First Post ▸ Daily Muslim Adkar നിത്വജീവിതത്തിൽ ചെയ്യേണ്ട കാര്യങ്ങൾ by Madrasa Guide
Madrasa Guide
First Post ▸ Daily Muslim Adkar നിത്വജീവിതത്തിൽ ചെയ്യേണ്ട കാര്യങ്ങൾ by Madrasa Guide ഭക്ഷണം തികയില്ല എന്ന് ഭയപ്പെട്ടാൽ സൂറത്തുൽ ഖുറൈശ് ഓതി ഊതുക. ബറകത്ത് വർദ്ധിക്കും. ᐉ വാതിൽ അടക്കുമ്പോൾ ബിസ്മി ചൊല്ലുക. ᐉ സ്വുബ്ഹിയുടെ മുമ്പത്തെ രണ്ട് റകഅത്തിന് ശേഷം വലത് ഭാഗത്തേക്ക് ചരിഞ്ഞ് കിടക്കലും ആ സമയം ഖബറിലെ കിടത്തത്തെ ഓർക്കലും اَللَّهُمَّ رَبَّ جِبْرِيلَ وَمِيكاَئِيل وَإِسْرَافِيلَ وَمُحَمَّدٍ صلي الله عليه وسلم اَجِرْنِي مِنَ النَّار എന്ന് പറയലും സുന്നത്താണ്. ᐉ വീട്ടിൽ പ്രവേശിക്കുമ്പോൾ വലത് കാലും വീട്ടിൽ നിന്നിറങ്ങുമ്പോൾ ഇടത് കാലുമാണ് ആദ്യം വെക്കേണ്ടത്. ᐉ വീട്ടിൽ നിന്നിറങ്ങുമ്പോൾ بِسْمِ اللَّهِ تَوَكَّلْتُ عَلَي اللَّهِ لاَحَوْلَ وَلاَقُوَّةَ اِلاَّ بِاللَّه എന്ന് പറയാൻ മറക്കാതിരിക്കുക. ᐉ ചെരുപ്പ് ധരിക്കുമ്പോൾ ആദ്യം വലത് കാലിലും അഴിക്കുമ്പോൾ ഇടത് കാലിൽ നിന്നുമാണ് സുന്നത്ത്. ᐉ മുൻഭാഗത്ത് തുപ്പൽ കറാഹത്താണ്. ᐉ അന്യരെ കുറ്റം പറയാനോ കേൾക്കാനോ പാടില്ല. അത്തരം ഒരുമിച്ച് ചേരലിൽ നിന്ന് ഒഴിവാകുക. ᐉ സ്വുബ്ഹി, മഗ്രിബ് എന്നീ നിസ്ക്കാരങ്ങൾക്കു ശേഷം, اَللَّهُمَّ اَجِرْنِي مِنَ النَّار എന്ന് 7 തവണ ചൊല്ലുക. ᐉ സൂറത്തുൽ വാഖിഅ രാത്രിയിൽ പതിവാക്കുക. ഐശ്വര്യം ലഭിക്കും. ദാരിദ്ര്യം ഇല്ലാതാകും. ᐉ സൂറത്തുൽ മുൽക് പതിവാക…