CLASS 5 THAJVEED CHAPTER 9 QUIZZ

Madrasa Guide
CLASS 5 THAJVEED CHAPTER 9 by Quiz Burhan

Madrasa Onlin Exam Quiz

Please fill the above data!
Points : 0

Name : Apu

Roll : 9

Total Questions:

Correct: | Wrong:

Attempt: | Percentage:

തിലാവത്തിന്റെ സുജൂദ്

 പരിശുദ്ധ ഖുർആനിൽ സജതയുടെ ആയത്തുകൾ ഊരുന്നവർക്കും കേൾക്കുന്നവർക്കും തിലാവത്തിന്റെ സുജൂദ് ചെയ്യൽ മഹത്തായ സുന്നത്താണ് 14 സ്ഥലങ്ങളിലാണ് സജതയുടെ ആയത്തുകൾ ഉള്ളത്.


 ഈ സുജൂദ് ഇബിലീസിനെ അത്യധികം വേദനിപ്പിക്കും നിസ്കാരത്തിലാണ് ഈ ആയത്തിന് ഒരുന്നതെങ്കിൽ തൽസമയം ഒരു സുജൂദ് ചെയ്താൽ മതി പ്രത്യേകം നിയത്ത് ഒന്നും വേണ്ട.

 സുജൂദ് ചെയ്യുന്നില്ലെങ്കിൽ

سُبْحَانَ اللهِ وَالْحَمْدُ لِلَّهِ وَلَا إِلَهَ إِلَّا اللَّهُ وَاللَّهُ أَكْبَرْ
 എന്ന് നാല് തവണ ചൊല്ലലും സുജൂദിന് പകരം ആകുന്നതാണ്.

 സ്വാദ് സൂറത്തിലെ ഇരുപത്തിമൂന്നാം ആയത്തിൽ ശുക്രൻ സുജൂദ് ആണ്. അത് നിസ്കാരത്തിൽ ചെയ്താൽ നിസ്കാരം ബാത്തിലാകും.

 
 നിസ്കാരത്തിലല്ലെങ്കിൽ 
 നിർബന്ധമായ കാര്യങ്ങൾ 

1.ശുദ്ധി ഉണ്ടായിരിക്കലും

2. ഖിബിലക്ക് മുന്നിടലും ഔറത്ത് മറക്കലും 

3. ഞാൻ തിലാവത്തിന്റെ സുജൂദ് ചെയ്യുന്നു എന്ന് നിയ്യത്ത് ചെയ്യലും 

4.സുജൂദിൽ നിന്ന് എഴുന്നേറ്റ് ഒരു സലാം വീട്ടിലും നിർബന്ധമാണ്.

ഇഹ്റാമിൽ കൈ കെട്ടലും സുജൂദിലേക്ക് പോകുമ്പോഴും സുജൂദിൽ നിന്ന് ഉയരുമ്പോഴും തക്ബീർ ചൊല്ലലും സുന്നത്താണ്.

 സുജൂദിൽ 

سَجَدَ وَجْهِيَ لِلَّذِي خَلَقَهُ وَصَوَّرَهُ وَشَقَّ سَمْعَهُ وَبَصَرَهُ بِحَوْلِهِ وَقُوَّتِهِ فَتَبَارَكَ اللَّهُ أَحْسَنُ الْخَالِقِينَ

എന്ന് ചൊല്ലലും സുന്നത്തുണ്ട്.





 തിലാവത്തിന്റെ സുജുവും ആയി ബന്ധപ്പെട്ട കുറച്ചു മോഡൽ ചോദ്യങ്ങൾ


? എന്താണ് സുജൂദുത്ത്വിലാവത് ...?

ചില ഖുര്‍ആന്‍ ആയത്തുകള്‍ ഓതിയ ഉടനെ ചെയ്യപ്പെടുന്ന സുജൂദാണ് ഓത്തിന്റെ‍ സുജൂദ്. ഓതിയാല്‍ സുജൂദ് സുന്നത്തുളള 14 സ്ഥലങ്ങള്‍ ഖുര്‍ആനിലുണ്ട്. അതിന് സജദയുടെ ആയത്തെന്നാണ് പറയുക. ഈ ആയത്തുകള്‍ക്ക് മുസ്ഹഫില്‍ 'സജദ' എന്ന് പ്രത്യേകം അടയാളപ്പെടുത്തീട്ടുമുണ്ട് ...

