ഫിഖ്ഹ് Quiz
Please fill the above data!
Points : 0
Name : Apu
Roll : 9
Total Questions:
Correct: | Wrong:
Attempt: | Percentage:
ബാങ്കും ഇഖാമത്തും
? ബാങ്കിൽ 'ഹയ്യഅലസ്സ്വലാത്ത് ' എന്നതിലെ അവസാന അക്ഷരം പാടെ ഒഴിവാക്കി പറയാമോ ?
മറുപടി: അങ്ങനെ പറയാൻ പാടില്ല കാരണം 'ഹയ്യഅലസ്വലാത്ത് ' എന്നാൽ നിസ്കാരത്തിലേക്കു മുന്നിട്ടു വരൂ എന്നാണ് അവസാന അക്ഷരം ഒഴിവാക്കി 'ഹയ്യഅലസ്വലാ ' എന്നു മാത്രം പറഞ്ഞാൽ നരകത്തിലേക്കു വരൂ എന്നാണ് ആയതിനാൽ നിർത്തിപ്പറയുമ്പോൾ 'ഹയ്യഅലസ്വലാഹ് ' എന്നാണു പറയേണ്ടത് (ശർവാനി 1/473)
? ജമാഅത്തിനു വേണ്ടി വിളിക്കുന്ന ബാങ്കും ഇഖാമത്തും ജമാഅത്തിൽ പങ്കെടുക്കുന്നവർ കേൾക്കണമെന്ന നിർബന്ധമുണ്ടോ ?
മറുപടി: ബാങ്കും ഇഖാമത്തും മുഴുവനായി ഒരാളെങ്കിലും കേട്ടിരിക്കൽ നിർബന്ധമാണ് (തുഹ്ഫ 1/470)
? ബാങ്ക് പൂർണമായി കേൾക്കാത്തവർ കേട്ട ഭാഗത്തിനു മാത്രം ഇജാബത്ത് നൽകിയാൽ പോരെ ?
മറുപടി: കേട്ട ഭാഗത്തിനും കേൾക്കാത്ത ഭാഗത്തിനും ഉത്തരം നൽകൽ സുന്നത്താണ് (ഫത്ഹുൽ മുഈൻ 100)
? കിടന്നു കൊണ്ട് ബാങ്കിന് ഇജാബത്ത് നൽകാമോ ?
മറുപടി: കിടന്നു കൊണ്ട് ഇജാബത്ത് നൽകുന്നതിനു വിരോധമില്ല (ശർവാനി 1/478)
? ബാങ്ക് കൊടുക്കുന്ന സമയത്തും നിയമം ഇങ്ങനെ തന്നെയാണോ?
*ഉത്തരം* : അല്ല. ബാങ്ക് കൊടുക്കുന്ന വ്യക്തി അവൻ്റെ രണ്ട് ചൂണ്ടുവിരലുകൾ രണ്ട് ചെവിക്കുഴിയിൽ വെക്കൽ സുന്നത്തുണ്ട്. ചൂണ്ടുവിരൽ വെക്കൽ അസാധ്യമായാൽ മറ്റേതെങ്കിലും വിരൽ വെക്കൽ സുന്നത്തുണ്ട്.
(തുഹ്ഫ ശർവാനി സഹിതം: 1/469, ജമൽ:1/30,നിഹായ:1/4 11)
*ويسن جعل سبابتيه في صماخي لأذنيه فيه، فلو تعذر سبابتاه لنحو فقدهما اتجه جعل غيرهما من أصابعه،*
،(تحفة المحتاج مع حاشية الشرواني، ١/٤٦٩)
(حاشية الجمل ١/٣٠)
نهاية المحتاج،١/٤١١)
? ചിലയാളുകൾ ബാങ്കിനു ശേഷമുള്ള ദുആ കഴിഞ്ഞ ശേഷം 'ആയത്തുൽ കുർസിയ്യ് ' ഓതുന്നതു കേട്ടിട്ടുണ്ട് ഇങ്ങനെ ഓതുന്നതിനു വല്ല പ്രതിഫലവും ഉണ്ടോ ?
