Pothu Pareeksha Class 7 Fiqh Chapter 4 By Madrasa Guide Quiz Burhan
Madrasa Guide
Fiqh Quiz
Please fill the above data!
Points : 0
Name : Apu
Roll : 9
Total Questions:
Correct: | Wrong:
Attempt: | Percentage:
ഏഴാം ക്ലാസിലെ ഫിക്സസ് പാഠം 4 ഈ പാഠത്തിൽ പറയുന്നത് സക്കാത്തിനെ കുറിച്ചാണ്. ഏതൊക്കെ സക്കാത്ത് ഉണ്ടെന്നും ഏതൊക്കെയാണെന്നും എത്ര കൊടുക്കണം. തുടങ്ങിയ കാര്യങ്ങളാണ് ഈ പാഠവുമായി ബന്ധപ്പെട്ട് ഇതിലുള്ളത്. കൂടുതൽ അറിവുകൾക്ക് താഴെ കൊടുക്കുന്നു.👇
സക്കാത്ത് - അറിഞ്ഞിരിക്കേണ്ട വസ്തുതകൾ
🍇ഒരു ഗൃഹനാഥന് ആ വീട്ടിലെ അവരുടെ ഭാര്യ മക്കള്‍ തുടങ്ങിയ എല്ലാവരെയും കണക്കാക്കി നിർബന്ധമായും നൽകേണ്ടതാണ് ഫിതര് സകാത്ത് .പെരുന്നാള്‍ ദിവസം ആരും തന്നെ പട്ടിണി കിടക്കാന്‍ പാടില്ല എന്നതാണ് ഇതിന്റെ് ഉദ്ദേശം .
✅ഇസ്ലാമിന്റെ പഞ്ചകര്‍മങ്ങളില്‍ പെട്ടതാണ് സകാത്ത്. ഖുര്‍ആനില്‍ നിസ്കാരത്തെ പറ്റിപറഞ്ഞ 82 സ്ഥലങ്ങളില്‍ സകാത്തിനെ കൂട്ടി പറഞ്ഞിട്ടുണ്ട്. നിസ്കാരത്തോട് സമാനസ്ഥാനമാണ് സകാത്തിനും എന്നാണ് ഇതു തെളിയിക്കുന്നത്. ഹിജ്റ രണ്ടാം വര്‍ഷം (എ.ഡി 624) ആണ് അത് നിര്‍ബന്ധമാക്കപ്പെട്ടത്.
🌈ഫിത്വര്‍ സക്കാത്ത് നിര്ബന്ധമുള്ളവര് ഫിത്വർ സകാത്ത് നോമ്പുകാരനെ എല്ലാവിധ അനാവശ്യങ്ങളിൽ നിന്നും അശ്ളീലങ്ങളിൽ നിന്നും ശുദ്ധീകരിക്കുന്നതാണ്". റമളാനിലെ നോമ്പ് ആകാശ ഭൂമിക്കിടയിൽ തടഞ്ഞ് നിർത്തപ്പെടുന്നു. ഫിത്വർ സകാത്തിലൂടെയല്ലാതെ അത് ഉയർത്തപ്പെടുകയില്ല" എന്നിവയെല്ലാം ഫിത്വർ സകാത്തിന്റെ പ്രാധാന്യമറിയിക്കുന്ന ഹദീസുകളാണ്.
💫നിശിചിത നിമിഷത്തിൽ സർവ്വ സാധാരണയായുള്ള മുഖ്യ ഭക്ഷ്യധാന്യം ആർക്കുവേണ്ടിയാണോ വീട്ടുന്നത് അവൻ, ശവ്വാൽ മാസപ്പിറവിയുടെ സമയത്ത് എവിടെയാണോ ആ നാട്ടിൽ നൽകണം. പ്രവാസികൾ അവരുടെയും നാട്ടിലുള്ളവർ അവരുടെയും മുഖ്യാഹാരം നൽകണം.
☘️ഓരോരുത്തരുടെയും പേരിൽ ഒാരോ സ്വാഅ് (നാലു മുദ്ദുകൾ ) അരിയാണെങ്കിൽ ഏകദേശം 2.600 കി.ഗ്രാം. 3.200 ലിറ്റർ തോതിലാണ് നൽകേണ്ടത്
✅ഒരു സ്വാഅ് എന്നാല്‍ നാല് മുദ്ദ് ആണ്. ഒരു മുദ്ദ് ഒരു ആവറേജ് മനുഷ്യന് രണ്ടു കയ്യും കൂട്ടിപ്പിടിച്ചു ഒരു പ്രാവശ്യം വാരി എടുക്കുന്നത് എത്രയോ അതാണ്. അത് അരി ആണെങ്കില്‍ അരക്കിലോയോ അറുന്നൂറു ഗ്രാമോ എഴുന്നൂറ് ഗ്രാമോ വരാം. അങ്ങനത്തെ നാല് വാരലുകള്‍ മിനിമം രണ്ടു കിലോ ഉണ്ടാകും. അതാണ് ഒരാള്‍ക്ക് നല്‍കേണ്ടത്. അപ്പോള്‍ പത്തംഗ കുടുംബം ആണെങ്കില്‍ ഇരുപതു കിലോ അരി നല്‍കണം. ഒരാള്‍ക്ക് രണ്ടു കിലോ വെച്ചു നല്കിയാല് ഫിത്ര് സകാത്ത് വീടും.
🌈"ഇബ്നു ഉമര്‍(റ) നിവേദനം: നബി(സ) ഫിത്വര്‍ സക്കാത്ത് നിര്‍ബ്ബന്ധമാക്കിയിരിക്കുന്നു. അത് ഒരു സ്വാഅ് ഈത്തപ്പഴമോ ബാർലിയോ ആണ് നല്‍കേണ്ടത്. മുസ്ലിമീങ്ങളിൽപ്പെട്ട അടിമക്കും സ്വതന്ത്രന്നും പുരുഷനും സ്ത്രീക്കും വലിയവര്‍ക്കും ചെറിയവര്ക്കുമെല്ലാം അതു കൊടുക്കേണ്ടതുണ്ട്. ആളുകള്‍ പെരുന്നാള്‍ നമസ്കാരത്തിന്ന് പുറപ്പെടും മുമ്പായി അത് വിതരണം ചെയ്യുവാന്‍ നബി(സ) കല്പ്പിക്കാറുണ്ട്."
🌈അബൂസഈദ്(റ) നിവേദനം: ബാര്ലി്യില് നിന്ന് ഒരു സ്വാഅ് ആണ് ഞങ്ങള്‍ ഫിത്വര്‍ സക്കാത്തായി തീറ്റിക്കാറുണ്ടായിരുന്നത്.
📜(ബുഖാരി. 2. 25. 581)
🌈അബൂസഈദ്(റ) നിവേദനം: നബി(സ)യുടെ കാലത്ത് ഫിത്വര്‍ സക്കാത്തു ആഹാര സാധനങ്ങളില്‍ നിന്ന് ഒരു സ്വാഅ് ആയിരുന്നു ഞങ്ങള്‍ പിടിച്ചെടുത്തിരുന്നത്. അതായത് ബാര്ലിവ, ഈത്തപ്പഴം, പാല്ക്കഒട്ടി, മുന്തിരി മുതലായവയില്‍ നിന്ന് ഒരു സ്വാഅ് വീതം.
📜 (ബുഖാരി. 2. 25. 582)
🌈ഇബ്നുഉമര്‍(റ) നിവേദനം: നബി(സ) ഈത്തപ്പഴത്തില്‍ നിന്നും ബാര്ലി്യില് നിന്നും ഒരു സ്വാഅ് വീതം ഫിത്വര്സ്ക്കാത്ത് നല്കുേവാന് കല്പ്പി്ക്കുകയുണ്ടായി. ജനങ്ങള്‍ അതിനെ ഗോതമ്പാണെങ്കില്‍ അര സ്വാഅ് സമമായി കണ്ടു.
📜(ബുഖാരി. 2. 25. 583)
🌈അബൂസഈദ്(റ) നിവേദനം: നബി(സ)യുടെ കാലത്ത് ഫിത്വര്‍ സക്കാത്ത് ആഹാര പദാര്ത്ഥനത്തില് നിന്നും ഒരു സ്വാഅ് വീതമാണ് ഞങ്ങള്‍ നല്കിബയിരുന്നത്. അതായത് ഈത്തപ്പഴത്തില്‍ നിന്നും ബാര്ലിം, മുന്തിരി എന്നിവയില്‍ നിന്നും ഒരു സ്വാഅ് വീതം. അങ്ങനെ മുആവിയയുടെ ഭരണകാലം വരികയും മേല്തിരം ഗോതമ്പ് രംഗത്ത് വരികയും ചെയ്തപ്പോള്‍ അദ്ദേഹം പറഞ്ഞു. രണ്ട് മുദ്ദിന്ന് ഇത് ഒരു മുദ്ദ് തുല്യമാകുന്നതാണ്.
📜(ബുഖാരി. 2. 25. 584)
🌈ഇബ്നു ഉമര്‍(റ)നിവേദനം: ജനങ്ങള്‍ നമസ്കാരത്തിന് പുറപ്പെടുന്നതിനു മുമ്പ് തന്നെ ഫിത്വര്‍ സക്കാത്ത് വിതരണം ചെയ്യാന്‍ നബി(സ) ശാസിക്കാറുണ്ട്.
📜(ബുഖാരി. 2. 25. 585)
🌈അബൂസഈദ്(റ) നിവേദനം: നബി(സ)യുടെ കാലത്ത് ആഹാര വസ്തുക്കളില്‍ നിന്നും ഒരു സ്വാഅ് വീതമാണ് ഞങ്ങള്‍ പിരിച്ചെടുക്കാറുള്ളത്. അന്ന് ഞങ്ങളുടെ ആഹാരം ബാര്ലിസ, മുന്തിരി, പാല്ക്കലട്ടി, ഈത്തപ്പഴം എന്നിവയായിരുന്നു.
📜(ബുഖാരി. 2. 25. 586)
🌈ഇബ്നുഉമര്‍(റ) നിവേദനം: അദ്ദേഹം മദീനക്കാര്ക്ക്ര ഈത്തപ്പഴം ലഭിക്കുവാന്‍ സാധിക്കാതെ വന്നപ്പോള്‍ ബാര്ലിര ഫിത്വര്‍ സക്കാത്തായി നല്കി്. ഇബ്നുഉമര്‍(റ) ഫിത്വര്‍ സക്കാത്ത് ശേഖരിക്കുവാന്‍ വരുന്നവര്ക്കാ ണ് നല്‍കാറുള്ളത്. (യാചിച്ച് വരുന്നവര്ക്ക്് നല്കാംറില്ല)സക്കാത്ത് ശേഖരിക്കുന്നവര്‍ പെരുന്നാളിന്റെ ഓന്നോ രണ്ടോ ദിവസം മുമ്പ് തന്നെ അവകാശിക്ക് അത് വിതരണം ചെയ്യും.
📜(ബുഖാരി. 2. 25. 587)
🌈ഇബ്നുഉമര്‍(റ) നിവേദനം: നബി(സ) ഫിത്വര്‍ സക്കാത്ത് ബാര്‍ലി , ഈത്തപ്പഴം എന്നിവയില്‍ ഒരു സ്വാഅ് വീതം നിര്ബവന്ധമാക്കി. ചെറിയവര്‍ക്കും വലിയവര്‍ക്കും സ്വതന്ത്രന്മാര്ക്കും അടിമകള്‍ക്കും അതു നല്കീണം.
📜(ബുഖാരി. 2. 25. 588)
✒️അലി(റ) പറഞ്ഞു. അല്ലാഹുവിന്റെ ദൂതന്(സ) പറഞ്ഞു: സവാരിക്കുള്ള കുതിരകള്‍ക്കും ജോലിക്കുള്ള അടിമകള്‍ക്കും ഞാന്‍ സക്കാത്തു ചുമത്തുന്നില്ല. എന്നാല്‍, വെള്ളിക്ക് ഓരോ നാല്പതു ദിര്ഹ്മിന് ഓരോ ദിര്ഹംം സക്കാത്തുകൊടുക്കുക. 190 ദിര്ഹംക ഉള്ളുവെങ്കില്‍ സക്കാത്തില്ല: എന്നാല്‍ അതു ഇരുനൂറെത്തിയാല്‍ അതില്‍ നിന്നു അഞ്ചു ദിര്ഹം് സക്കാത്തായി കൊടുക്കണമെന്ന് അല്ലാഹുവിന്റെ ദൂതന്(സ) ഞങ്ങളോട് കല്പിച്ചു.
📜(അബൂദാവൂദ്)
✒️ഇബ്നുഉമര്‍(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതന്(സ) പറഞ്ഞു: ആരു സ്വത്തു സമ്പാദിക്കുന്നുവോ, അതിന് ഒരു കൊല്ലം കഴിയാതെ സക്കാത്തില്ല.
📜(തിര്മി്ദി)
✒️ഉമ്മുസല്‍മ (റ) പറഞ്ഞു: ഞാന്‍ സ്വര്‍ണ്ണാ ഭരണങ്ങള്‍ ധരിക്കാറു പതിവുണ്ടായിരുന്നു। അതിനാല്‍, ഞാന്‍ പറഞ്ഞു. അല്ലയോ, അല്ലാഹുവിന്റെ ദൂതരെ! ഇതു പൂഴ്ത്തിവെക്കലാണോ? അവിടുന്നു പറഞ്ഞു: നിങ്ങള്‍ സക്കാത്തു കൊടുക്കുവാന്‍ ബാദ്ധ്യസ്ഥമായ അതിര്ത്തി് എത്തുന്നതേതോ അതിനു സക്കാത്തു കൊടുത്താല്‍ അതു പൂഴ്ത്തിവെക്കലല്ല.
📜(അബൂദാവൂദ്)
🌈സമുറഃ(റ) നിവേദനം ചെയ്തു: കച്ചവടത്തിനായി ഞങ്ങള്‍ സംഭരിച്ചിട്ടുള്ളതില്‍ നിന്നു സക്കാത്തുകൊടുക്കണമെന്ന് അല്ലാഹുവിന്റെ ദൂതന്(സ) ഞങ്ങളോട് കല്പിച്ചു.
📜 (അബൂദാവൂദ്)
🌈അംറ്ഇബ്നു ഷുഅയ്ബു(റ) തന്റെ പിതാമഹനെ പ്രമാണമാക്കി നിവേദനം ചെയ്തു: പ്രവാചകന്(സ) ജനങ്ങളെ അഭിസംബോധന ചെയ്യുകയും പറയുകയും ചെയ്തു. സൂക്ഷിക്കുക! സ്വത്തുള്ള അനാഥക്കുട്ടിയുടെ രക്ഷകര്‍ത്താ വ് ആരോ, അവര്‍ അതുകൊണ്ട് വ്യാപാരം ചെയ്യണം. സക്കാത്തു അതു ഭക്ഷിച്ച് കളയുവാന്‍ ഇടയാകുമാറ് അതു(അഭിവ്യദ്ധിപ്പെടുത്താതെ)ഇട്ടേക്കരുത്.
(തിർമിദി)
🍇ഫിത്വർ സകാത്ത് നൽകേണ്ട സമയം
✅റമളാൻ ഒന്നാം രാത്രി മുതൽക്ക് ഫിത്വർ സകാത്തിന്റെ സമയം തുടങ്ങും എങ്കിലും പിന്തിക്കുന്നതാണ് ഉത്തമം. ശവ്വാൽ പിറവി ദർശിച്ച് പെരുന്നാൽ നിസ്കാരത്തിന് പോവുന്നതുവരെയാണ് കൂടുതൽ പുണ്യമുള്ള സമയം.
💫ഫിത്വർ സകാത്ത് ഈ ശ്രേഷ്ഠമായ സമയത്തേക്കാൾ പിന്തിക്കൽ കറാഹത്താണ്. എന്നാൽ ബന്ധു, അയൽ വാസി, സ്നേഹിതൻ, അത്യാവശ്യക്കാർ, സജ്ജനങ്ങൾ എന്നിവരെ പ്രതീക്ഷിച്ചതിനൂ വേണ്ടി പെരുന്നാൽ ദിനത്തിലെ സൂര്യാസ്തമയം വരെ ആവ"ശ്യാനുസരണം പിന്തിക്കാവുന്നതാണ്. പെരുന്നാൽ ദിവസത്തെ സൂര്യാസ്തമയത്തിനു ശേഷത്തേക്കു പിന്തിക്കൽ കുറ്റകരമാണ് . ഇങ്ങിനെ പിന്തിച്ചാൽ പെട്ടെന്ന് ഖളാഅ് വീട്ടൽ നിർബന്ധമാണ്.
🍇ഫിത്വർ സകാത്ത് നൽകേണ്ട സ്ഥലം
✅പെരുന്നാൾ രാവിലെ സൂര്യൻ അസ്തമിക്കുന്ന സമയത്ത് ഒരു വ്യക്തി ഏതൊരു പ്രദേശത്താണോ ഉള്ളത് അവിടുത്തെ ഫിത്ർ സകാത്ത് കൊടുക്കണമെന്നാണ് പ്രബലാഭിപ്രായം. സകാത്ത് സ്വീകരിക്കാൻ അർ ഹരായവർ ഇല്ലാത്ത നാടാണെങ്കിൽ തൊട്ടടുത്ത നാട്ടിൽ അർഹതപ്പെട്ടവർക്ക് കൊടുക്കുകയാണ് വേണ്ടത്. ഗൾഫ് നാടുകളെ സംബന്ധിച്ചിടത്തോളം ജോലിയില്ലാത്തവരും , ഭക്ഷണം താമസം തുടങ്ങിയ ദൈനം ദിനാവശ്യങ്ങൾക്കുള്ള പണം തികയാതെ വരുന്നവരും ( നാട്ടിൽ വലിയ സമ്പത്തിനുടമയായാലും ) സകാത്ത് വാങ്ങാൻ അർഹരാണ്. തെരുവുകളിൽ ഫിത്ർ സകാത്ത് അന്വേഷിച്ച് നടക്കുന്നവർക്കും ജോലിയില്ലാതെ നിത്യ ജീവിതത്തിനും കഷ്ടപ്പെടുന്ന സുഹൃത്തുക്കൾക്കും ഇത് നൽകാം. സകാത്ത് വാങ്ങിയ ശേഷം അതവർ വിൽപന നടത്തിയലും ശരി.
🍇ഫിത്വർ സകാത്തിന്റെ അവകാശികൾ
✅ഖുർആനിൽ സകാത്തിന്റെ അവകാശികളായി എണ്ണിയ എട്ട് വിഭാഗം തന്നെയാണ് ഫിത്വർ സകാത്തിന്റെയും അവകാശികൾ. അവർ ; ദരിദ്രർ, അഗതികൾ, നവ മുസ്ലിംകൾ, കടം കൊണ്ട് ഗതി മുട്ടിയവർ, യാത്രക്കാർ, മുസ്ലിം ഭരണമുള്ള നാട്ടിൽ സകാത്ത് പിരിക്കുന്ന ഉദ്യോഗസ്ഗസ്ഥന്മാർ ( നമ്മുടെ നാടുകളിൽ ചില ഭാഗങ്ങളിൽ കാണുന്ന സകാത്ത് കമ്മിറ്റികൾക്കിതു ബാധകമല്ല. അവരുടെ പക്കൽ സകാത്ത് ഏൽപിച്ചൽ ബാധ്യത വീടുകയില്ല ) , മോചന പത്രം എഴുതപ്പെട്ട അടിമ, അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നവർ എന്നിവരാണത്. ഇവർക്ക് എല്ലാവർക്കും നൽകുന്നതാണ് നല്ലത്. ഇവരിൽ ചിലർക്ക് നൽകിയാൽ മതിയെന്ന അഭിപ്രായവുമുണ്ട്. അവകാശികളിൽ ഏതെങ്കിലും ഒരു പാർട്ടിയിൽ നിന്ന് മൂന്ന് വ്യക്തികൾക്ക് കൊടുത്താൽ മതിയാവുമെന്നാണ് ശാഫിഈ മദ്ഹബിലെ ചില പ്രമുഖ പണ്ഡിതരുടെ അഭിപ്രായം.
☘️കാഫിറിനോ അർഹരല്ലാത്തവർക്കോ കൊടുത്താൽ ഒരു സകാത്തും വീടുകയില്ല. അർഹരായ ജേഷ്ടാനുജന്മാർക്കും അവരുടെ സന്താനങ്ങൾക്കും എല്ലാവിധ സകാത്തുകളും കൊടുക്കാവുന്നതാണ്. സമ്പന്നയായ ഭാര്യ ദരിദ്രനായ ഭർത്താവിനു നൽകിയാലും സകാത്ത് വീടുന്നതാണ്. തിരിച്ച് പറ്റുന്നതല്ല.
🍇ഫിത്വർ സകാത്ത് നിയ്യത്ത്
✅'ഈ ധാന്യം എന്റെ ഫിത്വർ സക്കാത്താകുന്നു ' എന്ന നിയ്യത്തോടെ വേണം നൽകാൻ. സകാത്ത് വീട്ടിയ ശേഷം
رَبَّنَا تَقَبَّلْ مِنَّا إِنَّكَ أَنْتَ السَّمِيعُ الْعَلِيمْ
🌈ഞങ്ങളുടെ നാഥാ ! ഞങ്ങളുടെ അടുക്കൽ നിന്നും നീ സ്വീകരിക്കേണമേ ! നിശ്ചയം നീ കേൾക്കുന്നവനും അറിയുന്നവനുമാണ്" എന്ന് ദുആ ചെയ്യൽ സുന്നത്താണ്.
✅ഫിത്വർ സകാത്ത് വിതരണത്തിന് പ്രവാചകർ (സ) പഠിപ്പിച്ച മാർഗങ്ങൾ മൂന്നാണ്
1✒️ദായകൻ അവകാശികൾക്ക് നേരിട്ട് കൊടുക്കുക.
2✒️ ഇസ്ലാമിക ഭരണാധികാരിയെ (ഇമാമിനെ ) ഏൽപിക്കുക
3✒️ മറ്റൊരു വ്യക്തിയെ വക്കാലത്താക്കുക
💫ഇസ്ലാമിക ഭരണാധികാരിയെ ഫിത്വർ സകാത്ത് ഏൽപിക്കാം. ഭരണാധികാരികൾ ആർക്ക് നൽകിയാലും ദായകന്റെ ബാധ്യത നിറവേറുന്നതാണ്.
🌈ഫിത്വർ സകാത്ത് വിതരണത്തിന് ഇസ്ലാം അനുവദിച്ച മൂന്നാമത്തെ മാർഗം വകാലത്താണെന്ന് പറഞ്ഞുവല്ലോ. ഒരു വ്യക്തി മറ്റൊരാളെ താൻ ചെയ്യേണ്ട കാര്യം ചെയ്യുന്നതിനായി ഉത്തരവാദപ്പെടുത്തുന്നതാണ് വകാലത്ത്. ഒന്നിലധികം വ്യക്തികളെ ഏൽപിക്കുന്നത് വകാലത്തിന്റെ നിയമത്തിന് എതിരാണ്. വക്കാലത്ത് ഏറ്റെടുത്തവൻ പ്രസ്തുക കാര്യം നിർവ്വഹിക്കുന്നതിനു മുമ്പ് വക്കാലത്ത് ദുർബലപ്പെടുത്തിയാൽ അതേ വസ്തു തന്നെ തിരിച്ച് നൽകുവാൻ ബാധ്യസ്ഥനായിരിക്കുമെന്നത് വക്കാലത്തിന്റെ മറ്റൊരു നിബന്ധനയാണ്
☘️ഈ രണ്ട് നിബന്ധനകൾ പാലിക്കപ്പെടുന്നില്ല എന്നതിനാൽ കമ്മിറ്റിയെ ഏൽപിച്ചാൽ ഫിത്വർ സകാത്തായി പരിഗണിക്കുന്നതല്ലെന്ന് ഗ്രഹിക്കാം. ഫിത്വർ സകാത്ത് കമ്മിറ്റിയെ ഏൽപിക്കുമ്പോൾ ഒരു വ്യക്തിയെ നിർണ്ണയിക്കുക എന്ന നിബന്ധന പാലിക്കപ്പെടുന്നില്ല. കൂട്ടുത്തരവാദിത്വമുള്ള പ്രസിഡണ്ട് ,സെക്രട്ടറി തുടങ്ങിയവരുൾപ്പെടുന്ന കൂട്ടമാണല്ലോ കമ്മിറ്റി. ഫിത്വർ സകാത്ത് ശേഖരിച്ച് എല്ലാം ഒന്നായി ഒരിടത്ത് നിക്ഷേപിക്കുന്ന സമ്പ്രദായമാണ് കമ്മിറ്റിയിൽ കണ്ടു വരുന്നത്. വക്കാലത്ത് ഏറ്റെടുത്തവൻ കൃത്യം നിർവ്വഹിക്കുന്നതിനു മുമ്പ് തിരിച്ച് ചോദിച്ചാൽ അവൻ നൽകിയ ധാന്യം തന്നെ തിരിച്ച് നൽകണമെന്ന നിബന്ധന പാലിക്കാൻ ഇത് മൂലം കമ്മിറ്റിക്ക് സാധ്യമാവുകയില്ലെന്നതിനാലും ഇത് വക്കാലത്ത് ആവുന്നില്ല
💫ഗൾഫ് മലയാളികൾക്കിടയിൽ കണ്ടു വരുന്ന മറ്റൊരു സമ്പ്രദാമാണ് ഫിത്വർ സകാത്ത് പണമായി ശേഖരിക്കൽ. കടകളിലും റൂമുകളിലും കമ്മിറ്റി സ്ഥാപിക്കുന്ന പെട്ടികളിൽ ഒരു നിശ്ചിത സംഖ്യ നിക്ഷേപിച്ച് ഈ സംഖ്യ ഉപയോഗിച്ച് ധാന്യവും മറ്റും വാങ്ങി വിതരണം ചെയ്യാറാണ് പതിവ്. നേരിട്ടുള്ള വക്കാലത്ത് ഇല്ലാത്തതിനാലും , ഏൽപ്പിക്കപ്പെടുന്നത് ഒന്നിലധികം വ്യക്തികൾ ഉൾപ്പെടുന്ന കമ്മിറ്റിയായതിനാലും ഇത് ഫിത്വർ സകാത്തായി പരിഗണിക്കുകയില്ലെന്നത് അവിതർക്കിതമാണ്.
