Class8 lisan Chapter 6 quizz

Madrasa Guide
madrasa guid quiz burhan

Exam Quiz

Please fill the above data!
Points : 0

Name : Apu

Roll : 9

Total Questions:

Correct: | Wrong:

Attempt: | Percentage:

പ്രപഞ്ചം മുഴുവനും നശിച്ചുപോകുന്നതാണ്. അത്യു ന്നതനും പരിശുദ്ധനുമായ അല്ലാഹു അല്ലാതെ ഒരാളും അവശേ ഷിക്കുകയുമില്ല. 



അല്ലാഹു തആലയുടെ കൽപനപ്രകാരം ഇസ്റാ ഫീൽ(അ) കാഹളത്തിൽ ഒന്നാമതായി ഊതും. അപ്പോൾ കെട്ടി ടങ്ങളും പർവ്വതങ്ങളും തകർന്നടിയും. 



സർവ്വ സൃഷ്‌ടികളും നശി ച്ചൊടുങ്ങും. ഏകനും അജയ്യനുമായ അല്ലാഹു അല്ലാതെ മറ്റൊന്നും അവശേഷിക്കുകയുമില്ല. രണ്ടാമത്തെ ഊത്ത് ഊതി യാൽ മരിച്ചുപോയ സർവ്വരെയും അല്ലാഹു പുനരുജ്ജീവിപ്പിക്കും. 



അവരെ (മഹ്‌ശറിൽ) ഒരുമിച്ചുകൂട്ടുകയും വിചാരണ ചെയ്ത് അവർക്കിടയിൽ വിധികൽപിക്കുകയും സത്യവിശ്വാസികളെയവൻ ആമോദങ്ങളുടെ സ്വർഗീയോദ്യാനങ്ങളിൽ പ്രവേശിപ്പിക്കുകയും ചെയ്യും. സത്യനിഷേധികളെയാവട്ടെ നരകാഗ്നിയിലും (പ്രവേ ശിപ്പിക്കും). അല്ലാഹു നമ്മെ സത്യവിശ്വാസികളിൽ ഉൾപ്പെടു ത്തട്ടെ.



കിയാമത്ത് നാളിൻ്റെ ചെറിയ അടയാളങ്ങൾ........?

ഇത് വായിച്ചാൽ മാത്രം പോര, പരമാധി എല്ലാ സുഹ്യത്തുക്കൾക്കും ഷെയർ ചെയ്യുകയും വേണം.... സർവ്വ ശക്തൻ എല്ലാവരേയും അനുഗ്രഹിക്കട്ടെ ആമീൻ....

ഇമാം തുർമുദി (റ) പറയുന്നു താഴെ പറയുന്ന 15 അടയാളങ്ങൾ നിങ്ങളുടെ കണ്ണിൽ കണ്ടാൽ നിങ്ങൾ കിയാമത്ത് നാളിനെ പ്രധീക്ഷിക്കുക എന്ന് നബി (സ) പറഞ്ഞിരിക്കുന്നു.....


1. പൊതു ഖജനാവ് കട്ട്മുടിക്കുന്ന ഭരണാധികാരികളുടെ കാലം വന്നാൽ.


2. ഒരാളേയും വിശ്വസിക്കാൻ വയ്യാത്ത കാലം വന്നാൽ.


3. പണക്കാരൻ സക്കാത്ത് കൊടുക്കാതെ പാവങ്ങളുടെ ഹഖ് തിഞ്ഞുന്ന കാലം വന്നാൽ.


4. അള്ളാഹുവിൻ്റെ ദീനിൻ്റെ ആവശ്യത്തിന് വേണ്ടിയല്ലാതെ ദീൻ കൊണ്ട് തട്ടികളിക്കുന്ന കാലം വന്നാൽ.


5. ഭാര്യമാരെ ഭയപ്പെട്ട്കൊണ്ട് ജീവിക്കുന്ന ഭർത്താക്കന്മാരുടെ കാലം വന്നാൽ.


6. ഉമ്മാനെ മക്കൾ തരംതാഴ്ത്തുന്ന കാലം വന്നാൽ.


7. ബന്ധുക്കളേക്കാൾ കൂട്ട്കാർക്ക് മുന്തിയ സ്ഥാനം കൊടുക്കുന്ന കാലം വന്നാൽ.


8. ബാപ്പയെ വീട്ടിൽ നിന്നും പുറത്താക്കുന്ന കാലം വന്നാൽ.


9. പള്ളികളിൽ തർക്കം തുടങ്ങുന്ന കാലം വന്നാൽ.


10. ജനങ്ങൾ തിരഞ്ഞെടുക്കുന്ന ഭരണാധികാരികൾ കള്ളുകുടിയന്മാരും പെണ്ണ് പിടിയന്മാരുമാകുന്ന കാലം വന്നാൽ.


11. ഒരാളെ പേടിച്ച് ജനങ്ങൾക്ക് കഴിയേണ്ടിവരുന്ന കാലം വന്നാൽ.


12. പാട്ട് പാടി നടക്കുന്ന പെണ്ണുങ്ങൾ പെരുകുന്ന കാലം വന്നാൽ.


13. സംഗീത ഉപകരണങ്ങൾ വർദ്ധിക്കുന്ന കാലം വന്നാൽ.


14. ലോകമാകെ മദ്യത്തിൻ്റെ കീഴിലാകുന്ന ഒരു കാലം വന്നാൽ.


15. കഴിഞ്ഞ് പോയ നല്ല നല്ല ആളുകളെ അവസാനം വരുന്നവർ കുറ്റം പറയുന്ന കാലം വന്നാൽ.



നബി (ﷺ) തങ്ങൾ തുടർന്നു...

ഈ 15 അടയാളങ്ങൾ കണ്ട് തുടങ്ങിയാൽ ലോകത്ത് കൊടുങ്കാറ്റ് ഉണ്ടാകും, ഇടക്കിടക്ക് ഭൂമി കുലുക്കം ഉണ്ടാകും, ഭൂമിയുടെ പല ഭാഗങ്ങൾ പിളരും....




Post a Comment