Posts

Madrasa guide Class +2 Tafsir Chapter 1 malayalam meaning

image_title_here

 سُورَةُ يس

സുറത്തു യാസീൻ

مكية آيَاتُهَا اثْنَتَانِ وَثَمَانُونَ ( ۸۲ )
മക്കിയ്യ : ആയത്തുകൾ : 82

. وَرَدَ فِي فَضْلِ سُورَةَ يُسَ أَحَادِيثُ كَثِيرَةً
സൂറത്ത് യാസീനിന്റെ ശ്രേഷ്ടത സംബന്ധിച്ച് ധാരാളം ഹദീസുകൾ നിവേദനം ചെയ്തിട്ടുണ്ട്.

مِنْهَا : مَا مِنْ مَيْتٍ يُقْرَأُ عَلَيْهِ يُسَ إِلَّا هُوَنَ اللَّهُ عَلَيْهِ
അവയിൽ പെട്ടതാണ് : " മരണാസന്നരുടെ മേൽ യാസീൻ ഓതപ്പെ ടുകയില്ല, അവന് അല്ലാഹു മരണവേദന ലഘൂകരിച്ചിട്ടല്ലാതെ.

وَمِنْهَا : مَنْ دَخَلَ الْمَقْبَرَةَ فَقَرَأَ سُورَةَ يُسَ خَفَّفَ الْعَذَابَ عَنْ . أَهْلِهَا ذَلِكَ الْيَوْمِ وَكَانَ لَهُ بِعَدَدِ مَنْ فِيهَا حَسَنَاتٌ
അവയിൽ പെട്ടതാണ് “ ഒരാൾ ഖബ്ർസ്ഥാനിൽ പ്രവേശിച്ച് യാസീൻ ഓതിയാൽ അന്നുതന്നെ അല്ലാഹു അവർക്ക് ഇളവുകൾ നൽകുന്നതാണ്, മാത്രമല്ല ആ ഖബർസ്ഥാനിലുള്ള ഖബറാളികളുടെ എണ്ണത്തിനനുസരിച്ച് ധാരാളം പ്രതിഫലം ഓതിയവനും നൽകും.

وَمِنْهَا : مَنْ وُجِدَ قَسْوَةٌ فِي قَلْبِهِ فَلْيَكْتُبْ سُورَةَ يُسَ فِي . جَامٍ أَيْ إِنَاءٍ بِزَعْفَرَانَ ثُمَّ يَشْرِبُهُ
അവയിൽ പെട്ടതാണ് ഒരാൾക്ക് ഹൃദയകാഠിന്യം വന്നെത്തി. എന്നാൽ അവൻ കുങ്കുമം കൊണ്ട് ഒരു പാത്രത്തിൽ യാസീൻ എഴുതുകയും ശേഷം അത് കുടിക്കുകയും ചെയ്യട്ടെ .

وَمِنْهَا : مَنْ قَرَأَ يُسَ حِينَ يُصْبِحُ أَعْطَى يُسْرَ يَوْمِهِ حَتَّى يُمْسِى وَمَنْ قَرَأَهَا فِي صَدْرِ لَيْلَتِهِ أَعْطَى يُسْرَ لَيْلَتِهِ حَتَّى يُصبح
പ്രഭാത നേരത്ത് ഒരാൾ യാസീൻ ഓതിയാൽ അന്ന് വൈകുന്നേരം വരെ അവന് കാര്യങ്ങൾ എളുപ്പമാക്കപ്പെടും . രാത്രിയുടെ ആരംഭത്തിൽ ഓതിയാൽ പ്രഭാതം വരെ ആ രാത്രിയിൽ കാര്യങ്ങൾ എളുപ്പമാക്കപ്പെടും.
•••••••••••••••••••••••

بسمِ اللهِ الرَّحْمَنِ الرَّحِيمِ
റഹ്‌മാനും റഹീമുമായ അല്ലാഹുവിന്റെ നാമധേയത്തിൽ .

