Samastha pothupareeksha akhlakh chapter 12 by quiz burhan madrasa guide

Madrasa Guide
pothupareeksha class 5 akhlakh chapter 12 by quiz burhan

Madrasa Onlin Exam Quiz

Please fill the above data!
Points :  0

Name : Apu

Roll : 9

Total Questions:

Correct: | Wrong:

Attempt: | Percentage:

‎‎‎‎ അഞ്ചാം ക്ലാസിലെ പാഠപുസ്തകത്തിലെ തൗബയെ കുറിച്ചുള്ള പാഠത്തിൽ തോബയുടെ നിബന്ധനകളും, ചെയ്യേണ്ട രൂപവും പറയുന്നുണ്ട്. അത് വിശദമായിട്ട് നമുക്ക് പഠിക്കാം.


തൗബ സ്വീകാര്യമാവാൻ 


💥 അധിക്ഷേപാര്‍ഹമായ കാര്യങ്ങളില്‍ നിന്ന് അകന്ന് സ്തുത്യര്‍ഹമായവയിലേക്ക് മടങ്ങുക എന്നതാണ് തൗബ...
 അല്ലാഹുവിന്റെ വഴിയില്‍ പ്രവേശിക്കുന്നവരുടെ  പ്രാരംഭ നടപടിയാണിത്. പടച്ചവന്റെ അടുത്തേക്കുള്ള യാത്ര ശരിയായിത്തീരുന്നതിനുള്ള നിബന്ധനയുമാണ് തൗബ...

 ✅തൗബ സ്വീകാര്യമാവാൻ പ്രധാനമായും നാല് നിബന്ധനകള്‍ പാലിക്കപ്പെടേണ്ടതുണ്ട്. അവ വിവരിക്കുകയാണിവിടെ...*

🔖 1. പാപങ്ങളെക്കുറിച്ച് ഖേദിക്കല്‍:*

 ✒️തൗബയുടെ ആദ്യപടിയാണ് മനസ്സില്‍ ഖേദം വരല്‍. അല്ലാഹു ചെയ്ത അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കുന്നതിന് പകരം നന്ദികേടാണല്ലോ എന്റെ ഭാഗത്ത് നിന്നുണ്ടായത് എന്ന ചിന്തയിലൂടെത്തന്നെ ഖേദം വരുന്നതാണ്. “തൗബയെന്നാല്‍ ഖേദമാണ് " എന്നൊരു ഹദീസും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ചെയ്ത ദോഷത്തെത്തൊട്ട് ഖേദിക്കലും അല്ലാഹുവിന്റെ ശിക്ഷയെ ഭയപ്പെടലും സത്യവിശ്വാസിയുടെ ലക്ഷണമാണ്...

 നബി ﷺ പറയുന്നു: “ഒരു സത്യവിശ്വാസി തെറ്റ് ചെയ്താല്‍ അവന് വലിയ ഖേദവും അല്ലാഹുവിന്റെ ശിക്ഷ ഇറങ്ങുന്നതിനെ കുറിച്ച് ഭയവുമുണ്ടാകും. പര്‍വതം എന്റെ മേല്‍ വീണേക്കുമോ എന്നുപോലും അവന്‍ ഭയപ്പെടും. എന്നാൽ കപടവിശ്വാസിയാവട്ടെ, തെറ്റിനെ അവഗണിക്കും. തന്റെ മൂക്കിന്‍തുമ്പത്ത് വന്നിരിക്കുന്ന ഒരീച്ചയെ ആട്ടുന്ന ലാഘവത്തോടെയാണവന്‍ തെറ്റിനെ കാണുക”... (ബുഖാരി)

നൂറുപേരെ കൊന്ന ഒരാളുടെ തൗബ പോലും അല്ലാഹു സ്വീകരിച്ചതായി ഹദീസില്‍ വന്നിട്ടുണ്ട്. പക്ഷെ അദ്ദേഹത്തെ പോലെ കൊടും ഖേദം മനസ്സിലുണ്ടാവണം. എന്നാലേ അല്ലാഹു അത് സ്വീകരിക്കൂ. അല്ലാഹു ഖല്‍ബിലേക്കാണല്ലോ നോക്കുക...!!

🔖 2. ദോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക:*

✒️ദോഷങ്ങളില്‍ നിന്നെല്ലാം പൂര്‍ണമായി വിട്ടുനിന്നുകൊണ്ടാവണം തൗബ ചെയ്യേണ്ടത്. ദോഷത്തില്‍ നിലനിന്നുകൊണ്ട് തന്നെ അതില്‍ നിന്ന് പശ്ചാതപിക്കുന്നവന്‍ അല്ലാഹുവിനെ പരിഹസിക്കുന്നവനാണ്...

