അസ്സലാമു അലൈക്കും
പ്രിയപ്പെട്ട രക്ഷിതാക്കളെ വിദ്യാർത്ഥികളെ ഈ കിസ്സിലൂടെ നമ്മൾ മുന്നോട്ടുവെക്കുന്നത്. കുട്ടികളുടെ പഠനവും അതുപോലെതന്നെ പഠനശേഷി മുന്നോട്ട് കൊണ്ടുവരാൻ സാധ്യമാക്കുന്ന ഒരു സാങ്കേതിക അഭ്യാസമാണ്. പലപ്പോഴും കുട്ടികൾ ബുക്ക് എടുക്കാൻ മടിക്കുന്നവരാണ്.
അങ്ങനെയുള്ളവർക്കും അതുപോലെ തന്നെ പഠനം ഒന്നും കൂടെ മെച്ചപ്പെടുത്തൽ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും പ്രത്യേകം തയ്യാറാക്കിയതാണ് ഈ പൊതു പരീക്ഷ മോഡൽ ക്വിസ്
അവരെ പഠിപ്പിക്കാൻ ഉള്ള പുതിയ മെത്തേഡുകളാണ് ഇതിലൂടെ മുന്നോട്ടുവെക്കുന്നത്.
"ക്വിസ്സ് മത്സരം" പലപ്പോഴും നമ്മുടെ ക്ലാസുകളിൽ കേട്ടെഴുത്തും മറ്റും നടത്താറുണ്ട്. പക്ഷേങ്കിൽ ഇതൊരു ടാസ്ക് ആയി അവർ ചെയ്യുകയും ചെയ്യുന്നതിലൂടെ അവർക്ക് വളരെയധികം ആവേശവും അതുപോലെ ഓരോ ചോദ്യവും അതിന്റെ ഉത്തരം കൃത്യമായി അവരുടെ ബുദ്ധിയിൽ നിലനിർത്താനും വേറെ സഹായിക്കും. കുട്ടികളോട് ഫോൺ എടുക്കണ്ട എന്ന് പറഞ്ഞാൽ പോലും അവർ ഫോൺ എടുക്കുന്നവരാണ്. ഈ അവസ്ഥയിൽ നമുക്ക് ഇതൊരു പഠനമായി ഉപയോഗപ്പെടുത്തുക. ഈ ക്വിസ് ഉപയോഗിച്ച് അധികപേരും നല്ല അഭിപ്രായങ്ങളാണ് മുന്നോട്ടുവെക്കുന്നത്. കുട്ടികളെല്ലാം വളരെ ആവേശത്തോടെയാണ് ചെയ്തു തീർക്കുന്നതെന്നും, രക്ഷിതാക്കൾ അടുത്ത ക്വിസ് ഉണ്ടോ എന്ന് ചോദിക്കുകയും ചെയ്യുന്നുണ്ട്😍. അൽഹംദുലില്ലാ അതിൽ വളരെ സന്തോഷം. ഇതുപോലുള്ള മറ്റു പഠന സഹായങ്ങളുമായി ബന്ധപ്പെട്ട നിങ്ങൾക്കറിയാവുന്ന കാര്യങ്ങൾ ഞങ്ങളുമായി പങ്കുവെക്കുക
എന്ന് Muhammed anas zuhri
എങ്ങനെ ഉപയോഗിക്കാം?
ക്വിസ്സിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്യുക ശേഷം നിങ്ങൾക്ക് ആദ്യത്തെ കോളത്തിൽ കാണുന്നത് Enter Your Name എന്നായിരിക്കും അവിടെ നിങ്ങളുടെ പേര് എഴുതി കൊടുക്കുക.Enter Your Roll No എന്ന് എഴുതി കാണിക്കുന്ന രണ്ടാമതായി കാണുന്ന കോളത്തിൽ നിങ്ങളുടെ ക്ലാസിലെ പട്ടികയിലെ നമ്പർ (ഉദാഹരണം നിങ്ങളുടെ നമ്പർ പട്ടികയിൽ രണ്ടാം രണ്ടാമത്തെതാണ് അപ്പോൾ നിങ്ങളുടെ റോൾ നമ്പർ 2 )
അതിനുശേഷം Start The Quiz എന്ന ബട്ടനിൽ ക്ലിക്ക് ചെയ്യുക. എന്നാൽ ക്വിസ് ആരംഭിക്കുന്നതാണ്.
ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം സെലക്ട് ചെയ്തു കഴിഞ്ഞാൽ അടുത്ത ചോദ്യത്തിനായി Next Question എന്നു കാണുന്ന സ്ഥലത്ത് ക്ലിക്ക് ചെയ്യുക.
മത്സരിക്കുന്നവർക്കുള്ള നിർദ്ദേശങ്ങൾ
1 ഓരോ ചോദ്യത്തിനും നാല് ഓപ്ഷനുകൾ ആണുള്ളത്. അതിൽ ശരിയായത് മാത്രം സെലക്ട് ചെയ്യുക.
2. ഓരോ ചോദ്യത്തിനും 59 സെക്കൻഡ് ആണുള്ളത് അതിനുള്ളിൽ ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുക അല്ലെങ്കിൽ ടൈം കഴിഞ്ഞാൽ ഓട്ടോമാറ്റിക്കായി ഉത്തരം കാണിക്കും.
3. ഓരോ ചോദ്യവും കൃത്യമായി വായിച്ചു മനസ്സിലാക്കിയശേഷം ഉത്തരം സെലക്ട് ചെയ്യുക.
4. Next Question എന്നു കാണുന്ന സ്ഥലത്ത് ക്ലിക്ക് ചെയ്താൽ അടുത്ത ചോദ്യവും ഓപ്ഷനുകളും കാണും
5. ക്വിസ്സ് മുഴുവനായും ചെയ്തു കഴിഞ്ഞാൽ വീണ്ടും നിങ്ങൾക്ക് ചെയ്യാവുന്നതാണ്.എല്ലാ ഉത്തരവും ശരിയാകുന്നതുവരെയും ട്രൈ ചെയ്യാം.
ഇത് നിങ്ങളുടെ ഫ്രണ്ട്സിലേക്ക് ഷെയർ ചെയ്യുക😍
Post a Comment
We use cookies to understand preferences and optimize your experience using our site, this includes advertising affiliated with Google.