Pothu Pareeksha Class 5 Thareekh 3 Quiz By Madrasa Guide Quiz Burhan
Madrasa Guide
THAREEKH Quiz
Please fill the above data!
Points : 0
Name : Apu
Roll : 9
Total Questions:
Correct: | Wrong:
Attempt: | Percentage:
*⚔ഉഹ്ദ് യുദ്ധ ചരിത്രം...⚔*
ഭാഗം : 1
ബദറിൽ കേവലം മുന്നൂറ്റിപ്പതിമൂന്ന് നിരായുധരായ സത്യവിശ്വാസികൾ സർവ്വായുധധാരികളായ ആയിരത്തോളം സത്യനിഷേധികളായ ഖുറൈശികളെ അടിച്ചോടിച്ചു. കനത്ത പ്രഹരമാണവർക്കേറ്റത്. ഒരിക്കലും ഉണങ്ങാത്ത മുറിവ് !!. ഖുറൈശി പ്രമാണിമാരായ എഴുപത് പേർ പടക്കളത്തിൽ മരിച്ച് വീണു. കടപുഴകിവീണ പനകൾപോലെ.. എഴുപത് പേർ മുസ്ലിംകളുടെ തടവുകാരായിത്തീരുകയും ചെയ്തു...*
*ഇത് അവരുടെ ശക്തി ക്ഷയിപ്പിച്ചു. പക്ഷേ,, പകയെ വർദ്ധിപ്പിച്ചു. ഏറ് കൊണ്ട മൂർഖന്നെപ്പോലെ പ്രതികാര ദാഹത്തോടെ ശത്രു ഫണം വിടർത്തി. ഖുറൈശി പ്രമാണികളുടെ വീടുകളിൽ നിന്ന് ഇടനെഞ്ച് പൊടിഞ്ഞുയരുന്ന വിലാപങ്ങൾ ഈ പകയിൽ എണ്ണയൊഴിച്ചുകൊണ്ടിരുന്നു. അങ്ങനെ പ്രതികാരാഗ്നി ആളിക്കത്തി. ബദറിൽ തകർന്ന് പോയ അബൂജഹലിനെപ്പോലെയുള്ള നേതാക്കളെപ്പറ്റി ഖുറൈശിക്കവികൾ വിലാപ വാക്യങ്ങൾ ആലപിച്ചുകൊണ്ടിരുന്നു...*
*ഖുറൈശികളുടെ അഭിമാനബോധം സടകുടഞ്ഞെഴുന്നേൽക്കുകയായി. അപമാനിതരായി ജീവിക്കുന്നതിലും ഭേദം അഭിമാനത്തോടെ മരിക്കുകയാണെന്നവർ തീർച്ചയാക്കി. ശോകഗാനങ്ങൾ അവരുടെ ചോര തിളപ്പിച്ചു. സിരകൾ ഇരമ്പുകയായിരുന്നു. ഹൃദയമിടിപ്പുകൾ ഇടിപ്പടക്കങ്ങളായി മാറിക്കഴിഞ്ഞിരുന്നു...*
*അവരുടെ നേതാക്കളായ അബൂ സുഫ്യാൻ, ഖാലിദുബ്നുൽ വലീദ്, അബൂജഹലിന്റെ മകൻ ഇക് രിമത്ത്, തുടങ്ങിയവർ പ്രതിജ്ഞയെടുത്തു. ഒന്നുകിൽ പകരം വീട്ടുക. അല്ലെങ്കിൽ മരിക്കുക. ഈ പ്രഖ്യാപനം ഖുറൈശിപ്പടയാളികളുടെ ഞരമ്പുകളെ ചൂടുപിടിപ്പിച്ചു. ആവേശത്തെ ശതഗുണീഭവിപ്പിച്ചു. പകയുടെ തിരമാല ഹൃദയഭിത്തികളിൽ അടിച്ചുകയറി. ബദറിന്ന് പകരം വീട്ടണം. അതുമാത്രമായി പിന്നെ അവരുടെ ജീവിതാഭിലാഷം...*
*ഖുറൈശി യുവാക്കൾ സമ്മേളിച്ചു. യുദ്ധഫണ്ട് സ്വരൂപിച്ചു. കൈമെയ് മറന്ന് ഓരോരുത്തരും സംഭാവന ചെയ്തു. പകരം വീട്ടൽ അവരുടെ ജീവൽപ്രശ്നം കൂടിയായിരുന്നു. വീട്ടാതിരുന്നാൽ നിലനിൽപ്പില്ല. കാരണം??? ജീവിത മാർഗ്ഗം കച്ചവടമാണ്. ശാമിലേക്ക് കച്ചവടത്തിന്ന് പോകുന്ന വഴിക്കാണ് മദീന സ്ഥിതി ചെയ്യുന്നത്. അവിടെ നിന്നാണ് കനത്ത പ്രഹരമേറ്റിരിക്കുന്നത്....*
*ഇതിന് കനത്ത തിരിച്ചടി കൊടുത്തില്ലെങ്കിൽ കച്ചവടം നിലക്കും. വരുമാനം നിലക്കും. ഏക വരുമാനമാണീ കച്ചവടം. അത് നിലച്ചാൽ പിന്നെ ജീവിച്ചിട്ട് ഫലമില്ല. ജീവിക്കാൻ കഴിയില്ല. പട്ടിണി കിടന്ന് ചാകേണ്ടി വരും...*
*ഇക്കാര്യം അബൂ സുഫ്യാൻ ഖുറൈശി യുവാക്കൾക്ക് വിശദീകരിച്ച് കൊടുത്തപ്പോൾ അവർ ആത്മാർപ്പണത്തിന് തയ്യാറായി. ഓരോരുത്തരും സ്വന്തം ധനവും, ശരീരവും ഇതിന്ന് വേണ്ടി ബലിയർപ്പിക്കാൻ തയ്യാറായി മുന്നോട്ട് വന്നു...*
ഭാഗം : 2
മക്കൾ നഷ്ടപ്പെട്ട പിതാക്കൻമാർ, പിതാക്കൻമാർ നഷ്ടപ്പെട്ട മക്കൾ, സഹോദരൻമാർ, ഭർത്താക്കൻമാർ തുടങ്ങിയവർ നഷ്ടപ്പെട്ടവർ, ഇങ്ങിനെയുള്ളവരുടെ ഹൃദയങ്ങൾ പകയുടെ അഗ്നികുണ്ഡങ്ങളായി ആളിക്കത്തുകയായിരുന്നു. അതിൽ എണ്ണയൊഴിച്ച് ശതഗുണീഭവിപ്പിക്കാൻ നേതാക്കൾക്ക് പ്രയാസമുണ്ടായില്ല. അവർ ഒന്നടങ്കം യുദ്ധസന്നദ്ധരായി വന്നു...*
*അങ്ങനെ ബദർ യുദ്ധം കഴിഞ്ഞതിന്റെ പിറ്റേവർഷം ഉഹ്ദിൽ വെച്ച് വീണ്ടും രണ്ടുവിഭാഗവും ഏറ്റുമുട്ടി. ഏറ്റുമുട്ടലിൽ പ്രാഥമിക വിജയം സത്യവിശ്വാസികൾക്കായിരുന്നു. ഇതിൽ ആഹ്ലാദിച്ചു മതിമറന്നുപോയി ചിലർ. അവർ നബി തിരുമേനി (സ ) തങ്ങളുടെ കൽപ്പനകൾ പോലും വിസ്മരിച്ചുപോയി. അതായത്, വിജയലഹരി ഒരുപിടി സത്യവിശ്വാസികളെ ബോധരഹിതരാക്കിത്തീർത്തു. ഏതാനും ചിലരിൽ നിന്നുണ്ടായ ഈ വീഴ്ച്ച മുസ്ലിം സൈന്യത്തെ ഛിന്നഭിന്നമാക്കി. അംഗുലീപരിമിതരായ ചിലരുടെ അശ്രദ്ധമൂലം الله വിന്റെ ഖഡ്ഗമെന്ന അപരനാമത്തിൽ വിശ്രുതനായ ഹസ്രത്ത് ഹംസ (റ) വിന്റെ രക്ത സാക്ഷിത്വത്തിനുപോലും വഴിവെച്ചു...
*നബി തിരുമേനി (സ) തങ്ങളുടെ ഒരാജ്ഞ ചിലർ മറന്നുകളഞ്ഞതിന്റെ പേരിൽ സമുദായം മുഴുവൻ അപമാനിതരായി. കനത്ത നാശനഷ്ടങ്ങൾക്കിരകളായി. ഉഹ്ദ് മലയടെ താഴെ ചെന്ന് നിൽക്കാൻ ഭാഗ്യം ലഭിക്കുന്ന സത്യവിശ്വാസികളോട് ഇന്നും ആ പർവ്വതം ഈ അപമാനത്തിന്റെ കഥ പറഞ്ഞ് കൊണ്ടിരിക്കുന്നു...
*നേതാവിനെ ധിക്കരിച്ചാലുണ്ടാകുന്ന മഹാവിപത്തിനെപ്പറ്റി അത് താക്കീതും നൽകിക്കൊണ്ടിരിക്കുന്നു. ഏതാനും അനുയായികളുടെ ഈ അശ്രദ്ധമൂലം അന്ത്യപ്രവാചക ശിരോമണിയുടെ പല്ലുകൾപോലും തെറിച്ച് പോകാനിടയായി. അവിടുത്തെ മുഖത്തേറ്റ മുറിവിൽ നിന്നും രക്തം ധാരധാരയായി ഒഴുകി. അവിടുത്തേക്ക് ഏറ്റവും പ്രിയങ്കരരാ യ എഴുപത് സ്വഹാബിവര്യൻമാർ രക്തസാക്ഷികളായി...
ഉഹ്ദ് താഴ് വര സത്യവിശ്വാസികളുടെ രക്തത്തിൽ കുതിർന്നു. എന്നാലും സ്വഹാബികളെ സംബന്ധിച്ചിടത്തോ ളം ഈ പരാജയം ഒരു അനുഗ്രഹമായി കലാശിച്ചു. അവർ ഇതിൽ നിന്നും ഒരു പാഠം പഠിച്ചു. മേലിലൊരിക്കലും നബി തിരുമേനി (സ) തങ്ങളുടെ നിർദേശ ങ്ങളിൽ ഒരക്ഷരംപോലും ധിക്കരിച്ച് തള്ളുകയില്ലെന്നും പ്രതിജ്ഞയെ ടുത്തു. തന്മൂലം ഈ പരാജയത്തിൽ നിന്നും ഒരു അന്ത്യ വിജയം ഉരുത്തിരി ഞ്ഞുവന്നു. ചരിത്രത്തിൽ തുല്യത കാണാത്ത ഒരത്ഭുതമാണത്...
ഭാഗം : 3
ഉഹ്ദിൽ വെച്ച് മുസ്ലിംകളെ തകർത്ത് തരിപ്പണമാക്കിയ ഖുറൈശി പടനായ കൻ അബൂസുഫ്യാൻ പിൽക്കാല ത്ത് അതേ ഇസ്ലാമിന്റെ സന്നദ്ധഭടനാ യി മാറി. ഉഹ്ദിൽ ഖുറൈശികൾക്ക് വിജയം കൊയ്തെടുത്തുകൊടുത്ത പ്രധാന നായകരിൽ ഒരാളായ ഖാലിദുബ്നു വലീദ് പിൽക്കാലത്ത് ഇസ്ലാമിന്റെ ദീപശിഖയുമേന്തി ശാമിലും, ഇറാഖിലുമെല്ലാം കൂരിരുട്ടിനോട് പൊരുതി വിജയം വരിക്കുകയുണ്ടായി...
*ഉഹ്ദിൽ ഖുറൈശികളുടെ നട്ടെല്ലായി നിന്ന് ജീവന്മരണ പോരാട്ടം നടത്തി പിതാവിന്റെ കൊലക്ക് പകരം വീട്ടിയ ഇക് രിമത്ത് (സാക്ഷാൽ അബൂജഹലിന്റെ പുത്രൻ) പിൽക്കാലത്ത് ഇസ്ലാം മതത്തിന്റെ ധ്വജവാഹകനായി മാറുകയും, അവസാനം ശാം യുദ്ധത്തിൽ വെച്ച് ഇസ്ലാമിന്ന് വേണ്ടി ജീവൻ ബലിയർപ്പിക്കുകയും ചെയ്തു. ഉഹ്ദ് യുദ്ധത്തിൽ വെച്ച് ഹസ്രത്ത് ഹംസ (റ) വിനെ ഒളിയമ്പെയ്ത വഹ്ശി പിൽക്കാലത്ത് ഇസ്ലാമിന്റെ മുന്നണിപ്പോരാളിയായി മാറുകയും, കള്ളപ്രവാചകനായി വന്ന മുസൈലിമയെ വധിച്ച് കൊണ്ട് തന്റെ മുൻപാപത്തിന് പ്രായശ്ചിത്തം ചെയ്യുകയുമുണ്ടായി...
*ഹസ്രത്ത് ഹംസ (റ) വിനെ വധിച്ച വഹ്ശിക്ക് വിലമതിക്കാനാകാത്ത പാരിതോഷികങ്ങൾ നൽകുകയും, പടക്കളത്തിൽ രക്തസാക്ഷിയായി ക്കിടന്നിരുന്ന ആ വീരസിംഹത്തിന്റെ കുടൽമാല പറിച്ചെടുത്ത് കഴുത്തില ണിഞ്ഞ് നൃത്തം വെക്കുകയും, കരളെ ടുത്തു ചവച്ചുതുപ്പി പ്രതികാരദാഹം ശമിപ്പിക്കുകയും ചെയ്ത ഹിന്ദ് (അബൂസുഫ്യാന്റെ ഭാര്യ) പിൽക്കാ ലത്ത് തന്റെ ഭർത്താവിനോടൊപ്പം ഇസ്ലാം മതത്തിന്റെ കാവൽ ഭടൻമാരിൽ ഒന്നാം നിരയിൽ സ്ഥാനം പിടിക്കുകയുണ്ടായി...
ഈ സംഭവങ്ങൾ ചരിത്രത്തിലെ ലോകമഹാത്ഭുതങ്ങളിൽ പെട്ടതാണ്. ഇസ്ലാം മതത്തിന്റെ സത്യാവസ്ഥ ക്കും തെളിവാണ്. ഈ വസ്തുതകൾ മനസ്സിലാക്കിയിട്ടുവേണം ഉഹ്ദ് ചരിത്രം വായിക്കാൻ. അല്ലാത്ത പക്ഷം പല സംശയങ്ങളും ഉത്ഭവിച്ചേ ക്കാം.ചുരുക്കത്തിൽ ഉഹ്ദിൽ പരാജ യപ്പെട്ടെങ്കിലും അത് ഒരു സമ്പൂർണ്ണ വിജയത്തിന്റെ മുന്നോടിയായിരുന്നു.. പിന്നീട് നടന്ന ഖന്തഖ്, മക്കംഫതഹ്, ഹുനൈൻ, തുടങ്ങിയ മുഴുവൻ യുദ്ധ ങ്ങളിലും മുസ്ലിംകൾക്ക് വിജയ ക്കൊടി പാറിക്കാൻ കഴിഞ്ഞത് ഉഹ്ദിൽനിന്നവർ പഠിച്ച പാഠംമൂ ലമായിരുന്നു...
*"അന്ത്യവിജയം മുത്തഖീങ്ങൾക്ക് മാത്രമായിരിക്കുമെന്ന് " വിശുദ്ധ ഖുർആൻ അടിക്കടി നമ്മെ ഉണർത്തുന്നു. നാം മുത്തഖീങ്ങളാ കേണമെങ്കിൽ നമ്മുടെ പൂർവ്വീകരെ പ്പോലെ നാമും അനുഭവങ്ങളിൽ നിന്നും പാഠം പഠിക്കണം. അതാണ് ഉഹ്ദ് യുദ്ധം നമുക്ക് നൽകുന്ന ഉപദേശവും, താക്കീതും. ഈ താക്കീതിനെ അവഗണിക്കുന്നവർക്ക് ഒരിക്കലും അവർ വീണ് കിടക്കുന്ന പടുകുഴിയിൽ നിന്നും കരകയറാൻ സാധ്യമല്ല...
*ഈ ആധുനികകാലത്ത് ലോക മുസ്ലിംകൾ ധാരാളം വായിച്ച് പാഠമുൾക്കൊള്ളേണ്ട ചരിത്രമാണിത്. ഉഹദുമലയതാ തല നിവർത്തിപ്പിടിച്ചുകൊണ്ട് നമ്മളോട് വിളിച്ച് പറയുന്നു: "നേതാക്കളുടെ കീഴിൽ ഒറ്റക്കെട്ടായി ഉറച്ച് നിൽക്കുവിൻ " എന്ന്. ഈ വിളി കേൾക്കാത്തവരാരും രക്ഷപ്പെടുകയില്ല. അവർ തങ്ങൾക്ക് മാത്രമല്ല, സമുദായത്തിന്ന് മുഴുവൻ അപകടം വരുത്തിവെക്കുന്നു... الله നമ്മളെ കാത്തുരക്ഷിക്കട്ടെ... ആമീൻ...
*കണ്ണീരിൽ കുതിർന്ന കഥയാണ് ഉഹ്ദ് യുദ്ധ ചരിത്രം. ഉഹ്ദ് മലയുടെ താഴ് വരയിൽ രക്തപ്പുഴയൊഴുകിയ കഥ. അവിടുത്തെ ഓരോ മണൽത്തരിക്കുമുണ്ട് ഓരോ കദനകഥ പറയാൻ. "ഉഹ്ദ് " എന്ന ശബ്ദത്തിന്നർത്ഥം ഒറ്റപ്പെട്ടതെന്നാണ്. മറ്റു മലകളിൽ നിന്ന് ഒറ്റപ്പെട്ട് തലയുയർത്തി നിൽക്കുന്നത് കൊണ്ടാണ് ആ പേര് അതിന് ലഭിച്ചത്. അനുസരണക്കേട് കാണിച്ച സത്യവിശ്വാസികളെ ഒറ്റപ്പെടുത്തിയത് ആ താഴ് വരയിൽ വെച്ചാണ്...
*മദീനയിൽ നിന്ന് ഏകദേശം മൂന്നുമൈൽ അകലെ ഇന്നും ഉഹ്ദ് മല തലയുയർത്തി നിൽക്കുന്നു. ഇപ്പോഴും മുസ്ലിംലോകത്തോടത് വിളിച്ച് പറയുന്നു: നിങ്ങൾ ഒറ്റപ്പെടരുത്. നേതാവിന്റെ കൽപ്പന ധിക്കരിച്ചാൽ ഇനിയും നിങ്ങൾ ഒറ്റപ്പെട്ടുപോകും... ഛിന്നഭിന്നമാകും... ഐക്യം കണ്ണിലെ കൃഷ്ണമണിപോലെ കാത്തു സൂക്ഷിക്കുക. ഭിന്നിച്ചാൽ നിങ്ങൾ തകർന്ന് തരിപ്പണമാകും...!!*
*ഹിജ്റ: മൂന്നാം വർഷം ശവ്വാൽ മാസം ഏഴിനാണ് ആ സംഭവം നടന്നത്. അന്ന് അവിടെ വെച്ച് ഒരു ഉഗ്രസംഘട്ടനം നടന്നു. സത്യവും അസത്യവും തമ്മിൽ,,, ധർമ്മവും അധർമ്മവും തമ്മിൽ... സത്യം ജയിച്ചു.. പക്ഷേ !!, ആ വിജയം പൂർത്തിയാക്കാൻ ചിലർക്ക് ക്ഷമയുണ്ടായില്ല. തന്മൂലം വിജയം പരാജയമായി മാറി. സന്തോഷം സന്താപമായി മാറി. ഉഹ്ദിലെ ഓരോ മണൽത്തരിയും കണ്ണുനീർവാർത്തു. തുടർന്നൊഴുകിയ രക്തപ്പുഴയിൽ ഇസ്ലാമിന്റെ 70 സിംഹങ്ങൾ രക്ത സാക്ഷികളായി...*
ഭാഗം : 4
============================
പടയൊരുക്കം...
============================
ബദർ യുദ്ധത്തിൽ തങ്ങൾക്കുനേരിട്ട അപമാനം കഴുകിക്കളയാൻ ഖുറൈശികൾ ദൃഢപ്രതിജ്ഞയെടുത്തു. ഖുറൈശി സൈന്യത്തിന്റെ നേതാവ് അബൂജഹലായിരുന്നു. അയാളsക്കം എഴുപത് ഖുറൈശി നേതാക്കൾ ബദറിൽ വധിക്കപ്പെട്ടു. എഴുപത് നേതാക്കൾ ബന്ധനസ്ഥരായി. ഇതിന് പ്രതികാരം ചോദിച്ചാലല്ലാതെ ഇനി വിശ്രമമില്ലെന്ന് ഖുറൈശി യുവാക്കൾ തീരുമാനിച്ചു...