മറുപടി: ബാങ്കിന്റെയും ഇഖാമത്തിന്റെയുമിടയിൽ 'ആയത്തുൽ കുർസിയ്യ് ' ഓതൽ സുന്നത്താണ് (ഫത്ഹുൽ മുഈൻ 102)
? ബാങ്കു വിളിച്ചവൻ തന്നെ ഇഖാമത്തും വിളിക്കണം എന്നു നിർബന്ധമുണ്ടോ ?
മറുപടി: ബാങ്കു വിളിച്ചവൻ തന്നെ ഇഖാമത്തും വിളിക്കൽ സുന്നത്താണ് (ശർവാനി 1/483)
? ബാങ്ക് കൊടുക്കുന്നത് കേട്ടാൽ എന്തോ ചൊല്ലാനുണ്ടെന്ന് പറഞ്ഞു കേട്ടു ശരിയാണോ ?
A: അതെ ശരിയാണ്! ബാങ്ക് കേൾക്കുന്ന വേളയിൽ ആരങ്കിലും
مَرْحَبًا بِالقائِلِ عَدْلاً، مرحبا بالصَّلاةِ أَهْلًا
എന്ന് ചൊല്ലിയാൽ അവന് അല്ലാഹു ഒരു മില്യൺ നന്മകൾ രേഖപ്പെടുത്തും, അവന്റെ രണ്ട് മില്യൺ പാപങ്ങൾ അല്ലാഹു മാച്ച് കളയുകയും അവന്ന് രണ്ട് മില്യൺ പദവി ഉയർത്തുകയും ചെയ്യുന്നതാണ്.
(ഇആനത്ത് : 1/281)
(فوائد) ذكر في هامش مقامات الحريري ما نصه: من قال حين يسمع المؤذن مرحبا بالقائل عدلا، مرحبا بالصلاة أهلا. كتب الله له ألف ألف حسنة، ومحا عنه ألفي ألف سيئة، ورفع له ألفي ألف درجة.( إعانة الطالبين : ١/٢٨١)*كى عمر الباقوى كاركاد
? ബാങ്ക് വിളിക്കുന്ന അവസരത്തില്‍ വുദൂ നിസ്കാരം തുടങ്ങിയവ നിര്‍വഹിക്കാമോ?
A: ബാങ്ക് കേള്‍ക്കുമ്പോള്‍ അത് ശ്രദ്ധിച്ച് കേള്‍ക്കലും ഇജാബത് ചെയ്യലും സുന്നതാണ്. അവക്ക് തടസ്സമാവുന്ന മറ്റു പ്രവര്‍ത്തനങ്ങള്‍ ചെയ്യരുത്. ഹനഫീ മദ്ഹബ് പ്രകാരം ബാങ്കിനു ഇജാബത് ചെയ്യല്‍ നിര്‍ബന്ധമാണ്. ദിക്റ്, ഖുര്‍ആന്‍ പാരായണം, ഇല്‍മ് പഠിപ്പിക്കല്‍ തുടങ്ങി അത് പോലോത്ത കാര്യങ്ങളെല്ലാം നിര്‍ത്തി വെക്കല്‍ സുന്നതാണെന്ന് പണ്ഡിതര്‍ വിശദീകരിച്ചിട്ടുണ്ട്. ബാങ്കിന് ഇജാബത് ചെയ്യാതിരിക്കല്‍ കറാഹതുമാകുന്നു. വുദു, നിസ്കാരം എന്നിവ ഇജാബതിനു തടസ്സമാവുമെന്നതിനാല്‍ അവ ബാങ്ക് കഴിഞ്ഞതിനു ശേഷം നിര്‍വഹിക്കുന്നതാണ് നല്ലത് .
