Madrasa guide Class 8 Fiqh Chapter 1 malayalam meaning

image_title_here

آدَابُ الْمَرِيضِ

രോഗിയുടെ മര്യാദകൾ


. يَتَأكَّدُ عَلَى كُلِّ مُكَلِّفِ ذِكْرُ الْمَوْتِ بِقَلْبِهِ وَالْإِكْثَارِ مِنْهُ

മരണത്തെ ഓർക്കലും അത് അധികരിപ്പിക്കലും മതവിധികൾ ബാധകമായ എല്ലാവർക്കും ശക്തിയായ സുന്നത്താണ്.

قَالَ : أُكْثِرُوا ذِكْرَ هَاذِمِ اللَّذَّاتِ الْمَوْتَ ( الترمذي )

നബി ( സ ) പറഞ്ഞു : " സർവ്വ ആനനങ്ങളെയും നശിപ്പിക്കുന്ന മരണത്തെപ്പറ്റിയുള്ള സ്‌മരണ നിങ്ങൾ അ ധികരിപ്പിക്കുക.

. لِأَنَّهُ أَزْجَرُ عَنِ الْمَعْصِيَّةِ وَأَدْعَى إِلَى الطَّاعَةِ

കാരണം സ്മ‌രണ തെറ്റുകുറ്റങ്ങളെ തടയുന്നതും ദൈവാനുസരണത്ത പ്രേരിപ്പിക്കുന്നതുമാണ് .

. وَيُسْتَحَبُّ الْإِسْتِعْدَادُ لَهُ بِالتَّوْبَةِ وَالْخُرُوجِ مِنَ الْمَظَالِمِ

അക്രമങ്ങളിൽ നിന്ന് വിട്ട് നിന്ന് കൊണ്ടും പശ്ചാത്താപം ചെയ്ത് കൊണ്ടും മരണത്തിന് വേണ്ടി ഏറ്റവും നന്നായി തയ്യാറാവലും അവന് സുന്നത്താണ്.

وَالْمَرِيضُ أَوْلَى بِذَلِكَ لِأَنَّهُ إِلَى الْمَوْتِ أَقْرَبُ

രോഗി മരണത്തിലേക്ക് ഏറ്റവും അടുത്തവനായത് കൊണ്ട് അവൻ ആകാര്യങ്ങൾക്ക് ഏറ്റവും അർഹനാണ് .

وَيُسَنُ لَهُ الصَّبْرُ عَلَى الْمَرْضِ.

രോഗത്തിൽ ക്ഷമിക്കൽ അവന് സുന്നത്താണ്.

وَتُكْرَهُ كَثْرَةُ الشَّكْوَى

ആവലാതി അധികരിപ്പിക്കൽ അവന് കറാഹത്താണ്.

نَعَمْ إِنْ سَأَلَهُ نَحْو طَبِيبٍ أَوْ قَرِيبٍ أَوْ صَدِيقٍ عَنْ حَالِهِ . فَأَخْبِرَهُ بِمَا فِيهِ مِنَ الشِّدَّةِ لَا عَلَى صُورَةِ الْجَزَعِ فَلَا بَأْسَ

എന്നാൽ ഡോക്‌ടറോ ബന്ധുക്കളോ കൂട്ടുകാരാ വിവരമനേഷിക്കുമ്പോൾ അക്ഷമയുടെ രൂപത്തിലല്ലാതെ രോഗ കാഠിന്യം അവരെ അറിയിക്കുന്നതിന് വിരോധമില്ല.

وَلَا يُكْرَهُ الْأَنِينُ لَكِنْ اشْتِغَالُهُ بِنَحْوِ التَّسْبِيحِ أَوْلَى

തേങ്ങിക്കരയുന്നതും കറാഹത്തില്ല . എങ്കിലും ദിക്റ് പോലോത്തതിൽ ഏർപ്പെടുന്നതാണ് നല്ലത്.

وَيُسَنُ أَنْ يَتَعَهَّدَ نَفْسَهُ بِتِلَاوَةِ الْقُرْآنِ وَالذِّكْرِ وَحِكَايَاتِ الصَّالِحِينَ وَأَحْوَالِهِمْ

ഖുർആൻ പാരായണം ദിക്റ് സജജനങ്ങളുടെ ഉദ്ധരണികൾ അവരുടെ ജീവിതാവസ്ഥകൾ എന്നിവയിൽ മനസ്സിനെ ശ്രദ്ധിപ്പിക്കൽ രോഗിക്ക് സുന്നത്താണ്.