*അവരുടെ നേതൃത്വം അബൂസുഫ്യാൻ ഏറ്റെടുത്തു. "പകരം വീട്ടിയ ശേഷമല്ലാതെ ഇനി ഭാര്യയുമായി ശയിക്കുകയില്ല... മുടിയിൽ എണ്ണ പുരട്ടുകയില്ല... പാത്രത്തിൽ നിന്ന് ഭക്ഷണം കഴിക്കുകയില്ല". അബൂസുഫ്യാൻ ദൃഢപ്രതിജ്ഞയെടുത്തു. അബൂജഹലിന്റെ പുത്രനായ ഇക് രിമത്ത് ഊണും, ഉറക്കവുമില്ലാതെ അഹോരാത്രം അശ്രാന്തപരിശ്രമം ചെയ്തു. തന്റെ പിതാവിന്റെ രക്തത്തിന്ന് പ്രതികാരം ചെയ്യാതെ ഇനി ജീവിതമില്ല...*
*അയാളുടെ ഹൃദയത്തിൽ പ്രതികാരാഗ്നി ആളിക്കത്തുകയായിരുന്നു. അപ്രകാരം തന്നെ പ്രസിദ്ധ പടവീരനായ ഖാലിദുബ്നുൽ വലീദും സർവ്വശക്തിയുമുപയോഗിച്ച് തിരിച്ചടിക്കാനുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതനായി. മുഹമ്മദിനെ (സ) നശിപ്പിക്കാതെ ഇനി വിശ്രമമില്ല. അവർ ഒന്നടങ്കം അതിനുള്ള പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിൽ മുഴുകി. അബൂസുഫ്യാൻ സൈന്യനായകനും, ഇക് രിമത്തും, ഖാലിദുബ്നുൽ വലീദും ഉപനേതാക്കളുമായിരുന്നു. (ഇവർ മൂന്ന് പേരും പിൽക്കാലത്ത് ഇസ്ലാം മതത്തിന്റെ കാവൽ ഭടൻമാരായി മാറുകയുണ്ടായി)...
*ബദറിന്ന് പകരം വീട്ടാൻ അവർ ഒരു യുദ്ധഫണ്ട് രൂപീകരിച്ചു. അബൂസു ഫ്യാൻ പ്രഖ്യാപിച്ചു. " അല്ലയോ ഖുറൈശികളേ,,, നമ്മുടെ നിലനിൽ പ്പിന്റെ പ്രശ്നമാണിത്. നമുക്കുള്ള ജീവിതമാർഗ്ഗമാണ് കച്ചവടം. സിറിയാ യിലേക്ക് കച്ചവടത്തിന്ന് പോകണമെ ങ്കിൽ മദീനയിലെ ഭീഷണി എന്നന്നേ ക്കുമായി അവസാനിപ്പിച്ചേതീരൂ. നമ്മുടെ നിലനിൽപ്പിനെ ചോദ്യംചെയ് തിരിക്കുന്ന ഈ ഭീഷണി ഇല്ലാതാക്കാ ൻ നമുക്ക് കഴിഞ്ഞിലെങ്കിൽ ഇനി ആത്മഹത്യയല്ലാതെ മാർഗ്ഗമില്ല. മാത്രമല്ല,, ബദദ്റിൽ വെച്ച് നമ്മുടെ പ്രധാന നേതാക്കളെയെല്ലാം മുഹമ്മദും (സ) കൂട്ടരും അറുകൊല ചെയ്തിരിക്കയാണ്...
*അതിന്ന് പകരം വീട്ടാതിരുന്നാൽ ഇതര ഗോത്രങ്ങൾക്കിടയിൽ ഖുറൈ ശികളായ നമുക്കുള്ള പേരും, പെരുമ യും നഷ്ടപ്പെടും. അവരെല്ലാം മുഹ മ്മദിനെ (സ) ഭയന്ന് അവന്റെ പക്ഷ ത്ത് ചേരുകയും ചെയ്യും.പിന്നെ ഖേദിച്ചിട്ട് ഫലമുണ്ടാവുകയില്ല.. അതുകൊണ്ട് നമ്മുടെ സമ്പത്തും, ശരീരവും മുഴുവൻ ഈ യജ്ഞത്തിനായി സമർപ്പിക്കുക. ഇതിൽ പിശുക്ക് കാണിക്കുകയോ, ഒഴിഞ്ഞ് മാറുകയോ ചെയ്താൽ നമ്മുടെ നിലനിൽപ് അപകടത്തിലാകുമെന്ന് ഓർക്കുക...
*ഈ ആഹ്വാനം ഖുറൈശികളുടെ പ്രതികാരാഗ്നി ആളിക്കത്തിച്ചു. അവർ സർവ്വതും ത്യജിക്കാൻ സന്നദ്ധരായി മുന്നോട്ടുവന്നു. ശരീരവും, സമ്പത്തും മുഴുവൻ ഇതിന്നുവേണ്ടി വിനിയോഗിക്കാൻ അവർ സന്നദ്ധരായി. ഒരു യുദ്ധഫണ്ട് രൂപംകൊണ്ടു. ഖുറൈശികൾ അതിലേക്ക് കയ്യയച്ച് സംഭാവന ചെയ്തു...*
*ഒരുലക്ഷത്തി അറുപതിനായിരം പൊന്ന് പിരിഞ്ഞുകിട്ടി. അതുകൊണ്ട് കച്ചവടം തുടങ്ങി. അത് പിന്നേയും പെരുകി. അങ്ങനെ മദീനയെ ആക്രമിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മുവ്വായിരം ഖുറൈശീഭടൻമാർ സർവ്വായുധധാരികളായി മുന്നോട്ട് വന്നു. മദീന ചുട്ടുചാമ്പലാക്കിയല്ലാതെ വിശ്രമമില്ലെന്നവർ പ്രതിജ്ഞയെടുത്തു...*
*അബൂസുഫ്യാൻ അവരോട് പറഞ്ഞു: ഒന്നുകിൽ മരണം, അല്ലെങ്കിൽ വിജയം. പടക്കളത്തിൽ പരാജയമാണെങ്കിൽ വീട്ടിലേക്ക് മടങ്ങാൻ ആരും ആഗ്രഹിച്ച് പോകരുത്. തിരിച്ചുവന്നിട്ട് പ്രയോജനമൊന്നുമില്ല. ജീവഛവങ്ങളായി ജീവിക്കുന്നതിലും ഭേതം മരണമാണ്. നമ്മുടെ കുലദേവതകൾ നമ്മെ രക്ഷിക്കും. നാം ഉറച്ച് നിന്ന് പൊരുതുകയാണെങ്കിൽ തീർച്ചയായും നമുക്ക് വിജയം കൊയ്തെടുക്കാൻ കഴിയും. അതുകൊണ്ട് മരിക്കാൻ തയ്യാറുള്ളവർ മാത്രം യുദ്ധത്തിന്ന് വന്നാൽ മതി...*
ഭാഗം : 5
*ആവേശഭരിതരായ യുവാക്കൾ വിളിച്ചുപറഞ്ഞു: "ഞങ്ങൾ മരിക്കാൻ തയ്യാറാണ്, ആയിരംകൊല്ലം എലികളെപ്പോലെ ജീവിക്കുന്നതിലുംഭേദം ഒരു നിമിഷം പുലിയായി ജീവിച്ച് മരിക്കലാണ്"...*
*പടയാളികളുടെ ആവേശത്തിമിർപ്പുകണ്ട് അബൂസുഫ്യാൻ സന്തുഷ്ടനായി. അവർ കഅബയിൽ ചെന്ന് അതിന്റെ കില്ല പിടിച്ചുകൊണ്ട് ഇങ്ങനെ പ്രാർത്ഥിച്ചു: "അല്ലയോ കുലദൈവങ്ങളേ!! നിങ്ങളെ തകർക്കാൻ മുഹമ്മദും (സ), കൂട്ടരും ഒരുങ്ങിനിൽക്കുന്നു. ഞങ്ങളവനെ തകർക്കാൻ ബദറിൽ ചെന്നു. അവിടെ വെച്ച് ഞങ്ങൾക്ക് കനത്ത നാശമേൽക്കേണ്ടിവന്നു. ഇപ്പോൾ ഇതാ ഞങ്ങൾ പ്രതികാരം ചെയ്യാൻ ഒരുങ്ങിപ്പുറപ്പെട്ടിരിക്കയാണ്. ഇതിലും പരാജമാണ് സംഭവിക്കുന്നതെങ്കിൽ പിന്നെ ഈ കഅബയിലുള്ള വിഗ്രഹങ്ങളെല്ലാം പതകരും...
*കാരണവന്മാരായി ഞങ്ങൾ വിശ്വസിച്ചുപോരുന്ന എല്ലാ വിശ്വാസങ്ങളും, ആചാരങ്ങളും തുടച്ച് നീക്കപ്പെടും. പുതിയ ആശയങ്ങൾ നടപ്പിൽ വരും. പിന്നെ വിഗ്രഹങ്ങൾക്ക് രക്ഷയില്ലാതാകും. ഈ ദുരവസ്ഥ വന്നുചേരാതിരിക്കണമെങ്കിൽ ഞങ്ങൾ വിജയിക്കണം. അതിനായി ഞങ്ങൾ പ്രാർത്ഥിക്കുന്നു. ഞങ്ങളുടെ പ്രാർത്ഥന സ്വീകരിക്കേണമേ?!!"*
*ഈ പ്രാർത്ഥനയോടെ അവർ പുറപ്പെട്ടു. പടഹധ്വനി മുഴങ്ങി. പടയാളികളുടെ രക്തം തിളച്ച് പൊങ്ങി. അവർ സ്വയം മുന്നോട്ട് നീങ്ങി. മദ്യകുംഭങ്ങൾ കാലിയാകുംതോറും അവരുടെ സിരകളിൽ ആവേശം ചൂടുപിടിച്ചുകൊണ്ടിരുന്നു. കവികൾ പാടാൻ തുടങ്ങി. ബദർ പടക്കളത്തിൽ കൊല്ലപ്പെട്ട ഖുറൈശി നേതാക്കളുടെ അപദാനങ്ങൾ വർണ്ണിച്ചു ഗാനാലാപനം തുടങ്ങി. അത് ഖുറൈശികളുടെ പ്രതികാരാഗ്നിയെ ഊതിപ്പെരുപ്പിച്ചു...*
*അബൂഉസ്സ, മസാഫിർ, അംറാഹുൽ അസദ് എന്നീ മഹാകവികൾ നബി (സ) യെ ഇകഴ്ത്തിക്കൊണ്ടും, ഖുറൈശികളെ പുകഴ്ത്തിക്കൊണ്ടും പുതിയപുതിയ ഈരടികൾ രചിച്ചുകൊണ്ടിരുന്നു...*
*ഖുറൈശി സൈന്യം മുന്നോട്ട് നീങ്ങുകയാണ്. സ്ത്രീകളും അവരെ അനുഗമിച്ചിരുന്നു. ബദറിൽ കൊല്ലപ്പെട്ടവരുടെ വിധവകളും മറ്റും നെഞ്ചത്തടിച്ച് കരഞ്ഞു. ഇതെല്ലാം യോദ്ധാക്കളുടെ ആവേശം വർദ്ധിപ്പിച്ചു. അബൂസുഫ്യാന്റെ ഭാര്യയും, തുഹൈമത്തിന്റെ പുത്രിയുമായ ഹിന്ദാണ് സ്ത്രീകളുടെ നേതൃത്വം ഏറ്റെടുത്തത്. തുഹൈമത്ത് ബദറിൽ വെച്ച് മുസ്ലിംകളുടെ ഖഡ്ഗത്തിന്നിരയായിട്ടുണ്ടായിരുന്നു...
============================ആളിക്കത്തുന്ന പ്രതികാരാഗ്നി...
============================
*ഹിന്ദിന്റെ അടിമയാണ് വഹ്ശി. വഹ്ശിയും യുദ്ധത്തിന്ന് പുറപ്പെ ട്ടിട്ടുണ്ട്. ഹിന്ദിന്റെ ഹൃദയത്തിൽ പ്രതികാരാഗ്നി ആളിക്കത്തുകയായി രുന്നു. തന്റെ പിതാവായ തുഹൈമ ത്തിന്റെ ചോരയ്ക്ക് പ്രതികാരം ചെയ്തല്ലാതെ ഇനി ജീവിതമില്ലെ ന്നവൾ പ്രതിജ്ഞയെടുത്തിരുന്നു. (ഇവരും പിൽക്കാലത്ത് ഭർത്താവായ അബൂസുഫ്യാനോടൊപ്പം ഇസ്ലാം മതം സ്വീകരിക്കുകയുണ്ടായി)...
ഭാഗം : 6
============================
ആളിക്കത്തുന്ന പ്രതികാരാഗ്നി...
============================
വഹ്ശി ഒളിയമ്പ് പ്രയോഗിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു. (ഈ വഹ് ശിയും പിന്നീട് ഇസ്ലാം മതം സ്വീകരി ച്ചിട്ടുണ്ട്). വഹ്ശിയോട് യജമാനത്തിയായ ഹിന്ദ് പറഞ്ഞു: " നീ ഈ യുദ്ധത്തിൽ ഒളിയമ്പ് പ്രയോഗിച്ച് മുഹമ്മദ് (സ ), ഹംസ (റ), അലി (റ), എന്നിവരുടെയെല്ലാം കഥകഴിക്കണം. എന്നാൽ നിന്നെ ഞാൻ സ്വതന്ത്രനാക്കുകയും, നിനക്കാവശ്യമുള്ള സമ്പത്ത് സമ്മാനമായിത്തരികയും ചെയ്യാം. മൂന്നാളേയും കിട്ടിയില്ലെങ്കിൽ കിട്ടിയവരെ വധിക്കുക...!"
*വഹ്ശി ആനന്ദത്താൽ നൃത്തംവെച്ചു. അക്കാര്യം താൻ നിർവ്വഹിച്ചുകൊള്ളാമെന്നേറ്റു. അടിമത്ത്വത്തിൽ നിന്നും സ്വതന്ത്രനാകാമെന്നോർത്തപ്പോൾ അദ്ദേഹത്തിന്റെ മനം കുളിരണിഞ്ഞു. പുറമെ ആവശ്യമുള്ള സമ്പത്തും ലഭിക്കും. ആനന്ദലബ്ധിക്കിനിയെന്തുവേണം?.. സത്യത്തിന്റെ മുള നുളളിക്കളയാൻ അസത്യത്തിന്റെ കറുത്ത കരങ്ങൾ ഒന്നിച്ചിരിക്കയാണ്. അവർക്ക് ആവശ്യമായ ആൾബലവും, ധനശക്തിയുമുണ്ട്. ഖുറൈശികളുടെ ഓരോ വീട്ടിൽ നിന്നും യുവാക്കളെല്ലാം പങ്കെടുത്തിട്ടുണ്ട്...*
*നബി (സ) തങ്ങളുടെ പിതൃവ്യനായ അബ്ബാസ് (റ) പ്രത്യക്ഷത്തിൽ അന്ന് മുസ്ലിമായിരുന്നില്ല. എന്നാൽ പരോക്ഷമായി ഇസ്ലാം മതം സ്വകരിച്ചു കഴിഞ്ഞിരുന്നു. പക്ഷേ,, ഖുറൈശികളെ ഭയന്ന് വിശ്വാസം വെളിപ്പെടുത്താതെ കഴിഞ്ഞ് കൂടുകയാണ്.. അബ്ബാസ് (റ) നബി (സ) തങ്ങൾക്കെതിരെ ബദറിൽ ഖുറൈശി പക്ഷത്ത് നിന്ന് പൊരുതുകയും, മുസ്ലിംകളുടെ ബന്ധനസ്ഥനായിത്തീരുകയും ചെയ്തു. പിന്നെ മോചനദ്രവ്യം നൽകി രക്ഷപ്പെട്ടതാണ്...
*ഈ യുദ്ധത്തിൽ ഏതായാലും അബ്ബാസ് (റ) പങ്കെടുക്കുകയുണ്ടാ യില്ല. മാത്രമല്ല,, ഖുറൈശികളുടെ പുറപ്പാടിനെപ്പറ്റി നബി (സ) തങ്ങൾക്ക് രഹസ്യമായി ഇങ്ങനെ ഒരു കത്തെഴു തി. "ഖുറൈശികൾ വലിയ ആയുധസ ന്നാഹത്തോട് കൂടി ഇതാ വരുന്നു. മുവ്വായിരം പടയാളികളുണ്ട്. സർവ്വാ യുധധാരികളാണവർ. അതുകൊണ്ട് വേണ്ട കരുതൽ നടപടികൾ സ്വീക രിച്ച് കൊൾക...
*കത്ത് വളരെ രഹസ്യമായി ഒരു ദൂതന്റെ പക്കൽ കൊടുത്തയച്ചു. ഖുറൈശികളുടെ സൈന്യത്തിൽ ഇരുന്നൂറ് കുതിരകളും, മുവ്വായിരം ഒട്ടകങ്ങളുമുണ്ടായിരുന്നു. അബൂസുഫ്യാന്റെ നേതൃത്വത്തിൽ ഒരു കൊടുങ്കാറ്റുപോലെ ആ സൈന്യം മദീനയെ ലക്ഷ്യംവെച്ച് നീങ്ങി. യുവാക്കളുടെ ചോര തിളക്കുകയായിരുന്നു. മദീനയിൽ ചെന്നെത്തുന്ന നിമിഷത്തെ അക്ഷമരായി ഉറ്റുനോക്കുകയായിരുന്നു അവർ...*
*ഇസ്ലാമിന്റെ ബദ്ധവൈരികളായ എഴുപത് നീഗ്രോ പടയാളികൾ വഴിക്കുവെച്ച് ആ സൈന്യവുമായി ചേർന്നു. അവർ പ്രഖ്യാപിച്ചു: ഇതോടെ മുഹമ്മദിന്റെ (സ) നാമം പോലും ഭൂമുഖത്ത് നിന്ന് തുടച്ച് നീക്കാം നമുക്ക്. ഈ അത്യുഗ്രൻ സൈന്യത്തെ കാണുമ്പോഴേക്ക് മദീനക്കാർ നടുങ്ങും. പിന്നെ പോരാടാൻ അവർക്ക് ധൈര്യമുണ്ടാ വുകയില്ല...
*ഈ നീഗ്രോകളുടെ ആവേശം ഖുറൈശികളുടെ വീറും, ഉശിരും ശതഗുണീഭവിപ്പിച്ചു. അവർ അക്ഷമരായി മുന്നോട്ട് നീങ്ങി. അബവാഉ എന്ന സ്ഥലത്തെത്തി തമ്പടിച്ചു. അവിടെയാണ് നബി തിരുമേനി (സ) തങ്ങളുടെ മാതാവിന്റെ ഖബർ സ്ഥിതിചെ യ്യുന്നത്...
============================അബവാഇൽ...
============================
പ്രതികാര ദാഹത്താൽ അന്ധരായി ത്തീർന്നു ഖുറൈശികൾ. അവരിൽ ചിലർ പറഞ്ഞു: മുഹമ്മദിന്റെ (സ) മാതാവിന്റെ ഖബറാണ് ആ കാണു ന്നത്. അതുമാന്തി അതിനുള്ളിലെ അസ്ഥികൾ പെറുക്കിയെടുത്ത് കത്തിച്ച് കളയാം...
*വേറെ ചിലർ പറഞ്ഞു: "അതുകൊണ്ടെന്ത് പ്രയോജനം?.. ഖബർ മാന്തി മയ്യിത്ത് പുറത്തെറിയുന്നത് ആണുങ്ങൾക്ക് ചേർന്നതല്ല. അതുകൊണ്ട് ഈ ഉദ്യമത്തിൽ നിന്ന് പിന്തിരിയണം"...
*വേറെ ചിലർ പറഞ്ഞു: " നമ്മുടെ പിതാക്കളേയും, സഹോദരൻമാരേയും, നേതാക്കളേയും, ബദറിൽ വെച്ച് വെട്ടിവീഴ്ത്തിയ ആ ദുഷ്ടനോട് ഏത് വിധത്തിൽ പകരം വീട്ടിയാലും അധികമല്ല. എന്ത് നീചത്വം ചെയ്താലും തെറ്റില്ല. നമുക്ക് ഈ ഖബർ മാന്തുകതന്നെ വേണം...*
ഭാഗം : 7
============================
⚡അബവാഇൽ...
