Class 6 Fiqh Chapter 9 Quiz By Madrasa Guide Quiz burhan

Madrasa Guide
Published from Blogger Prime Android App

ഫിഖ്ഹ് Quiz

Please fill the above data!
Points : 0

Name : Apu

Roll : 9

Total Questions:

Correct: | Wrong:

Attempt: | Percentage:



            ളുഹാ നിസ്കാരം


روى الشيخان عن أبي هريرة رضي الله عنه قال:
*أوصَانٖي خَليلٖي صلى الله عليه و سلم بِثَلَاثٍ، صِيامِ ثلَاثةِ أيّٰامٍ مِن كُلِّ شَهرٍ و رَكَعَتيِ الضُّحٰى وَ أنْ أُوتِرَ قَبْلَ أنْ أنَامَ*


*ളുഹാ നിസ്കാരം ഏറ്റവും ചുരുങ്ങിയത് 2 റക്അതാണ്, അധികരിച്ചത് 8 റക്അതും. ഓരോ ഈ രണ്ട് റക്അതിന് ശേഷവും സലാം വീട്ടലാണ് സുന്നത്ത്.*

*ളുഹാ നിസ്കാരത്തിന്റെ സമയം സൂര്യൻ ഉദിച്ച് ഒരു കുന്തത്തിന്റെ ഖദ്റ് (ഏകദേശം 20 മിനുട്ട്) കഴിഞ്ഞത് മുതൽ സൂര്യൻ നേരെ മദ്ധ്യത്തിലെത്തുന്നതു വരെയാണ്. പകലിനെ നാല് ഭാഗമാക്കിയാൽ അതിന്റെ ഒന്നാം ഭാഗം കഴിയുന്ന സമയമാണ് ഏറ്റവും ശ്രേഷ്ഠമായ സമയം.*

ളുഹാ നിസ്കാരത്തിൽ ഓതേണ്ട സൂറതുകൾ-
*ഒന്നാം റക്അതിൽ*
*سورة وَ الشَّمْسِ و الكَافِرُونَ*
*രണ്ടാം റക്അതിൽ*
*سورة وَ الضُّحٰى وَ الإِخْلَاص*

*എട്ട് റക്അത് നിസ്കരിക്കുന്നെങ്കിൽ ആദ്യ രണ്ട് റക്അതിൽ ഈ രൂപത്തിലും ബാക്കിയുള്ളവയിൽ الكَافِرُنَ، الإخْلَاص ഉം ഓതുക.*

നിസ്കാര ശേഷം ഈ ദുആഅ് ചൊല്ലുക-

*اللّٰهُمَّ إنَّ الضُّحَاءَ ضُحَائُكَ، وَالبَهَاءَ بَهَائُكَ، وَالجَمالَ جمَالُكَ، والقُوَّةَ قُوَّتُكَ، وَالقُدْرةَ قُدْرتُكَ، والعِصْمةَ عِصْمَتُكَ. اللّٰهُمَّ إنْ كَانَ رِزْقٖي فِى السَّمَاءِ فَأَنْزِلْهُ، وَ إِنْ كَانَ فِى الأَرْضِ فَأَخْرِجْهُ، وَ إِنْ كَانَ مُعْسِرًا فَيَسِّرْهُ، وَ إِنْ كَانَ حَرَامًا فَطَهِّرْهُ، وَ إنْ كانَ بَعِيدًا فَقَرِّبْهُ بِحَقِّ ضُحَائِكَ وَبَهَائِكَ وَجَمَالِكَ وَقُوَّتِكَ وَقُدْرَتِكَ. آتِنِي مَا آتَيْتَ عِبَادَكَ الصّٰالِحٖينَ*


ശേഷം-

*رَبِّ اغْفِرْلٖي وَارْحَمْنٖي وَتُبْ عَلَيَّ إِنَّكَ أَنْتَ التَّوّٰابُ الرَّحِيمُ.*


