Class 8 Fiqh Chapter 2 Quiz By Madrasa Guide Quiz Burhan

Madrasa Guide
class 8 Fiqh Quiz Burhan

Fiqh ( Arabic )Quiz

Please fill the above data!
Points : 0

Name : Apu

Roll : 9

Total Questions:

Correct: | Wrong:

Attempt: | Percentage:


നബി (സ) പറഞ്ഞു: "ഒരു മുസ്‌ലിമിന് മറ്റൊരു മുസ്‌ലിമിനോടുള്ള കടമകൾ ആറാകുന്നു. കണ്ടുമുട്ടിയാൽ സലാം പറയൽ. ക്ഷണിച്ചാൽ സ്വീകരിച്ചുത്തരം ചെയ്യൽ . സദുപദേശം തേടിയാൽ നന്മ കൽപിക്കൽ. തുമ്മുകയും അല്ലാഹുവിനെ സ്‌തുതിക്കുകയും ചെയ്താൽ പല നിനക്ക് അല്ലാഹു കരുണ ചെയ്യട്ടെയെന്ന് പ്രാർത്ഥിച്ച് അവനെ സന്തോഷിപ്പിക്കൽ (തശ്‌മിത്ത് ചൊല്ലൽ), രോഗിയായാൽ സന്ദർശിക്കൽ, മരണപ്പെട്ടാൽ ജനാസയെ അനുഗമിക്കൽ.

മുസ്ല‌ിമായ രോഗിയെ സന്ദർശിക്കൽ സുന്നത്താണ്. അവൻ ശത്രുവാണെങ്കിലും, പരിചയമില്ലാത്തവനാണെങ്കിലും ചെങ്കണ്ണ് പോലോത്ത രോഗമാണെങ്കിലും, മുസ്‌ലിംകളോട് അനുകമ്പയുള്ള ബന്ധുവായ കാഫിറാണെങ്കിലും, അയൽപക്കക്കാരനോ അവരെപോലോത്തവരാണെങ്കിലും. അലി (റ) പറഞ്ഞു. “നബി (സ) പറയുന്നതായി ഞാൻ കേട്ടു. പ്രഭാത സമയത്ത് ഒരു മുസ്‌ലിമും മറ്റൊരു മുസ്ലിമിനെ സന്ദർശിക്കുന്നില്ല; വൈകുന്നേരം വരേക്കും 70000 മലക്കുകൾ അവന് വേണ്ടി അനുഗ്രഹ പ്രാർത്ഥന നടത്തിയിട്ടില്ലാതെ. പ്രദോഷത്തിൽ സന്ദർശനം നടത്തിയാൽ നേരം പുലരുംവരേക്കും 70000 മലക്കുകൾ അനുഗ്രഹ പ്രാർത്ഥന നടത്തിയിട്ടല്ലാതെ. സ്വർഗത്തിൽ നിന്നും പറിച്ചെടുത്ത പഴങ്ങളും അവന് ലഭിക്കുന്നതുമാണ്."

സന്ദർശനം ഒന്നരാടം (ഒന്നിടവിട്ട ദിവസങ്ങളിൽ) ആക്കൽ സുന്നത്താണ്. അടുത്ത ബന്ധുവോ കൂട്ടുകാരനോ രോഗിക്ക് ആശ്വാസം പകരുന്നവനോ അല്ലെങ്കിൽ എല്ലാദിവസവും തുടർച്ചയായി സന്ദർശിക്കരുത്.

