AKHLAQ Quiz
Please fill the above data!
Points : 0
Name : Apu
Roll : 9
Total Questions:
Correct: | Wrong:
Attempt: | Percentage:
ഒരു ദിവസം ലുക്മാൻ ഹക്കീം (റ) വിനോട് ഉമ്മ എന്താണ് പറഞ്ഞതെന്ന് നിങ്ങൾക്കറിയാമോ?
നീ ഇന്ന് വൈകുന്നേരം വീട്ടിൽ വരുമ്പോൾ സ്വർഗ്ഗത്തിലെ മണ്ണ് കൊണ്ടുവരണം എന്ന് ഉമ്മ മകനോട് പറഞ്ഞു.
അതിന് മകൻ ചെയ്തത് എന്താണെന്ന് അറിയാമോ ഉടനെ മകൻ ഉമ്മയുടെ കാൽപാദത്തിന്റെ താഴ്ഭാഗത്തുനിന്ന് അല്പം മണ്ണെടുത്തു ഉമ്മയോട് പറഞ്ഞു ഇതാ സ്വർഗ്ഗത്തിലെ മണ്ണ്.
കൂട്ടുകാർക്ക് ഇതിന്റെ മനസ്സിലായോ മാതാവിന്റെ സ്വർഗ്ഗം. ഉമ്മയുടെ കാൽ സ്വർഗം ലഭിക്കണമെങ്കിൽ ഒരുപാട് കഷ്ടപ്പെടണം. അതിന് കൂടുതൽ അവരെ ഇഷ്ടപ്പെടുകയും ചെയ്യണം. അവരുടെ ഇഷ്ടം സമ്പാദിക്കണമെങ്കിൽ അവർക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യണം. അങ്ങനെ മാതാപിതാക്കളുടെ ഇഷ്ടം സമ്പാദിച്ചവർ രണ്ട് ലോകത്തും വലിയ സ്ഥാനത്ത് എത്തും. അങ്ങനെ വലിയ സ്ഥലത്ത് എത്തിയ ഒരു മഹാനാണ് ഇമാം നവവി തങ്ങൾ അവിടുത്തെ കഥ കേട്ടിട്ടില്ലേ. ഉമ്മ ഒരു ക്ലാസ്സ് വെള്ളം കൊണ്ടുവരാൻ ആവശ്യപ്പെട്ടു. അർദ്ധരാത്രിയിൽ സമയം. മകൻ വെള്ളം കൊണ്ടുവന്നപ്പോഴേക്കും ഉമ്മ ഉറങ്ങിപ്പോയി. അമ്മയെ ഉണർത്തുന്നത് ശരിയല്ലെന്ന് മനസ്സിലാക്കി മകൻ വെള്ളവുമായി ഉമ്മയുടെ അടുത്ത് നിന്നു. ഏറെ സമയം കഴിഞ്ഞാണ് ഉമ്മ ഉണർന്നത്. കണ്ണ് തുറന്നു നോക്കുമ്പോൾ തന്റെ മകൻ വെള്ളവുമായി തന്റെ അടുത്തു നിൽക്കുന്നതാണ് കണ്ടത് ഉമ്മ മകനോട് ചോദിച്ചു മോനെ നീ ഇതുവരെ ഉറങ്ങാതെ നിൽക്കുകയായിരുന്നോ?
മകന്റെ മറുപടി അതേ ഉമ്മയെ ഉണർത്തുന്നത് ശരിയെന്ന് മനസ്സിലാക്കി ഞാനിവിടെ നിന്നതാണ്.
ഒന്ന് മനസ്സറിഞ്ഞ് ദുആ ചെയ്തു അല്ലാഹുവേ എന്റെ ഈ ഓമന മകനെ നീ നന്നാക്കണമേ
ആ പ്രാർത്ഥനയാണ് ഇമാം നവവി തങ്ങളെ വലിയ മഹാൻ ആക്കിയത്.
അമ്മയെ പോലെ തന്നെയാണ് നമ്മുടെ ഉപ്പയും ഇരുവരും നമുക്ക് വേണ്ടി ഏറെ കഷ്ടപ്പെട്ടവരാണ് അവരെ ബഹുമാനിക്കണം അനുസരിക്കണം അവരോട് ഗൗരവത്തിൽ സംസാരിക്കരുത് ഇഷ്ടമില്ലാത്ത ഒരു വാക്ക് പോലും പറയരുത് അവർക്ക് വേണ്ടി എപ്പോഴും പ്രാർത്ഥിക്കണം.
മാതാപിതാക്കൾ മക്കൾക്കെതിരെ നടത്തുന്ന പ്രാർത്ഥനക്ക് തീർച്ചയായും ഉത്തരം ലഭിക്കുമെന്ന് നബി തങ്ങൾ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് നാം അവരോട് സംസാരിക്കുമ്പോൾ വളരെ ശ്രദ്ധിച്ചു മാനത്തോടു കൂടെ സംസാരിക്കണം. അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