? ബാങ്ക് കേള്‍ക്കുമ്പോള്‍ ടൈപ്പ് ചെയ്യുക, സംസാരിക്കുക, മറ്റു വല്ല പ്രവര്‍ത്തനവും ചെയ്യുക ഇവ അനുവദനീയമാണോ?
A: ബാങ്ക് കേള്‍ക്കുമ്പോള്‍ അത് ശ്രദ്ധിച്ച് കേള്‍ക്കലും ഇജാബത് ചെയ്യലും സുന്നതാണ്. അവക്ക് തടസ്സമാവുന്ന മറ്റു പ്രവര്‍ത്തനങ്ങള്‍ ചെയ്യരുത്. ഹനഫീ മദ്ഹബ് പ്രകാരം ബാങ്കിനു ഇജാബത് ചെയ്യല്‍ നിര്‍ബന്ധമാണ്. ദിക്റ്, ഖുര്‍ആന്‍ പാരായണം, ഇല്‍മ് പഠിപ്പിക്കല്‍ തുടങ്ങി അത് പോലോത്ത കാര്യങ്ങളെല്ലാം നിര്‍ത്തി വെക്കല്‍ സുന്നതാണെന്ന് പണ്ഡിതര്‍ വിശദീകരിച്ചിട്ടുണ്ട്.
? സാറ്റ് ലൈറ്റ് ബാങ്കുകൾക്ക് ജവാബ് കൊടുക്കൽ സുന്നത്താണോ ?
A: ബാങ്ക് വിളിക്കുന്ന ആളുടെ ഉദ്ധേശത്തോടെയുള്ള ബാങ്കിന് ജവാബ് കൊടുക്കൽ സുന്നത്തുണ്ട്.
സാറ്റ്ലൈറ്റ് ബാങ്കുകൾ ഇത്തരത്തിൽ പെടുന്നു.(അഥവാ അത് തത്സമയം ലൗഡ് സംപീക്ർ പോലെ ശംബ്ദം അകലത്തേക്ക് എത്തിക്കുന്നു).
എന്നാൽ റെക്കോർഡ് ചെയ്യപ്പെടുകയും പിന്നീട് സ്വിച്ച് ഇടുമ്പോൾ ശബ്ദിക്കുകയും ചെയ്യുന്ന ബാങ്കിന് ജവാബ് സുന്നത്തില്ല.
മൊബൈൽ അലാരം ടേപ്പ് റിക്കാർഡ് തുടങ്ങിയവ ഇതിൽ പെടുന്നു.
? ബാങ്ക് കേൾക്കുമ്പോൾ സംസാരിക്കാൻ പാടില്ല എന്നു പറയുന്നത് എന്നുകൊണ്ടാണ്?
മറുപടി: ബാങ്ക് കേൾക്കുമ്പോൾ സംസാരിച്ചാൽ അന്ത്യം ചീത്തയാകുമെന്നു പറയപ്പെട്ടിട്ടുണ്ട് (ബുശ്റൽ കരീം 1/75)
? ഒരാൾ അല്ലാഹുവിനു വേണ്ടി ഒരു പള്ളി നിർമിച്ചാൽ അല്ലാഹു അവന്നു സ്വർഗത്തിൽ വീട് നൽകും എന്നാണല്ലോ എന്നാൽ ഒരു സംഘം ആളുകൾ ചേർന്ന് ഒരു പള്ളി നിർമിച്ചാലോ?
മറുപടി: ഓരോരുത്തർക്കും അല്ലാഹു ഓരോ ഭവനം നൽകും (ബിഗ് യ 63)
? ചോ :ഇഖാമതിന്നു ശേഷം വല്ല പ്രാര്‍ഥനയും സുന്നതുണ്ടോ?
