മുഹറം ആചാരങ്ങളും അനാചാരങ്ങളും

Madrasa Guide
Published from Blogger Prime Android App


മുഹർറം  ആചാരങ്ങളും അനാചാരങ്ങളും

✦•┈┈┈┈•✿❁ ﷽ ❁✿•┈┈┈┈•✦*

〰️〰️〰️〰️〰️〰️〰️〰️〰️〰️
ഇസ്ലാമിക് ചരിത്ര കലണ്ടറിലെ പ്രഥമ മാസമാണ് മുഹറം...

നിഷിദ്ധമാക്കപ്പെട്ടത് എന്നാണു മുഹര്‍റം എന്നതിന്റെ അര്‍ത്ഥം. യുദ്ധം ഹറാമായ മാസമായതിനാലാണു പ്രസ്തുത പേര് ലഭിച്ചത് . ഇബ്‌ലീസിനു സ്വര്‍ഗം നിഷിദ്ധമാക്കപ്പെട്ടത് മുഹര്‍റത്തിലായതിനാലാണ് ഈ പേര് ലഭിച്ചതെന്നും അഭിപ്രായമുണ്ട്. 
( തുഹ്ഫ: 9/11, ഇആനത്ത്: 2/265)

യുദ്ധ നിരോധന നിയമം പിന്നീട് പിന്‍വലിക്കപ്പെട്ടെങ്കിലും പ്രസ്തുത നാല് മാസങ്ങളുടെ മഹത്വത്തിന് യാതൊരു കുറവും സംഭവിച്ചിട്ടില്ലെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കുന്നു. മറ്റുളള എട്ട് മാസങ്ങളേക്കാള്‍ പുണ്യവും പ്രാധാന്യവും ഇന്നും അവയ്ക്കുണ്ട് (നിഹായ 7/300).

.നബി(സ) തങ്ങളും അനുചരന്മാരും പരിശുദ്ധ ദീനിന്റെ സംസ്ഥാപനാര്‍ത്ഥം സ്വദേശമായ മക്കയില്‍നിന്നു മദീനയിലേക്ക് പലായനം ചെയ്ത ചരിത്ര സംഭവമാണു ഹിജ്‌റ. ഇതിനെ ആധാരമാക്കിയുള്ള കാലഗണനമാണു ഹിജ്‌റാബ്ദം. ഒരു ചന്ദ്രവര്‍ഷത്തെയാണു ഹിജ്‌റ വര്‍ഷമായി കണക്കുപിടിക്കുന്നത്.

അറബികളുടെ പാരമ്പര്യമായ ചന്ദ്ര വര്‍ഷത്തിന്റെ പ്രഥമ മാസമായി മുഹര്‍റത്തെയാണവര്‍ എണ്ണിയിരുന്നത്. അവരോടു യോജിക്കുന്നതിനുവേണ്ടി (ഹിജ്‌റ നടന്നതു റബീഉല്‍ അവ്വലിലാണെങ്കിലും) മുഹര്‍റം മാസത്തെയാണ് ഹിജ്‌റ വര്‍ഷത്തിന്റെ ആദ്യമായി സ്വഹാബത്ത് കണക്കാക്കിയത്. ഹിജ്‌റ വര്‍ഷം പതിനേഴിനു ജുമാദുല്‍ ആഖിർ ഇരുപത് ബുധനാഴ്ചയാണ് ഹിജ്‌റ കലണ്ടര്‍ നിലവില്‍ വന്നത്. രണ്ടാം ഖലീഫ ഉമര്‍(റ)വിന്റെ കാലത്തായിരുന്നു ഇത്.

 🌜 *മാസം (ചന്ദ്രപ്പിറവി)മറഞ്ഞ് കാണൽ* 🌜

മുഹര്‍റം അല്ലെങ്കിൽ മറ്റേതെങ്കിലും മാസം ചന്ദ്രപ്പിറവി മറഞ്ഞുകാണല്‍ അപകടസൂചനയോ അവലക്ഷണമോ അല്ല.
വർഷത്തിലെ ആദ്യമാസം ആയതുകൊണ്ട് മുഹറം മാസം മറഞ്ഞു കണ്ടാൽ ആ വർഷം മുഴുവൻ ദുരിതങ്ങൾ നിറഞ്ഞതാകും എന്ന വിശ്വാസം തെറ്റാണ്
മാത്രമല്ല കാരുണ്യവാനായ റബ്ബ് മാസം മറഞ്ഞു കണ്ടു എന്ന കാരണം കൊണ്ട് ഒരു വർഷം നമ്മളെ ദുരിതത്തിലാക്കും എന്ന് വിശ്വസിക്കൽ ഈമാനികമായ കുറവിനെയാണ് സൂചിപ്പിക്കുന്നത്  
 ചന്ദ്രപ്പിറവിയുടെ പ്രതിബിംബം വെള്ളത്തില്‍ കാണുന്നതും ചീത്ത ലക്ഷണമല്ല.

*شهرالله*
അഥവാ അള്ളാഹുവിൻറെ മാസം എന്ന പേരിൽ പ്രശസ്തമായ ഈ മാസത്തിൽ ഇസ്ലാമിക ചരിത്ര താളുകളിൽ തങ്കലിപികളാൽ ഉല്ലേഖനം ചെയ്യപ്പെട്ട നിരവധി ചരിത്ര സംഭവവികാസങ്ങളുടെ
സാനിധ്യമുണ്ട്

 .പ്രവാചകൻ മൂസ (അ)നെയും അനുയായികളെയും ഫറോവയിൽ നിന്ന് രക്ഷിച്ചതും, . ഫറോവ കടലിൽ മുങ്ങിമരിക്കുന്നതും മുഹർറം മാസത്തിലാണ് 
ഇസ്ലാമിക ചരിത്രത്തിലെ കർബല സംഭവവും പ്രവാചക പൗത്രൻ ഹുസൈൻ (റ)വിന്റെ രക്തസാക്ഷ്യവും ഈ മാസത്തിലായിരുന്നു യൂസുഫ് നബി ജയിലിൽ നിന്ന് രക്ഷപ്പെട്ടതും യൂനുസ് നബി മത്സ്യ വയറ്റിൽനിന്ന് രക്ഷപ്പെട്ടതും ഈ മാസത്തിലാണ്.

*ആദ്യ പത്ത് ദിനങ്ങൾ*

മുഹര്‍റം മാസത്തിലെ പ്രധാന കര്‍മ്മങ്ങളില്‍ ഒന്നാണു നോമ്പ്.
ഒന്നു മുതൽ 10 വരെ നോമ്പ് സുന്നത്താണ് .

 നബി(സ) തങ്ങള്‍ പറഞ്ഞു:

أفضل الصيام بعد رمضان شهر الله المحرم، وأفضل الصلاة بعد الفريضة صلاة الليل" رواه مسلم 
 റമളാന്‍ നോമ്പിനുശേഷം ഏറ്റവും മഹത്തമുള്ള നോമ്പ് മുഹര്‍റത്തിലെ നോമ്പാണ്. 
ഫർള് നിസ്കാരം കഴിഞ്ഞാൽ ഏറ്റവും ശ്രേഷ്ഠമായത് രാത്രി നിസ്കാരവും!!
(മുസ്‌ലിം)

പ്രമുഖ ശാഫിഈ പണ്ഡിതൻ
 ഇബ്‌നുഹജര്‍(റ) തൻറെ ഫതാവയിൽഎഴുതുന്നു
മുഹര്‍റം ആദ്യത്തെ പത്തു ദിവസം നോമ്പനുഷ്ഠിക്കല്‍ ശക്തമായ സുന്നത്തും പ്രസ്തുത മാസം മുഴുവന്‍ നോമ്പനുഷ്ഠിക്കല്‍ സുന്നത്തുമാണ്. (ഫതാവല്‍ കുബ്‌റാ 2/27)
 “റമളാനൊഴികെയുള്ള മാസങ്ങളില്‍ വെച്ച് വ്രതമനുഷ്ഠിക്കാന്‍ ഏറ്റവും ശ്രേഷ്ഠമായത് യുദ്ധം നിരോധിക്കപ്പെട്ട നാലു മാസങ്ങളാണ്. അവയില്‍ തന്നെ ഏറ്റവും ശ്രേഷ്ഠത മുഹര്‍റത്തിനും. ശേഷം റജബും പിന്നെ ദുല്‍ഹിജ്ജയും പിന്നെ ദുല്‍ഖഅ്ദുമാണ് ( ഫത്ഹുല്‍ മുഈന്‍ 204).

*ആശൂറാഅ്* *നോമ്പ്* 
മുഹറം മാസത്തിലെ പത്ത് ദിനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട പത്താമത്തെ ദിവസം *ആശൂറാഅ്*
എന്നറിയപ്പെടുന്നു 
പത്തുദിവസം പരിപൂർണ്ണമായി നോമ്പനുഷ്ഠിക്കാൻ കഴിയാത്തവർ പത്താമത്തെ ദിവസം നോമ്പെങ്കിലും ഒഴിവാക്കാതി രിക്കാൻ ശ്രമിക്കണം

ആശൂറാ നോമ്പിന്റെ ശ്രേഷ്ഠതകൾ നിരവധി ഹദീസുകളിലുണ്ട്

ഇബ്‌നു അബ്ബാസ് (റ)വില്‍നിന്നു നിവേദനം:

عن ابن عباس أنه قال "قدم النبي المدينة فرأى اليهود تصوم يوم عاشوراء فقال: ما هذا؟ قالوا: هذا يوم صالح، هذا يوم نجى الله بني إسرائيل من عدوهم فصامه موسى، قال: فأنا أحق بموسى منكم، فصامه وأمر بصيامه".