============================
ഇങ്ങിനെ രണ്ട് കക്ഷികളായിത്തീർന്നു ഖുറൈശികൾ. ഈ സന്ദർഭത്തിൽ അബൂസുഫ്യാൻ ഇടപെട്ടുകൊണ്ട് പറഞ്ഞു: " നിങ്ങൾ ഇപ്പോൾ തന്നെ ഭിന്നിക്കാൻ തുടങ്ങിയിരിക്കുകയാണ്. ഇതപകടമാണ്. ബദറിൽ നമുക്കേറ്റ മുറിവുകൾ ഇപ്പോഴും ഉണങ്ങിയിട്ടില്ല. നമ്മുടെ അനൈക്യംമൂലമാണത് സംഭവിച്ചത്. ഇനിയും നാം ഭിന്നിക്കു കയാണെങ്കിൽ നമ്മുടെ അന്ത്യം അടുത്തു എന്നോർക്കുക. ഭിന്നിപ്പ് ഒരിടത്തും തലപൊക്കാൻ ഇടവരു ത്താതിരിക്കുക. ഖബർ മാന്തണമോ, വേണ്ടയോ, എന്നതല്ല പ്രശ്നം. അതു കൊണ്ട് യാതൊരു പ്രയോജനവും കിട്ടാനില്ല. ഐക്യമാണ് പ്രശ്നം. അത് മുറുകെപ്പിടിക്കുക. ഏക സഹോദരൻ മാരെപ്പോലെ ശത്രുവിനെ നശിപ്പിക്കാ ൻ ഒത്തുപിടിച്ചു മുന്നേറുക. അതാണ് ഇപ്പോൾ ആവശ്യമായിട്ടുള്ളത് "...
ഇതോടെ ഖബർ മാന്താനുള്ള പരിപാ ടി വേണ്ടെന്ന് വെച്ചു. സൈന്യം "അ ബവാ "ഇൽ വിശ്രമിച്ചു. പടഹധ്വനികൾ അന്തരീക്ഷത്തെ കിടിലംകൊള്ളിച്ചു. മദ്യം മൂക്കറ്റം കുടിച്ചു പടയാളികൾ നൃത്തം വെച്ചു. കവികൾ നബി (സ) തങ്ങളെ ഇകഴ് ത്തിക്കൊണ്ടും ഗാനങ്ങൾ ആലപി ച്ചുകൊണ്ടിരുന്നു. സുന്ദരികളായ ഖുറൈശി വനിതകൾ യുവാക്കളിൽ ആവേശം വർദ്ധിപ്പിച്ചു...
*സൈന്യം മുന്നോട്ട് നീങ്ങി. മദീനയോ ട് തൊട്ടുകിടക്കുന്ന ദുൽഹുലൈഫ എന്ന സ്ഥലത്തെത്തി തമ്പടിച്ചു. അവിടെ വെച്ച് ഒട്ടകങ്ങൾ അറുത്ത് പാകം ചെയ്ത് ഭക്ഷിച്ചു. മൂക്കറ്റം മദ്യപിക്കുകയും, കൂത്താടുകയും ചെയ്ത് കൊണ്ടിരുന്നു. മദീനക്കാരെ ഭയപ്പെടുത്തി കീഴടക്കാൻ ശ്രമിക്കുകയായിരുന്നു അവർ. ഇന്ന് മദീനയെ ചുട്ടുചാമ്പലാക്കുന്ന ദിവസമാണെന്നവർ പ്രഖ്യാപിച്ചു. തങ്ങളുടെ ആയുധശേഷിയിലും, അംഗബലത്തിലും ഊറ്റംകൊള്ളുകയായിരുന്നു അവർ. ലോകത്തൊരു ശക്തിക്കും നമ്മെ കീഴടക്കാൻ സാധ്യമല്ലെന്നവർ വീമ്പിളക്കി. പടഹധ്വനികൾ നിരന്തരം ഉയർന്നു...
============================
നബി (സ) തങ്ങളുടെ കൂടിയാലോചന...
============================
അബ്ബാസ് (റ) വിന്റെ കത്ത് കിട്ടിയ ഉടനെ നബി (സ) തങ്ങൾ തന്റെ സ്വഹാബാക്കളെ വിളിച്ചുകൂട്ടി. നബി (സ) തങ്ങൾ അരുളി: "പ്രിയപ്പെട്ട സ്വഹാബാക്കളേ !! ഖുറൈശികൾ ഒരു വമ്പിച്ച സൈന്യവുമായി ബദറിന്ന് പകരം ചോദിക്കാൻ വരുന്നു.അവരു ടെ ഉദ്ദേശ്യം മദീനയെ തകർക്കലാണ്. ബദറിൽ നാം നേടിയ വിജയത്തിന്റെ ഫലം ഇല്ലാതാക്കലാണ്...
നാം ഈ അവസരത്തിൽ ഏതുതര ത്തിലുള്ള പ്രതിരോധനടപടിയാണ് സ്വീകരിക്കേണ്ടതെന്ന് തീരുമാനിക്കേ ണ്ടതുണ്ട്. മദീനക്ക് പുറത്തുപോയി ശത്രുക്കളെ നേരിടണോ? അതോ മദീനക്കുള്ളിൽ പ്രതിരോധനിര കെട്ടിപ്പടുത്താൽ മതിയോ?. പുറത്ത് പോയി എതിരിടുമ്പോൾ നാം വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം; അവർ എല്ലാവിധേനയുമുള്ള ഒരുക്കത്തോടു കൂടിയാണ് വരുന്നത്. അംഗസംഖ്യയി ലും, ആയുധ ബലത്തിലും അവർ വളരെ മുമ്പിലാണ്"...
ഇത് കേട്ടപ്പോൾ സ്വഹാബികളിൽ ചിലർ പറഞ്ഞു: "ശത്രുക്കളെ മദീനാ പട്ടണത്തിൽ കടക്കാൻ അനുവദിച്ചു കൂടാ.. പട്ടണത്തിന്ന് പുറത്ത് ചെന്ന് നേരിടുക തന്നെ വേണം"...
ബദർ യുദ്ധത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിട്ടില്ലാത്ത യുവാക്കൾ ആവേശത്തോടെ മുന്നോട്ട് വന്നു. അവർ പറഞ്ഞു: "ഞങ്ങൾ രക്തസാക്ഷിത്വം വഹിക്കാൻ ഇതാ അക്ഷമരായി കാത്തിരിക്കുകയാണ്. അതുകൊണ്ട് ഒരിക്കലും ശത്രുക്കൾ നഗരത്തിൽ കടക്കാൻ നാം കാത്തു നിന്നുകൂടാ.. നമുക്കവരെ പുറത്തു ചെന്ന് അടിച്ചോടിക്കുകതന്നെ വേണം"...
ഭാഗം : 8
============================
നബി (സ) തങ്ങളുടെ കൂടിയാലോചന...
============================
എന്നാൽ ഈ അഭിപ്രായം പക്വമതി കളായ സ്വഹാബികൾക്ക് സ്വീകാര്യമാ യില്ല. അവർ പറഞ്ഞു: "നഗരത്തിനു ള്ളിൽ ഒതുങ്ങിനിന്നുകൊണ്ട് പ്രതിരോ ധിക്കുന്നതാണ് നല്ലത്. നബി (സ) തങ്ങൾക്കും അതാണാഗ്രഹമെന്ന് വാക്കുകൾ സൂചിപ്പിക്കുന്നുവല്ലോ... അതുകൊണ്ട് അങ്ങനെ തീരുമാനി ക്കാം.. പുറത്തേക്കുചെന്ന് എതിരിടു ന്നത് ഒരിക്കലും ഗുണകരമായിരിക്കി ല്ല. കാരണം; അവർ ആയുധ ബലം കൊണ്ടും, ആൾബലം കൊണ്ടും നമ്മളേക്കാൾ എത്രയോ മുന്നിലാണ ല്ലോ?.. മാത്രമല്ല,, ബദറിൽ നാം അവർക്കേൽപ്പിച്ച പ്രഹരത്തിന് തിരിച്ചടി നൽകാൻ ദൃഢനിശ്ചയം ചെയ്തുകൊണ്ടാണവരുടെ വരവ് "...
ഇങ്ങനെ സ്വഹാബികൾ രണ്ട് അഭി പ്രായക്കാരായിക്കണ്ടപ്പോൾ നബി (സ) തങ്ങൾ പറഞ്ഞു: "ഭൂരിപക്ഷത്തി ന്റെ അഭിപ്രായപ്രകാരം ചെയ്യാം. അങ്ങനെ മദീനാ നഗരത്തിനുവെളിയിൽ ചെന്ന് ശത്രുവിനെ അടിച്ചോടിക്കാമെന്ന അഭിപ്രായത്തിനാണ് ഭൂരിപക്ഷമുണ്ടാ യത്. അത് നബി (സ) തങ്ങളുടെ ആഗ്രഹത്തിന് എതിരായിരുന്നു. അതിനാൽ നബി (സ) തങ്ങൾ പിന്നേ യും അഭിപ്രായമാരാഞ്ഞുകൊണ്ടി രുന്നു...
നബി (സ) തങ്ങൾ അൻസാരികളോട് ചോദിച്ചു: നിങ്ങളുടെ അഭിപ്രായമെ ന്താണ്?.. അവർ പറഞ്ഞു: "നബിയേ!! (സ)... മദീനക്കാരായ ഞങ്ങളെ പരാജ യപ്പെടുത്താൻ പണ്ടുമുതൽക്കേ ആർ ക്കും സാധിച്ചിട്ടില്ല. നമ്മുടെ നാടിനെ ആക്രമിക്കാൻ ആര് വന്നാലും നാം അവരെ അടിച്ചോടിച്ച ചരിത്രമേയു ള്ളൂ.. അതിനാൽ ഖുറൈശിപ്പടയെ നഗരത്തിന്നു വെളിയിൽ വെച്ചുതന്നെ നമുക്ക് തുരത്തണം. അവർ നഗരത്തി ൽ കടക്കാൻ കാത്തിരിക്കേണ്ടതില്ല "...
നബി (സ) തങ്ങളുടെ പ്രിയ പിതൃവ്യ നും, പ്രസിദ്ധ പടവീരനുമായ ഹസ്രത്ത് ഹംസ (റ) പറഞ്ഞു: "നബിയേ!! (സ)٫ നാം ബദറിൽ വെച്ച് കുത്തിച്ചതച്ച ശത്രുവാണിപ്പോൾ തലപൊന്തിച്ച് വരുന്നത്. അവരെ കൈകാര്യം ചെയ്യാൻ നമുക്ക് നിഷ്പ്രയാസം കഴിയും. മദീനക്ക് വെളിയിൽ ചെന്ന് അവർക്കുനേരെ വാൾ വീശാൻ എനിക്കനുമതി തന്നാലും. വാൾപി ടിച്ചു തഴമ്പുറ്റ എന്റെ കൈകൾ ഇതാ അതിന്നായി വെമ്പുകയാണ് "...
ഹസ്രത്ത് നുഉമാനുബ്നു മാലിക് (റ) പറയുകയാണ്: "الله വിന്റെ റസൂലേ !! (സ)٫ കഴിവതും വേഗം രക്തസാക്ഷി യാകാൻ ഞാൻ ആഗ്രഹിക്കുന്നു. അവിശ്വാസത്തിന്റെ ജീവരക്തം ചോർത്തിക്കളഞ്ഞ് സ്വർഗ്ഗപ്രവേശനം നടത്താൻ എന്നെ അനുവദിച്ചാലും. ശത്രുക്കൾ നഗരത്തിൽ കടക്കുന്ന തിന് മുമ്പുതന്നെ അവരുമായേറ്റു മുട്ടാൻ എന്റെ ഹൃദയം വെമ്പുന്നു "...
ഹസ്രത്ത് അബൂബക്കർ സ്വിദ്ധീഖ് (റ) പറഞ്ഞു: " الله വിന്റെ റസൂലേ !! (സ),, ഖുറൈശികളുടെ വരവ് ഒരു കൊടു ങ്കാറ്റുപോലെയാണെന്നാണ് കേൾവി. അതിനാൽ നഗരത്തിന് പുറത്ത് ചെന്ന് എതിർക്കുന്നത് നല്ലതല്ലെന്നാ ണ് എന്റെ പക്ഷം. അവർ നഗരത്തിൽ പ്രവേശിച്ചാൽ നമുക്കവരെ അടിച്ചോ ടിക്കാം"...
ഉമർ ഫാറൂഖ് (റ) വിന്റെ അഭിപ്രായ വും ഇതുതന്നെയായിരുന്നു.. ഉസ്മാനുബ്നു അഫ്ഫാൻ (റ) പറഞ്ഞു: " الله വിന്റെ റസൂലേ !! (സ).. ഭൂരിപക്ഷം ആളുകളെ നഗരത്തിന് പുറത്ത് ചെന്ന് എതിർക്കാനാണാഗ്ര ഹിക്കുന്നതെങ്കിലും അത് ഗുണകര മാണെന്ന് എനിക്ക് അഭിപ്രായമില്ല. മദീനക്കുള്ളിൽ നിന്നുകൊണ്ട് പ്രതിരോധിച്ചാൽ പോരേ?.. അതല്ലേ കൂടുതൽ സുരക്ഷിതമായ മാർഗ്ഗം?... ഹസ്രത്ത് അലിയ്യുബ്നു അബൂത്വാ ലിബും (റ) ഇതുതന്നെയാണഭി പ്രായപ്പെട്ടത്. നബി (സ) തങ്ങളും ഇതേ അഭിപ്രായക്കാരനായിരുന്നു വെങ്കിലും ഭൂരിപക്ഷാഭിപ്രായത്തെ എപ്പോഴും മാനിക്കാറുള്ള നബി (സ) തങ്ങൾ ഇവിടേയും അങ്ങനെ ചെയ് തു. നഗരത്തിനുപുറത്ത് ചെന്ന് ശത്രു ക്കളെ നേരിടാൻ തന്നെ തീരുമാനിക്കു കയും ചെയ്തു...
============================
നബി (സ) തങ്ങളുടെ പുറപ്പാട്...
============================
നബി തിരുമേനി (സ) തങ്ങൾ തലേദി വസം ഒരു സ്വപ്നം കണ്ടിരുന്നു. പോരാട്ടത്തിൽ തന്റെ ദുൽഫുഖാർ എന്ന വാളിന്റെ മുന പൊട്ടിയെന്നും, ഒരുകൂട്ടം പക്ഷികൾ അറുക്കപ്പെട്ടുവെ ന്നുമായിരുന്നു സ്വപ്നം...
ഭാഗം : 9
============================
നബി (സ) തങ്ങളുടെ പുറപ്പാട്...
============================
ഇത് സ്വഹാബികളെ അറിയിച്ചുകൊ ണ്ട് നബി തിരുമേനി (സ) തങ്ങൾ അരുളി: " വിധിയെന്തായാലും അതു നടക്കട്ടെ. നമുക്ക് പുറപ്പെടാം. വെള്ളി യാഴ്ച്ച ജുമുഅഃ ക്ക് ശേഷം യുദ്ധത്തി ന് പുറപ്പെട്ട് കൊൾക " നബി (സ) ആജ്ഞാപിച്ചു. മദീന സജീവമായി. സ്വഹാബികൾ ആവേശഭരിതരായി ഒരുക്കങ്ങൾ ആരംഭിച്ചു. പടക്കോപ്പ ണിഞ്ഞുകൊണ്ടാണവർ ജുമുഅഃ ക്ക് വന്നത്. ഒന്നുകിൽ വിജയം. അല്ലെങ്കി ൽ; രക്തസാക്ഷിത്വം. ഇത് രണ്ടും അവർക്ക് പ്രിയങ്കരമായിരുന്നു.അവർ ആയുധപാണികളായി പള്ളിക്ക് ചുറ്റും തടിച്ചുകൂടി...
ജുമുഅഃ ക്ക് ശേഷം ആയുധമണി ഞ്ഞുകൊണ്ട് നബി (സ) തങ്ങളും പുറത്ത് വന്നു. ഈ ഘട്ടത്തിൽ സ്വഹാ ബികൾ തമ്മിൽ തമ്മിൽ പറഞ്ഞു: "നബി (സ) തങ്ങൾ നഗരത്തിന്ന് പുറത്ത് ചെന്നു ആക്രമണം നടത്താൻ ഇഷ്ടപ്പെടുന്നില്ല. ഭൂരിപക്ഷത്തിന്റെ നിർബന്ധംകൊണ്ടാണ് ഈ അഭിപ്രാ യം തിരുമേനി (സ) തങ്ങൾ സ്വീകരി ച്ചത്. ഇത് നല്ലതിനല്ല. നബി (സ) തങ്ങ ളുടെ അഭിപ്രായത്തിന് വിട്ടുകൊടു ക്കുന്നതാണ് നല്ലത് "...
*ഇത് കേട്ടപ്പോൾ സംഗതി ശരിയാ ണെന്ന് ബോധ്യമായ അൻസാറുകൾ നബി (സ) തങ്ങളോടരുളി: "الله വിന്റെ റസൂലേ !! (സ).. നഗരത്തിന് പുറത്ത് ചെന്ന് ആക്രമണം നടത്തണമെന്ന ഞങ്ങളുടെ അഭിപ്രായം സ്വീകരിച്ചു കൊള്ളണമെന്ന് ഞങ്ങൾക്ക് നിർബ ന്ധമില്ല. അക്കാര്യം അങ്ങയുടെ തീരുമാനത്തിന് വിട്ടുതരാൻ ഞങ്ങൾ തയ്യാറാണ്. അതുകൊണ്ട് ഞങ്ങളുടെ അഭിപ്രായം കണക്കിലെടുക്കാതെ അങ്ങയുടെ അഭിപ്രായമനുസരിച്ച് തീരുമാനിച്ചാലും. ഞങ്ങൾ അങ്ങയു ടെ ഏത് തീരുമാനവും ശിരസാവഹി ക്കാൻ തയ്യാറാണ് "...
*ഈ ഘട്ടത്തിൽ നബി (സ) തങ്ങൾ അരുളി: ഞാൻ ആയുധമണിഞ്ഞു കഴിഞ്ഞു. ഇനി യുദ്ധം കഴിഞ്ഞല്ലാതെ ഇതഴിച്ചുവെക്കലില്ല. ഏതൊരു നബി യും ആയുധമണിഞ്ഞു കഴിഞ്ഞാൽ അഴിച്ചുവെക്കൽ യുദ്ധം കഴിഞ്ഞ ശേഷം മാത്രമാണ്.ചാഞ്ചല്യം പ്രവാ ചകന്മാർക്ക് ചേർന്നതല്ല. അത് പരാജയത്തിന്റെ ദൂതനാണ്. നമുക്ക് ഉറച്ച കാൽവെപ്പോടെ മുന്നോട്ട് നീങ്ങേണ്ടതുണ്ട്. എല്ലാം الله വിൽ സമർപ്പിച്ചുകൊണ്ട് നമുക്ക് പുറപ്പെ ടാം...
നബി (സ) തങ്ങൾ പതിവിന്നുവിപരീത മായി രണ്ട് കവചം അണിഞ്ഞിട്ടാണ് ഉഹ്ദ് യുദ്ധത്തിന് പുറപ്പെട്ടത്. മദീന യാകെ യുദ്ധഭേരി മുഴങ്ങുകയായി. ആവേശത്തള്ളിച്ചയാൽ സ്വഹാബിക ൾ തക്ബീർധ്വനികൾ മുഴക്കിക്കൊ ണ്ടിരുന്നു. എങ്ങും ഉത്സാഹത്തിമർപ്പ്. ബദറിൽ പങ്കെടുക്കാൻ കഴിയാതിരു ന്ന യുവാക്കളുടെ ആവേശം അലതല്ലു കയായിരുന്നു...
യുദ്ധത്തിന്ന് പുറപ്പെടുമ്പോൾ നബി തിരുമേനി (സ) തങ്ങൾ അന്ധനായ അബ്ദുല്ലാഹിബ്നി ഉമ്മിമക്തൂം (റ) എന്ന സ്വഹാബിയെ മദീനയിലെ ഭരണവും, ഇമാമത്തും ഏൽപ്പിച്ചു. നബി (സ) തങ്ങളും, സ്വഹാബികളും പുറപ്പെടുകയായി. ഇരുട്ടിന്റെ വക്താ ക്കളുമായി ഏറ്റുമുട്ടാൻ വെളിച്ചത്തി ന്റെ ആത്മാക്കൾ ഇറങ്ങി...