 നബി ﷺ പറയുന്നു: “നിശ്ചയം, പാപത്തില്‍ നിന്ന് ഖേദിച്ച് മടങ്ങിയവന്‍ പാപം ചെയ്യാത്തവനെ പോലെയാണ്. ദോഷത്തില്‍ വ്യാപൃതനായിരിക്കെ പാപമോചനത്തിനായി പ്രാര്‍ത്ഥിക്കുന്നവന്‍ അല്ലാഹുവിനെ പരിഹസിക്കുന്നവനെപ്പോലെയാണ് ” 
(ത്വബ്റാനി).

🔖 3. ഇനിയൊരിക്കലും ഒരു പാപവും ചെയ്യില്ലെന്ന് ദൃഢനിശ്ചയം ചെയ്യല്‍:*

✒️അലക്കിത്തേച്ച വസ്ത്രങ്ങളില്‍ അഴുക്കാകുന്നത് നാം പ്രത്യേകം ശ്രദ്ധിക്കാറുള്ളത് പോലെ, തൗബ ചെയ്തതിന് ശേഷം ഇനി ദോഷങ്ങള്‍ വരാതിരിക്കാന്‍ പരമാവധി ശ്രമിക്കണം. പണ്ഡിതന്മാര്‍ പറയുന്നു: “ഒരു തെറ്റില്‍ നിന്നൊരാള്‍ പശ്ചാതപിച്ചു. പിന്നീട് ആ തെറ്റ് ചെയ്യാന്‍ പിശാചിന്റെയും സ്വശരീരത്തിന്റെയും പ്രേരണയുണ്ടായപ്പോള്‍ ഏഴ് തവണ അയാള്‍ സ്വശരീരത്തോട് ധര്‍മസമരം നടത്തി. എന്നാല്‍ പിന്നീട് ആ ദോഷത്തിലേക്ക് അല്ലാഹു അവനെ മടക്കുകയില്ല...”

🔖 4. മനുഷ്യരുടെ ബാധ്യതകളില്‍ നിന്നൊഴിവാകുക:*

✒️മനുഷ്യരുമായി ബന്ധപ്പെട്ട തെറ്റുകള്‍ക്ക് അവരോട് പൊരുത്തപ്പെടീക്കുക തന്നെ വേണം. എന്നാലേ തൗബ സ്വീകാര്യമാവൂ. മനുഷ്യരുടെ ബാധ്യതകള്‍ വീട്ടാതെയും പൊരുത്തപ്പെടീക്കാതെയും അല്ലാഹുവിനോട് പശ്ചാത്തപിച്ചിട്ട് കാര്യമില്ല. പലരും വേണ്ടത്ര ശ്രദ്ധിക്കാറില്ലാത്ത വിഷയമാണിത്...

സാമ്പത്തിക ബാധ്യതയുണ്ടെങ്കില്‍ അത് തിരിച്ചുകൊടുക്കുകയോ അവനെ തൃപ്തിപ്പെടുത്തുകയോ വേണം. അന്യായമായി കൈവശപ്പെടുത്തിയവ തിരിച്ചേല്‍പ്പിക്കണം...

അപവാദങ്ങളോ ഏഷണിയോ പരദൂഷണമോ പറഞ്ഞ് പോയിട്ടുണ്ടെങ്കില്‍ അവരോട് പൊരുത്തപ്പെടീക്കണം. സാമ്പത്തിക ഇടപാട് നല്‍കാനുള്ള വ്യക്തി മരണപ്പെട്ടിട്ടുണ്ടെങ്കില്‍ അത് അവകാശികളെ ഏല്‍പിക്കണം. അതുമില്ലെങ്കില്‍ അവന്റെ പേരില്‍ ധര്‍മം ചെയ്യണം. അതിനും സാധിക്കാതിരുന്നാല്‍ അവനുവേണ്ടി പ്രാര്‍ത്ഥിക്കുകയും നന്മകള്‍ അധികരിപ്പിക്കുകയും വേണം...

                    

⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

പാശ്ചാത്തപിച്ച് മടങ്ങിയ ഒരാൾക്ക് അല്ലാഹു കൊടുക്കുന്ന ഉന്നതമായ സ്ഥാനം

⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕


💥ബനൂ ഇസ്രായീലിലെ ഒരു ചെറുപ്പക്കാരന് അയൽവാസിയായ യുവതിയോട് ഇഷ്ടം തോന്നി. തന്റെ ഇഷ്ടം അവളെ അറിയിക്കാൻ അവസരം പാത്തിരിക്കുന്ന ഒരുനാൾ ആ പെണ്ണിനെ അവളുടെ വീട്ടുകാർ കുറച്ചകലെ ഉള്ള പട്ടണത്തിലേക്ക് ഒരാവശ്യത്തിന് പറഞ്ഞയക്കുന്നത് അവൻ അറിഞ്ഞു. തനിച്ചു പോകുന്ന തന്റെ പ്രേയസിയുടെ പിന്നാലെ അവളറിയാതെ അവൻ തുടർന്നു.

