Aqeeda Quiz
Please fill the above data!
Point : 0
Name : burhan
Roll : 9
Total Questions:
Correct: | Wrong:
Attempt: | Percentage:
പൊതു പരീക്ഷ അഞ്ചാം ക്ലാസിലെ Aqeeda വിഷയത്തിൽ ഒന്നാം പാഠത്തിലൂടെ നമ്മൾ പഠിക്കുന്നത് അല്ലാഹുവിനെ കുറിച്ചാണ്. ഏകനും ഒരുവനുമായ അല്ലാഹു നമുക്ക് ചെയ്തുതന്ന അനുഗ്രഹങ്ങളും സൗകര്യങ്ങളും വളരെ വലുതാണ്.
നാം ജനിക്കുമ്പോൾ നമ്മുടെ വായിൽ പല്ലുകൾ ഇല്ല പിന്നീട് അതും മുളക്കുന്നു നിശ്ചിത വലിപ്പമായാൽ വളർച്ച നിൽക്കുന്നു ഇല്ലെങ്കിൽ എന്ത് സംഭവിക്കും എന്ന് ആലോചിച്ചു നോക്കൂ ചെറിയ വായിൽ പുറത്തേക്ക് തള്ളി നിൽക്കുന്ന വലിയ പല്ലുകൾ ഊഹിക്കാൻ പോലും കഴിയുന്നില്ല ഇത്രയും ശാസ്ത്രീയമായി കാര്യങ്ങൾ സംവിധാനിക്കുന്നതിന്റെ പിന്നിൽ ആരാണ് ? അല്ലാഹു തന്നെ!
നമുക്ക് ഊർജ്ജവും പ്രകാശം നൽകുന്ന സൂര്യനില്ലേ അത് നമ്മോട് അടുത്ത് സ്ഥാപിക്കപ്പെട്ടിരുന്നു എങ്കിൽ ചൂടിന്റെ കാഠിന്യം കൊണ്ട് നാമൊക്കെ കത്തിച്ചാമ്പിലാകുമായിരുന്നു.
അതുപോലെ നാം നമ്മുടെ കൈകളിലും കാലുകളിലുമുള്ള നഖം നിങ്ങൾ കണ്ടിട്ടില്ലേ. അത് മുറിച്ചു കളയാൻ പറ്റാത്ത രൂപത്തിൽ അല്ലാഹു സൃഷ്ടിച്ചിരുന്നുവെങ്കിൽ എന്തായിരിക്കും നമ്മുടെ അവസ്ഥ. നമുക്ക് ഏത് കാര്യമാണ് ചെയ്യാൻ കഴിയുക.
നമ്മളെപ്പോലെ ജീവനുള്ള ഒരു ജീവിയാണ് ഉറുമ്പ് ആ ഉറുമ്പിനെ നമ്മളെക്കാളും വലുപ്പം അല്ലാഹു കൊടുത്തിരുന്നുവെങ്കിൽ നമുക്കിവിടെ ജീവിക്കാൻ കഴിയുമായിരുന്നോ? ഉറുമ്പിനെ നമ്മളെക്കാളും ചെറുതാക്കിയ അല്ലാഹു എത്ര മഹാനാണ്. ഇല്ലെങ്കിൽ നമുക്ക് ഇവിടെ ജീവിക്കാൻ പോലും കഴിയില്ല.
ഇതുപോലെ ഏതു കാര്യം എടുക്കുകയാണെങ്കിലും അതിനൊക്കെ പിറകിൽ ഒരു ശക്തിയുണ്ട് അതാണ് അല്ലാഹു. അവനെ കൂടാതെ യാതൊന്നും ഉണ്ടാവുകയില്ല. അവൻ ഉദ്ദേശിക്കുന്നത് മാത്രമേ ഉണ്ടാകൂ. അവനാണ് ജീവിപ്പിക്കുന്നതും മരിപ്പിക്കുന്നതും. അവനുദ്ദേശിച്ചവനെ അവൻ പദവി കൊടുത്ത അനുഗ്രഹിക്കും. അവൻ ഉദ്ദേശിച്ചവരെ അവൻ ദരിദ്രനാക്കും.
ഇത്രയേറെ അല്ലാഹുവിൽ നിന്നും അനുഗ്രഹം ലഭിച്ച നമ്മൾ അല്ലാഹുവിനെ തിരിച്ചു സ്നേഹികൾ നമ്മുടെ ബാധ്യതയാണ്. അതിന് നാം ചെയ്യേണ്ടത് അവൻ കൽപ്പിച്ചു കാര്യങ്ങൾ ചെയ്യുകയും നിരോധിച്ച കാര്യങ്ങൾ ചെയ്യാതിരിക്കലും ആണ്.