Samastha Madrasa Class 3 Thareeq Chapter 2 Quiz By Madrasa Guide Quiz Burhan

Madrasa Guide
madrasa guide

താരീഖ് Quiz

Please fill the above data!
Points :  0

Name : Apu

Roll : 9

Total Questions:

Correct: | Wrong:

Attempt: | Percentage:



ഒരു അത്ഭുത കുഞ്ഞിന്റെ ജനനം 571 ഏപ്രിൽ 21 റബീഉൽ അവ്വൽ 12 തിങ്കളാഴ്ച രാവ് പ്രഭാതത്തോട് അടുത്ത സമയം മക്കയിൽ ഒരു കുഞ്ഞു ജനിച്ചു ഖുറൈശി ഗോത്രത്തിലെ അബ്ദുൽ മുത്തലിബ് മകൻ അബ്ദുല്ലയാണ് ആ കുഞ്ഞിന്റെ പിതാവ്. മാതാവ് ബനു സുഹ്റ ഗോത്രത്തിലെ വഹാബിന്റെ മകൾ ആമിനാബീവിയും. കുഞ്ഞി പിറക്കുന്നതിന്റെ ഏഴ് മാസങ്ങൾക്കു മുമ്പ് പിതാവ് അബ്ദുല്ല മരണപ്പെട്ടു. ജനന വാർത്തയറിഞ്ഞ പിതാമഹൻ അബ്ദുൽ മുത്തലിബ് ഏറിയ സന്തോഷിച്ചു കുട്ടിയെ പരിശുദ്ധ കഅ്ബയിൽ കൊണ്ടുപോയി അല്ലാഹുവിനെ സ്തുതിച്ചു ദുആ ചെയ്തു. ഏഴാം ദിവസം അഖീഖത് അറുത്തു. ഖുറൈശികളെ ക്ഷണിച്ചു സദ്യ നൽകി മുഹമ്മദ് എന്ന പേര് വിളിക്കുകയും ചെയ്തു അവസാനത്തെ പ്രവാചകർ മുഹമ്മദ് നബി ആയിരുന്നു ആ കുഞ്ഞ്. നബി തങ്ങളുടെ ജനനസമയം പല അത്ഭുതങ്ങളും ഉണ്ടായിട്ടുണ്ട്. ഭൂമുഖത്തുള്ള ബിംബങ്ങളിൽ എല്ലാം തലകുത്തി വീണു. അനു സിറാൻ ചക്രവർത്തിയുടെ സിംഹാസനം പൊളിഞ്ഞു തരിപ്പണമായി പേർഷ്യക്കാർ ആരാധിച്ചിരുന്ന തീ അണഞ്ഞു പോയി ഇറാനിലെ സാവ തടാകം വറ്റിവരണ്ടു സമാവാത് താഴ്വരയിൽ സമുദ്ര സമാനമായ ജലപ്രവാഹം ഉണ്ടായി.

Post a Comment