Name : Apu
Roll : 9
Total Questions:
Correct: | Wrong:
Attempt: | Percentage:
വുളു സുന്നത്തുള്ള കാര്യങ്ങൾ ഏതെല്ലാം.?
➖➖➖➖➖➖➖➖➖➖
👉വുളു ചെയ്യൽ സുന്നത്തുള്ള ധാരാളം സന്ദർഭങ്ങളുണ്ട്. പ്രധാപ്പെട്ടവ താഴെ വിവരിക്കാം.
▪ ഖുർആൻ പാരായണം ചെയ്യാൻ.
▪ ഖുർആൻ കേൾക്കാൻ.
▪ ഹദീസ് പാരായണം ചെയ്യാൻ.
▪ തഫ്സീർ കുടുതൽ ഉള്ള ഗ്രന്ഥങ്ങൾ ചുമക്കാൻ.
▪ജനാബത്തുകാരൻ ഭക്ഷണം കഴിക്കാൻ.
▪ ശറഇയ്യായ ഇൽമ് പഠിക്കാൻ.
▪ ശറഇയ്യായ ഇൽമ് പഠിപ്പിക്കാൻ.
▪ദിക്ർ ചെല്ലാൻ.
▪ഇൽമ് എഴുതാൻ.
▪ പള്ളിയിൽ പ്രവേശിക്കാൻ.
▪ അറഫയിൽ നിൽക്കാൻ.
▪ നബി(സ)യുടെ ഖബർ സിയാറത്ത് ചെയ്യാൻ.
▪ ഉറങ്ങാൻ ഉദ്ദേശിച്ചാൽ.
▪ ഉറക്കിൽ നിന്നും ഉണർന്നാൽ.
▪ജനാബത്ത് കാരൻ ഭക്ഷിക്കാനോ കുടിക്കാനോ ഉദ്ദേശിച്ചാൽ.
▪ ദേശ്യം വന്നാൽ.
▪ ദുശിച്ച വാക്കുകൾ പറഞ്ഞാൽ.
▪ മുടി, മീശ വെട്ടിയാൽ.
(ബുജൈരിമി:1/159)