Class 5 Fiqh Chapter 12 Quiz

Madrasa Guide
Published from Blogger Prime Android App

Exam Quiz

Please fill the above data!
Points :  0

Name : Apu

Roll : 9

Total Questions:

Correct: | Wrong:

Attempt: | Percentage:

 ഫാത്തിഹ ഓതുക  


   എല്ലാ റക്അത്തിലും ഫാത്തിഹ ഓതുക എന്നതാണ് നിസ്കാരത്തിന്റെ നാലാമത്തെ ഫർള്. നബി ﷺ പറഞ്ഞു : "ഫാത്തിഹത്തുൽകിതാബ് ഓതാത്തവന് നിസ്കാരമില്ല"


 എന്നാൽ മസ്ബൂക്കായ റക്അത്തിൽ ഫാത്തിഹ ഓതൽ നിർബന്ധമില്ല. അവന്റെ  ഇമാമിന്റെ നിർത്തത്തിൽ നിന്ന് ഫാത്തിഹ ഓതാൻ ഉള്ള സമയം കിട്ടാത്തവനാണ് മസ്ബൂക്ക് എന്ന് പറയുന്നത്...


 മസ്ബൂഖിന് ഇമാമിന്റെ കൂടെ പരിഗണനീയമായ റുകൂഇൽ അടങ്ങി താമസിക്കാൻ കഴിഞ്ഞാൽ അവന് ആ റക്അത്ത് ലഭിക്കും. അപ്പോൾ അവന് നഷ്ടപ്പെട്ട ഫാത്തിഹ മുഴുവനാണെങ്കിലും അല്പമാണെങ്കിലും ഇമാം വഹിക്കും...





*📌 ഫാത്തിഹ ഓതുക  (രണ്ടാം ഭാഗം)*


*📍ഫാത്തിഹയിൽ നിർബന്ധമാകുന്ന കാര്യങ്ങൾ*


*1)* ഫാത്തിഹ മുഴുവനും നിർത്തത്തിൽ തന്നെ സംഭവിക്കുക.

*2)* മുഴുവൻ അക്ഷരങ്ങളെയും സ്വശരീരത്തെ കേൾപ്പിക്കുക. 

*3)* ബിസ്മിയോടു കൂടെ ഫാത്തിഹ ഓതുക.

*4)* ഫാത്തിഹ അറബിഭാഷയിൽ ആകുക.

*5)* ഫാത്തിഹയുടെ അക്ഷരങ്ങളെയും ശദ്ദുകളെയും മഹ്റജുകളെയും (അക്ഷരങ്ങൾ പുറപ്പെടുന്ന സ്ഥലം) പരിഗണിക്കുക.

{ഫാത്തിഹയിൽ ആകെ 156 അക്ഷരങ്ങളുണ്ട്. അതിൽ 14 സ്ഥലങ്ങളിൽ ശദ്ദുണ്ട്.}






*📌 ഫാത്തിഹ ഓതുക  (മൂന്നാം ഭാഗം)*


*📍ഫാത്തിഹയിൽ നിർബന്ധമാകുന്ന കാര്യങ്ങൾ (ബാക്കി)*


*6)* അർത്ഥത്തെ വ്യത്യാസപ്പെടുത്തുന്ന പിഴവുകൾ ഇല്ലാതിരിക്കുക.

*7)* ഫാത്തിഹയുടെ ആയത്തുകളെയും വാക്കുകളെയും ക്രമപ്രകാരം തുടരെ തന്നെ കൊണ്ടുവരിക.

*8)* ഖുർആൻ പാരായണ പണ്ഡിതന്മാർ (قُرَّاءُ) നിർബന്ധമാണെന്ന് ഏകോപിച്ച കാര്യങ്ങളെ സൂക്ഷിച്ച് കൊണ്ടുവരിക.






   ഫാതിഹയിലെ ഒരക്ഷരത്തെ ഒഴിവാക്കുക, ഒരക്ഷരത്തിന് പകരം മറ്റൊരു അക്ഷരത്തെ കൊണ്ടുവരിക, ശദ്ദുള്ള അക്ഷരത്തിന്റെ  ശദ്ദിനെ കളഞ്ഞു ഓതുക, അർത്ഥത്തിൽ മാറ്റമുണ്ടാകുന്ന പിഴവുകൾ ഫാതിഹയിൽ ഉണ്ടാക്കുക, ഫാതിഹയുടെ ക്രമത്തെ തെറ്റിക്കുക തുടങ്ങിയ കാര്യങ്ങൾ ഹറാമാകുന്നു. 