*🍇പാവങ്ങളുടെ അവകാശം:*
✅സകാത് ധനികന്റെ ഔദാര്യമല്ല, മറിച്ച് പാവപ്പെട്ടവന്റെ അവകാശമായാണ് ഇസ്ലാം പരിചയപ്പെടുത്തുന്നത്. ”അവരുടെ ധനത്തില്‍ ചോദിച്ചു വരുന്നവര്‍ക്കും അടിസ്ഥാനാവശ്യങ്ങള്‍ നിഷേധിക്കപ്പെട്ടവര്‍ക്കും അവകാശമുണ്ട്”
*(ഖുര്‍ആന്‍ 51/19). *
”അവരുടെ സ്വത്തില്‍നിന്ന് താങ്കള്‍ നിര്‍ബന്ധദാനം പിടിച്ചെടുക്കുക” എന്ന ഖുര്‍ആനികാധ്യാപനം വ്യക്തമാക്കുന്നതും ഇത് തന്നെയാണ്.
*🍇അവകാശികള്‍ക്കിടയിലെ വിതരണ രീതി*
✅സകാത്തിന്റെ അവകാശികളില്‍ ഫഖീര്‍, മിസ്കീന്, പുതുവിശ്വാസി, യാത്രക്കാരന്, കടം കൊണ്ടു വലഞ്ഞവര്‍ എന്നീ അഞ്ചു വിഭാഗം മാത്രമാണിപ്പോള്‍ നമ്മുടെ നാട്ടില്‍ ഉള്ളത്. സകാത്ത് ഈ അഞ്ചു വിഭാഗങ്ങള്‍ക്കിടയില്‍ തുല്യമായി വിഹിതിക്കല് നിര്‍ബന്ധമാണ്. ഓരോ വിഭാഗത്തിലെയും എല്ലാവര്ക്കും കൊടുക്കാന്‍ കഴിയുമെങ്കില്‍ അങ്ങനെ ചെയ്യണം. എന്നാല്‍ അവര്‍ക്കിടയില്‍ തുല്യത നിര്‍ബന്ധമില്ല. ഓരോ ഗ്രൂപ്പിലെയും എല്ലാവരെയും ഉള്‍ക്കൊള്ളിച്ചാല്‍ ചിലരെ പൂര്‍ണമായും ഒഴിവാക്കേണ്ടി വരരുത്. പകരം, ഓരോ ഗ്രൂപ്പിലെയും മൂന്ന് വീതം ആളുകളെ തെരഞ്ഞെടുത്ത് എല്ലാ വിഭാഗത്തെയും ഉള്‍പ്പെടുത്തി നല്‍കുക.
🌈എന്നാല്‍ ശാഫിഈ മദ്ഹബിലെ ഈ പ്രബലാഭിപ്രായത്തിനെതിരെ ഇമാം റൂയാനി(റ), അബൂ ഇസ്ഹാഖുശ്ശീറാസി(റ) എന്നിവരെ പോലുള്ള പ്രമുഖ പണ്ഡിതര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അവയിങ്ങനെ സംഗ്രഹിക്കാം.
1✒️. നാട്ടിലുള്ള എല്ലാ വിഭാഗങ്ങളില്‍ നിന്നും മൂന്ന് വീതം വ്യക്തികള്‍ക്കെങ്കിലും സകാത്ത് മുതല്‍ ഓഹരി ചെയ്യല്‍ നിര്‍ബന്ധമാണെന്നാണ് ശാഫിഈ മദ്ഹബിലെ പ്രബലം.
2✒️. മറ്റു മദ്ഹബിന്റെ മൂന്ന് ഇമാമുകളും ഒരു വ്യക്തിക്ക് മാത്രം നല്കിയാലും മതിയാകുമെന്ന പക്ഷക്കാരാണ്. ഈ അഭിപ്രായത്തെ നമ്മുടെ മദ്ഹബിലെ ചിലര്‍ പരിഗണനീയമാക്കിയിട്ടുണ്ട്.
3✒️. എല്ലാ വിഭാഗങ്ങളില്‍ നിന്നും മൂന്ന് വീതം വ്യക്തികള്‍ക്കിടയില്‍ സകാത്ത് മുതല്‍ വിഹിതിക്കാന് മതിയാകുമെങ്കില്‍ ശാഫിഈ മദ്ഹബിലെ പ്രബലാഭിപ്രായം അവലംബിക്കലാണഭികാമ്യം.
4✒️. സകാത്ത് മുതല്‍ ഇതിന് മതിയാകാതിരിക്കുമ്പോള്‍ ഒരു വ്യക്തിക്ക് മാത്രം നല്കിയാലും മതിയാകുമെന്ന പരിഗണനീയമായ അഭിപ്രായം അവലംബിക്കാവുന്നതാണ്. പലരുടെയും സകാത്ത് സംഘടിപ്പിച്ച് വിതരണം ചെയ്യാന്‍ ആജ്ഞയില്ലെന്നാണ് കാരണം.
5✒️. കഴിയുമെങ്കില്‍ മൂന്ന് പേര്‍ക്കെങ്കിലും നല്‍കലാണ് സൂക്ഷ്മത.
*📜(പൊന്മള ഉസ്താദിന്റെ ഫതാവാ മുഹ്യിസ്സുന്ന: ഭാഗം 3, പുറം 89,90 ല്‍ നിന്ന്).*
*🍇സകാത് നിര്‍ബന്ധമാകുന്ന ഇനങ്ങള്‍:*
✅ധനത്തിന്റെ ബാധ്യതയാണ് സകാത്ത്. എന്നാല്‍ എല്ലാതരം സമ്പാദ്യത്തിനും സകാത്തില്ല. പ്രമാണങ്ങള്‍ നിര്‍ദ്ദേശിച്ച വസ്തുക്കളില്‍ മാത്രമാണ് സകാത്ത് നിര്‍ബന്ധമാകുന്നത്. സമൂഹത്തിന്റെ സാമ്പത്തിക സന്തുലിതാവസ്ഥയെയോ ഭക്ഷ്യസുരക്ഷയെയോ നിര്‍ണ്ണയിക്കുന്നതിലെ പങ്കാണ് ഇവിടെ പ്രധാന മാനദണ്ഡമാവുന്നത്.
💫സ്വര്‍ണം, വെളളി നാണയങ്ങള്‍, ആട്-മാട്-ഒട്ടകം, കച്ചവടച്ചരക്കുകള്‍, ഭക്ഷ്യവസ്തുക്കള്‍, തെരഞ്ഞെടുക്കപ്പെട്ട പഴങ്ങള്‍, ഖനിജങ്ങള്‍,നിധികള്‍ എന്നിവയിലാണ് സകാത്ത് നിര്‍ബന്ധമാകുന്നത്. കുതിര, കഴുത തുടങ്ങിയ മൃഗങ്ങളിലോ മുത്ത്, രത്നം, വൈഢൂര്യം തുടങ്ങിയ കല്ലുകളിലോ സകാത് നിര്‍ബന്ധമില്ല.
✅ഓരോ ഇനത്തിലും നിര്‍ബന്ധമാകുന്നത് എപ്പോഴാണെന്ന് അല്പം വിശദമാക്കാം.
👑💍സ്വര്‍ണ്ണം, വെള്ളി:*
✅പണ്ടുമുതലേ സമ്പദ്ഘടനയെ നിയന്ത്രിക്കുന്ന ഘടകങ്ങളാണ് സ്വര്‍ണ്ണവും വെള്ളിയും. 20 മിസ്ഖാല് (85 ഗ്രാം = 10 പവനും 5ഗ്രാമും) ശുദ്ധസ്വര്ണ്ണമോ 200 ദിര്‍ഹം (595 ഗ്രാം) ശുദ്ധവെളളിയോ ഒരാളുടെ കൈവശം ഒരു വര്‍ഷം (ഹിജ്റ കലണ്ടര്‍ പ്രകാരം) പൂര്‍ണ്ണമായും ഉണ്ടെങ്കിലാണ് സകാത് നിര്‍ബന്ധമാവുക. മറ്റുലോഹങ്ങള്‍ കൂട്ടിച്ചേര്‍ത്തുണ്ടാക്കിയ സ്വര്‍ണ്ണമോ വെള്ളിയോ ആണെങ്കില്‍ കൂട്ടുലോഹത്തിന്റെ അളവ് കുറച്ച് ബാക്കിയുള്ളത് 85 ഗ്രാമും (സ്വര്‍ണ്ണം) 595 ഗ്രാമും (വെള്ളി) ഉണ്ടായിരിക്കണം.
🌈ഒരു വര്‍ഷം മുഴുവന്‍ 20 മിസ്കാല് സ്വര്‍ണ്ണം ഒരാളുടെ കൈവശമുണ്ടെങ്കില്‍ 2 1/2 ശതമാനം (1/2 മിസ്കാല്) സകാത് നല്‍കണം.
💫20 മിസ്കാല് 85 ഗ്രാം (10 പവനും 5 ഗ്രാമും). സകാത് നല്‍കേണ്ടത് 1/2 മിസ്കാല് (2 ഗ്രാം 125 മില്ലിഗ്രാം)
✅ആകെയുള്ളതിന്റെ നാല്പതിലൊന്നാണ് സകാതായി നല്‍കേണ്ടത്. സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും സകാതില്‍ അവ തന്നെയാണ് നല്‍കേണ്ടതും. അവക്കുപകരം, കാശ് നല്കിയാല് മതിയാവില്ല.
*💍വെള്ളിയുടെ സകാത്ത്*
✅ഒരു വര്‍ഷം മുഴുവനും 200 ദിര്‍ഹം വെള്ളി ഒരാളുടെ കൈവശമുണ്ടെങ്കില്‍ 2 1/2 ശതമാനം (5 ദിര്‍ഹം) സകാത് നല്‍കണം. 200 ദിര്‍ഹം 595 ഗ്രാം ആകുന്നു. സകാത് നല്‍കേണ്ടത് 5 ദിര്‍ഹം (14 ഗ്രാം 875 മി.ഗ്രാം)
🌈വെള്ളി, സ്വര്‍ണ്ണം പോലുള്ളവ മേല്പറഞ്ഞ കണക്കില്‍ താഴെയാണെങ്കില്‍ സകാത് നല്‍കേണ്ടതില്ല. ആഭരണത്തിനും സകാത് നിര്‍ബന്ധമില്ല.
💫മേല്പറഞ്ഞ കണക്കില്‍ കൂടുതലുള്ളതിനെല്ലാം 2 1/2 ശതമാനം സകാത് നല്‍കേണ്ടതാണ്. സ്വര്‍ണ്ണം, വെള്ളി, നെല്ല് മുതലായവക്ക് വില നിശ്ചയിച്ച് പൈസ കൊടുത്താല്‍ മതിയാവുകയില്ല. ആ വസ്തു തന്നെ നല്‍കണം.
☘️കച്ചവടത്തിന് ചരക്കുകള്‍ സകാത് കൊടുത്താല്‍ മതിയാവുകയില്ല. അതിന് വിലയാണ് നല്‍കേണ്ടത്.
💫സ്വര്‍ണ്ണം, വെള്ളി വ്യാപാരിക്ക് കച്ചവട വസ്തു എന്നടിസ്ഥാനത്തില്‍ അതിന്റെ മൂല്യത്തിനുള്ള രൂപയാണ് സകാത് നല്‍കേണ്ടത്.
**🎖ആഭരണം:*
✅അനുവദനീയമായ ആഭരണങ്ങള്‍ക്ക് സകാത്തില്ല എന്നതാണ് പണ്ഡിതമതം. ആഭരണം എന്നത് സ്ത്രീകള്‍ക്ക് അലങ്കാരത്തിനുള്ളതാണ്. അമിതമാവുമ്പോള്‍ ആഭരണങ്ങള്‍ അലങ്കാരമല്ല, മറിച്ച് അലങ്കോലമാണ്. ആയതിനാല്‍ പതിവില്‍ കവിഞ്ഞ ആഭരണങ്ങള്‍ക്ക് സകാത്ത് നിര്ബന്ധമാവുമെന്നര്ത്ഥം. ഇരുന്നൂറും മുന്നൂറും പവനുകള്‍ ധരിക്കുകയോ സൂക്ഷിക്കുകയോ ചെയ്യുന്നവര്‍ സകാത് നല്കാന് ബാധ്യസ്ഥരാണെന്ന് ചുരുക്കം.
💫പുരുഷന് സ്വര്‍ണ്ണം ധരിക്കല്‍ ഹറാം ആണ്. എന്നാല്‍ ഒരാള്‍ അത് ധരിക്കുന്നുവെങ്കില്‍, അത് 85 ഗ്രാമോ കൂടുതലോ ഉണ്ടെങ്കില്‍ സകാത് നല്കല് നിര്‍ബന്ധമാണെന്നാണ് നിയമം. ഹലാലായ ആഭരണമല്ലെന്നതാണ് കാരണം.
💫സ്വര്‍ണ്ണം, വെളളി ഒഴികെയുളള മുത്ത്, മാണിക്യം, രത്നം തുടങ്ങിയ സമൂഹത്തിന്റെ സാമ്പത്തിക രംഗത്തെ കാര്യമായി ബാധിക്കാത്ത മറ്റു അമൂല്യവസ്തുക്കളിലൊന്നും സകാത്തില്ല. എന്നാല്‍ അവ കൊണ്ട് കച്ചവടം നടത്തുന്നവര്‍, കച്ചവട വസ്തു എന്ന നിലയില്‍ സകാത് നല്‍കേണ്ടതാണ്.
🌈ആഭരണം ഉരുക്കി വാര്‍ത്താലേ ഉപയോഗിക്കാന്‍ പറ്റൂ എന്ന അവസ്ഥയില്‍ കേടാവുകയും ഒരുവര്‍ഷം സൂക്ഷിക്കുകയും ചെയ്താല്‍ മിനിമം 85 ഗ്രാം ഉണ്ടെങ്കില്‍ സകാത്ത് നല്‍കണം. കാരണം അത് ആഭരണമല്ല. സ്വര്‍ണ്ണമാണ്
*📜(തുഹ്ഫ 3:213). *
✅അമിതമല്ലാത്ത ആഭരണമല്ലെങ്കിലാണ് സകാത്ത് ഇല്ലാതാകുന്നത്. മറിച്ചാണെങ്കില്‍ ആഭരണത്തിനും സകാത്ത് വേണം.
🌈 ‘ആഭരണം ഉപയോഗിക്കാതെ ലോക്കറിലോ മറ്റോ സൂക്ഷിച്ചാലും സകാത്തില്ലെന്ന് പണ്ഡിതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
*📜(തുഹ്ഫ 3:272 ). *
💫നിധിനിക്ഷേപം എന്ന് കരുതി ആഭരണരൂപത്തില്‍ സൂക്ഷിച്ചാല്‍ സകാത്ത് നല്‍കണം
*📜 (തുഹ്ഫ 3: 301 ).*
☘️ അവ കൊണ്ട് കച്ചവടം നടത്തുന്നവര്‍, കച്ചവട വസ്തു എന്ന നിലയില്‍ സകാത്ത് നല്‍കേണ്ടതാണ്.
*🍇ഉല്പന്നങ്ങളുടെ സകാത്ത്*
✅നബി(സ) പറഞ്ഞു: 'നദികളും മേഘവും കുടിപ്പിച്ചതില്‍ പത്ത് ശതമാനമുണ്ട്. തേവ് ഒട്ടകം കൊണ്ട് നനച്ചുന്ണ്ടാക്കിയാല് അഞ്ചു ശതമാനവും.'
*📜(മുസ്ലിം റഹ് )*
🌈കൃഷി ചെയ്തുണ്ടാക്കിയ ധാന്യങ്ങളില്‍ ആഹരിക്കപ്പെടുന്നതും ഉണക്കി സൂക്ഷിക്കപ്പെടുന്നതുമായ ഗോതമ്പ്, നെല്ല്, യവം, ചോളം, പയര്‍, കടല, അമരക്ക, മുത്താറി, എള്ള്, യമന്‍ ഗോതമ്പ് തുടങ്ങിയവയിലും പഴങ്ങളില്‍ കാരക്ക, മുന്തിരി എന്നിവയിലും മാത്രമേ സകാത്തുള്ളൂ.
☘️ധാന്യങ്ങള്‍, വൈക്കോല്‍,തൊലി എന്നിവ നീക്കിയ ശേഷം ഉണങ്ങിയ നിലയില്‍ അഞ്ച് ഔസഖ്(918 ലി) ഉണ്ടെങ്കില്‍ സക്കാത്ത് കൊടുക്കണം. നെല്ല് പോലെ തൊലിയില്‍ സൂക്ഷിക്കപ്പെടുന്നവക്ക് 10 ഔസഖ് ഉണ്ടെങ്കിലെ സക്കാത്തുള്ളൂ. ഒരു വര്‍ഷത്തെ ആകെയുള്ള വിളവ് കൂട്ടിയിട്ട് ഇത്രയും എത്തിയാല്‍ മതി.
☘️ ഒരിക്കല്‍ നല്കിയാല് പിന്നീട് നല്‍കേണ്ടതില്ല.
ചിലവ് കൂടാതെ ഉണ്ടാക്കിയതില്‍ 10 ശതമാനവും നനച്ചുണ്ടാക്കിയതിന് 5 ശതമാനവുമാണ് നിര്‍ബന്ധമാവുക.
✅ധാന്യങ്ങളുടെ നിയമം തന്നെയാണ് നിസ്വാബിലും സകാത്തിന്റെ അളവിലും പഴങ്ങള്‍ക്കുള്ളത്.
*💫നെല്ലിന്റെ സകാത്*
✅ഒരു വര്‍ഷത്തിനിടയില്‍ പല വിളയില്‍ നിന്നായാലും അറുനൂറ് സാഅ് നെല്ല് ഉണ്ടെങ്കില്‍ സകാത് നിര്‍ബന്ധമാകും. അതിന്റെ പത്ത് ശതമാനമാണ് നല്‍കേണ്ടത്. അഥവാ ആയിരം പറക്ക് നൂറ് പറ. കൊയ്ത്തുകാര്ക്കും വെള്ളം തേവുന്നവര്ക്കും കൂലിയായി നല്‍കുന്നതും കണക്കില്‍ ഉള്‍പ്പെടും. 1920 ലിറ്ററിനാണ് 600 സാഅ് എന്ന് പറയുന്നത്.
🌈ഇതില്‍ അല്പമെങ്കിലും കുറവുണ്ടെങ്കില്‍ സകാത് നിര്‍ബന്ധമില്ല. ഒരു വിളയില്‍ കണക്ക് തികഞ്ഞില്ലെങ്കിലും ഒരു വര്‍ഷത്തിനുളള വിളയില്‍ തികഞ്ഞാല്‍ മതി. തേവിയോ മോട്ടറോ ഉപയോഗിച്ച് ഉല്പാദിപ്പിച്ചതാണെങ്കില് (അത് ഗവണ്മെന്റിന്റെ പമ്പ് ഹൗസിലൂടെയാണെങ്കിലും) അഞ്ച് ശതമാനം സകാത് നല്കിയാല് മതി. ചെലവ് കൂടി എന്നുള്ളതാണ് സകാത് കുറയാനുള്ള കാരണം. ഇപ്പോള്‍ തൊഴിലാളിക്ക് വേതനം കൂടുതലാണ് എന്നത് സകാത് നിര്ബന്ധമാവലിന് തടസ്സമല്ല.
*🪙നാണയങ്ങള്‍:*
✅പണ്ട് കാലങ്ങളില്‍ സ്വര്‍ണ്ണവും വെള്ളിയുമായിരുന്നു നാണയങ്ങളായി ഉപയോഗിച്ചിരുന്നതെങ്കില്‍, ഇന്ന് സ്ഥിതി മാറി, രൂപയും ഡോളറും റിയാലുമൊക്കെയാണ് നാണയങ്ങളായി ഉപയോഗിക്കപ്പെടുന്നത്. നോട്ടിനും നാണയങ്ങള്‍ക്കും സകാത് നിര്‍ബന്ധമാണെന്ന് പണ്ഡിതര്‍ പറയുന്നതും അതുകൊണ്ട് തന്നെയാണ്.
🌈595 ഗ്രാം വെള്ളിയുടെയോ 85 ഗ്രാം സ്വര്‍ണ്ണത്തിന്റെയോ വിലക്ക് തുല്യമോ അതില്‍ കൂടുതലോ ആയ തുക, ഒരു വര്‍ഷം പൂര്‍ണ്ണമായി കൈയ്യിലുണ്ടാവുമ്പോഴാണ് നാണയത്തിന് സകാത് നിര്‍ബന്ധമാവുന്നത്. ഇക്കാലത്ത് സ്വര്‍ണ്ണത്തിന്റെ വില വെള്ളിയുടേതിനേക്കാള്‍ വളരെ കൂടുതലായതിനാല്‍ വെള്ളിയുടെ കണക്ക് പ്രകാരമാണ് ആദ്യം നാണയത്തിന്റെ കണക്ക് പൂര്ത്തിയാവൂക. അതനുസരിച്ച്, ഒരു ഗ്രാം വെള്ളിക്ക് 60 രൂപയാണ് എന്ന് സങ്കല്പിച്ചാല് 35700 (60*595) രൂപയോ അതില്‍ കൂടുതലോ ഒരു വര്‍ഷം കൈയ്യിലുണ്ടെങ്കില്‍ സകാത് നിര്‍ബന്ധമാവുന്നതാണ്. ആകെയുള്ളതിന്റെ നാല്പതിലൊന്നാണ് സകാത് ആയി നല്‍കേണ്ടത്. (35700/40 = 892.50).
☘️ബാങ്കിലോ മറ്റോ സൂക്ഷിച്ചുവെച്ചതിന് പുറമെ, മറ്റു പല മേഘലകളിലും നാണയങ്ങളുടെ സകാത് വരാവുന്നതാണ്. അവയില്‍ പ്രധാനപ്പെട്ടത് ഏതൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം
*🔥കടം:*
✅കിട്ടാനുള്ള കടത്തിനും സകാത് നിര്‍ബന്ധമാണ്. കടമായി കിട്ടാനുള്ള സംഖ്യ മേല്പറഞ്ഞ വെള്ളിയുടെ മൂല്യത്തിന് തുല്യമോ അതില്‍ കൂടുതലോ ആവുകയും കടം നല്‍കിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാവുകയും ചെയ്താല്‍, പ്രസ്തുത സംഖ്യക്ക് സകാത് നല്‍കേണ്ടതാണ്. കിട്ടാക്കടങ്ങളാണെങ്കില് കിട്ടുന്ന സമയത്ത് അത് വരെയുള്ള ഓരോ വര്‍ഷത്തിനും കണക്കാക്കി സകാത് നല്കിയാലും മതി.
✒️കൊടുക്കാനുള്ള കടങ്ങള്‍ സ്വത്തിന്റെ സകാത്ത് നിര്‍ബന്ധമാവുന്നതിന്നു തടസ്സമല്ല. സ്റ്റോക്കുള്ള പണത്തിനു തുല്യമായതോ അതില്‍ അധികമോ കടമുണ്ടെങ്കിലും സകാത്ത് കൊടുക്കണം.
✅പക്ഷെ കടമുള്ളവന് ഫിത്വര്‍ സകാത്ത് കൊടുക്കേണ്ടതില്ല.
*📜(തുഹ്ഫ 3:344). *
കാരണം ഫിത്വര്‍ സകാത്ത് വ്യക്തിയുടെ ഉത്തരവാദിത്വത്തോട് ബന്ധപ്പെട്ട കടമയാണ് .
*📜(മഹല്ലി 2:27). *
☘️സ്വത്തിന്റെ വില്‍പ്പനയെയോ ക്രയവിക്രങ്ങളെയോ ഫിത്വര്‍ സകാത്ത് ബാധിക്കില്ല. മറ്റു സകാത്തുകള്‍ (കച്ചവടമല്ലാത്ത)സ്വത്തിന്റെ ക്രയവിക്രങ്ങളെ ബാധിക്കും.
വില്പന നടത്തിയാല്‍ സകാത്തിന്റെ വിഹിതത്തില്‍ വില്പന അസാധുവാണ്.
*📜(മഹല്ലി 2:47). *
ഇതിനു പണ്ഡിതന്മാര് കാരണം പറഞ്ഞത് കടത്തിനുവേണ്ടി മയ്യിത്തിനെ തടയാന്‍ അവകാശമുണ്ട്. കടത്തിനെക്കാള്‍ സകാത്തിനാണ് ശക്തിയും മുന്‍ തൂക്കവും ഉള്ളത്. കടമുïായാലും സകാത്ത് നല്‍കണമെന്ന് സാരം
*📜(തുഹ്ഫ 3:344 ).*
💫അഡ്വാന്‍സ്:
✅കടകള്‍ക്കോ മറ്റോ നല്കുന്ന അഡ്വാന്‍സ് തുകയും സകാതിന്റെ പരിധിയില്‍ പെടുന്നതാണ്. പ്രസ്തുത തുക നല്കുന്നവന്റെ ഉടമസ്ഥതയില്‍ തന്നെയായതിനാല്‍, സകാതിന്റെ കണക്ക് ഉണ്ടെങ്കില്‍ വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ നാല്‍പതിലൊന്ന് സകാത് നല്‍കേണ്ടതാണ്.
💫സെക്യൂരിറ്റി:
✅ഇന്ന് പലജോലികള്‍ക്കുമെന്ന പോലെ കോഴ്സുകള്‍ക്ക് വരെ വന്‍തുക സെക്യൂരിറ്റി നല്‍കേണ്ട അവസ്ഥയാണുള്ളത്. ഇങ്ങനെ നല്കുന്ന സെക്യൂരിറ്റി തുകകള്‍ ജോലിയില്‍ നിന്ന് രാജിവെച്ചോ കോഴ്സ് പൂര്‍ത്തിയാക്കിയോ പോരുമ്പോഴാണ് തിരിച്ചുലഭിക്കുന്നത്. ഇത്തരം സെക്യൂരിറ്റി തുകകള്‍ക്കും, സകാതിന്റെ നിശ്ചിത കണക്ക് ഉണ്ടെങ്കില്‍ വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ സകാത് നല്‍കേണ്ടതാണ്.