_ഉ :ബാങ്കോ ഇഖാമതോ കൊടുത്ത് കഴിഞ്ഞാല്‍, റസൂല്‍ (സ)യുടെ മേല്‍ സ്വലാതും സലാമും ചൊല്ലലും ശേഷം അല്ലാഹുമ്മ റബ്ബ ഹാദിഹിദ്ദഅവതി..... എന്ന് തുടങ്ങുന്ന ദുആ ചെയ്യലും സുന്നതാണ്. ബാങ്കോ ഇഖാമതോ വിളിച്ചവനും അത് കേള്‍ക്കുന്നവര്‍ക്കും ഇത് സുന്നതാണ്.
?ചോ : ഇഖാമതിന്നു ശേഷം വല്ല പ്രാര്‍ഥനയും സുന്നതുണ്ടോ?
_ഉ : ബാങ്കോ ഇഖാമതോ കൊടുത്ത് കഴിഞ്ഞാല്‍, റസൂല്‍ (സ)യുടെ മേല്‍ സ്വലാതും സലാമും ചൊല്ലലും ശേഷം അല്ലാഹുമ്മ റബ്ബ ഹാദിഹിദ്ദഅവതി..... എന്ന് തുടങ്ങുന്ന ദുആ ചെയ്യലും സുന്നതാണ്. ബാങ്കോ ഇഖാമതോ വിളിച്ചവനും അത് കേള്‍ക്കുന്നവര്‍ക്കും ഇത് സുന്നതാണ്._
1. ബാങ്കും ഇഖാമത്തും ഈ സമുദായത്തിന്റെ പ്രത്യേകതയാണോ?
മറുപടി: അതേ, തിരുനബി (സ) യുടെ സമുദായത്തിന്റെ സവിശേഷതയാണ് (ഇആനത്ത്: 1/228)
2. *വുളൂഇല്ലാതെ ബാങ്കു കൊടുക്കാമോ?*
മറുപടി: അതേ, ബാങ്ക് സ്വഹീഹാകും പക്ഷേ, കറാഹത്തുണ്ട് (ശർഹുൽ മുഹദ്ദബ്: 3/110)
3. *ബാങ്കും ഇഖാമത്തും ചര്യയാക്കപ്പെട്ടതെന്നാണ്?*
മറുപടി: ഹിജ്റാബ്ദം ഒന്നാം വർഷം (ഇആനത്ത്: 1/228)
4. *ചില പ്രദേശങ്ങളിൽ ജുമുഅയുടെ ഒന്നാം ബാങ്ക് സമയമാകുന്നതിനു മുമ്പ് വിളിക്കാറുണ്ട് അതു സാധുവാണോ?*
മറുപടി: ജുമുഅയുടെ ഒന്നാം ബാങ്ക് സാധുവാകണമെങ്കിൽ ജുമുഅയുടെ സമയം പ്രവേശിക്കണം ളുഹ്റിന്റെ സമയമാണല്ലോ ജുമുഅയുടെ സമയം സമയത്തിനു മുമ്പ് പ്രസ്തുത ബാങ്ക് സാധുവല്ല റൗനഖ് എന്ന ഗ്രാമത്തിൽ പറഞ്ഞതിനു വിരുദ്ധം (തുഹ്ഫ: 1/477) റൗനഖ് എന്ന ഗ്രന്ഥത്തിന്റെ അവലംബിച്ചാവാൻ ചില പ്രദേശങ്ങളിൽ ജുമുഅയുടെ ബാങ്ക് സമയത്തിനു മുമ്പ് വിളിക്കുന്നത് പ്രസ്തുത ഗ്രന്ഥത്തിലെ അഭിപ്രായം ശാഫിഈ മദ്ഹബിനു വിരുദ്ധമാണ് അപ്രബല വീക്ഷണമാണ് (ശർഹു ബാഫള്ൽ: 1/219)
5. *അഞ്ചു വഖ്തിലെയും ബാങ്ക് സമയമാകുന്നതിനു മുമ്പ് വിളിക്കൽ നിഷിദ്ധമല്ലേ?*
