അഖ്ലാഖ്
Please fill the above data!
Points : 0
Name : Apu
Roll : 9
Total Questions:
Correct: | Wrong:
Attempt: | Percentage:
പൊതു പരീക്ഷ അഞ്ചാം ക്ലാസിലെ അഖ്ലാഖ് പാഠം രണ്ട്. ഈ പാഠഭാഗത്തിൽ നിന്ന് ആത്മാർത്ഥതയെ കുറിച്ചാണ് നമ്മൾ പഠിക്കുന്നത്. അതിനായിട്ട് നമുക്ക് പാഠഭാഗത്ത് ഒരു ചെറു കഥയിലൂടെയാണ് തുടങ്ങുന്നത്.
പെരുന്നാൾ ദിവസം ഡ്രസ്സ് എടുക്കാൻ വേണ്ടി മസ്ത്രാലയത്തിൽ എത്തിയ അൻവർ ചുറ്റും ഒന്ന് നോക്കി. തന്റെ അടുത്തുള്ള ടീവിയിൽ തന്റെ രൂപം കാണുന്നുണ്ട്. അവൻ ഉപ്പയോട് ചോദിച്ചു ആരാണ് പകർത്തുന്നത്. പിതാവിന്റെ മറുപടിയാണ് ആ കുട്ടിയെ ആശ്ചര്യപ്പെടുത്തിയത്. കടയിലെ ക്യാമറയെ നമ്മെ നിരീക്ഷിക്കുകയും പകർക്കുകയും ചെയ്യുന്നതാണ് നീ നേരത്തെ കണ്ടത്. അല്ലാഹു നമ്മെ സദാസമയം നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു അപ്പോൾ നാം ചെയ്യുന്ന പ്രവർത്തികൾ ഒക്കെ അല്ലാഹു കാണുന്നുണ്ടെന്ന് ബോധം നമുക്ക് വേണം.
നമ്മൾ ചെയ്യുന്ന ഓരോ പ്രവർത്തനവും ആത്മാർത്ഥത നിറഞ്ഞതാവണം. ഉദാഹരണത്തിന് നിസ്കാരം. നിസ്കാരത്തിൽ നമ്മുടെ ചിന്ത അല്ലാഹുവിനെക്കുറിച്ച് മാത്രമായിരിക്കണം അങ്ങനെ ഏകദൈവവിശ്വാസത്തോടെ ഒരു മുസ്ലിം നിസ്കാരം മാത്രമല്ല അല്ലാഹുവിന് ചെയ്യുന്ന ഓരോ സൽകർമ്മങ്ങളും ഇതുപോലെ തന്നെയായിരിക്കണം. ആത്മാർത്ഥതയെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമായി നബി തങ്ങൾ പറഞ്ഞത് അല്ലാഹുവിനെ നീ ആരാധിക്കുക നീ അവനെ കാണുന്നില്ലെങ്കിലും അവൻ നിന്നെ കാണുന്നുണ്ട്
അപ്പോൾ നമ്മുടെ ആരാധനകൾ നിഷ്കളങ്ക ഹൃദയത്തോടെ ആയിരിക്കണം. ഒരു അമലുകൊണ്ട് ഭൗതികമായ നേട്ടം മാത്രം ഉദ്ദേശിക്കരുത്. അമൽ കൊണ്ട് അല്ലാഹുവിന്റെ പൊരുത്തം മാത്രം ഉദ്ദേശിക്കലാണ് ഇഖ്ലാസ്. അങ്ങനെയില്ലാതെ ഒരു അമലും അല്ലാഹു സ്വീകരിക്കുകയില്ല. അത് മറ്റുള്ളവരെ കാണിക്കാനോ പ്രശംസ ആവരുത്. അത് അല്ലാഹുവിന് മാത്രം ഉള്ളതായിരിക്കണം അല്ലെങ്കിൽ ലോകമാന്യത്തിനുവേണ്ടിയാകും നിങ്ങൾ ആരാധന നിർവഹിച്ചത്. ഒരു അമലുകൊണ്ടും ആരോഗ്യപരമായ നേട്ടം മാത്രം ഉദ്ദേശിക്കരുത് അതും ഇഖ്ലാസിന് കോട്ടം വരുത്തും.