_(100 / 40 വട്ടം)_


*فتح المعين ١٠٧*
*إعانة الطالبين ١/٢٩٥*
*تحفة مع الشرواني ٢/٢٣١*

___________________________

محبكم مدلاج الحميدي السعدي الأفضلي راجيا منكم التفضل بالدعاء الخالص في هذا الشهر الكريم


🔰ളുഹാ നിസ്കാരം🔰*

സമയം: സൂര്യന്‍ ഉദിച്ച് അല്‍പം ഉയര്‍ന്നത് മുതൽ (സുമാര്‍ ഇരുപത് മിനിറ്റ്) ളുഹ്റിന്റെ സമയം തുടങ്ങുന്നത് വരേയാണ് ളുഹായുടെ സമയം. ഏറ്റവും ശ്രേഷ്ഠമായ സമയം പകലിന്റെ നാലിലൊരു ഭാഗം കഴിഞ്ഞാലാണ്. (ഏകദേശം 9:30മണി). ളുഹായില്‍ കുറഞ്ഞത് രണ്ടും, കൂടിയത് എട്ടുമാണെന്ന അഭിപ്രായമാണ് ഫുഖഹാഅ് രേഖപ്പെടുത്തിയിട്ടുള്ളത്. എട്ടാണ് ഏറ്റവും ശ്രേഷ്ഠം. പന്ത്രണ്ട് വരെ വര്‍ധിപ്പിക്കാം (ഫത്ഹുല്‍ മുഇൗന്‍).

ളഹാ നിസ്കാരത്തിന്റെ മഹത്വം പ്രധിപാദിക്കുന്ന നിരവധി ഹദീസുകൾ വന്നിട്ടുണ്ട്. ചിലത് കാണുക.


*360 പേർക്ക് സ്വദഖ ചെയ്ത പ്രതിഫലം*

ﻋَﻦْ ﺃَﺑِﻲ ﺫَﺭٍّ، ﻋَﻦِ اﻟﻨَّﺒِﻲِّ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ، ﺃَﻧَّﻪُ ﻗَﺎﻝَ: «ﻳُﺼْﺒِﺢُ ﻋَﻠَﻰ ﻛُﻞِّ ﺳُﻼَﻣَﻰ ﻣِﻦْ ﺃَﺣَﺪِﻛُﻢْ ﺻَﺪَﻗَﺔٌ، ﻓَﻜُﻞُّ ﺗَﺴْﺒِﻴﺤَﺔٍ ﺻَﺪَﻗَﺔٌ، ﻭَﻛُﻞُّ ﺗَﺤْﻤِﻴﺪَﺓٍ ﺻَﺪَﻗَﺔٌ، ﻭَﻛُﻞُّ ﺗَﻬْﻠِﻴﻠَﺔٍ ﺻَﺪَﻗَﺔٌ، ﻭَﻛُﻞُّ ﺗَﻜْﺒِﻴﺮَﺓٍ ﺻَﺪَﻗَﺔٌ، ﻭَﺃَﻣْﺮٌ ﺑِﺎﻟْﻤَﻌْﺮُﻭﻑِ ﺻَﺪَﻗَﺔٌ، ﻭَﻧَﻬْﻲٌ ﻋَﻦِ اﻟْﻤُﻨْﻜَﺮِ ﺻَﺪَﻗَﺔٌ، ﻭَﻳُﺠْﺰِﺉُ ﻣِﻦْ ﺫَﻟِﻚَ ﺭَﻛْﻌَﺘَﺎﻥِ ﻳَﺮْﻛَﻌُﻬُﻤَﺎ ﻣِﻦَ اﻟﻀُّﺤَﻰ 
(صحيح مسلم: ١١٨١)


