റമദാൻ അവധി കഴിഞ്ഞ് മദ്റസകൾ ഏപ്രിൽ 20ന് തുറക്കും.
ചേളാരി :സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിൻ്റെ അംഗീകൃത മദ്റസകൾ റമദാൻ അവധി കഴിഞ്ഞ് ഏപ്രിൽ 20 ശനിയാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കും. ശവ്വാൽ 9നാണ് കീഴ് വഴക്കമനുസരിച്ച് മദ്റസകൾ തുറന്ന് പ്രവർത്തിക്കേണ്ടതെങ്കിലും പിറ്റേന്ന് വെള്ളിയാഴ്‌ചയായത് കൊണ്ട് മുഅല്ലിം കളുടെയും മറ്റും സൗകര്യം പരിഗണിച്ചാണ് 20ന് ശനിയാഴ്ച തുറക്കാൻ തീരുമാനിച്ചത്. മദ്റസ പ്രവേശനോത്സവം തുടങ്ങിയ ചടങ്ങുകൾ നേരത്തെ നിശ്ചയിച്ച പോലെ നടത്താവുന്നതാണ് എന്ന് സമസ്ത അറിയിച്ചിട്ടുണ്ട്. മദ്രസ കാലയളവിൽ നമ്മുടെ മക്കളുടെ പോക്കും വരവും നാം വളരെയധികം ശ്രദ്ധിക്കണം. നമുക്കറിയാം പഴയ കാലമല്ല. വന്യജീവികളുടെ ശല്യവും, മറ്റു പ്രയാസങ്ങളും നേരിടുന്ന കാലമാണ്. നമ്മുടെ മക്കളുടെ സന്ദർശനത്തിനായി താഴെ പറയുന്ന കാര്യങ്ങൾ കൃത്യമായി കടത്തിൽ വരുത്താൻ ശ്രമിക്കുക.
1. മദ്രസയിലേക്കുള്ള പോക്കും വരവും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക.
( അതിനായി നമുക്ക് പല മാർഗങ്ങളും ഉപയോഗപ്പെടുത്താം. വാഹനം, അതുമല്ലെങ്കിൽ രക്ഷിതാവിന്റെ നേരിട്ട്കൊണ്ട് കുട്ടിയെ മദ്രസയിലേക്ക് കൊണ്ടുപോവുകയും കൊണ്ട് വരികയും ചെയ്യുക, അതിനും കഴിയില്ലെങ്കിൽ വിശ്വസ്തരും യോഗ്യമായ നമ്മുടെ ബന്ധത്തിലുള്ളവരെ കൊണ്ടുവിടാൻ കൊണ്ടുവരാനും ഏൽപ്പിക്കുക. )
2. ശ്രദ്ധിച്ചുകൊണ്ട് റോഡ് മുറിച്ചു കടക്കുക.
( അധികം മദ്രസകളും റോഡിന്റെ അരികിൽ ആയിരിക്കും സ്ഥിതിചെയ്യുന്നത്. ഉസ്താദുമാർ നേരിട്ട് കുട്ടികളെ റോഡ് മുറിച്ചു കടക്കാൻ സഹായിക്കുക, അതിനുപുറമേ റോഡിലൂടെ നടക്കുന്നത് വലതുവശം ചേർന്ന് നടക്കാനും കുട്ടികളെ പഠിപ്പിക്കുക.)
3. അപകട സാധ്യതയുള്ള പ്രദേശങ്ങൾ കുട്ടികളെ പറഞ്ഞു മനസ്സിലാക്കുക.
( പലപ്പോഴും നമ്മുടെ കുട്ടികൾ കുസൃതികളും വികൃതികളും നിറഞ്ഞവരാണ് അവർ പട്ടം പോലെ പറക്കാൻ ശ്രമിക്കും. മദ്രസ വിട്ടു വരുമ്പോഴും പോകുമ്പോഴും വഴിവക്കിൽ ഉള്ള കുളങ്ങൾ കിണറുകൾ മറ്റു ആഴങ്ങളെയേറിയ പ്രദേശങ്ങൾ, അപകടങ്ങൾ നിറഞ്ഞ വളവുകൾ തുടങ്ങിയ സ്ഥലങ്ങൾ ശ്രദ്ധിച്ച് നടക്കാനും അങ്ങനെയുള്ള സ്ഥലങ്ങളിലേക്ക് എത്തിനോക്കാൻ അവിടെ കളിക്കാൻ നിൽക്കരുത് പ്രത്യേകം ഉറപ്പിക്കണം. )
4. ഇസ്ലാമിക വേഷം ധരിപ്പിക്കുക.
( നമ്മുടെ മക്കൾ അറിവില്ലാത്തവരാണ്.അവർക്ക് എന്ത് ധരിക്കണമെന്ന് ഏത് തിരഞ്ഞെടുക്കണമെന്നോ അറിയില്ല. രക്ഷിതാക്കളാണ് അവരുടെ വേഷവിധാനം ശ്രദ്ധിക്കേണ്ടത് ഇസ്ലാമിനെ എതിരായ വസ്ത്രധാരണ ശീലിപ്പിക്കരുത്.ചുട്ടയിലെ ശീലം ചുടല വരെ എന്നാണ്. ചെറുപ്പത്തിലെ നല്ല രീതിയിൽ കൊണ്ടുവന്നാൽ വലിപ്പത്തിൽ അവർ നല്ല മുത്തുമണികളായി തീരും😍.)
5. കുട്ടികളുടെ മുന്നിൽ വെച്ച് മൊബൈൽ ഉപയോഗം കഴിയുന്നതും ഇല്ലാതാക്കുക.
( ഈ കാലത്ത് കൂടുതലായി കണ്ടുവരുന്ന ഒന്നാണത്. കുട്ടികൾ ഭക്ഷണം കഴിക്കാൻ വേണ്ടിയും, അടങ്ങിയിരിക്കാൻ വേണ്ടിയും നാം കുട്ടിയുടെ കയ്യിൽ മൊബൈൽ ഫോൺ കൊടുക്കുകയും അവർ അതിൽ കളിക്കുകയും ചെയ്യാറുണ്ട്. ചെറുപ്രായത്തിലെ ഇത് അവരുടെ ബുദ്ധിയിൽ അടിച്ചേൽപ്പിച്ചാൽ വലുപ്പത്തിൽ അവർ മൊബൈൽ അടിമകളായി തീരും.)