يس
യാസീൻ

اللَّهُ أَعْلَمُ بِمُرَادِهِ بِهِ
അതിന്റെ ഉദ്ദേശ്യം ഏറ്റവും നന്നായറിയുന്നവൻ അല്ലാഹുവാണ് .
••••••••••••••••••••••••••••••••••••••••••

وَالْقُرْءَانِ الْحَكِيمِ
തത്വങ്ങൾ അടങ്ങിയ ഖുർആൻ തന്നെ സത്യം.

الْمُحْكَمِ بِعَجِيبِ النَّظْمِ وَبَدِيعِ الْمَعَانِي
ഘടനയുടെ വിസ്‌മയം കൊണ്ടും ആശയത്തിൻ്റെ കൗതുകം കൊണ്ടും പ്രബലമാക്കപ്പെട്ടൂ..
••••••••••••••••••••••••••••••••••••••••••

إِنَّكَ يَا مُحَمَّدُ)
നിശ്ചയം താങ്ങൾ ( മുഹമ്മദ് നബിയേ)

لَمِنَ الْمُرْسَلِينَ

ദൈവദൂതരിൽ പെട്ടവൻ തന്നെയാണ് .

••••••••••••••••••••••••••••••••••••••••••

عَلَى صِرَاطٍ مُسْتَقِيمٍ

നേരായ മാർഗത്തിൽ.

أَن طَرِيقَ الْأَنْبِيَاءِ قَبْلَكَ

അതായത്, താങ്കൾക്ക് മുമ്പുള്ള പ്രവാചകന്മാരുടെ പാതയിൽ

وَالتَّأكِيدُ بِالقَسَمِ وَإِنَّ وَاللَّامُ وَالْجُمْلَةُ الْإِسْمِيَّةُ لِرَدَّ قَوْلِ

الْكُفَّارِلَهُ لَسْتَ مُرْسَلًا

സത്യം ചെയ്തതും "ഇന്നയും ലാമും " ചേർത്ത് ശക്തമായ ഭാഷയിൽ പറഞ്ഞതും നാമവാചകം പ്രയോഗിച്ചതും "മുഹമ്മദേ നീ ദൈവദൂതനല്ല " എന്ന സത്യനിഷേധികളുടെ വാക്കുകൾക്കുള്ള മറുപടിയാണ് .

••••••••••••••••••••••••••••••••••••••••••

تَنْزِيلَ الْعَزِيزِ

പ്രതാപശാലിയായ അല്ലാഹുവിനെ അവതരണത്തെ (ഞാൻ സ്‌തുതിക്കുന്നു).

فِي مِلْكِهِ مَفْعُولُ لِلْمَحْذُوفِ تَقْدِيرُهُ : أَمْدَحُ

തന്റെ ആധികാരത്തിൽ "തൻസീല " എന്നത് കളയപ്പെട്ട ഫിഅലിന്റെ മഫ്ഊലാണ്. ആ കളയപ്പെട്ടതിനെ സങ്കൽപിക്കുന്നത് " അംദഹു " എന്നാണ് ( അതായത് ഇറക്കപ്പെട്ട ഈ ഖുർആനിനെ ഞാൻ പ്രശംസിക്കുന്നുവെന്നാണ് ) -

الرَّحِيمِ بِخَلْقِهِ

വളരെയധികം അനുഗ്രഹം ചെയ്യുന്ന ( തന്റെ സൃഷ്‌ടികളോട് )

لِتُنْذِرَ بِهَ قَوْمًا

താങ്കൾ താക്കീത് ചെയ്യാൻ - ആ ഖുർആൻ കൊണ്ട് ഒരു ജനതയെ

إِلَى الْعَرَبِ وَغَيْرِهِمْ

അതായത് അറബികളെയും അവരല്ലാത്തവരെയും

مَّا أُنْذِرَ ءَابَاؤُهُمْ

തങ്ങളുടെ പൂർവിക പിതാക്കൾ താക്കീതു നൽകപ്പെട്ടിട്ടില്ലാത്ത

أَن لَمْ يُنْذَرُوا وَكَانُوا فِي زَمَنِ الْفِتْرَةِ

അതായത് ഫതറയുടെ കാലഘട്ടമായതുകൊണ്ട് അവർ താക്കീത് ചെയ്യപ്പെട്ടിരുന്നില്ല

( മുഹമ്മദ് നബി ( സ്വ) ക്കും ഈസാ നബി ( അ ) ക്കുമിടക്ക് പ്രബോധകരും പ്രവാചകരുമില്ലാത്ത നീണ്ട വർഷത്തെ ഇടവേളയുണ്ടായിരുന്നു. ഈ ഇടവേളയാണ് ഫിത്റ )