അബുദർറി(റ)ൽ നിന്നു നിവേദനം: നബിﷺപറഞ്ഞു: നിങ്ങളിൽ ഒരാളിൽ നിന്നുള്ള എല്ലാ എല്ലുകൾക്കും കെണിപ്പുകൾക്കും സ്വദഖ ആവശ്യമാണ്. എല്ലാ തസ്ബീഹുകളും സ്വദഖയാണ്. എല്ലാ തഹ്‌മീദും സ്വദഖയാണ്.
എല്ലാ തഹ്‌ലീലും സ്വദഖയാണ്.
നന്മ കല്പിക്കുന്നതും
 തിന്മയെ വിലക്കലും സ്വദഖയാണ്.
ളുഹായുടെ രണ്ട് റക്അത്തുകൾ അതിനുമതിയാകും.
(മുസ്‌ലിം: 1181)

👉 ഈ ഹദീസ് വിശദീകരിച്ച പണ്ഡിതന്മാർ പറയുന്നു:
മനുഷ്യ ശരീരത്തിൽ മൊത്തം 360 എല്ലുകളും, കെണിപ്പുകളുമാനുള്ളത്. 
"ഓരോ എല്ലുകൾക്കുമുള്ള സ്വദഖയുടെ പ്രതിഫലം ലഭിക്കാൻ ളുഹാ നിസ്കാരം മതി" എന്ന് പറഞ്ഞാൽ ളുഹാ നിസ്കരിച്ചാൽ 360 സ്വദഖ ചെയ്ത നന്മ അവനിക്ക് ലഭിക്കുമെന്നാണ്.

*ശഹീദിന്റെ പ്രതിഫലം*

 عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ : أَوْصَانِي خَلِيلِي بِثَلَاثٍ لا أَدَعُهُنَّ حَتَّى أَمُوتَ : صَوْمِ ثَلاثَةِ أَيَّامٍ مِنْ كُلِّ شَهْرٍ ، وَصَلاةِ الضُّحَى ، وَنَوْمٍ عَلَى وِتْرٍ.
(صحيح البخاري :١١٧٨, ومسلم:٧٢١)


അബൂഹുറൈറ(റ) പറയുന്നു: "എന്റെ ഖലീലായ മുത്ത്നബിﷺ എന്നോട് മൂന്ന് കാര്യങ്ങൾ വസ്വിയ്യത്ത് ചെയ്തു. മരണം വരെ ഞാൻ അത് ഒഴിവാക്കുകയില്ല.
1-എല്ലാ മാസവും മൂന്ന് ദിവസം നോമ്പ് എടുക്കുക
2- ളുഹാ നിസ്കരിക്കുക
3- വിത്റ് നിസ്കരിച്ച് ഉറങ്ങുക.
(ബുഖാരി:1178, മുസ്‌ലിം:721)

عن اﺑْﻦ ﻋُﻤَﺮَ رضي الله عنه ﻳَﻘُﻮﻝُ: ﺳَﻤِﻌْﺖُ اﻟﻨَّﺒِﻲَّ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﻳَﻘُﻮﻝُ: «ﻣَﻦْ ﺻَﻠَّﻰ اﻟﻀُّﺤَﻰ، ﻭَﺻَﺎﻡَ ﺛَﻼَﺛَﺔَ ﺃَﻳَّﺎﻡٍ ﻣِﻦَ اﻟﺸَّﻬْﺮِ، ﻭَﻟَﻢْ ﻳَﺘْﺮُﻙِ اﻟْﻮِﺗْﺮَ ﻓِﻲ ﺣَﻀَﺮٍ ﻭَﻻَ ﺳَﻔَﺮٍ، ﻛُﺘِﺐَ ﻟَﻪُ ﺃَﺟْﺮُ ﺷَﻬِﻴﺪٍ».
(حلية الأولياء:٤/٣٣٢)