വിജനമായ ഒരു സ്ഥലത്ത് എത്തിപ്പെട്ട അവളുടെ മുന്നിലേക്ക് അവസരം ഉപയോഗിച്ച് ചെന്ന അവൻ തന്റെ പ്രണയം അവളെ അറിയിക്കുകയും ആരുമാരും കാണാത്ത ആ സ്ഥലത്ത് വെച്ച് വ്യഭിചാരത്തിലേക്ക് അവളെ പ്രലോഭിപ്പിക്കുകയും ചെയ്തു. സൃഷ്ടികൾ ആരുടേയും കണ്ണ് വെട്ടിച്ചും മറഞ്ഞും എന്തും ചെയ്യാം എങ്കിലും ഉടമയായ നാഥൻ സദാ തന്നെ കണ്ടു കൊണ്ടിരിക്കുന്നുണ്ട് എന്ന തികഞ്ഞ ബോധ്യമുള്ള ഭക്തയായ ആ പെണ്ണ് അവനെ തടഞ്ഞു കൊണ്ട് പറഞ്ഞു:

“അനാവശ്യത്തിലേക്ക് എന്നെ നീ ക്ഷണിക്കരുത് – നീ എന്നെ സ്നേഹിക്കുന്നതിലും എത്രയോ അധികമായി ഞാൻ നിന്നെ ഇഷ്ടപ്പെടുന്നുണ്ട് – എങ്കിലും ഞാൻ രക്ഷിതാവായ അല്ലാഹുവിനെ ഭയപ്പെടുന്നു.”
മനസ്സിനെ കൊളുത്തി വലിച്ചു കൊണ്ട് അവളുടെ നാവിൽ നിന്നും വന്ന വാക്കുകൾ അവന്റെ വായടപ്പിച്ചു. ആ ഒരൊറ്റ നിമിഷം മതിയായിരുന്നു മനസ്സിൽ ഈമാൻ അൽപ്പമെങ്കിലും ഉള്ളവന് ചിന്ത വരാൻ..
അല്ലാഹുവിന്റെ റസൂൽ(സ്വ) തങ്ങൾ പറഞ്ഞത് എത്ര സത്യം -“ഒരു മനുഷ്യൻ വ്യഭിചരിക്കുമ്പോൾ ആ സമയത്ത് ഈമാൻ അവനിൽ നിന്നും ഉയർന്ന് നിൽക്കുന്നു.”

അവനിൽ ഈമാൻ വേരൂന്നിയിരുന്നു – അതിനാൽ തന്നെ ചെറുപ്പക്കാരന്റെ മനസ്സ് തരളിതമായി. അവൻ തന്റെ പ്രണയഭാജനത്തെയും കാമാസക്തിയേയും മറന്നു – അവളെ അവളുടെ വഴിക്ക് വിട്ട അവൻ സ്വയം “നീ അല്ലാഹുവിനെ ഭയക്കുന്നു – ആ ഭയം എന്നിൽ ഇല്ലാതെ പോയല്ലോ..!” എന്നിങ്ങനെ പറഞ്ഞു കൊണ്ടേയിരുന്നു.
അവന്റെ നിർമ്മലമായ ഹൃദയം റബ്ബിലേക്ക് ഖേദിച്ചു മടങ്ങിയിരുന്നു. അവന്റെ മുമ്പിൽ നിൽക്കുന്ന സമയത്ത് എന്ത് മറുപടി പറയും എന്ന ചിന്ത അവനെ മദിച്ചു കാണണം. തകർന്ന മനസ്സുമായി, പാശ്ചാത്താപ ചിന്തയുമായി ആ ചെറുപ്പക്കാരൻ തിരിച്ചു നടന്നു തുടങ്ങി.

ചിന്തകൾ മദിക്കുന്ന മനസ്സുമായുള്ള വഴിയാത്രക്കിടയിൽ ദാഹം കലശലായ ചെറുപ്പക്കാരൻ വെള്ളവും തേടി നടക്കുന്നതിനിടെ അവരിലെ പ്രവാചകർ അവനെ കാണാൻ ഇടയായി.
വിളറിയ മുഖവുമായി നടന്നു വരുന്ന യുവാവിനോട് ആ പ്രവാചകർ അന്വേഷിച്ചു:

“എന്താണ് നിന്റെ പ്രയാസം..?”

“വല്ലാത്ത ദാഹം” അവൻ മറുപടി പറഞ്ഞു.