فَهُمْ أَيْ الْقَوْمُ غَفِلُونَ

അത് കാരണം അവർ ( ആ സമൂഹം ) അശ്രദ്ധരായി കഴിയുകയാണ്

عَنِ الْإِيمَانِ وَالرُّشْدِ

സത്യവിശ്വാ സത്തെത്തൊട്ടും സന്മാർഗ ദർശനത്തെ തൊട്ടും

••••••••••••••••••••••••••••••••••••••••••

لَقَدْ حَقَّ الْقَوْلُ أَيْ وَجَبَ عَلَى أَكْثَرِهِمْ بِالْعَذَابِ فَهُمْ لَا

يُؤْمِنُونَ

ആ ശിക്ഷയുടെ വാക്ക് യാഥാർത്ഥ്യമായിരിക്കുന്നു . ( അതായത്, നിർബന്ധമായി ) . അവരിൽ അധിക പേരിലും ( ശിക്ഷകൊണ്ടുള്ള ). തന്മൂലം അവർ സത്യവിശ്വാസികളായില്ല

أَي الْأَكْثَرُ مِنَ الْمُكَلِّفِينَ فِي كُلِّ زَمَنِ

എല്ലാ കാലത്തുമുള്ള മതശാസനകൾ ബാധകമായവരിൽ അധികപേരും

إِنَّا جَعَلْنَا فِي أَعْنَاقِهِمْ أَغْلَلًا

അവരുടെ പിരടികളിൽ നാം ചങ്ങലകൾ ഇട്ടിരിക്കുന്നു .

بِأَنْ تُضَمَّ الْأَيْدِيَ إِلَى الْأَعْنَاقِ

( കൈകളെ കഴുത്തിലേക്ക് ബന്ധിക്കൽ കൊണ്ട്.

فَهِي

അപ്പോൾ അത്.

أَي الْأَيْدِي مَرْفُوعَةٌ

( ഉയർത്തപ്പെട്ട കൈകൾ) .

إِلَى الْأَذْقَانِ

താടിയെല്ലുകൾ വരെയുണ്ട്

جَمْعُ ذَقْنٍ وَهُوَ مُجْتَمِعُ اللَّحْيَيْنِ

ദഖിനിൻ്റെ ബഹുവചനമാണ് അദ്ഖാൻ . രണ്ട് താടിയെല്ലുകളുടെയും സംഗമസ്ഥാനമാണത്.

فَهُمْ مُّقْمَحُونَ

അത് കൊണ്ട് തന്നെ അവർ തല മേലോട്ടുയർത്തി നിൽക്കുകയാണ്.

رَافِعُونَ رُءُوسَهُمْ لَا يَسْتَطِيعُونَ خَفْضَهَا وَهَذَا تَمْثِيلُ

അവരുടെ തലകൾ ഉയർത്തിയവരായി . അവർക്ക് തല താഴ്ത്താൻ കഴിയാത്തവിധം . ഇത് ഒരു ഉപമയാണ്

وَالْمُرَادُ أَنَّهُمْ لا يُذْعِنُونَ لِلْإِيمَانِ وَلَا يَخْفَضُونَ رُءُوسُهُمْ لَهُ كَمَنْ غُلَّتْ يَدَاهُ إِلَى الْعُنُقِ

ബഹുദൈവാരാധനയിൽ അകപ്പെട്ട അവരെ ചങ്ങലയിൽ തളച്ചിടപ്പെട്ട വ്യക്തിയോട് ഉപമിച്ചിരിക്കയാണ് . ചങ്ങലയാൽ കൈകൾ കഴുത്തിലേക്ക് ബന്ധിതനായവനെ പോലെ, ( സത്യവിശ്വാസത്തിന് കീഴ്പ്പെടാനോ അതിനുവേണ്ടി തലകുനിക്കാനോ അവർ സന്നദ്ധരാവുകയില്ല എന്നാണ് അത് കൊണ്ടുളള ഉദ്ദേശം ) .