 ഒരാൾ ഹറാമാണെന്ന് അറിവോടെ, മനപ്പൂർവ്വം മേൽപ്പറഞ്ഞ കാര്യങ്ങൾ ചെയ്താൽ അവന്റെ നിസ്കാരം ബാത്വിലാകും. അങ്ങനെ അല്ലായെങ്കിൽ പിഴവ് സംഭവിച്ച ഭാഗം മുതൽ അവസാനം വരെ ഫാതിഹ ഓതിയാൽ മതി (ഇടവേള ദൈർഘ്യമായില്ലെങ്കിൽ). എന്നാൽ ഇവിടെ ഇടവേള സമയം ദീർഘിച്ചാൽ ഫാതിഹ ആദ്യം മുതൽ തന്നെ ഓതണം...




   അജ്ഞത, മറവി പോലോത്ത കാരണങ്ങളില്ലാതെ കുറേനേരം ഫാതിഹയുടെ ഇടയിൽ മിണ്ടാതിരിന്നാലും 

മറ്റൊരു സൂറത്തിലെ ആയത്ത് ഓതുക, തുമ്മിയവന് മറുപടി പറയുക തുടങ്ങി നിസ്കാരവുമായി ബന്ധമില്ലാത്ത മറ്റു കാര്യങ്ങളെ ഫാതിഹയുടെ ഇടയിൽ കൊണ്ടുവന്നാലും ഫാതിഹയുടെ തുടർച്ച മുറിയും. ഈ രൂപങ്ങളിൽ ഫാതിഹ പൂർണമായും മടക്കി ഓതണം...


 എന്നാൽ, ഇമാമിന്റെ ഖിറാഅത്തിന് ആമീൻ പറയുക, ഇമാം തിലാവത്തിന്റെ സുജൂദ് ചെയ്തതിന്റെ കൂടെ സുജൂദ് ചെയ്യുക തുടങ്ങിയ കാര്യങ്ങൾ ഒരു മഅ്മൂം അവന്റെ ഫാതിഹയുടെ ഇടയിൽ ചെയ്താൽ ഫാതിഹയുടെ തുടർച്ച മുറിയുകയില്ല. ശേഷം ബാക്കി ഓതിയാൽ മതി...




*📍ഫാതിഹയുടെ സുന്നത്തുകൾ*


*1)* തക്ബീറത്തുൽ ഇഹ്റാമിനു ശേഷം ദുആഉൽ ഇഫ്തിതാഹ്(وَجَّهْتُ) ഓതുക.

*2)* ഫാതിഹയുടെ മുമ്പ് അഊദ് ഓതുക.

*3)* എല്ലാ ആയത്തുകളുടെ അവസാനവും നിർത്തുക.

*4)* ഇമാമിന്റെ ഓത്തു കേൾക്കുമെങ്കിൽ അവനോടുകൂടെ ആമീൻ പറയുക.

*5)* ഇമാമിന്റെ ഓത്ത് കേൾക്കുന്ന മഅ്മൂം ഒഴികെയുള്ളവർ ആദ്യ രണ്ട് റകഅത്തുകളിൽ ഫാതിഹക്ക് ശേഷം മറ്റു സൂറത്തിലെ ഒരു ആയത്തെങ്കിലും പാരായണം ചെയ്യുക.

*6)* ഇമാമിന്റെ ഫാതിഹയെ തൊട്ട് മഅ്മൂമിന്റെ ഫാതിഹ പിന്തുക. (റുകൂഇന് മുമ്പ് ഫാതിഹ കിട്ടുമെങ്കിൽ മാത്രം)





*📍ഫാതിഹയുമായി ബന്ധപ്പെട്ട കറാഹത്തുകൾ*


*1)* അഊദ് (اَغُوذ)ഓതുന്നതിനെ ഉപേക്ഷിക്കുക. 

*2)* ഫാതിഹയെക്കാൾ സൂറത്തിനെ മുന്തിക്കുക. 

*3)* ഇമാമിന്റെ ഓത്ത് കേൾക്കുന്ന മഅ്മൂം സൂറത്ത് ഓതുക. 