വരൾച്ചയുടെ സമയമായിരുന്നിരിക്കണം – പ്രവാചകർ അവനോടു പറഞ്ഞു: “വരൂ നമുക്ക് മഴക്കായി അല്ലാഹുവിനോട് പ്രാർഥിക്കാം”.

“എന്റെ പ്രാർത്ഥനക്ക് ഉത്തരം ലഭിക്കാൻ സഹായകമായ ഒരു സൽക്കർമ്മം പോലും ഞാൻ ചെയ്തിട്ടില്ല”.

നിസ്സഹായാനായി ആ ചെറുപ്പക്കാരൻ പറഞ്ഞു.
“എങ്കിൽ ഞാൻ പ്രാർഥിക്കാം – നീ ആമീൻ പറഞ്ഞോളൂ” നബി സമാധാനിപ്പിച്ചു.

ബനൂ ഇസ്രായേലിലെ ആ പ്രവാചകർ ഇലാഹീ സവിധത്തിലേക്ക് കൈകൾ ഉയർത്തി തേടുകയും ചെറുപ്പക്കാരൻ ആമീൻ പറയുകയും ചെയ്യേണ്ട താമസം, അന്തരീക്ഷത്തിൽ മേഘം പ്രത്യക്ഷപ്പെട്ടു. ചുറ്റുഭാഗത്തും മഴ കുടു കുടാ വർഷിച്ചു.

അത്ഭുതകരം എന്ന് പറയട്ടെ, നബി ശ്രദ്ധിച്ചു നോക്കിയപ്പോൾ ഈ ചെറുപ്പക്കാരൻ നടക്കുന്നതിന് നേരെ മുകളിൽ അവനൊപ്പം മേഘം സഞ്ചരിക്കുന്നു. പ്രവാചകരുടെ മുകളിൽ സഞ്ചരിക്കുന്നതിനു പകരം ഈ യുവാവിന്റെ മുകളിലൂടെ മേഘം സഞ്ചരിക്കുന്നത് കണ്ട നബി അത്ഭുതത്തോടെ അവനോടു ചോദിച്ചു.

“നീ എന്നോട് പറഞ്ഞത് നീ ജീവിതത്തിൽ ഒരു സൽക്കർമ്മവും ചെയ്തിട്ടില്ല എന്നാണ്. എന്നിട്ട് മഴക്കായി പ്രാർഥിച്ച എനിക്ക് മുകളിൽ വരുന്നതിനു പകരം മേഘം തൊട്ടടുത്ത പട്ടണത്തിൽ മഴ വർഷിക്കുകയും ശേഷം ആമീൻ പറഞ്ഞ നിനക്കൊപ്പം, നിന്റെ തലക്ക് മുകളിലായി സഞ്ചരിക്കുകയും ചെയ്യുന്നു..! അല്ലയോ യുവാവേ, നിങ്ങളുടെ കഥ എന്നോട് പറയൂ”.

ചെറുപ്പക്കാരൻ തന്റെ അയൽവാസിയായ യുവതിയുമായി നടന്ന സംഭവങ്ങൾ ആ നബിയോട് വിശദീകരിച്ചു പറഞ്ഞു. എല്ലാം കേട്ട പ്രവാചകർ പറഞ്ഞു:

“അല്ലാഹുവിലേക്ക് മനസ്സറിഞ്ഞ് പാശ്ചാത്തപിച്ച് മടങ്ങിയ ഒരാൾക്ക് അല്ലാഹു കൊടുക്കുന്ന ഉന്നതമായ സ്ഥാനം മറ്റൊരാൾക്കും എത്തിപ്പിടിക്കാൻ സാധ്യമല്ല..!”

ഓഹ്..

ഇലാഹായ നാഥന്റെ കരുണയുടെയും സ്നേഹത്തിന്റെയും മഗ്ഫിറത്തിന്റെയും കവാടങ്ങൾ എത്ര വിശാലമാണ്. ചോദിക്കാതെ തന്നെ എന്തെല്ലാം അനുഗ്രഹങ്ങൾ കയ്യും കണക്കുമില്ലാതെ നൽകുന്നവനാണവൻ..! അപ്പോ പിന്നെ ചോദിക്കുന്നവർക്ക്,അവനിലേക്ക് ഖേദിച്ചു മടങ്ങുന്നവർക്ക് എത്ര ഉദാരമായി അവൻ നൽകുമെന്ന് പറഞ്ഞു തീര്ക്കാൻ സാധ്യമല്ല.

