Class 5 Fiqh Chapter 10 Quiz By Madrasa Guide Quiz Burhan

Madrasa Guide
by Quiz burhan

ഫിഖ്ഹ് quiz

Please fill the above data!
Points : 0

Name : Apu

Roll : 9

Total Questions:

Correct: | Wrong:

Attempt: | Percentage:



ഫർള് നിസ്കാരത്തിന് 14 ഫർളുകൾ ഉണ്ട്. അതിൽ വാചകമായി പറയേണ്ടതും, പ്രാവർത്തികമാക്കേണ്ടതും, മനസ്സുകൊണ്ട് കരുതേണ്ടതുമായ ഫർളുകളും ഉണ്ട്.അവയെ മൂന്നായി തിരിക്കാം.


1. ഫിഅ് ലിയായ ഫർളുകളും 
2. കൗലിയായ ഫർളുകളും
3. ഖൽബിയായ ഫർളും


 നിസ്കാരത്തിലെ ഒന്നാമത്തെ ഫർളാണ് നീയത്. നിയ്യത്ത് നാവുകൊണ്ട് ഉച്ചരിക്കൽ സുന്നത്തും മനസ്സുകൊണ്ട് നിർബന്ധവുമായ കാര്യമാണ്. നിയ്യത്തിൽ കളുടെ എണ്ണം, അദാഅ്,ഖളാഅ്, അല്ലാഹുവിനുവേണ്ടി എന്ന് പറയൽ, ഖിബ് ലക്ക് മുന്നിട്ട്,എന്നിവ പറയലും കരുതലും സുന്നത്താണ്. എന്നാൽ പറന്നു നിസ്കാരങ്ങളുടെ നിയ്യത്തിൽ മൂന്നു കാര്യം നിർബന്ധവും ബാക്കിയുള്ള കാര്യങ്ങൾ സുന്നത്തുമാണ്.

ഫർള് നിസ്ക‌ാരത്തിൽ നിർബന്ധമായ മൂന്ന് കാര്യങ്ങൾ


1. ഞാൻ നിസ്ക്കരിക്കുന്നു എന്ന് കരുതൽ

2. ഇന്നെ നിസ്കാരമാണ് എന്ന് കരുതൽ

3. ഫർളാണ് എന്ന് കരുതൽ

മുത് ലഖ് അല്ലാത്ത നിസ്‌കാരത്തിൽ നിർബന്ധമായ രണ്ട് കാര്യങ്ങൾ


 1. ഞാൻ നിസ്കരിക്കുന്നു എന്നും 

2. ഇന്നെ നിസ്കാരം ആണെന്നും 

 മുത് ലഖായ നിസ്‌കാരത്തിൽ നിർബന്ധമായത് ഒറ്റ കാര്യം മാത്രമാണ്. 


1. ഞാൻ നിസ്കരിക്കുന്നു എന്ന് മാത്രം കരുതിയാൽ മതി.

 എല്ലാ അമലുകളും സ്വീകാര്യമാകുന്നത് നിയ്യത്തുകളെ കൊണ്ടാണ്. 

 ഏത് അമലുകൾ എടുക്കുകയാണെങ്കിലും എല്ലാറ്റിനും നിയ്യത്തായിരിക്കും ഒന്നാമത്. ഹജ്ജിന്റെ കർമ്മങ്ങളിൽ ഒന്നാമത്തേത് നിയ്യത്ത് നിസ്കാരത്തിന്റെ കർമ്മങ്ങളിൽ ഒന്നാമത്തേത് നീയത് തയമ്മുമിന്റെ കർമ്മങ്ങളിൽ ഒന്നാമത്തേത് നിയ്യത്ത്. സക്കാത്തിന്റെ കർമ്മങ്ങളിൽ ഒന്നാമത്തേത് നിയ്യത്ത്. നീയത്തുണ്ടെങ്കിലേ കർമ്മം ശരിയാകു...

 അല്ലാഹു നമ്മുടെ അമലുകൾ സ്വീകരിക്കട്ടെ ആമീൻ

Post a Comment