Madrasa Onlin Exam Quiz
Please fill the above data!
Points : 0
Name : Apu
Roll : 9
Total Questions:
Correct: | Wrong:
Attempt: | Percentage:
ജംഇന്റെയും ഖസ്റിന്റെയും മസ്അലകൾ അ
റിയാത്തതിനാൽ പലരും യാത്രയിൽ നിസ്കാരം
ഖളാആക്കുകയും വീട്ടിലെത്തിയിട്ടോ മറ്റൊ നിസ്ക രിക്കുകയും ചെയ്യുന്നു.
നിസ്കാരം ഖളാആക്കൽ വൻദോശമാണല്ലോ. ജംഇന്റെയും ഖസ്റിന്റെ മലകൾ ചുരുക്കി ഇവിടെ വിവരിക്കുന്നു.
ഖസ്റ്
രണ്ട് മർഹല (ഏകദേശം 132 കി. മീ) യോഅതിലധികമോ ദൂരമുള്ള അനുവദീയ യാത്ര ചെയ്യുന്നവന് അദാആയതും യാത്രയിൽ ഖളാആയ
തുമായ നാലു റക്അത്തുള്ള ഫർള് നിസ്കാരങ്ങൾ
രണ്ട് റകഅത്തായി ചുരുക്കി നിസ്കരിക്കാവുന്ന
താണ്.ഇതിനെ ഖസ്റ് എന്ന് പറയുന്നു.
എന്നാൽ
യാത്രയുടെ ദൂരം മൂന്ന് മർഹല (ഏകദേശം 198
കി.മീ) യുണ്ടെങ്കിൽ ഖസ്റാക്കി നിസ്കരിക്കലാണ്
ഉത്തമം. സുബ്ഹ്, മഗ്രിബ് എന്നിവയെ ചുരുക്കാ
ൻ പറ്റില്ല. ഇപ്രകാരം രണ്ട് മർഹലയിൽ താഴെയുള്ള
യാത്രയിലും നാട്ടിൽ നിന്ന് ഖളാആയ നിസ്കാരം
യാത്രയിൽ ഖളാഅ് വീട്ടുമ്പോഴും ഖസ്റാക്കൽ
അനുവദനീയമല്ല.
യാത്രയാരംഭിക്കുന്ന നാടിന്റെ അതിർത്തി
വിട്ടുകടന്ന ശേഷമേ ഖസ്റാക്കാവൂ. നാലു ദിവസ
മോ അതിലധികമോ താമസിക്കണമെന്ന് കരുതി ഒരുസ്ഥലത്തെത്തിയാൽ യാത്ര അവസാനി ച്ചതായി കണക്കാക്കപ്പെടും. ഒന്നോ രണ്ടോ (നാലിൽ കുറവ്) ദിവസം താമസിക്കണമെന്ന് കരുതിയ സ്ഥലത്തത്തുന്നത് കൊണ്ടും പ്രസ് തുത ദിവസം അവിടെ താമസിക്കുന്നത് കൊണ്ടും യാത്ര അവസാനിക്കു
കയില്ല.
അതിനാൽ ആ ദിവസങ്ങളിൽ ഖസ്റാക്കാം.
ഒരാൾ തന്റെ ആവശ്യം വേഗം നിറവേറുമെ
ന്നും നിറവേറിയ ഉടനെ യാത്ര തുടരുമെന്ന ഉദ്ദേശ
ത്തോടെ ഒരു സ്ഥലത്ത് താമസിക്കുകയാണെങ്കിൽ
അവന് 18 ദിവസം വരെ ഖസ്റാക്കാവുന്നതാണ്. അ
തിന് ശേഷവും തന്റെ ആവശ്യം പൂർത്തിയായിട്ടില്ലെ
ങ്കിൽ പിന്നെ ഖസ്റാക്കരുത്.
പൂർത്തിയാക്കി നിസ്
കരിക്കുക തന്നെ വേണം.
പൂർണ്ണമായ നാല് ദിവസം കൊണ്ട് കരസ്ഥമാ
വാത്ത ആവശ്യത്തിനു വേണ്ടിയാണ് ഒരു സ്ഥലത്ത്
താമസിക്കുന്നതെങ്കിൽ താമസം തുടങ്ങുന്നതോടെ
യത് അവസാനിക്കും. ഒരു നാട്ടിൽ താമസിക്കണ
മെന്ന് നേരത്തെ കണക്കാക്കിയിട്ടുണ്ടെങ്കിൽ ആ
നാട്ടിൽ എത്തുന്നതോടെ യാത്ര അവസാനിക്കും.
എന്നാൽ താമസിക്കാനുദ്ദേശിക്കാത്ത ഒരു സ്ഥലത്ത്
അവിചാരിതമായി താമസിക്കേണ്ടി വന്നാൽ നാല്
ദിവസം വരെ ഖസ്റാക്കാം.