عِنْدَ الْمَوْتِ خُصُوصًا قِرَاءَةِ قُلْ هُوَ اللَّهُ أَحَدٌ ، وَآيَةِ الْكُرْسِيِّ وَلَوْ أَنْزَلْنَا ، وَلَا إِلَهَ إِلَّا أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظَّالِمِينَ

പ്രത്യേകിച്ചും മരണ സമയത്ത്

قل هو الله ، اية الكرسي ، لو انزلنا ، لا اله الا أنت سبحانك اني كنت من الظالمين

എന്നിവയും അല്ലാത്തവയുമായവ പാരായണം ചെയ്യൽ തന്റെ മരണ രോഗത്തിൽ സുന്നത്താണ് .

فَإِنَّ مَنْ أَكْثَرَ مِنْ ذَلِكَ فِي مَرَضِ مَوْتِهِ تَكُونُ إِنْ شَاءَ اللَّهُ . خَاتِمَتُهُ حَسَنَةً وَفِيهِ ثَوَابٌ عَظِيمٌ

കാരണം, മരണ കാരണമായ രോഗാവസ്ഥയിൽ ഇവ അധികരിപ്പിച്ചാൽ അവന്റെ ജീവിതാവസാനം അല്ലാഹു ഉദ്ദേശിച്ചാൽ നന്നായിത്തീരും, അവയിലെല്ലാം മഹത്തായ പ്രതിഫലങ്ങളുമുണ്ട്.


وَيُسَنُ أَنْ يُوصِيَ أَهْلَهُ بِالصَّبْرِ عَلَيْهِ وَتَرْكِ النَّوْحِ وَنَحْوِهِ مِمَّا اعْتِيدَ فِي الْجَنَائِزِ وَغُيْرِهَا

തനിക്ക് വേണ്ടി ക്ഷമിക്കണമെന്നും മരണ വീടുകളിലും മറ്റും പതിവായിക്കൊണ്ടിരിക്കുന്ന അട്ടഹസിച്ച്കരയലും മറ്റും ഒഴിവാക്കണമെന്നും കുടുംബത്തോട് വസ്വിയ്യത്ത് ചെയ്യുകയും

وَأَنْ يُحْسِنَ خُلْقَهُ وَأَنْ يَجْتَنِبَ الْمُنَازَعَةَ فِي أُمُورِ الدُّنْيَا وَأَنْ . يَسْتَرْضِيَ مَنْ لَهُ بِهِ عُلْقَةً كَزَوْجَةٍ وَوَلَدٍ وَجَارٍ وَصَدِيقٍ

അവൻ്റെ സ്വഭാവം നന്നാക്കലും ദുൻയാവിലെ പിണക്കത്തെ ഒഴിവാക്കലും പ്രത്യേകം ബന്ധമുളളവരായ ഭാര്യ, മക്കൾ, അയൽ വാസി, കൂട്ടുകാർ എന്നിവരോട് പൊരുത്തപെടീക്കലും രോഗിക്ക് സുന്നത്താണ്.


وَ يُحْسِنُ الْمَرِيضُ ظَنَّهُ بِاللَّهِ تَعَالَى أَي يَظُنُّ أَنَّهُ يَغْفِرُ لَهُ وَيَرْحَمُهُ

രോഗി അല്ലാഹുവിനോടുള്ള അവന്റെ ധാരണ നന്നാക്കണം . അതായത് അല്ലാഹു അവന് പൊറുത്തുകൊടുക്കുമെന്നും അവനോട് കരുണ കാണിക്കുമെന്നും അവൻ വിചാരിക്കണം

" لِخَبَرِ مُسْلِمٍ ، " لَا يَمُوتُ أَحَدُكُمْ إِلَّا وَيُحْسِنُ ظَنَّهُ بِاللَّهِ

“ അല്ലാഹുവിനോടുള്ള തൻ്റെ ധാരണ നന്നാക്കാതെ ഒരാളും മരിക്കരുത് " എന്ന് മുസ്ലിം റിപ്പോർട്ട് ചെയ്ത‌ ഹദീസിലുണ്ട് .

وَيُكْرَهُ تَمَنِّي الْمَوْتِ لِضُرٍّ نَزَلَ بِهِ لَا خَوْفِ فِتْنَةٍ فِي الدِّينِ . فَيُسَنُ تَمَنِّيهِ

മതപരമായ പരീക്ഷണങ്ങൾ ഭയപ്പെട്ടാലല്ലാതെ, തനിക്കുനേരിട്ട ഒരു പ്രയാസം കാരണം മരണം ആഗ്രഹിക്കൽ കറാഹത്താണ് . മതപരമായ പരീക്ഷണങ്ങൾ കാരണമായിട്ട് മരണം ആഗ്രഹിക്കൽ സുന്നത്തുമാണ് .