ആദരവായ നബിതങ്ങളുടെ ഒരു ഹദീസിന്റെ ആശയം ഇങ്ങനെ:

“അറ്റമില്ലാത്ത മരുഭൂമിയിൽ തന്റെ ദാഹജലവും ഭക്ഷണവും എല്ലാമുള്ള വാഹനമായ ഒട്ടകത്തെ നഷ്ടപ്പെട്ട് എന്ത് ചെയ്യണം എന്നറിയാതെ ദാഹിച്ചു തൊണ്ട പൊട്ടി, ജീവന് വേണ്ടി പരക്കം പായുന്ന സമയത്ത് പെട്ടെന്ന് കാണാതെ പോയ ഒട്ടകത്തെ തിരിച്ചു ലഭിക്കുമ്പോൾ നിങ്ങളിൽ ഒരാൾക്ക് ഉണ്ടാകുന്ന സന്തോഷം എത്രയാണോ അതിമുമേറെയാണ് തെറ്റുകാരനായ ഒരു മനുഷ്യൻ തന്നിലേക്ക് തൗബ ചെയ്തു മടങ്ങുമ്പോൾ അല്ലാഹുവിന്റെ സന്തോഷം..!”.

പൊറുക്കാൻ ഇഷ്ടപ്പെടുന്ന രാജാവായ നാഥൻ ചോദിക്കുന്നവർക്ക് എല്ലാം പൊറുക്കാൻ മാത്രമായി തന്നെ നിശ്ചയിച്ചു വെച്ച മഹത്തായ ദിവസങ്ങൾ ആണ് നമുക്ക് മുന്നിൽ..

നാം ചോദിക്കുന്നോ – നമുക്ക് നൽകപ്പെടും. ഇനിയൊരു റമളാൻ നമ്മിലേക്ക് വരുമോ എന്ന് അറിയില്ല.. തീരാത്ത പാപങ്ങളുടെ കറകൾ കഴുകി ശുദ്ധിയാക്കാൻ പുലരാത്ത നാളേക്ക് കാത്തിരിക്കുന്നതിൽ എന്തർത്ഥം..? ചിലപ്പോ നാളത്തെ ദിവസം നിന്റെ അവസാന യാത്രയുടേതാകും..

മടങ്ങി വരാത്ത യാത്രയുടെ ദിവസം.






⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

എത്ര ഹറാമിൽ മുഴുകിയ ആളാണെങ്കിലും ഇത് വായിക്കാതെ പോകരുതേ!* 

⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
ശൈഖ് അബ്ദുർറസാഖ് അൽ ബദ്ർ അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു സംഭവം വിവരിക്കുന്നു:

"കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഒരു ഇരുപത്തിയേഴാം രാവിൽ,
എന്റെ പിതാവിന്റെയും പിതാമഹന്റെയും കൂടെ, തറാവീഹ് നമസ്കാരത്തിനായി ഞാൻ പള്ളിയിലേക്ക് പുറപ്പെട്ടു.

യാത്രക്കിടെ, ഒരു കാഴ്ച എന്റെ ശ്രദ്ധയിൽ പെട്ടു.

 ലൈലതുൽ ഖദ്റാണെന്ന്
 ജനങ്ങളിൽ അധികപേരും വിശ്വസിച്ചു പോരുന്ന ആ രാത്രിയിൽ പോലും, നിർത്തിയിട്ട ഒരു കാറിൽ നിന്ന് സംഗീത ശബ്ദങ്ങൾ ഉയർന്നു കേൾക്കുന്നു..

ഞാ ആ കാറിനടുത്തേക്ക് നടന്നു..
ആ കാറിൽ ഒരു കൂട്ടം യുവാക്കളായിരുന്നു... 

ഞാൻ അവരോട് പറഞ്ഞു:
"ജനങ്ങളോടൊപ്പം നമസ്കരിക്കാനോ അല്ലാഹുവിനോട് പ്രാർഥിക്കുവാനോ ഈ രാത്രിയിൽ പോലും നിങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ, കുറഞ്ഞ പക്ഷം, ഈ സംഗീതമെങ്കിലും ഒന്ന് ഓഫ് ചെയ്തൂടേ?"

ഉടൻ അവർ അത് ഓഫ് ചെയ്തു.

ശേഷം അവർക്ക് ഞാൻ *ആയിശ(റ) വിന്റെ ഹദീഥ്* പറഞ്ഞ് കൊടുത്തു...
( *അല്ലാഹുമ്മ ഇന്നക അഫുവ്വുൻ* 
അല്ലാഹുവേ... തീർച്ചയായും നീ ഏറെ മാപ്പ് നൽകുന്നവനാണ്
 *തുഹിബ്ബുൽ അഫ് വ*
നീ മാപ്പ് നൽകുന്നത് ഇഷ്ടപ്പെടുന്നു
 *ഫ അഫു അന്നീ*
ആകയാൽ എനിക്ക് മാപ്പ് നൽകേണമേ..
  *എന്ന പ്രാർഥന പഠിപ്പിക്കുന്ന ഹദീഥ് )* 