💫: പ്രോവിഡന്റ് ഫണ്ട്:
✅സര്‍ക്കാര്‍ ജോലിക്കാര്‍ക്കും ചില സ്വകാര്യ കമ്പനിതൊഴിലാളികള്ക്കും തൊഴില്ദായകര് നല്‍കുന്നതാണ് പ്രോവിഡന്റ് ഫണ്ട്. ശമ്പളത്തിന്റെ നിശ്ചിത വിഹിതം മാസം തോറും പിടിച്ചുവെച്ച് സേവനം അവസാനിപ്പിക്കുമ്പോഴോ ആവശ്യപ്പെടുമ്പോഴോ നല്‍കുകയാണ് ഇതിന്റെ രീതി. ഇവിടെയും സകാത് നിര്‍ബന്ധമാകുന്നതാണ്. ഒരു ഉദാഹരണത്തിലൂടെ കാര്യം വ്യക്തമാക്കാം:
🌈മാസം 20,000 രൂപ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥന്, 10ശതമാനം (2,000 രൂപ) പി.എഫ് അടക്കുന്നുവെന്ന് സങ്കല്പിക്കാം. 18 മാസം കഴിയുന്നതോടെ അയാളുടെ പി.എഫ് തുക 36,000 രൂപ (നിലവിലെ വെള്ളി നിരക്ക് പ്രകാരം സകാത് നിര്‍ബന്ധമാവുന്ന തുകയില്‍ കൂടുതല്‍) ആവും. അവിടം മുതല്‍ ഒരു വര്‍ഷം പുര്‍ത്തിയാവുമ്പോള്‍ അയാള്‍ പ്രസ്തുത തുകക്ക് രണ്ടര ശതമാനം സകാത് നല്‍കേണ്ടതാണ്. ശേഷം അയാളുടെ പി.എഫിലേക്ക് വരുന്ന എല്ലാ സംഖ്യക്കും ഇത് ബാധകവുമാണ്.
💫ഓഹരി വിപണി, മൂച്വല്‍ഫണ്ട്
✅ഇവയില്‍ നിക്ഷേപമുള്ളവര്‍ അവരുടെ വിഹിതം സകാത്തിന്റെ സംഖ്യയുണ്ടെങ്കില്‍ വര്‍ഷം തികയുമ്പോള്‍ നിശ്ചിത വിഹിതം സകാത്ത് നല്കാന് ബാധ്യസ്ഥരാണ്. ഓഹരി വിപണിയും മ്യൂച്വല്‍ ഫണ്ടുമായി ബന്ധപ്പെട്ടു ചില സങ്കീര്‍ണതകളുണ്ടെങ്കിലും നിക്ഷേപ സംഖ്യക്ക് കണക്ക് ഉണ്ടാകുമല്ലോ. അതിനാല്‍ സകാത്ത് നല്കല് നിര്‍ബന്ധമാണ്. കടംപോലെ പരിഗണിച്ച് സകാത്ത് നല്കിയാല് മതിയാകും. വിപണി തകരുകയോ ഫണ്ട് പൊളിയുകയോ ചെയ്ത് നിക്ഷേപത്തുക നഷ്ടപ്പെട്ടാലും സുരക്ഷിത സംഖ്യ സകാത്തില്‍ നിന്നൊഴിവാകുകയില്ലെന്നോര്‍ക്കുക.
💫സര്‍വ്വീസ് മണി:
✅മറ്റുചില കമ്പനികള്‍ വിശിഷ്യാ വിദേശകമ്പനികള്‍ തൊഴിലാളികള്‍ക്ക് നല്കുന്ന മറ്റൊരു ആനുകൂല്യമാണ് സര്‍വ്വീസ് മണി. കമ്പനിയില്‍ ജോലി പൂര്‍ത്തിയാക്കുന്ന ഓരോ വര്‍ഷത്തിനും ഒരു മാസത്തെ അടിസ്ഥാന ശമ്പളം തൊഴിലാളിയുടെ സര്‍വ്വീസ് മണി ആയി നീക്കിവെക്കുകയും ജോലിയില്‍നിന്ന് രാജി വെച്ച് പോരുന്ന സമയത്ത് ആ തുക തൊഴിലാളിക്ക് കൈമാറുകയുമാണ് ഇത്തരം കമ്പനികള്‍ ചെയ്യാറ്. ഇതും ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം:
🌈സഊദിയിലെ കമ്പനിയില്‍ ജോലി ചെയ്യുന്ന ഒരു തൊഴിലാളിയുടെ പ്രതിമാസ ശമ്പളം 3,000 റിയാല്‍ ആണെന്ന് സങ്കല്പിക്കുക. ഒരു വര്‍ഷം ജോലി ചെയ്യുന്നതോടെ അയാള്‍ സര്‍വ്വീസ് മണി ഇനത്തില്‍ 3,500 റിയാലിന് അര്‍ഹനായി. (3,000 റിയാല്‍= 36,000 രൂപ ഏകദേശം, അഥവാ 595 ഗ്രാം വെള്ളിയുടെ നിലവിലെ മാര്‍ക്കറ്റ് വിലയേക്കാള്‍ കൂടുതലാണ് തുക). ഇത്തരം സാഹചര്യത്തില്‍, ശേഷം ഒരു വര്‍ഷം പൂര്‍ത്തിയാവുന്നതോടെ അയാള്‍ പ്രസ്തുത തുകക്ക് സകാത് നല്‍കേണ്ടതാണ്. ഒരാള്‍ ഇങ്ങനെ സകാത് നല്‍കാതെ പത്ത് വര്‍ഷം കഴിഞ്ഞ് കമ്പനിയില്‍നിന്ന് രാജിവെച്ച് 10 വര്‍ഷത്തെ സര്‍വ്വീസ് മണി 30,000 റിയാല്‍ ഒന്നിച്ച അവസാനം കൈപറ്റിയെങ്കില്‍, ഓരോവര്ഷത്തേതും കൃത്യമായി കണക്കാക്കി സകാത് നല്‍കിയാലേ അയാളുടെ ബാധ്യത തീരൂ. അഥവാ, ആദ്യവര്‍ഷത്തെ 3000റിയാലിന് ന് 9 വര്‍ഷത്തെ സകാതും (ആദ്യവര്‍ഷത്തേക്ക് 3000/40=75റിയാല്‍, രണ്ടാം വര്‍ഷത്തേക്ക് (3000-75)/40=73.125റിയാല്‍…എന്നിങ്ങനെ കണക്കാക്കേണ്ടതാണ്) രണ്ടാം വര്‍ഷത്തെ 3000 റിയാലിന് 8 വര്‍ഷത്തെ സകാതും… എന്നിങ്ങനെ എട്ടതാം വര്‍ഷത്തെ 3000റിയാലിന്ന് രണ്ട് വര്‍ഷത്തെ സകാതും ഒമ്പതാം വര്‍ഷത്തെ 3000 ന്ന് ഒരു വര്‍ഷത്തെ സകാതും കണക്കാക്കി നല്‍കേണ്ടതായിരിക്കും.
💫കുറി:
✅ഒരു വര്‍ഷത്തിലേറെ നീണ്ടുനില്‍ക്കുന്ന കുറികള്‍ക്കും സകാത് നിര്‍ബന്ധമായേക്കാം. ഉദാഹരണം:
🌈മാസം 5000 രൂപ വീതം നല്കുന്ന രണ്ടു ലക്ഷത്തിന്റെ കുറിയാണെന്ന് സങ്കല്പിക്കാം. നാല്പത് മാസമായിരിക്കും കുറിയുടെ കാലാവധി. ഇതില്‍ ചേര്‍ന്ന ഒരാള്‍ എട്ട് മാസം കഴിയുന്നതോടെ 40,000 രൂപയുടെ ഉടമസ്ഥനായിത്തീരുന്നു. അവിടം മുതല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും അയാള്‍ക്ക് കുറി ലഭിച്ചിട്ടില്ലെങ്കില്‍ അയാള്‍ പ്രസ്തുത തുകക്ക് സകാത് നല്‍കേണ്ടതാണ്. സകാത് നര്‍ബന്ധമാവുന്ന കണക്ക് (595ഗ്രാം വെള്ളിയുടെ മൂല്യം) എത്തിയ ശേഷം ഒരു വര്‍ഷം കഴിയുമ്പോള്‍, കുറി ലഭിക്കാതെ നില്ക്കുന്ന എല്ലാവര്ക്കും ഇത് ബാധകമാണ്. കുറി ലഭിക്കുകയും വര്‍ഷം പൂര്‍ത്തിയാവും മുമ്പേ അത് ചെലവഴിക്കുകയും ചെയ്താല്‍ അവിടെ സകാത് ബാധകമാവില്ല.
🍇കച്ചവടം:
✅കച്ചവടം മനുഷ്യസമൂഹത്തിന്റെ നിലനില്‍പ്പിന് തന്നെ ആവശ്യമാണ്. ഏറ്റവും ഉന്നതമായ ജോലികളിലൊന്നായാണ് ഇസ്ലാം കച്ചവടത്തെ കാണുന്നത്. വിശ്വസ്തനായ കച്ചവടക്കാരന് ലഭിക്കുന്ന പ്രത്യേക പ്രതിഫലത്തെക്കുറിച്ച് ഹദീസുകളില്‍ ധാരാളം പരാമര്‍ശങ്ങളുണ്ട്.
🌈നാണയക്കൈമാറ്റമല്ലാത്ത എല്ലാ കച്ചവടത്തിലും നിബന്ധനകളൊത്താല്‍ സകാത് നിര്‍ബന്ധമാവുന്നതാണ്. കച്ചവടം തുടങ്ങുന്ന തിയ്യതി(അറബിവര്ഷപ്രകാരം) ഓര്‍ത്തുവെക്കേണ്ടത് കച്ചവടക്കാരന്റെ ബാധ്യതയാണ്. അവിടം മുതല്‍ ഒരു വര്‍ഷം പൂര്‍ത്തിയാവുന്ന ദിവസം അയാളുടെ ഷോപ്പിലെ കച്ചവടത്തിനായി വെച്ച എല്ലാ സാധനങ്ങളുടെയും കണക്കെടുത്ത് അന്നത്തെ കമ്പോളനിലവാരമനുസരിച്ച് വില കെട്ടുക. അതോടൊപ്പം കിട്ടാനുള്ള കടങ്ങളും കൂട്ടേണ്ടതാണ്. ആകെ കിട്ടുന്ന തുക 595 ഗ്രാം വെള്ളിയുടെ മൂല്യത്തിന് തുല്യമോ അതില്‍ കൂടുതലോ ആണെങ്കില്‍ ആകെയുള്ളതിന്റെ രണ്ടരശതമാനം സകാത് നല്‍കേണ്ടതാണ്. സകാത് നല്‍കേണ്ടത് നാണയമായാണ്.
🌈മുഹറം 15ന് തുടങ്ങിയ ഒരു പല ചരക്ക് കടയാണെങ്കില്‍, അടുത്ത വര്‍ഷം മുഹറം 15ന് കടക്കാരന് തന്റെ കടയിലെ വില്‍പ്പനക്കുള്ള എല്ലാ സാധനങ്ങളുടെയും കണക്കെടുത്ത് മൂല്യം കണക്കാക്കുക. ആകെ ലഭിച്ചത് രണ്ടര ലക്ഷമാണ്. അതോടൊപ്പം അമ്പതിനായിരം രൂപ കടങ്ങളായി കിട്ടാനുണ്ടെന്നും കരുതുക. എങ്കില്‍ മൂന്ന് ലക്ഷം രൂപയുടെ രണ്ടരശതമാനം (7,500 രൂപ) സകാത് ആയി
നല്‍കേണ്ടതാണ്.
🍇വാടക സാധനങ്ങള്‍, വഴിയോര കച്ചവടങ്ങള്‍
✅വാടകയ്ക്ക് കൊടുക്കണമെന്ന ഉദ്ദേശ്യത്തില്‍ വാടകയ്ക്ക് വാങ്ങിയ സാധനങ്ങള്‍ക്ക് സകാത്ത് ഉണ്ട്. കെട്ടിടങ്ങള്‍ മൊത്തത്തില്‍ വാടകയ്ക്ക് വാങ്ങി മേല്‍ വാടകക്ക് നല്‍കുന്നത് ഇന്ന് വ്യാപകമാണ്. വാടകക്കെട്ടിടം, ഫ്ളാറ്റ്, വാഹനങ്ങള്‍ എന്നിവയിലെല്ലാം ഇത് സര്‍വസാധാരമാണ്. ഇവക്ക് സകാത്ത് ഇല്ലെങ്കിലും ഇവയില്‍നിന്ന് വാടകയിനത്തില്‍ ലഭിക്കുന്ന തുകയുടെ കണക്കും വര്‍ഷവും പൂര്‍ത്തിയാവുമ്പോള്‍ സകാത്ത് നിര്‍ബന്ധമാവുന്നതാണ്. ഇത് വര്‍ഷം മുഴുവന്‍ വാടകയില്‍ പോയിട്ടില്ലെങ്കിലും അതിന്റെ സാധാരണ വാടക കണക്കാക്കി സകാത്തിന്റെ കണക്കുണ്ടെങ്കില് സകാത്ത് കൊടുക്കണം.
📜(തുഹ്ഫ 3:326).
🍇റിയല്‍ എസ്റ്റേറ്റ്:
✅റിയല്‍എസ്റ്റേറ്റ് ഇന്ന് വന്‍ലാഭം കൊയ്യുന്ന കച്ചവടമേഖലയാണ്. വീടുനിര്മ്മാണത്തിനോ മറ്റോ ആയി വാങ്ങുന്ന പറമ്പുകള്‍ക്ക് സകാതില്ലെന്നത് ശരി തന്നെ. എന്നാല്‍, കച്ചവട ലക്ഷ്യത്തോടെ വാങ്ങുന്നതോടെ പറമ്പുകളും കച്ചവടച്ചരക്കുകളായിത്തീരുന്നുവെന്നതാണ് കര്‍മ്മശാസ്ത്രനിയമം. അതനുസരിച്ച് അവിടെയും വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ വില്‍ക്കാനായി വാങ്ങിയ ആകെ ഭൂമിയുടെ കണക്കെടുക്കേണ്ടതും കമ്പോളനിലവാരം കണക്കാക്കി, നിശ്ചിത തുകയുണ്ടെങ്കില്‍, ആകെയുള്ളതിന്റെ നാല്‍പതിലൊന്ന് സകാത് നല്‍കേണ്ടതുമാണ്.
🌈ശഅബാന്‍ 10ന് പത്ത് ലക്ഷത്തിന് ഒരാള്‍ വില്‍ക്കണമെന്ന ഉദ്ദേശ്യത്തോടെ അല്പം സ്ഥലം വാങ്ങിയെന്ന് സങ്കല്പിക്കാം. 3 മാസം കഴിഞ്ഞ് അത് 15 ലക്ഷത്തിന് മറിച്ചുവില്‍ക്കുകയും വീണ്ടും 3 മാസം കഴിഞ്ഞ് 15 ലക്ഷത്തിന് മറ്റൊരു സ്ഥലം വാങ്ങുകയും ചെയ്തു. 6 മാസം കഴിയുന്നതോടെ കച്ചവടത്തിന്റെ വര്‍ഷം പൂര്‍ത്തിയാവുന്നു. അഥവാ, അടുത്ത ശഅബാന്‍ 10 ആവുന്ന ദിവസം അയാളുടെ കൈയ്യിലുള്ള വില്പനക്കുള്ള സ്ഥലത്തിന്റെ കമ്പോളമൂല്യം കണക്കാക്കേണ്ടതാണ്. 20 ലക്ഷം വിലയാണ് ആ സ്ഥലത്തിന്റെ അന്നത്തെ മാര്‍ക്കറ്റ് വിലയെങ്കില്‍, അതിന്റെ രണ്ടര ശതമാനം (50,000രൂപ) അയാള്‍ സകാത് നല്‍കേണ്ടതാണ്. മേല്പറഞ്ഞ ഉദാഹരണത്തില്‍, അയാള്‍ക്ക് ആദ്യം വിറ്റ ഭൂമിയുടെ തുക പൂര്‍ണ്ണമായി ലഭിച്ചിട്ടില്ലെന്നോ രണ്ടാമത്തെ ഭൂമിയുടെ തുക നല്കാന് ഇനിയും ബാക്കിയുണ്ടെന്നോ സങ്കല്പിച്ചാലും സകാത് നിര്‍ബന്ധമാവുന്നതാണ്. ആദ്യം വിറ്റ ഭൂമിയുടെ തുക കിട്ടാന്‍ ബാക്കിയുള്ളത്, കിട്ടാനുള്ള കടത്തിലാണ് കണക്കാക്കുക. അതേ സമയം, രണ്ടാമത്തെ ഭൂമിയുടെ തുക അയാള്‍ ഉടമക്ക് നല്‍കാനുണ്ടെന്നത് കൊണ്ട് ആ ഭൂമി അയാളുടേതാവാതിരിക്കില്ല. അയാളുടേതാണെന്നതിനാലാണല്ലോ അയാള്‍ക്ക് അത് വില്ക്കാന് അധികാരമുള്ളത്.
💫ലാഭം:
✅കച്ചവടത്തിന്റെ ലാഭത്തിന് സകാത് ബാധകമാണോ എന്നാണ് ഇനി നോക്കാനുള്ളത്. ലാഭം ഉപയോഗിക്കുന്നത് രണ്ട് വിധത്തിലാവാം. ചില കച്ചവടക്കാര്‍ ലാഭമോ അതിന്റെ നിശ്ചിത വിഹിതമോ പ്രത്യേകം മാറ്റിവെക്കുന്നുവെങ്കില്‍, മറ്റു ചിലര്‍ ദൈനംദിന ചെലവുകള്‍ക്കുള്ളത് അതില്നിന്നെടുത്ത് ബാക്കിയുള്ളതെല്ലാം വീണ്ടും കച്ചവടത്തില്‍ തന്നെ ഇറക്കുകയാണ് പതിവ്.
ഇതില്‍ ആദ്യം പറഞ്ഞ രീതിയില്‍, പ്രത്യേകം മാറ്റിവെക്കുന്ന ലാഭത്തിന്റെ കണക്കും വര്‍ഷവും വേറെ തന്നെ സൂക്ഷിക്കേണ്ടതും അതനുസരിച്ച് സകാത് നല്‍കേണ്ടതുമാണ്. രണ്ടാമത് പറഞ്ഞ ലാഭരൂപത്തില്‍, കച്ചവടത്തിന്റെ വര്‍ഷം പൂര്‍ത്തിയാവുന്ന ദിവസം കണക്കെടുക്കുമ്പോള്‍ ലാഭവിഹിതം കൊണ്ട് വാങ്ങിയ ചരക്കുകളും കണക്കെടുപ്പില്‍ ഉള്‍പ്പെടുത്തേണ്ടതും ഒന്നിച്ച് സകാത് നല്‍കേണ്ടതുമാണ്.
🍇മറ്റുവരുമാനമാര്‍ഗ്ഗങ്ങള്‍:
✅വാടകക്കെട്ടിടം, ഫ്ളാറ്റ്, ഷോപ്പിംഗ് കോംപ്ലക്സ്, വാടകക്കോടുന്ന വാഹനങ്ങള്‍ എന്നിവയെല്ലാം ഇന്ന് സാധാരണയായി നിലവിലുള്ള മറ്റുവരുമാനമാര്ഗ്ഗങ്ങളാണ്. ഇവക്ക് സകാത് ഇല്ലെങ്കിലും ഇവയില്‍നിന്ന് വാടകയിനത്തില്‍ ലഭിക്കുന്ന തുകയുടെ കണക്കും വര്‍ഷവും പൂര്‍ത്തിയാവുമ്പോള്‍ സകാത് നിര്‍ബന്ധമാവുന്നതാണ്.
🍇വ്യത്യാസപ്പെടുന്ന കൈയ്യിലിരുപ്പ്:
✅ഇന്ന് നമ്മില്‍ പലരുടെയും ബാക്കിയിരുപ്പ് തുക ഇടക്കിടെ മാറിക്കൊണ്ടിരിക്കുന്ന അവസ്ഥയാണുള്ളത്. മാസശമ്പളത്തില്നിന്നോ കച്ചവടത്തില്‍നിന്നോ കൃത്യമായ വിഹിതം മാറ്റിവെക്കുന്നവരാണെങ്കില്പോലും ഇടക്കിടെ പ്രതീക്ഷിക്കാതെ കടന്നുവരുന്ന ചെലവുകള്‍ക്കായി ചിലപ്പോഴെങ്കിലും അതില്‍നിന്ന് എടുക്കേണ്ടിയും വരാറുണ്ട്. അഥവാ, വര്‍ഷാദ്യം മുതല്‍ അവസാനം വരെ കൈയ്യിലിരിക്കുന്ന സംഖ്യയുടെ തോത് കൂടുകയും കുറയുകയും ചെയ്തുകൊണ്ടിരിക്കുകയാണ് പതിവ്. ഇത്തരം സാഹചര്യത്തില്‍, വര്‍ഷം മുഴുവന്‍ കൈയ്യിലിരുന്ന തുകക്ക് മാത്രമാണ് സകാത് ബാധകമാകുന്നത്. ഒരു ഉദാഹരണത്തിലൂടെ ഇത് കൂടുതല്‍ വ്യക്തമാക്കാം:
☘️മുഹറം 1ന് ഒരാളുടെ കൈയ്യില്‍ 50,000 രൂപയുണ്ടെന്ന് സങ്കല്പിക്കുക. രണ്ട് മാസം കഴിഞ്ഞപ്പോള്‍ ബിസിനസില്‍ നിന്ന് 20,000 രൂപ ലാഭവും കിട്ടി. വീണ്ടും മൂന്ന് മാസം കഴിഞ്ഞപ്പോഴാണ് ഒരു ഹോസ്പിറ്റല്‍ കേസ് വരികയും 25,000 രൂപ ചെലവാകുകയും ചെയ്തത്. അടുത്ത നാല് മാസം കഴിഞ്ഞപ്പോള്‍ ബിസിനസ് ലാഭമായി വീണ്ടും 20,000 രൂപ ലഭിക്കുകയും അടുത്ത മുഹറം 1 വരെ അത് തുടരുകയും ചെയ്തു. ഇവിടെ വര്‍ഷം പൂര്‍ത്തിയാകുന്ന സമയത്ത് അയാളുടെ കൈയ്യില്‍ 65,000 രൂപയുണ്ടെങ്കിലും സകാത് കൊടുക്കേണ്ടത് 45,000 രൂപക്ക് മാത്രമാണ്. കാരണം, അത്രയും തുക മാത്രമാണ് ഒരു വര്‍ഷം മുഴുവനായും അയാളുടെ കൈയ്യില്‍ ബാക്കിയായിട്ടുള്ളത്. എന്നാല്‍ ബാക്കിയുള്ള 20,000 രൂപക്ക്, അത് കൈയ്യില്‍ ലഭിച്ചേടം മുതല്‍ ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന സമയത്ത് കൈയ്യില്‍ ബാക്കിയുള്ളത് എത്രയാണോ അതിന്റെ രണ്ടരശതമാനം സകാത് നല്കേണ്ടിവരികയും ചെയ്യും.
*🍇കടവും നഷ്ടവും*
✅കടം വീട്ടാന്‍ ബാക്കിയുണ്ടെങ്കില്‍ അയാള്‍ സകാത് നല്‍കേണ്ടതില്ലെന്ന ധാരണ പലരിലും നിലനില്‍ക്കുന്നുവെങ്കിലും അത് ശരിയല്ലെന്നതാണ് യാഥാര്‍ത്ഥ്യം. കച്ചവടത്തിലും നാണയത്തിലുമെല്ലാം ഇത് ബാധകമാണ്. അതനുസരിച്ച്, 50,000 രൂപക്ക് തുല്യമായ കച്ചവടച്ചരക്കുകളുമായി ഇരിക്കുന്ന ചെറുകിട കച്ചവടക്കാരനെ സങ്കല്പിക്കുക. അയാള്‍ ഒരു പക്ഷേ, അതിലും കൂടുതല്‍ വരുന്ന ഭീമമായ സംഖ്യക്ക് കടക്കാരനായിരിക്കാം. എന്നാലും സകാത് നല്കാന് ബാധ്യസ്ഥനാണ്, അയാള്‍് അതില്‍ കൂടുതല്‍ കടം കൊടുത്തുവീട്ടാനുണ്ടെങ്കില്‍ പോലും. എന്നാല്‍ കച്ചവടച്ചരക്കിന്റെ മൂല്യമായ 50,000 രൂപയുടെ രണ്ടരശതമാനം (1250) രൂപ മാത്രമാണ് അയാള്‍ സകാത് കൊടുക്കേണ്ടതെന്നും അതേ സമയം, അയാളുടെ കടം തീരും വരെ മറ്റു സകാത് ദായകരില്‍നിന്ന് അയാള്‍ക്ക് സകാത് സ്വീകരിക്കാമെന്നതും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.
🌈അതുപോലെയാണ് നഷ്ടവും. കച്ചവടത്തില്‍ നഷ്ടം പറ്റിയാലും, വര്‍ഷാവസാനം കച്ചവടച്ചരക്കിന്റെ മൂല്യം 595 ഗ്രാം വെള്ളിയുടേതിന് തുല്യമോ അതില്‍ കൂടുതലോ ഉണ്ടെങ്കില്‍ സകാത് നല്കല് നിര്‍ബന്ധമാണ്. രണ്ട് ലക്ഷം രൂപ മുടക്കി റമദാന് 11ന് തുടങ്ങിയ കച്ചവടം, ഒരു വര്‍ഷം പൂര്‍ത്തിയായി അടുത്ത റമദാന് 11ന് കണക്കെടുത്തപ്പോള്‍ ആകെയുള്ളത് 50,000 രൂപയുടെ ചരക്കാണെന്ന് സങ്കല്പിക്കുക. ഇവിടെ കച്ചവടക്കാരന്ന് ഒന്നരലക്ഷം രൂപ നഷ്ടമാണെങ്കില്‍ പോലും, ശേഷിക്കുന്ന 50,000ന്റെ രണ്ടര ശതമാനം അയാള്‍ സകാത് നല്‍കേണ്ടതാണ്.
*☘️കൃഷി വസ്തുക്കള്‍:*
✅നെല്ല്, ഗോതമ്പ് തുടങ്ങിയ കൃഷിയിനങ്ങള്‍ക്കും സകാത് നിര്‍ബന്ധമാണ്. തൊലി കളഞ്ഞരൂപത്തിലാണ് (അരി) അളക്കുന്നതെങ്കില്‍, 720 കിലോയും തൊലിയോട് കൂടിയാണെങ്കില്‍ (നെല്ല്) 1440 കിലോയും ഉണ്ടാവുമ്പോള്‍ മാത്രമാണ് ഭക്ഷ്യവിളകള്‍ക്ക് സകാത് നിര്‍ബന്ധമാവുക. ഇതില്‍ വര്‍ഷം പൂര്‍ത്തിയാവേണ്ടതില്ല. മഴവെള്ളമോ മറ്റോ കൊണ്ട് നനക്കാന്‍ പ്രത്യേക ചെലവില്ലാതെയാണ് കൃഷിയുണ്ടായതെങ്കില് ആകെയുള്ളതിന്റെ പത്തിലൊന്നും നനക്കാന്‍ ചെലവ് വന്നിടത്ത് ഇരുപതിലൊന്നുമാണ് സകാത് വിഹിതമായി നല്‍കേണ്ടത്.