 നബി(സ) മദീനയിലേക്കു ഹിജ്‌റ ചെന്നപ്പോള്‍ അവിടെയുള്ള ജൂതന്മാര്‍ മുഹര്‍റം പത്തിനു നോമ്പനുഷ്ഠിക്കുന്നതായി കണ്ടു. അവിടുന്ന് ചോദിച്ചു: ഇന്നെന്താണു പ്രത്യേകത? അവര്‍ പറഞ്ഞു: ഇന്നൊരു പുണ്യദിനമാണ്. ബനൂ ഇസ്‌റാഈലിനെ അവരുടെ ശത്രുക്കളില്‍നിന്നു അല്ലാഹു മോചിപ്പിച്ചത് ഇന്നാണ്. തദടിസ്ഥാനത്തില്‍ മൂസാനബി(അ) നോമ്പനുഷ്ഠിച്ചിരുന്നു. അപ്പോള്‍ നബി(സ) ഇപ്രകാരം പറഞ്ഞു: *നിങ്ങളേക്കാള്‍ മൂസാനബി(അ)യുമായി കൂടുതല്‍ കടപ്പെട്ടവന്‍ ഞാനാണ്*
 പിന്നീട് നബി(സ) ആ ദിനത്തില്‍ നോമ്പനുഷ്ഠിക്കുകയും നോമ്പനുഷ്ഠിക്കാന്‍ കല്‍പിക്കുകയും ചെയ്തു. 
(ബുഖാരി) 
ഇമാം മുസ്ലിം റിപ്പോർട്ട് ചെയ്യുന്ന ഒരു ഹദീസ് ഇപ്രകാരമാണ് 

عن ابي قتادة (ر) ان النبي (ص)قال ,:صيام يوم عاشوراء، أحتسب على الله أن يكفر السنة التي قبله"،
  مسلم 
മുഹര്‍റം പത്തിലെ നോമ്പ് കഴിഞ്ഞ ഒരു വര്‍ഷത്തെ ചെറുദോഷങ്ങളെ പൊറുപ്പിക്കുന്നതാണ്. (മുസ്‌ലിം)

മക്കയില്‍ വെച്ച് ഖുറൈശികളോടുകൂടെ നബി(സ) നോമ്പനുഷ്ഠിച്ചതിന് പുറമെ മദീനയില്‍ വെച്ച് വര്‍ഷങ്ങളോളം മുഹര്‍റം പത്തിനു നബി(സ) നോമ്പനുഷ്ഠിച്ചിരുന്നു. അഹ്‌ലുകിതാബുകളോടു ആവുന്നത്ര യോജിക്കലായിരുന്നു ആദ്യഘട്ടത്തില്‍ നബി(സ)യുടെ നയം. ജൂതരെ ഇസ്‌ലാമിലേക്കു അടുപ്പിക്കലായിരുന്നു ഉദ്ദേശ്യം. പക്ഷേ, അവര്‍ പരിഹാസം വര്‍ധിപ്പിക്കുകയും മുഹമ്മദ് നബി(സ) നമ്മുടെ നോമ്പിനോട് അനുകരിക്കുന്നുവെന്നു പറഞ്ഞു കളിയാക്കുകയും ചെയ്തപ്പോള്‍ ഹിജ്‌റ പത്താം വര്‍ഷത്തില്‍ നബി(സ) പ്രസ്താവിച്ചു:
*لَئِنْ بَقِيتُ إِلَى قَابِلٍ لَأَصُومَنَّ التَّاسِعَ*

 *അടുത്ത വര്‍ഷം ഞാന്‍ ജീവിച്ചിരിക്കുകയാണെങ്കില്‍ മുഹര്‍റം ഒമ്പതിനും ഞാന്‍ നോമ്പു പിടിക്കും*. (മുസ്‌ലിം) 
പക്ഷേ, ഇതു പറഞ്ഞു രണ്ടു മാസം കഴിഞ്ഞ ഉടനെ നബി(സ) വഫാതായി. 
(ഫത്ഹുല്‍ ബാരി 4/198)

പത്തിനോട് ചേർത്ത് ഒമ്പതോ പതിനൊന്നോ ദിനങ്ങൾ നോമ്പനുഷ്ടിക്കുന്നത് പ്രത്യേകം സുന്നത്താണ് 

عن ابن عباس، أنّ النّبي - صلّى الله عليه وسلّم - قال: صوموا يوم ‏عاشوراء وخالفوا فيه اليهود: صوموا قبله يوماً، وبعده يوماً

ഇബ്നു അബ്ബാസ്(റ) വിൽ നിന്ന് നബി തങ്ങൾ പറഞ്ഞു
“നിങ്ങള്‍ ആശൂറാഅ് ദിവസം നോമ്പെടുക്കുക. ജൂതന്‍മാരോട് വ്യത്യാസം പുലര്‍ത്തുന്നവരാകാൻ അതിന് മുമ്പൊരു ദിവസവും ശേഷമൊരു ദിവസവും നിങ്ങള്‍ വ്രതമനുഷ്ഠിക്കുക’ 
(ഇആനത്ത് 2/266).
ഈ ഹദീസ് ഇമാം അഹ്മദ് തൻറെ മുസ്നദിലും ബൈഹഖി സുനനിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട് . "
മറ്റൊരു ഹദീസിൽ ആശൂറാഇന് മുമ്പ് ഒരു ദിവസമോ അല്ലെങ്കിൽ ശേഷം ഒരു ദിവസമോ എന്നും കാണാം 

*ചുരുക്കത്തിൽ ജൂതരോടു എതിരാവാനാണു മുഹര്‍റം ഒമ്പതിന്റെ നോമ്പു സുന്നത്താക്കപ്പെട്ടത്*
*പല കാര്യങ്ങളിലും ജൂത ലോബികളോട് സാമ്യം പുലർത്താൻ ശ്രമിക്കുന്ന പുതുതലമുറയ്ക്ക് ഇതിൽ *ദൃഷ്ടാന്തമുണ്ട്*
മാസപ്പിറവിയുമായി ബന്ധപ്പെട്ട സൂക്ഷ്മതക്കു വേണ്ടി ഒമ്പതിന് നോമ്പെടുത്താലും പതിനൊന്നിനും നോമ്പ് സുന്നത്തു തന്നെയാണ്. കാരണം പിറവിയിലെ പിഴവ് ഒരു ദിവസം മുന്തിയോ പിന്തിയോ ആവാമല്ലോ !!!?
(ശര്‍വാനി 3/456). 

ഒമ്പതിനു നോമ്പനുഷ്ഠിച്ചവര്‍ക്കും അനുഷ്ഠിക്കാത്തവര്‍ക്കും പത്തിനോടൊപ്പം പതിനൊന്നിനും വ്രതം സുന്നത്തു തന്നെയാണ് (ഫത്ഹുല്‍ മുഈൻ 203). 

*ഒരാള്‍ പത്തിനോടൊപ്പം ഒമ്പതോ അല്ലെങ്കിൽപതിനൊന്നോ മാത്രമാണ് അനുഷ്ഠിക്കാനുദ്ദേശിക്കുന്നതെങ്കില്‍ അവന് ഏറ്റവും *ഉത്തമം *ഒമ്പതാണ്* 
കാരണം അതില്‍ ജൂതന്മാരോടുള്ള നിസ്സഹകരണവും മുഹര്‍റത്തിന്റെ ആദ്യ പത്തു ദിനമെന്ന ശ്രേഷ്ഠതയുമുണ്ട്. 

 ഒമ്പതോ പതിനൊന്നോ ഇല്ലാതെ പത്തിനു മാത്രം നോമ്പനുഷ്ഠിക്കുന്നതും കറാഹത്തില്ല (ഇബ്നുഖാസിം 3/455).


*ഭക്ഷണ വിശാലത*

 ആശൂറാഅ് ദിവസത്തില്‍ ഭക്ഷണ വിശാലത കാണിച്ചാല്‍ ആ വര്‍ഷം മുഴുവന്‍ അല്ലാഹു അവന് വിശാലത നല്‍കുമെന്ന് ഹദീസില്‍ വന്നിട്ടുണ്ട്. (ഇആനത്ത് )

മുഹര്‍റം പത്തിലെ ഒരു പുണ്യ കർമ്മമാണ് തന്റെ കുടുംബത്തിനും, ആശ്രിതർക്കും മികച്ച ഭക്ഷണം നല്‍കല്‍. പതിവിനു വ്യത്യസ്തമായി നല്ല ഭക്ഷണം ഉണ്ടാക്കി ആശ്രിതരെ സന്തോഷിപ്പിക്കുന്നത് പുണ്യമുള്ളതാണ്. 
*ഇമാം കുര്‍ദി(റ) പറയുന്നു: ആശൂറാ നാളില്‍ തന്റെ ആശ്രിതര്‍ക്ക് മികച്ച ഭക്ഷണം നല്‍കല്‍ സുന്നത്താണ്. ആ വര്‍ഷം മുഴുക്കെ അല്ലാഹുവില്‍നിന്ന് ഭക്ഷണവിശാലത ലഭിക്കാനാണിത്.* (അല്‍ഹവാസില്‍ മദനിയ്യ 2/131)

മുഹര്‍റം പത്തില്‍ ഭാര്യ മക്കള്‍ക്കു ഭക്ഷണവിശാലത ചെയ്താല്‍ ആ വര്‍ഷം മുഴുവന്‍ ഭക്ഷണവിശാലത ലഭിക്കുമെന്ന് നബി(സ) പ്രസ്താവിച്ചിട്ടുണ്ട്.

