ഫിഖ്ഹ് Quiz
Please fill the above data!
Points : 0
Name : Apu
Roll : 9
Total Questions:
Correct: | Wrong:
Attempt: | Percentage:
നിസ്കാരത്തിൽ പെട്ടതല്ലാത്തതും എന്നാൽ അതുകൂടാതെ നിസ്കാരം സ്വഹീഹ് ആകാത്തതുമായ കാര്യങ്ങളാണ് ശർത്തുകൾ നിസ്കാരത്തിന് അഞ്ച് ശർത്തുകൾ ഉണ്ട് ചെറുതും വലുതുമായി അശുദ്ധികളിൽ നിന്ന് ശുദ്ധിയാവൽ ഒന്നാമത്തെ ശർത് ആണല്ലോ ചെറിയ അശുദ്ധിയിൽ നിന്ന് ശുദ്ധിയാവാൻ വുളു ചെയ്യണം വലിയ അശുദ്ധിയിൽ നിന്ന് ശുദ്ധിയാവാൻ കുളിക്കണം 5 ശർത്തുകൾ ഉണ്ട്.
ഒന്ന്: വെള്ളം താഹൂര്‍ ആയിരിക്കൽ
അശുദ്ധികളെ ഉയർത്താനും നജസുകളെ നീക്കാനും താഹൂറായ വെള്ളം വേണം തനിയെ ശുദ്ധിയുള്ളതും മറ്റൊന്നിനെ ശുദ്ധിയാക്കാൻ കഴിയുന്നതുമായ വെള്ളമാണ് താഹൂര്‍. ഫർളായ ശുചീകരണത്തിലോ നജസ്സിനെ നീക്കുന്നതിൽ ഉപയോഗിക്കപ്പെട്ട രണ്ട് ഖുല്ലത്തിൽ കുറഞ്ഞ വെള്ളം താഹൂർ അല്ല.
രണ്ട് : കഴുകപ്പെടുന്ന അവയവങ്ങളിൽ വെള്ളം ഒലിപ്പിക്കണം നനച്ചാൽ മതിയാകുന്നതല്ല.
മൂന്ന് : വെള്ളത്തെ പകർച്ചയാക്കുന്ന ഒരു വസ്തുവും അവയവങ്ങളിൽ ഇല്ലാതിരിക്കൽ.
4. വെള്ളം ചേരുന്നതിനെ തടയുന്ന ഒന്നും അവയവങ്ങളിൽ ഇല്ലാതിരിക്കൽ
ചുണ്ണാമ്പ് മെഴുക് ഉറച്ച എണ്ണ മുതലായവ ഉണ്ടാവരുത്.
5 നിത്യ അശുദ്ധിയുള്ളവർക്ക് സമയം ആകലും ആയെന്ന് അറിയലും
ഫർള് നിസ്കാരങ്ങൾ സമയം നിർണയിക്കപ്പെട്ട സുന്നത്ത് നിസ്കാരങ്ങൾ മുതലായവക്ക് സമയമായ ശേഷം മാത്രമേ മേൽപ്പറഞ്ഞവർക്ക് ചെയ്യാൻ പാടുള്ളൂ.