🌈ഇന്ന് നമ്മുടെ നാട്ടില്‍ നിലവിലുള്ള കൃഷിസ്ഥലം പാട്ടത്തിന് നല്കുന്ന വ്യവസ്ഥയില്‍, വിത്തും ചെലവുകളുമെല്ലാം എടുക്കുന്നത് കര്‍ഷകനാണ്. വിളവില്‍നിന്ന് ഒരു നിശ്ചിത വിഹിതം മാത്രമാണ്, ഭൂമിയുടെ വാടക എന്നോണം ഉടമക്ക് നല്‍കുന്നത്. ഇത്തരം സാഹചര്യത്തില്‍ കര്‍ഷകനാണ് സകാത് നല്‍കേണ്ടത്. നേരെ മറിച്ച്, വിത്തും ചെലവുകളുമെല്ലാം ഭൂവുടമ എടുക്കുകയും കര്‍ഷകന്ന് കൂലി എന്ന നിലയില്‍ വിളവിന്റെ നിശ്ചിത വിഹിതം നല്‍കുകയുമാണ് ചെയ്യുന്നതെങ്കില്‍, സകാത് നല്‍കേണ്ടത് ഭൂവുടമയാണ്.
*☘️☘️നാണ്യവിളകള്‍:*
✅റബ്ബര്‍, കുരുമുളക്, ഏലം തുടങ്ങിയ ഏറെ ലാഭം കൊയ്യുന്ന പല കൃഷികളും ഇന്ന് നമ്മുടെ നാട്ടില്‍ പ്രാചരത്തിലുണ്ട്. ഇവയെല്ലാം നാണ്യവിളകള്‍ എന്നാണ് അറിയപ്പെടുന്നത്. കര്‍മ്മശാസ്ത്രപ്രകാരം, കൃഷി എന്ന നിലയില്‍ ഇവയൊന്നും സകാതിന്റെ പരിധിയില്‍ വരുന്നില്ല. ഭക്ഷ്യവസ്തുക്കളല്ലെന്നതാണ് കാരണം. ഇത്തരം വിളകള്‍ സാധാരണഗതിയില്‍ ആരും സൂക്ഷിച്ചുവെക്കാറില്ല, മറിച്ച് ഉയര്‍ന്ന വില കിട്ടുമ്പോള്‍ വിറ്റുകാശാക്കുകയാണ് പതിവ്. ഇവിടെ, കൃഷി എന്ന നിലയില്‍ സകാതില്ലെങ്കിലും അവയിലൂടെ നേടുന്ന നാണയം, മുമ്പ് പറഞ്ഞ നിബന്ധനകളൊത്തുവന്നാല് സകാതിന്റെ പരിധിയില്‍ വരുന്നതാണെന്ന് പ്രത്യേകം ഓര്‍ക്കേണ്ടതാണ്.
*❓വര്‍ഷം പൂര്‍ത്തിയാകുന്നതിനു മുമ്പ് സകാത്ത് നല്‍കാമോ*
✅വര്‍ഷം പൂര്‍ത്തിയാവും മുമ്പേ സകാത് മുന്‍കൂര്‍ ആയി നല്‍കാവുന്നതാണ്. പക്ഷേ, ഇങ്ങനെ നല്കുന്നിടത്ത് വര്‍ഷം പൂര്‍ത്തിയാവുന്ന സമയത്ത് സകാത് നല്കിയവന് നല്‍കാനും സ്വീകരിച്ചവന് സ്വീകരിക്കാനും അര്‍ഹനായിരിക്കണം. അല്ലാത്ത പക്ഷം, നല്കിയ സകാത് സാധുവാകില്ല.
*❓സകാത് നല്‍കാതെ മരണപ്പെട്ടാല്‍: *
✅പാവപ്പെട്ടവന്റെ അവകാശമാണ് സകാത്ത് എന്ന് നേരത്തേ പറഞ്ഞല്ലോ. അത് കൊടുത്തു വീട്ടാതെ മരണപ്പെട്ടാല്‍ അവരും അനന്തരാവകാശികളും സകാത്തിന്റെ ബാധ്യതയില്‍നിന്ന് ഒഴിവാകുകയില്ല. അത് കൊടുത്തു വീട്ടല്‍ അവരുടെ ബാധ്യതയാണ്. സകാത് ബാധ്യതയായിട്ടും നല്‍കാതെ ഒരാള്‍ മരണപ്പെട്ടാല്‍, സകാത് വിഹിതം മാറ്റിവെച്ച ശേഷമേ അയാളുടെ അനന്തര സ്വത്ത് വീതം വെക്കല്‍ പോലും അനുവദനീയമാവുന്നുള്ളൂ. വിതരണം ചെയ്തതിനോ കൊടുക്കല്‍ നിര്‍ബന്ധമായ വിഹിതത്തിനോ കൃത്യമായ കണക്കില്ലെങ്കില്‍ ഏകദേശ രൂപം കണക്കാക്കി മക്കള്‍ അത് കൊടുത്തുവീട്ടേണ്ടതാണ്.
*🍇ഫിത്ര് സകാത്:*
✅ശരീരത്തിന്റെ ബാധ്യതയാണ് ഫിത്ര് സകാത്ത്. ശവ്വാലിന്റെ ആദ്യരാത്രി പിറക്കുന്ന സമയത്ത് ജീവനോടെയുള്ള, പെരുന്നാള്‍ ദിവസത്തെയും രാത്രിയിലെയും തന്റെയും താന്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായവരുടെയും ചെലവ് കഴിച്ച് വല്ലതും ബാക്കിയുള്ള എല്ലാവരുടെ മേലിലും അത് നിര്‍ബന്ധമാണ്.
☘️ഫിത്വ്ര് സകാത്ത് നല്കാന് ബാധ്യസ്ഥനായ വ്യക്തി താമസിക്കുന്ന മഹല്ലിലാണ് അത് കൊടുക്കേണ്ടത്. റമദാന് അവസാന പകലിന്റെ സമയത്ത് താമസിക്കുന്ന സ്ഥലമാണ് പരിഗണിക്കുക. താമസിക്കുന്ന മഹല്ലിന് പുറത്തുള്ളവര്‍ക്ക് സകാത് നല്കാന് ശാഫിഈ മദ്ഹബിലെ പ്രബലാഭിപ്രായപ്രകാരം വകുപ്പില്ല.
🌈ശാഫിഈ മദ്ഹബിലെ ഇമാം സുബുക്കി (റ)വും മറ്റു മദ്ഹബുകളിലെ പണ്ഡിതന്മാരും, സകാത് മറ്റൊരിടത്തേക്ക് നീക്കം ചെയ്യുന്നത് അനുവദനീയമാണെന്ന അഭിപ്രായക്കാരാണ്. വിദേശ നാടുകളിലും മറ്റും ജോലി ചെയ്യുന്നവര്‍ക്ക്, സകാത് സ്വീകരിക്കാന്‍ അര്‍ഹരായ ആളുകളെ കിട്ടാതാവുകയോ മറ്റോ കാരണങ്ങളാല്‍ അവിടെ നല്കാന് സാധിക്കാതെ വരുകയോ പ്രയാസകരമാവുകയോ ചെയ്യുമ്പോള്‍ ഈ അഭിപ്രായങ്ങള്‍ പിടിച്ച് നാട്ടിലോ മറ്റോ നല്‍കാവുന്നതാണ്.
☘️അതാതു നാട്ടിലെ മുഖ്യാഹാരമാണ് ഫിത്ര് സകാത് ആയി നല്‍കേണ്ടത്. നമ്മുടെ നാട്ടില്‍ അരിയാണ് മുഖ്യാഹാരം. ഓരു സ്വാഅ് (രണ്ടരകിലോ) ആണ് ഒരു വ്യക്തിയുടെ ഫിത്ര് സകാത്.
ചെറുപെരുന്നാള് നിസ്കാരത്തിന് പോകുന്നതിന് മുമ്പായി ഫിത്ര് സകാത് വിതരണം പൂര്‍ത്തിയാക്കലാണ് ഏറ്റവും ഉത്തമം. എന്നാല്‍, കാരണമില്ലാതെ, പെരുന്നാള്‍ ദിവസം കഴിഞ്ഞിട്ടും നല്‍കാതെ പിന്തിപ്പിക്കല് ഹറാമാണ്.
*💫വിതരണം:*
✅സകാത് വിതരണത്തിന് മൂന്ന് മാര്‍ഗ്ഗങ്ങളാണ് ഫിഖ്ഹീഗ്രന്ഥങ്ങള്‍ പറയുന്നത്.
1✒️. മുസ്ലിം ഭരണമുള്ള നാട്ടിലെ ഭരണാധികാരിക്ക് സകാത് ഉടമകളില്‍നിന്ന് സകാത് നേരിട്ട് പിരിച്ചെടുക്കാവുന്നതാണ്. അത് അയാളുടെ ബാധ്യതയാണ്. ഭരണാധികാരിക്കോ അയാള്‍ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ക്കോ സകാത് കൈമാറുന്നതോടെ സകാത്ദാതാവിന്റെ ബാധ്യത തീരുന്നു. ഇങ്ങനെ പിരിച്ചെടുക്കാനും അതിന് ഉദ്യോഗസ്ഥരെ നിയമിക്കാനുമുള്ള അധികാരം ഇസ്ലാമിക ഭരണാധികാരിക്ക് മാത്രമാണ്. ഖാളിക്കോ മഹല്ല് സെക്രട്ടറിക്കോ അതിനുള്ള അര്‍ഹതയില്ല.
2✒️. സകാത് ഉടമ നേരിട്ട് അവകാശികള്‍ക്ക് നല്‍കാവുന്നതാണ്. ഇസ്ലാമിക ഭരണം നിലവിലില്ലാത്ത സ്ഥലങ്ങളില്‍ ഈ രൂപമാണ് ഏറ്റവും ഉത്തമം. എന്നാല്‍, ഇങ്ങനെ നല്കുമ്പോള്, പലപ്പോഴും തുക ചെറുതായതിനാല്‍, സകാത് സ്വീകരിക്കുന്നവരുടെ ആവശ്യങ്ങള്‍ നിറവേറാന്‍ പര്യാപ്തമാവണമെന്നില്ല.
3✒️. സകാത് ഉടമക്ക് മറ്റേതെങ്കിലും ഒരു വ്യക്തിയെ സകാത് നല്കാന് ചുമതലപ്പെടുത്താവുന്നതാണ്. (തൗകീല്‍). ഇങ്ങനെ ഏല്പിക്കപ്പെടുന്ന വ്യക്തി കൃത്യമായി അത് വിതരണം ചെയ്യാതിരുന്നാല്‍ സകാത് ഉടമ കൂടി അതിന് ഉത്തരവാദിയാണ്.
💫എന്നാല്‍, ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം എന്ന സമുന്നത ലക്ഷ്യം നേടണമെങ്കില്‍, സകാത് വിതരണം വ്യവസ്ഥാപിതമായി നടക്കേണ്ടിയിരിക്കുന്നു. അതിനായി ഫിഖ്ഹിന്റെ സങ്കേതങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ വിതരണമാര്‍ഗ്ഗങ്ങള്‍ രൂപപ്പെടുത്താവുന്നതേയുള്ളൂ.
മഹല്ലിലെ ഭൂരിഭാഗം പേരും അംഗീകരിക്കുന്ന രണ്ടോ മൂന്നോ ആളുകളെ തെരഞ്ഞെടുത്ത്, അവരില്‍ ആരെയെങ്കിലും ഒരാളെ സകാത് ഉടമകള്‍ക്ക് തങ്ങളുടെ സകാത് നല്കാന് ചുമതലപ്പെടുത്താവുന്നതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ, എല്ലാവരുടെയും സകാത് വിഹിതം ഇവരുടെ കൈയ്യിലെത്തിപ്പെടുന്നതിലൂടെ വലിയ തുക തന്നെ സ്വരൂപിക്കപ്പെടുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ, നാട്ടില്‍ സകാത് വാങ്ങാന്‍ അര്‍ഹരായ ആളുകളെ കണ്ടെത്തി ഓരോരുത്തരുടെയും ആവശ്യങ്ങള്‍ നിവര്ത്തിക്കാനാവശ്യമായത് അവര്‍ക്ക് നല്‍കാനാവും. പതുക്കെപ്പതുക്കെ നാട്ടിലെ ദാരിദ്ര്യം പാേെട നിര്‍മ്മാര്‍ജ്ജനം ഇത് ഏറെ സഹായകമാവും. എന്നാല്‍, ഇങ്ങനെ ചുമതലയേല്‍ക്കുന്ന ആളുകള്‍ക്ക്, സകാത് ശേഖരണത്തിനോ വിതരണത്തിനോ കണക്ക് സൂക്ഷിപ്പിനോ ആവശ്യമായി വരുന്ന മറ്റുചെലവുകള്‍ സകാത് വിഹിതത്തില്‍നിന്ന് എടുക്കാന്‍ ന്യായമില്ല. അവ കണ്ടെത്താന്‍ മറ്റു വല്ല മാര്‍ഗ്ഗങ്ങളും കാണേണ്ടതാണെന്ന് പ്രത്യേകം ഓര്‍ക്കേണ്ടതാണ്.
✒️മുന്‍കാലത്തേക്കാളേറെ, സമ്പന്നരും കച്ചവടക്കാരും ബാങ്ക് ബാലന്‍സ് ഉള്ളവരും നമ്മുടെ സമൂഹത്തില്‍ ഇക്കാലത്ത് കൂടുതലാണ്. ഓരോരുത്തരും അവരവരുടെ സ്വത്തിന് കൃത്യമായി സകാത് നല്കാന് തയ്യാറായാല്‍ ഓരോ മഹല്ലിലെയും സാമ്പത്തിക പ്രശ്നങ്ങള്‍ അവിടങ്ങളില്‍വെച്ച് തന്നെ പരിഹരിക്കാവും.കത്തുകളും അപേക്ഷകളുമായി പള്ളികള്‍ക്ക് മുമ്പില്‍ നിരന്നിരിക്കുന്ന, വിവിധ പ്രശ്നങ്ങള്‍ പറഞ്ഞ് വീടുകള്‍ തോറും കയറിയിറങ്ങുന്ന, നാണം കേട്ട രീതിക്ക് ഇതോടെ അന്ത്യം കുറിക്കാനാവും..തീര്‍ച്ച.
🥥 കച്ചവടത്തിന്റെ സകാത്ത്
❓സകാത് നിര്‍ബന്ധമാവുന്നത് എപ്പോള്‍
✅സ്വര്‍ണ്ണം, വെള്ളി തുടങ്ങിയവയുടേതിലേത് പോലെ കച്ചവടത്തില്‍ സകാത് നിര്‍ബന്ധമാവുന്നതിനും രണ്ട് നിബന്ധനകള്‍ പൂര്‍ത്തിയായിരിക്കണം. ഒന്ന്, വര്‍ഷം പൂര്‍ത്തിയാവുക. രണ്ട്, കണക്ക് എത്തുക. കച്ചവടം തുടങ്ങുന്ന ഹിജ്റ തിയ്യതി ഓര്‍ത്തുവെക്കേണ്ടതും ഒരു വര്‍ഷം പൂര്‍ത്തിയാവുന്ന ദിവസം കച്ചവടത്തിലെ വില്പനവസ്തുക്കളുടെ ആകെ മൂല്യവും കടം ഇനത്തില്‍ വല്ലതും കിട്ടാനുണ്ടെങ്കില്‍ അതും കണക്കാക്കി സകാത് നിര്‍ബന്ധമായിട്ടുണ്ടോ എന്ന് നോക്കേണ്ടതുമാണ്. ആകെ ലഭിച്ച മൂല്യം 85ഗ്രാം ശുദ്ധസ്വര്‍ണ്ണത്തിന്റെയോ 595 ഗ്രാം ശുദ്ധ വെള്ളിയുടെയോ മൂല്യത്തിന് തുല്യമോ അതില്‍ കൂടുതലോ ഉണ്ടെങ്കിലാണ് സകാത് നിര്‍ബന്ധമാവുക. ആകെയുള്ള മൂല്യത്തിന്റെ രണ്ടര ശതമാനമാണ് സകാത് ആയി നല്‍കേണ്ടത്.
🌈അഥവാ, ശവ്വാല്‍ ഒന്നിന് തുടങ്ങിയ ഒരു ചെരുപ്പ് കടയാണെങ്കില്‍, അടുത്ത ശവ്വാല്‍ ഒന്നിന് അയാള്‍ കടയിലെ വില്പനക്കായുള്ള മുഴുവന്‍ സാധനങ്ങളുടെയും മൂല്യം, അന്നത്തെ മാര്‍ക്കറ്റ് വില അനുസരിച്ച് കണക്കാക്കേണ്ടതാണ്. കടയിലെ ഫര്‍ണിച്ചറുകളോ ഫിക്സഡ് ആയ മറ്റു അസറ്റുകളോ കൂട്ടേണ്ടതില്ല. ആകെ 50,000 രൂപയുടെ മൂല്യത്തിനുള്ള സാധനങ്ങള്‍ വില്പനക്കായി അവിടെയുണ്ടെന്നും വിറ്റ വകയില്‍ 5000 രൂപ കടമായി കിട്ടാനുണ്ടെന്നും സങ്കല്പിച്ചാല്, ആകെ മൂല്യം 55,000 എന്ന് കണക്കാക്കാം. അന്നത്തെ മാര്‍ക്കറ്റ് വിലയനുസരിച്ച് 595 ഗ്രാം വെള്ളിക്ക് 35,000 രൂപ ആണെങ്കില്‍, ആ കച്ചവടക്കാരന് 55,000ന്റെ രണ്ടര ശതമാനം സകാത് നല്‍കേണ്ടതാണ്.
✅ഇതേ നിയമം തന്നെയാണ് എല്ലാ കച്ചവടത്തിലും. ജ്വല്ലറികള്‍ക്കും മുത്ത്, പവിഴം തുടങ്ങിയ വില പിടിപ്പുള്ള കല്ലുകളുടെ കച്ചവടങ്ങള്‍ക്കുമൊക്കെ ഇത് ബാധകമാണ്. ഇന്ന് ഏറെ പ്രചാരത്തിലുള്ള റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിലും ഇത് തന്നെയാണ് വിധി. ഉപയോഗത്തിനായുള്ള പറമ്പുകള്‍ക്ക് സകാതില്ലെന്നത് ശരി തന്നെ. എന്നാല്‍ വില കിട്ടുമ്പോള്‍ വില്‍ക്കണമെന്ന ഉദ്ദേശ്യത്തോടെ സ്ഥലം ഉടമപ്പെടുത്തുന്നതോടെ അത് കച്ചവട വസ്തുവായി മാറുമെന്നാണ് പണ്ഡിതാഭിപ്രായം. ഒരു ഉദാഹരണത്തിലൂടെ ഇത് കൂടുതല്‍ വ്യക്തമാക്കാം.
☘️ഒരാള്‍ ശവ്വാല്‍ ഒന്നിന്, വില കിട്ടുമ്പോള്‍ വില്‍ക്കണമെന്ന കച്ചവട ലക്ഷ്യത്തോടെ പത്ത് ലക്ഷത്തിന് ഒരു സ്ഥലം വാങ്ങിയെന്ന് സങ്കല്പിക്കുക. മൂന്ന് മാസം കഴിഞ്ഞപ്പോള്‍ അയാള്‍ അത് 12 ലക്ഷത്തിന് വിറ്റു. ശേഷം മൂന്ന് മാസം കഴിഞ്ഞപ്പോള്‍ ആ തുകക്ക് വേറെ സ്ഥലം വാങ്ങി. അടുത്ത ആറ് മാസത്തേക്ക് കച്ചവടമൊന്നും നടന്നില്ല. അപ്പോഴാണ് അടുത്ത ശവ്വാല്‍ ഒന്ന് വന്നെത്തിയത്, അഥവാ അയാളുടെ കച്ചവടത്തിന്റെ വര്‍ഷം പൂര്‍ത്തിയായത് എന്നര്‍ത്ഥം. ഉടനെ അദ്ദേഹം ചെയ്യേണ്ടത്, ആറ് മാസം മുമ്പ് 12 ലക്ഷത്തിന് വാങ്ങിയ ആ സ്ഥലത്തിന്റെ അന്നത്തെ മാര്‍ക്കറ്റ് വില എന്താണെന്ന് നോക്കുക. 15ലക്ഷമാണ് ആകെ അതിന്റെ മൂല്യമെങ്കില്‍ അതിന്റെ രണ്ടര ശത്മാനം 37,500 രൂപ സകാത് ആയി നല്‍കേണ്ടതാണ്. കോഴി, നാല്കാലികള് തുടങ്ങി കച്ചവടാവശ്യാര്‍ത്ഥം വാങ്ങുന്ന എല്ലാ സാധനങ്ങളിലും ഇത് തന്നെയാണ് വിധി.
❓ലാഭത്തിന്റെ സകാത് എങ്ങനെ കണക്കാക്കാം
✅ലാഭം സാധാരണഗതിയില്‍ രണ്ട് തരത്തിലാണ് ഉപയോഗിക്കപ്പെടാറ്. ചിലര്‍ അതില്‍നിന്ന് അത്യാവശ്യകാര്യങ്ങള്‍ക്കുള്ള ചെലവുകളെടുത്ത് ബാക്കിയുള്ളത് കൊണ്ട് വീണ്ടും ചരക്കുകള്‍ വാങ്ങി കച്ചവടം മെച്ചപ്പെടുത്തുന്നു. ഈ രൂപത്തില്‍, ലാഭവും വര്‍ഷാവസാനം നടക്കുന്ന കണക്കെടുപ്പില്‍ ഉള്‍പ്പെടുന്നതായിരിക്കും. ചെലവായിപ്പോയതിന് സകാത് വരുന്നുമില്ല.
🌈എന്നാല്‍ ചില കച്ചവടക്കാര്‍ ലാഭവിഹിതം വേറെ തന്നെ മാറ്റി വെക്കുകയും അത് പ്രത്യേകം സൂക്ഷിക്കുകയും ചെയ്യുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ ലാഭത്തിന്റെ വര്‍ഷവും കണക്കും സാധാരണ കാശിന്റേത് പോലെ വേറെ തന്നെ സൂക്ഷിക്കേണ്ടതാണ്.
❓കച്ചവടം നഷ്ടത്തിലാണെങ്കില്‍
✅കച്ചവടം നഷ്ടത്തിലാണെങ്കില്‍പോലും മേല്പറഞ്ഞ രണ്ട് നിബന്ധനകളൊത്താല്‍ സകാത് നിര്‍ബന്ധം തന്നെയാണ്. ഒരു ഉദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം. ഒരാള്‍ കച്ചവടം തുടങ്ങിയത് രണ്ടുലക്ഷം രൂപയുടെ സാധനങ്ങള്‍ വാങ്ങിയാണ്. വര്‍ഷം പൂര്‍ത്തിയായി കണക്കെടുത്തപ്പോള്‍ ആകെ 50,000 രൂപയുടെ സാധനങ്ങളേ ഉള്ളൂവെന്ന് സങ്കല്പിക്കുക. അഥവാ, ഒന്നരലക്ഷം രൂപ അയാള്‍ക്ക് നഷ്ടമാണെന്നര്‍ത്ഥം. എന്നാലും ആ സംഖ്യ അന്നത്തെ 595 ഗ്രാം വെള്ളിയുടെ മൂല്യത്തിന് തുല്യമോ അതില്‍ കൂടുതലോ ആണെങ്കില്‍ അയാള്‍ അതിന്റെ രണ്ടര ശതമാനം സകാത് നല്‍കേണ്ടതാണ്. നഷ്ടം സകാതിനെ തടയില്ല എന്നര്‍ത്ഥം.
🌈നേരത്തെ കൈയ്യിലുള്ള കണക്കെത്തിയ മൂലധനം കൊണ്ടാണ് കച്ചവടം തുടങ്ങിയതെങ്കില്‍ വര്‍ഷം തുടങ്ങേണ്ടത് ആ മൂലധനം ഉടമപ്പെടുത്തിയ തിയ്യതി മുതലാണെന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അഥവാ, ഒരാളുടെ കൈയ്യില്‍ ശവ്വാല്‍ ഒന്നിന് 2 ലക്ഷം രൂപ വരികയും അയാള്‍ മൂന്ന് മാസം അത് സൂക്ഷിച്ച ശേഷം മുഹറം ഒന്നിന് അത് ഉപയോഗിച്ച് കച്ചവടം തുടങ്ങുകയും ചെയ്താല്‍, അയാള്‍ സകാതിനായി കണക്കെടുപ്പ് നടത്തേണ്ടത് അടുത്ത ശവ്വാല്‍ 1നാണ്, മുഹറം ഒന്നിനല്ല.
❓കണക്കെത്തിയില്ലെങ്കില്‍
✅കച്ചവടം തുടങ്ങി വര്‍ഷം പൂര്‍ത്തിയായപ്പോള്‍ കണക്കെടുത്തപ്പോള്‍ ആകെ മൂല്യം സകാത് നിര്‍ബന്ധമാകുന്ന നിശ്ചിത തുക എത്തുന്നില്ലെങ്കില്‍, അവിടെ വര്‍ഷം മുറിയുകയും അവിടന്നങ്ങോട്ട് വേറെ വര്‍ഷം തുടങ്ങേണ്ടതുമാണ്.
❓വര്‍ഷങ്ങളായി സകാത് നല്കിയിട്ടില്ലെങ്കില്
✅കച്ചവടം തുടങ്ങി കുറെ വര്‍ഷങ്ങളാവുകയും ഇതുവരെ സകാതിനെ കുറിച്ച് ബോധവാനാകാതിരിക്കുകയും ചെയ്തവനാണെങ്കില്‍ എന്തുചെയ്യുമെന്ന് പരിശോധിക്കാം. ഉദാഹരണമായി, ഒരാള്‍ പത്ത് വര്‍ഷമായി ഒരു കട നടത്തിപ്പോരുന്നു. ഇതുവരെ അയാള്‍ സകാത് നല്‍കിയിട്ടില്ല. ഇപ്പോഴാണ് അയാള്‍ക്ക് ബോധമുണ്ടായത്. അത്തരം സാഹചര്യത്തില്‍, ഓരോ വര്‍ഷത്തെയും ഒരു ഏകദേശമൂല്യം കണക്കാക്കി ഏകദേശ ഉറപ്പ് ലഭിക്കുന്നതുവരെ സകാത് കൊടുത്തുവീട്ടേണ്ടതാണ്.