وَيُسَنُ التَّدَاوِي مَعَ الْإِعْتِمَادِ عَلَى اللَّهِ وَالرِّضَا عَنْهُ

അല്ലാഹുവിന്റെ തൃപ്തിയിൽ പ്രതീക്ഷയർപ്പിച്ചുകൊണ്ടും അവനെ അവലംബിച്ചുകൊണ്ടും ചികിത്സ തേടൽ സുന്നത്താണ് .

وَلَكِنْ يُكْرَهُ إِكْرَاهُهُ عَلَى تَنَاوُلِ الدَّوَاءِ وَالطَّعَامِ

എന്നാൽ ഭക്ഷണവും മരുന്നും കഴിക്കാൻ രോഗിയെ നിർബ‌ന്ധിച്ച് ബുദ്ധിമുട്ടിക്കൽ കറാഹത്താണ്.

وَيَنْبَغِي لِلْمَرِيضِ أَنْ يَحْتَرِزَ مِنَ النَّجَاسَاتِ فِي بَدَنِهِ وَثِيَابِهِ فَتَمْنَعُهُ عَنِ الصَّلَاةِ

നിസ്കാരം തടയുന്ന നജസുകൾ ശരീരത്തിലോ വസ്ത്രത്തിലോ മറ്റോ ആകുന്നതിൽ സൂക്ഷ്‌മത പുലർത്തൽ രോഗിക്ക് അനിവാര്യമാണ്.



وَيَحْذِرَ كُلُّ الْحَذَرِ مِنْ تَرْكِ الصَّلَاةِ

നിസ്ക്‌കാരം പാഴായി പോകുന്നതിൽ അവൻ എല്ലാ വിധത്തിലും ജാഗ്രത കാട്ടുകയും വേണം .

وَيُصَلِّي عَلَى حَسَبٍ حَالِهِ قَاعِدًا أَوْ مُضْطَجِعًا

അവന് കഴിയുന്ന വിധത്തിൽ ഇരുന്നോ കിടന്നോ നിസ്ക്കരിക്കണം.

وَلَا يَخْتِمُ عَمَلَهُ بِإِضَاعَةِ عِمَادِ الدِّينِ

മതത്തിന്റെ തൂണായ നിസ്ക്കാരം നഷ്ടപ്പെടുത്തി അവൻ്റെ പ്രവർത്തനം അവസാനിപ്പിക്കരുത്

الَّذِي هُوَ الصَّلَاةُ

അത് നിസ്ക്കാരമാണ്.



━━━━━━━━━━━━━━
━━━━━━━


1. ചോദ്യം ചോദിക്കാം ഉത്തരം പറയാം

1. نَسْأَلُ وَنُجِيبُ

1. يَتَأَكَّدُ اكْثَارُ ذِكْرُ الْمَوْتِ عَلَى مَنْ ؟

1. മരണ സ്മരണ വർദ്ധിപ്പിക്കൽ ശക്തിയായ സുന്നത്താണ് ആർക്ക്?

يَتَأَكَّدُ عَلَى كُلِّ مُكَلِّفِ اكْثَارُ ذِكْرُ الْمَوْتِ =

ഉ. മരണ സ്മരണ വർദ്ധിപ്പിക്കൽ മതവിധികൾ ബാധകമായ എല്ലാവർക്കും ശക്തിയായ സുന്നത്താണ്.

٢. الاسْتِعْدَادُ لِلْمَوْتِ - بِمَ؟

2. മരണത്തിന് ഒരുങ്ങി തയ്യാറകണം- എന്തെല്ലാം കൊണ്ട്?

الاسْتِعْدَادُ لِلْمَوْتِ بِا التَّوْبَةِ وَالْخُرُوجِ مِنَ الْمَظَالِمِ

ഉ. പശ്ചാതപിച്ചുകൊണ്ടും അക്രമങ്ങളിൽ നിന്ന് വിട്ടുനിന്നു കൊണ്ടും മരണത്തിന് ഒരുങ്ങി തയ്യാറാവണം.


يسَن أَن يَتَعَهْدَ نَفْسَهُ - بَمَ ؟

3. രോഗി അവന്റെ മനസ്സിനെ ശ്രദ്ധിപ്പിക്കൽ സുന്നത്താണ് എന്തിനെ കൊണ്ട്?