وَجَعَلْنَا مِنْ بَيْنِ أَيْدِيهِمْ سَدًا وَمِنْ خَلْفِهِمْ سَدًا

അവർക്ക് മുമ്പിൽ നാം തടസ്സമിട്ടിരിക്കുന്നു . പിന്നിൽ മറ്റൊരു തടസ്സവും.

عَنِ الْحَقّ

സത്യമാർഗത്തെതൊട്ട്.

فَهُمْ مُتَرَدِّدُونَ

അത് കൊണ്ട് തന്നെ അവർ സംശയാലുക്കളാണ്.

فَأَغْشَيْنَهُمْ

അങ്ങനെ അവരെ നാം മൂടിക്കളഞ്ഞു .

أَن أَغْشَيْنَا أَبْصَارَهُمْ عَنِ الْحَقُّ

അതായത് സത്യം കണ്ടറിയാൻ കഴിയാത്തവിധം അവരുടെ കാഴ്ചകളെ നാം മൂടുകയും ചെയ്തു‌.

فَهُمْ لَا يُبْصِرُونَ

തന്മൂലം അവർ കാണുന്നില്ല .

لَا يَنْتَفِعُونَ بِخَيْرِ تَمْثِيلِ أَيْضًا لِسَدٌ طُرْقَ الْإِيمَانِ عَلَيْهِمْ

നന്മകൊണ്ടുള്ള ഒരു ഉപദേശവും അവർക്ക് ഫലം ചെയ്യില്ല. വിശ്വാസ വഴികൾ അവരുടെ മേൽ അടഞ്ഞതിനു മറ്റൊരു ഉപമയാണിത്

وَسَواءٌ عَلَيْهِمْ أَنْذَرْتَهُمْ أَمْ لَمْ تُنْذِرْهُمْ لَا يُؤْمِنُونَ

അവർക്ക് താങ്കൾ മുന്നറിയിപ്പ് നൽകുന്നതും നൽകാതിരിക്കുന്നതും തുല്യമാണ്. അവർ വിശ്വസിക്കുകയേ ഇല്ല .

••••••••••••••••••••••••••••••••••••••••••

وَالْمَعْنَى إِنْذَارُكَ وَعَدْمُهُ سَوَاءٌ فِي عَدَمِ إِيمَانِهِمْ

അത് കൊണ്ട് അർത്ഥമാക്കുന്നത് താങ്കൾ താക്കീത് ചെയ്യലും ചെയ്യാതിരിക്കലും അവരുടെ വിശ്വസിക്കാത്ത കാര്യത്തിൽ സമമാണ് അവർ നേർ വഴിയിൽ ആവുകയില്ല.

إِنَّمَا تُنْذِرُ

തീർച്ചയായും അങ്ങയുടെ താക്കീത് ഫലം ചെയ്യുക .

أَن يَنْفَعُ إِنْذَارَكَ

അതായത് തങ്ങളുടെ മുന്നറിയിപ്പ് പ്രയോജനപ്പെടുന്നത് .

مَنِ اتَّبَعَ الذِّكْرَ الْقُرْآنَ وَخَشِيَ الرَّحْمَنَ بِالْغَيْبِ

ഉദ്ബോധനം പിന്തുടരുന്നവർക്കാണ് . ( പരിശുദ്ധ ഖുർആൻ ) . റഹ്‌മാനായ അല്ലാഹുവിന്റെ അഭാവത്തിൽ അവനെ ഭയക്കുകയും ചെയ്‌തവനു മാത്രമാണ്.

أَوْ خَافَهُ وَلَمْ يَرَهُ

അതായത് അവനെ ഭയപ്പെടുന്നു, എന്നാൽ അവനെ കണ്ടിട്ടുമില്ല.

فَبَشِّرَهُ بِمَغْفِرَةٍ وَأَجْرٍ كَرِيمٍ

അതിനാൽ അവന് പാപമോചനവും മഹത്തായ പ്രതിഫലവും കൊണ്ട് താങ്കൾ സന്തോഷവാർത്ത അറിയിക്കുക .

