Exam Quiz
Please fill the above data!
Points : 0
Name : Apu
Roll : 9
Total Questions:
Correct: | Wrong:
Attempt: | Percentage:
റുകൂഅ് ചെയ്യുക
നിസ്കാരത്തിന്റെ അഞ്ചാമത്തെ ഫർളാണ് റുകൂഅ്. രണ്ട് ഉള്ളൻ കൈകളും കാൽമുട്ടുകളിൽ എത്തുന്ന രീതിയിൽ കുനിയുക എന്നതാണ് റുകൂഇന്റെ ചുരുങ്ങിയ രൂപം. ശേഷം പറയുന്ന എല്ലാ സുന്നത്തുകളെയും പരിഗണിച്ചുകൊണ്ട് റുകൂഅ് ചെയ്യുന്നതാണ് അതിന്റെ പൂർണ്ണരൂപം...
റുകൂഅ് ചെയ്യുമ്പോൾ അതല്ലാത്ത മറ്റൊന്നിനെ ഉദ്ദേശിക്കാതിരിക്കൽ നിർബന്ധമാണ്. ഉദാഹരണത്തിന് ഒരാൾ തിലാവത്തിന്റെ സുജൂദ് ചെയ്യുവാൻ വേണ്ടി കുനിഞ്ഞു, റുകൂഇന്റെ പരിധി എത്തിയപ്പോൾ അവൻ അതിനെ റുകൂഅ് ആക്കി മാറ്റി. എന്നാൽ അത് മതിയാവുകയില്ല. കാരണം ഇവിടെ കുനിഞ്ഞത് തിലാവത്തിന്റെ സുജൂദിന് വേണ്ടിയായിരുന്നല്ലോ...
📍റുകൂഇൽ ശ്രദ്ധിക്കേണ്ട സുന്നത്തുകൾ
*1)* കുനിയുന്നതിന് മുമ്പ് രണ്ട് കൈകളും ചുമലിനു നേരെ ഉയർത്തുക.
*2)* കുനിയുന്ന അവസരത്തിൽ തക്ബീർ ചൊല്ലുക. കുനിയൽ പൂർത്തിയാകും വരെ തക്ബീർ നീണ്ടു നിൽക്കണം.
*3)* രണ്ടു കാൽമുട്ടുകളെയും ഇടയിൽ ഒരു ചാൺ അകലത്തിൽ നാട്ടിനിർത്തുക.
*4)* രണ്ട് മുൻ കൈകളെ കൊണ്ട് കാൽമുട്ടുകളെ പിടിക്കുക. കൈവിരലുകളെ വിടർത്തികൊണ്ടും, ഖിബ് ലയിൽ നിന്ന് തെറ്റാത്തരീതിയിൽ അൽപം അകറ്റി കൊണ്ടുമാണ് പിടിക്കേണ്ടത്.
*5)* തലയും പിരടിയും മുതുകും ഒരേ നിരപ്പിൽ ആകുക.
📍റുകൂഇൽ ശ്രദ്ധിക്കേണ്ട സുന്നത്തുകൾ... 【ബാക്കി】
*6)* റുകൂഇൽ
سُبْحَانَ رَبِّيَ الْعَظِيمِ وَبِحَمْدِهِ
എന്നുപറയുക. കുറഞ്ഞത് ഒരു വട്ടമെങ്കിലും പറയണം. പൂർണ്ണതയുടെ ഏറ്റവും താഴ്ന്നപടി മൂന്ന് പ്രാവശ്യം പറയലാണ്.
വഴിവക്കിൽ അല്ലാത്ത പള്ളിയിലെ, എണ്ണം ക്ലിപ്തമായ മഅ്മൂമീങ്ങൾ വാക്ക് കൊണ്ട് സമ്മതം (നിസ്കാരം ദീർഘിപ്പിക്കാൻ) നൽകിയ ഇമാമിനും ഒറ്റക്ക് നിസ്കരിക്കുന്നവനും
റുകൂഇൽ സമ്പൂർണമായ രൂപത്തെ കൊണ്ടുവരാം. മേൽപറഞ്ഞ ദിക്റ് 11 പ്രാവശ്യം പറഞ്ഞ ശേഷം
سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ اللَّهُمَّ اغْفِرْ لِي,
اللَّهُمَّ لَكَ رَكَعْتُ، وَبِكَ آمَنْتُ، وَلَكَ أَسْلَمْتُ خَشَعَ لَكَ سَمْعِي، وَبَصَرِي وَمُخِّي، وَعَظْمِي، وَعَصَبِي، وَبَشَرِي وَمَا اسْتَقَلَّ بِهِ قَدَمِي لِلَّهِ رب العالمين
എന്നീ ദിക്റുകൾ കൂടി പറയുന്നതാണ് സമ്പൂർണ്ണമായ രൂപം.