 പ്രമാണയോഗ്യമായ ഹദീസാണതെന്നും ഇമാം കുര്‍ദി(റ) പ്രസ്താവിച്ചിട്ടുണ്ട്.

 🔥 *അനാചാരങ്ങൾ* 🔥

മുഹര്‍റത്തില്‍ നിരവധി സദാചാരങ്ങള്‍ക്കൊപ്പം അനാചാരങ്ങളും പ്രവര്‍ത്തിക്കുന്നതായി കാണാം. 
നിരവധി വ്യാജ ഹദീസുകള്‍ വരെ മുഹര്‍റത്തിലെ അനാചാരങ്ങള്‍ക്കു നിര്‍മിക്കപ്പെട്ടിട്ടുണ്ട്.

*മുഹര്‍റത്തിലെ അനാചാരങ്ങള്‍ക്കെതിരെ ഉലമാഅ് ശക്തമായി ശബ്ദിക്കുന്നത് ഇങ്ങനെയാണ്*
ആശൂറാഇല്‍ സുറമയിട്ടാല്‍ ആ വര്‍ഷം കണ്ണുരോഗം പിടിപെടില്ല. അന്നു കുളിച്ചാല്‍ അക്കൊല്ലം രോഗമുണ്ടാകില്ല തുടങ്ങിയ ഹദീസുകള്‍ കള്ള നിര്‍മ്മിതവും കള്ളന്മാര്‍ കെട്ടിച്ചമച്ചതുമാണ്. (ഫതഹുല്‍ മുഈന്‍)


മുഹര്‍റം പത്തിനു പ്രത്യേക നിസ്‌കാരം ഇല്ല. ശറഇല്‍ അങ്ങനെയൊന്നു സ്ഥിരപ്പെട്ടിട്ടില്ല. അന്നേ ദിവസം സുറുമ ഇടല്‍ കറാഹത്താണ്. കാരണം ഹുസൈന്‍(റ)ന്റെ രക്തം കൊണ്ട് യസീദും ഇബ്‌നു സിയാദും കളിച്ച ദിവസമാണത്. അന്നു പുതുവസ്ത്രം ധരിക്കല്‍ സന്തോഷം പ്രകടമാക്കല്‍ എന്നിവയും ഇസ്‌ലാമില്‍ സ്ഥിരപ്പെട്ടതല്ല. 
(ഇആനത്ത് 2/260)

*ആശൂറാ പായസം*

ആശൂറാ പായസം കഴിക്കാന്‍ പ്രത്യേക നിര്‍ദേശമുണ്ടെന്നും അതിനു മറ്റു ഭക്ഷണത്തേക്കാള്‍ മഹത്വമുണ്ടെന്നും ശരീരത്തില്‍ എണ്ണ പുരട്ടലും ചായം തേയ്ക്കലുമെല്ലാം പ്രസ്തുത ദിവസം പ്രത്യേകം പുണ്യമുള്ളതാണെന്നുമുള്ള ഒരു വിഭാഗം ജനങ്ങളുടെ വിശ്വാസത്തെയും കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ ചോദ്യം ചെയ്യുന്നുണ്ട് 
(തര്‍ശീഹ്/170)

കുടുംബത്തിന് വിഭവസമൃദ്ധമായ ഭക്ഷണം നൽകുന്നകൂട്ടത്തിൽ പായസവും ഉൾപ്പെടുത്തുന്നത് കുഴപ്പമില്ല പക്ഷേ പായസം ഉണ്ടാക്കൽ പ്രത്യേകം പുണ്യമാണെന്നും
അത് കഴിക്കേണ്ടത് അനിവാര്യമാണെന്നും വിശ്വസിക്കരുത് അത് അനാചാരമാണ് 

 *മുഹര്‍റം പത്തില്‍ പ്രവര്‍ത്തിക്കേണ്ടതായി ഹദീസില്‍ സ്ഥിരപ്പെട്ടതു നോമ്പും ഭക്ഷണവിശാലതയുമാണ്. മറ്റു ചിലതു കാണുന്നത് വ്യാജവും ദുര്‍ബലവുമാണ്* (ഫത്ഹുല്‍ മുഈന്‍, 203)

*മുഹർറം നഹ്സോ*❓

മുഹര്‍റം പത്തിനു മുമ്പ് കല്യാണം, സല്‍ക്കാരം തുടങ്ങിയ സദ്യകളൊന്നും പാടില്ലെന്ന തെറ്റായ ധാരണ വ്യാപകമായിട്ടുണ്ട്.  
അറിവുള്ളവർ തന്നെ അവ മുഹര്‍റം പത്തിനു മുമ്പു നടത്താന്‍ മടിക്കുന്നു. , മുഹര്‍റം പത്തിനു മുമ്പ് കല്യാണം, സല്‍ക്കാരം എന്നിവ നടത്തുതുകൊണ്ട് ഇസ്‌ലാമില്‍ യാതൊരു തെറ്റുമില്ല.
സച്ചരിതരായ മുൻഗാമികൾ ആദ്യ പത്ത് ദിനങ്ങൾ നോമ്പ് അനുഷ്ഠിച്ചിരുന്നു ആ കാരണം കൊണ്ട് ഇത്തരം കർമ്മങ്ങൾ മുഹറം പത്തിന് ശേഷം നടത്താൻ അവർ തീരുമാനിക്കുമാ യിരുന്നു . എന്നാൽ ഈ വിഷയം മനസ്സിലാക്കുന്നതിൽ അബദ്ധം സംഭവിച്ച പുതിയ തലമുറ മുഹറം 10 വരെയുള്ള ദിനങ്ങൾ ഇത്തരം സൽക്കർമ്മങ്ങൾക്ക് അനുയോജ്യമല്ലെന്ന് തെറ്റിദ്ധരിച്ചു  
പ്രസ്തുത ദിവസങ്ങളില്‍ നോമ്പനുഷ്ഠിക്കല്‍ ശക്തമായ സുന്നത്തായതു കൊണ്ട് നോമ്പനുഷ്ഠിച്ചവര്‍ക്ക് സദ്യയില്‍ പങ്കെടുക്കാന്‍ പ്രയാസം നേരിട്ടേക്കാം എന്നല്ലാതെ മറ്റൊരു പ്രശ്നവും മുഹറം പത്ത് ദിവസങ്ങൾക്ക് ഇല്ല


നാം ഒരു പുതുവർഷപ്പുലരിക്കടുത്താണ് നമ്മുടെ ആയുസ്സിൽ നിന്നും ഒരു ഇതൾ കൂടി കൊഴിഞ്ഞു പോയിരിക്കുന്നു കടന്നു വരുന്ന വർഷം എല്ലാവർക്കും നന്മനിറഞ്ഞതാകാനും കാലികമായ പരീക്ഷണ വ്യാധികളിൽ നിന്നും രക്ഷനേടാനും റബ്ബിനോട് അടുക്കുക ആത്മശാന്തി നേടാൻ മറ്റൊരു വഴിയുമില്ല വിശുദ്ധ ഖുർആൻ ഇങ്ങനെ ഉദ്ഘോഷിക്കുന്നു 
*الا بذكرالله تطمئن القلوب*
*അറിയുക ആത്മശാന്തി ദൈവസ്മരണയിലൂടെ മാത്രം*
ആത്മചൈതന്യത്തിലൂടെ സൃഷ്ടാവിലേക്കടുക്കാൻ ഈ പുണ്യ ദിനങ്ങൾ നിമിത്തമാവടട്ടെ
 എന്ന പ്രാർത്ഥനയോടെ

 *പി കെ എം ഹനീഫ് ഫൈസി ഖത്തർ*

••••••••••••••••••••••••••••••••••••••••••
        
മുഹറം 9 - 10 നിയ്യത്ത്

മുഹറം 9 (താസുആ)

نَوَيْتُ صَوْمَ غَدٍ سُنَّة تَاسُعَاء لِلَّه تَعَالَي

മുഹറം 10 ( ആശൂറാ )

نَوَيْتُ صَوْمَ غَدٍ سُنَّة عَاشُورَاء لِلَّه تَعَالَي

നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെടുത്തേണമേ

സ്വർഗ്ഗം കണ്ട് മരിക്കാൻ അല്ലാഹു നമുക്ക് തൗഫീഖ് പ്രധാനം ചെയ്യട്ടെ

••••••••••••••••••••••••••••••••••••••••••‎‎‎‎‎‎‎‎‎‎‎‎‎
   ആശൂറാഅ്‌ ദിനത്തിലെ ദിക്റുകൾ 