സന്ദർശകൻ രോഗിയുടെ അടുക്കൽ നിർത്തം ചുരുക്കൽ സുന്നത്താണ്. അവിടെ തങ്ങുന്നതിൽ രോഗിക്ക് താൽപര്യമുണ്ടെന്ന് മനസ്സിലാക്കിയിട്ടില്ലെങ്കിൽ നിർത്തം ദീർഘിപ്പിക്കൽ കറാഹത്താണ്. രോഗിക്ക് ജീവിതത്തിൽ കൊതിയുണ്ടെങ്കിൽ (ജീവിക്കുന്നതിൽ കൊതിയുണ്ടെങ്കിൽ) അവന് രോഗശമനത്തിനായി പ്രാർത്ഥിക്കുകയും ചെയ്യണം. “മഹോന്നതമായ സിംഹാസത്തിന്റെ അധിപനായ മഹോന്നതനായ അല്ലാഹുവിനോട് അവന്റെ പക്കൽ നിന്നുള്ള രോഗ ശമനംകൊണ്ട് നിനക്ക് ശമനം തരാൻ ഞാൻ പ്രാർത്ഥിക്കുന്നു.” എന്ന് ഏഴ് തവണയാണ് പ്രാർത്ഥിക്കേണ്ടത്. ആ രോഗത്തിൽ രോഗി മരണപ്പെട്ടേക്കാം എന്ന് ഭയന്നാൽ പശ്ചാത്താപം ചെയ്യാനും വസ്വിയ്യത്ത് ചെയ്യാനും പ്രാർത്ഥിക്കാനും അവനെ പ്രേരിപ്പിക്കണം.

മരണം ആസന്നമായ രോഗിയെ വലതുഭാഗം കൊള്ള ഖിബ്ലയിലേക്ക് ചെരിച്ച് കിടത്തണം. അതിന് പ്രയാസം നേരിടുന്ന പക്ഷം മുഖവും ഉള്ളൻകാലുകളും ഖിബ്ലയി ലേക്കാക്കി പിരടിയിൻമേൽ മലർത്തിക്കിടത്തണം.

പറയൂ എന്ന് നിർബന്ധിപ്പിക്കാതെ  ചൊല്ലിക്കൊടുക്കണം. മറ്റെന്തെങ്കിലും സംസാരിച്ചാൽ അത് മറ്റ് ദിക്റായാൽപോലും അവൻ്റെ അന്ത്യ വചനം  എന്നാവാൻ വേണ്ടി വീണ്ടും മടക്കി ചൊല്ലിക്കൊടുക്കണം.

“നിങ്ങളിൽ മരണം ആസന്നമായവർക്ക് യാസീൻ ഓതുക” എന്ന് സ്വഹീഹായ നബിവചനം റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ അവന്റെ പക്കൽ യാസീൻ സൂറത്ത് ഓതണം. വെള്ളം തൊട്ട് കൊടുക്കുകയും വേണം.

മരണപ്പെട്ടാൽ രണ്ട് കണ്ണും ചിമ്മിപ്പിക്കുകയും ജീവികളൊന്നും വായിൽ കയറാതിരിക്കാൻ വീതിയുള്ള തുണിക്കഷ്ണം കൊണ്ട് താടിയും തലയും കൂട്ടിക്കെട്ടുകയും വേണം. തണ്ടംകൈ തോളൻ കൈയിലേക്കും തണ്ടൻ കാൽ തുടയിലേക്കും തുടവയറിലേക്കും സാവകാശം മടക്കിനിവർത്തിക്കൊണ്ട് സന്ധികളും വിരലുകളും മയപ്പെടുത്തണം. കുളിപ്പിക്കൽ എളുപ്പമാവാനാണിത്. മരണ സമയത്ത് ധരിച്ച വസ്ത്രം ഊരുകയും ഒരുതല തലയുടെ താഴെയും മറ്റേതല കാലുകൾക്ക് താഴെയും എത്തുന്ന വിധം ശരീരം മൂടാവുന്ന നേരിയ തുണികൊണ്ട് ശരീരം മറക്കുകയും ചെയ്യണം. വയറിന്മേൽ അൽപം ഭാരമുള്ള വല്ലതും വെക്കണം. മരണം ആസന്നമായവരെ കിടത്തും പോലെ ഖിബ്‌ലയിലേക്ക് തിരിച്ച് ഒരു കട്ടിൽ പോലോത്തതിൽ കിടത്തണം. കുടുംബത്തിൽ മയ്യത്തിനോട് ഏറ്റവും കൃപയുള്ളവരാണ് ഇതെല്ലാം നിർവഹിക്കേണ്ടത്.

Post a Comment