بِتِلاوَةِ الْقُرْآنِ وَالذِّكْرِ وَحِكَايَاتِ الصَّالِحِينَ وَأَحْوَالِهِمْ يَتَعَقَّدَ يسن أن يتعهد نفسه . =

ഉ. ഖുർആൻ പാരായണത്തിലും ദിക്റിലും സജ്ജനങ്ങളുടെ ഐതിഹ്യങ്ങളിലും അവരുടെ അവസ്ഥകളിലും മനസ്സിനെ ശ്രദ്ധിപ്പിക്കൽ രോഗിക്ക് സുന്നത്താണ്.

٤. حُكْمُ التَّدَاوِي - مَا هُوَ ؟

4. രോഗി ചികിത്സ തേടുന്നതിൻറെ വിധിയെന്ത്?

ഉ. രോഗി ചികിത്സ തേടൽ സുന്നത്താണ്.

= يُسَنُ التَّدَاوِي

ه. حُكْمُ اكْرَاهِ الْمَرِيضِ عَلَى الدَّوَاءِ؟

5. മരുന്ന് കഴിക്കാൻ രോഗിയെ നിർബന്ധിപ്പിക്കുന്നതിന്റെ വിധിയെന്ത്?

= يُكْرَهُ إِكْرَاهِ الْمَرِيضِ عَلَى الدَّوَاءِ ഉ. മരുന്ന് കഴിക്കാൻ രോഗിയെ നിർബന്ധിപ്പിക്കൽ കറാഹത്താണ്.

٦. هَلْ يُكْرَهُ الْآنِينُ أَمْ لَا

6. തേങ്ങിക്കരയൽ കറാത്താണോ? അല്ലെയോ?

ഉ. തേങ്ങിക്കരയൽ കറാഹത്തില്ല.

= لا يُكْرَهُ الأَنينُ

2. വിധി എഴുതുക

▁ ▁ ▁ ▁ ▁ ▁ ▁ ▁ ▁ ▁ ▁ ▁ ▁ ▁ ▁ ▁ ▁ ▁ ▁


2. أَكْتُبِ الْأَحْكَامِ؟


١. كَثْرَةُ الشَّكْوَى - كَرَاهَةٌ.

1. ആവലാതി അധികരിപ്പിക്കൽ - കറാഹത്ത്.

٢. تَمَنِّي الْمَوْتِ لِضُرُ - كَرَاهَةٌ

2. പ്രയാസം കാരണം മരണം ആഗ്രഹിക്കൽ-കറാഹത്ത്.


٣. الصَّبْرُ عَلَى الْمَرَضِ - سُنَّةٌ

3. രോഗത്തിൻ മേൽ ക്ഷമിക്കൽ-സുന്നത്ത്.


٤. ايصاءُ أَهْلِهِ بِا الصَّبْرِ - سُنَّةٌ

4. കുടുംബത്തോട് ക്ഷമകൊണ്ട് വസ്വിയ്യത്ത് ചെയ്യൽ-സുന്നത്ത്.

▁ ▁ ▁ ▁ ▁ ▁ ▁ ▁ ▁ ▁ ▁ ▁ ▁ ▁ ▁ ▁ ▁ ▁ ▁

3. പൂരിപ്പിച്ച് സാരം എഴുതുക.

. كَمِّلٌ وَتَرْجِمْ:

. اكْثِرُو ذِكْرَهَاذِمِ الذَّاتِ الْمَوْتِ

1. സർവ്വ ആനന്ദങ്ങളെയും നശിപ്പിക്കുന്ന മരണത്തെപ്പറ്റിയുള്ള സ്മരണ നിങ്ങൾ അധികരിപ്പിക്കുക.

. لا يَمُوتُ أَحَدُكُمْ إِلَّا وَيُحْسِنُ ظَنُّهُ بِااللَّهِ

2. അല്ലാഹുവിനോടുള്ള തൻ്റെ ധാരണ നന്നാക്കാതെ നിങ്ങളിലൊരാളും മരിക്കരുത്.


▁ ▁ ▁ ▁ ▁ ▁ ▁ ▁ ▁ ▁ ▁ ▁ ▁ ▁ ▁ ▁ ▁ ▁ ▁

أكْتُبِ الْمَعْنَى  = 

5. അർത്ഥം എഴുതുക.



الاسْتِعْدَاد= ഒരുങ്ങിതയ്യാറാവൽ
الْجَزَعُ = അക്ഷമ

هَاذِمُ الذَّاتِ  = ആനന്ദങ്ങളെ നശിപ്പിക്കുന്നത്

الآنينُ  = തേങ്ങിക്കരച്ചിൽ

الشكوى  = ആവലാതി 

مُنَازَعَة  = പിണക്കം

▁ ▁ ▁ ▁ ▁ ▁ ▁ ▁ ▁ ▁ ▁ ▁ ▁ ▁ ▁ ▁ ▁ ▁ ▁

Post a Comment