☘️നിര്‍ബന്ധമായ സകാത് നല്‍കാതെ ഒരാള്‍ മരണപ്പെടുന്ന പക്ഷം, അയാളുടെ അത്രയും വര്‍ഷങ്ങളിലെ സകാത് മേല്പറഞ്ഞ വിധം കണക്കാക്കി നീക്കിവെച്ച ശേഷം മാത്രമേ അയാളുടെ സ്വത്ത് വീതം വെക്കാന്പോലും കര്‍മ്മശാസ്ത്രം അനുവദിക്കുന്നുള്ളൂവെന്നത് ഏറെ ഗൌരവത്തോടെ വേണം നാം മനസ്സിലാക്കാന്‍.
❓കൃഷിയിനങ്ങളിലെ സകാത്ത്
✅എണ്ണമറ്റ കാര്‍ഷക വിളകളും വിഭവങ്ങളും ഓരോ സ്ഥലങ്ങളിലും ഉല്പാദിപ്പിക്കാറുണ്ടെങ്കിലും അതിനെല്ലാം സകാത്ത് നല്‍കണമെന്ന് ഇസ്ലാം പറയുന്നില്ല. കാര്‍ഷിക ഉല്പന്നങ്ങളില് ചിലത് ഭക്ഷ്യ വിളകളും മറ്റു ചിലത് നാണ്യവിളകളുമാണ്. എരിപൊരികൊളളുന്ന മനുഷ്യന്റെ വിശപ്പ് തീര്‍ക്കാനുളള അടിസ്ഥാന ആഹാരമാണ് ഭക്ഷ്യവിളകള്‍. അതില്ലാതെ ഒരു ജനതക്കും പിടിച്ചുനില്‍ക്കാനാവില്ല. അവയില്‍ സകാത്ത് നിര്‍ബന്ധമാണെന്നാണ് ഇസ്ലാംപറയുന്നത്. അരി, ഗോതമ്പ് പോലുളളവയെ ഈ ഗണത്തില്‍ പെടുത്താം. നാണ്യവിളകള്‍ മനുഷ്യനാവശ്യമാണെങ്കിലും അടിസ്ഥാന ഘടകമോ മുഖ്യ ആഹാരമോ അല്ല. അതുകൊണ്ടു തന്നെ അവ സകാത്ത് നിര്ബന്ധമായവയില് പെടുന്നില്ല. ചേന, ചേമ്പ്, കരിമ്പ് തുടങ്ങിയവ ഈഗണത്തില്‍ പെടുന്നു.
🌈മുഖ്യ ആഹാരങ്ങളില്‍ പെടുന്നഗോതമ്പ്, നെല്ല്, യവം, ചോളം, കടല, പയര്‍ എന്നീ ധാന്യങ്ങളിലാണ് സകാത്ത് നിര്‍ബന്ധം. പഴങ്ങളില്‍ മുന്തിരിയും കാരക്കയുമാണ് സകാത്ത് നല്‍കേണ്ടവ. തേങ്ങ, മാങ്ങ, ചക്ക, വാഴപ്പഴം, ആപ്പിള്‍, അടക്ക, റബ്ബര്‍, മറ്റുപച്ചക്കറികള്‍ തുടങ്ങിയവയിലൊന്നും സകാത്ത് നിര്‍ബന്ധമില്ല. ഇതു പോലുളള വസ്തുക്കളില്‍ സകാത്ത് നിര്‍ബന്ധമില്ലെന്ന് നബി(സ) പറഞ്ഞതും അവയ്ക്കു നല്കിയ സകാത്ത് നബിയും സ്വഹാബത്തും തിരിച്ചേല്‍പ്പിച്ചതും ഹദീസില്‍ കാണാം. നിര്‍വഹിക്കണമെന്ന് അവര്‍ നിര്‍ദ്ദേശിക്കാത്തത് നിര്‍ബന്ധമാക്കാന്‍ വിശ്വാസികള്‍ക്ക് അധികാരമില്ലല്ലോ.
💫ഭൂമിയില്‍ മുളച്ചു പൊന്തുന്ന എല്ലാ കായ്കനികള്‍ക്കും പച്ചക്കറികള്‍ക്കും സകാത്ത് നിര്‍ബന്ധമാണെന്ന ഒരു വാദം അടുത്തിടെയായി നമുക്കിടയില്‍ ഉയര്‍ന്നുകേള്‍ക്കുന്നു. തക്കാളി, മുളക്, ചേന, ചേമ്പ്, ചക്ക, മാങ്ങ…. തുടങ്ങിയഎല്ലാ വസ്തുക്കളിലും സകാത്ത് നിര്ബന്ധമാണെന്നാണവരുടെ വാദം. സമ്പന്നരുടെ മതനികുതിയായി സകാത്തിനെ തെറ്റിദ്ധരിച്ച ഇക്കൂട്ടര്‍ മതനവീകരണത്തിന്റെ യുക്തിചിന്തയെയാണ് ഇവിടെ ഒന്നാം പ്രമാണമായി സ്വീകരിക്കുന്നത്.
☘️വിവിധ മദ്ഹബുകളിലെ വ്യത്യസ്ത അഭിപ്രായങ്ങളെ അടര്‍ത്തിയെടുത്ത് 1969-ല്‍ ഡോ. യൂസുഫുല്‍ ഖറളാവി രചിച്ച ഫിഖ്ഹുസകാത്ത് മലയാളീകരിച്ചുകൊണ്ട് ജമാഅത്തെ ഇസ്ലാമിയാണിതിനു തുടക്കമിട്ടത്. പിന്നീട് മുജാഹിദ് വിഭാഗവും അതേറ്റെടുത്തു. എന്നാല്‍ ഇരുവിഭാഗവും അംഗീകരിക്കുകയും ആചാര്യന്മാരാക്കി അവതരിപ്പിക്കുകയും ചെയ്യാറുളള ഗള്‍ഫ് സലഫികളും മറ്റും ഇത്തരം നാണ്യവിളകള്‍ക്ക് സകാത്ത് നല്‍കേണ്ടതില്ലെന്ന പക്ഷക്കാരാണ്. അവര്‍ തന്നെ രേഖപ്പെടുത്തുന്നത് കാണുക:
✅കാര്‍ഷിക വസ്തുക്കളായ നാളികേരം, അടക്ക, റബര്‍, കരിമ്പ് തുടങ്ങിയ എല്ലാ വസ്തുക്കള്‍ക്കും സകാത്ത് നല്‍കണമെന്ന് ഇസ്ലാഹീ പ്രസ്ഥാനംപറയുന്നു. എന്നാല്‍ അളന്നു കൊടുക്കാത്തതും ഭക്ഷണത്തിനായി സൂക്ഷിച്ചു വെക്കാത്തതുമായ ഒന്നിനും കാര്‍ഷികസകാത്ത് ഇല്ലെന്നാണ് ഗള്‍ഫ് സലഫികള്‍ നല്കുന്ന മതവിധികളില്‍ കാണാന്‍ കഴിയുന്നത്. ഒരുഉദാഹരണം നോക്കുക.
🌈നാളികേരത്തിനു സകാത്ത് നല്‍കേണ്ടതുണ്ടോ എന്ന ചോദ്യത്തിന് ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ബാസ് ചെയര്‍മാനായുളള ഫത്വാബോര്ഡ് നല്കിയ മറുപടി ഇപ്രകാരമാണ്: നാളികേരം കാര്‍ഷികസകാത്ത് നല്‍കേണ്ട വസ്തുവല്ല. അതിന്റെ ഫലംഅളക്കുകയോ സൂക്ഷിക്കുകയോ ചെയ്യുന്ന വസ്തുവല്ല. അതിനാല്‍ കച്ചവടചരക്കായി മാറാത്ത അവസരത്തില്‍ അതിന് സകാത്തില്ല. കച്ചവടചരക്കായി അത് തനിയെയോ മറ്റുളളവയുടെ കൂടെയോ നിസ്വാബ് (പരിധി) എത്തിയ ശേഷം ഒരുവര്‍ഷം തികഞ്ഞാല്‍ സകാത്ത് കൊടുക്കേണ്ടതാണ്
📜(ഫത്വനമ്പര്:9252, ഫതാവലജ്ന9/239).
✅നാളികേരത്തിനു മാത്രമല്ല പരുത്തി, കരിമ്പ് തുടങ്ങിയവക്കും സകാത്തില്ലെന്ന് ഗള്ഫിലെസ ലഫീപണ്ഡിതന്മാര് ഫത്വനല്കിയിട്ടുണ്ട്. സൗദി ഫത്വാ ബോര്‍ഡിന്റെ 4894, 4903 നമ്പറുകളിലുളള ഫതവകളില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്. നാം സകാത്ത് നല്‍കണമെന്ന് പറയാറുളളള ഉപരിസൂചിത വസ്തുക്കള്‍ക്ക് സകാത്തില്ലെന്നാണ് ഗള്‍ഫ് സലഫികളുടെ വീക്ഷണം
(എം.ഐ.മുഹമ്മദലിസുല്ലമി, ഗള്‍ഫ് സലഫിസവുംമുജാഹിദ് പ്രസ്ഥാനവുംപേജ്-85).
✅എല്ലാഭക്ഷ്യ-നാണ്യ വിളകള്‍ക്കും സകാത്ത് നല്‍കണമെന്ന മതനവീകരണ വാദികളുടെ വീക്ഷണം സ്വന്തം ആചാര്യന്മാര് പോലും അംഗീകരിക്കുന്നില്ലെന്ന് അവര്‍ തന്നെ സമ്മതിക്കുകയാണിവിടെ.
🌈അപ്പോള്‍ വലിയ തെങ്ങിന്‍തോപ്പും റബര്‍ എസ്റ്റേറ്റും കശുവണ്ടിക്കാടും കാപ്പി, തേയില തോട്ടങ്ങളും സ്വന്തമാക്കി വമ്പന്‍ ആദായവും ലാഭവും കൊയ്യുന്ന വലിയ മുതലാളിമാരെ ഒഴിവാക്കി, ചില്ലറകൃഷി ചെയ്ത പാവം കര്‍ഷകനെയാണോ ഇസ്ലാംപിടികൂടുന്നത്?. ഈ സംശയമാണ് യഥാര്‍ത്ഥത്തില്‍ എല്ലാ ഉല്പന്നങ്ങള്ക്കും സകാത്ത് നിര്‍ബന്ധമാണെന്നു പറയാന്‍ മതനവീകരണ പ്രസ്ഥാനങ്ങളെ പ്രേരിപ്പിച്ചത്. മുകളില്‍ സൂചിപ്പിച്ച മുതലാളിമാര്‍ക്ക് ഒരിക്കലും സകാത്ത് നിര്ബന്ധമാകുകയില്ലെന്നോ ഇവര്‍ക്കു സകാത്തേതര സാമ്പത്തിക ബാധ്യതകളില്ലെന്നോ ആരുംപറയുന്നില്ല. കാര്‍ഷികവിള എന്നനിലക്ക് സകാത്തില്ലെന്നു മാത്രം. പ്രസ്തുതഉല്പന്നങ്ങളില് നിന്നുലഭിക്കുന്ന ലാഭം സകാത്തിന്റെ നിസ്വാബ് എത്തിയാലും അത് കച്ചവടവസ്തുവായി മാറുമ്പോഴും അതിനു സകാത്തുണ്ട്. ഇസ്ലാമിലെ സാമ്പത്തിക ബാധ്യത സകാത്ത് മാത്രമാണെന്നും അതോടെ ഉത്തരവാദിത്തങ്ങളെല്ലാം അവസാനിച്ചെന്നും മനസ്സിലാക്കി വെച്ചിരിക്കുകയാണിക്കൂട്ടര്.
🌈ചിലഖുര്‍ആന്‍ വചനങ്ങളുടെയും ഹദീസുകളിലെയും പ്രത്യക്ഷാര്ത്ഥങ്ങളും പ്രയോഗങ്ങളും കണ്ടു
✒️തെറ്റിദ്ധരിച്ചവര്‍, അവയെ പ്രത്യേകവല്കരിക്കുന്ന ആയത്തുകളെയും ഹദീസുകളെയും അവനിര്ദ്ധാരണം ചെയ്തെടുത്ത ഇമാമുകളെയും അവഗണിച്ചതാണ് ഇവിടെ സംശയങ്ങള്‍ക്ക് വഴിയൊരുക്കിയത്. ഒരുമദ്ഹബും അംഗീകരിക്കില്ലെന്നു വാശിപിടിക്കുന്നവര്‍ ഈ വിഷയത്തില്‍ ഹനഫീമദ്ഹബിലെ ചില അഭിപ്രായങ്ങളെ മാത്രം കൂട്ടുപിടിക്കുന്നത് തീര്‍ത്തും ഇരട്ടത്താപ്പാണ്.
❓ധാന്യങ്ങളിലെ വിഹിതം
✅അരി, ഗോതമ്പ്, ചോളം, പയര്‍ എന്നിങ്ങനെ മുഖ്യാഹാരങ്ങളായി കണകാക്കപ്പെടുന്ന സര്വ്വധാന്യങ്ങളിലും സകാത്ത് നിര്‍ബന്ധമാണെന്നു സൂചിപ്പിക്കുകയുണ്ടായി. പഴവര്ഗങ്ങളില് ഈത്തപ്പഴവും മുന്തിരിയും. ധാന്യങ്ങളില്‍ ഉമിപോലുളള പുറംതൊലി കളഞ്ഞാല്‍ അഞ്ച് വസ്ഖ് ഉണ്ടെങ്കിലാണ് സകാത്ത് നിര്‍ബന്ധം. പ്രവാചകകാലത്തെ അളവുകണക്കാണ് വസ്ഖ്. ഇപ്പോഴത്തെ കണക്കനുസരിച്ച് 918 ലിറ്റര്‍ ഉണ്ടാകണം. അദ്ധ്വാനത്തിലൂടെ നനച്ചുണ്ടാക്കാത്ത, മഴ, ഭൂമിയുടെ ഈര്‍പ്പം, തൊട്ടടുത്ത ജലാശയം മുതലായവ കാരണം വളര്‍ന്നവയില്‍ പത്തുശതമാനവും, അദ്ധ്വാനത്തിലൂടെ നനച്ചുണ്ടാക്കിയവയില് അഞ്ചുശതമാനവുമാണ് സകാത്ത് നല്‍കേണ്ടത്.
☘️ധാന്യങ്ങള്‍ തൊലികളഞ്ഞു ശുദ്ധീകരിച്ചതിനും പഴങ്ങള്‍ ഉണക്കിയതിനുശേഷവുമാണ് സകാത്ത് നല്‍കേണ്ടത്. സാധാരണ സകാത്തില്‍ വര്‍ഷം പൂര്‍ത്തിയാകണമെന്ന നിബന്ധനയുണ്ടെങ്കിലും കാര്‍ഷിക വസ്തുക്കളുടെ വിഷയത്തില്‍ അതു ബാധകമല്ല. എപ്പോഴാണോ നിസ്വാബ് എത്തുന്നത്, അപ്പോള്‍ സകാത്ത് കൊടുക്കണം. ധാന്യങ്ങളുടെ വിത്തുറക്കുന്ന സമയം കഴിഞ്ഞാല്‍തന്നെ സകാത്ത് നിര്‍ബന്ധമാകുമെങ്കിലും കൊയ്യലും മെതിക്കലുമെല്ലാംകഴിഞ്ഞു ഉപയോഗത്തിനാകുമ്പോള് കൊടുത്താല്‍മതി.
☘️കൃഷിയുമായി ബന്ധപ്പെട്ടചെലവുകള്‍ കര്ഷകന് തന്നെ വഹിക്കണമെന്നാണ് നിയമം. സകാത്തിന്റെ വിഹിതം നിശ്ചയിക്കുന്നതിനുമുമ്പ് വിളകളില്‍ നിന്ന് ചെലവുകിഴിക്കാന് വകുപ്പില്ല. കര്‍ഷകര്‍ക്കും മറ്റും വേതനമായി നെല്ല് തന്നെ നല്കുമ്പോള്, അത് സകാത്തിന്റെ വിഹിതം മാറ്റിവെച്ചതിനു ശേഷമായിരിക്കണം. കൂലിക്കാരുടെ വിഹിതവും മറ്റും നല്കിയതിനുശേഷമുളള ഉല്പന്നത്തില് നിന്ന് സകാത്ത് നല്കിയാല് മതിയാവുകയില്ല. അതിനുമുമ്പ് തന്നെ മൊത്തം വിളവിന്റെ കണക്കെടുക്കണം. ഇപ്രകാരം തന്നെ നിലം ഉഴുതുമറിക്കാന്‍ വേണ്ടി വാടകക്കു വാങ്ങിയ ട്രാക്ടര്‍, കന്ന്, ഞാറ്നടല്‍, വെളളം, വളം, കീടനാശിനി, കാവല്കാരന്റെ കൂലി, കൊയ്ത്ത്, മെതി എന്നിങ്ങനെയുളള ചെലവുകളെല്ലാം കര്ഷകന് തന്നെ വഹിക്കണം. ആകെ വിളവില്‍ നിന്ന് അത് കിഴിക്കാന്‍ പാടില്ല. ഹറാമാണ്.
💫സകാത്ത് കൊടുത്ത ശേഷംബാക്കിയാവുന്ന ധാന്യം ഉടമ തന്റെ കീഴില്‍ വര്‍ഷങ്ങളോളം സൂക്ഷിച്ചാല്‍ പോലും പിന്നീടതിനു സകാത്ത് നല്‍കേണ്ടതില്ല. മറ്റു സകാത്തുകളില്‍ നിന്ന് കൃഷിയെ വ്യത്യസ്തമാക്കുന്ന ഘടകമാണിത്.
🍇പഴവര്ഗങ്ങളില് മുന്തിരിയും കാരക്കയും മാത്രമാണ് സകാത്ത് നിര്‍ബന്ധമാകുന്ന വസ്തുക്കളെന്നാണ് പ്രമാണങ്ങള്‍ പഠിപ്പിക്കുന്നത്. നമ്മുടെനാട്ടില്‍ സാധാരണ കൃഷിചെയ്യുന്ന മാങ്ങ, പൈനാപ്പിള്‍, വാഴപ്പഴം, ചക്ക, ഓറഞ്ച് എന്നിവയില്‍ സകാത്ത് നേരിട്ടു ബന്ധപ്പെടുന്നില്ല. അതുകൊണ്ടുതന്നെ അവയുടെ കണക്കും വിഹിതവും തിരയുന്നതില്‍ അര്‍ത്ഥമില്ല.
❓ശതമാനം കണക്കാക്കേണ്ട രൂപം
✅കച്ചവട വസ്തുക്കളുടെ രണ്ടരശതമാനമാണല്ലോ സകാത് നല്‍കേണ്ടത്. നൂറ് രൂപക്ക് 2.50 എന്ന തോതില്‍. വസ്തുക്കളുടെ വില കെട്ടിയ മൊത്തം സംഖ്യയെ 2.50 ല്‍ ഗുണിച്ച് 100 കൊണ്ട് ഹരിച്ചാല്‍ സകാത് കൊടുക്കേണ്ട വിഹിതം ലഭിക്കും.
✒️ഉദാഹരണമായി ചരക്കുകളുടെ വില എഴുപത്തയ്യായിരം ആണെങ്കില്‍ അതിനെ 2.50ല്‍ ഗുണിച്ച് നൂറില്‍ ഹരിച്ചാല്‍ സകാത് നല്‍കേണ്ട 1875 രൂപ എന്ന് കിട്ടും. (75000 x 2.50 = 187500/100 = 1875.00)
✒️അതുപോലെ ചരക്കുകളുടെ വില അയ്യായിരം രൂപയാണെങ്കില്‍ അതിനെ 2.50ല്‍ ഗുണിച്ച് 100ല്‍ ഹരിച്ചാല്‍ സകാത് നല്‍കേണ്ട 125 കിട്ടും.
✅ഈ രണ്ട് ഉദാഹരണത്തിലും പ്രസ്തുത സംഖ്യയെ നാല്പത് കൊണ്ട് ഹരിച്ചാലും മേല്‍ ഉദ്ദരിച്ച കണക്ക് ലഭ്യമാവും (5000/40 = 125)
💫നെല്ല് പോലുള്ളവക്ക് പത്ത് ശതമാനമാണല്ലോ സകാത് നല്‍കേണ്ടത്. നൂറ് ചാക്കിന് പത്ത് ചാക്ക് തോതില്‍. ഒരു വര്‍ഷത്തില്‍ മൊത്തം കിട്ടിയ നെല്ലിനെ 10 ല്‍ ഗുണിച്ച് 100ല്‍ ഹരിച്ചാല്‍ സകാത് നല്‍കേണ്ട വിഹിതം കിട്ടും.
✒️ഉദാഹരണമായി വിള 148 ചാക്ക് നെല്ലുണ്ടെങ്കില്‍ അവയെ പത്തില്‍ ഗുണിച്ച് 100ല്‍ ഹരിച്ചാല്‍ സകാത് നല്‍കേണ്ട 14 ചാക്ക് 80 ലിറ്റര്‍ എന്ന് കിട്ടും. (ഒരു ചാക്ക് 100 ലിറ്ററാണെങ്കില്‍ - 148 x 210 = 1480/100 = 14.80)
✅ഇനി അഞ്ച് ശതമാനം നല്‍കേണ്ട ചെലവ് കൂടിയ പുഞ്ച കൃഷിപോലോത്ത ഇനത്തില്‍ പെട്ടതാണെങ്കില്‍ 148നെ 5ല്‍ ഗുണിച്ച് 100ല്‍ ഹരിച്ചാല്‍ സകാത് നല്‍കേണ്ട 7 ചാക്ക് 40 ലിറ്റര്‍ എന്ന് കിട്ടും. ഈ രണ്ട് ഉദാഹരണത്തിലും ആദ്യത്തേത് 10 കൊണ്ടും രണ്ടാമത്തേത് 20 കൊണ്ടും ഹരിച്ചാല്‍ പ്രസ്തുത കണക്ക് ലഭ്യമാവുന്നതാണ്. (1480/100 = 14.ല80)
❓സക്കാത്ത് അയല്‍വാസികള്‍ക്ക് നല്‍കുന്നത് കൊണ്ട് വിരോധമുണ്ടോ?
✅അയല്‍വാസി സകാത്തിന്റെ അവകാശികളില്‍ പെട്ടയാളാണെങ്കില്‍ കൊടുക്കാവുന്നതാണെന്ന് മാത്രമല്ല കൂടുതല്‍ പുണ്യകരവുമാണ്. സകാതിന്റെ അവകാശികള്‍ എട്ട് വിഭാഗക്കാരാണ്. (നിര്‍ബന്ധ) ദാനങ്ങള്‍ പരമദരിദ്രര്‍ (ഫഖീര്‍), ദരിദ്രര്‍ (മിസ്കീന്), സകാതിന്റെ പ്രവര്‍ത്തകര്‍, പുതുവിശ്വാസികള്‍, അടിമകള്‍, കടക്കാര്, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ (വിശുദ്ധ യോദ്ദാക്കള്‍, വഴിയുടെ മക്കള്‍ എന്നിവര്‍ക്ക് മാത്രമുള്ളതാണ് (സൂറതുത്തൌബ 165) എന്നിവരാണ് അവര്‍.
❓സ്വര്‍ണത്തിന്റെ സക്കാത്ത് എത്ര തികഞ്ഞലാണ് കൊടുക്കേണ്ടത് ? സ്വര്‍ണത്തിന്റെ സക്കാത് സ്വര്‍ണമായി തന്നെ കൊടുക്കണോ അതോ പണമായി കൊടുത്താല്‍ സാധുവാകുമോ ? ആര്‍ക്കൊക്കെ നല്‍കാം ? സകാത്ത് നല്കാന് വൈകിയാല്‍ വല്ല പിഴയുമുണ്ടോ ?
✅85 ഗ്രാം ശുദ്ധ സ്വര്‍ണ്ണം ഒരു വര്‍ഷമായി കൈയ്യിലുണ്ടെങ്കില്‍ സകാത് നിര്‍ബന്ധമാവുന്നതാണ്. അനുവദനീയമായ ആഭരണം ഇതില്‍നിന്ന് പുറത്താണ്. സ്വര്‍ണ്ണത്തിന്റെ സകാത് സ്വര്‍ണ്ണമായി തന്നെ കൊടുക്കണമെന്നാണ് ശാഫീ മദ്ഹബിലെ അഭിപ്രായം. സാധാരണ സകാതിന്റെ അവകാശികള്‍ക്ക് തന്നെയാണ് ഇതും നല്‍കേണ്ടത്. കൊടുക്കാനുള്ള സ്വത്തും വാങ്ങാനുള്ള അവകാശികളും ലഭ്യമായിട്ടും സകാത് നല്കാന് വൈകിക്കുന്നത് ഹറാം ആണ്. അതിന് ശിക്ഷയുണ്ടാവുമെന്നല്ലാതെ, പിഴ വരുന്നതല്ല.
❓വിവിധ മാസങ്ങളില്‍ പലതരം കച്ചവടം തുടങ്ങിയാല്‍ സകാത് കൊടുക്കേണ്ടത് എങ്ങനെ?
✅ഒരാള്‍ക്ക് മുഹര്‍റം ഒന്നിന് പതിനായിരം രൂപ ശമ്പളം കിട്ടിയത് ഒരു സ്റ്റേഷനറി കട തുടങ്ങാന്‍ ചിലവാക്കി. മുഹര്‍റം ഒന്നിനുതന്നെ ആ കച്ചവടം തുടങ്ങി. സ്വഫര്‍ ഒന്നിന് കിട്ടിയ പതിനായിരം രൂപകൊണ്ട് പലചരക്ക് കച്ചവടം തുടങ്ങി. റബീഉല്‍ അവ്വല്‍ ഒന്നിനു കിട്ടിയ ശമ്പളം കൊണ്ട് തേങ്ങാക്കച്ചവടം തുടങ്ങി. അപ്പോള്‍ അടുത്തവര്‍ഷം മുഹര്‍റത്തില്‍ സ്റ്റേഷനറി കടയിലെ ചരക്ക് 3500 രൂപ (സകാതിന്റെ സംഖ്യ) ഉണ്ടെങ്കില്‍ അന്നുതന്നെ അതിന് സകാത് കൊടുക്കണം. ശേഷമുള്ള ഓരോ മാസത്തിലും തുടങ്ങിയ കച്ചവടത്തിന് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ 3500 രൂപയുണ്ടെങ്കില്‍ ഒന്നാം തിയ്യതി തന്നെ സകാത് കൊടുക്കേണ്ടതാണ്.