മറുപടി: സുബ്ഹ് ബാങ്ക് ഒഴികെ മറ്റു ബാങ്കുകൾ സമയത്തിനു മുമ്പ് ബാങ്കിന്റെ കരുത്തോടെ വിളിക്കൽ നിഷിദ്ധമാണ് കാരണം ഫാസിദായ ഇബാദത്തുമായി ബന്ധപ്പെടലാണല്ലോ (നിഹായ: 1/479, ഖൽയൂബി: 1/130)
6. *ബാങ്കിൽ രണ്ടു 'ഹയ്യഅല' കളിൽ മുഖം തിരിക്കുന്ന ഏറ്റവും ശരിയായ രീതി എങ്ങനെ?*
മറുപടി: ഹയ്യഅലസ്സ്വലായുടെ രണ്ടു പ്രാവശ്യത്തിനു കൂടി വലത്തോട്ട് വലതു കവിൾ കൊണ്ട് ഒരു തിരിയലും അതുപോലെ ഹയ്യ അലൽ ഫലാഹിന്റെ രണ്ടു പ്രാവശ്യത്തിനു കൂടി ഇടത്തോട്ട് ഇടതു കവിൾതടം കൊണ്ട് ഒരു തിരിയലുമായി മൊത്തം രണ്ടു തിരിയലാണ് വേണ്ടത് (തുഹ്ഫ: 1/469, നിഹായ: 1/410, മുഗ്നി: 1/136)
7. *ബാങ്കിൽ 'മുഹമ്മദർറസൂലുല്ലാഹ് ' എന്നു കേൾക്കുമ്പോൾ ചിലർ എന്തോ ചൊല്ലുന്നത് കേൾക്കാം പ്രത്യേക ദിക്ർ ഉണ്ടോ?*
മറുപടി: ബാങ്ക് വിളിക്കുമ്പോൾ 'അശ്ഹദു അന്ന മുഹമ്മദർറസൂലുല്ലാഹ് ' എന്നു പറയുമ്പോൾ അതു കേൾക്കുന്നവർ 'മർഹബൻ ബി ഹബീബി വഖുർറതി ഐനീ മുഹമ്മദിബ്നി അബ്ദില്ലാഹ് ' എന്നു പറഞ്ഞശേഷം രണ്ടു കയ്യിന്റെ തള്ളവിരൽ ചുംബിച്ചു അവ കണ്ണിന്മേൽ വെച്ചാൽ കാഴ്ച നഷ്ടപ്പെടുകയോ കണ്ണിനു രോഗം വരുകയോ ഇല്ല (ഇആനത്ത്: 1/243)
8. *ബാങ്ക് വിളിക്കുന്നവൻ രണ്ടു ചുണ്ടുവിരൽ രണ്ടു ചെവിക്കുണ്ടിൽ വെക്കൽ സുന്നത്തുണ്ടല്ലോ ഈ സുന്നത്ത് ലൗഡ്സ്പീക്കർ ഉപയോഗിച്ചു ബാങ്ക് വിളിക്കുമ്പോഴും സുന്നത്തുണ്ടോ?*
മറുപടി: അതേ, സുന്നത്തുണ്ട് നബി (സ) യോടുള്ള ഇത്തിബാഇനും ബാങ്ക് കൊണ്ടുള്ള അറിയിപ്പ് കൂടുതൽ ശബ്ദത്തിലാക്കാനുമാണ് ചൂണ്ടുവിരൽ ചെവിക്കുണ്ടിൽ വെക്കുന്നത് (ശർവാനി:2/468)
9. *ബാങ്ക് വിളിക്കുമ്പോൾ രണ്ടു ഹയ്യഅലകളിൽ മാത്രം എന്തുകൊണ്ട് മുഖം തിരിക്കുന്നു?*
മറുപടി: രണ്ടു ഹയ്യഅലകൾ മനുഷ്യരോടുള്ള സംബോധനമാണ് അല്ലാത്തത് ദിക്റുകളും അതാണു ഹയ്യഅലകളിൽ മുഖം തിരിക്കുന്നത് (നിഹായ: 1/479)
10. *ഒന്നിലധികം ബാങ്ക് കേൾക്കുമ്പോൾ ഏതു ബാങ്കിനാണ് ഉത്തരം നൽകേണ്ടത്?*
മറുപടി: എല്ലാ ബാങ്കിനും ഉത്തരം നൽകൽ സുന്നത്തുണ്ട് എന്നാൽ ഒന്നാമത്തെ ബാങ്കിനു ശക്തമായ സുന്നത്തും അതിനു ഇജാബത്ത് ഒഴിവാക്കൽ കറാഹത്തുമാണ് (ശർഹുൽ മുഹദ്ദബ്: 3/120)
