Class 8 FIQH Chapter 3 questions Quiz By madrasa Guide Quiz Burhan

Madrasa Guide
by Quiz Burhan

ഫിഖ്ഹ് Quiz

Please fill the above data!
Points : 0

Name : Apu

Roll : 9

Total Questions:

Correct: | Wrong:

Attempt: | Percentage:



ഒരു മുസ്ല‌ിം മരണപ്പെട്ടാൽ മയ്യിത്ത് പരിപാ ലനത്തിന് ധൃതി കാണിക്കൽ അനിവാര്യമാണ്. മയ്യിത്തിനുവേണ്ടി പ്രാർത്ഥിക്കുന്നതിനും നിസ്‌കാരത്തിൽ പങ്കെടുക്കുന്നതിനും വേണ്ടി മരണവിവരം മയ്യിത്തിൻ്റെ കുടുംബക്കാരെയും അയൽവാ സികളെയും കൂട്ടുകാരെയും അറിയിക്കൽ സുന്നത്താണ്.

ഒരു മുസ്ലിമിന്റെ മയ്യിത്ത് പരിപാലിക്കുന്നതിലും അവന്റെ മേൽ നിസ്കരിക്കുന്നതിലും മറവ് ചെയ്യപ്പെടുന്നതുവരെ സന്നി ഹിതമാവുന്നതിലും ധാരാളം പ്രതിഫലവും മഹത്വവുമുണ്ട്.

മയ്യിത്തിന് 4 കാര്യങ്ങൾ നിർബന്ധമാക്കപ്പെടും. കുളിപ്പിക്ക ലും, കഫൻ ചെയ്യലും, മയ്യിത്തിന്റെ മേൽ നിസ്‌കരിക്കലും മറവ് ചെയ്യലുമാണവ. മയ്യിത്തുമായുള്ള ബന്ധത്തിന്റെ അടുപ്പം കാരണം അന്വേഷിച്ചറിഞ്ഞില്ലെങ്കിൽ അത് വീഴ്‌ചയായി പറയ പ്പെടുന്നവനും മരണവിവരം അറിഞ്ഞവർക്കും ഈ കാര്യങ്ങൾ സാമൂഹ്യ ബാധ്യതയാണ്.

കുളിയുടെ ചുരുങ്ങിയരൂപം ശരീരമാസകലം വെള്ളം എത്തി

ക്കലാണ്. ചേലാകർമം (സുന്നത്ത് കർമം) ചെയ്യപ്പെടാത്ത കുട്ടി യുടെ ലിംഗാഗ്രചർമത്തിന്റെ അടിയിലടക്കം. വിടരാത്തത് കാര ണം ലിംഗാഗ്ര ചർമത്തിനു കീഴെ വെള്ളം എത്തിക്കാൻ മുറിവുണ്ടാ ക്കിയാലേ സാധിക്കുകയില്ലെങ്കിൽ ആ ഭാഗത്തിനുവേണ്ടി തയമ്മും ചെയ്യപ്പെടണം. കുളിപ്പിക്കുന്നവൻ നിയ്യത്ത് ചെയ്യൽ നിർബന്ധ മില്ല. ഒരു മുസ്ലിമിനെ ഒരു അവിശ്വാസി കുളിപ്പിച്ചാലും മതിയാ കും. വെള്ളത്തിൽ മുങ്ങി മരണപ്പെട്ടവനും കുളിപ്പിക്കപ്പെടണം. കാരണം, കുളിപ്പിക്കാൻ നാം കൽപിക്കപ്പെട്ടവരാണ്. അതുകൊണ്ട് (കുളിപ്പിക്കാതെ) അത് നിറവേറ്റാതെ കടമ വീടപ്പെടുകയില്ല.

കുളിപ്പിച്ചാൽ മാംസങ്ങൾ ഉതിർന്ന് വീഴുമാറ് കത്തിക്കരിഞ്ഞ മൃതദേഹവും തയമ്മും ചെയ്യപ്പെടണം. അതേപോലെ ഒരു സ്ത്രീയുടെ മയ്യിത്ത് കുളിപ്പിക്കാൻ അന്യപുരുഷനും ഒരു പുരു ഷൻ മയ്യിത്ത് കുളിപ്പിക്കാൻ അന്യ സ്ത്രീയും മാത്രമേയുള്ളൂ വെങ്കിലും തയമ്മും ചെയ്യപ്പെടണം.

കുളിയുടെ പൂർണരൂപം: ജനങ്ങൾക്ക് നോക്കാവുന്ന വിടവ്,

ദ്വാരം പോലോത്തതൊന്നും ഇല്ലാത്ത, മുകളിലും വശങ്ങളിലും മറച്ച ഒഴിഞ്ഞ ഒരു സ്ഥലത്ത്, തെറിക്കാതിരിക്കാൻ ഒരുയർന്ന പലക പോലോത്തതിന്മേൽ വെള്ളം വേഗം വാർന്നിറങ്ങാൻ തല യുടെ ഭാഗം ഉയർത്തിവെക്കണം. ഒരു നേരിയ നീളക്കുപ്പാഴത്തി ലാണ് കുളിപ്പിക്കേണ്ടത്. അഴുക്ക് പോലെ അത്യാവശ്യമില്ലെങ്കി ലൊഴികെ തണുപ്പ് വെള്ളമാണുപയോഗിക്കേണ്ടത്.