*4)* ആദ്യ രണ്ടു റക്അത്തുകളിൽ മഅ്മൂം ഇമാമിനേക്കാൾ മുമ്പേ ഫാത്തിഹ തുടങ്ങുക. (പതുക്കെ ഓതുന്ന നിസ്കാരത്തിലാണെങ്കിലും)

*5)* ഉറങ്ങുന്നവർ, നിസ്കരിക്കുന്നവർ  പോലെയുള്ളവർക്ക് ബുദ്ധിമുട്ടാകുന്ന രീതിയിൽ ഉറക്കെ ഓതുക.

*6)* മഅ്മൂം അല്ലാത്തവർ (ഇമാം, ഒറ്റയ്ക്ക് നിസ്കരിക്കുന്നവൻ) ആദ്യ രണ്ടു റക്അത്തുകളിൽ സൂറത്തിനെ ഉപേക്ഷിക്കുക.






   ഫാതിഹ അറിയാത്തവൻ എങ്ങനെയാണ് നിസ്കരിക്കേണ്ടത്..?


 ഫാതിഹ അറിയാത്തവൻ പഠിക്കാൻ ശ്രമിക്കണം. ബുദ്ധിമാന്ദ്യം കൊണ്ടോ അധ്യാപകന്റെ അഭാവം കൊണ്ടോ മറ്റു കാരണങ്ങൾ കൊണ്ടോ പഠിക്കാൻ സാധിക്കാതെ വന്നാൽ അറിയാവുന്ന ഏഴ് ആയത്തുകൾ ഓതണം. അതിനും സാധിക്കാതെ വന്നാൽ ഏഴ് ഇനം ദിക്റുകൾ ചൊല്ലണം. പകരം കൊണ്ടുവരുന്ന ആയത്തുകളും ദിക്റുകളും ഫാത്തിഹയുടെ അക്ഷരങ്ങളേക്കാൾ കുറയാൻ പാടില്ല. (ഫാതിഹയിൽ 156 ഹർഫുകളാണ് ഉള്ളത്) അതിനും കഴിയാത്തവൻ സാധാരണ ഫാതിഹ ഓതാൻ എടുക്കുന്ന സമയം മൗനമായി നിൽക്കണം. ഫാതിഹയോ മറ്റു ആയത്തുകളോ തർജ്ജിമ ചെയ്യാൻ പറ്റുകയില്ല...




 ഫാതിഹയിൽ നിന്നും കുറച്ചുഭാഗം അറിയാമെങ്കിൽ അറിയാവുന്ന ഭാഗം ഓതി, അറിയാത്ത ആയത്തുകൾക്ക് പകരം, അവയുടെ സ്ഥാനത്ത്, അറിയാവുന്ന മറ്റ് സൂറത്തിലെ ആയത്തുകൾ ഓതണം. മറ്റു ആയത്തുകൾ അറിയില്ലെങ്കിൽ അറിയാവുന്ന ദിക്റുകൾ ചൊല്ലി ഫാതിഹ പൂർത്തിയാക്കണം. അതും അറിയില്ലെങ്കിൽ അറിയാവുന്ന ഫാതിഹയുടെ സൂക്തങ്ങൾ ആവർത്തിച്ചു കൊണ്ട് ഫാതിഹയുടെ അളവ് പൂർത്തിയാക്കണം...






 ഫാതിഹയിൽ നിന്നും കുറച്ചുഭാഗം അറിയാമെങ്കിൽ അറിയാവുന്ന ഭാഗം ഓതി, അറിയാത്ത ആയത്തുകൾക്ക് പകരം, അവയുടെ സ്ഥാനത്ത്, അറിയാവുന്ന മറ്റ് സൂറത്തിലെ ആയത്തുകൾ ഓതണം. മറ്റു ആയത്തുകൾ അറിയില്ലെങ്കിൽ അറിയാവുന്ന ദിക്റുകൾ ചൊല്ലി ഫാതിഹ പൂർത്തിയാക്കണം. അതും അറിയില്ലെങ്കിൽ അറിയാവുന്ന ഫാതിഹയുടെ സൂക്തങ്ങൾ ആവർത്തിച്ചു കൊണ്ട് ഫാതിഹയുടെ അളവ് പൂർത്തിയാക്കണം...


