Class 5 Fiqh Chapter 11 quiz

Madrasa Guide
Class5 Fiqh By Madrasa Guide,Quiz Burhan

Fiqh Quiz

Please fill the above data!
Point :  0

Name : Apu

Roll : 9

Total Questions:

Correct: | Wrong:

Attempt: | Percentage:

📌 (2) തക്ബീറത്തുൽ ഇഹ്റാം  


   നിസ്കാരത്തിന്റെ രണ്ടാമത്തെ ഫർളാണ് തക്ബീറത്തുൽ ഇഹ്റാം...

നിസ്കാരത്തിൻ്റെ ആരംഭം قولي (വാക്കാലുള്ള) ഈ റുക്ന് കൊണ്ടാണ്. ഇവിടെ *الله أكبر* എന്ന് നാവ് കൊണ്ട് പറയലാണ് നിർബന്ധം. രണ്ടു കൈകൾ ഉയർത്തി കെട്ടൽ സുന്നത്തായ കാര്യമാണ്...

 അപ്പോൾ ഒരാൾ നാവ് കൊണ്ട് ഒന്നും മിണ്ടാതെ കൈകൾ ഉയർത്തി കെട്ടിയാൽ തക്ബീറത്തുൽ ഇഹ്റാം ആവില്ല. നിസ്കാരം തുടങ്ങുക തന്നെയില്ല... 

 നേരെമറിച്ച് ഒരാൾ കൈകൾ ഉയർത്തി കെട്ടാതെ നിസ്കാരത്തിന്റെ നിയ്യത്ത് കരുതി *الله أكبر* എന്ന് പറഞ്ഞാൽ അത് തക്ബീറത്തുൽ ഇഹ്റാമാകുകയും അത് കൊണ്ട് നിസ്കാരം തുടങ്ങുകയും ചെയ്യും...



 ഇവിടെ നിർബന്ധമാകുന്നത് മൂന്ന് കാര്യങ്ങളാണ്...

*1)* നിയ്യത്തിനോട് ചേർത്തികൊണ്ട് തന്നെ തക്ബീറത്തുൽ ഇഹ്റാമിനെ കൊണ്ടു വരുക

*2)* മറ്റു തടസ്സങ്ങൾ ഇല്ലായെങ്കിൽ തക്ബീറത്തുൽ ഇഹ്റാം  സ്വന്തം ശരീരത്തെ കേൾപ്പിക്കുക

*3)* തക്ബീറത്തുൽ ഇഹ്റാമിൽ *الله أكبر* എന്ന് നാവ് കൊണ്ട് പറയുക. 
(ഇവിടെ  *الله الأكبر* എന്ന് പറയാനും പറ്റും. 
എന്നാൽ أكبر الله, الرحمن أكبر, الله كبير പോലെയുള്ളവ മതിയാകൂല)


*📌 തക്ബീറത്തുൽ ഇഹ്റാം (മൂന്നാം ഭാഗം)*

 തക്ബീറത്തുൽ ഇഹ്റാമിലെ സുന്നത്തുകൾ:

*1)* റാഅ് എന്ന അക്ഷരത്തിന് സുകൂൻ നൽകി اَللّٰهُ اَكْبَرْ എന്ന് പറയുക.

*2)* രണ്ട് കൈപത്തികളെയും തുറന്നു പിടിച്ചു കൊണ്ട് ചുമലുകൾക്കു നേരെ ഉയർത്തുക.

*3)* തക്ബീറത്തുൽ ഇഹ്റാമും കൈ ഉയർത്തലും ഒരുമിച്ചു തുടങ്ങുകയും ഒന്നിച്ച് അവസാനിപ്പിക്കുകയും ചെയ്യുക.  الله أكبر ലെ اَ പറയുമ്പോൾ കൈകൾ ഉയർത്താൻ തുടങ്ങുകയും رْ പറയുമ്പോൾ കൈ ഉയർത്തൽ അവസാനിക്കുകയും വേണം...




തക്ബീറത്തുൽ ഇഹ്റാമിലെ സുന്നത്തുകൾ: (ബാക്കി)

*4)* തക്ബീറത്തുൽ ഇഹ്റാമിൽ ഉയർത്തിയ കൈകൾ നെഞ്ചിന് താഴെയായും പൊക്കിളിനു മുകളിലായി കെട്ടിവെക്കുക. (വലതുകൈകൊണ്ട് ഇടതുകൈയുടെ മണിബന്ധത്തിൽ പിടിച്ചു കൊണ്ടാണ് കെട്ടിവെക്കേണ്ടത്)

*5)* ഇമാം തക്ബീറത്തുൽ ഇഹ്റാം (നിസ്കാരത്തിലെ മറ്റു തക്ബീറുകളെയും) ഉറക്കെ ചൊല്ലുക.

