Aqeeda Quiz
Please fill the above data!
Pointe : 0
Name : Apu
Roll : 9
Total Questions:
Correct: | Wrong:
Attempt: | Percentage:
അഞ്ചാം ക്ലാസിലെ Aqeeda വിഷയത്തിൽ പാഠം രണ്ടിൽ നിന്നും നമ്മൾ പഠിക്കുന്നത് ശിർക്കിനെ കുറിച്ചാണ്.
സർവ്വ വസ്തുക്കളെയും സൃഷ്ടിച്ചത് അല്ലാഹുവാണ് നമുക്ക് ജീവിതവിഭവങ്ങൾ ഒരുക്കിത്തരുന്നതും അവൻ തന്നെ ജീവിപ്പിക്കുന്നതും മരിപ്പിക്കുന്നതും അവനാണ് ഭൗതികവും അഭൗതികവുമായ എല്ലാ കാര്യങ്ങളും നടക്കുന്നത് അവന്റെ കഴിവ് കൊണ്ട് മാത്രമാണ് അവൻ കഴിവ് നൽകാതെ ഒരു ചെറുവിരൽ പോലും അനക്കാൻ നമുക്ക് കഴിയില്ല.
അവനെ അനുസരിക്കുന്നവർക്ക് അവൻ സ്വർഗം നൽകും അവനെ ധിക്കരിക്കുന്നവർക്കും നിഷേധിക്കുന്നവർക്കും അവൻ ശിക്ഷ നൽകും.
തൗഹീദ്
അള്ളാഹു ദാത്തിലും, സ്വിഫാത്തിലും, അഫ്ആലിലും (നൃത്തയിലും, വിശേഷണങ്ങളിലും, പ്രവർത്തനങ്ങളിലും.) ഏകനാണ്.ഇതിന്ന് തൗഹീദ് എന്ന് പറയുന്നു.
എല്ലാ കഴിവുകളുടെയും അതുകൊണ്ടുതന്നെ അങ്ങേയറ്റത്തെ താഴേ അവൻ മാത്രമാണ്. നാം അവനെ പരമാവധി താഴ്മ ചെയ്യണം.
ഇബാദത്ത്
അങ്ങേയറ്റം ആദരവും ഭയഭക്തിയും ഉൾക്കൊണ്ട് പരമാവധി താഴ്മ ചെയ്യലാണ് ഇബാദത്ത് (ആരാധന).
മുസ്ലിങ്ങളായ നാം ഇബാദത്തിന് അർഹനായി വിശ്വസിക്കുന്നത് ഏകനായ അല്ലാഹുവിനെ മാത്രമാണ്.
ശിർക്ക്
അവനല്ലാതെ ഇബാദത്തിന്ന് അർഹനായി മറ്റൊരാൾ ഉണ്ടെന്ന വിശ്വാസമാണ് ശിർക്ക് (ബഹുദൈവാരാധന).
അല്ലാഹുവിനെ അനുസ്സരിക്കുന്നവർക്ക് അവൻ സ്വർഗം നൽകും ധിക്കരിക്കുന്നവര്കും നിഷേധിക്കുന്നവർക്കും ശിക്ഷയും നൽകും
اِنَّ الشِّرْكَ لَظُلْمٌ عَظِيمٌ
അതി ഗുരുതരമായ അതിക്രമാമാണ് ശിർക്ക്
اَللَّهُمَّ إِنِّي أَسْأَلُكَ وَ أَتَوَجَهُ إِلَيْكَ بِنَبِيِّكَ مُحَمَّدٍ نَبِيَّ الرَّحْمَتِ يَا مُحَمَّدُ إِنِّي توَجَّهْتُ بِكَ اَليَ رَبِّي فِي حَاجَتِي هَذِهِ فَتَقْضِيَ لِي اللَّهُمَّ شَفَعَهُ فِي ( ترمذي
അള്ളാഹുവേ...... നിന്നോട് ഞാൻ ചോദിക്കുന്നു. കാരുണ്യത്തിന്റെ പ്രവാചകരായ മുഹമ്മദ് നബി (സ) തങ്ങളെ മുൻ നിർത്തി കൊണ്ടിതാ നിന്നിലേക്ക് ഞാൻ അഭിമുഖീകരിച്ചിരിക്കുന്നു. മുഹമ്മദ് നബിയേ ..നിശ്ചയം താങ്ങളെ മുൻ നിർത്തി എൻ്റെ റബ്ബിലേക്ക് എന്റെ ഈ ആവശ്യത്തിൽ ഞാൻ മുന്നിടുന്നു. താങ്ങൾ എൻ്റെ ആവശ്യം നിറവേറ്റി തന്നാലും. അല്ലാഹുവേ എന്റെ കാര്യത്തിൽ നബി (സ ) യുടെ ശിപാർശ നീ സ്വീകരിക്കേണമേ ......
••••••••••••••••••••••••••••••••••••••••••
شِرْكْ
ബഹുദൈവ വിശ്വാസം
تَوْحِيدْ
ഏകദൈവ വിശ്വാസം
عِبَادَةْ
ആരാധന
صِفَاتْ
വിശേഷണങ്ങൾ
ذَاتْ
സത്ത
اَفْعَالْ
പ്രവർത്തനങ്ങൾ
••••••••••••••••••••••••••••••••••••••••••