   ഒരാൾ ജന്മനാ മൂകനാണെങ്കിൽ, അല്ലെങ്കിൽ മൂകൻ ആകുന്നതിന് മുമ്പ് നിസ്കാരത്തിൽ ചൊല്ലേണ്ട ദിക്റുകളൊന്നും പഠിച്ചിട്ടില്ലെങ്കിൽ, അതുമല്ലെങ്കിൽ അന്നു പഠിച്ചത് ഇപ്പോൾ ഓർക്കുന്നില്ലെങ്കിൽ അയാൾക്ക് വാചിക കർമ്മങ്ങൾ ബാധകമല്ല.


 പക്ഷേ നിന്നു ചൊല്ലേണ്ട ദിക്റുകളുടെ സ്ഥാനത്ത് നിൽക്കുകയും ഇരുന്നു ചൊല്ലേണ്ട ദിക്റുകളുടെ സ്ഥാനത്ത് ഇരിക്കുകയും വേണം. ഫർളായ ദിക്റുകളുടെ സ്ഥാനത്തുള്ള നിർത്തവും ഇരുത്തവും നിർബന്ധമാണ്. സുന്നത്തായ ദിക്റുകളുടെ സ്ഥാനത്തുള്ള നിർത്തവും ഇരുത്തവും സുന്നത്തുമാണ്...


 അപ്പോൾ ഫാതിഹക്ക് വേണ്ടിയുള്ള നിർത്തവും അവസാന തശഹ്ഹുദിന് വേണ്ടിയുള്ള ഇരുത്തവും അയാൾക്ക് നിർബന്ധമാണ്. എന്നാൽ സൂറത്ത് ഓതാൻ വേണ്ടിയുള്ള നിർത്തവും ആദ്യത്തെ തശഹ്ഹുദിന് വേണ്ടിയുള്ള ഇരുത്തവും സുന്നത്താണ്...




   ജന്മനാ മൂകനല്ലാത്ത ഒരാൾക്ക് പിന്നീട് സംസാരശേഷി നഷ്ടപ്പെടുകയും അയാൾ പഠിച്ച നിസ്കാര ദിക്റുകൾ ഇപ്പോൾ ഓർമിക്കുകയും ചെയ്യുന്നുവെങ്കിൽ അതനുസരിച്ച് അയാളുടെ ചിറികളും നാവും ചലിപ്പിക്കൽ ഫർളുകളിൽ നിർബന്ധവും സുന്നത്തായ കാര്യങ്ങൾ സുന്നത്തുമാണ്...


 അപ്പോൾ ഫാതിഹ, അവസാന തശഹ്ഹുദ് തുടങ്ങിയവയ്ക്കുവേണ്ടി ചുണ്ടും നാവും ചലിപ്പിക്കൽ നിർബന്ധമാണ്. എന്നാൽ വജ്ജഹത്തു, ആദ്യ തശഹ്ഹുദ് തുടങ്ങിയവയ്ക്കുവേണ്ടി അവ ചലിപ്പിക്കൽ  സുന്നത്തുമാണ്. അതിനു സാധിക്കാതെ വന്നാൽ അവ മനസ്സിൽ  നടത്തണം...




    ഫർളു നിസ്കാരത്തിൽ നിൽക്കൽ നിർബന്ധമാണല്ലോ. ഫാതിഹ ആകട്ടെ എല്ലാ നിസ്കാരത്തിലും നിർബന്ധമാണ്. എന്നാൽ ഫാതിഹ ഹൃദിസ്ഥമല്ലാത്ത ഒരാൾ ഇരുന്നു നിസ്ക്കരിക്കുന്നുവെങ്കിൽ മുമ്പിൽ എഴുതിവെച്ചതു നോക്കി ഫാതിഹ ഓതാൻ സാധിക്കും. നിന്നാൽ അത് കാണുകയില്ല.  ഇവിടെ ഫാതിഹ ഓതുന്നതിനു വേണ്ടി നിർത്തം ഒഴിവാക്കി, ഇരിക്കുകയാണ് വേണ്ടത്...




  ആരാണ് മുവാഫിഖ്..?  (موافق)


   ഇമാമിന്റെ നിർത്തത്തിൽ നിന്ന് മിതമായ രീതിയിൽ ഫാതിഹ പാരായണം ചെയ്യാനുള്ള സമയം എത്തിച്ച മഅ്മൂമിനാണ് മുവാഫിഖ് എന്ന് പറയുന്നത്...