തൊള്ളായിരം സ്വഹാബികളാണ് മുസ്ലിം സൈന്യത്തിലുണ്ടായിരു ന്നത്. ഔസ് വംശ നേതാവായ ഹസ്ര ത്ത് ഉബാദത്ത് (റ) വിനെ വിളിച്ച് നബി (സ) തങ്ങൾ ഒരു പതാക ഏൽപ്പിച്ചു. മറ്റൊരു പതാക ഖസ്റജ് വംശനേതാവായ ഹസ്രത്ത് സഅദു ബ്നു ഉബാദത്തിന്റെ (റ) കൈയ്യിലും കൊടുത്തു. മൂന്നാമത്തെ പതാക മുഹാജിറുകളുടെ പ്രതിനിധിയായ ഹസ്രത്ത് അലിയ്യിബ്നു അബൂത്വാലി ബിന്നും (റ) നൽകി...
ഈ മൂന്ന് പതാകകൾക്കുകീഴിൽ അണിനിരന്ന സ്വഹാബികളുടെ തക്ബീർ ധ്വനികൾ അന്തരീക്ഷം മുഖരിതമാക്കി. അലി (റ) വിന്റെ കൈയ്യിൽ പതാക കൊടുത്തുകൊ ണ്ട് നബി (സ) തങ്ങൾ അരുളി: ഈ പതാക താങ്കളും, ബനൂ അബ്ദുദ്ദാർ വംശനേതാവായ മിസ്അബ് (റ) വും മാറിമാറി വഹിക്കുക. അവർ അങ്ങ നെ ചെയ്തു...
സ്വഹാബികൾ അണിയണിയായി നീക്കമാരംഭിച്ചു. ധർമ്മ സമരത്തിൽ രക്തസാക്ഷിത്വം വരിക്കാനുള്ള അത്യാവേശത്തോടെ തൗഹീദിന്റെ പതാകകളേന്തി തക്ബീറിന്റെ മന്ത്രധ്വ നികൾ മുഴക്കി അവർ മുന്നോട്ട് നീങ്ങുകയാണ്...
ഭാഗം : 10
============================
കപടവിശ്വാസികളുടെ കൊലച്ചതി..
============================
മക്കാജീവിതത്തിൽ മുസ്ലിംകൾക്ക് നേരിടേണ്ടിവന്നിരുന്നത് സത്യനിഷേധി കളെയായിരുന്നല്ലോ... എന്നാൽ മദീനയിൽ മുസ്ലിംകളെ ഏറ്റവുമധികം ദ്രോഹിച്ചിരുന്നത് കപടവിശ്വാസികളാ ണ്. ഇവർ തങ്ങളുടെ സ്വാർത്ഥലാഭ ത്തിനുവേണ്ടി പുറമെ മുസ്ലിംകളായി ചമഞ്ഞ് ഉള്ളിൽ സത്യനിഷേധം മറച്ച് പിടിക്കുകയായിരുന്നു. സത്യവിശ്വാസി കളോടവർ പറയും: ഞങ്ങൾ മുസ്ലിംക ളാണ്... എന്നാൽ സത്യനിഷേധിക ളോട് പറയും: ഞങ്ങളൊരിക്കലും മുഹമ്മദിൽ (സ) വിശ്വസിക്കയില്ല. അവരെ കെണിയിൽ കുടുക്കാൻ വേണ്ടി ഞങ്ങൾ മുസ്ലിംകളായി അഭിനയിക്കുകയാണ്...
ഈ നയവഞ്ചകർ സമുദായത്തിന്നക ത്തുനിന്ന് ചെയ്തിരുന്ന ദ്രോഹങ്ങൾ കനത്തതായിരുന്നു.. കാരണം? ഇവരെ മുഴുവൻ തിരിച്ചറിയാൻ പ്രയാ സമുള്ളതുകൊണ്ട് രഹസ്യങ്ങൾ ചോർത്തി ശത്രുക്കൾക്ക് കൊടുക്കാ ൻ ഇവർക്ക് സാധിച്ചിരുന്നു. ഇവരുടെ നേതാവ് അബ്ദുല്ലാഹിബ്നു ഉബയ്യ് എന്ന പ്രമാണിയാണ്. ഇയാൾക്ക് ചില ആശാഭംഗങ്ങൾ നബി (സ) തങ്ങൾ മൂലം നേരിട്ടിരുന്നു. നബി (സ) തങ്ങൾ മദീനയിൽ ചെല്ലുന്നതിന്റെ മുമ്പ് മദീനയിലെ ഔസ്, ഖസ്റജ് എന്നീ ഗോത്രങ്ങൾ നിരവധിക്കാലം പരസ് പരം പോരാടിക്കഴിയുകയും, അവ സാനം അവർ യോജിക്കാൻ തീരുമാ നിക്കുകയും ചെയ്തിരുന്നു...
യോജിച്ച് കഴിഞ്ഞാൽ അബ്ദുല്ലാഹി ബ്നു ഉബയ്യിനെ മദീനയിലെ രാജാ വാക്കാനും പരിപാടിയുണ്ടായിരുന്നു. ഈ ഘട്ടത്തിലാണ് നബി (സ) തങ്ങൾ മദീനയിലേക്ക് ഹിജ്റ: വന്നത്. അതോടെ ഒരു രാജാവിന്റെ ആവശ്യ മില്ലാതെവന്നു. ഇത് അബ്ദുല്ലാഹി ബ്നു ഉബയ്യിനെ നിരാശനാക്കി. ഈ നൈരാശ്യം അസൂയയായി പരിണമി ച്ചു. പക്ഷേ !! അത് പുറത്ത് കാ ണിക്കാൻ നിർവ്വാഹമില്ലായിരുന്നു. തന്മൂലം കിട്ടുന്ന പഴുതുകളൊന്നും പാഴാക്കാതെ അയാളും, അനുയായികളും സമുദായത്തിൽ പല കുഴപ്പങ്ങളും കുത്തിപ്പൊക്കാൻ ശ്രമിച്ചുവന്നു...*
*ഉഹ്ദ് യുദ്ധ ഘട്ടത്തിലും ഈ സുവർണ്ണാവസരം പാഴാക്കിയില്ല. അബ്ദുല്ലാഹിബ്നു ഉബയ്യും, അനുയായികളും യാതൊരു എതിർപ്പും പ്രകടിപ്പിക്കാതെ യുദ്ധത്തിന് പോകാൻ തയ്യാറായി. പക്ഷേ !! ചില കുതന്ത്രങ്ങൾ അവർ ആസൂത്രണം ചെയ്തിരുന്നു. നബി (സ) തങ്ങളേയും, സ്വഹാബാക്കളേയും കുഴിയിൽ ചാടിച്ച് കഴുത്തൂരാനുള്ള ശ്രമമാണവർ ചെയ്തത്. അബ്ദുല്ലാഹിബ്നു ഉബയ്യിന്റെ നേതൃത്വത്തിൽ ഇരുന്നൂറ് കപടൻമാരാണ് ഈ യുദ്ധത്തിൽ പങ്കെടുക്കാൻ വന്നത്. സൈന്യത്തോടൊപ്പം അവരും മദീനയിൽ നിന്ന് പുറപ്പെട്ടു. എന്നാൽ സൈന്യം ഒരു മൈൽ ദൂരം നീങ്ങിയപ്പോഴേക്കും അബ്ദുല്ലാഹിബ്നു ഉബയ്യ് തന്റെ തനിനിറം കാണിച്ചു...*
*അയാൾ നബി (സ) തങ്ങളോട് പറഞ്ഞു:*
*"ഖുറൈശി സൈന്യം മുവ്വായിരത്തോളമുണ്ടെന്നാണല്ലോ കേട്ടത്. സർവ്വായുധവിഭൂഷിതരായ അവരെ നഗരത്തിന്ന് പുറത്ത് ചെന്ന് ആക്രമിക്കാൻ വെറും തൊള്ളായിരംപേരുള്ള നമുക്കെങ്ങനെ കഴിയും?. നമുക്ക് നഗരത്തിന്നുള്ളിൽതന്നെ നിന്ന് പ്രതിരോധം കെട്ടിപ്പടുക്കുകയാണ് നല്ലത് "...*
*നബി (സ) തങ്ങൾക്ക് മനസ്സിലായി. ഇയാൾ കഴുത്തൂരാൻ ഓരോ ഞൊണ്ടിന്യായം പറയുകയാണെന്ന്...*
*നബി (സ) തങ്ങൾ ചോദിച്ചു:*
*"ഇത് താങ്കൾക്ക് നേരത്തെ പറയാമായിരുന്നില്ലേ?.. സൈന്യം നീങ്ങിത്തുടങ്ങിയ ശേഷമാണോ അഭിപ്രായം പറയുന്നത്?''...
ഭാഗം : 11
*അബ്ദുല്ലാഹിബ്നു ഉബയ്യ് പറഞ്ഞു:* *എനിക്കാദ്യമേയുള്ള അഭിപ്രായമാണിത്. പക്ഷേ,, ഇത് പറഞ്ഞിട്ട് പ്രയോജനമില്ലെന്ന് കരുതി മിണ്ടാതിരുന്നതാണ്. ഇപ്പോൾ നാം വെറുതെ മരിക്കാൻ ഒരുങ്ങിപ്പോവുക യാണ് ചെയ്യുന്നതെന്ന് ബോധ്യമായിരി ക്കുന്നു. ഇത് നല്ലതിനല്ല...
*നബി (സ) തങ്ങൾ അരുളി: ,,മരിക്കാ ൻ ഭയമില്ലാത്തവർക്കേ ജീവിക്കാൻ അവകാശമുള്ളൂ.. മരണത്തെ ഭയപ്പെ ടുന്നവർ വീട്ടിന്നകത്ത് വാതിൽ അടച്ച് പൂട്ടിയിരുന്നാലും സമയമായാൽ ഒരു നിമിഷം നീളുകയില്ല. അവൻ മരിക്കേ ണ്ട സ്ഥലത്ത് കൃത്യസമയത്ത് എത്തി ച്ചേരുകതന്നെ ചെയ്യും,,...
*അയാൾ പറഞ്ഞു: " എന്നാൽ ഞാൻ ഇതിന്ന് തയ്യാറല്ല. എൻ്റെ കൂടെയുള്ള വരും ഇതിന്ന് ഒരുക്കമില്ല. ഞങ്ങളുടെ വീടുകളിൽ ഒരാൺതുണപോലും ഇല്ലാതെയാണ് ഞങ്ങൾ വന്നിരിക്കു ന്നത്. ഖുറൈശികൾ നമ്മളെയെല്ലാം കൊന്നൊടുക്കി മദീനയിലേക്ക് ഇരമ്പിക്കയറുകയാണെങ്കിൽ നമ്മുടെ സ്ത്രീകളുടേയും, കുട്ടികളുടേയും സ്ഥിതി എന്താകും?,,
*നബി (സ) തങ്ങൾ അരുളി: " ഭീരുക്ക ൾക്ക് യാതൊന്നും നേടാൻ സാധിക്കു കയില്ല. അവർ മരണംവരെ ഇങ്ങനെ ഭയന്ന് കഴിയേണ്ടിവരും. എന്തായാലും മരിക്കാൻ തയ്യാറുള്ളവർ മാത്രം എന്നെ അനുഗമിച്ചാൽ മതി. മറ്റുള്ളവ ർക്ക് തിരിച്ച് പോകാം,,..
*ഇതുകേട്ട ഉടനെ അബ്ദുല്ലാഹിബ്നു ഉബയ്യ് പറഞ്ഞു: മരണത്തെ ക്ഷണിച്ച് വരുത്താൻ ഞാൻ തയ്യാറില്ല. തിരിച്ച് പോകാൻ തന്നെയാണ് ഞാൻ വിചാരിക്കുന്നത്,,..
*നബി (സ) തങ്ങൾ അരുളി: വിരോധമില്ല...
*അങ്ങനെ അബ്ദുല്ലാഹിബ്നു ഉബയ്യും, ഇരുന്നൂറ് കപടൻമാരും തിരിച്ച് പോയി. കൊലച്ചതിയാണവർ ചെയ്തത്. നബി (സ) തങ്ങളേയും, സ്വഹാബികളേയും ശത്രുക്കളുടെ വായിലേക്ക് തള്ളിവിട്ടുകൊണ്ട് കപടൻമാർ തങ്ങളുടെ മാളത്തിലേക്ക് തലവലിച്ചു...
*ഈ ഘട്ടത്തിൽ നബി (സ) തങ്ങൾ തൻ്റെ സ്വഹാബികളോട് പറഞ്ഞു: "അല്ലയോ സത്യവിശ്വാസികളേ !!. കപടൻമാർ ഒഴിഞ്ഞ് പോയത് നമുക്കൊരനുഗ്രഹമാണ്. കാരണം? അവർ നമ്മുടെ കൂടെയുണ്ടായി രു ന്നാൽ ഇതിനേക്കാൾ വലിയ അപക ടത്തിൽ ചാടിച്ചേനേ.. ഇപ്പോൾ നമുക്ക വർ വരുത്തിവെച്ച വിന സഹിക്കാവു ന്നതേയുള്ളൂ... അവർ നമ്മുടെ കൂടെ യുദ്ധക്കളത്തിൽ വന്ന് നമ്മെ ശത്രു ക്കൾക്ക് ഒറ്റിക്കൊടുത്താൽ നാമെന്തു ചെയ്യും. ഏതായാലും അവർ പോയ തിൽ സന്തോഷിക്കാനേ വകയുള്ളൂ... ഒടും ദുഃഖിക്കേണ്ടതില്ല "..
കപടൻമാർ ഒഴിഞ്ഞ് പോയതോടെ തൊള്ളായിരം പേരുണ്ടായിരുന്ന സൈ ന്യം എഴുന്നൂറായി ചുരുങ്ങി. പക്ഷേ,, അവർ കറകഞ്ഞ വിശ്വാസികളായിരു ന്നു...
എല്ലാ പ്രവാചകൻമാരുടെ കാലത്തും ഉണ്ടായിട്ടുണ്ട് ഇത്തരം കപടവിശ്വാസി കൾ. മൂസാ നബി (അ) മിന്ന് ശേഷം ഇസ്രായേലുകാരുടെ രാജാവായ താലൂത്ത് തൻ്റെ പടയാളികളുമായി ജാലൂത്തിനോട് പൊരുതാൻ പോകു മ്പോൾ കപട വിശ്വാസികളെ വേർതി രിച്ച കഥ ഖുർആനിൽ പറയുന്നുണ്ട്. അവർ ഒരു നദി കടക്കുമ്പോൾ താലൂ ത്ത് രാജാവ് കൽപ്പിച്ചു: നദിയിൽ നിന്ന് കൈകൊണ്ട് ഒരു കോരൽ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളൂ എന്ന്. പടയാളികൾക്ക് കഠിനമായ ദാഹമുണ്ടായിരുന്നു. എങ്കിലും കറകളഞ്ഞ വിശ്വാസികൾ കൽപ്പന സ്വീകരിച്ചു. മറ്റുള്ളവർ നദിയിൽ കമിഴ്ന്ന് കിടന്ന് വയറുനിറയെ വെള്ളം കുടിച്ചു. താലൂത്ത് രാജാവ് അത്തരക്കാരെയെല്ലാം തൻ്റെ സൈന്യത്തിൽ നിന്ന് പുറത്താക്കുക യുമുണ്ടായി.ആ കപടൻമാർ തിരിച്ച് പോവുകയും ചെയ്തു. എന്നാൽ അവർ സ്വയം പിരിഞ്ഞ് പോയതല്ല. താലൂത്ത് രാജാവ് തിരിച്ചയക്കുകയാ ണുണ്ടായത്. ഇവിടെ അതല്ല ഉണ്ടായ ത്. മുനാഫിഖുകൾ ചില ഞൊണ്ടി ന്യായങ്ങൾ പറഞ്ഞ് സ്വയം പിരിഞ്ഞ് പോവുകയാണ് ചെയ്തത്. ഏതായാ ലും നബി (സ) തങ്ങളുടേയും, സ്വഹാ ബികളുടേയും ദൃഢനിശ്ചയത്തിന് ഒരു പോറൽപോലുമേൽപ്പിക്കാനവർക്ക് കഴിഞ്ഞില്ല...
ഭാഗം: 12
============================ഒരു ബലപരീക്ഷണം...
===========================
നബി (സ) തങ്ങൾ തൻ്റെ സ്വഹാബി കളോടുകൂടി മുന്നോട്ടുനീങ്ങി. അവർ ٬٬ശീഖൈനി,, എന്ന സ്ഥലത്തെത്തി അവിടെ തമ്പടിച്ചു. ശത്രുക്കളുമായി ഏറ്റുമുട്ടാനുള്ള ആവേശം അലതല്ലു കയായിരുന്നു സ്വഹാബികളുടെ ഹൃദ യത്തിൽ...
*٬٬ശീഖൈനി٫٫ ഒരു കുന്നിൻ്റെ പേരാണ്. അതിൻ്റെ താഴ് വരയിൽ വിശ്രമിക്കു മ്പോൾ നബി (സ) തങ്ങൾ തൻ്റെ പടയാളികളെ ഒന്ന് പരിശോധിച്ചു. അവരിൽ ചില ബാലൻമാരുമുണ്ടാ യിരുന്നു. പതിമൂന്നുപേർ. പ്രായപൂർ ത്തിയാകാത്ത ഇവർ തങ്ങളുടെ രക്ഷിതാക്കളോടൊപ്പം ഉത്സാഹത്തി മിർപ്പോടെ ഇറങ്ങിപ്പുറപ്പെട്ടതാണ്. ഇവരോട് നബി (സ) തങ്ങൾ അരുളി: ٬٬നാം യുദ്ധത്തിനാണ് പോകുന്നത്. യുദ്ധം കുട്ടിക്കളിയല്ല. ശത്രുക്കളുമായി ഏറ്റുമുട്ടാൻ നിങ്ങൾക്ക് പ്രായമായിട്ടില്ല. അതുകൊണ്ട് നിങ്ങൾ പതിമൂന്ന് പേരും തിരിച്ച് പോകണം٫٫...*
*ബാലൻമാർ നിരാശരായി. ഇവരുടെ കൂട്ടത്തിൽ ആവേശം അലതല്ലുന്ന ഹൃദയവുമായി ഒരു ബാലനുണ്ടായി രുന്നു. റാഫിഉ ് ( റ ). ഈ ബാലൻ നിരാശനാവാതെ തൻ്റെ പിതാവായ ഖുദൈജ് (റ) വിനോട് പറഞ്ഞു: ٬٬ പ്രിയപിതാവേ٫٫. ഞാൻ വീട്ടിൽ നിന്നുമിറങ്ങിയത് ധർമ്മയുദ്ധത്തിൽ രക്തസാക്ഷി യാകാൻ ആഗ്രഹിച്ചുകൊണ്ടാണ്. നബി (സ ) തങ്ങൾ എന്നോട് പിരിഞ്ഞ് പോകാൻ കൽപ്പിക്കുന്നു. എനിക്കത് ചിന്തിക്കാൻ സാധ്യമല്ല. അതുകൊണ്ട് അങ്ങ് നബി തിരുമേനി (സ) തങ്ങളോട് സമ്മതം വാങ്ങിത്തരണം...*
*ഹസ്രത്ത് ഖുദൈജ് (റ) നബിയോ ടപേക്ഷിച്ചു: ٬٬ الله വിൻ്റെ റസൂലേ !! (സ). എൻ്റെ മകൻ റാഫിഉ ് (റ) തിരിച്ച് പോകാൻ കൂട്ടാക്കുന്നില്ല. അവന്ന് യുദ്ധത്തിൽ പങ്കെടുക്കാൻ അങ്ങ് അനുമതി നൽകിയാലും٫٫. നബി (സ) തങ്ങൾ ആ ശുപാർശ സ്വീകരിച്ചു. റാഫിഉ ് (റ) സന്തുഷ്ടനായി. ഇത് കണ്ടുനിന്ന റാഫിഇൻ്റെ (റ) സമപ്രായക്കാരനായ സംറത്ത് (റ) നബി (സ) തങ്ങളോട് അപേക്ഷിച്ചു. ٬٬ الله വിൻ്റെ റസൂലേ (സ) !!! റാഫിഉ ് (റ) എൻ്റെ സമപ്രായക്കാരനാണ്. മാത്രമല്ല, അവനേക്കാൾ ശക്തനാണ് ഞാൻ. അവന്ന് യുദ്ധത്തിന് അനുമതി നൽകുകയാണെങ്കിൽ എനിക്കും നൽകിയാലും٫٫...*
നബി (സ) തങ്ങൾ അരുളി: അവന്ന് നിന്നേക്കാൾ കായബലമുണ്ട്...
*സംറത്ത് (റ) പറഞ്ഞു: ഇല്ല, അവനെ തോൽപ്പിക്കാൻ എനിക്ക് കഴിയും. വേണമെങ്കിൽ ഒരു മൽപിടുത്തം നടത്തി നോക്കാം. റാഫിഇനെ (റ) ഞാൻ പരാജയപ്പെടുത്തി കാണി ച്ചുതരാം...