☘️ആദ്യകച്ചവടത്തിന്റെ വര്‍ഷം പൂര്‍ത്തിയായപ്പോള്‍ 3500 രൂപയില്ലെങ്കില്‍ ശേഷം തുടങ്ങിയ കച്ചവടത്തിലെ ചരക്കിന് കൂടി വിലകെട്ടണം. രണ്ടും കൂടിച്ചേര്‍ന്നാല്‍ 3500 രൂപയുണ്ടാകുമെങ്കില്‍ സ്വഫര്‍ ഒന്നിനു സകാത് കൊടുക്കേണ്ടതാണ്. ആ രണ്ട് കടയിലും 3500 രൂപ തികയുന്നില്ലെങ്കില്‍ റബീഉല്‍ അവ്വല്‍ ഒന്നിന് തുടങ്ങിയ കടയിലെ ചരക്കിന്റെ വില കണക്കാക്കി മുമ്പുള്ള രണ്ട് കച്ചവടത്തിനോടൊപ്പം ചേര്‍ക്കണം. മൂന്നുകച്ചവടത്തിനും കൂടി സകാത് നിര്‍ബന്ധമാകുന്ന സംഖ്യ പൂര്‍ത്തിയാകുമ്പോള്‍ റബീഉല്‍ അ വ്വല്‍ ഒന്നിനാണ് സകാത് കൊടുക്കേണ്ടത്. 3500 പൂര്‍ത്തിയാകുന്നില്ലെങ്കില്‍ ഒന്നിനും സകാത് കൊടുക്കേണ്ടതില്ല.
❓ഫിത്ര് സക്കാത്ത് കഴിവില്ലാത്ത മകള്‍ക്ക് നല്കാന് പറ്റുമോ?
✅ഒരാളുടെ സകാത് അയാള്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായവര്‍ക്ക് നല്‍കരുതെന്നതാണ് നിയമം. എന്നാല്‍ ചെലവ് കൊടുക്കേണ്ടവരില്നിന്ന് ലഭിക്കുന്ന നിര്‍ബന്ധ ചെലവ് വിഹിതം കൊണ്ട് മതിയാകാത്ത സാഹചര്യം ഉണ്ടാവുന്ന പക്ഷം അവര്‍ക്കും നല്‍കാവുന്നതാണ്. പിതാവിന് തന്റെ ഫിത്വര്‍ സകാത്ത് ജോലിക്ക് കഴിവുള്ള താന്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമില്ലാത്ത അവകാശിയായ വലിയമകന് നല്‍കാവുന്നതാണ്
❓ഫിതര് സക്കാത്ത് കുടുംബത്തിലെ ഉള്ളവര്‍ക്കും ,കൂട്ടുകാര്‍ക്കും കൊടുക്കാന്‍ അനുവദനീയമാണോ?
✅ഒരാളുടെ ഫിത്റ് സകാത് അയാള്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായവര്‍ക്ക് കൊടുക്കാന്‍ പാടില്ല. എന്നാല്‍ അവര്‍ക്ക് നിര്‍ബന്ധമായും കൊടുക്കേണ്ട ചെലവ് കൊടുത്തിട്ടും അവരുടെ ആവശ്യങ്ങള്‍ പൂര്ത്തിയാവുന്നില്ലെങ്കില്, ഫഖീര്‍ അല്ലെങ്കില്‍ മിസ്കീന് എന്ന നിലയില്‍ അവര്‍ക്ക് കൊടുക്കാവുന്നതാണ്. അല്ലാത്തവര്‍ കൂട്ടുകാരണെങ്കിലും കുടുംബക്കാരക്കാണെങ്കിലും സകാത്തിന്റെ അവകാശികളില്‍ പെടുമെങ്കില് നല്‍കാവുന്നതാണ്. കൂടുതല്‍ പുണ്യകരവുമാണ്.
❓സക്കാത്ത് കൊടുക്കേണ്ടത് എങ്ങനെ? ഒരു ലക്ഷം രൂപക്ക് 2500 രൂപയാണല്ലോ കൊടുക്കേണ്ടത്. അത് ഒരാള്‍ക്ക് കൊടുത്താല്‍ മതിയോ? പാവപെട്ട ഒരുത്തന്റെ കല്യാണത്തിന്ന് കൊടുക്കാന്‍ പറ്റുമോ?
✅സ്വത്തിന്റെ സകാത് ഒരാള്‍ക്ക് മാത്രം കൊടുത്താല്‍ മതിയാവുകയില്ല. നാട്ടിലെ അവകാശികള്‍ പരിമിതമാവുകയും എല്ലാവര്ക്കും കൊടുക്കാന്മാത്രം സകാത് വിഹിതം ഉണ്ടാവുകയും ചെയ്താല്‍ എല്ലാവര്ക്കും നല്കല് നിര്‍ബന്ധമാണ്. അതിന് സാധിക്കാത്തിടത്ത്, (പരിമിതമല്ലാതിരിക്കുകയോ സകാത് വിഹിതം വളരെ കുറച്ച് മാത്രം ഉണ്ടാവുകയോ ചെയ്യുമ്പോള്‍) അവകാശികളായ മൂന്ന് വിഭാഗക്കാരിലെ മൂന്ന് പേര്‍ക്ക് വീതം ആയി ഒമ്പത് പേര്‍ക്ക് നല്‍കേണ്ടതാണ്. വ്യക്തികള്‍ക്ക് നല്‍കുന്നത് തുല്യമല്ലെങ്കിലും ഓരോ വിഭാഗത്തിനും നല്‍കുന്നത് തുല്യമാവലും നിര്‍ബന്ധമാണ്. ഫിത്റ് സകാതിലും പ്രബലാഭിപ്രായം ഇതുതന്നെയാണ്. എന്നാല്‍, ഫിത്റ് സകാത് ഏതെങ്കിലും മൂന്ന് പേര്‍ക്ക് നല്കിയാലും മതി എന്ന് അഭിപ്രായപ്പെടുന്ന പണ്ഡിതന്മരുണ്ട്, ഒരാള്‍ക്ക് നല്കിയാലും മതി എന്ന് പറയുന്നവരും ശാഫി മദ്ഹബിലെ പണ്ഡിതരിലുണ്ട്. പാവപ്പെട്ടവന്റെ കല്യാണത്തിന് നല്കിയാലും സകാത് വീടുന്നതാണ്. സകാത് വാങ്ങാന്‍ അര്‍ഹനാണെങ്കില്‍ മേല്പറഞ്ഞവിധം ഒമ്പത് പേരില്‍ ഒരാളായി അയാളെയും പരിഗണിക്കാവുന്നതാണ്.
*❓റമദാന് മാസത്തില്‍ ദിക്റ്, നിസ്ക്കാരം, സക്കാത്ത്, സ്വദഖ, തറാവീഹ്, തുടങ്ങി എല്ലാ നല്ല കാര്യങ്ങള്‍ക്കും 70 ഇരട്ടി പ്രതിഫലം ലഭിക്കുമോ?*
✅സല്‍മാനുല്‍ ഫാരിസി (റ) റിപോര്‍ട്ടു ചെയ്ത, റമദാനെ കുറിച്ചു പറയുന്ന ഒരു ദീര്‍ഘമായ ഹദീസില്‍ ഇങ്ങനെ കാണാം. ആരെങ്കിലും ആ മാസത്തില്‍ സുന്നത്തായ കാര്യങ്ങള്‍ ചെയ്താല്‍ അത് മറ്റു മാസങ്ങളില്‍ ഒരു ഫര്‍ദ് ചെയ്തതു പോലെയാണ്. ഒരു ഫര്‍ദ് നിര്‍വ്വഹിച്ചാല്‍ മറ്റു മാസങ്ങളില്‍ എഴുപത് ഫര്‍ദ് ചെയ്തതു പോലെയാണ്. ഈ ഹദീസ് ഇമാം ബൈഹഖി (റ) തന്റെ വിവിധ ഗ്രന്ഥങ്ങളില്‍ ഉദ്ധരിച്ചിട്ടുണ്ട്. ഇമാം ഇബ്നു ഖുസൈമ തന്റെ സ്വഹീഹിലും ഇത് കൊണ്ടു വന്നിട്ടുണ്ട്. ഇബ്നു ഹിബാന്‍, മഹാമിലി, ഇസ്ബഹാനി തുടങ്ങി ഒട്ടേറെ ഹദീസ് പണ്ഡിതന്മാര് ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. മാത്രമല്ല, മുന്‍കാല മുഫസ്സിറുകളില്‍ മിക്കവരും ഈ ഹദീസ് അവരുടെ തഫ്സീര്‍ ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഇആനതു ഥാലീബീന് പോലെയുള്ള ഫിഖ്ഹ് വിശദീകരണ ഗ്രന്ഥങ്ങളിലും ഇത് കാണാവുന്നതാണ്. ഇബ്നു ബാസ്, ഇബ്നു ജബ്റീന്‍, ഉസൈമൈന് തുടങ്ങിയ വഹ്ഹാബികള്‍ വരെ ഈ ഹദീസ് അവരുടെ ഫത്വകളിലും ലേഖനങ്ങളിലും ഉദ്ധരിച്ചിട്ടുണ്ട്. ഇത്രയധികം ആളുകള്‍ ഉദ്ധരിച്ചതില്‍ നിന്ന് ഇത് പരിഗണിക്കപ്പെടേണ്ടതാണെന്നും ഈ ഹദീസ് ദഈഫാണെന്ന ചിലരുടെ അഭിപ്രായം കണക്കിലെടുത്ത് തള്ളിക്കളയാവതല്ലെന്നും മനസ്സിലാക്കാം. മാത്രമല്ല ഈ ഹദീസ് ((ഹസന്) പദവിയിലാണെന്ന് ചിലര്‍ നിരീക്ഷിച്ചിട്ടുണ്ട്.
☘️ഓരോ നന്മക്കും അതിന്റെ പത്തിരട്ടി മുതല്‍ എഴുപത് ഇരട്ടി വരെ പ്രതിഫലമുണ്ടെന്ന് നബി(സ) ഒരു ഖുദ്സിയ്യായ ഹദീസിലൂടെ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. റമദാനില്‍ എഴുപത് ഇരട്ടി ലഭിക്കുമെന്ന ഈ ഹദീസ് അതിനു വിരുദ്ധമല്ല. റമദാനിലല്ലാത്ത മറ്റു മാസങ്ങളില്‍ പത്തു കിട്ടുന്ന ഗുണമാണെങ്കില്‍ അതിനു റമദാനില്‍ എഴുനൂറു (10 * 70) ലഭിക്കുന്നു എന്നര്ഥമാക്കണം. സല്മാന് (റ) വിന്റെ ഹദീസില്‍ റമദാനല്ലാത്ത മാസങ്ങളില്‍ ഇരട്ടി പ്രതിഫലങ്ങള്‍ ലഭിക്കുകയില്ലെന്നു വരുന്നുമില്ലല്ലോ.
ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ എല്ലാ നല്ല പ്രവര്‍ത്തനങ്ങളും ഈ വർദ്ധനവ് ലഭിക്കുന്നതില്‍ പെടും.
*❓ഒരാള്‍ക്ക് ഒരു കമ്പനിയില്‍ പത്തു ലക്ഷം ഷെയര്‍ ഉണ്ട്. കമ്പനി അവരുടെ മൊത്തം സ്റ്റോക്കിന്നുള്ള സകാത്ത് കൊടുക്കുന്നെങ്കില്‍ ഈ പത്ത് ലക്ഷത്തിനുള്ള സക്കാത്ത് വേറെ കൊടുക്കേണ്ടതുണ്ടോ??*
✅കൂട്ടു കച്ചവടത്തില്‍ കമ്പനി മൊത്തം സ്റ്റോകിന്റെയും സകാത് നല്കുന്നുവെങ്കില് അതിലെ മറ്റു ഷെയറുടമകള്‍ അവരവരുടെ ഷെയറുകളുടേത് പ്രത്യേകം വേറെ സകാതു നല്‍കേണ്ടതില്ല. മൊത്തമായി കൊടുത്തത് മതിയാകും.
*❓റമദാന് തീരുന്നതിനു മുമ്പ് സക്കാത്ത് കൊടുത്തു തീര്‍ന്നില്ലെങ്കില്‍ ബാക്കിയുള്ളവ പിന്നീട് അടുത്ത റമളാന്‍ മുമ്പു കൊടുത്തു വീട്ടിയാല്‍ മതിയാകുമോ ഇതിന്റെ കാല പരിധി എത്രയാണ്*
✅റമദാനും സകാതും തമ്മില്‍ യാതൊരു ബന്ധവുമില്ല. മുതലിന്റെ സകാത് അതിന്റെ നിശ്ചിത അളവ് എത്തിയതിനു ശേഷം ആ അളവില്‍ കുറയാതെ എന്നു ഒരു വര്‍ഷം പൂര്‍ത്തിയാകുന്നുവോ അന്നു കൊടുത്തു വീട്ടണം. ഉദാഹരണത്തിനു സഫര്‍ 25 നു എന്റെ കൈവശം 100 ഗ്രാം സ്വര്‍ണ്ണം ലഭിച്ചു. അടുത്ത സഫര്‍ 25നു ഞാന്‍ അതിന്റെ സകാത് കൊടുക്കണം. അത് റമദാന് വരെ പിന്തിപ്പിക്കുന്നത് കുറ്റകരമാണ്. അതു പോലെ കച്ചവടത്തിലെ സകാത് കച്ചവടം തുടങ്ങി ഓരോ വര്‍ഷം പൂര്‍ത്തിയാകുമ്പോഴും അതിലെ ചരിക്കുകളുടെ മൂല്യം നിര്‍ണ്ണയിച്ച് നിശ്ചിത തുക എത്തിയാല്‍ അതിന്റെ സകാത് ഉടനെ കൊടുത്തു വീട്ടണം. ഫിഥ്റിന്റെ സകാത് ശവ്വാല്‍ ഒന്നിനു (പെരുന്നാള്‍ ദിവസം) കൊടുക്കേണ്ടതാണ്. അത് റമദാനില്‍ കൊടുത്താലും സാദുവാകും. സകാതിന്റെ വര്‍ഷം തികയുകയും വിതരണം ചെയ്യേണ്ട സ്വത്തും അവകാശികളും ലഭ്യവുമാണെങ്കില്‍ പെട്ടെന്നു തന്നെ അവ കൊടുത്തു വീട്ടണം. അകാരണമായി പിന്തിക്കുന്നത് കുറ്റകരമാണ്.
*❓ ഫിത്ര് സക്കാത്ത് കൊടുത്തില്ലെങ്കില്‍ കഫ്ഫാറത് എന്ത് ?*
✅സകാത് കൊടുത്തില്ലെങ്കില്‍ പ്രത്യേക കഫ്ഫാറതൊന്നുമില്ല. പെട്ടെന്ന് തന്നെ കൊടുത്ത് വീട്ടുകയും പൊറുക്കലിനെ തേടുകയും ചെയ്യേണ്ടതാണ്. ഏത് ദോശം ചെയ്താലും സ്വദഖ ചെയ്ത് അത് പൊറുപ്പിക്കണമെന്ന് ചില പണ്ഡിതന്മാര് പറഞ്ഞിട്ടുണ്ട്.
*❓ഹലാലായ ആഭരണങ്ങള്‍ക്ക് സക്കാത്ത് ഇല്ലേ (ഷാഫി മദ്ഹബ്)*
✅സ്വര്‍ണ്ണം, വെള്ളി എന്നിവയുടെ സകാത് ചര്‍ച്ച ചെയ്യുന്നിടത്ത്, അനുവദനീയമായ ആഭരണത്തിന് സകാത് ഇല്ലെന്ന് പണ്ഡിതന്മാര് പ്രത്യേകം പറയുന്നുണ്ട്. കാരണം അത് ഹലാലായ ഉപയോഗത്തിനായി ഉണ്ടാക്കിയതാണ്. അത് കൊണ്ട് അത് വസ്ത്രങ്ങള്‍ വീട്ടിലെ മറ്റു ഉപകരണങ്ങള്‍ പോലെ പരിഗണിക്കണം എന്നാണ് ഫുഖഹാഅ് പറയുന്നത്.
*❓കച്ചവടം നഷ്ടത്തിലായാൽ സകാത്ത് നൽകണമോ ?*
*❓അഞ്ചു ലക്ഷം രൂപ മുടക്കി് കച്ചവടം ചെയ്തപ്പോൾ ജീവന ക്കാരുടെ ശമ്പളം ,വൈദ്യുതി ചാർജ് ഫോൺ ബിൽ തുടങ്ങിയവ കഴിച്ചതിന് ശേഷം നാലേ മുക്കാൽ ലക്ഷത്തിന്റെ ചരക്കേ സ്റ്റോക്ക് ഉള്ളൂ .അതിന് സകാത്ത് കൊടുക്കണമോ?*
✅സകാത്ത് ലാഭത്തിനല്ല. ചെലവും കടവും കഴിച്ചുള്ള വർഷാന്ത കയ്യിരിപ്പിനാണ്.അഞ്ചുലക്ഷം രൂപ മുടക്കിയവന് ഇതെല്ലാം കഴിച്ച് സ്റ്റോക്കെടുത്തപ്പോൾ കാൽ ലക്ഷത്തിന്റെ കമ്മിയുണ്ടെങ്കിലും, അയാൾ നാലേ മുക്കാൽ ലക്ഷത്തിന്റെ ധനികനാണല്ലോ. അതിന്റെ രണ്ടര ശതമാനം സകാത്ത് നൽകണം
❓സകാത് സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പരിഹാരമാകാത്തത് എന്തുകൊണ്ട്?
✅ ധനികരുടെ പക്കല്‍ നിന്ന് സകാത് വിഹിതം പാവങ്ങളിലേക്കൊഴുകുമ്പോള്‍ അവരെ സാമ്പത്തികമായി ഉദ്ധരിക്കാനും ജീവിതസൌകര്യം വര്‍ധിപ്പിക്കാനും സാധിക്കുമെന്നതില്‍ സന്ദേഹമില്ല. ഉദാഹരണമായി ഒരു പ്രധാന നഗരത്തില്‍ സകാത് നല്കാന് പ്രാപ്തരായ 1000 പേര് ഉണ്ടെന്ന് കരുതുക. അവരില്‍ അഞ്ചുപേര്‍ വീതം ഒരു പാവപ്പെട്ടവന് പതിനായിരം രൂപ നല്കി ഒരു ചെറുകിട വ്യവസായമോ തത്തുല്യമായ മറ്റു ഏര്‍പ്പാടോ തുടങ്ങാന്‍ സഹായിച്ചുവെന്നിരിക്കട്ടെ. എങ്കില്‍ അവരും കുടുംബവും ദാരിദ്യ്രത്തില്‍ നിന്നു കരകയറും. അടുത്ത വര്‍ഷം ഈ ആയിരം ധനാഡ്യര്‍ക്കു പുറമെ അവര്‍ മുഖേന കരകയറിയ 200 പേരും സകാത് നല്‍കുന്നവരുടെ പട്ടികയിലെത്തുന്നു. അതോടെ ആ വര്‍ഷം കൂടുതല്‍ ദരിദ്രരെ സകാതിലൂടെ കരകയറ്റാന്‍ കഴിയും. ഇങ്ങനെ ഏതാനും വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ദരിദ്രമുക്ത സമൂഹത്തെ സൃഷ്ടിക്കാനാകും.
☘️ഇസ്ലാമിന്റെ ആദ്യകാലത്ത് സകാത് വാങ്ങാന്‍ അര്‍ഹതപ്പെട്ട ഒരാളും ഇല്ലാത്ത അവസ്ഥയുണ്ടായിരുന്നതായി ഇസ്ലാമിക ചരിത്രത്തില്‍ നിന്ന് വ്യക്തമാകുന്നു. വ്യവസായ വാണിജ്യ രംഗങ്ങള്‍ അന്നത്തെക്കാള്‍ അനേകമടങ്ങ് അഭിവൃദ്ധിപ്പെടുകയും കാര്‍ഷിക, സാമ്പത്തിക മേഖലയില്‍ കുതിച്ചുകയറ്റമനുഭവപ്പെടുകയും ചെയ്ത ആധുനിക യുഗത്തില്‍ സകാത് കൂടുതല്‍ ഫലം കാണിക്കും. അര്‍ഹരെല്ലാം കൃത്യമായി സകാത് നല് കാന്‍ സന്നദ്ധരായാല്‍ മുസ്ലിം സമുദായത്തെ സാമ്പത്തിക പിന്നോക്കാവസ്ഥയില്‍ നിന്ന് കരകയറ്റാവുന്നതാണ്. കടമയില്‍ നിന്ന് സമ്പന്നര്‍ ഒളിച്ചോടുന്നതാണ് സമുദായത്തിലെ സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് മുഖ്യകാരണം.
❓വിദേശത്തു നിന്നുവരുന്ന പലരും സ്വര്‍ണം കടത്താറുണ്ട്. ചില വിരുതന്മാര് സ്വര് ണം വിഴുങ്ങുന്നു. ഇങ്ങനെ വിഴുങ്ങിയ ഒരാളുടെ വയറ്റില്‍ ഒരുവര്‍ഷം വരെ 85 ഗ്രാം തൂക്കമുള്ള ഒരു ബിസ്കറ്റ് അവശേഷിച്ചു. എങ്കില്‍ അയാള്‍ ആ സ്വര്‍ണത്തിനു സകാത് കൊടുക്കേണ്ടതുണ്ടോ?
✅വിഷമം കൂടാതെ അത് പുറത്ത് കൊണ്ടുവരാന്‍ കഴിയുമായിരുന്നെങ്കില്‍ കൊല്ലം പൂര്‍ത്തിയായ ഉടനെ സകാത് കൊടുക്കണം. പുറത്തെടുത്തിട്ടില്ലെങ്കിലും കൊടുക്കേണ്ടതുണ്ട്. കാരണം ആ സ്വര്‍ണം ധനികരില്‍ നിന്നു കിട്ടാനുള്ള അവധിയെത്തിയ കടം പോലെയാണ്. കിട്ടിയിട്ടില്ലെങ്കിലും കിട്ടിയതിന്റെ സ്ഥാനത്താണിത്. പ്രയാസരഹിതമായി പുറത്തു കൊണ്ടുവരാന്‍ പറ്റില്ലെങ്കില്‍ പുറത്തെടുക്കുന്നതുവരെ കൊടുക്കേണ്ടതില്ല. മരണാനന്തരം ശസ്ത്രക്രിയ വഴിയോ സ്വയമോ പുറത്തുകിട്ടിയാല്‍ സകാത് നല്‍കേണ്ടതുണ്ട്. പ്രയാസമില്ലാതെ എടുക്കാന്‍ പറ്റിയ ജീവിതകാലത്ത് പുറത്തെടുത്തില്ല. എങ്കില്‍ മരിച്ച ശേഷം അയാളുടെ അനന്തര സ്വത്തില്‍ നിന്ന് ആ സ്വര്‍ണ നിക്ഷേപത്തിന്റെ 2.5 ശതമാനം കണക്കെടുത്ത് വിതരണം ചെയ്യല്‍ നിര്‍ബന്ധമാണ്
📜(ശര്‍വാനി 3/264).
❓സകാതില്‍ കൊല്ലം കണക്കാക്കുന്നത് ക്രിസ്തുവര്‍ഷപ്രകാരമല്ലേ? ഇടക്ക് ചരക്ക് മാറ്റിനിര്‍ത്തിയാല്‍ സകാത് കൊടുക്കേണ്ടതുണ്ടോ?
✅കച്ചവടം തുടങ്ങിയ ദിവസം മുതല്‍ ചാന്ദ്ര വര്‍ഷപ്രകാരമുള്ള ഒരു വര്‍ഷം പൂര്‍ത്തിയായാല്‍ സകാത് നിര്‍ബന്ധമാകുന്നതാണ്. ക്രിസ്തുവര്‍ഷപ്രകാരമുള്ള കൊല്ലം തികയാന്‍ കാത്തിരിക്കരുത്. അതു തെറ്റാണ്. അവകാശികളുടെ വിഹിതം അകാരണമായി പിന്തിക്കലാണ്. അതുപോലെ റമളാന്‍ മാസമാകാന്‍ വേണ്ടിയും കാത്തിരിക്കേണ്ടതില്ല. ഇന്ന് ചിലര്‍ റമളാന്‍ കാലത്ത് മാത്രം സകാത് കൊടുക്കുന്നതായി കാണാം. സ്വഫര്‍ മാസത്തില്‍ തുടങ്ങിയതാണെങ്കിലും റമളാനില്‍ കണക്കുകൂട്ടുകയും അപ്പോള്‍ സകാത് നല്‍കുകയും ചെയ്യുന്നത് പുണ്യമല്ലെന്നു മാത്രമല്ല തെറ്റുകൂടിയാണ്. കച്ചവടസ്വത്ത് വര്‍ഷം തീരുന്നത് വരെ കച്ചവടോദ്ദേശ്യപ്രകാരം കൈകാര്യം ചെയ്യണം. അത് കച്ചവടത്തിനുള്ളതല്ലെന്ന് കരുതിയാല്‍ സകാത് നിര്‍ബന്ധമാകില്ല. പക്ഷേ, സകാതില്‍ നിന്നു രക്ഷപ്പെടാന്‍ വേണ്ടി ഇങ്ങനെ കരുതിയാല്‍ അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയില്ല.
☘️കച്ചവടത്തിനായി വാങ്ങിയ ഒരിനം ചരക്കിന് മാര്‍ക്കറ്റില്‍ ഡിമാന്റ് ഇല്ലാതാവുകയും തുടര്‍ന്ന് ആ സാധനം കച്ചവടത്തില്‍ നിന്നു തല്ക്കാലം മാറ്റിവെക്കുകയും ചെയ്താലും അതിന് സകാത് നല്‍കേണ്ടതില്ല.