*7)* റുകൂഇൽ പുരുഷന്മാർ അവരുടെ കൈകളെ ശരീരത്തിന്റെ ഇരു വശങ്ങളെ തൊട്ടും വയറിനെ തുടയിൽ നിന്നും അകറ്റുക. പുരുഷനല്ലാത്തവർ അവയെ ചേർത്തി വെക്കുക.
ഒരാൾക്ക് മറ്റൊരാളുടെ സഹായം കൊണ്ടുമാത്രമേ റുകൂഅ് ചെയ്യാൻ സാധിക്കുന്നുവെങ്കിൽ ഒരാളെ അതിനായി നിശ്ചയിക്കൽ നിർബന്ധമാണ്. (കൂലി കൊടുക്കാൻ കഴിയുമെങ്കിൽ) നേരെ കുനിയാൻ കഴിയുകയില്ല, മറിച്ച് വശങ്ങളിലേക്കു കുനിഞ്ഞു കൊണ്ട് റുകൂഅ് ചെയ്യാൻ സാധിക്കുമെങ്കിൽ അപ്രകാരം ചെയ്യൽ നിർബന്ധമാണ്...
ഒരാൾക്ക് ഏറ്റവും കുറഞ്ഞ രൂപത്തിൽ പോലും റുകൂഅ് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ അയാൾ കഴിയുന്ന രീതിയിൽ കുനിഞ്ഞു കൊണ്ട് അത് നിർവഹിക്കണം. തീരെ കുനിയാൻ സാധിക്കാത്തവൻ തല കൊണ്ട് ആംഗ്യം കാണിക്കണം. അതിന് സാധിക്കാത്തവൻ കൺപോള കൊണ്ടും അതിനും കഴിയാത്തവൻ ഖൽബ് കൊണ്ടും റുകൂഇനെ കൊണ്ടുവരണം...
ഒരു കാരണവുമില്ലാതെ ഏറ്റവും ചുരുങ്ങിയ രൂപത്തിൽ റുകൂഅ് ചെയ്യൽ കറാഹത്താകുന്നു. അപ്രകാരം തന്നെ മുതുകിന്റെ നിരപ്പിൽ നിന്നും തലയുയർത്തി വെക്കലും തലതാഴ്ത്തി വെക്കലും കറാഹത്താണ്.
ഒറ്റക്ക് നിസ്കരിക്കുന്നവനോ ഇമാമോ സുജൂദ് ചെയ്തു കൊണ്ടിരിക്കെ റുകൂഅ് ചെയ്തോ ഇല്ലയോ എന്ന് സംശയിച്ചാൽ വേഗം നിവർന്നു നിന്നു കൊണ്ട് റുകൂഅ് ചെയ്യൽ നിർബന്ധമാണ്. നേരെ റുകൂഇലേക്ക് പോയാൽ മതിയാവുകയില്ല.
മഅ്മൂമായ ഒരാൾ ഇപ്രകാരം സംശയിച്ചാൽ അവന് ഉടനടി മടങ്ങാൻ പറ്റുകയില്ല. മറിച്ച് അവന്റെ ഇമാം സലാം വീട്ടിയശേഷം ഒരു റകഅത്തിനെ കൊണ്ടുവരണം...
റുകൂഇൽ ഇരു കൈപ്പത്തികളും കൊണ്ട് കാൽമുട്ടുകളെ പിടിക്കുകയാണല്ലോ വേണ്ടത്. എന്നാൽ കൈകൾ ഇല്ലാത്തവന് ഇത് ബാധകമല്ല. റുകൂഅ് ചെയ്യുമ്പോൾ കൈകൾക്ക് കാൽമുട്ടുകളിലേക്ക് എത്താവുന്ന നീളമില്ലാത്ത കൃശഹസ്തൻ ആ കൈകൾ തൂക്കിയിട്ടാൽ മതിയാകും. ഒരു കൈക്കു മാത്രമാണ് നീളക്കുറവെങ്കിൽ അത് താഴ്ത്തി ഇടുകയും മറ്റേ കൈ ആ ഭാഗത്തെ കാൽമുട്ടിൽ വയ്ക്കുകയും വേണം...
............................................................