Pothu Pareeksha class 7 Fiqh Chapter 6 questions Quiz By madrasa Guide Quiz Burhan

Madrasa Guide
by Madrasa guide quiz Burhan

ഫിഖ്ഹ് Quiz

Please fill the above data!
Points :  0

Name : Apu

Roll : 9

Total Questions:

Correct: | Wrong:

Attempt: | Percentage:




സകാത്തിന്റെ അവകാശികൾ
🔘◄►◄< 🔰 >►◄►🔘
قَالَ تَعَالَى: إِنَّمَا الصَّدَقَاتُ لِلْفُقَرَاءِ وَالْمَسَاكِينِ وَالْعَامِلِينَ عَلَيْهَا وَالْمُؤَلَّفَةِ قُلُوبُهُمْ وَفِي الرِّقَابِ وَالْغَارِمِينَ وَفِي سَبِيلِ

اللهِ وَابْنِ السَّبِيلِ (التَّوْبَة).

സക്കാത്തിന്റെ അവകാശികൾ എട്ട് വിഭാഗമാണ്

ഫഖീർ : തന്റെയും താൻ ചിലവ് കൊടുക്കൽ വാജിബായവരുടെയും ചിലവിന്റെ പകുതി പോലും ലഭിക്കുന്ന വരുമാനമോ ഹലാലായ യോജിച്ച ജോലിയോ ഇല്ലാത്തവനാണ് ഫഖീർ

ഇബ്നു സബീൽ : ഹലാലായ യാത്ര

ചെയ്യുന്നവനും സകാത്തിലേക്ക് ആവശ്യമുള്ളവനുമായവൻ

ഫീ സബീലില്ല : പ്രതിഫലം വാങ്ങാതെ


രിഖാബ് : ശരിയായ രീതിയിൽ അടിമ മോചന കരാർ എഴുതപ്പെട്ട അടിമകൾ


സേവനമായി അള്ളാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നവർ

മുഅല്ലഫതു ഖുലൂബ് : പുതുതായി ഇസ്ലാമതം സ്വീകരിച്ചവർ


സക്കാത്തിൻ്റെ അവകാശികളുടെ ശർത്തുകൾ :

1- മുസ്ലിമാവുക

2- സ്വതന്ത്രനായിരിക്കുക

3 - ഹാഷിം മുത്തലിബ് കുടുംബത്തിൽ പെടാത്തവരായിരിക്കുക.

സ്വന്തം ആവശ്യത്തിനല്ലാതെ കടം വാങ്ങിയവർ, ആളളാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നവർ എന്നിവർക്ക് സാമ്പത്തികശേഷി ഉള്ളതോടെ സക്കാത്ത് വാങ്ങാവുന്നതാണ്


*“ദരിദ്രന്മാര്‍, സാധുക്കള്‍, സകാത്തുപ്രവര്‍ത്തകര്‍, പുതുമുസ്‌ലിം, മോചനപത്രം എഴുതിയ അടിമ, കടബാധിതര്‍, യോദ്ധാവ്‌, വഴിയാത്രക്കാര്‍ എന്നിവര്‍ക്ക്‌ മാത്രമാണു സകാത്ത്‌. ഇത്‌ അല്ലാഹുവിന്‍റെ നിര്‍ണയമത്രെ; അല്ലാഹു യുക്തിമാനും ജ്ഞാനിയും ആകുന്നു.” (അത്തൗബ 60).*

✍ സകാത്ത്‌ ആര്‍ക്കു നല്‍കണം എന്ന്‌ അല്ലാഹു തന്നെ നിര്‍ണയിച്ചു നല്‍കിയിട്ടുണ്ട്‌. ഇഷ്‌ടാനുസരണം ഇഷ്‌ടമുള്ളവരില്‍ ചെലവഴിക്കാന്‍ പഴുതില്ല...

*🔖 ദരിദ്രരും സാധുക്കളും ...*

തനിക്കും തന്റെ ആശ്രിതര്‍ക്കും ആവശ്യമായതിന്റെ ഒരുഭാഗം നിറവേറ്റുന്നതിനുള്ള വരുമാനമോ അനുയോജ്യമായ തൊഴിലോ ഇല്ലാത്തവനാണ്‌ ദരിദ്രന്‍ (ഫഖീര്‍) എന്നപരിധിയില്‍പെടുന്നത്‌ ...