11. *ബാങ്കിന്റെ പദങ്ങളെ നീട്ടുന്നതിനുള്ള പരിധിയെത്ര?*
മറുപടി: അറബു ഭാഷയുടെ നിയമപ്രകാരം നീട്ടുകയെന്നതാണ് പരിധി നിയമവിരുദ്ധമായി നീട്ടരുത് നീട്ടിയാൽ അർത്ഥവ്യത്യാസം വരുത്തുകയോ അപകടമായ ആശയങ്ങൾ വരുത്തുകയോ ചെയ്താൽ അതു ഹറാമാകും അർത്ഥവ്യത്യാസം വന്നില്ലെങ്കിൽ നിയമവിരുദ്ധമായി നീട്ടൽ കറാഹത്താണ് (ശർഹുൽ ബാഫള്ൽ: 1/221)
12. *ബാങ്ക് വിളിയെന്നോ വാങ്ക് വിളിയെന്നോ പറയേണ്ടത്?*
മറുപടി: രണ്ടു പ്രയോഗവും ശരിയാണ് (ശബ്ദതാരാവലി, പേജ്: 1543)
13. *സുബ്ഹിന്റെ ബാങ്ക് സമയത്തിനു മുമ്പ് വിളിക്കാമെന്നു പറഞ്ഞല്ലോ സമയത്തിനു മുമ്പ് എന്നതിന്റെ ഉദ്ദേശ്യമേത്?*
മറുപടി: സുബ്ഹിന്റെ ബാങ്ക് രാത്രി പകുതിയായതു മുതൽ അനുവദനീയമാണ് (നിഹായ: 1/419)
14. *ബാങ്ക്, ഇഖാമത്ത് എന്നിവയ്ക്കു മുമ്പ് നബി (സ) യുടെയും കുടുംബത്തിന്റെയും മേൽ സ്വലാത്ത് സുന്നത്തുണ്ടോ?*
മറുപടി: നബി (സ) യുടെ മേൽ സ്വലാത്ത് സുന്നത്തുണ്ടെന്നു ഫുഖഹാക്കളിൽ ചിലർ പ്രസ്താവിച്ചിട്ടുണ്ട് (നബികുടുംബത്തിന്റെ മേൽ സ്വലാത്ത് സുന്നത്തില്ല) (ഇആനത്ത്: 1/242)
15. *ബാങ്കിന്റെയും ഇഖാമത്തിന്റെയും ശേഷം നബി (സ) യുടെ മേൽ സ്വലാത്തും സലാമും ചൊല്ലൽ ആർക്കെല്ലാമാണു സുന്നത്തുള്ളത്?*
മറുപടി: ബാങ്കും ഇഖാമത്തും നിർവഹിച്ചവർക്കും അതു കേട്ടവർക്കും
16. *സ്വലാത്തും സലാമും ചൊല്ലിയ ശേഷമാണോ അല്ലാഹുമ്മ റബ്ബഹാദിഹി.... എന്ന പ്രാർത്ഥന നിർവഹിക്കേണ്ടത്?*
മറുപടി: അതേ, ഈ പ്രാർത്ഥനയും ബാങ്കും ഇഖാമത്തും നിർവഹിച്ചവർക്കും കേട്ടവർക്കും സുന്നത്തുണ്ട് (നിഹായത്തു സൈൻ, പേജ്:96, ഫത്ഹുൽ മുഈൻ)
17. *ബാങ്കിന്റെ ശേഷമുള്ള സ്വലാത്തും സലാമും പ്രസിദ്ധ പ്രാർത്ഥനയും ജുമുഅയുടെ ഇമാമിനു സുന്നത്തില്ലെന്നു കേൾക്കുന്നു വസ്തുതയെന്ത്?*