നബി (സ) തങ്ങൾ പുഞ്ചിരിച്ചുകൊ ണ്ടരുളി: എന്നാൽ അതൊന്ന് കാണ ട്ടെ?. നിങ്ങൾ തമ്മിൽ ഒരു ബലാബല പരീക്ഷണം നടക്കട്ടെ...
ഉടനെ റാഫിഉം (റ), സംറത്തും (റ) തമ്മിൽ ഒരു മൽപിടുത്തം നടന്നു. നബി (സ) തങ്ങളും, സ്വഹാബികളും ശ്വാസമടക്കിപ്പിടിച്ച് നോക്കിനിന്നു. ഹസ്രത്ത് റാഫിഇനെ (റ) ഹസ്രത്ത് സംറത്ത് (റ) ഏതാനും നിമിഷങ്ങൾ ക്കുള്ളിൽ കീഴ്പ്പെടുത്തുകയുണ്ടായി. അങ്ങനെ റാഫിഉ ് (റ) വിനോടൊപ്പം സംറത്ത് (റ) വിന്നും യുദ്ധക്കളത്തിലേ ക്ക് പോകാൻ അനുമതി കിട്ടി. ആ പുലിക്കുട്ടികൾ ആനന്ദതുന്ദിലരായി...*
ഭാഗം : 13
============================ഉഹ്ദിൽ٠٠
============================
*നബി (സ) തങ്ങളും, സ്വഹാബികളും ഉഹ്ദ് മലയുടെ താഴ്വരയിലെത്തി. ശവ്വാൽ മാസം ആറാം തീയ്യതി വെള്ളിയാഴ്ച സന്ധ്യാസമയത്താ ണെത്തിയത്. അന്നുരാത്രി നബിതി രുമേനി (സ) തങ്ങൾ ഒരു സ്വപ്നം കണ്ടു. ആകാശത്ത് നിന്നും മാലാഖമാർ ഇറങ്ങി വരുന്നു. الله വിൻ്റെ സിംഹമെന്ന അപരനാമത്തിൽ അറിയപ്പെടുന്ന ദേഹവും, പ്രസിദ്ധ പടവീരനും, നബി തിരുമേനി (സ ) തങ്ങളുടെ പ്രിയ പിതൃവ്യനുമായ ഹസ്രത്ത് ഹംസ (റ) വിനെ അവർ കുളിപ്പിക്കുന്നു. ഈ സ്വപ്നം കണ്ടുകൊണ്ട് നബി (സ) തങ്ങൾ ങ്ങെട്ടിയുണർന്നു. ഇതിൻ്റെ സാരം നബി (സ) തങ്ങൾക്ക് മനസ്സിലായി. പക്ഷേ,, الله വിൻ്റെ വിധി തടഞ്ഞുനിർത്താൻ ആർക്കും സാധ്യമല്ലെന്ന് നല്ല ബോദ്ധ്യമുള്ള പ്രവാചകൻ്റെ ദൃഢനിശ്ചയത്തിന്നും, സ്ഥൈര്യത്തിന്നും യാതൊരിളക്കവും തട്ടിയില്ല. വിധി എന്തോ, അത് നടക്കട്ടെ എന്ന് വിചാരിച്ചുകൊണ്ട് നബി (സ) തങ്ങൾ ഉറച്ച് നിന്നു. പ്രഭാതം പൊട്ടിവിടർന്നു. നബി (സ) തങ്ങളും, സ്വഹാബികളും ഉഹ്ദിലെത്തിയ വിവരം അറിഞ്ഞ ഉടനെ ഖുറൈശികൾ ദുൽഹുലൈഫയിൽ നിന്നും ഉഹ്ദിലെത്തി...
============================
നബി (സ) തങ്ങളുടെ ഒരു നിർദേശം..
============================
*രണ്ട് വിഭാഗവും മുഖത്തോടുമുഖം അണിനിരന്നപ്പോൾ നബി (സ) തങ്ങൾ തൻ്റെ സ്വഹാബികൾക്ക് ചില പ്രത്യേക നിർദേശങ്ങൾ നൽകി. സത്യവും അസത്യവും തമ്മിൽ, ധർമ്മവും അധർമ്മവും തമ്മിൽ, വെളിച്ചവും ഇരുട്ടും തമ്മിൽ ഏറ്റുമുട്ടാൻ പോവുകയാണ്. സത്യത്തെ കടപുഴക്കി എറിയാൻ അസത്യത്തിൻ്റെ കാവൽ ഭടൻമാർ എല്ലാ സജ്ജീകരണങ്ങളോടുംകൂടി അണിനിരക്കുകയാണ്. ഇരുട്ടിൽ ഒരു കൈത്തിരി കത്തിച്ചുകാണിക്കാൻ വെളിച്ചത്തിൻ്റെ ആത്മാക്കളും ഒരുങ്ങുന്നു. ഇരുവിഭാഗവും അക്ഷമരായി. ഖുറൈശി സൈന്യത്തിൻ്റെ വലതുവിംഗിൻ്റെ നേതാവ് ഖാലിദുബ്നുൽ വലീദും, ഇടതുവിംഗിൻ്റെ തലവൻ അബൂജഹലിൻ്റെ പുത്രൻ ഇക് മത്തുമായിരുന്നു. ഇക്രിമത്ത് തൻ്റെ പിതാവായ അബൂജഹലിൻ്റെ രക്തത്തിന് പ്രതികാരം ചെയ്യാൻ ഉഗ്രപ്രതിജ്ഞയെടുത്തിരിക്കുകയാണ് ഉഹ്ദിൽ...*
നബി (സ) തങ്ങൾ തൻ്റെ സൈന്യത്തി ൻ്റെ ഇടതുവിംഗിൻ്റെ നേതൃത്വം പ്രസി ദ്ധ പടവീരനും, الله വിൻ്റെ സിംഹമെന്ന അപരഭിധാനത്തിൽ അറിയപ്പെടുന്ന മഹാനും, നബി (സ) തങ്ങളുടെ പിത്യവ്യനുമായ ഹസ്രത്ത് ഹംസ (റ) വിന്ന് നൽകി. വലതുവിംഗിൻ്റേത് ഹസ്രത്ത് സുബൈറുബ്നു അവ്വാം (റ) വിന്നാണ് നൽകിയത്...*
*യുദ്ധതന്ത്രത്തിൽ അതിസമർത്ഥനായ നബി (സ ) തങ്ങൾ ഇവിടെ മറ്റൊരു തന്ത്രം പ്രയോഗിച്ചിരുന്നു. ഉഹ്ദ് മലയെ പിന്നിലാക്കിക്കൊണ്ടാണ് സൈന്യ ത്തെ അണിനിരത്തിയത്. പിന്നിൽ നിന്നും ആക്രമണം ഉണ്ടാകാത്തി രിക്കാൻ വേണ്ടിയാണിങ്ങനെ ചെയ്തത്. മല കയറി വന്ന് പിന്നിൽ നിന്നും ആക്രമണം ഉണ്ടാകാതിരി ക്കാൻ മലയുടെ മർമ്മ സ്ഥാനത്ത് ഹസ്രത്ത് അബ്ദുല്ലാഹിബ്നു ജുബൈർ (റ) വിൻ്റെ നേതൃത്വത്തിൽ അൻപത് വില്ലാളിവീരൻമാരെ അണിനിരത്തി. ശത്രു മല കയറി വന്നാൽ അവർക്ക് നേരെ ശരമാരി വർഷിക്കാൻ വേണ്ടിയാണിത്. അവർക്ക് നബി (സ) തങ്ങൾ പ്രത്യേക നിർദ്ദേശങ്ങൾ നൽകി...*
*പ്രിയ സ്വഹാബികളേ,, അതിപ്രധാനവും, ഗൗരവാവഹവുമായ ഒരു മർമ്മസ്ഥലമാണിത്. ഇവിടെ നിങ്ങളെപ്പോഴും ജാഗരൂകരായി നിൽക്കണം. എന്ത് പ്രകോപനമുണ്ടായാലും ഈ സ്ഥലം നിങ്ങൾ വിട്ടുപോകരുത്. നിങ്ങൾ ഇവിടെ നിന്ന് സ്ഥലം വിട്ടാൽ ശത്രുക്കൾ മലമുകളിലൂടെ വന്ന് നമ്മെ പിന്നിൽ നിന്ന് പെട്ടെന്നാക്രമിച്ചാൽ പിന്നെ നമുക്ക് യാതൊരു രക്ഷയുമുണ്ടാവുകയില്ല. എൻ്റെ അനുമതി കിട്ടിയാൽ മാത്രമേ ഇവിടം വിട്ട് പോകാൻ പാടുള്ളൂ... നിങ്ങൾ മറ്റൊരു കാര്യം കൂടി ചെയ്യണം. യുദ്ധാഗ്നി ആളിക്കത്താൻ തുടങ്ങിയാൽ നിങ്ങൾ ഇവിടെ നിന്ന് ശത്രുനിരയിലേക്ക് നിരന്തരം ശരമാരി ചൊരിഞ്ഞുകൊണ്ടിരിക്കണം. ഞങ്ങൾ പടക്കളത്തിൽ തോൽക്കട്ടെ, ജയിക്കട്ടെ, നിങ്ങളതൊന്നും നോക്കാതെ നിങ്ങളുടെ ജോലി ചെയ്തുകൊണ്ടിരിക്കണം. ഞങ്ങളെ ശത്രുക്കൾ തുണ്ടംതുണ്ടമാക്കിയാലും, കാക്കയും, കഴുകനും ഞങ്ങളുടെ അവയവങ്ങൾ കൊത്തിയെടുത്ത് ആകാശത്തേക്ക് ഉയരുന്നത് കണ്ടാലും എൻ്റെ അനുമതികൂടാതെ നിങ്ങൾ ഈ സ്ഥലംവിട്ടുപോകരുത്. പോയാൽ അത് അപകടം വരുത്തിവെക്കുമെന്നോർക്കുക. നിങ്ങൾ ഈ സ്ഥലത്ത് നിന്നിറങ്ങിയാൽ ഖുറൈശികൾ മല കൈവശപ്പെടുത്തുകയും, മലമുകളിൽ നിന്ന് നമുക്കുനേരെ ശരമാരി ചൊരിയുകയും ചെയ്യും. പിന്നിൽ നിന്നുണ്ടാകുന്ന ആക്രമണം തടുക്കാൻ സാധിക്കാതെ വരും...*
*നബി (സ) തങ്ങളുടെ നിർദ്ദേശം കേട്ട് അവർ സമ്മതം മൂളി. ഞങ്ങളൊരിക്കലും തിരുമേനിയുടെ (സ) അനുമതികൂടാതെ ഇവിടം വിടുകയില്ലെന്ന് പറഞ്ഞു: അപ്പോഴേക്കും പടഹധ്വനികൾ മുഴങ്ങാൻ തുടങ്ങി. രണ്ടുചേരിയും എറ്റുമുട്ടാൻ പോവുകയാണ്...*
ഭാഗം : 14
============================ഏറ്റുമുട്ടൽ
============================
*രണ്ടു വിഭാഗവും മുഖത്തോടുമുഖം അണിനിരന്ന് കൊണ്ട് പടഭേരി മുഴക്കുകയാണ്. യോദ്ധാക്കളുടെ രക്തം തിളച്ച് പൊങ്ങി. സിരകൾ ഇരമ്പി. രക്തപ്പുഴ ഒഴുകാൻ ഇനി അധികസമയം കഴിയേണ്ടിവരില്ല. ഈ ഘട്ടത്തിൽ നബി (സ) തങ്ങൾ ഒരു ഖഡ്ഗം തൃക്കൈയ്യിൽ ഉയർത്തിപ്പി ടിച്ചുകൊണ്ട് ചോദിച്ചു: ഈ വാൾ ഏറ്റുവാങ്ങാൻ തയ്യാറുള്ളവർ ആരാണ്?. ഉടനെ സ്വഹാബികൾ ഒരേ ശബ്ദത്തിൽ പ്രതിവചിച്ചു.; ഞാൻ, ഞാൻ... അപ്പോൾ നബി (സ) തങ്ങൾ പുഞ്ചിരി തൂകിക്കൊണ്ടരുളി; ഞാനിത് അബൂദുജാന (റ) യ്ക്കാണ് നൽകാൻ ഉദ്ദേശിക്കുന്നത്.. ഇതുകേട്ട് സ്വഹാബികൾ അത്ഭുതപ്പെട്ടു. ഈ അസുലഭഭാഗ്യം നേടിയ ഹസ്രത്ത് അബൂദുജാന (റ) വിനെ അവർ സൂക്ഷിച്ച് നോക്കി. നബി (സ) തങ്ങൾ അബൂദുജാന (റ) വിനെ വിളിച്ചു. അല്ലയോ അബൂദുജാനാ, (റ). ഇതാ ഈ ഖഡ്ഗം വാങ്ങിക്കൊൾക. الله താങ്കളെ അനുഗ്രഹിക്കട്ടെ...*
*ഹസ്രത്ത് അബൂദുജാന (റ) ആനന്ദ തുന്ദിലനായി അഭിമാനത്തോടെ മുന്നോട്ട് വന്ന് വാൾ തൃക്കൈയ്യിൽ നിന്ന് വാങ്ങി. ഈ അപൂർവ്വ ബഹുമതി ലഭിച്ചപ്പോൾ അൽപം അഹങ്കാരത്തോടുകൂടിത്തന്നെ മഹാനവർകൾ പടക്കളത്തിലിറങ്ങി ഒരഭ്യാസപ്രകടനം നടത്തി. ഇതുകണ്ട് സന്തുഷ്ടരായ നബി (സ) തങ്ങൾ പുഞ്ചിരിച്ചുകൊണ്ടരുളി: ''പടക്കളത്തി ലല്ലെങ്കിൽ അബൂദുജാനയുടെ (റ) ഈ അഹങ്കാരം ഒരു മഹാ പാപമാ കുമായിരുന്നു. ഇവിടെ ശത്രുക്കളെ ഭയപ്പെടുത്താൻ ഇതാവശ്യമാണു താനും "...
*പടക്കളം സജീവമായി. ആദ്യം ഖുറൈശികളുടെ പക്ഷത്തുനിന്ന് യുദ്ധക്കളത്തിലിറങ്ങിയത് അബൂഅംറു റാഹിബ് എന്ന മദീനക്കാരനാണ്. ഇയാൾ മദീനയിൽ നിന്ന് ഒളിച്ചോടി മക്കയിൽ ചെന്നുകൂടിയ ആളാണ്. നബി തിരുമേനി (സ) തങ്ങളെ നോക്കി ആ ദുഷ്ടൻ ആക്രോശിച്ചു. "മുഹമ്മദേ, (സ)... നിൻ്റെ തല കൊയ്യാൻ വന്നതാണ് ഞാൻ. അത് സാധിച്ചല്ലാതെ മടക്കമില്ല. നീ മദീന കൈയ്യടക്കിവെച്ചു. മക്കായിലെ സാർത്ഥവാർത്തക സംഘത്തിന്ന് വഴി തടഞ്ഞു. ബദറിൽ വെച്ച് ഖുറൈശി നേതാക്കളെ കൂട്ടക്കൊല ചെയ്തു. ഇതിനെല്ലാം പകരം വീട്ടാതെ ഞങ്ങൾ മടങ്ങുകയില്ല"...*
*തുടർന്ന് ആ ദുഷ്ടൻ തരംതാണ ഭാഷയിൽ നബി (സ) തങ്ങളെ ശകാരിക്കാനും, പുഛിക്കാനും തുടങ്ങി. ഈ ഘട്ടത്തിൽ മുസ്ലിം ചേരിയിൽ നിന്ന് ഒരു കല്ല് അയാൾക്ക് നേരെ ചീറിപ്പാഞ്ഞുവന്നു. അതേറ്റ് തലയിൽ നിന്ന് രക്തം ഒഴുകാൻ തുടങ്ങിയപ്പോൾ അയാൾ ഭയന്നോടി അണിയിൽ ചെന്നുനിന്നു. ഒഴുകുന്ന രക്തം തുടച്ചുകൊണ്ടയാൾ ശകാരം തുടർന്നു...*
*പിന്നെ ഖുറൈശികളിൽ നിന്ന് പടക്കളത്തിലിറങ്ങിയത് ഉഖുബ എന്ന വീരനാണ്. അയാൾ നബി (സ) തങ്ങളെ പുലഭ്യം പറയാൻ തുടങ്ങി: " എടാ മുഹമ്മദേ (സ), നീ നമ്മുടെ കുടുംബം ഛിദ്രിപ്പിച്ചു. കാരണവൻമാ രുടെ വിശ്വാസങ്ങൾ ഖണ്ഡിച്ചു. സിറിയായിലേക്ക് ഞങ്ങൾ കച്ചവട ത്തിന്ന് പോകുന്നത് തടഞ്ഞു.ബദറി ൽ വെച്ച് ഞങ്ങളെ കൂട്ടക്കൊല നടത്തി. ഇതിനൊക്കെ ഞങ്ങളിന്ന് പ്രതികാരം ചോദിക്കുക തന്നെ ചെയ്യും...*
ഭാഗം : 15
*ഞങ്ങൾക്കാവശ്യം നിന്നേയും, മക്കയിൽ നിന്നും നിൻ്റെ കൂടെ ഒളിച്ചോടിയവരേയുമാണ്. മദീനക്കാരെ ഞങ്ങൾക്കാവശ്യമില്ല. അല്ലയോ മദീനക്കാരേ,, ഞങ്ങളുടെ നാട്ടുകാരെ ഞങ്ങൾക്ക് വിട്ട് തരികയാണെങ്കിൽ നിങ്ങൾക്ക് സുരക്ഷിതരായി തിരിച്ച് പോകാം.. വെറുതെ നിങ്ങളും ഈ കെണിയിൽ കുടുങ്ങേണ്ടതില്ല. നിങ്ങളോട് ഞങ്ങൾക്ക് യാതൊരുവിധ ശത്രുതയുമില്ല. അതുകൊണ്ട് ഞങ്ങളുടെ നാട്ടുകാരെ ഞങ്ങൾക്ക് വിട്ടുതന്ന് തിരിച്ച് പോവുക. അതാണ് നിങ്ങൾക്കുത്തമം. അല്ലാത്തപക്ഷം പിന്നെ നിങ്ങൾ ദുഃഖിക്കേണ്ടി വരും...*
*ഉഖുബയുടെ ഈ ആക്രോശങ്ങൾ കേട്ട് ക്ഷമയറ്റ് നിൽക്കുകയാണ് മുസ്ലിം പടയാളികൾ. ഹസ്രത്ത് സുബൈറുബ്നുൽ അവാം (റ) ഉഖുബയുടെ നേരെ ചീറിയടുത്തു കൊണ്ട് പറഞ്ഞു: "എടാ ദുഷ്ടാ,, ഞങ്ങളെ ഭിന്നിപ്പിച്ച് കീഴടക്കാമെന്ന വ്യാമോഹം മനസ്സിലിരിക്കട്ടെ. അതിവിടെ വിലപ്പോവുകയില്ല. നിങ്ങൾ ചെയ്ത കടുംകൈകൾ ഓർത്ത് നോക്കുക. സ്വന്തം വീട്ടിൽ നിന്നും, നാട്ടിൽ നിന്നും, സത്യവിശ്വാസികളെ ആട്ടിയോടിച്ച് അവരുടെ ധനമെല്ലാം കൈയ്യടക്കിവെച്ചിരിക്കുന്ന ദുഷ്ടൻമാരെ, നിങ്ങളുടെ അക്രമത്തിന് അറുതി വരുത്തുന്ന ദിവസമാണിന്ന്. ഞങ്ങളുടെ വാളുകൾക്ക് നിങ്ങളുടെ കുടൽമാലകൊണ്ട് ഉറയിടുന്ന നാളാണിന്ന് "...