 ഇമാമിന്റെ റുകൂഇന് മുമ്പ് ഫാതിഹ ഓതാൻ സാധിക്കുമെന്ന് മുവാഫിഖ് ഭാവിച്ചാൽ അവന് വജ്ജഹത്തു, അഊദ് എന്നീ സുന്നത്തുകൾ നിർവഹിക്കാം. അങ്ങനെ ധാരണയില്ലെങ്കിൽ സുന്നത്ത് ഉപേക്ഷിച്ച് ഫാതിഹയിൽ വ്യാപൃതനാകണം.


 മുവാഫിഖ് ഫാതിഹ പൂർത്തിയാകുന്നതിനു മുമ്പ് ഇമാം റുകൂഅ് ചെയ്താൽ അവന്റെ ഫാതിഹ പൂർത്തീകരിക്കുവാൻ വേണ്ടി മുവാഫിഖിന് മൂന്ന് സുദീർഘമായ ഫർളുകളിൽ ഇമാമിനെ പിന്തൽ നിർബന്ധമാണ്. റുകൂഅ്, രണ്ടു സുജൂദ് എന്നിവയാണ് ആ സുദീർഘമായ ഫർളുകൾ...



   മസ്ബൂഖ് ഫാതിഹയുടെ മുമ്പുള്ള വജ്ജഹ്ത്തു, അഊദ് എന്നീ സുന്നത്തുകൾ ഓതാൻ പാടില്ല. മറിച്ച് തക്ബീറത്തുൽ ഇഹ്റാമിന്റെ ഉടനെ ഫാതിഹയിൽ പ്രവേശിക്കണം.


 ഇനിയൊരു മസ്ബൂഖ് സുന്നത്തുകൾ ഓതിയാൽ ഇമാം റുകൂഅ് ചെയ്ത ശേഷം ഓതിയ സുന്നത്തിന്റെ അളവിൽ ഫാതിഹയിൽ നിന്നും പാരായണം ചെയ്യൽ അവന് നിർബന്ധമാണ്. ശേഷം ഇമാമിനോടൊപ്പം റുകൂഅ് ലഭിച്ചാൽ അവന് ആ റകഅത്ത് കിട്ടും...


 ഇമാമിനോട് കൂടെ റുകൂഅ് ലഭിക്കാത്ത മസ്ബൂക്ക്, ഇമാം സുജൂദിലേക്ക് കുനിയുന്നതിന് മുമ്പ് തന്റെ നിർബന്ധ പാരായണത്തിൽ നിന്നും വിരമിച്ചാൽ അവൻ റുകൂഅ് ഉപേക്ഷിച്ച് ഇമാമിനെ സുജൂദിൽ അനുഗമിക്കണം. ഇമാം സലാം വീട്ടിയ ശേഷം ഒരു റകഅത്ത് നിർവഹിക്കുകയും വേണം.


 എന്നാൽ ഇമാം സുജൂദിലേക്ക് കുനിയുന്നതിന് മുമ്പ് നിർബന്ധ പാരായണത്തിൽ നിന്ന് മസ്ബൂഖ് വിരമിച്ചില്ലെങ്കിൽ ഇമാമിനെ വിട്ടുപിരിഞ്ഞു അവൻ ആ നിസ്കാരം സ്വന്തം നിലയിൽ പൂർത്തിയാക്കണം. അങ്ങനെ ചെയ്തില്ലെങ്കിൽ ഇമാം സുജൂദിലേക്ക് കുനിയുന്നതോടെ അവൻ ഇമാമിൽ നിന്നും രണ്ടു ഫർള് കൊണ്ട് പിന്തിയ കാരണം അവന്റെ നിസ്കാരം ബാത്വിലാകും.




   ഇമാമും ഒറ്റക്ക് നിസ്കരിക്കുന്നവനും ആദ്യ രണ്ട് റക്അത്തുകളിൽ ഫാതിഹക്ക് ശേഷം സൂറത്ത് ഓതൽ സുന്നത്താണ്. കുറഞ്ഞത് ഒരു ആയത്തെങ്കിലും ഓതണം. നല്ലത് മൂന്ന് ആയത്താണ്. എന്നാൽ ഒരു വലിയ സൂറത്തിന്റെ അൽപ്പം ഓതുന്നതിനേക്കാൾ ശ്രേഷ്ഠത ഒരു സൂറത്ത് പൂർണമായും ഓതുന്നതിലാണ്...