*💰(1):* ഒരുപരിധിവരെ പറഞ്ഞാല്‍ മിസ്‌കീനും ഫഖീറും വ്യത്യാസമില്ല. മിസ്‌കീന്‍ (പാവങ്ങൾ) പണ്ഡിതര്‍ നിര്‍വ്വഹിച്ചത്‌ ഇപ്രകാരമാണ്‌...

*💰(2):* പത്തുരൂപ വേണ്ടിടത്ത്‌ എട്ടുരൂപ ഒക്കുന്നവന്‍. ജീവിതാവശ്യങ്ങളുടെ ഒരുഭാഗം നിറവേറ്റാന്‍ പര്യാപ്‌തമായ വരുമാനമോ അനുയോജ്യമായ തൊഴിലോ ഉണ്ടെങ്കിലും അതു തികയാത്തവരാണ്‌ മിസ്‌കീന്‍...

പ്രത്യക്ഷത്തില്‍ യാചനകളില്‍നിന്ന്‌ മാറിനിന്ന്‌ പുറംമോടിയില്‍ ദരിദ്രനല്ലെന്നുവരുത്താന്‍ മിസ്‌കീന്‍ ശ്രമിക്കും. മാന്യതയാണ്‌ അവരെയതിന്‌ പ്രേരിപ്പിക്കുന്നത്‌. ഇത്തരക്കാരെ വേണ്ടപോലെ പരിഗണിക്കണമെന്ന്‌ നബി ﷺ ആവശ്യപ്പെട്ടിട്ടുണ്ട്‌. അബൂഹുറൈറയില്‍നിന്ന്‌ നിവേദനം: ഒന്നോ രണ്ടോ കാരക്കയോ ഒന്നോ രണ്ടോ പിടി ആഹാരമോ ലഭിച്ചാല്‍ തിരിച്ചു പോകുന്നവനല്ല മിസ്‌കീന്‍.” ജനങ്ങളോടവന്‍ കിണഞ്ഞ്‌ ചോദിക്കുകയില്ല എന്നര്‍ത്ഥം...

*💰(3):* വിദ്യാഭ്യാസ യോഗ്യതയോ സമൂഹത്തിലെ ഉന്നത സ്ഥാനമാനങ്ങളോ ഈ ഗണങ്ങളില്‍ ഉള്‍പ്പെടുന്നതിന്‌ തടസ്സമാവുന്നില്ല. ഭംഗിക്ക്‌ വേണ്ടി ആഭരണങ്ങള്‍ ധരിക്കുന്നതും നല്ലവസ്‌ത്രം അണിയുന്നതും അയോഗ്യതല്ല...

*💰(4):* ഫഖീറോ മിസ്‌കീനോ ആണെന്ന്‌ വാദിച്ച്‌ ഒരാള്‍ സകാത്ത്‌ മുതലിന്‌ അവകാശവാദം ഉന്നയിച്ചാല്‍ വാദം അംഗീകരിച്ച്‌ സകാത്ത്‌ അയാള്‍ക്ക്‌ നല്‍കാവുന്നതാണ്‌. സത്യം ചെയ്യിക്കേണ്ട ആവശ്യമില്ല...

*💰(5):* സമ്പത്തുള്ളവനായി നേരത്തെ അറിയപ്പെട്ട വ്യക്തി സമ്പത്ത് ‌നശിച്ചുപോയതായി വാദിച്ചാല്‍ തെളിവു സമര്‍പ്പിക്കുന്ന പക്ഷം അദ്ദേഹത്തെ അംഗീകരിക്കാവുന്നതും അയാള്‍ക്ക്‌ സകാത്ത്‌ നല്‍കാവുന്നതും ആണ്‌...

*💰(6):* ഒരാള്‍ക്ക്‌ സകാത്ത്‌ നല്‍കാനാവുന്ന അളവില്‍ സമ്പത്തുണ്ടാവുകയും അത്‌ അയാള്‍ക്കും ആശ്രിതര്‍ക്കും ചെലവിന്‌ തികയാതിരിക്കുകയും ചെയ്‌താല്‍ ആസമ്പത്തിന്റെ സകാത്ത്‌ കൊടുക്കലോടുകൂടെ മറ്റുള്ളവര്‍ നല്‍കുന്ന സകാത്ത്‌ കൈപറ്റാവുന്നതും ആണ്‌. അയാളില്‍ നിന്ന്‌ സകാത്ത്‌ വിഹിതമായി ശേഖരിച്ച സമ്പത്ത്‌, അര്‍ഹനാണ്‌ എന്നനിലക്ക്‌ അയാള്‍ക്ക്‌ തന്നെ തിരിച്ചുനല്‍കാന്‍ പോലും ഇമാമിന്‌ അര്‍ഹതയുണ്ട്‌ എന്ന്‌ പണ്ഡിതന്മാര്‍ വിവരിച്ചിട്ടുണ്ട്‌...