هُوَ الْجَنَّةُ

സ്വർഗമാണ് ആ പ്രതിഫലം .

إِنَّا نَحْنُ نُحْيِ الْمَوْتَى

നിശ്ചയം നാം തന്നെയാണ് മരിച്ചവരെ ജീവിപ്പിക്കുക .

لِلْبَعْثِ وَنَكْتُبُ

പുനർജീവിതത്തിനു വേണ്ടി, നാം രേഖയാക്കുന്നുമുണ്ട് .

فِي صُحْفِ الْمَلَائِكَةُ

( മാലാഖമാരുടെ ഏടുകളിൽ )

مَا قَدَّمُوا

അവർ മുമ്പ് പ്രവർത്തിച്ചത്.

فِي حَيَاتِهِمْ

അവരുടെ ജീവിതത്തിൽ

مِنْ خَيْرٍ وَشَرٌ لِيُجَازُوا عَلَيْهِ

അവർ മുമ്പ് ചെയ്‌ത നന്മയും തിന്മയുമായ കാര്യത്തിന് പ്രതിഫലം നൽകാൻ വേണ്ടി


وَاثَرَهُمْ

അവരുടെ പ്രവർത്തനങ്ങളുടെ അനന്തരഫലങ്ങളും .

مَا اسْتُنَّ بِهِ بَعْدَهُمْ كَعِلْمٍ عَلِّمُوهُ أَوْ كِتَابِ صَتَّفُوهُ أَوْ نَخْلِ غَرَسُوهُ أَوْ غَيْرِ ذَلِكَ

അവർക്ക് ശേഷം ചര്യയായി പിന്തുടരുന്ന കാര്യങ്ങൾ, അവർ പഠിപ്പിച്ച അറിവ് പോലെ, അല്ലെങ്കിൽ അവർ രചിച്ച ഗ്രന്ഥങ്ങൾ പോലെ, അല്ലെങ്കിൽ അവർ നട്ട ഈത്തപ്പനകൾ പോലെ, അല്ലെങ്കിൽ അതുപോലോത്തതുമായവ

وَكُلَّ شَيْءٍ أَحْصَيْنَهُ فِي إِمَامٍ مُّبِينٍ

വ്യക്തമാക്കുന്ന ഇമാമിൽ എല്ലാ വസ്തുവും നാം കൃത്യമായി കണക്കാക്കിയിട്ടുണ്ട് .

كِتَابٌ بَيْنَ هُوَ اللَّوْحُ الْمَحْفُوظ

വ്യക്തമായ കിതാബിൽ - അത് ലൗഹുൽ മഹ്ഫൂളാണ് ( സുരക്ഷിതമായ പരിശുദ്ധ ഫലകം).

വ്യാഖ്യാനിക്കുക:

(۱) فسر:

.. لَقَدْ حَقَّ الْقَوْلُ أَيْ وَجَبَ عَلَى أَكْثَرِهِمْ بِالْعَذَابِ فَهُمْ لَا يُؤْمِنُونَ أَي

الْأَكْثَرِ مِنَ الْمُكَلِّفِينَ فِي كُلِّ زَمَنٍ.

1. അവരിൽ മിക്കവരിലും ശിക്ഷ കൊണ്ടുള്ള ഉത്തരവ് അനിവാര്യ മായി. മതശാസനകൾ ബാധകമായ എല്ലാ കാലത്തുമുള്ള ബഹു ഭൂരിഭാഗം പേരും. തന്മൂലം അവർ സത്യവിശ്വാസം കൈകൊള്ളില്ല.

لِتُنْذِرَ بِهِ قَوْمًا أَي الْعَرَبَ وَغَيْرِهِمْ مَا أُنْذِرَءَابَاؤُهُمْ أَي لَمْ يُنْذِرُو وَكَانُوا فِي زَمَنِ الْفَتْرَةِ فَهُمْ أَي الْقَوْمَ غَفِلُونَ عَنِ الْإِيمَانِ وَالرُّشْدِ.