❓ബേങ്കില്‍ നിക്ഷേപിച്ച തുകക്ക് സകാത് കൊടുക്കണോ? വേണമെങ്കില്‍ എല്ലാവര്‍ഷവും കൊടുക്കണോ?
✅നിസ്വാബ് (നിശ്ചിത തുക) ഉണ്ടാവുകയും കൊല്ലം തികയുകയും ചെയ്താല്‍ കൊടുക്കണം. നിക്ഷേപം നിലനില്‍ക്കുന്നിടത്തോളം വര്‍ഷം പ്രതി കൊടുക്കണം.
❓മരിച്ച പിതാവിന്റെ കച്ചവടം മകന് ഏറ്റെടുത്താല്‍ സകാത് എങ്ങനെ കൊടുക്കണം?
✅വര്‍ഷം തികയുന്നതിന് മുമ്പ് കച്ചവടക്കാരന് മരിക്കുകയും തുടര്‍ന്നു മകന് ആ കച്ചവടം ഏറ്റെടുത്ത് നടത്തുകയും ചെയ്താല്‍ മകന് ഏറ്റെടുത്തത് മുതല്‍ ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് സകാത് കൊടുക്കേണ്ടത്. പിതാവിന്റെ കച്ചവടത്തിനു മകന് സകാത് നല്‍കേണ്ടതില്ല.
☘️കച്ചവടത്തിന് സകാത് നിര്‍ബന്ധമായിട്ടും പിതാവ് അത് നല്കിയിട്ടില്ലെങ്കില് സകാത് വിഹിതം അവകാശികള്‍ നല്കല് നിര്‍ബന്ധമാണ്. മകന് പിതാവിന്റെ കച്ചവടം ഏറ്റെടുക്കുകയെന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് കച്ചവട സ്വത്ത് എന്ന നിലക്ക് അതില്‍ ക്രയവിക്രയം തുടങ്ങുകയെന്നതാണ്. വസ്തുക്കളുടെ അവകാശിയായാല്‍ മാത്രം പോരാ, കച്ചവടം തുടങ്ങണം.
❓ഞാനൊരു കച്ചവടക്കാരനാണ്. വര്‍ഷാവസാനം സ്റ്റോക്കെടുപ്പ് നടത്തിയപ്പോള്‍ സകാത് നിര്‍ബന്ധമാകാനുള്ള നിശ്ചിത തുകക്ക് ചരക്ക് സ്റ്റോക്കില്ല. എന്നാല്‍ സകാത് കൊടുക്കേണ്ടതുണ്ടോ?
✅താങ്കള്‍ കച്ചവടം തുടങ്ങിയപ്പോള്‍ ചരക്കിന് പുറമെയുള്ള സംഖ്യയും (ഉദാഹരണ മായി ആകെ കൈയ്യിരിപ്പുള്ള 3000 രൂപയില്‍ നിന്ന് 2000 രൂപക്ക് ചരക്ക് വാങ്ങുകയും 1000 രൂപ പണമായി സൂക്ഷിക്കുകയും ചെയ്തു), വര്‍ഷം പൂര്‍ത്തിയായപ്പോള്‍ സ്റ്റോക്കു ള്ള ചരക്കിന്റെ വിലയും, പണമായി സൂക്ഷിച്ച 1000 രൂപയും കൂടി 595 ഗ്രാം വെള്ളിയുടെ തുകയുണ്ടെങ്കില്‍ സകാത് നിര്‍ബന്ധമാണ്. ഇല്ലെങ്കില്‍ അടുത്തകൊല്ലം വീണ്ടും സ്റ്റോക്കെടുപ്പ് നടത്തി നിശ്ചിത തുകയുണ്ടെങ്കില്‍ സകാത് കൊടുത്താല്‍ മതി(തുഹ്ഫ 3/294).
*❓കച്ചവടത്തിന്റെ സകാത് സ്വര്‍ണം, വെള്ളി നാണയങ്ങള്‍ തന്നെ നല്കണമെന്നുണ്ടോ? കറന്‍സി കൊടുത്താല്‍ പോരേ?*
✅സ്വര്‍ണം, വെള്ളി നാണയങ്ങള്‍ ഇല്ലാത്തപ്പോള്‍, അതിന്റെ സ്ഥാനത്തുള്ള ഫുലൂസുകള്‍ കൊടുത്താല്‍ മതിയാകുമെന്ന് ബിഗ്യ 155ലും ഇബ്നുസിയാദ് 112ലും വ്യക്തമാക്കിയിട്ടുണ്ട്. അപ്പോള്‍ തല്‍സ്ഥാനത്ത് നില്ക്കുന്ന കറന്‍സി കൊടുത്താല്‍ മതിയാകുമെന്ന് വ്യക്തമാണ്.
💫സകാത് കൊടുക്കല്‍ നിര്‍ബന്ധമായ പ്രായമുള്ള ഒട്ടകം ഉടമയുടെ വശമില്ലെങ്കില്‍ ഒരു വയസ്സ് കുറവുള്ള ഒട്ടകത്തെ സകാതായി വാങ്ങുന്നതോടൊപ്പം രണ്ടാടോ ഇരുപത് വെള്ളിയോ ഒപ്പം വാങ്ങണമെന്ന് നബി(സ്വ) കല്‍പ്പിച്ച ഹദീസ് ബുഖാരി 1/195ല്‍ വിവരിച്ചിട്ടുണ്ട്. സകാത് കൊടുക്കേണ്ടതായ യഥാര്‍ഥ വസ്തു ഇല്ലെങ്കില്‍ അതിനു പകരമായി നില്‍ക്കുന്നത് നല്‍കണമെന്നാണ് ഈ ഹദീസ് പഠിപ്പിക്കുന്നത്. മാത്രമല്ല, കറന്‍സിക്ക് സകാത് കൊടുക്കല്‍ നിര്‍ബന്ധമാണെന്നും ഇത് മനസ്സിലാക്കിത്തരുന്നു.
*❓ ഖുര്‍ആനില്‍ സകാതിനെക്കുറിച്ചു പറയുന്നുവെന്നല്ലാതെ ഒരിടത്തും അതിന്റെ നിരക്ക് പറഞ്ഞിട്ടില്ലല്ലോ. അപ്പോള്‍ ഒരിസ്ലാമിക ഗവണ്മെന്റിന് ആവശ്യമെന്ന് തോന്നുന്നപക്ഷം അതിനെ ഏറ്റുകയും കുറക്കുകയും ചെയ്തുകൂടേ. നബി(സ്വ) അന്നത്തെ പരിതസ്ഥിതി പരിഗണിച്ചാണ് രണ്ടര ശതമാനമാക്കിയതെന്നും പറഞ്ഞുകൂടേ?*
✅നിസ്കാരത്തിന്റെ റക്അത്തുകളെക്കുറിച്ചും ഖുര്‍ആന്‍ നിര്‍ണയിച്ചിട്ടില്ല. അപ്പോള്‍ ആവശ്യാനുസരണം ഏറ്റുകയും ചുരുക്കുകയും ചെയ്യാമെന്നു പറയേണ്ടിവരും. അപ്പോള്‍ അത് മനുഷ്യ നിര്‍മിതമാകും. ഇലാഹിയ്യായ മതമാവുകയില്ല. സകാതിനെ നികുതിയോട് തുലനം ചെയ്യാന്‍ പറ്റില്ല. നബി(സ്വ) കൊണ്ടുവന്നത് നിങ്ങള്‍ അംഗീകരിക്കുകയും നബി(സ്വ) വിരോധിച്ചത് നിങ്ങള്‍ വെടിയുകയും ചെയ്യുക എന്ന ഖുര്‍ആന്‍ വാക്യം കൊണ്ട് സകാതിന്റെ നിരക്കും, നിസ്കാരത്തിന്റെ റക്അത്തും മറ്റും നിര്‍ണയമാകുന്നതാണ്.
🌈നബി(സ്വ)യുടെ കാലത്തുതന്നെ വ്യത്യസ്ത പരിതസ്ഥിതികളുണ്ടായിട്ടുണ്ട്. അപ്പോഴൊന്നും നബി(സ്വ) സകാതിന്റെ നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല. നബിക്കുശേഷം സ്വഹാബത്തിന്റെ കാലഘട്ടത്തിലും, താബിഉകളുടെ കാലഘട്ടത്തിലും വ്യത്യസ്തമായ പരിതസ്ഥിതി കളുണ്ടായിട്ടുണ്ട്. അപ്പോഴൊന്നും സകാതിന്റെ തുകയില്‍ അവരാരും മാറ്റം വരുത്തിയിട്ടില്ല.
💫പുത്തന്‍ പ്രസ്ഥാനക്കാര്‍ അറബി ഖുത്വുബ മാതൃഭാഷാ ഖുത്വുബയാക്കിയത് പോലെ സകാതിനെ നികുതിയാക്കുന്നത് കൊണ്ട് അതിന്റെ ആരാധനാ സ്വഭാവം നഷ്ടപ്പെട്ട് വ്യക്തിയും സമൂഹവും പരസ്പരം വടംവലി ആരംഭിക്കാന്‍ കാരണമാകും. വ്യക്തി സകാത് തന്റെ താത്പര്യങ്ങള്‍ക്ക് അനുകൂലമാകണമെന്നും സമൂഹം തങ്ങള്‍ക്കനുകൂലമാകണ മെന്നും ആഗ്രഹിക്കും. അങ്ങനെ തിരഞ്ഞെടുപ്പില്‍ ഇക്കാര്യം ഒരു പ്രശ്നമായിത്തീരും. സകാതിന്റെ നിരക്ക് പാര്‍ലിമെന്റ് തീരുമാനിക്കുകയാണെങ്കില്‍ ആരാധനയുടെ യഥാര്‍ഥ ആത്മാവായ ഹൃദയസന്തുഷ്ടിയോടെ ഒരിക്കലും നല്കുകയില്ല. നികുതിയെപ്പോലെ ഒരു ശല്യം എന്ന നിലക്കാണ് അത് നല്‍കുക. തുടര്‍ന്ന് കബളിപ്പിക്കലും ഒഴിഞ്ഞുമാറലും മുറക്ക് നടക്കുകയും ചെയ്യും. ഇന്ന് അല്ലാഹുവിന്റെ കല്‍പ്പന എന്ന നിലക്ക് ഓരോ വ്യക്തിയും തല കുനിച്ച് ആരാധനാ ഭാവത്തി ല്‍ അത് നല്കുന്നു.
☘️ഗവണ്മെന്റുകള്ക്ക് അെല്ലങ്കില്‍ സമൂഹത്തില്‍ കൂടുതല്‍ ആവശ്യങ്ങള്‍ നേരിടുകയാണെങ്കില്‍, ‘ഇന്ന ഫില്‍ മാലി ലഹഖ്ഖന്‍ സിവസ്സകാതി’ (ധനത്തിനോട് സകാതല്ലാത്ത ബാധ്യതയും ബന്ധപ്പെട്ടിരിക്കുന്നു) എന്ന നബിവചനത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളില്‍ നിന്ന് കൂടുതല്‍ വസൂലാക്കുന്നതാണ്. യഥാര്‍ഥത്തില്‍ സകാതിന്റെ നിരക്ക് മാറ്റത്തിനു വിധേയമല്ലെന്നതിന് കൂടി തെളിവാണ് മേല്‍ ഹദീസ്. സകാതിന്റെ തുക മാറ്റാന്‍ പാടുണ്ടായിരുന്നുവെങ്കില്‍ ഈ ഹദീസിന്റെ ആവശ്യമുണ്ടാവുകയില്ല.
*❓ജ്വല്ലറി കച്ചവടക്കാര്‍ സകാത് കൊടുക്കേണ്ടതുണ്ടോ? സ്വൈറഫിന് (സ്വര്‍ണവും വെള്ളിയും പരസ്പരം കൈമാറുന്നവര്‍)ക്ക് കച്ചവടത്തെ കരുതിയാലും സകാത് കൊടുക്കേണ്ടതില്ലെന്ന് ഫുഖഹാക്കള്‍ വ്യക്തമാക്കിയിട്ടുണ്ടല്ലോ?*
✅സകാത് കൊടുക്കേണ്ടതാണ്. ജ്വല്ലറി കച്ചവടക്കാര്‍ സ്വര്‍ണവും വെള്ളിയും കൊല്ലം മുഴുവനും സൂക്ഷിക്കുന്നില്ലെങ്കിലും അവര്‍ കച്ചവടക്കാരായത് കൊണ്ട് കച്ചവടത്തിന്റെ സകാത് നിര്‍ബന്ധമാണ്. സ്വൈറഫീ എന്ന് പറയുന്നത് നാണയ കൈമാറ്റക്കാര്‍ക്കാണ്. ഉദാഹരണത്തിന് രൂപക്കു പകരം ഡോളര്‍ കൊടുക്കുന്നതുപോലെ. ഇക്കാര്യം ശറഹുല്‍ മുഹദ്ദബില്‍ നിന്ന് വ്യക്തമാകും.
❓സകാത് ചില വസ്തുക്കളില്‍ മാത്രം പരിമിതപ്പെടുത്താന്‍ സ്വീകാര്യമായ വല്ല തെളിവുമുണ്ടോ? പ്രധാന വസ്തുക്കളിലെല്ലാം സകാത് വേണ്ടതല്ലേ?
✅ധാരാളം തെളിവുകളുണ്ട്. മുആദുബ്നു ജബലി(റ)നെയും അബൂമൂസ(റ)യെയും യമനിന്റെ രണ്ട് ഭാഗങ്ങളിലേക്ക് ഗവര്‍ണറായി നബി(സ്വ) നിശ്ചയിച്ചപ്പോള്‍ കാരക്ക, മുന്തിരി, ഗോതമ്പ് എന്നിവയില്‍ നിന്നല്ലാതെ സകാത് വാങ്ങരുതെന്ന് അവരോട് നബിതങ്ങള് നിര്‍ദ്ദേശിച്ചതായി ബൈഹഖി, ത്വബ്റാനി, ഹാകിം(റ.ഹും) എന്നിവര്‍ ഉദ്ധരിച്ചിട്ടുണ്ട്. ഈ ഹദീസിന്റെ നിവേദകര്‍ വിശ്വസ്തരാണെന്ന് ഇമാം ബൈഹഖി(റ) വിവരിച്ചിട്ടുണ്ട്. ഉമര്‍ ബിന്‍ ഖത്ത്വാബി(റ)ല്‍ നിന്നും ത്വബ്റാനി ഉദ്ധരിച്ച ഹദീസിലും ഈ വസ്തുക്കളില്‍ മാത്രമാണ് നബി(സ്വ) സകാത് വാങ്ങിയതെന്നു കാണാം. ഇബ്നുമാജയുടെ റിപ്പോര്‍ട്ടില്‍ ചോളം എന്നുകൂടിയുണ്ട്.
💫പത്തു വസ്തുക്കളിലല്ലാതെ നബി(സ്വ) സകാത് നിര്‍ബന്ധമാക്കിയിട്ടില്ലെന്നും അവ, കാരക്ക, മുന്തിരി, ഗോതമ്പ്, യവം, ചോളം, ഒട്ടകം, ആട്, മാട്, സ്വര്‍ണം, വെള്ളി എന്നിവയാണെന്നും ബൈഹഖി ഉദ്ധരിച്ചിട്ടുണ്ട്. ഈ അടിസ്ഥാനത്തിലാണ് പത്തു വസ്തുക്കളില്‍ മുസ്ലിം ലോകം സകാത് നല്‍കിവരുന്നത്. ഗോതമ്പ്, യവം, ചോളം എന്നിവ മുഖ്യാഹാരമെന്ന ഒരിനമായി എണ്ണി. എട്ടിനങ്ങളിലാണ് സകാത് എന്നും പറയാം. നെല്ല് പോലുള്ളവയും ഈ മുഖ്യാഹാരപ്പട്ടികയില്‍ പെടും.
☘️സകാതിന്റെ അവകാശികളും എട്ട് ഇനമാണല്ലോ. യമനിലേക്ക് നിയോഗിച്ച ഗവര്‍ണര്‍മാരോട് കാരക്ക, മുന്തിരി, ഗോതമ്പ് ഇവയില്‍ മാത്രമാണ് സകാത് വാങ്ങേണ്ടതെന്ന കല്പ്പനയുടെ ഉദ്ദേശ്യം കാര്‍ഷിക വിളയില്‍ നിന്ന് ഇവക്ക് മാത്രമാണ് സകാതെന്നാണ്.
✒️എന്നാല്‍, കച്ചവടം ചെയ്യപ്പെടുന്ന എല്ലാ വസ്തുക്കള്‍ക്കും കച്ചവടസാധനമെന്ന നിലക്ക് സകാത് ബാധകമാണ്.
✅നബി(സ) ചില വസ്തുക്കളില്‍ നിന്ന് വാങ്ങാന്‍ കാരണം അവ അന്നത്തെ പ്രധാന വിഭവങ്ങളായതിനാലാണ്. അതിനാല്‍ ഇന്നത്തെ പ്രധാന വിഭവങ്ങളായ റബര്‍, തേങ്ങ തുടങ്ങിയവയില്‍ സകാത് നല്‍കണമെന്ന വാദം നവീനവാദികളുടേതാണ്. അത് ബാലിശവും നിലനില്‍ക്കാത്തതുമാണ്. കാരണം നബി (സ്വ)യുടെ കാലത്ത് ഏറ്റവും പ്രധാനപ്പെട്ട സമ്പത്ത് കുതിരകളും അടിമകളുമായിരുന്നു.
💫അവയെക്കുറിച്ച് നബി(സ്വ) പറയുന്നു: “ഒരു മുസ്ലിമിന് തന്റെ അടിമയിലും കുതിരയിലും സകാതില്ല” (ബുഖാരി റഹ്). എന്നിരിക്കെ ഇന്നത്തെ പ്രധാന സമ്പത്തില്‍ സകാതുണ്ടെന്ന വാദം നബിയെ ധിക്കരിക്കലും ദീനില്‍ കൈകടത്തലുമാണ്.
☘️ജീവികളില്‍ മൂന്നു വിഭാഗത്തിനും ഭക്ഷ്യവസ്തുക്കളില്‍ മുഖ്യാഹാരമായി ഉപയോഗിക്കുന്നതിനും പഴങ്ങളില്‍ ഉണക്കി സൂക്ഷിക്കുന്നതും ലോകനിലവാരമുള്ളതുമായ കാരക്ക, മുന്തിരി എന്നിവക്കും വസ്തുക്കളുടെ മൂലധനമായി സ്വര്‍ണം, വെള്ളി എന്നിവക്കുമാണ് സകാതുള്ളത്.
☘️ജീവികളെ സംബന്ധിച്ചിടത്തോളം മാംസത്തിനും പാലിനും വേണ്ടി സമ്പത്തെന്ന നിലക്ക് വളര്‍ത്തുന്നത് മൂന്നുവിഭാഗം ജീവികളെയാണ്. മറ്റുജീവികളില്‍ അവയുടെ താ ല്ക്കാലിക ഉപയോഗമോ വിലയോ ആണ് കണക്കുകൂട്ടുക. അപ്പോള്‍ ഈ മൂന്നു വിഭാഗത്തില്‍പെടാത്ത ജീവികളെ ആരും അധികം വാങ്ങിക്കൂട്ടുകയില്ല. അത് കച്ചവടം ചെയ്യപ്പെടുകയാണെങ്കില്‍ അപ്പോള്‍ കച്ചവടത്തിന്റെ സകാത് എന്നനിലക്ക് അതിന് സകാത് വരും.
✒️ഇനി കച്ചവടാവശ്യത്തിനല്ലാതെ വെറുതെ ഒരാള്‍ ഇത്തരം ജീവികളെ വാങ്ങിക്കൂട്ടിയെങ്കില്‍ ദരിദ്രരെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്നവുമില്ല. അവരുടെ പോഷകാഹാര ലഭ്യതക്ക് ആവശ്യമായ പാലോ മാംസമോ നിഷേധിക്കപ്പെടുന്നില്ല.
🍇ഉണക്കി സൂക്ഷിക്കാന്‍ പറ്റുന്ന മുന്തിരി, കാരക്ക ഇവക്ക് സകാത് കൊടുക്കണം. മാങ്ങ, പൈനാപ്പിള്‍, ആപ്പിള്‍ ഇവക്കൊന്നും സകാതില്ല. കാരണം അവ അധികമുള്ളവര്‍ ആവശ്യക്കാര്‍ക്ക് നല്കാന് നിര്‍ബന്ധിതരാവും. തേങ്ങ, അടക്ക പോലുള്ളവ ഉണക്കി സൂക്ഷിക്കാമെങ്കിലും ലോകത്തൊരിടത്തും അവ മുഖ്യാഹാരമായി ഉപയോഗിക്കുന്നില്ല. ഭക്ഷ്യധാന്യങ്ങള്‍ക്കുള്ള സകാത് മുഖ്യാഹാരമാണോ എന്നതിനെ ആശ്രയിച്ചു നില്ക്കുന്നു. ധാന്യങ്ങള്‍ ഉത്പാദിപ്പിക്കുന്നവര്‍ ഒരു നിശ്ചിത വിഹിതം സകാതായി നല്‍കണം. മുഖ്യഭക്ഷണം ഒരൊറ്റ ദരിദ്രനും നിഷേധിക്കപ്പെട്ടുകൂടാ എന്ന നിലക്കാണിത്.
💫സ്വര്‍ണം, വെള്ളി എന്നിവയുടെ സകാതിലൂടെ സാധാരണക്കാരിലേക്ക് സമ്പത്ത് എത്താന്‍ കാരണമാകുന്നുണ്ട്. നിരവധി വാഹനങ്ങളുള്ള ഒരാള്‍ അതിന്റെ വരുമാനം സ്വരൂപിച്ചുവെക്കുന്നുവെങ്കില്‍ പണത്തിന്റെ സകാത് എന്ന നിലക്ക് ദരിദ്രനിലേക്ക് ഓ രോ വര്‍ഷവും നല്ലൊരു വിഹിതം എത്തുന്നതാണ്. വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് അതില്‍ നിന്നുള്ള വരുമാനമുപയോഗിച്ചു വീണ്ടും വാഹനം വാങ്ങുന്നുവെങ്കില്‍ പണം കെട്ടിക്കിടക്കുന്നില്ല. അത് ഒഴുകിക്കൊണ്ടിരിക്കുന്നു. അപ്പോള്‍ സാമ്പത്തിക മാന്ദ്യം വരികയില്ല. പക്ഷേ, വാഹന കച്ചവടക്കാര്‍ സകാത് കൊടുക്കേണ്ടിവരും.
❓റജബ് ഒന്നിന് ഒരാള്‍ക്ക് അരലക്ഷം രൂപ ലഭിച്ചു. അടുത്ത ശവ്വാല്‍ വരെ ആ പണം അയാള്‍ ഒന്നും ചെയ്തില്ല. ശവ്വാല്‍ പത്തിന് ആ പണം കൊണ്ട് കുറേ കാലികളെ വാങ്ങി. ദുല്‍ഹജ്ജ് മാസം ഒന്നിന് മുഴുവന്‍ കാലികളെയും വലിയ ലാഭത്തിന് വിറ്റു. ലാഭം നാല്‍പ്പതിനായിരം രൂപ. പിന്നെ അയാള്‍ കച്ചവടം ചെയ്തില്ല. 90000 രൂപ അയാള്‍ ഭദ്രമായി സൂക്ഷിക്കുകയാണ്. ഈ അവസ്ഥയില്‍ സകാത് എങ്ങനെ കൊടുക്കണം?
✅മുതല്‍മുടക്കിന് അതിന്റെ വര്‍ഷവും ലാഭത്തിന് അതിന്റെ വര്‍ഷവും കണക്കുകൂട്ടി സകാത് കൊടുക്കണം. അടുത്ത റജബ് ഒന്നിന് അരലക്ഷത്തിന്റെ രണ്ടരശതമാനവും ദുല്‍ഹജ്ജ് ഒന്നിന് നാല്പ്പതിനായിരത്തിന്റെ രണ്ടരശതമാനവുമാണ് സകാതായിട്ട് നല്‍കേണ്ടത്.
❓ഉടമയും നടത്തിപ്പുകാരനും ലാഭത്തില്‍ കൂറുള്ള കച്ചവടമാണെങ്കില്‍ സകാത് കൊടുക്കേണ്ടത് എങ്ങനെ?
✅ഒരാള്‍ക്ക് പണം മുടക്കി സ്വന്തമായി കച്ചവടം നടത്താന്‍ പ്രയാസമാകുമ്പോള്‍ മറ്റൊരാളെ കച്ചവടത്തിന് ഏല്‍പ്പിക്കുന്ന പതിവുണ്ട്. ഇതിന് ഖിറാള് എന്നാണ് പേര്. ഇവിടെ നടത്തിപ്പുകാരന് അധ്വാനം മാത്രമാണ് മുടക്കുന്നത്. അപരന് പണവും. ലാഭവിഹിതത്തില്‍ രണ്ടാളും പങ്കുകാരാകുന്നു.
☘️കൊല്ലം പൂര്‍ത്തിയാകുമ്പോള്‍ കടയിലുള്ള മുഴുവന്‍ വസ്തുക്കള്‍ക്കും വിലകെട്ടി, മൊ ത്തം ലാഭം അതിലേക്ക് ചേര്‍ത്തിട്ട് അതിന്റെ രണ്ടരശതമാനം സകാത് നല്‍കണം. മൊത്തം സംഖ്യയില്‍ നിന്നു സകാത് വിഹിതം കഴിച്ചിട്ടാണ് ലാഭം ഓഹരി ചെയ്യേണ്ടത്.
❓സ്വര്‍ണം, വെള്ളി ഇവ എത്രയുണ്ടായാല്‍ കൊടുക്കണം? എത്രയാണ് കൊടുക്കേണ്ടത്?
✅ഇരുപത് മിസ്കാല് അഥവാ ഏകദേശം ഇരുപത്തിരണ്ട് അച്ചും രണ്ട് പണത്തൂക്കവും (എണ്‍പത്തിനാല് ഗ്രാമും എഴുനൂറ്റി അറുപത്തിനാല് മില്ലിഗ്രാമും 84/764) സ്വര്‍ണമോ ഇരുനൂറ് ദിര്‍ഹം അഥവാ അമ്പത്തി ഒന്നേ മുക്കാലരക്കാര്‍ ഉറുപ്പിക തൂക്കം (595 ഗ്രാമും 250 മില്ലിഗ്രാമും.)