*70 പ്രാവശ്യം:-*

*حَسْبِيَ اللّٰهُ وَنِعْمَ الْوَكِيلْ نِعْمَ الْمَوْلَى وَنِعْمَ النَّصِيرْ*

*70 പ്രാവശ്യം:-*

*سُبْحَانَ اللّٰهِ وَالْحَمْدُ لِلّٰهِ وَلاَ اِلَهَ اِلَّا اللّٰهُ وَاللّٰهُ اَكْبَرْ وَلَا حَوْلَ وَلَا قُوَّةَ اِلَّا بِاللّٰهِ الْعَلِيِّ الْعَظِيمْ*

*300 പ്രാവശ്യം:-*

*لَا اِلَهَ اِلَّا اَنْتَ الْعَلِيُّ الْأَعْلَى لَا اِلَهَ اِلَّا اَنْتَ رَبُّ السَّمَوَاتِ وَالأَرْضِ وَمَا بَيْنَهُمَا وَمَا تَحْتَ الثَّرَى اَللَّهُمَّ ارْزُقْنِي كَمَالَ الْحُسْنَى وَسَعَادَةَ الْعُقْبَى وَخَيْرَ الْأَخِرَةِ وَالْأُولَى*

*1000 പ്രാവശ്യം:-*

*اَسْتَغْفِرُ اللَّهَ الْعَظِيمَ يَا ذَا الْجَلَالِ وَ الْاِكْرَامْ مِنْ جَمِيعِ الذُنُوبِ وَالْآثَامْ*

*1000 പ്രാവശ്യം سورة الإخلاص പാരായണം ചെയ്യുക. ശേഷം ഇങ്ങനെ ദുആ ചെയ്യുക*

*اَللَّهُمَّ اكْسِرْ شَهْوَتِي عَنْ كُلِّ مُحَرَّمٍ وَاَزْرِ حَرْصِي عَنْ كُلِّ مَأْثَمٍ وَاَمْنِعْنِي عَنْ اَذَى كُلِّ مُسْلِمٍ بِرَحْمَتِكَ يَا اَرْحَمَ الرّاحِمِينْ*

ഹാഫിള് ഇബ്നു ഹജരുൽ അസ്ഖലാനി (റ) പറയുന്നതായി നിഹായത്തുസ്സൈനിൽ ഉദ്ധരിക്കുന്നു : ആശൂറാഅ്‌ ദിനത്തിൽ ഈ പ്രാർത്ഥന നടത്തിയാൽ അവന്റെ ഹൃദയം മരിക്കുകയില്ല...

ﺳُﺒْﺤَﺎﻥَ اﻟﻠَّﻪِ ﻣِﻞْءَ اﻟْﻤِﻴﺰَاﻥِ ﻭَﻣُﻨْﺘَﻬَﻰ اﻟْﻌِﻠْﻢِ ﻭَﻣَﺒْﻠَﻎَ اﻟﺮِّﺿَﺎ ﻭَﻋَﺪَﺩَ اﻟﻨِّﻌَﻢِ ﻭَﺯِﻧَﺔَ اﻟْﻌَﺮْﺵِ، ﻭَاﻟْﺤَﻤْﺪُ ﻟِﻠَّﻪِ ﻣِﻞْءَ اﻟْﻤِﻴﺰَاﻥِ ﻭَﻣُﻨْﺘَﻬَﻰ اﻟْﻌِﻠْﻢِ ﻭَﻣَﺒْﻠَﻎَ اﻟﺮِّﺿَﺎ ﻭَﻋَﺪَﺩَ اﻟﻨِّﻌَﻢِ ﻭَﺯِﻧَﺔَ اﻟْﻌَﺮْﺵِ ﻻَ ﺇﻟَﻪَ ﺇﻻَّ اﻟﻠَّﻪُ ﻣِﻞْءَ اﻟْﻤِﻴﺰَاﻥِ ﻭَﻣُﻨْﺘَﻬَﻰ اﻟْﻌِﻠْﻢِ ﻭَﻣَﺒْﻠَﻎَ اﻟﺮِّﺿَﺎ ﻭَﻋَﺪَﺩَ اﻟﻨِّﻌَﻢِ ﻭَﺯِﻧَﺔَ اﻟْﻌَﺮْﺵِ اﻟﻠَّﻪُ ﺃَﻛْﺒَﺮُ ﻣِﻞْءَ اﻟْﻤِﻴﺰَاﻥِ ﻭَﻣُﻨْﺘَﻬَﻰ اﻟْﻌِﻠْﻢِ ﻭَﻣَﺒْﻠَﻎَ اﻟﺮِّﺿَﺎ ﻭَﻋَﺪَﺩَ اﻟﻨِّﻌَﻢِ ﻭَﺯِﻧَﺔَ اﻟْﻌَﺮْﺵِ ﻻَ ﺣَﻮْﻝَ ﻭَﻻَ ﻗُﻮَّﺓَ ﺇﻻَّ ﺑِﺎَﻟﻠَّﻪِ ﻣِﻞْءَ اﻟْﻤِﻴﺰَاﻥِ ﻭَﻣُﻨْﺘَﻬَﻰ اﻟْﻌِﻠْﻢِ ﻭَﻣَﺒْﻠَﻎَ اﻟﺮِّﺿَﺎ ﻭَﻋَﺪَﺩَ اﻟﻨِّﻌَﻢِ ﻭَﺯِﻧَﺔَ اﻟْﻌَﺮْﺵِ ﻻَ ﻣَﻠْﺠَﺄَ ﻭَﻻَ ﻣَﻨْﺠَﺎ ﻣِﻦْ اﻟﻠَّﻪِ ﺇﻻَّ ﺇﻟَﻴْﻪِ ﺳُﺒْﺤَﺎﻥَ اﻟﻠَّﻪِ ﻋَﺪَﺩَ اﻟﺸَّﻔْﻊِ ﻭَاﻟْﻮِﺗْﺮِ ﻭَﻋَﺪَﺩَ ﻛَﻠِﻤَﺎﺕِ اﻟﻠَّﻪِ اﻟﺘَّﺎﻣَّﺎﺕِ اﻟْﺤَﻤْﺪُ ﻟِﻠَّﻪِ ﻋَﺪَﺩَ اﻟﺸَّﻔْﻊِ ﻭَاﻟْﻮِﺗْﺮِ ﻭَﻋَﺪَﺩَ ﻛَﻠِﻤَﺎﺕِ اﻟﻠَّﻪِ اﻟﺘَّﺎﻣَّﺎﺕِ ﻻَ ﺇﻟَﻪَ ﺇﻻَّ اﻟﻠَّﻪُ ﻋَﺪَﺩَ اﻟﺸَّﻔْﻊِ ﻭَاﻟْﻮِﺗْﺮِ ﻭَﻋَﺪَﺩَ ﻛَﻠِﻤَﺎﺕِ اﻟﻠَّﻪِ اﻟﺘَّﺎﻣَّﺎﺕِ اﻟﻠَّﻪُ ﺃَﻛْﺒَﺮُ ﻋَﺪَﺩَ اﻟﺸَّﻔْﻊِ ﻭَاﻟْﻮِﺗْﺮِ ﻭَﻋَﺪَﺩَ ﻛَﻠِﻤَﺎﺕِ اﻟﻠَّﻪِ اﻟﺘَّﺎﻣَّﺎﺕِ ﻻَ ﺣَﻮْﻝَ ﻭَﻻَ ﻗُﻮَّﺓَ ﺇﻻَّ ﺑِﺎَﻟﻠَّﻪِ ﻋَﺪَﺩَ اﻟﺸَّﻔْﻊِ، ﻭَاﻟْﻮِﺗْﺮِ ﻭَﻋَﺪَﺩَ ﻛَﻠِﻤَﺎﺕِ اﻟﻠَّﻪِ اﻟﺘَّﺎﻣَّﺎﺕِ ﺣَﺴْﺒُﻨَﺎ اﻟﻠَّﻪُ ﻭَﻧِﻌْﻢَ اﻟْﻮَﻛِﻴﻞُ ﻧِﻌْﻢَ اﻟْﻤَﻮْﻟَﻰ ﻭَﻧِﻌْﻢَ اﻟﻨَّﺼِﻴﺮُ ﻭَﺻَﻠَّﻰ اﻟﻠَّﻪُ ﻋَﻠَﻰ ﺳَﻴِّﺪِﻧَﺎ ﻣُﺤَﻤَّﺪٍ ﻭَﻋَﻠَﻰ ﺁﻟِﻪِ ﻭَﺻَﺤْﺒِﻪِ ﻭَﺳَﻠَّﻢَ ﺗَﺴْﻠِﻴﻤًﺎ ﻛَﺜِﻴﺮًا

മേലെ ഉദ്ധരിച്ച പ്രാർത്ഥന
( ﺳُﺒْﺤَﺎﻥَ اﻟﻠَّﻪِ ﻣِﻞْءَ اﻟْﻤِﻴﺰَاﻥِ...)
നടത്തിയാൽ ആ വർഷം അവൻ മരിക്കുകയില്ലെന്നും, അല്ലാഹുﷻവിന്റെ ഖളാഇൽ അവൻ മരിക്കുമെന്നുണ്ടെങ്കിൽ ആ വർഷം ഈ പ്രാർത്ഥന നടത്താൻ അവനെ അല്ലാഹു ﷻ തോന്നിപ്പിക്കുകയില്ലെന്നും ചില സൂഫിയാക്കളെ തൊട്ട് ഹാശിയതുൽ ജമലിൽ (2/348) ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

••••••••••••••••••••••••••••••••••••••••••       

*ചോദ്യം* :
റമളാനിലെ നോമ്പ് ഒഴിവാക്കിയവർക്ക് മുഹറം ഒമ്പത് ,പത്ത് പോലോത്ത സുന്നത്ത് നോമ്പ് എടുക്കാൻ പറ്റുമോ?