2. ഫത്റയുടെ കാലഘട്ടമായതുകൊണ്ട് തങ്ങളുടെ പൂർവ പിതാ ക്കൾ താക്കീത് നൽകപ്പെട്ടിട്ടില്ലാത്ത അറബികളും അവരല്ലാത്ത വരുമായ ഒരു ജനപഥത്തിന് അതുകൊണ്ട് താങ്കൾ താക്കീത് ചെ യ്യാൻ വേണ്ടി. തന്മൂലം ആ സമൂഹം സത്യമാർഗത്തെ തൊട്ടും സന്മാർഗ ദർശനത്തെ തൊട്ടും അശ്രദ്ധരായി കഴിയുകയാണ്.

. إِنَّمَا تُنْذِرُ أَي يَنْفَعُ إِنْذَارُكَ مَنِ اتَّبَعَ الذِّكْرَ الْقُرْآنَ وَخَشِيَ الرَّحْمَنَ بِالْغَيْبِ أي خَافَهُ وَلَمْ يَرَهُ فَبَشِّرْهُ بِمَغْفِرَةٍ وَأَجْرٍ كَرِيمٍ هُوَ الْجَنَّة.

3. തീർച്ചയായും അങ്ങയുടെ മുന്നറിയിപ്പ് പ്രയോജനപ്പെടുന്നത്; ഉത്ബോധനം (പരിശുദ്ധ ഖുർആൻ) പിന്തുടരരുന്നവർക്കും പര മ കാരുണികനെ അഭാവത്തിൽ ഭയക്കുകയും അതായത് അവ നെ ഭയപ്പെട്ടു അവനെ കണ്ടിട്ടില്ലാത്തവർക്കുമാണ്. അതിനാൽ അവന് പാപമോചനവും സ്വർഗമാകുന്ന മഹത്തായ പ്രതിഫ ലവും കൊണ്ട് ശുഭവാർത്ത അറിയിക്കുക.

2) വ്യക്തമാക്കുക:

(۲) بَيِّنْ

. مُرَادُ فَهُمْ مُّقْمَحُونَ ؟

1. അവർ തല മേൽപോട്ടുയർത്തി നിൽക്കുകയാണെന്നതിന്റെ ഉദ്ദേശ്യം?

أَنَّهُمْ لَا يَدْعَنُونَ لِلْإِيمَانِ وَلاَ يَخْفَضُونَ رُءُوسَهُمْ لَهُ كَمَنْ غُلَّتْ يَدَاهُ

إِلَى الْعُنُقِ.

= ചങ്ങലയാൽ കൈകൾ കഴുത്തിലേക്ക് ബന്ധിതനായവനെ പോലെ സത്യത്തിന് കീഴ്പെടാനോ അതിനുവേണ്ടി തല കുനിക്കാനോ അവർ സന്നദ്ധമാവുകയില്ല.

مَعْنَى وَسَوَاءٌ عَلَيْهِمْ إِلَى آخِرِهِ؟

2. 'വസവാളൻ' എന്ന് തുടങ്ങുന്ന ആയത്തിൻ്റെ പൂർണ സാരം?

= إِنْذَارُكَ وَعَدْمُهُ سَوَاءٌ فِي عَدْمٍ إِيمَانِهِمْ.

= താങ്കൾ താക്കീത് ചെയ്യലും ചെയ്യാതിരിക്കലും അവരുടെ വി ശ്വാസരാഹിത്യത്തിൽ സമമാണ്.

٣. أَرْبَعَةٌ مِنْ فَضَائِلِ سُورَة يُس ؟

യാസീനിൻ്റെ 4 ശ്രേഷ്‌ഠതകൾ?

مَا مِنْ مَيْتٍ يُقْرَأُ عَلَيْهِ يُسَ إِلَّا هُوَنَ اللَّهُ عَلَيْهِ

അവയിൽ പെട്ടതാണ് : " മരണാസന്നരുടെ മേൽ യാസീൻ ഓതപ്പെ ടുകയില്ല, അവന് അല്ലാഹു മരണവേദന ലഘൂകരിച്ചിട്ടല്ലാതെ.