? ആര്‍ക്കൊക്കെ ഏതല്ലാം അവസരത്തിലാണ് ഈ സുജൂദ് സുന്നത്ത് ...?

നിസ്ക്കാരത്തിലോ, അല്ലാത്തപ്പോളോ ഈ ആയത്ത് ഓതിയാല്‍ സുജൂദ് ചെയ്യല്‍ സുന്നത്താണ്. നിസ്ക്കാരത്തിലാവുമ്പോള്‍ ഖിയാമി [നിറുത്തമാകുന്ന ഫര്‍ള്] ല്‍ സജദയുടെ ആയത്ത് ഓതിയാലാണ് സുജൂദ് സുന്നത്താക്കപ്പെടുക ...

അതേ സമയം ഒറ്റക്ക് നിസ്ക്കരിക്കുന്നവര്‍ക്കും ഈ സുജൂദ് സുന്നത്തുണ്ട്. അതുപോലെ ജമാഅത്തായി നിസ്കരിക്കുമ്പോള്‍ ഇമാമിനും മഅ്മൂമിനും ഈ സുജൂദ് സുന്നത്തുണ്ട്. മഅ്മൂം ഓതണമെന്നില്ല, ഇമാമിന്‍റെ ഓത്ത് കേട്ടാലും മതി... പക്ഷേ, ഇമാം സുജൂദ് ചെയ്താലെ മഅ്മൂം സുജൂദ് ചെയ്യാവൂ... ഇമാം സുജൂദ് ചെയ്യാതെ മഅ്മൂം സുജൂദ് ചെയ്താല്‍ മഅ്മൂമിന്‍റെ നിസ്ക്കാരം ബാത്വിലാകും ...

? നിസ്ക്കാരത്തില്‍ ത്വിലാവത്തിന്‍റെ സുജൂദ് ചെയ്യേണ്ടത് എങ്ങിനെ ...?

സജദയുടെ ആയത്ത് ഓതി കഴിഞ്ഞാല്‍ ഉടനെ സുജൂദിലേക്ക് കുനിഞ്ഞ് ഒരു സുജൂദ് ചെയ്യുക. കുനിയുമ്പോള്‍ തക്ബീര്‍ ചൊല്ലല്‍ സുന്നത്താണ്. നിസ്ക്കാരത്തിലെ മറ്റു സുജൂദുകളെപ്പോലെ തന്നെയാണ് ഇതിന്‍റെയും രൂപം. സുജൂദ് ചെയ്ത് കഴിഞ്ഞാല്‍ നേരേ തക്ബീര്‍ ചൊല്ലിക്കൊണ്ട് നിറുത്തത്തിലേക്ക് ഉയരുകയാണ് വേണ്ടത്. ഉയരുമ്പോള്‍ ഇസ്തിറാഹത്തിന്‍റെ ഇരുത്തം പാടില്ല. കറാഹത്താണ് ...

? നിസ്ക്കാരത്തിലല്ലാതെയുളള ഓത്തിനും ഈ സുജൂദ് സുന്നത്തുണ്ടോ ...?

തീര്‍ച്ചയായും പക്ഷേ, ആ ഓത്ത് ശറഅ് അനുവദിച്ചതായിരിക്കേണ്ടതാണ്. അന്യപുരുഷന്‍മാരുടെ സാന്നിധ്യത്തില്‍ സ്ത്രീകള്‍ ശബ്ദമുയര്‍ത്തി കൊണ്ട് ഓതുന്നത് പോലുളള ഹറാമായ ഓത്താകരുത്. അതുപോലെ കക്കൂസില്‍ ഓതുന്നത് പോലുളള കറാഹത്തായ ഓത്തും ആവരുത്. കറാഹത്തു പോലുമില്ലാത്ത നിലയില്‍ ശറഅ് അനുവദിച്ച രൂപത്തില്‍ സജദയുടെ ആയത്തോതിയവരും അവരുടെ പക്കല്‍ നിന്ന് അത് കേട്ടവരും ഈ സുജൂദ് ചെയ്യല്‍ സുന്നത്താണ് ...