*ഇങ്ങനെ പരസ്പര വെല്ലുവിളികൾ നടത്തുന്നതിന്നിടയിൽ ഉഖ്ബയും, സുബൈറുബ്നുൽ അവാമും (റ) ഏറ്റുമുട്ടി. ഖഡ്ഗങ്ങൾ മിന്നൽപ്പിണ രുകൾ ഉതിർത്തു. രണ്ട് സിംഹങ്ങൾ അത്യുഗ്രമായ പയറ്റുകൾ നടത്തുക യാണ്. ഏതാനും നിമിഷങ്ങൾ ആ സിംഹങ്ങൾ രണ്ടും പൊരുതി നിന്നു. അവസാനം ഹസ്രത്ത് സുബൈറു ബ്നുൽ അവാം (റ) വിൻ്റെ അത്യുഗ്ര മായ ഒരു വെട്ട് തടുക്കാൻ ഉഖുബക്ക് സാധിച്ചില്ല. അതയാളുടെ കഴുത്തിനെ ഉടലിൽ നിന്നും വേർപ്പെടുത്തി. രക്തം ചുറ്റും ചീറ്റിക്കൊണ്ട് ആ ഖുറൈശീ നേതാവ് പടക്കളത്തിൽ വീണ് പിടഞ്ഞു. ഇതുകണ്ട് മുസ്ലിംകൾ തക്ബീർ മുഴക്കി. ഖുറൈശികളാകട്ടെ, ഞെട്ടി !!.*
*ഒന്നാമത്തെ ഈ പ്രഹരം കനത്തതായിരുന്നു. അവരുടെ രക്തം തിളച്ച് പൊങ്ങി. ഖുറൈശികളുടെ പതാകയേന്തി നിന്നിരുന്ന തൽഹത്തുബിൻ അബൂതൽഹ ഉടനെ പടക്കളത്തിലേക്ക് ചാടി. അയാൾ നബി (സ) തങ്ങളേയും, സ്വഹാബികളേയും കഠിനമായി പരിഹസിക്കാനും, പുച്ഛിക്കാനും തുടങ്ങി. അയാൾ പറയുകയാണ്. " എടോ മുഹമ്മദേ,, (സ). നീയും, നിൻ്റെ അനുയായികളും യുദ്ധത്തിൽ മരിച്ചാൽ സ്വർഗ്ഗത്തിലെത്തുമെന്നും, ഞങ്ങൾ മരിച്ചാൽ നരകത്തിൽ ചെന്ന് വീഴുമെന്നുമാണല്ലോ നിൻ്റെ അനുയായികളെ നീ പറഞ്ഞ് വിശ്വസിപ്പിച്ചിരിക്കുന്നത്. എങ്കിൽ ഞാനിതാ നരകത്തിൽ വീഴാൻ ഒരുങ്ങി വന്നിരിക്കുന്നു...
*എന്നെ നരകത്തിലയക്കാൻ ധൈര്യമുള്ളവർ ആരുണ്ടിവിടെ??. ഉഖുബയുടെ രക്തത്തിന് പ്രതികാരം ചെയ്തേ ഞാൻ അടങ്ങുകയുള്ളൂ.. ആണുങ്ങളുണ്ടെങ്കിൽ വരിക. ആരുവന്നാലും എൻ്റെ ഈ വാൾ അയാളുടെ തല ഉടലിൽ നിന്ന് വേർപ്പെടുത്തുക തന്നെ ചെയ്യും"...
ഭാഗം: 16
*ഇയാളുടെ വെല്ലുവിളി സ്വീകരിച്ച് കൊണ്ട് പടക്കിറങ്ങിയത് ഹസ്രത്ത് അലിയ്യിബ്നു അബൂത്വാലിബാണ്,(റ). ഉടനെ ത്വൽഹത്ത് അലി (റ) വിനെ വെട്ടി. അലി (റ) തടുത്തു. അതോടെ അവർ തമ്മിൽ അത്യുഗ്രമായ പോരുതുടങ്ങി. ആകാശവും, ഭൂമിയും പ്രകമ്പനം കൊള്ളുകയായിരുന്നു. ഘോരഘോരമായ പോരാട്ടം. അവസാനം അലി (റ) വിൻ്റെ ഒരു വെട്ട് ത്വൽഹത്തിന്ന് ഏറ്റു. അയാൾ പടക്കളത്തിൽ പന മറിഞ്ഞുവീഴുന്നതുപോലെ വീണു. അലി (റ) അയാളെ വധിക്കാൻ ശ്രമിക്കുകയായിരുന്നു. പക്ഷേ,, അയാളെ വസ്ത്രം അഴിഞ്ഞ് പൂർണ്ണ നഗ്നനായതിനാൽ അലി (റ) പിന്തിരിയുകയാണ് ചെയ്തത്...*
*നഗ്നനായ ആ മനുഷ്യൻ വിലപിക്കു ന്നുമുണ്ടായിരുന്നു. അതുകേട്ട് അലി (റ) അയാളെ വധിക്കാതെ മടങ്ങു മ്പോൾ നബി (റ) തങ്ങൾ ആജ്ഞാ പിച്ചു: അയാളെ വധിക്കുക. ഉടനെ അലിയ്യിബ്നു അബൂത്വാലിബിൻ്റെ (റ) ഖഡ്ഗം ഉയരുകയും താഴുകയും ചെയ്തു. അതോടെ ആ ദുഷ്ടൻ്റെ തല ഉടലിൽ നിന്ന് തെറിച്ചു. രക്തം ചുറ്റും ചീറ്റി. "الله اكبر " സ്വഹാബികൾ തക്ബീർ മുഴക്കി. ഖുറൈശികൾ വിഷണ്ണരായി. ത്വൽഹത്തും അന്ത്യശ്വാസം വലിച്ചു...*
*ഖുറൈശികളുടെ കൊടി നിലത്ത് വീണ് ചോരയിൽ കുതിർന്നു. അത് ഉയർത്തിപ്പിടിച്ചുകൊണ്ട് ത്വൽഹത്തിൻ്റെ സഹോദരൻ ഉസ്മാൻ രംഗത്ത് വന്നു. അയാൾ നബി (സ) തങ്ങളേയും, സ്വഹാബികളേയും പരിഹസിക്കാനും, പുച്ഛിക്കാനും തുടങ്ങി. " എൻ്റെ ഏക സഹോദരൻ്റെ രക്തത്തിന്ന് പകരം ചോദിച്ചല്ലാതെ ഇനി ജീവിതമില്ല. ചുണയുണ്ടെങ്കിൽ വരിക. തല ഞാൻ ഉടലിൽ നിന്ന് വേർപ്പെടുത്തും "...*
*ഈ വെല്ലുവിളിയെ സ്വീകരിച്ച് കൊ ണ്ട് ഹസ്രത്ത് ഹംസ (റ) അയാൾക്ക് നേരെ ചീറിയടുത്തു. ഹംസ (റ) അരുളി: "എടാ ഉസ്മാനെ?.. നിൻ്റെ ആഗ്രഹം മനസ്സിലിരിക്കട്ടെ. സഹോദരൻ്റെ രക്തത്തിന്ന് പ്രതികാരം ചെയ്യാൻ നീ വളർന്നിട്ടില്ല. ജീവൻ വേണമെങ്കിൽ അണിയിലേക്ക് കയറിപ്പോവുക. അല്ലാത്തപക്ഷം നിൻ്റെ സഹോദരൻ പോയ ദിക്കിലേക്ക് നിന്നെയും ഞാൻ അയക്കും...
*ഉസ്മാൻ പിൻമാറിയില്ല. അയാൾ മുന്നോട്ട് നീങ്ങി. ഹംസ (റ) വിനെ വെട്ടി. ഹംസ (റ) തടുത്തു. ഘോരയു ദ്ധം. പടക്കളം വിറക്കുമാറ് ഹംസ (റ) വും, ഉസ്മാനും തമ്മിൽ ബലാബല പരീക്ഷ നടക്കുകയാണ്. കാണികൾ ശ്വാസമടക്കിപ്പിടിച്ച് കൊണ്ട് നിർന്നി മേഷരായി നോക്കി നിൽക്കുന്നു. ഉസ്മാൻ പിന്നോട്ട് മാറി. അപ്പോൾ ഹംസ (റ) പറഞ്ഞു: "എടാ സൂതിക ർമ്മിണിയുടെ മകനേ, ഹംസയുടെ (റ) ശക്തി നിനക്ക് മനസ്സിലായോ?. എന്തേ പിന്നോട്ട് മാറിയത്?.. ഇനി ഒരടി മുന്നോട്ട് വെച്ചാൽ നിൻ്റെ തല കാണുകയില്ല"...*
*ഉസ്മാൻ പിന്നേയും മുന്നോട്ട് വന്ന് വെല്ലുവിളിച്ചു. "എൻ്റെ സഹോദരൻ്റെ രക്തത്തിന്ന് ഞാൻ പകരം വീട്ടുക തന്നെ ചെയ്യും"...*
ഭാഗം: 17
അയാൾ വീണ്ടും ഹംസ (റ) വിനെ വെട്ടി. ഹംസ (റ) തടുത്തു. വീണ്ടും യുദ്ധം. അതും അധികനേരം നീണ്ടു നിന്നില്ല. ഉസ്മാൻ ഹംസ (റ) വിൻ്റെ വെട്ടേറ്റ് നിലംപതിച്ചു. ചുറ്റും രക്തമൊ ഴുകി. ٬٬ الله اكبر٫٫ സ്വഹാബികൾ തക്ബീർ മുഴക്കി...
*ഖുറൈശികളുടെ പതാക വീണ്ടും ചോരക്കളത്തിൽ വീണുകിടന്നു. ഉടനെ ഉസ്മാൻ്റെ സഹോദരൻ കൊടിയെടുത്ത് ഉയർത്തിപ്പിടിച്ച് മുന്നോട്ട് വന്നു. എൻ്റെ സഹോദരന്മാരുടെ ഓരോ തുള്ളി ചോരയ്ക്കും ഞാൻ പ്രതികാരം ചോദിക്കുമെന്നയാൾ വീമ്പിളക്കിക്കൊണ്ടിരിക്കെ മലമുകളിൽ നിന്ന് ചീറിപ്പാഞ്ഞുവന്ന ഒരമ്പേറ്റ് അയാളും നിലംപതിച്ചു. ഇതോടെ അബ്ദുദ്ദാർ വംശത്തിൻ്റെ ചോരയ്ക്ക് ചൂടുപിടിച്ചു. പ്രതികാരാഗ്നി ആളിക്കത്തി. പതാകവാഹകരായ അവരുടെ സഹോദരങ്ങളെല്ലാം ഒന്നിന് പിറകെ ഒന്നായി പടക്കളത്തിൽ ശിരസ്സറ്റ് വീഴുന്നത് കണ്ട് പ്രതികാരാഗ്നി ആളിക്കത്തി...*
*പ്രാചീനകാലം മുതൽക്കുതന്നെ ഖുറൈശികളുടെ കൊടിപിടിക്കാൻ അവകാശമുള്ളവരാണ് അബ്ദുദ്ദാർ വംശക്കാർ. പകരം വീട്ടാൻ വേണ്ടി ആ വംശക്കാരായ ഓരോരുത്തരും കൊടിയെടുത്ത് ഇറങ്ങാൻ തുടങ്ങി. എല്ലാവരും സ്വഹാബികളുടെ വാളിന്നും, അമ്പിന്നും ഇരയാവുകയാണുണ്ടായത്. അബ്ദുദ്ദാർ വംശക്കാരുടെ ഉള്ള് തീക്കളമായി മാറി...
*ഹാരിസ് എന്ന പടവീരൻ കൊടി ഉയർത്തിപ്പിടിച്ച് കൊണ്ട് മുന്നോട്ട് വന്നു. അയാൾ പ്രഖ്യാപിച്ചു; ٬٬ഒന്നുകിൽ ഞങ്ങൾ ഒന്നടങ്കം മരിച്ച് വീഴണം. അല്ലെങ്കിൽ പ്രതികാരം ചെയ്യണം. അല്ലാതെ ഞങ്ങൾക്ക് വിശ്രമമില്ല. എന്നോട്ട് പടവെട്ടാൻ ചുണയുള്ളവരുണ്ടെങ്കിൽ വരട്ടെ. ഞാൻ യമപുരിക്കയച്ചുതരാം٫٫. തുടർന്ന് നബി (സ) തങ്ങളെ അയാൾ ശകാരിക്കാനും, പരിഹസിക്കാനും തുടങ്ങി...
*ആസിം (റ) ഹാരിസിന്നുനേരെ ചീറിയടുത്തു. ഹാരിസ് ആസിം (റ) വിനെ വെട്ടി. ആസിം (റ) തടുത്തു. തുടർന്ന് രണ്ട് സിംഹങ്ങൾ അത്യുഗ്രമായ യുദ്ധം തുടങ്ങി. ആസിം (റ) വിൻ്റെ വെട്ടേറ്റ് ഹാരിസ് നിലംപതിച്ചു. രക്തപ്പുഴയൊഴുകി. ഹാരിസ് അന്ത്യശ്വാസം വലിക്കുമ്പോൾ അയാളുടെ മാതാവ് മാറത്തടിച്ച് വിലപിച്ചുകൊണ്ട് പറഞ്ഞു: "മകനേ,, നിന്നെ വെട്ടി വീഴ്ത്തിയ ആസിമിനെ (റ) കൊല ചെയ്യാതെ എനിക്കിനി ഊണും, ഉറക്കവുമില്ല. അവൻ്റെ രക്തം കൊണ്ട് ഞാനെൻ്റെ മുടിക്ക് ചായം കൊടുക്കും. അവൻ്റെ തലയോട്ടിയിൽ കള്ള് പകർന്ന് കുടിച്ചേ ഞാൻ അടങ്ങുകയുള്ളൂ"...*
ഭാഗം : 18
ഹാരിസ് അന്ത്യശ്വാസം വലിച്ചപ്പോൾ മാതാവ് പ്രഖ്യാപിച്ചു; ،،ഹാരിസിൻ്റെ ഘാതകനായ ആസിമിൻ്റെ (റ) തല യെടുത്ത് എൻ്റെ കയ്യിൽ തരുന്നവർ ക്ക് നൂറൊട്ടകം ഞാൻ സമ്മാനം നൽകും٫٫...
*അവളുടെ ഉള്ളിൽ പ്രതികാരാഗ്നി ആളിക്കത്തുകയായിരുന്നു. ഇങ്ങനെ അബ്ദുദ്ദാർ വംശത്തിലെ പുരുഷൻമാർ ഒന്നിനുപിറകെ മറ്റൊന്നായി പടക്കളത്തിൽ തലയറ്റുവീണു. അവസാനം കൊടി പടക്കളത്തിൽ വീണുകിടന്നു. അബ്ദുദ്ദാർ വംശക്കാരിയായ ഒരു വനിത കൊടിയുയർത്തിപ്പിടിച്ച് മുന്നോട്ട് വന്നു. അംറത്ത് എന്നാണവളുടെ പേർ. അവൾ നബി (സ) തങ്ങളെ പുച്ഛിക്കാൻ തുടങ്ങി. അവൾ പറഞ്ഞു: ٬٬ഞങ്ങളുടെ പുരുഷൻമാരെയെല്ലാം വധിച്ചവരോട് പ്രതികാരം ചോദിക്കാൻ സ്ത്രീകളായ ഞങ്ങൾ മതി. ചുണയുള്ളവർ എന്നോടേറ്റുമുട്ടാൻ ഇറങ്ങിവരട്ടെ. എൻ്റെ ഖഡ്ഗം നിങ്ങളുടെ രക്തത്തിനായി ദാഹിക്കുകയാണ്٫٫...*
*ഈ ഘട്ടത്തിൽ അവളെ വധിക്കാൻ സ്വഹാബികൾ ശ്രമിച്ചപ്പോൾ നബി (സ) തങ്ങൾ അരുളി: "അരുത്. സ്ത്രീകളുടെ രക്തത്താൽ നമ്മുടെ വാൾ മലിനമാകരുത്. അവളെ വെറുതെ വിടുക "...*
*അവൾ വല്ലാതെ അസഭ്യ വാക്കുകളും, ശകാരങ്ങളും നബി (സ) തങ്ങൾക്ക് നേരെ കോരിച്ചൊരിഞ്ഞു. പക്ഷേ, അവളെ വധിക്കാൻ നബി (സ) തങ്ങൾ ആരേയും അനുവദിച്ചുമില്ല. തങ്ങളുടെ ധ്വജവാഹകരെല്ലാം ഒന്നിനുപിറകെ ഒന്നായി മരിച്ചുവീണപ്പോൾ ഖുറൈശികൾ പരിഭ്രാന്തരായി. ഈ സുവർണ്ണാവസരം പാഴാക്കാതെ മുസ്ലിം സൈന്യത്തിൻ്റെ ഇടതും, വലതും അണികൾ ഖുറൈശി അണികളെ ഭേദിച്ച് മുന്നേറാൻ തുടങ്ങി...*
*യുദ്ധത്തിൽ ഓരോ കക്ഷിക്കും ഒരു അടയാള പദം ഉണ്ടായിരിക്കും. ശത്രുക്കളേയും, മിത്രങ്ങളേയും തിരിച്ചറിയാൻ വേണ്ടി ഉപയോഗിക്കുന്നതാണത്. മുസ്ലിംകളുടെ അടയാള പദം ٬٬അമിത്ത്٫٫ (മരിക്കുക) എന്നായിരുന്നു. ഖുറൈശികളുടേത് ،،യാലൽ ഉസ്സ, യാലൽ ഹുബുൽ٫٫ എന്നും...*
*ഹസ്രത്ത് ഹംസ (റ) വും, ഹസ്രത്ത് സുബൈറുബ്നുൽ അവാം (റ) വും, തങ്ങളുടെ അണികളെ മുന്നോട്ട് നയിച്ചുകൊണ്ടിരുന്നു. "അമിത്ത് " എന്ന അടയാളവാക്യം ഉദ്ധരിച്ചുകൊണ്ട് മുസ്ലിംകൾ ഖുറൈശികളെ അരിഞ്ഞ് വീഴ്ത്തുകയായിരുന്നു. യാലൽ ഉസ്സ, യാലൽ ഹുബുൽ (ഉസ്സ എന്ന ദൈവമേ, ഹുബുൽ എന്ന ദൈവമേ) എന്നാർത്ത് വിളിച്ചുകൊണ്ട് ഖുറൈശികൾ പ്രതിരോധിച്ച് നിന്നു. ഈ ഘട്ടത്തിൽ ഉഹ്ദ് മലമുകളിൽ നിന്നും ഹസ്രത്ത് അബ്ദുല്ലാഹിബ്നു ജുബൈർ (റ) വും കൂട്ടുകാരും ശത്രുക്കൾക്ക് നേരെ ശരമാരി വർഷിച്ചുകൊണ്ടിരുന്നു. അതിനാൽ വലതുവിംഗിലുള്ള ശത്രുസൈന്യത്തിന്ന് നിലനിൽപ്പില്ലാതെ വന്നു. അവരുടെ കണ്ണും, കാതും, മൂക്കുമെല്ലാം അമ്പുകൾ കൊണ്ട് തുളഞ്ഞ് രക്തം ചീറ്റി...*
*ഖുറൈശി വലതുവിംഗ് തകരുന്നത് കണ്ട് ഖാലിദുബ്നുൽ വലീദ് തൻ്റെ അണി ഉറപ്പിച്ചു നിർത്താൻ അശ്രാന്തയത്നം ചെയ്യുകയായിരുന്നു. പക്ഷേ,, മലമുകളിൽ നിന്ന് ചീറിവരുന്ന അസ്ത്രമഴയെ തടുക്കാൻ സാധിക്കാതെ, കൂർത്തുമൂത്ത ശരങ്ങൾ തൻ്റെ കൂട്ടുകാരുടെ കണ്ണും, മൂക്കും, തകർക്കുന്നത് നിസ്സഹായനായി നോക്കിനിൽക്കാനേ അയാൾക്ക് കഴിഞ്ഞുള്ളൂ. അത് തടുക്കാൻ ഒരു മാർഗ്ഗവും കണ്ടില്ല. എങ്ങനെയെങ്കിലും മലമുകളിലുള്ള മുസ്ലിം സേനയെ താഴെയിറക്കാൻ എന്തുമാർഗ്ഗം എന്ന ചിന്തയായി ഖാലിദിന്ന്. മരണം വിതച്ച് കൊണ്ടിരിക്കുകയാണവർ. പുറമെ മുസ്ലിം സൈന്യത്തിൻ്റെ ഇടതും, വലതും, വിംഗുകളുടെ മുന്നേറ്റവും. തന്മൂലം ഖുറൈശികളുടെ വലതുവിംഗ് തീരെ പിച്ചിച്ചീന്തപ്പെട്ടു...
*മലമുകളിൽ മർമ്മസ്ഥാനത്ത് നിൽക്കുന്ന സ്വഹാബികളെ നശിപ്പിച്ചല്ലാതെ രക്ഷയില്ലെന്ന് ഖുറൈശികൾക്ക് ബോധ്യമായി. പക്ഷേ,, അതിന് യാതൊരു മാർഗ്ഗവും കണ്ടില്ല...*
🌀ഭാഗം: 19
============================പിതാവും പുത്രനും...
