സമസ്ത ക്വിസ് ചോദ്യോത്തരങ്ങൾ

Madrasa Guide



സമസ്ത സ്ഥാപകദിന പ്രശ്നോത്തരി
സമ്പാ: *അബൂനമാ മോര്യ*


1. 'സമസ്ത' സ്ഥാപിതമായത് എന്ന്?

ഉ: *1926 ജൂൺ 26*

2. സമസ്തയുടെ സ്ഥാപക പ്രസിഡന്റ് ആര്?

ഉ: *സയ്യിദ് അബ്ദുറഹ്മാൻ ബാഅലവീ വരക്കൽ മുല്ലക്കോയ തങ്ങൾ(ന:മ:)*

3. സ്ഥാപക ജനറൽ സെക്രട്ടറി?

ഉ: *പള്ളി വീട്ടിൽ  മുഹമ്മദ് മൗലവി*

4. സമസ്തയുടെ പ്രഥമ കീഴ് ഘടകം ഏത്?

ഉ: *സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോർഡ്*

5. സമസ്തയുടെ പ്രഥമ മുഖപത്രം ഏത്?

ഉ: *അൽബയാൻ*

6. സമസ്തയുടെ ഒന്നാം സമ്മേളനം നടന്നത് എവിടെ?

ഉ: *താനൂർ*

7. സമസ്ത രൂപീകരണ കൺവെൻഷനിൽ അധ്യക്ഷതവഹിച്ച മഹാ പണ്ഡിതൻ ആര്?

ഉ: *സയ്യിദ് ഹാഷിം ചെറുകുഞ്ഞിക്കോയ തങ്ങൾ*

8. സമസ്ത വിദ്യാഭ്യാസ ബോർഡ് ഒന്നാം നമ്പറായി അംഗീകാരം നൽകിയ മദ്റസ ഏത്?

ഉ: *ബയാനുൽ ഇസ് ലാം മദ്റസ പുതുപ്പറമ്പ്*

9. സമസ്ത വിദ്യാഭ്യാസ ബോർഡിന്റെ പ്രഥമ പ്രസിഡന്റ് ആര്?

ഉ: *കെപിഎ. മുഹ് യദ്ദീൻ കുട്ടി മുസ്‌ലിയാർ പറവണ്ണ*

10. വിദ്യാഭ്യാസ ബോർഡിന്റെ പ്രഥമ ജനറൽ സെക്രട്ടറി?
 
ഉ: *കെ പി ഉസ്മാൻ സാഹിബ്*

11. സമസ്തയുടെ രണ്ടാമത്തെ ജനറൽ സെക്രട്ടറി?

ഉ: *പറവണ്ണ മുഹ്‌യിദ്ദീൻ കുട്ടി മുസ്‌ലിയാർ*


12. സമസ്തയുടെ ഭരണഘടന രജിസ്റ്റർ ചെയ്തത് എന്ന്?

ഉ: *1934 നവംബർ 14*

13. സമസ്ത വിദ്യാഭ്യാസ ബോർഡിന്റെ പ്രഥമ ട്രഷറർ?

ഉ: *സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ*

14. സമസ്തയുടെ സംസ്ഥാപനത്തിൽ  പ്രധാന പങ്കുവഹിച്ച, സ്ഥാപക വൈസ് പ്രസിഡണ്ട് കൂടിയായ പണ്ഡിത പ്രതിഭ?

ഉ:  *പാങ്ങിൽ അഹമ്മദ് കുട്ടി മുസ് ല്യാർ*

15. സമസ്തയുടെ പ്രഥമ മുശാവറ അംഗങ്ങളിൽ അവസാനം വഫാത്തായ ഒരു മഹാപണ്ഡിതൻ, പിൽക്കാലത്ത് സമസ്തയുടെ പ്രസിഡൻറ് കൂടിയായിരുന്നു ആരാണത്?

ഉ:  *കണ്ണിയ്യത്ത് അഹമ്മദ് മുസ് ല്യാർ*
 

16. സമസ്തയുടെ യുടെ നാൽപ്പതു വർഷത്തെ ജനറൽസെക്രട്ടറിയായിയിരുന്ന വിഖ്യാത പണ്ഡിതൻ?

ഉ: *ശംസുൽ ഉലമ ഇ.കെ.അബൂബക്ർ മുസ് ല്യാർ*

17. സമസ്തയുടെ പ്രസിഡന്റായിരുന്ന ഒരു പണ്ഡിതൻ താനൂരിൽ അന്ത്യവിശ്രമം കൊള്ളുന്നുണ്ട്. ആരാണത്?

ഉ: *മർഹൂം കെ.കെ അബൂബക്കർ ഹസ്റത്ത്*

18. സമസ്തയുടെ കീഴ്ഘടകമായ സുന്നി യുവജന സംഘത്തിന്റെ ഇപ്പോഴത്തെ മുഖപത്രം ഏത്?

ഉ: *സുന്നി അഫ്കാർ വാരിക*

19. സമസ്തയുടെ ഇപ്പോഴത്തെ പ്രസിഡന്റ് ആര്?

ഉ: *സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ*

20. സമസ്തയുടെ നാലാമത്തെ ജനറൽ സെക്രട്ടറി ആര്?
 
ഉ: *സൈനുൽ ഉലമ ചെറുശ്ശേരി സൈനുദ്ദീൻ മുസ്‌ലിയാർ*

21. മദ്റസാ ഉസ്താദുമാരുടെ കുട്ടായ്മ യായ സമസ്തയുടെ കീഴ്ഘടകം ഏത്?