മുഹറം ഒമ്പതിൻ്റെയും പത്തിൻ്റെയും നോമ്പ് നോൽക്കുമ്പോൾ അതിൻ്റെ കൂടെ ഫർള് നോമ്പ് ഖളാഉ വീട്ടാമോ?

 *ഉത്തരം* : 
റമളാനിലെ നോമ്പ് കാരണമില്ലാതെ ഒഴിവാക്കിയതാണങ്കിൽ പെട്ടെന്ന് ഖളാഉ വീട്ടൽ നിർബന്ധമാണ്. അത് ഖളാഉ വീട്ടാതെ മുഹറം ഒമ്പത്, പത്ത് പോലോത്ത സുന്നത്ത് നോമ്പ് നോൽക്കൽ ഹറാമാണ്.പെട്ടെന്ന് ഖളാഉ വീട്ടൽ നിർബന്ധമില്ലാത്ത വിധം കാരണത്തോടു കൂടെ ഒഴിവാക്കിയതാണെങ്കിൽ ഇത് പോലെയുള്ള സുന്നത്ത് നോമ്പ് നോൽക്കൽ അനുവദനീയമാണ്, സുന്നത്താണ്
.(തുഹ്ഫ ശർവാനി സഹിതം 3/457)

മുഹറം ഒമ്പതിൻ്റെയും പത്തിൻ്റെയും നോമ്പ് നോൽക്കുമ്പോൾ അതിൻ്റെ കൂടെ ഫർള് നോമ്പ് ഖളാഉ വീട്ടാം.
 മുഹറം ഒമ്പതിൻ്റേയും പത്തിൻ്റെയും നോമ്പ് നോൽക്കുന്ന ദിവസം റമളാനിലെ നോമ്പ് ഖളാഉ വീട്ടുന്നു എന്ന് കരുതിയാൽ രണ്ടും ലഭിക്കും.

 *ഈ വർഷത്തെ മുഹറം ഒമ്പത് ചൊവ്വാഴ്ച (16-07-24) ആണല്ലോ. നിയ്യത്ത് കരുതുമ്പോൾ മുഹറം ഒമ്പതിന്റെ സുന്നത്ത് നോമ്പും മുഹറം മാസം മുഴുവൻ നോമ്പ് നോൽക്കൽ സുന്നത്തുണ്ടായത് കൊണ്ട് അതും കരുതിയാൽ ഒരു നോമ്പ് കൊണ്ട് തന്നെ രണ്ടു നോമ്പിന്റെ പ്രതിഫലം ലഭിക്കും. ഫർള് നോമ്പ്* *ഖളാഉണ്ടെങ്കിൽ അതും കരുതിയാൽ ഒരു നോമ്പ് കൊണ്ടു തന്നെ മൂന്നും ലഭിക്കും* 

 *ഈ വർഷത്തെ മുഹറം പത്ത് ബുധനാഴ്ചയാണല്ലോ (17-07-2024) അന്ന് നോമ്പ് പിടിക്കുമ്പോൾ മുഹറം പത്തിൻ്റെ നോമ്പും മുഹറം മുഴുവനായും നോമ്പ് നോൽക്കൽ സുന്നത്തുണ്ടായത് കൊണ്ട് അതും ബുധനാഴ്ചയിലെ സുന്നത്തു നോമ്പും കരുതിയാൽ ( എല്ലാ ബുധനാഴ്ചയും നോമ്പനുഷ്ടിക്കൽ സുന്നത്തുണ്ടല്ലോ ) ഒരു നോമ്പ് കൊണ്ട് മൂന്നും ലഭിക്കും. ഫർള് നോമ്പ് ഖളാഉ ഉള്ളവരാണെങ്കിൽ അതും കരുതിയാൽ ഒരു നോമ്പ് കൊണ്ട് നാലിൻ്റെയും പ്രതിഫലം ലഭിക്കും (ഫത്ഹുൽ മുഈൻ, ഇആനത്ത് 2 / 265, ബുജൈരിമി2/404)* 
 *(ബുശ്റൽ കരീം: 546)* 

... *وقضية المتن ندبها حتی لمن أفطر رمضان وهو كذلك إلا فيمن تعدی بفطره،لأنه يلزمه القضاء فورا* 
 *أما مع التعدي فيحرم لوجوب القضاء فورا والتطوع ينافيه اي استقلالا* 
(تحفة مع حاشية الشرواني ٣/٤٥٧)

 *قد يوجد للصوم سببان كوقوع عرفة وعاشوراء يوم اثنين أو خميس ...فيتأكد* *صوم ما له سببان رعاية لكل منهما ،فأن نواهما حصلا* 
(حاشية البجيرمي ٢/٤٠٤)

 *فان نوی التطوع أيضا حصلا وإلا سقط عنه الطلب* 
(فتح المعين ٢٨١)

••••••••••••••••••••••••••••••••••••••••••

*📍ഹിജ്റാ കലണ്ടർ പാശ്ചാതലം*

ﻭَﺫَﻛَﺮُﻭا ﻓِﻲ ﺳَﺒَﺐِ ﻋَﻤَﻞِ ﻋُﻤَﺮَ اﻟﺘَّﺎﺭِﻳﺦَ ﺃَﺷْﻴَﺎءَ ﻣِﻨْﻬَﺎ ﻣَﺎ ﺃَﺧْﺮَﺟَﻪُ ﺃَﺑُﻮ ﻧُﻌَﻴْﻢٍ اﻟْﻔَﻀْﻞُ ﺑْﻦُ ﺩُﻛَﻴْﻦٍ ﻓِﻲ ﺗَﺎﺭِﻳﺨِﻪِ ﻭَﻣِﻦْ ﻃَﺮِﻳﻘِﻪِ اﻟْﺤَﺎﻛِﻢُ ﻣِﻦْ ﻃَﺮِﻳﻖِ اﻟﺸَّﻌْﺒِﻲِّ ﺃَﻥَّ ﺃَﺑَﺎ ﻣُﻮﺳَﻰ ﻛَﺘَﺐَ ﺇِﻟَﻰ ﻋُﻤَﺮَ ﺇِﻧَّﻪُ ﻳَﺄْﺗِﻴﻨَﺎ ﻣِﻨْﻚَ ﻛُﺘُﺐٌ ﻟَﻴْﺲَ ﻟَﻬَﺎ ﺗَﺎﺭِﻳﺦٌ ﻓَﺠَﻤَﻊَ ﻋُﻤَﺮُ اﻟﻨَّﺎﺱَ ﻓَﻘَﺎﻝَ ﺑَﻌْﻀُﻬُﻢْ ﺃَﺭِّﺥْ ﺑِﺎﻟْﻤَﺒْﻌَﺚِ ﻭَﺑَﻌْﻀُﻬُﻢْ ﺃَﺭِّﺥْ ﺑِﺎﻟْﻬِﺠْﺮَﺓِ ﻓَﻘَﺎﻝَ ﻋُﻤَﺮُ اﻟْﻬِﺠْﺮَﺓُ ﻓَﺮَّﻗَﺖْ ﺑَﻴْﻦَ اﻟْﺤَﻖِّ ﻭَاﻟْﺒَﺎﻃِﻞِ ﻓَﺄَﺭِّﺧُﻮا ﺑِﻬَﺎ ﻭَﺫَﻟِﻚَ ﺳَﻨَﺔَ ﺳَﺒْﻊَ ﻋَﺸْﺮَﺓَ ﻓَﻠَﻤَّﺎ اﺗَّﻔَﻘُﻮا ﻗَﺎﻝَ ﺑَﻌْﻀُﻬُﻢْ اﺑْﺪَءُﻭا ﺑِﺮَﻣَﻀَﺎﻥَ ﻓَﻘَﺎﻝَ ﻋُﻤَﺮُ ﺑَﻞْ ﺑِﺎﻟْﻤُﺤَﺮَّﻡِ ﻓَﺈِﻧَّﻪُ ﻣُﻨْﺼَﺮَﻑُ اﻟﻨَّﺎﺱِ ﻣِﻦْ ﺣَﺠِّﻬِﻢْ ﻓَﺎﺗَّﻔَﻘُﻮا ﻋَﻠَﻴْﻪِ.(فتح الباري :٧/٢٦٨)

     ഇബ്നു ഹജർ അൽഅസ്ഖലാനി(റ) ഫത്ഹുൽ ബാരിയിൽ പറയുന്നു: ഉമർ(റ) ഹിജ്റ കലണ്ടർ തുടങ്ങാനുള്ള കാരണമായി നിരവധി കാര്യങ്ങൾ പണ്ഡിതന്മാർ പറയുന്നുണ്ട്. അതിലൊന്ന് ഇപ്രകാരമാണ്: 

ഒരിക്കല്‍ അബൂമൂസൽ അശ്അറി(റ) ഉമർ(റ)വിന് കത്തെഴുതി.