💶 സകാത്ത്‌ കൊടുക്കാന്‍ അര്‍ഹതയുള്ളവന്‍ എല്ലാം ഗനിയ്യ്‌ (ധനികന്‍) ആണെന്നും അവര്‍ക്ക്‌ ഒരുനിലക്കും സകാത്ത്‌ വാങ്ങാന്‍ അര്‍ഹതയില്ലെന്നും സകാത്ത്‌ വാങ്ങാന്‍ മാത്രം അര്‍ഹതപ്പെട്ടവരാണ്‌ മിസ്‌കീന്‍ എന്നുമുള്ള ആധുനിക കാലത്തെ ചിലരുടെ അഭിപ്രായം പ്രാമാണിക നിബന്ധനയില്ല...

*​🔖 സകാത്ത്‌ വകുപ്പിലെ ജോലിക്കാര്‍​ ...*

💰 ഇമാമോ അദ്ദേഹത്തിന്റെ പ്രതിനിധിയോ സകാത്ത്‌ പിരിക്കുമ്പോള്‍ നിയമിക്കുന്നവരാണ്‌ സകാത്തിന്റെ ജോലിക്കാര്‍. ഇസ്‌ലാമികഭരണം നിലനില്‍ക്കുന്നിടത്താണ്‌ ഇത്തരം സംവിധാനംഉണ്ടാവുക. സകാത്ത്‌ പിരിച്ചെടുക്കാന്‍ വേണ്ടി നിയോഗിക്കപ്പെടുന്ന ഈവിഭാഗത്തിന്‌ സമ്പന്നനാണെങ്കില്‍പോലും സകാത്തിന്‌ അര്‍ഹതയുണ്ട്‌...

*🔖 പുതുമുസ്‌ലിം​ ...*

 ഹൃദയം ഇണക്കപ്പെട്ടവര്‍ എന്നതിന്റെ വിവക്ഷ മനോവീര്യം കുറഞ്ഞ പുതുവിശ്വാസികള്‍ക്ക്‌ സകാത്ത്‌ വിഹിതം നല്‍കാവുന്നതാണെന്നാണ്‌. സകാത്ത്‌ വിതരണത്തിലൂടെ അയാളുമായി ബന്ധപ്പെട്ടവരെയും ഇസ്‌ലാമിലേക്ക്‌ അടുപ്പിക്കുക എന്ന ലക്ഷ്യമാണ്‌ ഇക്കൂട്ടര്‍ക്ക്‌ വിഹിതം നിര്‍ണ്ണയിച്ചതിനു പിന്നില്‍...

💎 ഇസ്‌ലാമിലേക്കു ആളുകളെ ആകര്‍ഷിക്കുവാന്‍ വേണ്ടി സമ്പത്തു കൊണ്ട്‌ സ്വാധീനിക്കുക എന്ന ഒരു നിലപാട്‌ ഇസ്‌ലാമിന് അന്യമാണ്‌. ചൂഷണോന്മുഖമായ സംവിധാനങ്ങള്‍ ഒരിക്കലും ഇസ്‌ലാം അംഗീകരിക്കുന്നില്ല. മതത്തിലേക്ക്‌ കടന്നു വരുമ്പോള്‍ തനിക്കതുവരെയുണ്ടായിരുന്നതെല്ലാം ഉപേക്ഷിച്ചു വരുന്നവര്‍ക്ക്‌ ഒരു കൈതാങ്ങ്‌ ആയിട്ട്‌ കൂടിയാണ്‌ സകാത്ത്‌ നിര്‍ണയിക്കപ്പെടുന്നത്‌. അല്ലാതെ അപ്പവും അന്നവും നല്‍കി വിശ്വാസംവെപ്പിക്കുക എന്നരീതി ഇസ്‌ലാമില്‍ ഇല്ല തന്നെ...

അമുസ്‌ലിമിന്‌ സകാത്ത്‌ നല്‍കിയാല്‍ സ്വീകാര്യമല്ല എന്ന പൊതുതത്വം തീര്‍ച്ചയായും പാലിക്കപ്പെടണം...




Post a Comment