Madrasa Onlin Exam Quiz
Please fill the above data!
Points : 0
Name : Apu
Roll : 9
Total Questions:
Correct: | Wrong:
Attempt: | Percentage:
റവാത്തിബ് നിസ്കാരത്തേക്കാൾ ശ്രേഷ്ഠമായ സുന്നത്ത് നിസ്കാരമാണ് വിത്റ്.
നബി തങ്ങൾ പറഞ്ഞിട്ടുണ്ട് :-
" വിത്റ് നിസ്കാരം എല്ലാ മുസ്ലിമിന്റെ മേലിലും കടമയാണ് "
ഇഷാ നിസ്കാരത്തിന്റെയും ഫജ്റ് സ്വദിക്കിന്റെയും ഇടയിലുള്ള സമയത്താണ് അത് നിർവഹിക്കേണ്ടത്. എത്ര നിസ്കാരം ചുരുങ്ങിയത് ഒരു റക്അത്തും പൂർണമായത് 11 റക്അത്തുമാണ്.
ആയിഷ (റ) പറയുന്നു :-
എബി തങ്ങൾ റമളാനിലും റമദാൻ അല്ലാത്ത ദിവസങ്ങളിലും 11 റക്അത്തിനേക്കാൾ നിസ്കരിച്ചിട്ടില്ല.
ഒന്നിലധികം നിസ്കരിക്കുന്നവൻ ഈ രണ്ട് റക്അത്തുകൾ ആയി നിസ്കരിച്ചു ഒറ്റ റക്അത്തു കൊണ്ട് അവസാനിപ്പിക്കുകയാണ് ശ്രേഷ്ഠം.
പൂർണ്ണതയിൽ ഏറ്റവും കുറഞ്ഞത് മൂന്ന് റക്അത്തുകൾ ആണ്. മൂന്നര നിസ്കരിക്കുന്നവൻ ഒന്നാം റക്കായത്തിൽ ഫാത്തിഹക്ക് ശേഷം സൂറത്തുൽ ആഅ്ല രണ്ടാം റക്അത്തിൽ സൂറത്തുൽ കാഫിറൂൻ
മൂന്നാം റക്അത്തിൽ സൂറത്തുൽ ഇഖ്ലാസ് സൂറത്തുൽ, ഫലഖ് സൂറത്തുന്നാസ്, എന്നിവയും സുന്നത്താണ്.
മൂന്നിൽ കൂടുതൽ നിസ്കരിക്കുകയാണെങ്കിൽ അവസാനത്തെ മൂന്നു റക്അത്തുകളിൽ സുന്നത്താണ്.വിത്ത്റ് ഒരു റക്അത്ത് പതിവായി നിസ്കരിക്കൽ കറാഹത്താണ്.
റമദാൻ അവസാന പകുതിയിലെ വിത്റിൽ ഖുനൂത്ത് ഓതലും റമദാനിൽ വിത്ത് ജമാഅത്തായി നിസ്കരിക്കലും സുന്നത്താണ്.
തഹിയ്യത്ത് നിസ്കാരം
പള്ളിയിൽ പ്രവേശിക്കുന്നവന് പള്ളിയുടെ ഉടമസ്ഥനായ അല്ലാഹുവിനെ ബഹുമാനിച്ചുകൊണ്ട് നിർവഹിക്കുന്ന രണ്ട് റക്അത്ത് നിസ്കാരമാണ് സഹിയ്യത്ത്. അത് സുന്നത്താണ്. കാരണമില്ലാതെ ഒഴിവാക്കൽ കറാഹത്തുമാണ്.
മസ്ജിദിൽ ഹറമിൽ പ്രവേശിക്കുന്നവന് കഅബ ചെയ്യുകയാണ് വേണ്ടത്. ഇതിന്റെ സമയം പള്ളിയിൽ പ്രവേശിച്ച മുതൽ ഇരിക്കുന്നത് വരെ ആകുന്നു.
നബി തങ്ങൾ പറഞ്ഞിട്ടുണ്ട് :-
" നിങ്ങളിൽ ആരെങ്കിലും പള്ളിയിൽ പ്രവേശിച്ചാൽ രണ്ട് റക്അത്ത് നിസ്കരിക്കാതെ ഇരിക്കരുത് "
ജുമുഅയോ ജമാഅത്തോ തുടങ്ങാൻ സമയമായിട്ടുണ്ടെങ്കിൽ നിസ്കരിക്കാതെ അവൻ നിൽക്കണം ഇരിക്കരുത്. ഖുതുബയുടെ സമയം ആയ ശേഷം വന്ന ഹത്തീബിനും ത്വവാഫ് ഉദ്ദേശിച്ച മസ്ജിദുൽ ഹറമിൽ പ്രവേശിച്ചവനും നിസ്കരിക്കൽ കറാഹത്താണ്.