മറുപടി: ജുമുഅയുടെ ഇമാമിനു പ്രസ്തുത കാര്യങ്ങൾ സുന്നത്തില്ല ഇഖാമത്ത് കഴിഞ്ഞ ഉടനെ നിസ്കാരത്തിൽ പ്രവേശിക്കുകയാണ് വേണ്ടത് (നിഹായത്തുസൈൻ, പേജ്: 96)
18. *നിസ്കാരം ഖളാ വീട്ടുമ്പോൾ ബാങ്ക് സുന്നത്തുണ്ടോ?*
മറുപടി: അതേ, ബാങ്കും, ഇഖാമത്തും സുന്നത്തുണ്ട് എന്നാൽ ഒന്നിലധികം നിസ്കാരം ഒരുമിച്ചു ഖളാ വീട്ടുമ്പോൾ ഒന്നാമത്തേതിനു ബാങ്കും ഇഖാമത്തും ബാക്കിയുള്ളതിനു ഇഖാമത്ത് മാത്രവും മതിയാകുന്നതാണ് (ശർഹുൽ മുഹദ്ദബ്: 3/90, തുഹ്ഫ: 1/497)
19. *അദാഉം ഖളാഉം ഒരുമിച്ചു നിസ്കരിക്കുകയാണെങ്കിലോ?*
മറുപടി: ആദ്യത്തേതിനു ബാങ്കും ഇഖാമത്തും രണ്ടാമത്തേതിനു ഇഖാമത്ത് മാത്രവും മതിയാകുന്നതാണ് (തുഹ്ഫ: 1/497)
20. *നിസ്കരിച്ചു കൊണ്ടിരിക്കേ സുബ്ഹി ബാങ്ക് കേൾക്കുകയും അങ്ങനെ ഇജാബത്തായി 'സ്വദഖ്ത വബരിർത' എന്നു പറയുകയും ചെയ്താൽ നിസ്കാരം ബാത്വിലാകുമോ?*
മറുപടി: അതേ, ബാത്വിലാകും അതു മനുഷ്യരോടുള്ള അഭിസംബോധനമായതുകൊണ്ടാണത് ഇജാബത്തിന്റെ മറ്റു പദങ്ങൾ നിസ്കാരത്തിൽ ചൊല്ലൽ കറാഹത്താണ് (മുഗ്നി: 1/141, ശർഹുൽ മുഹദ്ദബ്: 3/124)
21. *വുളൂ ചെയ്തുകൊണ്ടിരിക്കെ ബാങ്ക് കേട്ടാൽ വുളൂ നിർത്തി ബാങ്കിനു ഉത്തരം നൽകണോ?*
മറുപടി: വേണ്ട ഇജാബത്തിനു വേണ്ടി ഖുർആൻ പാരായണം, ദിക്ർ പ്രാർത്ഥന എന്നിവ നിർത്തണമെന്ന് ഫുഖഹാഅ് പഠിപ്പിച്ചിട്ടുണ്ട് (വുളൂ നിർത്തണമെന്നു പറഞ്ഞു കാണുന്നില്ല) (ഫത്ഹുൽ മുഈൻ, പേജ്: 101)
22. *കുളിമുറിയിൽ വെച്ച് ബാങ്കിനു ഇജാബത്ത് നൽകാമോ?*
മറുപടി: അതേ, അവിടെ വെച്ചും സുന്നത്തുതന്നെ കറാഹത്തില്ല (ഫത്ഹുൽ മുഈൻ, പേജ്: 101) കുളിമുറിയിൽ വെച്ച് വുളൂ ചെയ്യുന്നതിനും വിരോധമില്ല കുളിറൂമിന്റെ മറ്റൊരു ഭാഗത്ത് കക്കൂസാണെങ്കിലും കറാഹത്തില്ല
23. *മലമൂത്ര വിസർജ്യം നടത്തുന്നവൻ ബാങ്കിനു ഇജാബത്ത് നൽകുന്നതിന്റെ വിധിയെന്ത്?*
മറുപടി: കറാഹത്ത് അവയിൽനിന്നു വിരമിച്ച ശേഷം ഇജാബത്ത് നൽകൽ സുന്നത്തുണ്ട് (ഫത്ഹുൽ മുഈൻ, പേജ്: 101)
24. *നിസ്കാരത്തിനല്ലാതെ ബാങ്ക് സുന്നത്തുണ്ടോ?