============================
രാജാക്കൻമാരെപ്പോലെ സൈന്യ ങ്ങളെ പടക്കളത്തിലേക്ക് വിട്ട് ഉരുക്ക് കോട്ടയിൽ ഒളിഞ്ഞിരുന്ന് യുദ്ധം നയിക്കുകയല്ല നബി തിരുമേനി (സ) തങ്ങൾ ചെയ്തിരുന്നത്. തിരുമേ നിയും (സ) തൻ്റെ സ്വഹാബാക്കളോ ടൊപ്പം പോരാടുകയായിരുന്നു. നബി (സ) തങ്ങളെ ഏതെങ്കിലും വിധത്തി ൽ വധിക്കാൻ ഖുറൈശികളിൽ പലരും തക്കം നോക്കുന്നുണ്ട്.ഒരു ചതിക്കുഴിയും അവർ കുഴിച്ച് വെച്ചിരുന്നു . അബു ആമിർ എന്ന നീചനാണ് ഈ ചതിക്കുഴി നിർമ്മിച്ചത്. ഇങ്ങനെ നബി (സ) തങ്ങളെ കുടുക്കാൻ നാനാവിധ പദ്ധതികളും അവർ ആസൂത്രണം ചെയ്യുന്നുണ്ടായിരുന്നു...
ഹസ്രത്ത് അബൂബക്കർ (റ), ഉമർ ഫാറൂഖ് (റ) തുടങ്ങിയ സ്വഹാബികൾ നബി (സ) തങ്ങൾക്ക് ചുറ്റും നിന്നു പൊരുതിയിരുന്നു. നബി (സ) തങ്ങൾക്ക് നേരെ ഉയരുന്ന വാളു കൾക്കവർ തിരിച്ചടി നൽകിക്കൊണ്ടി രുന്നു. നബി (സ) തങ്ങളെ വെട്ടിവീഴ് ത്താൻ മുന്നോട്ട് വരുന്നവരെ അവർ വെട്ടി വീഴ്ത്തുന്നുണ്ടായിരുന്നു. നബി (സ) തങ്ങളും ഈ യുദ്ധത്തിൽ ഖുറൈശികളെ വധിക്കുകയുണ്ടായി...
യുദ്ധം കൊടുമ്പിരികൊണ്ട ഘട്ടത്തി ൽ ഹസ്രത്ത് അബൂബക്കർ സ്വിദ്ധീഖ് (റ) നബി (സ) തങ്ങളുടെ സമീപത്ത് നിന്നുകൊണ്ട് നബി (സ) തങ്ങൾക്കെ തിരെ വരുന്ന ആക്രമണങ്ങൾ തടുക്കുകയായിരുന്നു. തദവസരം തൻ്റെ പുത്രൻ അബുൽ കഅബ (ഇദ്ധേഹം പിന്നീട് മുസ്ലിമായിട്ടുണ്ട്.) നബി (സ) തങ്ങളെ പുച്ഛിക്കുന്നതും, പരിഹസിക്കുന്നതും സ്വിദ്ധീഖ് (റ) കേട്ടു. അബൂബക്കർ സ്വിദ്ധീഖ് (റ) തങ്ങളുടെ ധർമ്മ രോഷമിളകി. അബൂബക്കർ സ്വിദ്ധീഖ് (റ) തങ്ങൾ സ്വന്തം പുത്രനെ വധിക്കാൻ ശ്രമിച്ചപ്പോൾ നബി (സ) തങ്ങൾ അരുളി: ٬٬വേണ്ട, അവനെ വെറുതെ വിട്ടേക്കൂ, ചെറുപ്പമല്ലേ?പുനർവിചിന്ത നം ചെയ്തേക്കാം٫٫...
പിന്നെ അബൂബക്കർ സ്വിദ്ധീഖ് (റ) തങ്ങൾക്ക് നിവൃത്തിയില്ലായ്കയാൽ തൻ്റെ രോഷം കടിച്ചമർത്തി. ബദർ യുദ്ധത്തിലും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്...
============================💫ഘോരയുദ്ധം
============================
നബി (സ) തങ്ങൾ സമ്മാനിച്ച വാളുമായി ഹസ്രത്ത് അബൂ ദുജാന (റ) ഖുറൈശി അണികളെ ഭേദിച്ച് മുന്നേറുകയായിരുന്നു. നബി തിരുമേനി (സ) തങ്ങൾ എനിക്ക് സമ്മാനിച്ച ഈ ഖഡ്ഗത്തെ തടുക്കാൻ ആരുണ്ട്?. എന്നലറിക്കൊണ്ട് മഹാനവർകൾ പുല്ലരിയുന്ന ലാഘവത്തോടെ ഖുറൈശികളുടെ തലകൾ അരിഞ്ഞ് വീഴ്ത്തി. ഹസ്രത്ത് അലി (റ) തൻ്റെ ഖഡ്ഗം കൊണ്ട് മായാജാലം സൃഷ്ടിച്ച് മുന്നേറി. ഹസ്രത്ത് ഹംസ (റ) കൈയ്യും, മെയ്യും മറന്ന് പടക്കളത്തിൽ പറന്ന് പൊരു തുകയാണ്. സുബൈർ (റ) തൻ്റെ ഖഡ്ഗത്താൽ മിന്നൽപ്പിണർ സൃഷ്ടിച്ച് മുന്നേറി...
ഇങ്ങനെ മുസ്ലിം പടയുടെ ഇടതുവിം ഗും, വലതുവിംഗും ഖുറൈശികളുടെ നേരെ ആഞ്ഞടിക്കുകയായിരുന്നു. പോരാത്തതിന് മലമുകളിൽ നിന്നുള്ള ശരവർഷവും. എല്ലാം കൂടിയായപ്പോ ൾ ഖുറൈശിപ്പട ചിന്നിച്ചിതറി...
ഭാഗം : 20
===========================⚔️ഘോരയുദ്ധം
===========================
അവരുടെ പടനായകനായ അബൂ സുഫ്യാൻ ( ഇദ്ധേഹം പിന്നീട് മുസ്ലിം ആയിട്ടുണ്ട്) ഇതികർത്തവ്യ താമൂഢനായിപ്പോയി. ഇത് കണ്ട് കുപിതയായ അദ്ധേഹത്തിൻ്റെ ഭാര്യ ഹിന്ദ് മുന്നോട്ട് വന്നു. തൻ്റെ ഭർത്താ വിനെ പരിഹസിക്കാൻ തുടങ്ങി. "ആണും പെണ്ണുമല്ലാത്ത മനുഷ്യാ !! പൊരുതി മരിക്കൂ... അല്ലെങ്കിൽ വിജയം കൊയ്തെടുക്കൂ... നാണമില്ലേ, ദുർബലരായ ശത്രുക്കളു ടെ മരണ പരാക്രമം കണ്ട് മിഴിച്ചുനിൽ ക്കാൻ. സൈന്യത്തെ പുനഃസംഘടിപ്പി ച്ച് ആഞ്ഞടിക്കൂ.. അതിന് സാധ്യമല്ലെ ങ്കിൽ വീരമരണം വരിക്കൂ"...
ഈ ഘട്ടത്തിൽ ഹസ്രത്ത് അബൂദുജാ ന (റ) മരണം വിതക്കുന്ന തൻ്റെ വാൾ ഹിന്ദിൻ്റെ നേരെ ഓങ്ങി. ഹിന്ദിൻ്റെ കുടൽ വിറച്ചു. അവൾ َഉറക്കെ അട്ടഹസിച്ച് കൊണ്ട് ഓടി. നബി (സ) തങ്ങൾ സമ്മാനിച്ച വാളുമായി അബൂദുജാന (റ) അവളെ പിന്തുടർന്ന് വധിക്കാൻ ശ്രമിച്ചു. നബി (സ) തങ്ങൾ ഇത് കണ്ടു. " അരുത്, അവളെ വധിക്കരുത് ", നബി (സ) തങ്ങൾ ആജ്ഞാപിച്ചു...*
അബൂദുജാന (റ) പറഞ്ഞു: "അങ്ങ് എനിക്ക് സമ്മാനിച്ച ഈ പരിശുദ്ധ ഖഡ്ഗം സ്ത്രീ രക്തത്താൽ മലിനമാക്കാൻ ഞാൻ ഉദ്ധേശിച്ചിട്ടില്ല. അവളെ ഭയപ്പെടുത്തുക മാത്രമാണെൻ്റെ ഉദ്ദേശ്യം. അല്ലാത്ത പക്ഷം അവളുടെ ഉടലും, തലയും നേരത്തേതന്നെ വേർപെട്ടേനെ "...
*ഹിന്ദിനോടദ്ധേഹം പറഞ്ഞു: "നിൻ്റെ വീരസ്യം ഞാനിപ്പോൾ കണ്ടു. ഇനിയെങ്കിലും പടക്കളത്തിൽ നിന്നും ഒഴിഞ്ഞുനിൽക്കുന്നതാണ് നല്ലത്. നിന്നെ കൊല്ലാൻ ഏത് നിമിഷത്തിലും എനിക്ക് സാധിക്കുമെന്നോർക്കുക. الله വിൻ്റെ റസൂൽ (സ) തങ്ങൾ എനിക്ക് സമ്മാനിച്ച ഈ ഖഡ്ഗം മലിനമാക്കാൻ നീ എന്നെ നിർബന്ധിതനാക്കരുത് "...
ഹിന്ദ് പടക്കളത്തിൽ നിന്നും കയറിനി ന്നു. അവളുടെ ഹൃദയത്തിൽ ഭയത്തി ൻ്റെ പാരാവാരം അലതല്ലുക യായി രുന്നു.അബൂദുജാന (റ) യുടെ വാൾ തൻ്റെ തലക്ക് മുകളിൽ ഉയർന്ന നിമിഷത്തെപ്പറ്റി ഓർത്തപ്പോൾ കാൽമുട്ടുകൾ തമ്മിൽ കൂട്ടിയിടിച്ചു. പടക്കളത്തിൽ നിന്ന് കയറിയെങ്കിലും ഖുറൈശീ സൈന്യങ്ങൾക്ക് വീര്യം പകർന്ന് കൊടുക്കുന്നതിൽ കുറവ് വരുത്തിയില്ല. കൂട്ടുകാരികളോടൊപ്പം ദഫ്ഫുമുട്ടി ഗാനമാലപിച്ചുകൊണ്ട് പടയാളികൾക്കവർ പ്രോത്സാഹനം നൽകിക്കൊണ്ടിരുന്നു...
*അവൾ പാടുകയാണ്: "അല്ലയോ അബുദ്ദാറിൻ്റെ ഓമൽ സന്തതികളേ !! നിങ്ങൾക്ക് മംഗളം. ഒരായിരം ആശംസകൾ. പടക്കളത്തെ പട്ടുമെത്തയായി പരിഗണിക്കുന്ന വീരഖുറൈശികളേ !! നിങ്ങൾക്കഭിവാദ്യം.. നിങ്ങളുടെ വാളുകൾ മുർച്ചയേറിയതും, മിന്നൽപ്പിണർ വിതക്കുന്നതുമാണ്. നിങ്ങളുടെ ഹൃദയങ്ങൾ കരുത്തുറ്റതും "...
ഭാഗം: 21
*٬٬നിങ്ങളുടെ മഹിളകളായ ഞങ്ങൾ നക്ഷത്രപുത്രിമാരാണ്. ഞങ്ങളുടെ സൗന്ദര്യത്തെ വെല്ലാൻ ലോകത്ത് വേറെ സ്ത്രീകളില്ല. പുരുഷൻമാരായ നിങ്ങളുടെ ധീരതയും അപ്രകാരംതന്നെ. മൃദുല മനോഹരമായ പട്ടുമെത്തകളും, പച്ചവില്ലീസിൻ്റെ തലയണകളും നിങ്ങൾക്കുവേണ്ടി ഞങ്ങൾ ഒരുക്കിവെച്ചിരിക്കുന്നു. അന്നനടയുള്ള മോഹിനിമാരായ ഞങ്ങളുടെ ശിരസ്സിൽ കസ്തൂരിയും, കഴുത്തിൽ മുത്തുമാലയുമുണ്ട്. കസ്തൂരിയുടെ സുഗന്ധം ലോകത്തെങ്ങും അടിച്ച് വീശുകയും, മുത്തുമാലയിലെ മുത്തുകൾ പ്രപഞ്ചത്തിലാകെ മിന്നിത്തിളങ്ങുകയും ചെയ്യുന്നു. വീരയോദ്ധാക്കൾക്ക് മിനുസമുള്ള സുഖശയ്യയൊരുക്കുന്നവരാണ് ഞങ്ങൾ. പിന്തിരിഞ്ഞോടുന്ന ഭീരുക്കൾക്ക് കൂർത്തുമൂർത്ത ശരശയ്യയും. ഭീരുക്കളെ ഞങ്ങൾക്കാവശ്യമില്ല. ധീരൻമാരെ, നിങ്ങൾ ആത്മാർപ്പണം ചെയ്യുന്നതുകണ്ട് രോമാഞ്ചമണിയുന്നവരാണ് ഞങ്ങൾ. മുന്നേറുവിൻ, ശത്രുവിൻ്റെ തലയിൽ ആഴത്തിൽ, ആഴത്തിൽ കടിക്കുവീൻ٫٫...*
*ഖുറൈശിത്തരുണികളുടെ ആട്ടവും, പാട്ടും ഖുറൈശിയോദ്ധാക്കളുടെ വീര്യം വർദ്ധിപ്പിച്ചുകൊണ്ടിരുന്നു. യുദ്ധാഗ്നി ആളിക്കത്തി. രണ്ടുചേരിയും ജീവന്മരണപോരാട്ടം നടത്തുകയാണ്. പടക്കളം കിടിലംകൊള്ളുകയാണ്. അട്ടഹാസങ്ങൾ, ആക്രോശങ്ങൾ, ഗർജ്ജനങ്ങൾ, ആർപ്പുവിളികൾ, എല്ലാംകൂടി അന്തരീക്ഷം പ്രകമ്പനം കൊള്ളുന്നു. ഈ ഘട്ടത്തിൽ ഹസ്രത്ത് ഹംസ (റ) ഖുറൈശി പടയാളികളിൽ അഗ്രഗണ്യനായ സിബാഉമായി ഏറ്റുമുട്ടി. ഹംസ (റ) ആക്രോശിച്ചു; ٬٬എടോ ഖുറൈശിവീരാ٫ വാ٫٫٫ ധൈര്യമുണ്ടെങ്കിൽ ഇങ്ങടുത്തുവാ... നമുക്കൊന്ന് ബലപരീക്ഷണം നടത്തിനോക്കാം٫٫...*
സിബാഉ ് തൽക്ഷണം ഹംസ (റ) വിനെ വെട്ടി. ഹംസ (റ) ഒഴിഞ്ഞ് മാറിക്കൊണ്ട് സിബാഇൻ്റെ നേർക്ക് ആക്രമണം അഴിച്ച് വിട്ടു. രണ്ട് സിംഹങ്ങൾ അത്യുഗ്രമായ ഒരു പോരാട്ടമാണ് കാഴ്ചവെച്ചത്. അവസാനം ഹംസ (റ) വിൻ്റെ ഒരു വെട്ട് സിബാഇൻ്റെ ശിരസ്സിൻ്റെ നടുവിലേറ്റു. അയാളുടെ ശരീരം രണ്ടുപിളർപ്പായി വീണു. ഇതുകണ്ട ഖുറൈശി പോരാളികൾ ഹംസ (റ) വിൻ്റെ നേരെ ചീറിയടുത്തു. സിബാഇൻ്റെ രക്തത്തിന് പകരം ചോദിക്കാനവർ എല്ലാവരും കൂടി ഹംസ (റ) വിനെ വളഞ്ഞു...
കൂട്ടപ്പട നടക്കുകയാണ്. ഹംസ (റ ) അണിയിൽ നിന്ന് ഒറ്റപ്പെട്ടുപോയ കാഴ്ച മലമുകളിലുള്ള അമ്പെയ്ത്തുകാർ കണ്ടു. അവർ തുരുതുരാ ശരമാരി വർഷിച്ചുകൊണ്ട് ഹംസ (റ) വിനെ വളഞ്ഞ ശത്രുക്കളെ വീഴ്ത്താൻ തുടങ്ങി. കണ്ണും, മൂക്കും, കുടലും തുളഞ്ഞ ശത്രുക്കൾ ഹംസ (റ) വിന് ചുറ്റും വീണുകൊണ്ടിരിക്കുമ്പോൾ ഹംസ (റ) തൻ്റെ ഖഡ്ഗം ആഞ്ഞുവീശുകയായിരുന്നു. പുല്ലരിയുന്നതുപോലെ തലകൾ അരിഞ്ഞ് തള്ളുകയായിരുന്നു. വെട്ടുകൾ, കുത്തുകൾ, അട്ടഹാസങ്ങൾ, വെല്ലുവിളികൾ... പലരും ഹംസ (റ) വിൻ്റെ കാൽക്കൽ വീണ് പിടയുന്നുണ്ടായിരുന്നു. അമ്പേറ്റവരും, വെട്ടേറ്റവരുമെല്ലാമുണ്ട്. തന്നെ വളഞ്ഞ ശത്രുക്കളിൽ കുറേപേരെ ഹംസ (റ) തൻ്റെ വാളിന്നിരയാക്കി. ബാക്കിയുള്ളവർ അമ്പേറ്റ് നിലം പതിച്ചു. അങ്ങനെ الله വിനെ സ്തുതിച്ച് കൊണ്ട് മഹാനവർകൾ അപകടത്തിൽ നിന്നും പുറത്ത് വന്നു. അപ്പോഴേക്കും ഖുറൈശികൾ പടക്കളം വിട്ട് ജീവനുംകൊണ്ട് ഓടാൻ തുടങ്ങുകയായിരുന്നു...
ഭാഗം: 22
ഹംസ (റ) വും, അലി (റ) വും, തങ്ങ ളുടെ വാളുകൾകൊണ്ട് മായാജാലം കാണിക്കുകയായിരുന്നു. മറ്റുസ്വഹാബികൾ വിജയലഹരിയോടെ ഖുറൈശികളുടെ ചിറകുകൾ അറുത്തെറിയുകയായിരുന്നു. നബി (സ) തങ്ങൾ സമ്മാനിച്ച വാളുമായി അബൂദുജാനത്ത് (റ) പറന്ന് വെട്ടുകയായിരുന്നു.. എല്ലാം സഹിക്കാം. പക്ഷേ, മലമുകളിൽ നിന്ന് വർഷിക്കുന്ന അമ്പുകൾ തടുക്കാനാകാതെ ഖുറൈശികൾ ഓടി. അവർ പടക്കളം വിട്ടുവെങ്കിലും ഖാലിദുബ്നുൽ വലീദിൻ്റെ നേതൃത്വത്തിൽ കൂടുതൽ സുരക്ഷിതമായ സ്ഥലത്ത് താവളമടിച്ചിരുന്നു...*
*മലമുകളിലെ അമ്പെയ്തുകാരെ അവിടെ നിന്നോടിച്ച് മല കൈക്കലാക്കാനുള്ള തന്ത്രം ആവിഷ്ക്കരിക്കുകയായിരുന്നു ഖാലിദും കൂട്ടരും. ഇത് മുസ്ലിംസേന ഓർത്തില്ല. യുദ്ധം ജയിച്ചുവെന്ന് കരുതി മലമുകളിലുള്ളവർ താഴോട്ടിറങ്ങിയാൽ മല കൈവശപ്പെടുത്തി പിന്നിൽ നിന്നും ഒരു പ്രത്യാക്രമണം നടത്താമെന്ന് ഖാലിദ് തീരുമാനിച്ചു. അതിന്ന് വേണ്ടി അവർ സുരക്ഷിതസ്ഥാനത്ത് പതിയിരുന്നു. ഈ പദ്ധതി വിജയിക്കുകതന്നെ ചെയ്തു...
*ഖാലിദും, ഇക് രിമത്തും പ്രതീക്ഷ കൈവിടാതെ കാത്തുനിന്നു. ഖുറൈശികൾ പടക്കളം വിട്ടോടിയപ്പോൾ മുസ്ലിംകൾ തകബീർ മുഴക്കിക്കൊണ്ട് സമരധനം വാരിക്കൂട്ടാൻ തുടങ്ങി. ഇത് മലമുകളിൽ നിൽക്കുന്ന അമ്പെയ്ത്തുകാർ കണ്ടു. അവർ നേതാവായ അബ്ദുല്ലാഹിബ്നു ജുബൈർ (റ) വിനോട് പറഞ്ഞു: ،،ഇനി നാം ഇവിടെ ആരെകാത്താണ് നിൽക്കുന്നത്?. യുദ്ധം ജയിച്ചു. ശത്രുക്കൾ ഓടി മറഞ്ഞു. നമ്മുടെ സഹപ്രവർത്തകരതാ സമരധനം വാരിക്കൂട്ടുന്നു. നമുക്കിനി ഇവിടെ നിൽക്കേണ്ട ആവശ്യമില്ല. ഇറങ്ങാം ٫٫...
