ഏതൊക്കെ device-കളിൽ WebApp പ്രവർത്തിക്കും?
- ഓപ്പറേറ്റിംഗ് സിസ്റ്റം: ആൻഡ്രോയിഡ്, iOS, വിൻഡോസ് തുടങ്ങിയ എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും WebApp-കൾ പ്രവർത്തിക്കും.
- ബ്രൗസറുകൾ: Google Chrome, Safari, Mozilla Firefox, Opera, Edge തുടങ്ങിയ എല്ലാ ബ്രൗസറുകളും WebApp-നെ പിന്തുണയ്ക്കുന്നു.
എന്തൊക്കെയാണ് WebApp ന്റെ മറ്റു സവിശേഷതകൾ
WebApp-കൾ സാധാരണ വെബ്സൈറ്റുകളെക്കാൾ കൂടുതൽ സൗകര്യങ്ങളും പ്രവർത്തനക്ഷമതയും നൽകുന്നു. ഇവ വെബ് ബ്രൗസർ വഴി പ്രവർത്തിക്കുന്നു, അതിനാൽ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യേണ്ട ആവശ്യമില്ല. WebApp-കൾ ലളിതവും വേഗത്തിൽ ഉപയോഗിക്കാനാവുന്നതുമാണ്. WebApp-കൾ എപ്പോഴും ഏറ്റവും പുതിയ പതിപ്പായിരിക്കും, കാരണം ഇത് വെബ് സെർവറിൽ നിന്നാണ് നേരിട്ട് പ്രവർത്തിക്കുന്നത്. WebApp-കൾക്ക് ഓൺലൈനിലും (ഇന്റർനെറ്റ് കണക്ഷൻ ഉണ്ടെങ്കിൽ) ഓഫ്‌ലൈനിലും പ്രവർത്തിക്കാനാകും.
സ്മാർട്ട്ഫോണുകൾ, കമ്പ്യൂട്ടറുകൾ, ടാബ്‌ലെറ്റുകൾ, സ്മാർട്ട് ടിവികൾ തുടങ്ങിയ എല്ലാത്തരം ഡിവൈസുകളിലും WebApp പ്രവർത്തിക്കും.
എളുപ്പത്തിൽ WebApp എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം
ഇനി നമുക്ക് നിങ്ങളുടെ പ്രിയപ്പെട്ട മദ്രസ ഗൈഡ് വെബ് അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം, ഈ കാണുന്ന സ്ക്രീൻഷോട്ട് നോക്കിയും ടെക്സ്റ്റുകൾ വായിച്ചു മനസ്സിലാക്കാം