Madrasa Class 6 Thareeq Chapter 1 Model Qustions Quiz

Madrasa Guide
Published from Blogger Prime Android App

Exam Quiz

Please fill the above data!
Points :  0

Name : Apu

Roll : 9

Total Questions:

Correct: | Wrong:

Attempt: | Percentage:



ഉലുൽ അസ്മ്

ഉലുൽ അസ്മുകൾ അഞ്ചു പേരാകുന്നു.

നൂഹ് നബി 
ഇബ്രാഹിം നബി 
മൂസാനബി 
ഈസാ നബി 
മുഹമ്മദ് നബി 

 എന്തുകൊണ്ടായിരിക്കാം ഇവർ ഉലുൽ "അസ്മ്"
 ഈ പേരിൽ അറിയപ്പെടാനുള്ള കാരണം.?
 ശക്തമായ പരീക്ഷണങ്ങൾക്ക് വിധേയരായപ്പോൾ അവയെല്ലാം ക്ഷമയോടെയും മനക്കരുത്തോടെയും അവർ നേരിട്ടു. അവരാണ് ഉലുൽ അസ്മുകൾ.

നമ്മുടെ നബി തങ്ങൾ ശത്രുക്കളിൽ നിന്നും നേരിടേണ്ടിവന്ന പ്രയാസങ്ങൾക്ക് കണക്കില്ല.അപവാദങ്ങളും അക്രമങ്ങളും ഉപരോധങ്ങളും മാത്രമല്ല യുദ്ധങ്ങൾ വരെ അവർ നബിക്കെതിരെ നടത്തുകയുണ്ടായി. ഇവയെല്ലാം ക്ഷമയോടെയും മനക്കരുത്തോടെയും നേരിട്ട് പ്രവാചകനായിരുന്നു നമ്മുടെ നബി.


 ജനങ്ങൾ വളരെ പിഴച്ചുപോയ ഒരുകാലത്ത് അവരെ സന്മാർഗത്തിലേക്ക് കൊണ്ടുവരാൻ വന്ന പ്രവാചകനായിരുന്നു നൂഹ് നബി ജനങ്ങളുടെ പരിഹാസവും അവഗണനയും സഹിച്ച് 950 വർഷക്കാലം അദ്ദേഹം പ്രബോധനം നിർവഹിച്ചു. നൂഹ് നബിയും നൂഹ് നബിയിൽ വിശ്വസിച്ച കുറഞ്ഞ ആളുകൾ മാത്രമായിരുന്നു അവസാനം കൂടെ ഉണ്ടായിരുന്നത്. അല്ലാഹുവിന്റെ പരീക്ഷണം നൂഹ് നബിയുടെ സമുദായത്തിലേക്ക് ഇറങ്ങുകയായിരുന്നു. അതുകൊണ്ടുതന്നെ അള്ളാഹു അതിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി കപ്പൽ നിർമ്മിക്കാൻ ആവശ്യപ്പെടുകയും അതുവഴി നൂഹ് നബിയും സഹാബാക്കളും അനുസരിച്ചുള്ള കുറച്ചു മൃഗങ്ങളും അതിൽ രക്ഷപ്പെട്ടു. ബാക്കിയുള്ള അവിശ്വാസികൾ എല്ലാം നശിച്ചു.

 ഈജിപ്തിൽ അടിമകളായി കഴിഞ്ഞിരുന്ന ഇസ്രായേൽ വംശത്തെ അവരുടെ നാടായ കൻആനിലേക്ക് മോചിപ്പിച്ചു കൊണ്ടുവരുവാനും അവർക്ക് സന്മാർഗം കാണിച്ചു കൊടുക്കുവാനും നിയോഗിക്കപ്പെട്ട മൂസാനബി ജൂതന്മാരുടെ നീചമായ പരിഹാസത്തിനും നിരന്തരമായി വേട്ടയാടലിലും വിധേയനാ വേണ്ടിവന്നു.

 ജീവനോടെ കത്തിക്കുവാൻ ശത്രുക്കൾ തീയിലേക്ക് വലിച്ചെറിഞ്ഞ ഒരു പ്രവാചകൻ ആയിരുന്നു ഇബ്രാഹിം നബി. ദുഷ്ടനായ നംറൂദിന്റെ കൽപ്പന പ്രകാരം വലിയൊരു ഉണ്ടാക്കുകയും. അതിൽ തീ കത്തിക്കുകയും ചെയ്തു. അതിയിലേക്ക് മഹാനായ ഇബ്രാഹിം നബിയെ ഇടുവാൻ കൽപ്പിക്കുകയും ചെയ്തു ഇബ്രാഹിം നബിയെ തീയിലേക്കിട്ടു പക്ഷേ നീ ഒന്നും ഇബ്രാഹിം നബിയെ ചെയ്തില്ല കാരണം അല്ലാഹുവിന്റെ സംരക്ഷണം ഉണ്ടായിരുന്നു. അല്ലാഹു അദ്ദേഹത്തെ രക്ഷപ്പെടുത്തി.

Post a Comment