കുട്ടിപ്പാട്ട് [പുതിയ പാട്ടുകൾ]
ആദര നബിയുടെ ജന്മദിനം ആശകളേറും പൊൻ സുദിനം ആയിരമായിരം ഹംദുകളോതി ആഘോഷിക്കും പൊൻ സുദിനം
അംബിയ രാജ സിറാജല്ലേ ആരിലും സ്നേഹം ചൊരിഞ്ഞില്ലേ ആഖിറ നാളിൽ തുണയല്ലേ ആരമ്പപ്പൂ കനിയല്ലേ
( ആദര നബിയുടെ )
സുന്ദരമായൊരു മുഖമാണ് ചന്ദ്രിക തോൽക്കും അഴകാണ് മുന്തിയ മാനസ നിധിയാണ് അന്ത്യറസൂൽ നബി മലരാണ്
( ആദര നബിയുടെ )