 "അമീറുൽ മുഅ്മിനീൻ താങ്കളിൽ നിന്ന് ഞങ്ങൾക്ക് കത്തുകൾ വന്നുകൊണ്ടിരിക്കുന്നു. എന്നാല്‍ അതിൽ തിയതി രേഖപ്പെടുത്തി കാണുന്നില്ല. (അതിനാല്‍ ഏതിലാണ് ആദ്യം നടപടി സ്വീകരിക്കേണ്ടതെന്ന് അറിയുന്നില്ല). 

 ഈ കത്ത് കിട്ടിയ ഉടനെ ഉമർ(റ) സ്വഹാബികളെ ഒരുമിച്ചു കൂട്ടി ചർച്ച ചെയ്തു. ചിലർ പറഞ്ഞു: നബിﷺക്ക് പ്രാവചകത്വം ലഭിച്ചത് മുതൽ കലണ്ടർ തുടങ്ങാം. മറ്റു ചിലർ പറഞ്ഞു: ഹിജ്റ മുതൽ തുടങ്ങാം. അപ്പോൾ ഉമർ(റ) പറഞ്ഞു: ഹിജ്റ ഹഖിന്റെയും ബാത്വിലിന്റെയും ഇടയില്‍ വേർപിരിച്ച സംഭവമാണ്. അവിടം മുതല്‍ തന്നെ കലണ്ടർ തുടങ്ങുക. ഇത് നടക്കുന്നത് ഹിജ്റ പതിനേഴാം വർഷത്തിലാണ്. ആ വിഷയത്തില്‍ എല്ലാവരും ഏകോപിച്ചു.

 അതിനു ശേഷം ഏതു മാസം മുതലാണ് തുടങ്ങേണ്ടതെന്ന് ചർച്ചയായി. ചിലർ പറഞ്ഞു: റമളാന്‍ മുതല്‍ തുടങ്ങാം. ഉമർ(റ) പറഞ്ഞു: അല്ല. മുഹർ‌റം മുതൽ തുടങ്ങാം. ഹജ്ജ് കഴിഞ്ഞ് വിശ്വാസികൾ തിരിച്ചുപോകുന്നത് ആ മാസത്തിലാണല്ലോ. എല്ലാവരും ഉമർ(റ) വിന്റെ അഭിപ്രായത്തോട് യോജിച്ചു. 
  (ഫത്ഹുൽ ബാരി :7/268)

👉🏼 വിവിധ റിപ്പോര്‍ട്ടുകളിൽ വന്നതനുസരിച്ച് മുഹർറം വർഷഗണത്തിലെ ആദ്യമാസമായി കണക്കാക്കാൻ ഉമർ(റ)വിന് പുറമെ ഉസ്മാൻ(റ), അലി(റ) തുടങ്ങിയവരും നിർദേശിച്ചതായി കാണാം. 

〰️〰️〰️〰️〰️〰️〰️〰️〰️〰️〰️‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎ 

*📍എന്തിന് ഹിജ്റ തിരഞ്ഞെടുത്തു* 

ﻋَﻦْ ﺳَﻬْﻞِ ﺑْﻦِ ﺳَﻌْﺪٍ رضي الله عنه ، ﻗَﺎﻝَ: «ﻣَﺎ ﻋَﺪُّﻭا ﻣِﻦْ ﻣَﺒْﻌَﺚِ اﻟﻨَّﺒِﻲِّ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﻭَﻻَ ﻣِﻦْ ﻭَﻓَﺎﺗِﻪِ، ﻣَﺎ ﻋَﺪُّﻭا ﺇِﻻَّ ﻣِﻦْ ﻣَﻘْﺪَﻣِﻪِ اﻟﻤَﺪِﻳﻨَﺔَ»(صحيح البخاري :٣٩٣٤)

     സഅ്ലിബ്നു സഅ്ദ്(റ) പറയുന്നു: "സ്വഹാബികൾ കലണ്ടർ തുടങ്ങാൻ തിരുനബിﷺയുടെ പ്രവാചകത്വമോ, വഫാത്തോ അവലംബമാക്കിയില്ല. നേരെമറിച്ച് അവിടുന്ന് (ﷺ) മദീനയിലേക്ക് ഹിജ്റ വന്നതിനെയാണ് അവലംബമാക്കിയത്."
  (സ്വഹീഹുൽ ബുഖാരി :3934)

▪️ഇബ്നുഹജർ അൽ അസ്ഖലാനി(റ) രേഖപ്പെടുത്തുന്നു: തിരുനബിﷺയുടെ ജനന വർഷമോ നുബുവ്വത്തോ, കലണ്ടര്‍ തുടങ്ങാന്‍ സ്വഹാബികൾ അവലംബമാക്കിയില്ല. കാരണം അവകൾ ഏതു വർഷമാണ് നടന്നതെന്നതിൽ അഭിപ്രായ വിത്യാസമുണ്ട്. അവിടുത്തെ (ﷺ) വഫാത്തിന്റെ വർഷം കൃത്യമായി അറിയപ്പെടുന്നതാണെങ്കിലും ആ വഫാത്ത് വീണ്ടും വീണ്ടും ഓർക്കപ്പെടുമ്പോഴുള്ള വിഷമവും സങ്കടവും കാരണമാണ് അതും വേണ്ടെന്ന് വെച്ചത്.
  (ഫത്ഹുൽ ബാരി)

وذكر السهيلي أن الصحابة -رضي الله عنهم- أخذوا التاريخ بالهجرة من قوله تعالى: {لمسجد أسس على التقوى من أول يوم}[التوبة: 108] لأنه من المعلوم أنه ليس أول الأيام مطلقًا، فتعين أنه أضيف إلى شيء مضمر وهو أول الزمن الذي عز فيه الإسلام وعبد فيه النبي -صَلَّى اللَّهُ عَلَيْهِ وَسَلَّمَ- ربه آمنًا وابتدئ فيه ببناء المساجد، فوافق رأي الصحابة -رضي الله عنهم- ابتداء التاريخ من ذلك اليوم وفهمنا من فعلهم أن قوله تعالى: {من أول يوم} أنه أول التاريخ الإسلامي. 
(إرشاد الساري لشرح صحيح البخاري))

▪️ഇമാം സുഹൈലി(റ) പറയുന്നു: സ്വഹാബത്ത് കലണ്ടർ തുടങ്ങാൻ ഹിജ്റ തിരഞ്ഞെടുത്തത് സൂറത്തുത്തൗബയിലെ 108-ാമത്തെ ആയത്തിൽ നിന്നാണ്.
لَّمَسْجِدٌ أُسِّسَ عَلَى التَّقْوَىٰ مِنْ أَوَّلِ يَوْمٍ أَحَقُّ أَن تَقُومَ فِيهِ.
(ആദ്യ നാളിൽ തന്നെ ഭക്തിയുടെ മേല്‍ അടിത്തറ പാകിയിട്ടുള്ള മസ്ജിദാണ് താങ്കള്‍ക്കു നമസ്‌കരിക്കാന്‍ ഏറ്റമനുയോജ്യം) .(തൗബ)
 ഇവിടെ "ആദ്യ നാൾ" എന്നാണ് അല്ലാഹു ﷻ പറഞ്ഞത്. നിരുപാധികമായി ആദ്യ ദിവസം ഉദ്ദേശിക്കപ്പെടുന്നില്ല എന്ന് വ്യക്തമാണ്. മറിച്ച് ഇസ്‌ലാമിന് പ്രതാപം ലഭിച്ച, തിരുനബി ﷺ നിർഭയനായി ഇബാദത്തെടുത്ത ആദ്യ ദിനം എന്ന് വ്യാഖ്യാനം നൽകപ്പെടും. സ്വഹാബത്ത് കലണ്ടർ തുടങ്ങാൻ തീരുമാനിച്ച അഭിപ്രായം ആയത്തിൽ പരാമർശിച്ച ആദ്യ ദിനം എന്നതിനോട് യോജിച്ച് വന്നു. സ്വഹാബത്തിന്റെ പ്രവര്‍ത്തനത്തിൽ നാം മനസ്സിലാക്കുന്നത് ആയത്തിലെ ആദ്യ ദിനം എന്നത് ഇസ്‌ലാമിക കലണ്ടറിന്റെ ആദ്യ ദിനം എന്നാണ്. 
  (ഇർഷാദുസ്സാരി)

 സൂറത്തുത്തൗബയിലെ 108-ാമത്തെ ആയത്തിൽ പരാമർശിക്കപ്പെട്ട പള്ളി മക്കയിൽ നിന്ന് മദീനയിലേക്ക് നബി ﷺ ഹിജ്റ വന്നപ്പോള്‍ ആദ്യമായി നിർമിച്ച മസ്ജിദ് ഖുബാഅ് ആണ്.