 ഒന്നാം റക്അത്തിൽ രണ്ടാം റകഅത്തിനെക്കാൾ വലിയ സൂറത്ത് ഓതുക, മുസ്ഹഫിലേ ക്രമമനുസരിച്ച് പാരായണം ചെയ്യുക, തുടരെയുള്ള സൂറത്തുകൾ ഓതുക (രണ്ടാമത്തെ സൂറത്ത് ഒന്നാമത്തെ സൂറത്തിനെക്കാൾ വലുതായില്ലെങ്കിൽ) തുടങ്ങിയ കാര്യങ്ങൾ പ്രത്യേകം സുന്നത്താണ്...


 ഇമാമിന്റെ ഖിറാഅത്ത് കേൾക്കുന്ന മഅ്മൂമിന് സൂറത്ത് പാരായണം ചെയ്യൽ കറാഹത്താണ്...



   എപ്പോഴാണ് ഒരു മഅ്മൂം മസ്ബൂഖ് ആകുന്നത്..?


 ഇമാമിന്റെ നിർത്തിൽ നിന്നും ഫാതിഹ ഓതാൻ പര്യാപ്തമായ സമയം എത്തിക്കാത്ത മഅ്മൂമാണ് മസ്ബൂഖ് ആകുക. അവന് നഷ്ടപ്പെട്ട ഫാതിഹ അല്പമാണെങ്കിലും മുഴുവനാണെങ്കിലും ഇമാം വഹിക്കും. എന്നാൽ ഇമാമിനോടൊപ്പം പരിഗണനീയ റുകൂഇൽ അടങ്ങി താമസിച്ചാൽ മാത്രമേ മസ്ബൂഖിന് ആ റക്അത്ത് ലഭിക്കുകയുള്ളൂ.


📍പലകാരണങ്ങൾ കൊണ്ട് ഒരു  മഅ്മൂം മസ്ബൂഖ് ആകാം...


*1)* മഅ്മൂമിന്റെ തക്ബീറത്തുൽ ഇഹ്റാമിനു മുമ്പ് ഇമാം ഫാതിഹ നിർവഹിക്കുക.


*2)* ഇമാം സാധാരണയിൽ ഉപരിയായി വേഗത്തിൽ ഫാതിഹ ഓതി തീർക്കുക.


*3)* മഅ്മൂം സുജൂദിൽ നിന്ന് ഉയരുമ്പോഴേക്കും ഇമാം അടുത്ത റക്അത്തിലെ റുകൂഅ്ലോ അല്ലെങ്കിൽ റുകൂഅ് നോട് അടുത്ത  അവസ്ഥയിലോ ആകുക...



   മസ്ബൂഖ് ഫാതിഹയുടെ മുമ്പുള്ള വജ്ജഹ്ത്തു, അഊദ് എന്നീ സുന്നത്തുകൾ ഓതാൻ പാടില്ല. മറിച്ച് തക്ബീറത്തുൽ ഇഹ്റാമിന്റെ ഉടനെ ഫാതിഹയിൽ പ്രവേശിക്കണം...


 ഇനിയൊരു മസ്ബൂഖ് സുന്നത്തുകൾ ഓതിയാൽ, ഇമാം റുകൂഅ് ചെയ്ത ശേഷം ഓതിയ സുന്നത്തിന്റെ അളവിൽ ഫാതിഹയിൽ നിന്നും പാരായണം ചെയ്യൽ അവന് നിർബന്ധമാണ്. ശേഷം ഇമാമിനോടൊപ്പം റുകൂഅ് ലഭിച്ചാൽ അവന് ആ റകഅത്ത് കിട്ടും...


 ഇമാമിനോട് കൂടെ റുകൂഅ് ലഭിക്കാത്ത മസ്ബൂക്ക്, ഇമാം സുജൂദിലേക്ക് കുനിയുന്നതിന് മുമ്പ് തന്റെ നിർബന്ധ പാരായണത്തിൽ നിന്നും വിരമിച്ചാൽ അവൻ റുകൂഅ് ഉപേക്ഷിച്ച് ഇമാമിനെ സുജൂദിൽ അനുഗമിക്കണം. ഇമാം സലാം വീട്ടിയ ശേഷം ഒരു റകഅത്ത് നിർവഹിക്കുകയും വേണം...