മറുപടി: ഉണ്ട്, ദുഃഖിതൻ, പിശാച് ബാധയേറ്റവൻ, ദേഷ്യപ്പെട്ടവൻ, ദുസ്വഭാവി എന്നിവരുടെ കാതിലും പ്രസവിക്കപ്പെട്ട കുട്ടിയുടെ വലതു കാതിലും ബാങ്ക് കൊടുക്കൽ സുന്നത്തുണ്ട് തീപിടുത്തം സംഭവിക്കുമ്പോഴും ജിന്നുമോട്ടു കാട്ടുമ്പോഴും ഹലാലായ യാത്രക്കാരന്റെ പിന്നിലും ബാങ്ക് സുന്നത്തുണ്ട് (തുഹ്ഫ: 1/461)
25. ബാങ്ക് വിളിച്ച പള്ളിയിൽ വെച്ച് ജമാഅത്ത് നടത്തുമ്പോൾ ഇഖാമത്ത് മാത്രം കൊടുത്താൽ മതിയോ?ബാങ്ക് വിളിച്ച ഉടനെ വീട്ടിൽ വെച്ച് നമസ്കരിക്കുകയാണെങ്കിൽ ബാങ്കും ഇഖാമത്തും കൊടുക്കേണ്ടതുണ്ടോ? ഇഖാമത്ത് മാത്രം പോരെ?
ഉത്തരം:പള്ളിയിൽ വിളിച്ച ബാങ്ക് അവിടെ ഔദ്യോഗികമായി നിർവഹിക്കപ്പെടുന്ന ജമാഅത്തിനുള്ളതാണല്ലോ. ആ ബാങ്ക് കേട്ടയാൾ പ്രസ്തുത ജമാഅത്തിൽ പങ്കെടുക്കുന്നുണ്ടെങ്കിലാണ് ഇനി വേറെ ബാങ്ക് വിളിക്കൽ ആവശ്യമില്ലാത്തത്. അതിൽ പങ്കെടുക്കാതെ തനിച്ചു നിസ്ക്കരിക്കുന്നവർക്കും ജമാഅത്ത് നടത്തുന്നവർക്കും ബാങ്ക് വിളിക്കൽ സുന്നത്ത് തന്നെയാണ്. വീട്ടിൽ വെച്ച് തനിച്ചോ ജമാഅത്തായോ നിസ്ക്കരിക്കുന്നവർക്കും ബാങ്കും ഇഖാമതും സുന്നത്താണ്. പള്ളിയിലെ ജമാഅത്തിന്റെ ബാങ്ക് കേട്ടെന്ന് വെച്ച് ഇഖാമത് മാത്രം നടത്തിയാൽ പോരാ.
(തുഹ്ഫ - ശർവാനി സഹിതം: 1-463)