Fiqh Quiz
Please fill the above data!
Points : 0
Name : Apu
Roll : 9
Total Questions:
Correct: | Wrong:
Attempt: | Percentage:
ഇസ്ലാം കാര്യങ്ങൾ അഞ്ചാണെന്ന് നാം പഠിച്ചു. അതിലെ രണ്ടാമത്തെ കാര്യമാണ് അഞ്ചു സമയത്തെ നിസ്കാരം നിലനിർത്തുക എന്നത്.
ഓരോ നിസ്കാരത്തിനും പ്രത്യേകം സമയങ്ങൾ ഉണ്ട്.
ളുഹർ : ഉച്ചതിരിഞ്ഞ് മുതൽ ഒരു വസ്തുവിന്റെ നിഴൽ ഉച്ചക്കുള്ള നിഴൽ കഴിഞ്ഞു അതിനോളം ആകുന്നത് വരെ.
അസറു ളുഹറിന്റെ സമയം കഴിഞ്ഞ മുതൽ സൂര്യൻ പൂർണമായി അസ്തമിക്കുന്നത് വരെയാണ്.
മഗരിബ് :- സൂര്യൻ അസ്തമിച്ച മുതൽ മേഘത്തിലെ കടും ചുവപ്പ് മായുന്നതുവരെ.
ഇശാഅ് :- മഗ്രിബിന്റെ സമയം കഴിഞ്ഞ മുതൽ ഫജ്റു സ്വാദിഖ് വെളിവാകുന്നത് വരെ.
സുബഹ് :- ഫജ്റുസ്വാദിഖ് മുതൽ സൂര്യൻ ഉദിക്കുന്നത് വരെ.
ഇങ്ങനെ ഓരോ നിസ്കാരത്തിനും പ്രത്യേകം സമയങ്ങളുണ്ട്. ആ സമയത്താണ് അത് നിസ്കരിക്കേണ്ടത്.
കുട്ടികളായ നമുക്ക് നിസ്കാരം നിർബന്ധമില്ലെങ്കിലും ഏഴ് വയസ്സായ കുട്ടികളോട് നിസ്കരിക്കാൻ കൽപ്പിക്കൽ രക്ഷിതാക്കളുടെ മേൽ കടമയാണ്. 10 വയസ്സായിട്ടും നിസ്കരിക്കുന്നില്ലെങ്കിൽ അതിന്റെ പേരിൽ അടിക്കലും രക്ഷിതാക്കൾക്ക് കടമയാണ്.
നിസ്കാരം എന്നത് ശരീരം കൊണ്ട് ചെയ്യുന്ന ആരാധനകളിൽ പെട്ടതാണ്. അല്ലാഹു നമ്മെ പടച്ചത് അവനെ ഇബാദ് ചെയ്യാൻ വേണ്ടിയാണല്ലോ
ഒരു മുസ്ലിം ശരീരം കൊണ്ട് ചെയ്യുന്ന ആരാധനകളിൽ ഏറ്റവും പുണ്യമായത് നിസ്കാരം തന്നെ. അത് പ്രായപൂർത്തിയും ബുദ്ധിയും ശുദ്ധിയും ഉള്ള എല്ലാ മുസ്ലിമിനും നിർബന്ധമാണ്.
നിസ്കാരം നിർബന്ധമാക്കാൻ നാല് ശർത്തുകൾ ഉണ്ട്
1. മുസ്ലിം ആവുക
2. പ്രായപൂർത്തിയാവുക
3. ബുദ്ധി ഉണ്ടാവുക
4. ഹൈള്,നിഫാസ് എന്നിവയിൽ നിന്ന് ശുദ്ധിയാവുക.
നിസ്കാരം ദീനിന്റെ തൂണാണ് അത് ഒഴിവാക്കിയവൻ ദീനിനെ പൊളിച്ചവൻ ആണെന്ന് നബി സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞിട്ടുണ്ട്.