☘️വെള്ളിയോ ഒരു വര്‍ഷം കൈയിലിരിപ്പുണ്ടായാല്‍ അതിന്റെ നാല്‍പ്പതിലൊരു ഭാഗം അഥവാ രണ്ടര ശതമാനം സകാത് കൊടുക്കണം. കൂടൂതല്‍ ഉള്ളതിന് രണ്ടരശതമാനം തോതില്‍ അതിന്റെ കണക്കനുസരിച്ചും കൊടുക്കേണ്ടതാണ്.
❓ഒരാളില്‍ നിന്ന് 5000 രൂപ കിട്ടാനുണ്ട്. അയാളോട് ചോദിക്കുമ്പോള്‍, തരാം എന്നും പറയുന്നുണ്ട്. കിട്ടുമെന്ന വിശ്വാസത്തില്‍ കഴിഞ്ഞ വര്‍ഷം അതിന്റെ സകാത് കൊടുത്തു. ഇപ്പോഴും തരാമെന്നു പറയുന്നതല്ലാതെ സംഖ്യ കൈയില്‍ കിട്ടിയിട്ടില്ല. ഈ കൊല്ലവും അതിന് സകാത് കൊടുക്കേണ്ടതുണ്ടോ? ഉണ്ടെങ്കില്‍ എത്ര വര്‍ഷം വരെ കിട്ടുമെന്ന വിശ്വാസത്തില്‍ സകാത് കൊടുക്കണം? 2.5% പ്രകാരം സകാത് കൊടുത്ത ആ 5000 രൂപയില്‍ ലാഭമില്ലാത്തതിനാല്‍ ഈ കൊല്ലം 4875 രൂപക്ക് സകാത് കൊടുത്താ ല്‍ മതിയാകുമോ?
✅ചോദ്യത്തില്‍ നിന്നു മനസ്സിലാകുന്നത് സംഖ്യ തരാനുള്ള ആള് കബളിപ്പിക്കുകയാണെന്നാണ്. ഇത്തരമൊരവസ്ഥയില്‍ സംഖ്യ കിട്ടിയതിന്റെ ശേഷം സകാത് നല്കിയാല് മതിയാകുന്നതാണ്
📜(തുഹ്ഫ 3/335).
💫ലഭിക്കാനുള്ള കടത്തിന് കൈയില്‍ നിന്നെടുത്ത് സകാത് കൊടുക്കുകയാണെങ്കില്‍ എല്ലാവര്‍ഷവും മുഴുവന്‍ സംഖ്യക്കും സകാത് നല് കേണ്ടതാണ്. 5000 രൂപ ലഭിക്കാനുള്ളവന്‍ അതിന്റെ സകാത് വിഹിതം സ്വന്തം കൈയി ല്‍ നിന്നെടുത്ത് നല്കിയാല് അടുത്ത വര്‍ഷവും അയാള്‍ 5000 രൂപക്ക് തന്നെ സകാത് കൊടുക്കണം. കാരണം 5000 രൂപ അയാളുടെ ഉടമസ്ഥതയിലാണ് ഒരു കൊല്ലം പൂര്‍ത്തിയാക്കിയത്.
❓സകാത് കൂടാതെ ഒരു സ്ത്രീക്ക് എത്ര പവന് സ്വര്‍ണാഭരണം ഉപയോഗിക്കാം?
✅സാധാരണയില്‍ അമിതമായി കണക്കാക്കപ്പെടുന്ന അത്രയും തൂക്കം ആഭരണം ഉപയോഗിക്കല്‍ ഹറാമാണ്. അമിതമാവുകയെന്നതിന് 200 മിസ്കാല് തൂക്കം എന്ന് പണ്ഢിതന്മാര് പറഞ്ഞത് ഉദാഹരണം മാത്രമാണ്. അത് ചുങ്ങുകയും കൂടുകയും ചെയ്യാം. ഹറാമായ നിലക്ക് ആഭരണം ഉപയോഗിക്കുമ്പോള്‍ അതിന് സകാത് കൊടുക്കണം. ഹലാലായ ആഭരണങ്ങള്‍ക്കാണ് സകാതില്ലാത്തത്
📜(തുഹ്ഫ 3/280).
❓ഒരാള്‍ മുഹര്‍റം ഒന്നിന് കച്ചവടം തുടങ്ങിയെന്ന് സങ്കല്‍പ്പിക്കുക. അടുത്തവര്‍ഷം മുഹര്‍റം പിറക്കുന്നതിന്റെ ഒരാഴ്ച മുമ്പ് തന്റെ കടയില്‍ നിന്ന് 1000 രൂപയുടെ വസ്തുക്കള്‍ സ്വന്തം ആവശ്യത്തിനായി നീക്കിവെച്ചു. അല്ലെങ്കില്‍ നീക്കിവെക്കാനുദ്ദേശിച്ച വസ്തുക്കളെ പ്രത്യേകമായി കരുതി. എന്നാല്‍ അവയെക്കുടി ഉള്‍പ്പെടുത്തിയിട്ടാണോ സകാത് കണക്കാക്കേണ്ടത്?
✅ആകെയുള്ള വസ്തുക്കളുടെ കണക്കെടുക്കുമ്പോള്‍ സ്വന്തം ആവശ്യത്തിനുവേണ്ടി നീക്കിവെച്ച വസ്തുക്കളുടെ കണക്കെടുക്കേണ്ടതില്ല. കാരണം നിര്‍ണയമോ നീക്കിവെക്കലോ വഴിയായി ആ വസ്തുക്കള്‍ കച്ചവട സ്വത്തല്ലാതായി. കച്ചവടച്ചരക്കായി നിലനില്‍ക്കുന്ന വസ്തുക്കളുടെ കണക്കെടുത്ത് അതിനുമാത്രം സകാത് കൊടുത്താല്‍ മതിയാകുന്നതാണ്.
❓സ്വര്‍ണം കൊണ്ട് മുസ്ഹഫ് അലങ്കരിക്കാന്‍ പറ്റുമോ? അലങ്കരിച്ചാല്‍ ആ സ്വര്‍ണത്തിന് സകാതുണ്ടോ?
✅സ്ത്രീക്കും പുരുഷനും മുസ്ഹഫ് വെള്ളികൊണ്ട് അലങ്കരിക്കല്‍ അനുവദനീയമാണ്. മുസ്ഹഫ് സ്വര്‍ണം കൊണ്ട് അലങ്കരിക്കല്‍ പുരുഷന് ഹറാമാണെങ്കിലും സ്ത്രീക്ക് ഹറാമില്ല. മുസ്ഹഫ് അല്ലാത്ത ഒരു കൃതിയും സ്ത്രീക്കും പുരുഷനും സ്വര്‍ണമുപയോഗിച്ച് അലങ്കരിക്കാന്‍ അനുവാദമില്ല. പാടില്ലാത്ത നിലക്ക് അലങ്കരിച്ചാല്‍ അത് സകാതി ന്റെ നിശ്ചിത തൂക്കമുണ്ടാക്കുന്ന പക്ഷം സകാത് കൊടുക്കേണ്ടതാണ്.
❓ബോണസ്, പ്രോവിഡന്റ് ഫണ്ട് എന്നിവക്കു സകാതുണ്ടോ? ഉണ്ടെങ്കില്‍ എങ്ങനെ, എപ്പോള്‍ കൊടുക്കണം?
✅കമ്പനിത്തൊഴിലാളികള്‍ക്ക് നല്കുന്ന ബോണസ് ലഭിച്ചതിന്റെ ശേഷം മാത്രമാണ് അവരുടെ ഉടമസ്ഥതയില്‍ വരുന്നത്. അതിനാല്‍ സകാതിന്റെ പരിധിയിലെത്തിയ ബോണസ് ലഭിച്ചശേഷം ഒരു വര്‍ഷം സൂക്ഷിച്ചാല്‍ മാത്രമേ സകാത് നല്‍കേണ്ടതുള്ളൂ. ബോണസ് ലഭിച്ച ഉടനെ സകാത് നല്‍കേണ്ടതില്ല.
☘️സര്‍ക്കാരും മാനേജ്മെന്റും തങ്ങളുടെ കീഴിലുള്ള ഉദ്യോഗസ്ഥരുടെ മാസാന്തശമ്പളത്തില്‍ നിന്ന് നിശ്ചിത വിഹിതം പിടിച്ചെടുത്ത് സൂക്ഷിക്കുന്ന പ്രോവിഡന്റ് ഫണ്ട് ബോ ണസ് പോലെയല്ല. ജോലിയില്‍ നിന്നു വിരമിച്ച ശേഷമാണ് ഉദ്യോഗസ്ഥര്‍ക്ക് പ്രസ്തുത ഫണ്ട് ലഭിക്കുന്നതെങ്കിലും തങ്ങളുടെ ശമ്പളത്തില്‍ നിന്ന് ഒരു തുക മാറ്റിവെക്കുന്നതോട് കൂടി ആ തുക അവരുടേതായിക്കഴിഞ്ഞു. വേണമെങ്കില്‍ ആവശ്യാനുസരണം പ്ര സ്തുത സംഖ്യയില്‍ ലോണായി എടുക്കാന്‍ തൊഴിലാളികള്‍ക്ക് അവകാശമുണ്ട്. പ്രോ വിഡന്റ് ഫണ്ടിന്റെ വിഹിത സഹിതമുള്ള പണം മുഴുവന്‍ ശമ്പളയിനത്തില്‍ ലഭിച്ചതായി തൊഴിലാളി വൌച്ചറില്‍ ഒപ്പിടുന്നുണ്ട്. ഫണ്ടിന്റെ വിഹിതം പിടിച്ചശേഷം ബാക്കി മാത്രമേ തൊഴിലാളിക്ക് ലഭിക്കുന്നുള്ളൂ. ഇതിനാല്‍ ശമ്പളം ലഭിച്ചശേഷം അതിലൊരു വിഹിതം ബേങ്കില്‍ സൂക്ഷിക്കുന്നത് പോലെയാണത്. ബേങ്കില്‍ സൂക്ഷിക്കുന്ന പണം പോലെത്ത ന്നെ ഈ ഫണ്ടില്‍ സകാതിന്റെ സംഖ്യ തികയുമെങ്കില്‍ വര്‍ഷം പൂര്‍ത്തിയായ ശേഷം അതിന് സകാത് കൊടുക്കേണ്ടതാണ് .
💫എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാമെന്ന നിക്ഷേപത്തിന്റെ തനിസ്വഭാവം ഇതിനില്ലാത്തതിനാല്‍ കിട്ടാനുള്ള കടത്തിന്റെ അവസ്ഥയാണിതിന്റേത്. അഥവാ കടംകൊടുത്ത പണം തിരിച്ചുലഭിക്കുന്നതിന്റെ മുമ്പുതന്നെ സകാത് കൊടുത്താല്‍ മതിയാകുന്നതാണ്. സംഖ്യ ലഭിച്ചതിന്റെ ശേഷമാണ് സകാത് കൊടുക്കുന്നതെങ്കില്‍ കഴിഞ്ഞ വര്‍ഷങ്ങള്‍ക്കെല്ലാം അതാതു വര്‍ഷത്തെ സംഖ്യയുടെ സ്ഥിതിയനുസരിച്ചാണ് സകാത് കൊടുക്കേണ്ടത്. ആദ്യവര്‍ഷത്തെ സകാതിന്റെ വിഹി തം രണ്ടാം വര്‍ഷത്തിലുണ്ടാകില്ല. ആദ്യവര്‍ഷത്തിലെ സകാത് വിഹിതം ഡെപ്പോസിറ്റ് ചെയ്തവന്റേതല്ല. പാവങ്ങളുടേതാണ്. അപ്പോള്‍ ആ വിഹിതം കഴിച്ച ശേഷമുള്ള സം ഖ്യക്കാണ് രണ്ടാം വര്‍ഷം സകാത് കണക്കാക്കേണ്ടത്. അപ്പോള്‍ ലഭിക്കുന്ന വിഹിതം കഴിച്ചാണ് മൂന്നാം വര്‍ഷത്തിലെ കണക്ക് ശരിയാക്കേണ്ടത്. അങ്ങനെ ഓരോ വര്‍ഷത്തിന്റെയും കണക്ക് കൂട്ടി സകാത് നല്‍കേണ്ടതാണ്.
❓സ്ത്രീധനത്തിന് സകാതുണ്ടോ? ഉണ്ടെങ്കില്‍ ആരാണ് നല്‍കേണ്ടത്?
✅സ്ത്രീധനത്തിന് സകാത് നിര്‍ബന്ധമാണ്. 595 ഗ്രാം വെള്ളിയുടെ വിലക്ക് സമാനമായ സംഖ്യ ഉണ്ടെങ്കിലാണ് സകാത് കൊടുക്കേണ്ടത്. വര്‍ഷം തികയുമ്പോള്‍ രണ്ടരശതമാനം സകാത് നല്‍കിയിരിക്കണം. ബേങ്കിലോ വ്യക്തികളുടെ അധീനത്തിലോ സൂക്ഷിക്കുന്ന ധനത്തിനും സകാത് നിര്‍ബന്ധമാണ്. സ്ത്രീധനം ഭര്‍ത്താവിന്റെ അടുക്കല്‍ സൂക്ഷിക്കാന്‍ വെച്ച സ്വത്ത് പോലെയാണ്. കടമായോ സൂക്ഷിക്കാനെന്ന നിലക്കോ നല്‍കിയതിനാലാണല്ലോ വിവാഹമോചനം സമയം അത് തിരിച്ചുവാങ്ങുന്നത്. സ്ത്രീധനത്തിന്റെ സകാത് സ്ത്രീയാണ് നല്‍കേണ്ടത്. അതുകൊണ്ട് ഭര്‍ത്താവിന്റെ മരണാനന്തരം സ്വത്ത് വീതിക്കുന്നതിന് മുമ്പ് സ്ത്രീധനം മാറ്റിവെക്കേണ്ടതും അത് സ്ത്രീക്ക് നല്‍കേണ്ടതുമാണ്.
💫സ്ത്രീധനം പോലെത്തന്നെയാണ് വിവാഹമൂല്യ(മഹ്റ്)വും. ഇത് സകാതിന്റെ പരിധിയെത്തുകയും ഒരു വര്‍ഷം പൂര്‍ത്തിയാവുകയും ചെയ്താല്‍ സ്ത്രീ അതിന് സകാത് നല്‍കേണ്ടതാണ്. സ്ത്രീധനവും മഹ്റും അനുവദനീയ ആഭരണമാണെങ്കില്‍ അതിന് സകാത് നല്‍കേണ്ടതില്ല.
☘️ലഭിക്കാനുള്ള കടം എത്ര വര്‍ഷത്തിനുശേഷം കിട്ടിയാലും കഴിഞ്ഞ ഓരോ വര്‍ഷത്തിനും സകാത് കൊടുക്കണമെന്നാണ് ശാഫിഈ മദ്ഹബ് പ്രകാരമുള്ള നിയമം. എന്നാല്‍ മാലികീ മദ്ഹബില്‍ ഒരു വര്‍ഷത്തിനു മാത്രം സകാത് കൊടുത്താല്‍ മതിയാകുന്നതാണ്.
❓കേടായി പെട്ടിയിലോ മറ്റു വസ്തുക്കളിലോ സൂക്ഷിച്ചിരിക്കുന്ന സ്വർണ്ണത്തിന്റെ സക്കാത്ത് എങ്ങനെയാണ്
✅അമിതമാകാത്ത ആഭരണങ്ങള്‍ സ്ത്രീകള്‍ക്ക് സകാതില്ലാതെ ധരിക്കാം. എന്നാല്‍ 85 ഗ്രാം തൂക്കം വരുന്ന സ്വര്‍ണാഭരണം കേടായി. അത് അവള് അറിഞ്ഞിട്ടുമുണ്ട്. ഇനി വീണ്ടും അതുപയോഗിക്കണമെങ്കില്‍ അഴിച്ച് ഉരുക്കി വാര്‍ക്കുക തന്നെ വേണം. അല്ലാതെ നന്നാക്കാന്‍ പറ്റില്ല. ഇതേ അവസ്ഥയില്‍ ഒരു കൊല്ലം സൂക്ഷിച്ചാല്‍ സകാത് കൊടുക്കണം. കാരണം ഒരു വര്‍ഷത്തോളം 85 ഗ്രാം സ്വര്‍ണമാണ് സൂക്ഷിച്ചത്. ആഭരണമല്ല.
❓സ്വര്‍ണം, വെള്ളി എന്നിവ കൊണ്ടുണ്ടാക്കിയ പാത്രങ്ങള്‍ സൂക്ഷിച്ചാല്‍ അതിനും സകാത് നല്‍കേണ്ടതുണ്ടോ?
✅സ്ത്രീക്കും പുരുഷനും സ്വര്‍ണത്തിന്റെയും വെള്ളിയുടെയും പാത്രങ്ങള്‍ ഉപയോഗിക്കല്‍ ഹറാമാണ്. അലങ്കാര പാത്രങ്ങള്‍ നിര്‍മിക്കുമ്പോള്‍ മേല്‍പ്പറഞ്ഞ ലോഹങ്ങള്‍ കൊണ്ട് ആവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നിഷിദ്ധമായ നിലക്ക് ഉണ്ടാക്കിയ പാത്രങ്ങള്‍ക്ക് സകാത് കൊടുക്കണം. കറാഹത്തല്ലാത്ത നിലക്ക് പാത്രങ്ങളില്‍ വെള്ളി ഉപയോഗിച്ചാലും സകാതുണ്ട്. അഥവാ ഒരു പാത്രത്തിന് ആവശ്യത്തിനുവേണ്ടി (അലങ്കാരത്തിനല്ല) വെള്ളിയുടെ കഷ്ണം വെച്ചു. അത് വലിയ കഷ്ണമാണെങ്കില്‍ കറാഹത്താണ്. കഷ്ണം വെച്ച വെള്ളി 595 ഗ്രാമുണ്ടെങ്കില്‍ അതിനും സകാതുണ്ട്.
❓നെല്ല്, തേങ്ങ, കുരുമുളക്, ഇഞ്ചി എന്നിവക്ക് സകാതുണ്ടോ? ഉണ്ടെങ്കില്‍ എത്ര? ഇല്ലെങ്കില്‍ ഇവ വിറ്റുകിട്ടുന്ന കാശിന് സകാതുണ്ടോ?
✅നെല്ലിന് സകാതുണ്ട്. 1920 ലിറ്റര്‍ നെല്ലുണ്ടായാല്‍ സകാത് കൊടുക്കണം. ചിലവ് ചെ യ്തു നനച്ചുണ്ടാക്കിയതാണെങ്കില്‍ അഞ്ച് ശതമാനവും അല്ലാത്ത പക്ഷം പത്തുശതമാനവുമാണ് ധാന്യങ്ങളുടെ സകാത് വിഹിതം. തേങ്ങ, കുരുമുളക്, ഇഞ്ചി തുടങ്ങിയ ഉല് പന്നങ്ങള്‍ക്ക് സകാതില്ല. സകാതല്ലാത്ത മറ്റ് ദാനധര്‍മ്മങ്ങള്‍ ചിലപ്പോള്‍ നിര്‍ബന്ധമാ യും മറ്റു ചിലപ്പോള്‍ സുന്നത്തായും ചെയ്യേണ്ടതാണ്. അത് വിറ്റുകിട്ടുന്ന കാശിന് ക ണക്ക് തികഞ്ഞതിനു ശേഷം കൊല്ലം പൂര്‍ത്തിയായാല്‍ രണ്ടരശതമാനം സകാത് കൊടുക്കണം.
❓റിയല്‍ എസ്റ്റേറ്റ് ബിസിനസ്, കച്ചവടക്കണ്ണോടെ നടത്തപ്പെടുന്ന കംപ്യൂട്ടര്‍ സെ ന്റര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ സകാതിനെക്കുറിച്ച് വിശദീകരിക്കാമോ?
✅പകരം നല്കുന്ന ഇടപാടിലൂടെയും കച്ചവടം ഉദ്ദേശിച്ചുകൊണ്ടും നേടിയ സമ്പത്തിനു മാത്രമാണ് സകാതുള്ളത്. അപ്പോള്‍ അനന്തരാവകാശം, പാരിതോഷികം തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ലഭിച്ചതിനും സ്വന്തം ആവശ്യത്തിനുവേണ്ടി വാങ്ങിയതിനും സകാതില്ല. കച്ചവടം ഉദ്ദേശിച്ചു ഭൂമി വാങ്ങിയതു മുതല്‍ ഒരുവര്‍ഷം, അതില്‍ കൊള്ള ക്കൊടുക്കലുകള്‍ തുടര്‍ന്നാല്‍, ഒരു ചാന്ദ്രവര്‍ഷം തികയുമ്പോള്‍ അവന്റെ കൈവശമു ള്ള ഭൂമികള്‍ക്ക് വില നിശ്ചയിക്കണം. ആ വിലയും കച്ചവടത്തില്‍ നിന്ന് മാറ്റിവെക്കാത്ത ലാഭവും ചേര്‍ന്നാല്‍ 595 ഗ്രാം വെള്ളിയുടെ വിലക്കു തുല്യമാവുമെങ്കില്‍ തുകയുടെ ര ണ്ടര ശതമാനം സകാതായി നല്‍കണം.
☘️ഇനി കച്ചവടാവശ്യാര്‍ഥം വാങ്ങിയ ഭൂമികളെല്ലാം ഇടക്കാലത്ത് വിറ്റ് കാശാക്കിയാല്‍, വിറ്റ് കിട്ടിയ സംഖ്യ സകാത് നിര്‍ബന്ധമാകുന്ന തുകയുണ്ടാവുകയും (595 ഗ്രാം വെള്ളി യുടെ വില)കച്ചവടം തുടങ്ങിയതു മുതലുള്ള ഒരു വര്‍ഷം തികയുന്നത് വരെ ആ സംഖ്യ സൂക്ഷിച്ചുവെക്കുകയും ചെയ്താലും സകാത് നിര്‍ബന്ധമാകും.
💫വേറെയും രൂപങ്ങള്‍ കാണുക:
(1✒️ഇടക്കാലത്ത് വിറ്റ് കിട്ടിയ സംഖ്യ സകാത് നിര്‍ബ ന്ധമാകുന്ന തുകയുണ്ടാവുകയും, പ്രസ്തുത സംഖ്യക്ക്, കച്ചവടോദ്ദേശ്യത്തില്‍ തന്നെ വേറെ വസ്തു(ഉദാ. ഭൂമി)വാങ്ങുകയും ചെയ്താല്‍, ആദ്യത്തെ വസ്തു വാങ്ങിയതു മുതല്‍ ഒരു വര്‍ഷം തികയുമ്പോള്‍ നിസ്വാബു(595 ഗ്രാം വെള്ളിയുടെ വില)ണ്ടെങ്കില് സകാത് നല്‍കണം.
(2✒️ കയ്യിലുള്ള കച്ചവട വസ്തു മറ്റു വസ്തുവിനു പകരമായി (നാണയത്തിനു പകര മല്ല) തന്നെ വിറ്റാലും (ഉദാ. ഭൂമി ഭൂമിക്കുപകരം) ആദ്യത്തെ വസ്തു വാങ്ങിയതു മുതല്‍ ഒരു വര്‍ഷം തികയുമ്പോള്‍ നിസ്വാബു(595 ഗ്രാം വെള്ളിയുടെ വില) ണ്ടെങ്കില് സകാത് നല്‍കണം.
(3✒️ ഇടക്കാലത്ത് വിറ്റ് കിട്ടിയ സംഖ്യ സകാത് നിര്‍ബന്ധമാകുന്ന തുകയുടെ താഴെ യാണ്. അതേസമയം, കച്ചവടാരഭം മുതലേ അവന്റെ കയ്യില്‍ സൂക്ഷിപ്പുള്ളതും കച്ചവട ത്തില്‍ ഇറക്കാത്തതുമായ പണം കൂടി ചേര്‍ത്താല്‍ നിസ്വാബ് തികയാന്‍ മാത്രം ഉണ്ടാ വുകയും ചെയ്താല്‍ മൊത്തത്തിലുള്ളതിന്റെ രണ്ടര ശതമാനം സകാതായി നല്‍കണം. വേറെ പണമില്ലെങ്കില്‍ നിസ്വാബ് തികയാത്തതിനാല്‍, ആ വസ്തുവിന്റെ വില്‍പ്പനയോ ടെ വര്‍ഷം മുറിഞ്ഞതായി കണക്കാക്കും.
☘️ഇനി ഈ കുറഞ്ഞപണം കൊണ്ട് കച്ചവടാവ ശ്യാര്‍ഥം തന്നെ വേറെ ചരക്കുകള്‍ വാങ്ങിയാല്‍ പുതിയ വസ്തു വാങ്ങിയതു മുതല്‍ വര്‍ഷം തുടങ്ങുന്നതാണ്.
✒️കംപ്യൂട്ടര്‍ സെന്റര്‍, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ, കച്ചവടക്കണ്ണോടെ നടത്ത പ്പെടുന്നതാണെങ്കിലും, സകാത് നല്‍കേണ്ട കച്ചവടത്തിന്റെ പരിധിയില്‍ അത് വരുന്നില്ല. കാരണം ഒരു വസ്തുവിനെ പ്രതിഫലത്തിന് പകരമായി(പണത്തിന് പകരമോ, മറ്റ് വസ് തുക്കള്‍ക്ക് പകരമോ) കച്ചവടോദ്ദേശ്യത്തോടെ ഉടമയാക്കുമ്പോള്‍ മാത്രമേ അത് കടച്ച വട സാധനമാകുന്നുള്ളു
📜(തുഹ്ഫ 3, 295).
✅കംപ്യൂട്ടര്‍ സെന്റര്‍, ട്യൂഷന് സെന്റര്‍ മറ്റു വി ദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് ലഭിക്കുന്ന വരുമാനം മറ്റൊരു സാധനത്തി ന് പകരം നേടുന്നതല്ല. അതുകൊണ്ട് സകാതുമില്ല. എന്നാല്‍ ഇവയില്‍ നിന്ന് ലഭിക്കുന്ന വരുമാനം, മറ്റ് മാര്‍ഗങ്ങളിലൂടെ ലഭിക്കുന്ന കാശ് പോലെത്തന്നെ നിസ്വാബ് എത്തിയ തിന് ശേഷം ഒരു ചാന്ദ്രവര്‍ഷക്കാലം തന്റെ ഉടമസ്ഥതയിലുണ്ടായാല്‍ നാണയത്തിന്റെ സകാതായ രണ്ടര ശതമാനം സകാതായി നല്‍കണം.
Post a Comment
We use cookies to understand preferences and optimize your experience using our site, this includes advertising affiliated with Google.