Class5 aqeeda chapter 5 quizz

Madrasa Guide
Published from Blogger Prime Android App

Madrasa Onlin Exam Quiz

Please fill the above data!
Points : 0

Name : Apu

Roll : 9

Total Questions:

Correct: | Wrong:

Attempt: | Percentage:




മുഅ്മിനായ നിലയിൽ നബി തങ്ങളുടെ അടുക്കൽ അല്പമെങ്കിലും താമസിക്കുകയും ആയി തന്നെ മരിക്കുകയും ചെയ്തവർക്കാണ് സഹാബി എന്ന് പറയുന്നത്. അവർ സത്യസന്ധരും നീതിമാന്മാരും അമ്പിയാക്കൾ അല്ലാത്ത മനുഷ്യരിൽ ഏറ്റവും ശ്രേഷ്ഠരും ആകുന്നു. അവരെ സ്നേഹിക്കലും ആദരിക്കലും നമുക്ക് നിർബന്ധമാണ്. നബി തങ്ങൾ വഫാത്താകുമ്പോൾ ഒരു ലക്ഷത്തിൽ പരം സഹാബികൾ ഉണ്ടായിരുന്നു അവരിൽ 10 പേർ സ്വർഗ്ഗം കൊണ്ട് സന്തോഷ വാർത്ത അറിയിക്കപ്പെട്ടവരാണ് സഹാബികളിൽ ഏറ്റവും ശ്രേഷ്ഠർ "ഖുലഫാഉ റാഷിദൂൻ" എന്ന പേരിൽ അറിയപ്പെട്ട അബൂബക്കർ (റ), ഉമർ (റ), ഉസ്മാൻ (റ) ,അലി (റ) എന്നിവരാണ്.

സ്വർഗം കൊണ്ട് സന്തോഷ വാർത്ത അറീക്കപെട്ടവർ

1 അബൂബക്കർ ഇബ്‌നു അബീഖുഹാഫ.

2 ഉമർ ഇബ്നുൽ ഖത്താബ്

3 ഉസ്മാൻ ഇബ്നു അഫാൻ.

4 അലി ഇബ്നു അബീത്വാലിബ്.

5 സഅദ് ഇബ്‌നു അബീ വഖാസ്

6 സഈദ് ഇബ്നു സൈദ്.

7 സുബൈർ ഇബ്നു അവ്വാം

8 ത്വൽഹതുബ്നു ഉബൈദില്ല.

9 അബൂ ഉബൈദതുബ്‌നുൽ ജറാഹ്.

10 അബ്‌ദുറഹ്മാൻ ഇബ്‌നു ഔഫ്.


 ഇവരാണ് സ്വർഗ്ഗം കൊണ്ട് സന്തോഷവാർത്ത അറിയിക്കപ്പെട്ട 10 സ്വഹാബികൾ

 നബി തങ്ങൾ ഇവരെ പറ്റി പറഞ്ഞിട്ടുണ്ട് എന്റെ സഹാബത്ത് നക്ഷത്ര തുല്യരാണ് അവരിൽ ആരെ നിങ്ങൾ പിൻപറ്റിയാലും നിങ്ങൾ സന്മാർഗം പ്രാപിച്ചവരാകും.

Post a Comment