Exam Quiz
Please fill the above data!
Points : 0
Name : Apu
Roll : 9
Total Questions:
Correct: | Wrong:
Attempt: | Percentage:
പിശാചിന്റെ മിത്രങ്ങൾ എന്ന നാലാം ക്ലാസിലെ അഖ്ലാഖ് നാലാം പാഠത്തിൽ ധൂർത്തടിക്കുന്നവരെ കുറിച്ചാണ് പറയുന്നത്.
പിശാചിന്റെ മിത്രങ്ങളാണ് ആരാണെന്ന് നിങ്ങൾക്കറിയാമോ?
അത് ധൂർത്തടിക്കുന്ന വിഭാഗമാണ്. അനാവശ്യമായി ധനം ചിലവഴിക്കലാണ് ധൂർത്ത്.
വിവാഹങ്ങളിലും ആഘോഷങ്ങളിലും ധൂർത്തടിക്കുന്നവരെ നമുക്കിടയിൽ ധാരാളം കാണാം. ധൂർത്തടിക്കുന്നത് പിശാചിന്റെ സ്വഭാവത്തിൽ പെട്ടതാണ്.ധൂർത്തടിക്കുന്നവർ ചിന്തിക്കേണ്ട ഒരു കാര്യമുണ്ട് ഒരു നേരത്തെ ആഹാരത്തിനു വേണ്ടി കുപ്പത്തൊട്ടിൽ ചുറ്റും തിക്കും തിരക്കും കൂട്ടുന്ന മനുഷ്യരെ കാണേണ്ടതുണ്ട് .
ഒരു നേരത്തെ വിശപ്പടക്കാൻ വേണ്ടിയാണ് എല്ലാവരും അധ്വാനിക്കുന്നത്. പക്ഷേ അത് ആർഭാടത്തിനും എത്ര ഓടിക്കോ വേണ്ടി ആകരുത്.
നമുക്ക് സമ്പത്ത് തന്നത് അല്ലാഹുവാണ് അവന്റെ നിയമങ്ങൾ പാലിച്ചു മാത്രമേ അത് കൈകാര്യം ചെയ്യാവൂ.....
അവൻ തന്ന അനുഗ്രഹം നല്ല രീതിയിൽ ചിലവഴിച്ചില്ലെങ്കിൽ തന്ന അനുഗ്രഹം അവനെ തിരിച്ചെടുക്കാൻ കഴിയും അതും നമ്മൾ ഓർക്കേണ്ടതുണ്ട്.
അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ഒരിക്കലും എണ്ണിത്തിട്ടപ്പെടുത്താൻ നമുക്ക് കഴിയില്ല. നബി തങ്ങൾ പറഞ്ഞു : ഉളൂ ചെയ്യുന്ന വെള്ളത്തിൽ പോലും ഇസ്റാഫ് പാടില്ല. ഒഴുകുന്ന പുഴയിൽ നിന്ന് വുളു ചെയ്യുകയാണെങ്കിൽ പോലും വെള്ളം കൂടുതൽ എടുക്കരുത്.
ഭക്ഷണം വസ്ത്രം കരണ്ട് വീട്ടുപകരണങ്ങൾ എല്ലാവരും നാം മിതത്വം പാലിക്കണം. അനാവശ്യമായ വസ്ത്രം വാങ്ങുകയും ഉപയോഗിക്കാതിരിക്കുകയും നമ്മുടെ പതിവാണ്. അതിന് പുറമേ ഭക്ഷണവും അനാവശ്യമായി ഭക്ഷണം വലിച്ചുവാരി തിന്നുന്ന വരും ഉണ്ട്.
അല്ലാഹു അവന്റെ പരിശുദ്ധമായ ഖുർആൻ പറയുന്നുണ്ട് : നിങ്ങൾ തിന്നുക കുടിക്കുക നിങ്ങൾ അമിതമാക്കരുത് നിശ്ചയം അല്ലാഹു അമിതമാക്കുന്നവരെ ഇഷ്ടപ്പെടുകയില്ല.
പോലെ ഒഴിവാക്കേണ്ട മറ്റൊരു സ്വഭാവം തന്നെയാണ് പിശുക്കും അതിന്റെ പിന്നിൽ പ്രവർത്തിക്കുന്നതും പിശാച് തന്നെയാണ്.
അല്ലാഹു നമുക്ക് നൽകിയ അനുഗ്രഹം നമ്മൾ മറന്നു ജീവിക്കരുത്. കണ്ണിന്റെ വിലയറിയുന്നത് നഷ്ടപ്പെടുമ്പോഴാണ് അല്ലാഹു കാത്തുരക്ഷിക്കട്ടെ ആമീൻ