
    Vuryhh
    Thanks