പോസ്റ്റർ ക്രിയേറ്റ് ചെയ്യുന്ന പൂർണ്ണരൂപം വിവരിക്കുന്നു!
- SELECT Rank എന്ന് കാണും അതിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ റാങ്ക് സെലക്ട് ചെയ്യുക
- Name എന്ന് കാണുന്ന സ്ഥലത്ത് നിങ്ങളുടെ പേര് നൽകുക
- Footer Text എന്ന് കാണുന്ന സ്ഥലത്ത് നിങ്ങളുടെ മദ്രസിന്റെ പേര് സ്ഥലവും എഴുതുക
- CREATE എന്നതിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ഫോട്ടോ അപ്‌ലോഡ് ചെയ്യാവുന്നതാണ്
- പിന്നീട് തുറന്നു വരുന്ന പേജിലെ ഡൗൺലോഡ് ക്ലിക്ക് ചെയ്ത് നിങ്ങളുടെ പോസ്റ്റർ നിങ്ങൾക്ക് സേവ് ചെയ്യാവുന്നതാണ്

പൊതു പരീക്ഷ റിസൾട്ട് വന്നു. ഇനി അതുമായി ബന്ധപ്പെട്ട ഒരു നല്ലൊരു പോസ്റ്റർ തയ്യാറാക്കാം. അതിനാവശ്യമായത് നല്ലൊരു ഫോട്ടോയും നിങ്ങൾക്ക് ലഭിച്ച സ്ഥാനങ്ങളുടെ അഥവാ ടോപ് പ്ലസ്,ഡിസ്റ്റിങ്ഷൻ, ഫസ്റ്റ് ക്ലാസ്, സെക്കൻഡ് ക്ലാസ്ആണോ, തേർഡ് ക്ലാസ്, ഇങ്ങനെ തുടങ്ങിയ സ്ഥാനങ്ങൾ അതുപോലെ നിങ്ങളുടെ മുഴുവനായുള്ള പേര
പ്രിയപ്പെട്ട വിദ്യാർത്ഥികളെ,
നിങ്ങളുടെ കഠിനാധ്വാനത്തിന്റെയും സമർപ്പണത്തിന്റെയും ഫലം അറിയാനുള്ള കാത്തിരിപ്പിലാണ് നിങ്ങളെന്ന് എനിക്കറിയാം. പരീക്ഷകൾ കഴിഞ്ഞ് ഫലത്തിനായി കാത്തിരിക്കുന്നത് വളരെ ആകാംക്ഷ നിറഞ്ഞ ഒരു അനുഭവമാണ്. എങ്കിലും, നിങ്ങൾ പഠിച്ച കാര്യങ്ങളിൽ വിശ്വസിക്കുകയും നിങ്ങളുടെ കഴിവിൽ ഉറച്ചുനിൽക്കുകയും ചെയ്യുക. ഓരോ പരീക്ഷയും പുതിയൊരു പഠനാനുഭവമാണ്. വിജയവും പരാജയവുമെല്ലാം ജീവിതത്തിൻ്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ പരീക്ഷാ ഫലത്തെക്കുറിച്ച് ഓർത്ത് അനാവശ്യമായി വിഷമിക്കേണ്ടതില്ല. നിങ്ങൾക്ക് ലഭിക്കുന്ന ഓരോ അനുഭവവും നിങ്ങളെ കൂടുതൽ കരുത്തുള്ളവരാക്കും.
നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള കഠിനാധ്വാനവും ആത്മവിശ്വാസവും എന്നും കൂടെയുണ്ടാവട്ടെ. നിങ്ങൾ ആഗ്രഹിക്കുന്ന വിജയം നിങ്ങളെ തേടിയെത്തും.
എല്ലാ വിദ്യാർത്ഥികൾക്കും Madrasa Guide-ൻ്റെ ഹൃദയം നിറഞ്ഞ വിജയാശംസകൾ!