ശേഷം, അവരിൽ എന്നോട് ഏറ്റവും അടുത്ത് ഇരിക്കുന്നവനോട് ഞാൻ ചോദിച്ചു: 
''നീ ഈ ദുആ മനപാഠമാക്കിയോ?"
അവൻ പറഞ്ഞു: "അതെ."
"എങ്കിൽ അതൊന്ന് ആവർത്തിക്കൂ.."
പക്ഷേ അവനത് കഴിഞ്ഞില്ല.
അപ്പോൾ ഞാൻ രണ്ടാം വട്ടവും പ്രാർഥന പറഞ്ഞ് കൊടുത്തു.
ശേഷം അവനോട് അത് പറയാൻ പറഞ്ഞപ്പോൾ,
 അവൻ അത് മനപാഠമാക്കി എനിക്ക് പറഞ്ഞു തന്നു!

ഞാൻ അവനോട് പറഞ്ഞു: "നീ ഈ ദുആ ആവർത്തിച്ചു കൊണ്ടേയിരിക്കുക."

▪▪▪▪▪

അഞ്ചോ ആറോ വർഷങ്ങൾക്ക് ശേഷം, ശൈഖ് അബ്ദുർ റസാഖ് അൽ ബദർ ഒരു പ്രോഗ്രാം കഴിഞ്ഞ് മടങ്ങുമ്പോൾ,
നല്ല നിലക്ക് വസ്ത്രം ധരിച്ച, നല്ല താടി വെച്ച, ആ പ്രോഗ്രാമിന്റെ സംഘാടകരിലൊരാൾ അദ്ദേഹത്തിന്റെ അടുത്ത് വന്നു ചോദിച്ചു: 

"അന്ന് ഒരു കാറിൽ... ഇന്ന... ഇന്ന... സംഭവങ്ങൾ നടന്നത് നിങ്ങൾ ഓർക്കുന്നുണ്ടോ....?"

ശൈഖ് ആ സംഭവം ഓർത്തെടുത്തു.
ആ യുവാവ് തുടർന്നു:
"ആ രാത്രിയോടെ അല്ലാഹു എനിക്ക് ഹിദായത്ത് നൽകി. ഞാൻ ആ കൂട്ടം യുവാക്കളിലെ ഒരാളാണ്!

അന്ന് താങ്കൾ പറഞ്ഞു തന്ന ആ പ്രാർഥന ഞാൻ ആവർത്തിച്ചു കൊണ്ടേയിരുന്നു.. ഒടുവിൽ അല്ലാഹു എന്റെ ഹൃദയം തുറന്നു തന്നു...!

അനുവദനീയമല്ലാത്ത കാര്യങ്ങളോടുള്ള ഇഷ്ടമെല്ലാം, അല്ലാഹു
എന്റെ ഹൃദയത്തിൽ നിന്ന് എടുത്തുകളഞ്ഞു...!"


ഈ സംഭവം ഉദ്ധരിച്ച ശേഷം, *ശൈഖ് നമ്മോടായി തുടരുന്നു:* 

"നിങ്ങൾക്ക് പറ്റാവുന്ന മാധ്യമങ്ങളെല്ലാം ഉപയോഗിച്ച്, ഈ ഒരു കാര്യം നിങ്ങൾ പരമാവധി ആളുകളിലേക്ക് എത്തിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്."
 *അനുസരക്കേടിലും പാപങ്ങളിലും മുഴുകുന്ന ആരെയൊക്കെ നിങ്ങൾക്കറിയുമെങ്കിൽ,

 
_____________________________________

      സഅ്‌ലബ(റ)വിന്റെ.   തൗബ

_____________________________________


🔖അൻസ്വാരിയായ ഒരു ചെരുപ്പക്കാരനുണ്ടായിരുന്നു.  "സഅ്‌ലബതിബ്നു അബ്ദിർറഹ്‌മാൻ" എന്നാണ് അദ്ദേഹത്തിന്റെ പേര്. മഹാനവർകൾ മുത്ത് നബിﷺക്ക് ഖിദ്മത്തെടുക്കുമായിരുന്നു...