പിന്നെയും അവിടെ താ
മസിക്കുകയാണെങ്കിൽ പൂർത്തിയാക്കി നിസ്കരി
ക്കേണ്ടതാണ്.
ഖസ്റാക്കുന്നതിന് നാല് ശർത്തുകളുണ്ട്.
1. ഖസ്റാക്കി നിസ്കരിക്കുന്നുവെന്ന് തക്ബീ
റത്തുൽ ഇഹ്റാമിന്റെ സമയത്ത് തന്നെ കരുതുക.
ഖസ്റാക്കുന്നുവെന്ന കരുത്തില്ലാതെ തക്ബീർ
ചൊല്ലിയാൽ പൂർത്തിയാക്കി നിസ്കരിക്കൽ നിർബ
ന്ധമാണ്.
2. പൂർത്തിയാക്കി നിസ്കരിക്കുന്നവനോട്
തുടരാതിരിക്കുക. പൂർത്തിയാക്കി നിസ്കരിക്കുന്ന
വനോട് അൽപ്പ സമയമെങ്കിലും തുടർന്നാൽ പൂർ
ത്തിയാക്കി നിസ്കരിക്കണം.
3. നിസ്കാരം കഴിയുന്നത് വരെ യാത്രയിലാ
യിരിക്കുക. നിസ്കാരത്തിനിടയിൽ യാത്ര അവസാനി
ച്ചാൽ പൂർത്തിയാക്കി നിസ്കരിക്കൽ നിർബന്ധമാകും.
4. ഖസ്റിനെതിരാവുന്നതൊന്നും നിസ്കാര
ത്തിൽ സംഭവിക്കാതിരിക്കുക. ഖസ്ന്ന് കരുതി
യോ ഇല്ലയോ എന്നോ ഇമാം ഖസ്റാക്കി നിസ്കരി
ക്കുന്നവനോ പൂർത്തിയാക്കി നിസ്കരിക്കുന്നവനോ
എന്നോ സംശയിച്ചാൽ പിന്നെ ഖസ്റ് അനു
വദനീയമല്ല.
ഈ രൂപത്തിലെല്ലാം പൂർത്തിയാക്കി
നിസ്കരിക്കണം. എന്നാൽ ഇമാമിന്റെ നിയ്യത്ത് എ
പ്രകാരമാണെന്നറിയാത്തവൻ ഇമാം ഖസ്റാക്കുക
യാണെങ്കിൽ ഞാനും ഖസ്റാക്കുന്നെന്നും ഇമാം
പൂർത്തിയാക്കുകയാണെങ്കിൽ ഞാനും പൂർത്തിയാ
ക്കുന്നെന്നും കരുതിയാൽ സ്വഹീഹാവും.
ജംഅ്
ഖസ്റാക്കി നിസ്കരിക്കൽ അനുവദനീയമാ
കുന്ന എല്ലാ യാത്രയിലും ജംആക്കൽ (ളുഹം
അസറും കൂടി രണ്ടിലൊന്നിന്റെ സമയത്തും മഗ്
രിബും ഇശാഉം കൂടി രണ്ടിലൊന്നിന്റെ സമയത്തും
നിർവ്വഹിക്കൽ) അനുവദനീയമാണ്.
ആദ്യ നിസ്കാര സമയത്ത് അവർ യാത്ര
ചെയ്തുകൊണ്ടിരിക്കുകയാണെങ്കിൽ രണ്ട് നിസ്കാ
രവും രണ്ടാമത്തേതിന്റെ സമയത്തും, ആദ്യ നിസ്കാര
ത്തിന്റെ സമയത്ത് യാത്രയിലല്ലെങ്കിൽ വിശ്രമത്തിനോ
മറ്റോ ഇറങ്ങിയതാണെങ്കിൽ) രണ്ട് നിസ്കാരവും ആ
ദ്യത്തേതിന്റെ സമയത്തും നിർവ്വഹിക്കലാണുത്തമം.
രണ്ടാമത്തേതിനെ ആദ്യത്തേതിന്റെ സമയത്ത്
നിർവ്വഹിക്കുന്നതിനെ മുന്തിച്ച് ജംആക്കുകയെന്നും
ആദ്യത്തേതിനെ രണ്ടാമത്തേതിന്റെ സമയത്ത് നിർവ്വ
ഹിക്കുന്നതിനെ പിന്തിച്ച് ജംആക്കുകയെന്നും പറയുന്നു.
മുന്തിച്ചു ജംആക്കുന്നതിന്റെ നിബന്ധനകൾ
1. തർത്തീബ്: ഒന്നാം നിസ്കാരം ആദ്യവും
രണ്ടാമത്തേത് ശേഷവും നിർവ്വഹിക്കുക. അഥവാ ര
ണ്ടാമത്തേത് ആദ്യം നിർവ്വഹിച്ചാൽ സ്വഹീഹാവുകയില്ല.