 എന്നാൽ, ഇമാം സുജൂദിലേക്ക് കുനിയുന്നതിന് മുമ്പ് നിർബന്ധ പാരായണത്തിൽ നിന്ന് മസ്ബൂഖ് വിരമിച്ചില്ലെങ്കിൽ ഇമാമിനെ വിട്ടുപിരിഞ്ഞു അവൻ ആ നിസ്കാരം സ്വന്തം നിലയിൽ പൂർത്തിയാക്കണം. അങ്ങനെ ചെയ്തില്ലെങ്കിൽ ഇമാം സുജൂദിലേക്ക് കുനിയുന്നതോടെ അവൻ ഇമാമിൽ നിന്നും രണ്ടു ഫർള് കൊണ്ട് പിന്തിയ കാരണം അവന്റെ നിസ്കാരം ബാത്വിലാകും.






   ഇമാമും ഒറ്റക്ക് നിസ്കരിക്കുന്നവനും ആദ്യ രണ്ട് റക്അത്തുകളിൽ ഫാതിഹക്ക് ശേഷം സൂറത്ത് ഓതൽ സുന്നത്താണ്. കുറഞ്ഞത് ഒരു ആയത്തെങ്കിലും ഓതണം. നല്ലത് മൂന്ന് ആയത്താണ്. എന്നാൽ ഒരു വലിയ സൂറത്തിന്റെ അൽപം ഓതുന്നതിനേക്കാൾ ശ്രേഷ്ഠത ഒരു സൂറത്ത് പൂർണ്ണമായും ഓതുന്നതിലാണ്...


 ഒന്നാം റക്അത്തിൽ രണ്ടാം റക്അത്തിനെക്കാൾ വലിയ സൂറത്ത് ഓതുക, മുസ്ഹഫിലേ ക്രമമനുസരിച്ച് പാരായണം ചെയ്യുക, തുടരെയുള്ള സൂറത്തുകൾ ഓതുക (രണ്ടാമത്തെ സൂറത്ത് ഒന്നാമത്തെ സൂറത്തിനെക്കാൾ വലുതായില്ലെങ്കിൽ) തുടങ്ങിയ കാര്യങ്ങൾ പ്രത്യേകം സുന്നത്താണ്...


 ഇമാമിന്റെ ഖിറാഅത്ത് കേൾക്കുന്ന മഅ്മൂമിന് സൂറത്ത് പാരായണം ചെയ്യൽ കറാഹത്താണ്...



▪️നിസ്കാരങ്ങളിൽ പ്രത്യേകം സുന്നത്തുള്ള സൂറത്തുകൾ...


   സുബഹി നിസ്കാരത്തിൽ  طوال المفصل സൂറത്തുകളിൽ (حجرات മുതൽ عم വരെ) നിന്ന് പാരായണം ചെയ്യൽ സുന്നത്താണ്. 

ളുഹർ നിസ്കാരത്തിൽ  അവയോട്  അടുത്ത സൂറത്തുകളിൽ നിന്നും ഓതണം. 


 അസർ, ഇശാഅ് എന്നീ  നിസ്കാരങ്ങളിൽ أوساط المفصل സൂറത്തുകളിൽ നിന്നും (عم മുതൽ الضحى  വരെ) മഗ്‌രിബിന് നിസ്കാരത്തിൽ قصار المفصل സൂറത്തുകളിൽ നിന്നും (الضحى മുതൽ الناس വരെ) പാരായണം ചെയ്യണം.


 ജുമാ നിസ്കാരത്തിലും  വെള്ളിയാഴ്ച ഇഷാ നിസ്കാരത്തിലും جمعة , منافقون അല്ലെങ്കിൽ سبح، هل أتاك എന്നിവ ഓതൽ സുന്നത്താണ്. 


 വെള്ളിയാഴ്ച സുബഹിയിൽ السجدة، الدهر എന്നിവയും മഗ്‌രിബിന് الكافرون، الإخلاص എന്നിവയും ഓതണം.




Post a Comment