ഫിഖ്ഹ് Quiz
Please fill the above data!
Points : 0
Name : Apu
Roll : 9
Total Questions:
Correct: | Wrong:
Attempt: | Percentage:
*സംശയവും ❓ മറുപടിയും✅*
➖➖➖➖➖➖➖➖➖➖
*സകാത്ത്, ഫിത്വർ സകാത്ത്*
➖➖➖➖➖➖➖➖➖
1. *നോട്ടിന്റെ സകാത്ത് എത്രയാണ്?*
മറുപടി: രണ്ടര ശതമാനം (നാൽപ്പതിലൊന്ന്)
2. *എത്ര രൂപ കയ്യിലുണ്ടെങ്കിലാണ് സകാത്ത് നിർബന്ധമാകുക?*
മറുപടി: 595 ഗ്രാം വെള്ളി വാങ്ങുനുള്ള തുക
3. *കച്ചവട മുതലിനിന്റെ സകാത്ത് എത്രയാണ്?*
മറുപടി: രണ്ടര ശതമാനം
4. *അത്രയും തുക കയ്യിൽ കിട്ടിയ ഉടനെ അതിന്റെ രണ്ടര ശതമാനം സകാത്ത് കൊടുക്കേണ്ടതുണ്ടോ?*
മറുപടി: ഇല്ല കയ്യിൽ വന്ന് ഒരു കൊല്ലം തികഞ്ഞതിന് ശേഷമാണ് നിർബന്ധമാവുക (അതിനിടക്ക് തുക കുറഞ്ഞു പോയാൽ പിന്നീട് എപ്പോയാണോ 595 ഗ്രാം വെള്ളി വാങ്ങാനുള്ള കാശ് കയ്യിൽ വരുന്നത് അന്നു മുതൽ വർഷം കണക്കാക്കിയാൽ മതി കച്ചവടമുതലിന് കച്ചവടം തുടങ്ങിയ ദിവസം മുതലാണ് കൊല്ലം കണക്കാക്കുക)
5. *കടത്തിന് സകാത്തുണ്ടോ?*
മറുപടി: കിട്ടുമെന്നുറപ്പുണ്ടെങ്കിൽ വർഷം തികയുമ്പോൾ സകാത്ത് കൊടുക്കണം ഉറപ്പില്ലെങ്കിൽ കിട്ടിയതിന് ശേഷം എത്രവർഷം കൊടുക്കാനുണ്ടോ അത്രയും വർഷത്തേത് ഒരുമിച്ച് കൊടുക്കണം (ഫത്ഹുൽ മുഈൻ)
6. *ആഭരണങ്ങൾക്ക് സകാത്തുണ്ടോ?*
മറുപടി: അണിയുന്ന ആഭരണങ്ങൾക്ക് സകാത്തില്ല
7. *സാധാരണ അണിയാറില്ല വിശേഷദിവസങ്ങളിൽ മാത്രം അണിയുന്നുണ്ടെങ്കിലോ?*
മറുപടി: എങ്കിലും സകാത്ത് കൊടുക്കേണ്ടതില്ല പണം ആവശ്യമായി വരുമ്പോൾ വിൽക്കാമെന്ന ഉദ്ദേശത്തോടെയോ മറ്റോ അണിയാതെ എടുത്തുവെക്കുമ്പോൾ മാത്രമേ സകാത്തുള്ളൂ അപ്പോഴാണ് അത് മുതൽ ആവുന്നത് അണിയാനുള്ള ഉദ്ദേശത്തോടെ അഴിച്ച് വെച്ചാലും ആഭരണം തന്നെ അത് കൊണ്ട് അതിന് സകാത്തില്ല (ഇആനത്ത് 2/155)
8. *സ്വർണ്ണത്തിന് സകാത്ത് എപ്പോഴാണ് കൊടുക്കേണ്ടത്?*
മറുപടി: വർഷം തികയുമ്പോൾ
9. *സകാത്ത് കൊടുക്കുമ്പോൾ നിയ്യത്ത് ചെയ്യണോ?*
മറുപടി: വേണം എങ്കിലേ സകാത്ത് വീടു
10. *എന്താണ് നിയ്യത്ത് ?*
മറുപടി: ഇത് എന്റെ മുതലിന്റെ സകാത്താണ് എന്നോ ഇത് എന്റെ ഫിത്വർ സകാത്ത് ആണ് എന്നോ കരുതണം (ഫിത്വർ സകാത്ത് കൊടുക്കുന്ന കുടുംബനാഥൻ ഇത് എന്റെയും ഞാൻ കൊടുക്കുന്ന നിർബന്ധമായവരുടെയും ഫിത്വർ സകാത്താണ് എന്ന് കരുതണം)
11. *എത്ര കിലോഗ്രാം അരിയാണ് കൊടുക്കേണ്ടത്?*
മറുപടി: ഒരാൾക്ക് 2.400 കിലോ ഗ്രാം (4 മുദ്ദാണ് കൊടുക്കേണ്ടത് സമസ്തയുടെ ഗ്രന്ഥങ്ങളിൽ ഒരു മുദ്ദ് = 600 ഗ്രാം എന്നാണ് കൊടുത്തിട്ടുള്ളത്)
12. *സ്ത്രീയുടെ സകാത്ത് ഭർത്താവ് കൊടുക്കണം ഭർത്താവിന്റെ പിതാവ് കൊടുത്താലും വീടില്ലേ?*
മറുപടി: വീടണമെങ്കിൽ ഭർത്താവ് വകാലത്താക്കണം (ഏൽപ്പിക്കണം)
13. *വ്യാജനായ ഒരു യാചകന് നാം അറിയാതെ സ്വദഖ ചെയ്താൽ കൂലി ലഭിക്കുമോ?*
മറുപടി: ലഭിക്കും അർഹതയില്ലാതെ യാചിക്കാൻ വന്ന അയാൾ കുറ്റക്കാരനാണെങ്കിലും സദുദ്ദേശത്തോടെ നാം കൊടുത്ത ദാനത്തിന് കൂലി ലഭിക്കുക തന്നെ ചെയ്യും എന്നാൽ വ്യാജനാണെന്നറിഞ്ഞാൽ കൊടുക്കാൻ പാടില്ല (ഇഹ്‌യാ ഉലൂമിദ്ധീൻ)
✍🏻അലി അഷ്ക്കർ