 ഒരിക്കൽ സഅ്‌ലബ(റ)യെ നബി ﷺ ഒരാവശ്യത്തിന് പറഞ്ഞയച്ചു. കൽപ്പനയനുസരിച്ച് പോകുന്ന വഴിയിൽ ഒരു അൻസ്വാരിയായ സ്ത്രീ കുളിക്കുന്നത് കാണാനിടയായി.
വീണ്ടും ഒന്ന് നോക്കിപ്പോയി.  മഹാനവർകളുടെ മനസ്സിൽ പേടി വന്നു. തന്നെക്കുറിച്ച് മുത്ത് നബിﷺക്ക് വഹ്‌യ് ഇറങ്ങി അവിടുന്ന് ഇതറിയുമോ..! എന്ന് ചിന്തിച്ച് കൊണ്ട് മഹാനവർകൾ കരഞ്ഞ് മക്കയുടെയും മദീനയുടെയും ഇടയിലുള്ള മലമുകളിലേക്ക് ഓടി. നാൽപത് ദിവസം മഹാനവർകൾ അവിടെ തൗബയിലായി കഴിഞ്ഞ് കൂടി. തിരുനബിﷺയുടെ സമീപത്തേക്ക് വന്നതേയില്ല.

 നാൽപ്പത് ദിവസമായപ്പോൾ ജിബ്‌രീൽ (അ)വന്ന് നബിﷺയോട് പറഞ്ഞു:  നബിയേ..! റബ്ബ് അങ്ങയ്ക്ക് സലാം പറഞ്ഞിരിക്കുന്നു. അല്ലാഹു ﷻ പറയുന്നു:

 "തങ്ങളുടെ അനുയായികളിൽ പെട്ട ഒരാൾ ഇന്നാലിന്ന മലമുകളിൽ എന്നോട് നരകത്തെ തൊട്ട് കാവൽ ചോദിച്ച് കൊണ്ടിരിക്കുന്നുണ്ട്."

 ഉടനെ നബി ﷺ സൽമാൻ(റ)വിനെയും ഉമർ (റ) വിനെയും സഹലബ (റ) വിനെ കൂട്ടിവരാൻ പറഞ്ഞയച്ചു. 

 അവർ മദീനയുടെ അതിർത്തികളിൽ   ചെന്ന് സഅലബയെ അന്വേഷിച്ചു. അപ്പോൾ രിഫാഖത്ത് എന്ന് പേരുള്ള ഒരാട്ടിടയനെ കണ്ടുമുട്ടി. ഉമർ (റ) അയാളോട് ചോദിച്ചു: ഈ മലകൾക്കിടയിൽ താമസിക്കുന്ന ഒരു ചെറുപ്പക്കാരനെക്കുറിച്ച് വല്ല വിവരവും താങ്കൾക്കുണ്ടോ..?

 രിഫാഖത്ത് : "നരകത്തെ പേടിച്ച് ഓടിയ ചെറുപ്പക്കാരനെയാണോ നിങ്ങൾ ഉദ്ദേശിക്കുന്നത്..?

 ഉമർ(റ): "അദ്ദേഹം നരകത്തെ പേടിച്ച് ഓടിയതാണെന്ന് നിങ്ങൾക്കെങ്ങനെ അറിയാം..?
 
 രിഫാഖത്ത്: പാതിരാവിൽ അദ്ദേഹം ഈ മലമുകളിൽ നിന്ന് ഇറങ്ങിവന്ന് തലയിൽ കൈവെച്ച് കൊണ്ട് ഇപ്രകാരം പറയും: 

 "അല്ലാഹുവെ നീ എന്റെ റൂഹ് പിടിച്ചെങ്കിൽ..! വിചാരണാ നാളിൽ വിചാരണയ്ക്ക് ഹാജറാക്കാതെ എന്നെ രക്ഷപ്പെടുത്തിയെങ്കിൽ..!"

 അങ്ങനെയവർ അദ്ദേഹത്തെ കണ്ടെത്തി...

 അപ്പോൾ അദ്ദേഹം "നരകത്തിൽ നിന്ന് രക്ഷയും, നിർഭയത്വവും വേണം" എന്ന് പറഞ്ഞ് കൊണ്ടിരിക്കുന്നുണ്ടായിരുന്നു.

 ഉമർ(റ): "ഞാൻ ഉമറിബ്നുൽ ഖത്താബാണ്"

 സഅ്‌ലബ(റ): ഞാൻ ചെയ്ത തെറ്റ് മുത്ത്നബി ﷺ അറിഞ്ഞുവോ..?

 ഉമർ (റ): അതെനിക്കറിയില്ല. എങ്കിലും അവിടുന്ന് താങ്കളെക്കുറിച്ച് പറയുകയും കരയുകയും ചെയ്തിരുന്നു. അവിടുന്ന് ഞങ്ങളെ അന്വേഷണത്തിന് വേണ്ടി പറഞ്ഞയച്ചതാണ്...

 സഅ്‌ലബ(റ):"ഉമറെ..! എന്നെ നിങ്ങൾ കൊണ്ടുപോകേണ്ടത് നബിﷺതങ്ങൾ നിസ്കരിക്കാൻ നിൽക്കുകയും ബിലാൽ(റ) വാങ്ക് കൊടുക്കുകയും ചെയ്യുന്ന സമയത്താകണം... 