[തക്ബീർ ഉറക്കെ ചൊല്ലുമ്പോൾ പിന്നിലുള്ളവരെ കേൾപ്പിക്കുക എന്ന
നിയ്യത്തോടെ മാത്രം ആകരുത്. (മറിച്ച് ദിക്റ് ചൊല്ലുന്നു എന്ന കരുതൽ വേണം)]

*6)* നിയ്യത്തിനും തക്ബീറിനും മുമ്പ് സുജൂദിന്റെ സ്ഥാനത്തേക്ക് നോക്കുക.



   എന്ത് കൊണ്ടാണ് നിസ്കാരത്തിലെ ആദ്യ തക്ബീറിന്  തക്ബീറത്തുൽ ഇഹ്റാം എന്ന് പറയുന്നത്..?

 നിസ്കാരത്തിന് മുമ്പ് അനുവദിക്കപ്പെട്ട പല കാര്യങ്ങളും (തിന്നൽ, സംസാരം പോലെ) ഈ തക്ബീറ് കൊണ്ട് ഹറാമായതുകൊണ്ടാണ് ഇതിന് തക്ബീറത്തുൽ ഇഹ്റാം എന്ന് പറയുന്നത്...

 എന്നാൽ ബാക്കിയുള്ള തക്ബീറുകൾക്ക് تَكْبِيرَةُ الْاَنتِقَالْ
(പോയി വരവിന്റെ തക്ബീർ) എന്നാണ് പറയുന്നത്. റുകൂഇൽ നിന്ന് ഉയരുമ്പോൾ ഒഴികെ ബാക്കി എല്ലാ കുനിയലിലും ഉയരലിലും *الله أكبر* എന്ന് പറയൽ സുന്നത്താണ്...


   കൈകൾ ഉയർത്തേണ്ടത് എങ്ങനെ..?

തക്ബീറത്തുൽ ഇഹ്റാമിൽ ഇരു കൈകളും ചുമലുകൾക്കു നേരെ ഉയർത്തൽ സുന്നത്താണ്... 
തള്ളവിരലുകൾ കാതുവള്ളി (കാതിൽ കമ്മലിടുന്ന ഭാഗം) യുടെ നേരെയും മറ്റു വിരലുകൾ ചെവിയുടെ മുകൾ ഭാഗത്തിന് നേരെയും കൈപള്ളകൾ തോളിനു നേരെയും വരുന്ന രീതിയിലാണ് രണ്ടു കൈകളും ഉയർത്തേണ്ടത്...

 റുകൂഇലേക്ക് പോകുമ്പോഴും, റുകൂഇൽ നിന്ന് ഉയരുമ്പോഴും, ഒന്നാം അത്തഹിയ്യാത്തിൽ നിന്ന് എഴുന്നേറ്റ് മൂന്നാം റക്അത്തിലേക്ക് നിൽകുമ്പോഴും ഇപ്രകാരം കൈകൾ ഉയർത്തൽ സുന്നത്താണ്...

 എന്നാൽ ഒന്നാം റക്അത്തിലെയും  മൂന്നാം റക്അത്തിലെയും രണ്ടാം സുജൂദിൽ നിന്നും എഴുന്നേറ്റു അടുത്ത റക്അത്തുകളിലേക്ക് നിൽക്കുമ്പോൾ കൈ ഉയർത്തൽ സുന്നത്തില്ല.




*📌 തക്ബീറത്തുൽ ഇഹ്റാം 

   കൈകൾ ഉയർത്തേണ്ടത് എങ്ങനെ..?

തക്ബീറത്തുൽ ഇഹ്റാമിൽ ഇരു കൈകളും ചുമലുകൾക്കു നേരെ ഉയർത്തൽ സുന്നത്താണ്... 
തള്ളവിരലുകൾ കാതുവള്ളി (കാതിൽ കമ്മലിടുന്ന ഭാഗം) യുടെ നേരെയും മറ്റു വിരലുകൾ ചെവിയുടെ മുകൾ ഭാഗത്തിന് നേരെയും കൈപള്ളകൾ തോളിനു നേരെയും വരുന്ന രീതിയിലാണ് രണ്ടു കൈകളും ഉയർത്തേണ്ടത്...

 റുകൂഇലേക്ക് പോകുമ്പോഴും, റുകൂഇൽ നിന്ന് ഉയരുമ്പോഴും, ഒന്നാം അത്തഹിയ്യാത്തിൽ നിന്ന് എഴുന്നേറ്റ് മൂന്നാം റക്അത്തിലേക്ക് നിൽകുമ്പോഴും ഇപ്രകാരം കൈകൾ ഉയർത്തൽ സുന്നത്താണ്...

 എന്നാൽ ഒന്നാം റക്അത്തിലെയും  മൂന്നാം റക്അത്തിലെയും രണ്ടാം സുജൂദിൽ നിന്നും എഴുന്നേറ്റു അടുത്ത റക്അത്തുകളിലേക്ക് നിൽക്കുമ്പോൾ കൈ ഉയർത്തൽ സുന്നത്തില്ല.



   തക്ബീർ അറിയാത്ത പുതുവിശ്വാസികളെ പോലുള്ളവർ എന്താണ് ചെയ്യേണ്ടത്..?