2. ഒന്നാമത്തെ നിസ്കാരം കഴിയുന്നതിന് മു
- മ്പ് തന്നെ ജംഇനെ കരുതുക. (ഉദാഹരണം: ളുഹ്
റിന്റെ കൂടെ അസറിനെ ഞാൻ മുന്തിച്ച് ജംആ
ക്കുന്നു.) തക്ബീറത്തുൽ ഇഹ്റാമിന്റെ സമയത്ത്
തന്നെ കരുതലാണുത്തമം. ഒന്നാമത്തെ നിസ്കാര
ത്തിൽ നിന്ന് വിരമിക്കുന്നതിന് മുമ്പ് ജംഇന
കരുതിയിട്ടില്ലെങ്കിൽ ജംആക്കാൻ പാടില്ല. രണ്ടാമ
ത്തെ നിസ്കാരം അതിന്റെ സമയമായതിന് ശേഷം
നിർവ്വഹിക്കണം.
3. ഒന്നാമത്തതിൽ നിന്ന് വിരമിച്ച് രണ്ടാമത്തെ
ത് തുടങ്ങുന്നത് വരെ യാത്ര അവസാനിക്കാതി
രിക്കുക. വാഹനത്തിൽ വെച്ച് ജംആക്കുന്നവൻ ര
ണ്ടാമത്തേത് തുടങ്ങുന്നതിന് മുമ്പ് ലക്ഷ്യ സ്ഥാനത്ത്
എത്തുകയോ അല്ലെങ്കിൽ അവനെത്തിയ സ്ഥലത്ത്
താമസിക്കണമെന്ന് കരുതുകയോ ചെയ്താൽ
ജംഅ് അസാധുവായി. രണ്ടാമത്തേത് അതിന്റെ സമ
യമായതിന് ശേഷമേ നിർവ്വഹിക്കാവു. എന്നാൽ രണ്ടാ
മത്തേത് തുടങ്ങിയ ശേഷം യാത്ര അവസാനിച്ചാൽ
വിരോധമില്ല. നിസ്കാരം പൂർത്തിയാക്കിയാൽ മതി.
രണ്ട് നിസ്കാരങ്ങൾക്കിടയിൽ മുവാലാത്ത്
(തുടർച്ച) ഉണ്ടാവുക. ചുരുങ്ങിയ വിധത്തിൽ രണ്ട്
റക്അത്ത് നിസ്കരിക്കാനുള്ള സമയം (ഏകദേശം
ഒന്നര മിനിറ്റ്) രണ്ടിനുമിടയിലുണ്ടായാൽ ജംഅ് അ
സാധുവാകും. ജംഅ് അസാധുവായാൽ രണ്ടാമത്തേ
ത് നിർവ്വഹിക്കണമെങ്കിൽ അതിന്റെ സമയമാകണം.
എന്നാൽ രണ്ടിനുമിടയിൽ ഇഖാമത്ത് വിളിക്കുന്നതി
നോ ആവശ്യമെങ്കിൽ ശുദ്ധീകരണം ചെയ്യുന്നതിനോ
വിരോധമില്ല.
ഒന്നാം നിസ്കാരത്തെ രണ്ടാമത്തെതിന്റെ സമ
യത്തേക്ക് പിന്തിച്ച് ജംആക്കുമ്പോൾ ക്രമപ്രകാരം
നിർവ്വഹിക്കലും തുടർച്ചയുണ്ടായിരിക്കലും ഒന്നാമ
ത്തേതിൽ ജംഇനെ കരുതലും നിർബന്ധമില്ലെങ്കി
ല്ലും സുന്നത്താണ്.
പിന്തിച്ചു ജംആക്കുന്നതിന് 2 ശർകളാണുള്ളത്.
1. നിയ്യത്തോടു കൂടിയാവുക. ഒന്നാമത്തേതി
ന്റെ സമയത്തിൽ നിന്ന് ഒരു റക്അത്തെങ്കിലും
നിസ്കരിക്കാനുള്ള സമയം ബാക്കിയുണ്ടാവുമ്പോൾ
നിയ്യത്ത് ചെയ്യണം. ഈ നിസ്കാരത്തെ ജംഇന വേണ്ടി ഞാൻ പിന്തിക്കുന്നു എന്ന് കരുതിയാൽ
മതി. അങ്ങനെ കരുതാതിരുന്നാൽ ജംഅ് അസാധു
വാകുകയും ആദ്യ നിസ്കാരം ഖളാഅ് ആവുകയും
ചെയ്യും. അവൻ കുറ്റക്കാരനാവും.
2. രണ്ടാം നിസ്കാരം കഴിയുന്നത് വരെ
യാത്രക്കാരനാവുക. രണ്ടും പൂർത്തിയാവും മുമ്പ്
യാത്ര അവസാനിച്ചാൽ ജംഅ് അസാധുവാകുകയും
ആദ്യനിസ്കാരം ഖളാആവുകയും ചെയ്യും. പക്ഷെ
പിന്തിക്കുമ്പോൾ കാരണമുണ്ടായതിനാൽ കുറ്റക്കാ
രനാവുകയില്ല.