 ഉമർ(റ): "എന്നാൽ അങ്ങനെ ചെയ്യാം"
 
 അങ്ങനെ നബി ﷺ മദീനയിൽ നിസ്കരിക്കുന്ന സമയം സഅലബ പള്ളിയിൽ എത്തി. നബിﷺയുടെ ഖിറാഅത്ത് കേട്ട് സഅലബ (റ) ബോധരഹിതനായി വീണു. ബോധം തെളിഞ്ഞപ്പോൾ നബി ﷺ ചോദിച്ചു:  

 "എന്തിനാണ് ഇത്രയും ദിവസം എന്നിൽ നിന്ന് നീ മറഞ്ഞിരുന്നത്..?"

 സഅ്‌ലബ(റ): "എന്റെ പാപം കാരണമാണ് നബിയേ..." 

 ഇത് കേട്ട നബി ﷺ പറഞ്ഞു: "സഅലബാ നിന്റെ പാപങ്ങൾ പൊറുക്കാൻ ഉതകുന്ന ഒരു ആയത്ത് ഞാൻ നിനക്ക് പഠിപ്പിച്ച് തരട്ടെ..?"

 സഅ്‌ലബ (റ): പഠിപ്പിച്ച് തന്നാലും നബിയേ..!

 നബിﷺ: എപ്പോഴും *" ആതിനാ ഫിദ്ദുൻയാ ഹസനതൻ വഫിൽ ആഖിറത്തി ഹസനതൻ"* എന്ന പ്രാർത്ഥന പ്രാർത്ഥിച്ചാൽ മതി... 

 അപ്പോൾ അദ്ദേഹം പറഞ്ഞു :  "അതിനേക്കാൾ വലുതാണ് നബിയെ എന്റെ പാപം.."

 "അല്ല.., എത്ര വലുതാണെങ്കിലും അല്ലാഹുﷻവിന്റെ കലാം അതിനെക്കാൾ വലുതാണ്..."

 ഇത് കേട്ട് അദ്ദേഹം വീട്ടിലേക്ക് മടങ്ങി...

 മൂന്ന് നാൾ അദ്ദേഹത്തിന് ശക്തമായ പനി പിടിപെട്ടു. എല്ലാവരും അദ്ദേഹത്തെ സന്ദർശിക്കാൻ പോയി. നബിﷺരോഗം സന്ദർശിക്കാൻ വീട്ടിൽ എത്തി. സഅലബയെ സമാധാനിപ്പിക്കാൻ അദ്ദേഹത്തിന്റെ തല തങ്ങളുടെ മടിയിൽ വെച്ചു. അപ്പോൾ അദ്ദേഹം തല വലിച്ചു... 

 "എന്റെ പാപം ചെയ്ത തല അങ്ങയുടെ മടിയിൽ വെക്കാൻ പാടില്ല..."

 നബി ﷺ ചോദിച്ചു: "നിനക്ക് എന്താണ് വേണ്ടത്..?"

 "എനിക്ക് അല്ലാഹുﷻവിന്റെ മഗ്ഫിറത്താണ് വേണ്ടത്..." സഅലബ പറഞ്ഞു...
 
 അപ്പോൾ നബി ﷺ പറഞ്ഞു: "നിനക്ക് അല്ലാഹു ﷻ മാപ്പ് ചെയ്തിരിക്കുന്നു..."

 ഇത് കേട്ട് സഅലബ സന്തോഷത്താൽ ശബ്ദമുണ്ടാക്കുകയും, ഉടനെ വഫാത്താവുകയും ചെയ്തു...

 നബി ﷺ അദ്ദേഹത്തെ കുളിപ്പിക്കാനും, കഫൻ ചെയ്യാനും കൽപിച്ചു. അദ്ദേഹത്തിന് വേണ്ടി നിസ്കാരത്തിന് നേതൃത്വവും നൽകി...

 മുത്ത് നബി ﷺ തന്റെ കാൽ വിരലുകളിൽ ഊന്നി നടക്കുന്നതായി സ്വഹാബികൾ കാണാനിടയായി.
 അവർ അവിടത്തോട് അതിന്റെ കാരണം അന്വേഷിച്ചു...

 നബി ﷺ: "എന്നെ സത്യസന്ദേശവുമായി അയച്ച നാഥനാണേ സത്യം..! സഅലബയുടെ മരണാനന്തര കർമ്മങ്ങളിൽ പങ്കെടുക്കാൻ വന്ന മലക്കുകളുടെ ആധിക്യത്താൽ  കാലുകൾ നിലത്ത് വെക്കാൻ എനിക്ക് സാധിക്കുമായിരുന്നില്ല..."
  (ഹിൽയതുൽ ഔലിയാഅ്‌: 9/329)

Post a Comment