തക്ബീർ അറബിയിൽ ചൊല്ലാൻ അറിയാത്തവർ അത് പഠിക്കൽ നിർബന്ധമാണ്.
 പക്ഷെ ഇപ്പോൾ പഠിക്കാനൊരുങ്ങിയാൽ ആ നിസ്കാരം നഷ്ടപ്പെടുമെങ്കിൽ തക്ബീറിനെ അറിയാവുന്ന ഭാഷയിൽ തർജ്ജിമ ചെയ്യണം.

 സ്വന്തം കാരണം കൊണ്ടാണ് പഠനം വൈകിപ്പോയതെങ്കിൽ ആ നിസ്കാരം മടക്കൽ നിർബന്ധമാണ്...

_(നിസ്കാരം വിഷമ ഘട്ടങ്ങളിൽ പേ: 24 കോടമ്പുഴ ബാവ മുസ്‌ലിയാർ)_




   ജമാഅത്ത് നിസ്കാരത്തിൽ തക്ബീറത്തുൽ ഇഹ്റാമിന്റെ ശ്രേഷ്ഠത എന്താണ്..?

 ഇമാമിന്റെ കൂടെ തക്ബീറത്തുൽ ഇഹ്റാം നേടുക എന്നത് പ്രത്യേകം സുന്നത്താണ്. ഒരാൾ 40 ദിവസം അത് പതിവാക്കിയാൽ കാപട്യത്തിൽ നിന്നുള്ള മോചനവും നരകമോചനവും അവന് രേഖപ്പെടുത്തും എന്ന് ഹദീസിൽ കാണാം...

 ഇമാമിന്റെ തക്ബീറത്തുൽ ഇഹ്റാമിന് ഹാജരാവുകയും ഇമാം തക്ബീറത്തുൽ ഇഹ്റാം ചെയ്ത ഉടനെ ഇഹ്റാം നിർവഹിക്കുകയും ചെയ്താൽ ആ പ്രതിഫലം ലഭിക്കുന്നതാണ്...

_(ജമാഅത്ത് നിസ്കാരം സംശയനിവാരണം പേ:59, കോടമ്പുഴ ബാവ മുസ്‌ലിയാർ)_




നിയ്യത്തോടുകൂടി അല്ലാഹു അക്ബർ എന്ന് ചൊല്ലുക തക്ബീറോടുകൂടി രണ്ട് മുൻകൈ ഇരുചുമരുകളുടെ നേരെ ഉയർത്തുക തക്ബീറിന് ശേഷം അവർ രണ്ടും താഴ്ത്തി വലതു കൈകൊണ്ട് ഇടതു കൈയിന്റെ മണിബന്ധം പിടിക്കുക. നെഞ്ചിന്റെ താഴെയും പൊക്കിളിന്റെ മീതെയും വയ്ക്കുക ഇവ സുന്നത്ത് ആകുന്നു. റുകൂഇലേക്ക് കുനിയുമ്പോഴും അതിൽ നിന്ന് ഉയരുമ്പോഴും ഇപ്രകാരം കൈ രണ്ടും ഉയർത്തൽ സുന്നത്താണ്. നിസ്കാരത്തിൽ ഭയഭക്തി ഉണ്ടായിരിക്കൽ സുജൂദിന്റെ സ്ഥാനത്തേക്ക് തന്നെ നോക്ക് മുമ്പിൽ മറ ഉണ്ടായിരിക്കൽ ഇവയെല്ലാം സുന്നത്താണ്.



നിൽക്കാൻ കഴിവുള്ളവൻ ഫർള് നിസ്കാരത്തിൽ നിൽക്കൽ കഴിയാത്തവർ ഇരിക്കേണം. അതിനും കഴിയാത്തവർ ചെരിഞ്ഞു കിടക്കണം അതിനും കഴിയാത്തവർ മലർന്നു കിടക്കണം നിന്നും ഇരുന്നും നിസ്കരിക്കുന്നവർ നെഞ്ചുകൊണ്ടും  ചെരിഞ്ഞു കിടക്കുന്നവർ മുഖം ശരീരത്തിന്റെ മുൻഭാഗം എന്നിവ കൊണ്ടും മലർന്നു കിടക്കുന്നവർ മുഖം കൊണ്ടും ഖിബ് ലക്ക് മുന്നിടണം. മലർന്ന് കിടക്കുന്നവർ മുഖം തിബിലയിലേക്ക് ആവാൻ വേണ്ടി തലയണ പോലെയുള്ള വെക്കൽ വാജിബാണ്. കാരണമില്ലാതെ ഇടതുഭാഗത്തേക്ക് ചെരിഞ്ഞു കിടക്കൽ കറാഹത്താണ്. ഫർള് അല്ലാത്ത നിസ്കാരങ്ങൾ നിൽക്കാൻ കഴിവുള്ളവർക്കും ഇരുന്നും ചെരിഞ്ഞും കിടന്നും നിസ്കരിക്കാം.

Post a Comment