ഉ: *സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ*

22. കുട്ടികളുടെ മാസികയായ 'കുരുന്നുകൾ' പ്രസിദ്ധീകരിക്കുന്നത് ആര്?

ഉ: *സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ*

23. സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ   പ്രസിദ്ധീകരിക്കുന്ന മറ്റു രണ്ടു മാസികകൾ ഏത്?

ഉ: *സന്തുഷ്ട കുടുംബം മാസിക, അൽ മുഅല്ലിം മാസിക*

24. സമസ്തയുടെ കീഴ്ഘടകമായ എസ്.കെ.എസ്.എസ്.എഫിന്റെ മുഖപത്രം ഏത്?

ഉ: *സത്യധാര ദ്വൈവാരിക*

25. എസ്.കെ.എസ്.ബി.വി മദ്റസാ വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ്. അതിന്റെ പൂർണ്ണരൂപം?

ഉ: *സമസ്ത കേരള സുന്നി ബാല വേദി*

26. സമസ്തയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു ഇസ് ലാമിക സർവ്വകലാശാല കേരളത്തിലുണ്ട്. ഏതാണത്? 

ഉ: *ദാറുൽ ഹുദാ ഇസ് ലാമിക് യൂനിവേഴ്സിറ്റി, ചെമ്മാട്*

27. കേരളത്തിലെ ആദ്യത്തെ മത ബിരുദദാന കോളേജ് സമസ്തയാണ് സ്ഥാപിച്ചത്. ഏതാണത്?

ഉ:  *പട്ടിക്കാട് ജാമിഅഃ നൂരിയ്യ:അറബിക് കോളേജ്*

28. സുപ്രഭാതം ദിനപത്രം പ്രസിദ്ധീകരിക്കുന്ന പബ്ലിക്കേഷൻ ഏത്?

ഉ: *ഇഖ്റഅ' പബ്ലിക്കേഷൻ*

29. സമസ്തയുടെ ദീർഘകാല ജോയിന്റ് സെക്രട്ടറിയായിരുന്നു മൗലാനാ കെ.വി.മുഹമ്മദ് മുസ്‌ലിയാർ കൂറ്റനാട് രചിച്ച ഖുർആൻ പരിഭാഷയുടെ പേര്?

ഉ: *ഫത്ഹു റഹ്മാൻ ഫീ തഫ്സീരിൽ ഖുർആൻ*

30. സമസ്തയുടെ ജോയിന്റ് സെക്രട്ടറിയും വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറിയുമായിരുന്ന ഒരു മഹാപണ്ഡിതൻ സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സുവർണ്ണ ജൂബിലി സമാപന സമ്മേളനത്തിൽ വെച്ചു വിടപറഞ്ഞു. ആരാണദ്ദേഹം? 

ഉ: *മൗലാനാ മർഹൂം കെ.ടി മാനു മുസ് ലിയാർ*

31. മഹല്ലുകളെ കൂട്ടിയിണക്കുന്ന സമസ്തയുടെ കീഴ്ഘടകം ഏത്?

ഉ:  *സുന്നി മഹല്ല് ഫെഡറേഷൻ*

32. നഴ്സറി വിദ്യാർത്ഥികൾക്കായി സമസ്ത ആവിഷ്കരിച്ച് നടപ്പാക്കുന്ന പ്രീ സ്കൂൾ ഏത്?

ഉ: *അൽബിർ പ്രീ സ്കൂൾ*

33. സമസ്ത ആഹ്വാനം ചെയ്ത പ്രാർത്ഥനാ ദിനം എന്നാണ്?

ഉ: *റബീഉൽ ആഖിർ ആദ്യ ഞായറാഴ്ച*

34. സമസ്തയുടെ ഇപ്പോഴത്തെ ജനറൽ സെക്രട്ടറി ആര്?

ഉ: *പ്രൊഫസർ.കെ.ആലിക്കുട്ടി മുസ്‌ലിയാർ*

35. പത്താംക്ലാസ് കഴിഞ്ഞ പെൺകുട്ടികൾക്കായി സമസ്ത വിദ്യാഭ്യാസ ബോർഡ് നടത്തുന്ന കോഴ്സ് ?

ഉ: ഫാളില

1-സമസ്തയുടെ ഇപ്പോഴത്തെ പ്രസിഡണ്ട്?

ഉ-സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ

2-സമസ്തയുടെ ഇപ്പോഴത്തെ സെക്രട്ടറി?
 
ഉ-ശൈഖുൽ ജാമിഅഃ പ്രൊഫസർ ക് ആലിക്കുട്ടി മുസ്ലിയാർ

3-സമസ്തയുടെ ഇപ്പോഴത്തെ ട്രഷറർ?

ഉ-കൊയ്യോട് ഉമർ മുസ്ലിയാർ

4-SKSSFന്റെ പ്രസിഡന്റ്?

ഉ-സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങൾ

5-SKSSF സെക്രട്ടറി?

ഉ-റശീദ് ഫൈസി വെള്ളായിക്കോട്

6-SKSSF ട്രഷറർ?

ഉ-സയ്യിദ് ഫഖ്രുദ്ദീൻ തങ്ങൾ കണ്ണന്തളി

7-SKSBV പ്രസിഡന്റ്?

ഉ-സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങൾ

8-SKSBV സെക്രട്ടറി?

ഉ-ശാഫി ദ്വാരക വയനാട്

9-SKSBV ട്രഷറർ?

ഉ-ജസീബ് വെളിമുക്ക്
............... .........................
Tag : samastha quiz, quiz, Skssf quiz
........................................

إرسال تعليق