〰️〰️〰️〰️〰️〰️〰️〰️〰️〰️〰️‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎ 

*📍തുടക്കം നന്നായാല്‍ ഒടുക്കം നന്നായി* 

قال الإمام الغزالي رحمه الله
ﻭﻓﻲ اﻟﺨﺒﺮ ﺃﻓﻀﻞ اﻟﺼﻴﺎﻡ ﺑﻌﺪ ﺷﻬﺮ ﺭﻣﻀﺎﻥ ﺷﻬﺮ اﻟﻠﻪ اﻟﻤﺤﺮﻡ ﻷﻧﻪ اﺑﺘﺪاء اﻟﺴﻨﺔ ﻓﺒﻨﺎﺅﻫﺎ ﻋﻠﻰ اﻟﺨﻴﺮ ﺃﺣﺐ ﻭﺃﺭﺟﻰ ﻟﺪﻭاﻡ ﺑﺮﻛﺘﻪ
(إحياء علوم الدين :١/٢٣٧ )

     ഇമാം ഗസ്സാലി (റ) പറയുന്നു : ഹദീസിൽ ഇപ്രകാരം വന്നിരിക്കുന്നു:
"റമളാൻ കഴിഞ്ഞാൽ നോമ്പിന് ഏറ്റവും ശ്രേഷ്ഠതയുള്ളത് മുഹർറം മാസത്തിനാണ്."
കാരണം ഈ മാസം വർഷഗണത്തിലെ ആദ്യമാസമാണ്. നന്മ കൊണ്ട് വർഷം ആരംഭിക്കൽ അതിന്റെ ബറകത്ത് നിലനിൽക്കാൻ കൂടുതൽ പ്രതീക്ഷ നൽകുന്നതും ഉത്തമവുമാണ്.
  (ഇഹ്‌യാ ഉലൂമുദ്ദീൻ:1/237)

▪️ഹിജ്റ വർഷത്തിലെ ആദ്യ മാസമാണല്ലോ മുഹർറം. ഏതൊരു വിഷയമാണെങ്കിലും അതിന്റെ തുടക്കമനുസരിച്ചാണ് അന്ത്യവും ഉണ്ടാവുക. 
 മഹാന്മാരുടെ വാക്കുകള്‍ നോക്കുക:- 

قال الإمام شهاب الدين السهروردي رحمه الله في عوارف المعارف عن جعفر الخلدي قال :سمعت الجنيد رحمه الله يقول: أكثر العوائق والحوائل والموانع من فساد الإبتداء 

 ജുനൈദ് (റ) ഇപ്രകാരം പറയുമായിരുന്നു: "പിഴവുകളും തടസ്സങ്ങളും പ്രതിസന്ധികളും കൂടുതലും സംഭവിക്കുന്നത് തുടക്കം പിഴച്ചതു കൊണ്ടാണ്."
قال الإمام إبن عطاء السكندري رحمه الله في الحكم: من أشرقت بدايته أشرقت نهايته

 ഇബ്‌നു അത്വാഇല്ലാഇസ്സിക്കന്ദരി (റ) തന്റെ വിശ്വവിഖ്യാതമായ "ഹികമി" ൽ പറയുന്നു: "ആരുടെ തുടക്കമാണോ പ്രകാശിക്കുന്നത് അവന്റെ അന്ത്യവും പ്രകാശിക്കും."

〰️〰️〰️〰️〰️〰️〰️〰️〰️〰️〰️‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎ 

*📍നാല് പവിത്ര മാസങ്ങള്‍* 

إِنَّ عِدَّةَ الشُّهُورِ عِندَ اللَّـهِ اثْنَا عَشَرَ شَهْرًا فِي كِتَابِ اللَّـهِ يَوْمَ خَلَقَ السَّمَاوَاتِ وَالْأَرْضَ مِنْهَا أَرْبَعَةٌ حُرُمٌ ۚ (سورة التوبة:٣٦)

 {ﺃﺭﺑﻌﺔ ﺣﺮﻡ} ﻣﺣﺮﻡﺓ ﺫُﻭ اﻟْﻘَﻌْﺪَﺓ ﻭَﺫُﻭ اﻟْﺤِﺠَّﺔ ﻭاﻟﻢﺣﺮﻡ ﻭَﺭَﺟَﺐ.(تفسير الجلالين)

     അല്ലാഹു ﷻ പറയുന്നു: “നിശ്ചയം, ആകാശഭൂമികളുടെ സൃഷ്ടിദിനത്തില്‍ അല്ലാഹുﷻവിന്റെ കിതാബിലെ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അതില്‍ നാലെണ്ണം (യുദ്ധം നിഷിദ്ധമായ) ആദരണീയമാസങ്ങളാണ്.
  (സൂറതുത്തൗബ: 36)

 “ദുല്‍ഖഅ്ദഃ, ദുല്‍ഹിജ്ജഃ, മുഹര്‍റം, റജബ് എന്നിവയാണ് മേല്‍പറയപ്പെട്ട നാലു മാസങ്ങള്‍”
  (തഫ്സീര്‍ ജലാലൈനി)

👉🏼 നബിﷺയുടെ പ്രബോധനത്തിന്റെ ആദ്യഘട്ടങ്ങളില്‍ മേല്‍പറഞ്ഞ നാലു മാസങ്ങളിലെ പോരാട്ടങ്ങളെല്ലാം നിരോധിക്കപ്പെട്ടിരുന്നു. പിന്നീട് ഈ നിയമം പിന്‍വലിക്കപ്പെട്ടുവെന്നും യുദ്ധനിരോധനം ഇപ്പോള്‍ നിലവിലില്ലെന്നും ഇമാമുമാരായ ഖതാദ(റ), അത്വാഅ്(റ), സുഹ്രീ(റ), നവവി(റ) മുതലായവര്‍ പ്രസ്താവിച്ചത് വളരെ ശ്രദ്ധേയമാണ്.
  (കലാന്‍: 158)

 യുദ്ധം പാടില്ലെന്ന നിയമം എടുത്തുകളയപ്പെട്ടെങ്കിലും പ്രസ്തുത നാലു മാസങ്ങളുടെ മഹത്വം കുറഞ്ഞിട്ടില്ല. ബാക്കിയുള്ള എട്ടു മാസങ്ങളേക്കാള്‍ പുണ്യവും പ്രാധാന്യവും ഈ നാലു മാസങ്ങള്‍ക്ക് ഇന്നുമുണ്ട്.
  (നിഹായ)

〰️〰️〰️〰️〰️〰️〰️〰️〰️〰️〰️‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎ 

*📍തെറ്റിന്റെ ഗൗരവമേറുന്ന മാസം* 

ﻗﺎﻝ ﺗَﻌَﺎﻟَﻰ: ﻓَﻼ ﺗَﻈْﻠِﻤُﻮا ﻓِﻴﻬِﻦَّ ﺃَﻧْﻔُﺴَﻜُﻢْ ﺃَﻱْ ﻓِﻲ ﻫﺬﻩ اﻷﺷﻬﺮ اﻟﻤﺤﺮﻣﺔ ﻷﻧﻬﺎ ﺁﻛَﺪُ ﻭَﺃَﺑْﻠَﻎُ ﻓِﻲ اﻹِْﺛْﻢِ ﻣِﻦْ ﻏَﻴْﺮِﻫَﺎ ﻛَﻤَﺎ ﺃَﻥَّ اﻟْﻤَﻌَﺎﺻِﻲَ ﻓِﻲ اﻟْﺒَﻠَﺪِ اﻟْﺤَﺮَاﻡِ ﺗُﻀَﺎﻋَﻒُ.......ﻭَﻗَﺎﻝَ ﻗَﺘَﺎﺩَﺓُ ﻓِﻲ ﻗَﻮْﻟِﻪِ: ﻓَﻼ ﺗَﻈْﻠِﻤُﻮا ﻓِﻴﻬِﻦَّ ﺃَﻧْﻔُﺴَﻜُﻢْ ﺇِﻥَّ اﻟﻈُّﻠْﻢَ ﻓِﻲ اﻷَْﺷْﻬُﺮِ اﻟْﺤُﺮُﻡِ ﺃَﻋْﻈَﻢُ ﺧَﻄِﻴﺌَﺔً ﻭَﻭِﺯْﺭًا ﻣِﻦَ اﻟﻈُّﻠْﻢِ ﻓِﻴﻤَﺎ ﺳِﻮَاﻫَﺎ، ﻭَﺇِﻥْ ﻛَﺎﻥَ اﻟﻈُّﻠْﻢُ ﻋَﻠَﻰ ﻛُﻞِّ ﺣَﺎﻝٍ ﻋَﻈِﻴﻤًﺎ ﻭَﻟَﻜِﻦَّ اﻟﻠَّﻪَ ﻳُﻌَﻈِّﻢُ ﻣِﻦْ ﺃَﻣْﺮِﻩِ ﻣَﺎ ﻳَﺸَﺎءُ، ﻭﻗﺎﻝ ﺇِﻥَّ اﻟﻠَّﻪَ اﺻْﻄَﻔَﻰ ﺻَﻔَﺎﻳﺎ ﻣِﻦْ ﺧَﻠْﻘِﻪِ. اﺻْﻄَﻔَﻰ ﻣِﻦَ اﻟْﻤَﻼَﺋِﻜَﺔِ ﺭُﺳُﻼً ﻭَﻣِﻦَ اﻟﻨَّﺎﺱِ ﺭُﺳُﻼً ﻭَاﺻْﻄَﻔَﻰ ﻣِﻦَ اﻟْﻜَﻼَﻡِ ﺫِﻛْﺮَﻩُ، ﻭَاﺻْﻄَﻔَﻰ ﻣِﻦَ اﻷَْﺭْﺽِ اﻟْﻤَﺴَﺎﺟِﺪَ. ﻭَاﺻْﻄَﻔَﻰ ﻣِﻦَ اﻟﺸُّﻬُﻮﺭِ ﺭَﻣَﻀَﺎﻥَ ﻭَاﻷَْﺷْﻬُﺮَ اﻟْﺤُﺮُﻡَ ﻭَاﺻْﻄَﻔَﻰ ﻣِﻦَ اﻷَْﻳَّﺎﻡِ ﻳَﻮْﻡَ اﻟْﺠُﻤُﻌَﺔِ ﻭَاﺻْﻄَﻔَﻰ ﻣِﻦَ اﻟﻠَّﻴَﺎﻟِﻲ ﻟَﻴْﻠَﺔَ اﻟْﻘَﺪْﺭِ ﻓَﻌَﻈِّﻤُﻮا ﻣَﺎ ﻋَﻈَّﻢَ اﻟﻠَّﻪُ.(تفسير إبن كثير:٤/١٣١)

     അല്ലാഹു ﷻ പറയുന്നു: "ആ വിശുദ്ധ മാസങ്ങളില്‍ നിങ്ങള്‍ സ്വന്തത്തോട് അതിക്രമം കാട്ടരുത്."
  (സൂറത്തു തൗബ) 

 മറ്റുള്ള മാസങ്ങളിലുള്ളതിനെക്കാൾ പവിത്രമായ മാസങ്ങളിൽ തെറ്റുകൾക്ക് കടുപ്പം കൂടുതലാണ്. ഹറമുകളിൽ തെറ്റിന്റെ ശിക്ഷ ഇരട്ടിക്കപ്പെടുന്നതു പോലെയാണത്.