? മറ്റൊരാളില്‍ നിന്ന് കേട്ടാല്‍ നിസ്ക്കാരത്തില്‍ സുജൂദ് ചെയ്യാമോ ...?

മറ്റൊരാളില്‍ നിന്ന് കേട്ട് നിസ്ക്കാരത്തില്‍ സുജൂദ് ചെയ്യാന്‍ പാടില്ല. ചെയ്താല്‍ നിസ്ക്കാരം ബാത്വിലാകും ...

? നിസ്ക്കാരത്തിലെല്ലെങ്കില്‍ എങ്ങനെയാണ് സുജൂദ് ചെയ്യേണ്ടത് ...?

നിസ്ക്കാരത്തില്‍ അല്ലെങ്കില്‍ ത്വിലാവത്തിന്‍റെ സുജൂദ് ചെയ്യാന്‍ ചില നിബന്ധനകളും ഫര്‍ളുകളുമുണ്ട്. ശുദ്ധി ഉണ്ടാവുക, ഔറത്ത് മറക്കുക, ഖിബ്ലക്ക് മുന്നിടുക, സമയം കടക്കുക എന്ന നിസ്ക്കാരത്തിന്‍റെ ശര്‍ത്തുകള്‍ എല്ലാം ഈ സുജൂദിന്‍റേയും നിബന്ധനയാണ് ...

? സമയം കടക്കല്‍ എങ്ങിനെയാണ് ...?

സജദയുടെ ആയത്ത് പൂര്‍ത്തിയായി ഓതല്‍ ഓതുന്നവര്‍ക്കും, പൂര്‍ത്തിയായി കേള്‍ക്കല്‍ കേള്‍ക്കുന്നവര്‍ക്കും സുജൂദ് ചെയ്യാനുളള വഖ്ത് കടക്കലാണ് ...

? ഓത്തിന്‍റെ സുജൂദിന്‍റെ ഫര്‍ളുകളെന്തല്ലാമാണ്. എങ്ങനെയാണ് നിര്‍വ്വഹിക്കേണ്ടത് ...?

ആദ്യം നിയ്യത്ത് വെക്കുക, ഓത്തിന്‍റെ സുജൂദ് ഞാന്‍ ചെയ്യുന്നു എന്നാണ് നിയ്യത്ത് വെക്കേണ്ടത്... ശേഷം അല്ലാഹു അക്ബര്‍ എന്ന് തക്ബീര്‍ ചൊല്ലുക. നിസ്ക്കാരത്തിലെ തക്ബീറത്തുല്‍ ഇഹ്റാം പോലെ കൈ രണ്ടും ഉയര്‍ത്തലും സുന്നത്തുണ്ട്. ശേഷം തക്ബീര്‍ ചൊല്ലിക്കൊണ്ട് സുജൂദിലേക്ക് പോകുക. സുജൂദില്‍ നിര്‍ബന്ധമായ കാര്യങ്ങള്‍ ഈ സുജൂദിലും നിര്‍ബന്ധമാണ്... ശേഷം തക്ബീര്‍ ചൊല്ലി സുജൂദില്‍ നിന്ന് ഉയര്‍ന്നിരുന്ന ശേഷം സലാം വീട്ടുക...

? ഈ സുജൂദില്‍ എന്താണ് പറയേണ്ടത്?

സാധാരണ സുജൂദില്‍ ചൊല്ലുന്ന ദിക്റിന് പുറമേ, 

*سجد وجهي للذي خلقه وصوره وشق سمعه* *وبصرهبحوله وقوته فتبارك الله احسن الخالقين*

എന്ന് പ്രത്യേകമായി ചൊല്ലല്‍ സുന്നത്താണ്...

Post a Comment