Samastha Madrasa Pothu Pareeksha Class 7 Duroos Chapter 1 Quiz By Madrasa guide

Madrasa Guide
Quiz Burhan

Computer Science Quiz

Please fill the above data!
Points : 0

Name : Apu

Roll : 9

Total Questions:

Correct: | Wrong:

Attempt: | Percentage:



ഏഴാം ക്ലാസ് ദുറൂസ് പാഠം രണ്ടിൽ നിന്നും എന്താണ് പഠിക്കുന്നത് എന്ന് നമുക്ക് താഴെ നിന്ന് വായിച്ചു മനസ്സിലാക്കാം.

 അഞ്ചുവക്കത്ത് നിസ്കാരങ്ങളിലായി നിത്യവും 17 പ്രാവശ്യം നിർബന്ധമായി നാം നടത്തേണ്ട ഒരു ദുആ ഉണ്ടല്ലോ അത് ഏതാണെന്ന് അറിയാമോ അതാണ് (اهْدِنَا الصِّرَاطَ الْمُسْتَقِيمَ ) നേരായ മാർഗ്ഗത്തിലേക്ക് ഞങ്ങളെ നീ ചേർക്കേണമേ എന്നാണ് അർത്ഥം.

ഏതാകുന്നു ഈ മാർഗം. ഫാത്തിഹയിൽ തന്നെ അതിന്റെ ലഘു വിശദീകരണം ഉണ്ട് നീ അനുഗ്രഹിച്ചവരുടെ വഴിയാണ് നീ കോപിച്ചവരുടെയോ വഴിപിഴച്ചവരുടെയോ വഴിയല്ല ആരാണ് അല്ലാഹു അനുഗ്രഹിച്ചവർ. സൂറത്തുന്നിസാഅ അല്ലാഹു വിശദീകരിക്കുന്നു. നബിമാർ സിദ്ദീഖുകൾ ശുഹദാക്കൾ സ്വാലിഹുകൾ.

 അല്ലാഹു ജനങ്ങളെ അവനിലേക്ക് ക്ഷണിക്കാൻ വഹിയിലൂടെ ഏൽപ്പിച്ചവരാണ് നബിമാർ.



 പ്രവാചകന്മാർ പഠിപ്പിച്ച എല്ലാ കാര്യങ്ങളും പൂർണ്ണമായി സത്യപ്പെടുത്തി വാക്കിലും പ്രവർത്തിയിലും ചിന്തയിലും അല്ലാഹുവിന്റെ വഴിയിൽ ഉറച്ചു നിന്നവരാണ് സിദ്ദീഖുകൾ. 


സത്യവിശ്വാസത്തിന് വേണ്ടി ജീവൻ സമർപ്പിച്ച വരാണ് ശുഹദാക്കൾ. 


കളങ്കമില്ലാത്ത ഹൃദയവും നന്മകൾ നിറഞ്ഞ പ്രവർത്തനവുമായി ജീവിച്ചവരാണ് സ്വാലിഹുകൾ.

 തന്നെ അറിയാൻ ഈ പ്രപഞ്ചത്തിന്റെ വിസ്മയങ്ങളിലേക്ക് നോക്കാൻ അല്ലാഹു ആഹ്വാനം ചെയ്തു എന്നാൽ ഒരു വിശ്വാസിക്ക് യഥാർത്ഥ മാർഗം കൃത്യമായി മനസ്സിലാക്കാൻ മുകളിൽ പറഞ്ഞ മഹത്തുക്കളോട് ചേർന്നുനിൽക്കാനാണ് അല്ലാഹു പഠിപ്പിച്ചത്. സമസ്തയുടെ പണ്ഡിതന്മാർ മുൻഗാമികളെ പോലെ തങ്ങളുടെ ജീവിതം കൊണ്ട് തന്നെ യഥാർത്ഥ അഹ്ലുസ്സുന്നത്തി വൽ ജമാഅ ചൊവ്വായ മാർഗം പുതിയ തലമുറക്ക് കാണിച്ചുകൊടുത്തു അവരുടെ വഴിയിൽ ഉറച്ചുനിൽക്കാൻ അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ ആമീൻ.

Post a Comment