അബ്ദുല്ലാഹിബ്നു ഉമർ(റ) നിവേദനം ചെയ്യുന്നു: നബിﷺ തങ്ങൾ ഇപ്രകാരം പറയുന്നതായി ഞാൻ കേട്ടു:" ഒരാൾ ളുഹാ (പതിവായി) നിസ്കരിക്കുകയും, (എല്ലാ) മാസവും മൂന്ന് ദിവസം നോമ്പെടുക്കുകയും, നാട്ടിലും യാത്രയിലും വിത്റ്നിസ്കാരം മുടക്കാതെ പതിവാക്കുകയും ചെയ്താൽ അല്ലാഹു അവന്ന് ശഹീദിന്റെ പ്രതിഫലം രേഖപ്പെടുത്തുന്നതാണ്.”
(ഹിൽയതുൽ ഔലിയാഅ്‌:4/332)

*സ്വര്‍ഗത്തില്‍ ഒരു സ്വര്‍ണ സൗധം*

ﻋَﻦْ ﺃَﻧَﺲِ ﺑْﻦِ ﻣَﺎﻟِﻚٍ، ﻗَﺎﻝَ ﺳَﻤِﻌْﺖُ ﺭَﺳُﻮﻝ اﻟﻠَّﻪِ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﻳَﻘُﻮﻝُ: «ﻣَﻦْ ﺻَﻠَّﻰ اﻟﻀُّﺤَﻰ ﺛِﻨْﺘَﻲْ ﻋَﺸْﺮَﺓَ ﺭَﻛْﻌَﺔً، ﺑَﻨَﻰ اﻟﻠَّﻪُ ﻟَﻪُ ﻗَﺼْﺮًا ﻣِﻦْ ﺫَﻫَﺐٍ ﻓِﻲ اﻟْﺠَﻨَّﺔِ. (سنن إبن ماجة :١٣٨٠)


അനസ്(റ)വില്‍ നിന്ന്, നബിﷺ പറയുന്നത് ഞാന്‍ കേട്ടു: "ഒരാള്‍ പന്ത്രണ്ട് റക്അത്ത് ളുഹാ നിസ്‌കരിച്ചാല്‍ സ്വര്‍ഗത്തില്‍ ഒരു സ്വര്‍ണ സൗധം അയാള്‍ക്ക് അല്ലാഹു നിര്‍മിച്ച് നല്‍കും (തുര്‍മുദി, ഇബ്‌നുമാജ)

*പാപങ്ങൾ പൊറുക്കപ്പെടുന്നു*

ﻋَﻦْ ﺃَﺑِﻲ ﻫُﺮَﻳْﺮَﺓَ رضي الله عنه، ﻗَﺎﻝَ: ﻗَﺎﻝَ ﺭَﺳُﻮﻝُ اﻟﻠَّﻪِ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ: «ﻣَﻦْ ﺣَﺎﻓَﻆَ ﻋَﻠَﻰ ﺷُﻔْﻌَﺔِ اﻟﻀُّﺤَﻰ، ﻏُﻔِﺮَﺕْ ﻟَﻪُ ﺫُﻧُﻮﺑُﻪُ ﻭَﺇِﻥْ ﻛَﺎﻧَﺖْ ﻣِﺜْﻞَ ﺯَﺑَﺪِ اﻟْﺒَﺤْﺮِ. (سنن إبن ماجة :١٣٨٢)
അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺപറഞ്ഞു: "ആരെങ്കിലും ളുഹായുടെ രണ്ട് റക്അത്ത് പതിവാക്കിയാൽ അവന്റെ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്. അത് കടലിലെ തിരമാലകളോളമുണ്ടെങ്കിലും ശരി. (ഇബ്നുമാജ:1382)

👉ളുഹായില്‍ ‘വശ്ശംസി, വള്ളുഹാ വല്ലൈലി’ എന്നീ സൂറത്തുകള്‍ ഓതല്‍ സുന്നത്താണ്. കാഫിറൂനയും ഇഖ്‌ലാസും ഓതാമെന്നും ചില റിപ്പോര്‍ട്ടുകളില്‍ കാണാം (ഫത്ഹുൽ മുഈൻ).



Post a Comment