وَمِنْهَا : مَنْ دَخَلَ الْمَقْبَرَةَ فَقَرَأَ سُورَةَ يُسَ خَفَّفَ الْعَذَابَ عَنْ . أَهْلِهَا ذَلِكَ الْيَوْمِ وَكَانَ لَهُ بِعَدَدِ مَنْ فِيهَا حَسَنَاتٌ

അവയിൽ പെട്ടതാണ് “ ഒരാൾ ഖബ്ർസ്ഥാനിൽ പ്രവേശിച്ച് യാസീൻ ഓതിയാൽ അന്നുതന്നെ അല്ലാഹു അവർക്ക് ഇളവുകൾ നൽകുന്നതാണ്, മാത്രമല്ല ആ ഖബർസ്ഥാനിലുള്ള ഖബറാളികളുടെ എണ്ണത്തിനനുസരിച്ച് ധാരാളം പ്രതിഫലം ഓതിയവനും നൽകും.

وَمِنْهَا : مَنْ وُجِدَ قَسْوَةٌ فِي قَلْبِهِ فَلْيَكْتُبْ سُورَةَ يُسَ فِي . جَامٍ أَيْ إِنَاءٍ بِزَعْفَرَانَ ثُمَّ يَشْرِبُهُ

അവയിൽ പെട്ടതാണ് ഒരാൾക്ക് ഹൃദയകാഠിന്യം വന്നെത്തി. എന്നാൽ അവൻ കുങ്കുമം കൊണ്ട് ഒരു പാത്രത്തിൽ യാസീൻ എഴുതുകയും ശേഷം അത് കുടിക്കുകയും ചെയ്യട്ടെ .

وَمِنْهَا : مَنْ قَرَأَ يُسَ حِينَ يُصْبِحُ أَعْطَى يُسْرَ يَوْمِهِ حَتَّى يُمْسِى وَمَنْ قَرَأَهَا فِي صَدْرِ لَيْلَتِهِ أَعْطَى يُسْرَ لَيْلَتِهِ حَتَّى يُصبح

പ്രഭാത നേരത്ത് ഒരാൾ യാസീൻ ഓതിയാൽ അന്ന് വൈകുന്നേരം വരെ അവന് കാര്യങ്ങൾ എളുപ്പമാക്കപ്പെടും . രാത്രിയുടെ ആരംഭത്തിൽ ഓതിയാൽ പ്രഭാതം വരെ ആ രാത്രിയിൽ കാര്യങ്ങൾ എളുപ്പമാക്കപ്പെടും

••••••••••••••••••••••••••••••••••••••••••

3) ഉത്തരം എഴുതാം:

) أَجِبْ:

١. الْمُرَادُ بِالْآثَارِ مَا هُوَ ؟

1. അവരുടെ കാൽപാടുകൾ എന്നതിന്റെ ഉദ്ദേശ്യം?

مَا اسْتُنَّ بِهِ بَعْدُهُمْ كَعِلْمٍ عَلَّمُوهُ أَوْ كِتَابٍ صَنَّفُوهُ. أَوْ نَخْلٍ غَرَّسُوهُ أَوْ

غَيْرِ ذَلِكَ. അവർ പഠിപ്പിച്ച അറിവ്, രചിച്ച ഗ്രന്ഥം, നട്ട ഈത്തപ്പന തുടങ്ങി ജീവിതകാലത്ത് അവർ ചെയ്‌ത കർമങ്ങളുടെ അനന്തര ഫലങ്ങൾ, =

2. വ്യക്തമാക്കുന്ന രേഖ ഏത്?

الْإِمَامُ الْمُبِينُ مَا هُوَ ؟

= സുരക്ഷിതമായ പരിശുദ്ധ ഫലകം.

= لَوْحٌ مَحْفُوظٌ

٣. زَمَنُ الْفَتْرَةِ مَا هُوَ ؟

3. ഏതാണ് ഫത്റയുടെ കാലം?

= زَمَنٌ لَا نَبِيَّ وَلَا مُنْذِر

 പ്രവാചകരോ താക്കീതുകാരോ ഇല്ലാത്ത ഇടവേള.
••••••••••••••••••••••••••••••••••••••••••
تذكر

ആമം, വിലങ്ങ് أغلال

 മറ, തടസ്സം سدّ

കഴുത്തുകൾ أَعْنَاقُ

താടിയെല്ലുകൾ أَذْقَانٌ 

Post a Comment