 ഖതാദ(റ) പ്രസ്തുത ആയത്ത് വിശദീകരിച്ച് പറഞ്ഞു: ഏതവസരത്തിൽ
അതിക്രമം ചെയ്താലും അത് കാഠിന്യമുള്ളതാണെങ്കിലും, 
പവിത്രമായ മാസങ്ങളിൽ തെറ്റ് ചെയ്യുന്നതിന് മറ്റുള്ള മാസങ്ങളിലുള്ളതിനെക്കാൾ ശിക്ഷയുടെ കടുപ്പം ഏറുന്നതാണ്. അല്ലാഹു ﷻ അവൻ ഉദ്ദേശിക്കുന്നതിനെ ആദരിക്കും. സൃഷ്ടികളിൽ നിന്ന് പ്രത്യേക വിഭാഗത്തെ അവൻ തിരഞ്ഞെടുത്തു. മലക്കുകളിൽ നിന്നും, മനുഷ്യരിൽ നിന്നും ദൂതന്മാരെ അവൻ തിരഞ്ഞെടുത്തു. സംസാരങ്ങളിൽ നിന്ന് അവന്റെ ദിക്റിനെ (ഖുർആൻ) തിരഞ്ഞെടുത്തു. ഭൂമിയിൽ നിന്ന് പള്ളികളെ തിരഞ്ഞെടുത്തു. മാസങ്ങളിൽ നിന്ന് റമളാനിനെയും, മറ്റു പവിത്രമായ മാസങ്ങളെയും തിരഞ്ഞെടുത്തു. ദിവസങ്ങളിൽ നിന്ന് വെള്ളിയാഴ്ചയെ തിരഞ്ഞെടുത്തു. രാത്രികളിൽ നിന്ന് ലൈലതുൽ ഖദ്റിനെ തിരഞ്ഞെടുത്തു. അതിനാൽ അല്ലാഹു ﷻ ആദരിച്ച സർവ്വതിനെയും നിങ്ങൾ ആദരിക്കുക.
  (തഫ്സീർ ഇബ്നു കസീർ:4/131)

〰️〰️〰️〰️〰️〰️〰️〰️〰️〰️〰️‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎ 

*📍നിഷിദ്ധാവസ്ഥ കഠിനമായ മാസം* 

ﻋﻦ اﻟﺤﺴﻦ رحمه الله ﻗﺎﻝ: ﺇﻥ اﻟﻠﻪ اﻓﺘﺘﺢ اﻟﺴﻨﺔ ﺑﺸﻬﺮ ﺣﺮاﻡ ﻭﺧﺘﻤﻬﺎ ﺑﺸﻬﺮ ﺣﺮاﻡ ﻓﻠﻴﺲ ﺷﻬﺮ ﻓﻲ اﻟﺴﻨﺔ ﺑﻌﺪ ﺷﻬﺮ ﺭﻣﻀﺎﻥ ﺃﻋﻈﻢ ﻋﻨﺪ اﻟﻠﻪ ﻣﻦ اﻟﻤﺤﺮﻡ ﻭﻛﺎﻥ ﻳﺴﻤﻰ ﺷﻬﺮ اﻟﻠﻪ اﻷﺻﻢ ﻣﻦ ﺷﺪﺓ ﺗﺤﺮﻳﻤﻪ.
(لطائف المعارف:١/٣٤)

     ഹസന്‍ (റ) പറയുന്നു: ‘പവിത്രമായ ഒരു മാസം കൊണ്ട് അല്ലാഹു ﷻ വര്‍ഷം തുടങ്ങി. പവിത്രമായ മറ്റൊരു മാസം കൊണ്ട് വര്‍ഷം അവസാനിപ്പിക്കുകയും ചെയ്തു. റമളാന്‍ കഴിഞ്ഞാല്‍ പിന്നെ ആ കൊല്ലത്തില്‍ മുഹർറമിനേക്കാള്‍ അല്ലാഹുﷻവിങ്കല്‍ മഹത്തായ ഒരു മാസമില്ല. മുഹർറമിന് ‘അല്ലാഹുﷻവിന്റെ സര്‍വസുരക്ഷിതമായ മാസം’ എന്നും പേരുണ്ട്. കാരണം അതില്‍ നിഷിദ്ധാവസ്ഥ കഠിനമാണ്’ 
  (ലത്വാഇഫുല്‍ മആരിഫ്:1/34)

〰️〰️〰️〰️〰️〰️〰️〰️〰️〰️〰️‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎ 

*📍ഈ മാസങ്ങളിൽ തെറ്റ് ചെയ്താൽ*

ﻗﺎﻝ ﻋﻠﻲ ﺑﻦ ﺃﺑﻲ ﻃﻠﺤﺔ ﻋﻦ اﺑﻦ ﻋﺒﺎﺱ: اﺧﺘﺺ اﻟﻠﻪ ﺃﺭﺑﻌﺔ ﺃﺷﻬﺮ ﺟﻌﻠﻬﻦ ﺣﺮﻣﺎ ﻭﻋﻈﻢ ﺣﺮﻣﺎﺗﻬﻦ ﻭﺟﻌﻞ اﻟﺬﻧﺐ ﻓﻴﻬﻦ ﺃﻋﻈﻢ ﻭﺟﻌﻞ اﻟﻌﻤﻞ اﻟﺼﺎﻟﺢ ﻭاﻷﺟﺮ ﺃﻋﻈﻢ.. (لطائف المعارف)

     ഇബ്നുഅബ്ബാസ്(റ)വിൽ നിന്ന് അലിയ്യുബ്നു അബീത്വൽഹ(റ) ഉദ്ധരിക്കുന്നു: അല്ലാഹു ﷻ ഈ നാലു മാസങ്ങളെ (ദുൽഖഅ്ദ, ദുൽഹിജ്ജ, മുഹർറം, റജബ്) പ്രത്യേകമാക്കുകയും, അവകളെ പവിത്ര മാസങ്ങളാക്കുകയും, അവകളെ വലിയ ആദരവുള്ളതാക്കുകയും ചെയ്തു, അതിൽ ചെയ്യുന്ന പാപങ്ങളെ ഗൗരവുമുള്ളതാക്കുകയും, അതിൽ ചെയ്യുന്ന നന്മകളെ വലിയ പ്രതിഫലമുള്ളതാക്കുകയും ചെയ്തു.
  (ലത്വാഇഫുൽ മആരിഫ്)

〰️〰️〰️〰️〰️〰️〰️〰️〰️〰️〰️‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎ 

*📍'മുഹർ‌റം' : പേരിന് പിന്നിൽ*

قال السيد البكري رحمه الله: وإنما سمي محرما: لتحريم الجنة فيه على إبليس.(إعانة الطالبين) 

قال اسماعيل الحقي رحمه الله :أما المحرم فسمى بذلك لانهم كانوا يحرمون القتال فيه حتى ان أحدهم كان يظفر بقاتل أبيه او ابنه فلا يكلمه ولا يتعرض له.(روح البيان) 

     സയ്യിദുൽ ബക്റി (റ) പറയുന്നു: ഇബ്‌ലീസിന് സ്വർഗം ഹറാമായ മാസം എന്ന അടിസ്ഥാനത്തിലാണ് മുഹർ‌റം എന്ന പേര് വന്നത്.
  (ഇയാനത്ത്) 

 ഇസ്മാഈലുൽ ഹിഖി (റ) പറയുന്നു: ആ മാസത്തിൽ യുദ്ധം ഹറാമായി കണ്ടതിനാലാണ് മുഹർറം എന്ന പേര് വന്നത്. സ്വന്തം പിതാവിന്റെയോ, മകന്റെയോ കൊലയാളിയെ മുഹർ‌റം മാസത്തിൽ കൊല്ലാനുള്ള അവസരം കിട്ടിയാല്‍ പോലും അവരുടെ അടുക്കൽ പോവുകയോ സംസാരിക്കുകയോ ചെയ്യുമായിരുന്നില്ല. 
  (റൂഹുൽ ബയാൻ)

إرسال تعليق