കുളിപ്പിക്കുന്നവൻ ഒരു ഉയരത്തിലുള്ളതിന്മേൽ മയ്യിത്തിനെ ചാരിയിരുത്തണം. അവൻ്റെ വലംകൈ മയ്യിത്തിൻ്റെ പിരടിയിലും തള്ളവിരൽ കഴുത്തിനു പിന്നിലും വെച്ച് മയ്യിത്തിൻ്റെ പുറംഭാഗം അവന്റെ വലതു മുട്ടിൻകാലിലേക്ക് ചാരണം. ഇടത് കൈകൊണ്ട് അൽപം അമർത്തി വയർ ഉഴിയണം. വയറിനുള്ളിൽ വല്ല അവ ശിഷ്ടവും ഉണ്ടെങ്കിൽ പുറത്തുപോകാനാണിത്. ശേഷം മയ്യി ത്തിനെ മലർത്തിക്കിടത്തി നേരിയ തുണിക്കഷ്‌ണം ചുറ്റിയ നില യിൽ ഇടത് കൈകൊണ്ട് മയ്യിത്തിന്റെ മുൻദ്വാരവും പിൻദ്വാരവും കഴുകണം. ശേഷം ആ തുണി ഒഴിവാക്കി മറ്റൊരു തുണി ചുറ്റി പല്ലുകളും നാസാദ്വാരങ്ങളും വൃത്തിയാക്കണം.

ഇതെല്ലാം ചെയ്ത ശേഷം പൂർണമായ ഒരു വുളൂഅ് എടു ത്തുകൊടുക്കണം. ശേഷം തലയും താടിയും സോപ്പുപോലോ ത്തതുപയോഗിച്ച് കഴുകണം. താടിയിലും തലയിലും രോമവും മുടിയുമുണ്ടെങ്കിൽ പല്ല് വിശാലതയുള്ള ചീർപ്പുപയോഗിച്ച് മയ ത്തിൽ വാരിക്കൊടുക്കണം. മുടിയോ രോമമോ കൊഴിഞ്ഞിട്ടു ണ്ടെങ്കിൽ അവനോടൊപ്പം മറവ് ചെയ്യപ്പെടാനായി കഫൻപുട യിൽ വെക്കണം.

അതിനെല്ലാം ശേഷം മുൻഭാഗത്തെ വലതു ഭാഗവും പിന്നെ ഇടതു ഭാഗവും കഴുത്ത് മുതൽ പാദം വരെ കഴുകണം. ശേഷം ഇടത് ഭാഗത്തേക്ക് ചരിച്ച് വലതു ഭാഗവും പിന്നെ വലതു ഭാഗ ത്തേക്ക് ചരിച്ച് ഇടത് ഭാഗവും കഴുകണം. ഈ പ്രവർത്തനങ്ങള ത്രയും ഒരു കഴുകൽ മാത്രമാണ്. ഇതേപോലെ രണ്ടാമതും മൂന്നാ മതും കഴുകൽ സുന്നത്തുണ്ട്. പിന്നീട് സോപ്പ് നീക്കം ചെയ്ത ശേഷം മുർദ്ദാവ് മുതൽ പാദം വരെ കലർപ്പില്ലാത്ത ശുദ്ധവെള്ളം ഒഴിക്കണം. ഈ വെള്ളത്തിൽ അൽപം കർപ്പൂരവും ചേർക്കണം. ഇതോടെ കുളി പൂർത്തിയായി.

അത്യാവശ്യമുണ്ടെങ്കിലല്ലാതെ മയ്യിത്തിൻ്റെ ഔറത്ത്-നഗത- അല്ലാത്ത ഭാഗത്തേക്ക് കുളിപ്പിക്കുന്നവൻ നോക്കൽ കറാഹ ത്താണ്. നഗ്നതയിലേക്ക് മറയില്ലാതെ നോക്കലും തൊടലും ഹറാ മുമാണ്. പുരുഷനെ കുളിപ്പിക്കാൻ പുരുഷനാണു നല്ലത്. സ്ത്രീയെ കുളിപ്പിക്കാൻ സ്ത്രീയാണ് ഏറ്റവും ഉത്തമം. പുരുഷന് അവന്റെ ഭാര്യയെയും സ്ത്രീക്ക് അവളുടെ ഭർത്താവിനെയും കുളിപ്പിക്കാ വുന്നതാണ്. കുളിപ്പിച്ച ശേഷം വല്ല നജസും മയ്യിത്തിൻ്റെ ശരീര ത്തിൽ നിന്ന് പുറത്തുവന്നാൽ അത് നീക്കം ചെയ്യൽ മാത്രമേ നിർബന്ധമുള്ളൂ.

Post a Comment