*നേതാവ് പറഞ്ഞു: ٬٬പാടില്ല, നബി തിരുമേനി (റ) തങ്ങൾ നമ്മോട് അരുളിയിട്ടുള്ളത് ഓർക്കുക. തിരുമേനി (റ) തങ്ങളുടെ കൽപന കിട്ടിയശേഷമല്ലാതെ മലയിൽ നിന്ന് ഇറങ്ങരുതെന്നാണല്ലോ കൽപന. അത് ലംഘിച്ചുകൂടാ.. ലംഘിച്ചാൽ വലിയ അപകടത്തിന് കാരണമാകും. സൂക്ഷിക്കുക ٫٫...*
അവർ പ്രതിവചിച്ചു: ٬٬നബി (സ) തങ്ങൾ നമ്മോട് ഇവിടുന്ന് ഇറങ്ങരുതെന്ന് പറഞ്ഞത് യുദ്ധം ജയിക്കാനാണല്ലോ. അത് ജയിച്ച് കഴിഞ്ഞു. ഇനി ഇവിടെ വെറുതെ ഇരിക്കുന്നതിൽ അർത്ഥമില്ല. നമുക്ക് താഴെയിറങ്ങാം. സമരധനം സംഭരിക്കുന്നതിൽ പങ്കുചേരാം ٫٫...*
*നേതാവ് പറഞ്ഞു: ٬٬അരുത്, നബി (റ) തങ്ങളുടെ കൽപ്പന ലംഘിക്കരുത് ٫٫...*
*അവർ പറഞ്ഞു: ٬٬നിങ്ങൾ പറയുന്നതിൽ യാതൊരർത്ഥവുമില്ല. ഞങ്ങൾ പോകുന്നു. നിങ്ങളിവിടെ നിന്നുകൊൾക ٫٫...*
*ഇതുപറഞ്ഞുകൊണ്ടവർ പടക്കളത്തിലേക്കിറങ്ങി. പടക്കളത്തിൽ സമരധനം വാരിക്കൂട്ടുകയായിരുന്നു. അവരും അതിൽ പങ്കുചേർന്നു. ഈ സമയത്ത് മലമുകളിലുള്ള മർമ്മസ്ഥാനങ്ങളിൽ നേതാവായ അബ്ദുല്ലാഹിബ്നു ജുബൈറും (റ), പന്ത്രണ്ടനുയായിക ളും മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. മറ്റുള്ളവരെല്ലാം താഴെ ഇറങ്ങിക്കഴിഞ്ഞിരുന്നു...*
ഭാഗം: 23
ഇത് കണ്ട് ഖാലിദും, ഇക് രി മത്തും പുഞ്ചിരിക്കുകയായിരുന്നു. ആശ്വാസത്തിൻ്റെ നെടുവീർപ്പുകൾ ഉതിർത്ത് കൊണ്ടവർ ഉഹ്ദ് മല പിടിച്ചടക്കാനുള്ള ഒരുക്കമായി. ചിന്നിച്ചിതറിയ പടയാളികളെ പുനഃസംഘടിപ്പിച്ചുകൊണ്ടവർ മലയിലേക്ക് മാർച്ച് ചെയ്തു. അവിടെ അപ്പോഴും ഉറച്ച് നിന്നിരുന്ന അബ്ദുല്ലാഹിബ്നു ജുബൈർ (റ) വിനേയും, പന്ത്രണ്ട് അനുയായികളേയും നിഷ്പ്രയാസം വധിക്കാൻ അവർക്ക് കഴിഞ്ഞു. പിന്നെ മലയുടെ മർമ്മസ്ഥാനങ്ങളിൽ പടയാളികളെ നിർത്തി. ബാക്കിയുള്ളവർ താഴോട്ടിറങ്ങി...*
*സമരധനം ആഹ്ലാദപൂർവ്വം വാരിക്കൂട്ടുകയായിരുന്ന സ്വഹാബികളെ അവർ പിന്നിൽ നിന്ന് ആക്രമിക്കാൻ തുടങ്ങി. ഈ ഓർക്കാപ്പുറത്തുള്ള ആക്രമണം തടുക്കാൻ അവരുടെ കയ്യിൽ ആയുധം പോലും ഉണ്ടായിരുന്നില്ല. മലമുകളിൽ നിന്ന് ശത്രുക്കൾ ശരമാരി വർഷിക്കുകയും ചെയ്തു. ഇതോടെ മുസ്ലിം സൈന്യം അടിപതറി. അമ്പുകൾ കണ്ണിലും, മൂക്കിലും തുളച്ചുകയറാൻ തുടങ്ങിയപ്പോൾ വാരിക്കൂട്ടിയ ധനമെല്ലാം വലിച്ചെറിഞ്ഞ് ഓടാൻ തുടങ്ങി. അവരെ ശത്രുക്കൾ അരിഞ്ഞ് തള്ളുകയായിരുന്നു...*
*" യാലൽ ഉസ്സ, യാലുൽ ഹുബുൽ " എന്നാക്രോശിച്ച് കൊണ്ട് ശത്രുക്കൾ മുന്നേറുമ്പോൾ മുസ്ലിംകൾ അവരുടെ അടയാള വാക്യമായ "അമിത്ത് " എന്ന ശബ്ദം പോലും മറന്നുപോയിരുന്നു. തന്മൂലം അവർ ആളറിയാതെ പരസ്പരംതന്നെ പൊരുതുകയും ചെയ്തിരുന്നു....*
*മലമുകളിൽ നിന്ന് പേമാരിപോലെ പെയ്യുകയായിരുന്നു ശരങ്ങൾ. ധാരാളം മുസ്ലിം വീരകേസരികൾ അമ്പേറ്റും, കഴുത്ത് മുറിഞ്ഞും രക്തസാക്ഷികളായി. ചീറിവരുന്ന കൂരമ്പുകളെ തടുക്കാൻ യാതൊരു മാർഗ്ഗവും കാണാതെ മുസ്ലിംകൾ പലരും പടക്കളം വിട്ടോടി. തോറ്റ് പടക്കളം വിട്ടോടിയ ഖുറൈശി പടയാളികളെല്ലാം തിരിച്ച് വരികയായിരുന്നു...*
*അവർ നല്ല കൊയ്ത്താണ് നടത്തിയത്. മലമുകളിൽ നിന്നുള്ള ശരവർഷം വലിയൊരു സംരക്ഷണംപോലെയാണ് ഖുറൈശികൾക്ക് അനുഭവപ്പെട്ടത്. മുസ്ലിം പടയാളികൾക്കാവട്ടെ ഒരു ആകാശാക്രമണംപോലേയും. പലരും തങ്ങളുടെ വിരിമാറ് വിടർത്തിക്കാണിച്ച് കൊണ്ടാണ് അവയെ നേരിട്ടത്. മരിച്ച് വീഴുകയല്ലാതെ മറ്റ് മാർഗ്ഗമൊന്നും അവർക്കുണ്ടായിരുന്നില്ല. ഉഹ്ദിൻ്റെ താഴ് വര രക്തപ്പുഴയായി മാറി. അപ്പോഴേക്കും സൂര്യൻ അസ്തമിച്ച് കഴിഞ്ഞിരുന്നു...
*ഇരുട്ടും, പരിഭ്രാന്തിയും മുസ്ലിംകളെ വലയം ചെയ്തു. അപ്പോഴേക്കും ചില ചുണക്കുട്ടികൾ ആയുധമണിഞ്ഞ് ശത്രുക്കളെ ഭേദിക്കാൻ ജീവന്മരണ പോരാട്ടം നടത്തിക്കൊണ്ടിരുന്നു. അവരെല്ലാം ശത്രുക്കളുടെ വാളിന്നിരയാവുകയാണുണ്ടായത്. ഇസ്ലാമിക പതാക രക്തത്തിൽ കുതിർന്ന് വീണുകിടക്കുമ്പോൾ ഹസ്രത്ത് മിസ്അബുബ്നു ഉമൈർ (റ) അതെടുത്ത് ഉയർത്തിപ്പിടിച്ച് മുന്നേറാൻ ശ്രമിച്ചു. ശത്രുക്കൾ മഹാനവർകളെ വലയം ചെയ്തു...*
*മഹാനവർകൾ തൻ്റെ ഖഡ്ഗം വീശാൻ തുടങ്ങി. പലരും അതേറ്റ് നിലംപതിച്ചു. പക്ഷേ,, ഏറെ നേരം പിടിച്ച് നിൽക്കാൻ ആ സ്വഹാബിവര്യന് കഴിഞ്ഞില്ല. മലമുകളിൽ നിന്ന് ചീറിപ്പാഞ്ഞുവന്ന അസ്ത്രങ്ങൾ ആ മഹാത്മാവിനെ വീഴ്ത്തിക്കളഞ്ഞു. ആ സ്വഹാബിവര്യനും രക്തസാക്ഷിയായി....*
ഭാഗം: 24
============================അസദുല്ലാഹി ഹംസ (റ)
===========================
ഹസ്രത്ത് മിസ്അബുബ്നു ഉമൈർ (റ) വധിക്കപ്പെട്ടതോടെ ഇസ്ലാമിക പതാക പിന്നേയും രക്തത്തിൽ കുതി ർന്നുവീണ് കിടക്കുകയായിരുന്നു. ഹസ്രത്ത് അലിയ്യിബ്നു അബൂത്വാ ലിബ് (റ) അതെടുത്ത് ഉയർത്തിപ്പിടി ച്ചുകൊണ്ട് ഒരു ജീവന്മരണ പോരാട്ടം തുടങ്ങി. മലമുകളിൽ നിന്ന് ചീറിവരു ന്ന അസ്ത്രങ്ങളെപ്പറ്റി ബോധവാനാ യിരുന്ന അലി (റ) വിനെ വധിക്കാൻ ശത്രുക്കൾ നടത്തിയ ശ്രമമെല്ലാം പരാജയപ്പെട്ടു. മഹാനോടൊപ്പം الله വിൻ്റെ സിംഹമെന്ന അപരാഭിധാന ത്തിൽ അറിയപ്പെടുന്ന ഹസ്രത്ത് ഹംസ (റ) വും പൊരുതുന്നുണ്ടാ യിരുന്നു. ഒന്നുകിൽ ജയം.. അല്ലെങ്കിൽ വീരമരണം.. അതായിരുന്നു അവരുടെ ലക്ഷ്യം...*
*യുദ്ധത്തിൻ്റെ അഗ്നി ആളിപ്പടർന്നപ്പോൾ ഹസ്രത്ത് ഹംസ (റ) തൻ്റെ രണ്ട് കൈകളിലും ഖഡ്ഗമേന്തിയാണ് പൊരുതിയിരുന്നത്. തനിക്ക് ചുറ്റും തൻ്റെ സഹപ്രവർത്തകരെല്ലാം കൂട്ടത്തോടെ മരിച്ച് വീഴുന്നത് കണ്ടിട്ടും ആ വീരമുജാഹിദ് പിൻമാറിയില്ല. മുസ്ലിം പടയാളികളിൽ പലരും പടക്കളംവിട്ടോടുന്നത് കണ്ടിട്ടും ആ പുണ്യാത്മാവ് പിന്തിരിഞ്ഞില്ല. ധീരതയും, സ്ഥൈര്യവും വർധിക്കുകയാണുണ്ടായത്. ആ സിംഹം ഇങ്ങനെ ഗർജ്ജിച്ചുകൊണ്ടിരുന്നു.. ഞാൻ الله വിൻ്റെ സിംഹമാണ്. പരാജയമേറ്റ് മടങ്ങിപ്പോകാൻ ഞാനൊരുക്കമില്ല...*
ഹംസ (റ) മുന്നേറുന്ന സ്ഥലങ്ങളിൽ നിന്നെല്ലാം ശത്രുക്കൾ ഒഴിഞ്ഞ് മാറുകയായിരുന്നു. ഒരേസമയം രണ്ട് കൈകളിലും ഖഡ്ഗമേന്തിക്കൊണ്ടുള്ള വിസ്മയാവഹമായ ആ പോരാട്ടം കണ്ടവരെല്ലാം നടുങ്ങുകയാണ്. ശത്രുക്കൾക്ക് വിജയവൈജയന്തി പറത്താൻ ഈ സിംഹപരാക്രമി മാത്രമായിരുന്നു അപ്പോഴത്തെ വിലങ്ങുതടി. മഹാനവർകളെ അടിച്ച് വീഴ്ത്താൻ ശത്രുക്കൾ പദ്ധതികൾ ആവിഷ്കരിച്ചു. അവർ മഹാനവർകളെ വളഞ്ഞുപിടിക്കാൻ ശ്രമിച്ചു. ജീവനോടെ കിട്ടണമെന്ന് അവർക്ക് ആഗ്രഹവുമുണ്ടായിരുന്നു. അതുകൊണ്ടാണിങ്ങനെ ചെയ്തത്.പക്ഷേ,, അവരെല്ലാം ഖഡ്ഗമേറ്റ് നിലംപതിച്ചു...*
ഈ വികാരനിർഭരമായ രംഗം കണ്ട് ഉഹ്ദ് മല പോലും കോരിത്തരിച്ചിരിക്കണം. മലക്കുകൾ അമ്പരന്നിരിക്കണം. പടക്കളം വിറപ്പിച്ച് പറന്ന് പൊരുതുന്ന ഹംസ (റ) വിനെ ജീവനോടെ പിടിക്കാൻ സാധ്യമല്ലെന്നുകണ്ട് ശത്രുക്കൾ മഹാനെ വധിക്കാൻ ശ്രമമാരംഭിച്ചു...*
*രക്തപ്പുഴ ഉഹ്ദിൽ കുലംകുത്തി ഒഴുകുകയാണ്. നബി തിരുമേനി (സ), ഹംസ (റ), അലി (റ), ഇവരിൽ ആരെയെങ്കിലും ഒരാളെ കിട്ടാൻ തക്കംപാർത്ത് നടക്കുകയായിരുന്ന വഹ്ശി (ഹിന്തിൻ്റെ അടിമയായ വഹ്ശിക്ക് ധാരാളം പാരിതോഷികങ്ങൾ വാഗ്ദാനം ചെയ്തത് മുമ്പ് പ്രസ്താവിച്ചിട്ടുണ്ടല്ലോ) ഈ സുവർണ്ണാവസരം മുതലെടുത്ത് ഹംസ (റ) വിനെ അകലെ മാറി നിന്നുകൊണ്ട് ഉന്നംവെച്ചു...*
*ഹംസ (റ) വിനെ മുൻവശത്ത് നിന്ന് ഉന്നംവെക്കാൻ ധൈര്യം വരായ്കയാൽ പിന്നിൽ കുറേ അകന്നുമാറിക്കൊണ്ട് അയാൾ മഹാനവർകളെ ഒഴിഞ്ഞ് കിട്ടാൻ തക്കം പാർത്തുനിന്നു. അതാ ഹസ്രത്ത് ഹംസ (റ) തന്നെ വളഞ്ഞ ചിലരെ വകവരുത്തി തക്ബീർ മുഴക്കിക്കൊണ്ട് പുറത്ത് കടക്കുകയാണ്. ഇതുതന്നെ സന്ദർഭം എന്ന് മനസ്സിലാക്കിയ വഹ്ശി തൻ്റെ ചവളം പാട്ടി !!٠٠٠*
*പതിനെട്ട് പ്രാവശ്യം വിഷത്തിൽ ഊട്ടിയെടുക്കപ്പെട്ട ആ ചവളത്തിൻ്റെ പതിനെട്ട് മുനകൾ ഹസ്രത്ത് ഹംസ (റ) വിൻ്റെ പരിശുദ്ധ കളേബരത്തിൽ ഉന്നംതെറ്റാതെ ചെന്നുതറച്ചു. ആകാശവും ഭൂമിയും നടുങ്ങി !!. മലക്കുകൾ ആ ദുരന്തം കണ്ട് സ്തബ്ദരായിപ്പോയി !!. ഈ കദനരംഗം കാണാനാവുകയില്ലെന്ന് കരുതിയിട്ടെന്നോണം സൂര്യൻ അറബിക്കടലിൽ മറഞ്ഞുപോയിരുന്നു. അസദുല്ലാഹി ഹംസ (റ) ആ വിഷശരമേറ്റ് ഉഹ്ദ് പടക്കളത്തിൽ വീണപ്പോൾ നിസ്സഹായനായി കണ്ടുനിൽക്കാനല്ലാതെ ഉഹ്ദ് മലക്ക് കഴിഞ്ഞില്ല. ഉഹ്ദിലെ ഓരോ മണൽത്തരിയും അതുകണ്ട് നടുങ്ങി...*
ഭാഗം: 25
ഹസ്രത്ത് ഹംസ (റ) വീണിടത്തുനിന്ന് എഴുന്നേൽക്കാൻ ശ്രമിച്ചു. തൻ്റെ നേരെ അമ്പെയ്ത ഘാതകനെ പിന്തുടരാനും, പിടികൂടാനുമുള്ള ശ്രമം ഒരിക്കൽ കൂടി ആ സിംഹം നടത്തി. പക്ഷേ٫٫٫ എഴുന്നേൽക്കുന്നതിന് മുമ്പായി നൂറുകണക്കിന് വാളുകൾ ആ പവിത്ര കളേബരത്തിൽ ആഞ്ഞുപതിച്ചു. الله വിൻ്റെ സിംഹം ഗർജ്ജിച്ചു;٬٬ الله വിൻ്റെ ശത്രുക്കളേ٫ നിങ്ങൾക്കെന്നെ വധിക്കാൻ കഴിഞ്ഞു. പക്ഷേ٫٫ ഈ വിളക്ക് ഊതിക്കെടുത്താൻ ലോകത്ത് ഒരു ശക്തിക്കും സാധ്യമല്ല٫٫...*
*ആ പുണ്യാത്മാവിൻ്റെ രക്തം ഉഹ്ദിൻ്റെ താഴ് വരയിൽ തളം കെട്ടിനിന്നു. (ആ രംഗം വിവരിക്കാൻ ആവുന്നില്ല). الله വിൻ്റെ കേസരി രക്തസാക്ഷിയായി. ഭൂഗോളത്തിൽ ഇന്നോളമുണ്ടായ ദുരന്തങ്ങളിൽ ഏറ്റവും വലിയ ദുരന്തം. അതാലോചിക്കാൻ വയ്യ. അതിന്ന് കാരണക്കാരൻ ആരാണ്?. മലയുടെ മർമ്മസ്ഥലങ്ങളിൽ നിന്നും ഇറങ്ങിപ്പോന്ന അച്ചടക്കലംഘകർ. അവർ ചെയ്ത അച്ചടക്കലംഘനത്തിൻ്റെ ഫലം മറ്റുവീരകേസരികളും അനുഭവിക്കേണ്ടി വന്നു. الله വിൻ്റെ റസൂലിന്ന് (സ) ഏറ്റവും പ്രിയപ്പെട്ട പിതൃവ്യൻ. പടക്കളങ്ങളിൽ ഖുറൈശികളുടെ പേടിസ്വപ്നമായിരുന്ന വീരസിംഹം. ആ പുണ്യാത്മാവ് ശത്രുക്കളുടെ ആയുധത്തിന്നിരയായി...*
*ഇസ്ലാമികലോകത്തിനേറ്റ ദുരന്തങ്ങളിൽ ഏറ്റവും വലുത്. സമുദായത്തിലെ അച്ചടക്കമില്ലാത്തവർ ഉണ്ടാക്കിത്തീർക്കുന്ന അപകടങ്ങളുടെ ഏറ്റവും വലിയ ഉദാഹരണം. ഇതാലോചിക്കുമ്പോൾ ഏതൊരു വിശ്വാസിയുടെ കരളാണ് പിടക്കാതിരിക്കുക. ഏതൊരു നിഷ്കളങ്കൻ്റെ ഹൃദയമാണ് ഉരുകാതിരിക്കുക. അതുസംഭവിച്ചു. ആ മഹാത്മാവ് അന്ത്യശ്വാസം വലിച്ചുവെന്ന് ഉറപ്പായ ശേഷമല്ലാതെ അങ്ങോട്ടടുക്കാൻ ശത്രുക്കൾക്ക് ധൈര്യമുണ്ടായില്ല. ഉറപ്പായപ്പോൾ അവർ അടുത്ത് ചെന്നു. ആ പുണ്യശരീരം അവർ വെട്ടിമുറിച്ച് അരിശം തീർത്തു. അവർ ആനന്ദനൃത്തം ചവിട്ടുകയായിരുന്നു. അവരുടെ പേടിസ്വപ്നമായിരുന്ന സിംഹമാണ് കഷ്ണം കഷ്ണമായി കിടക്കുന്നത്.ഇപ്പോഴല്ലാതെ ഇനി എപ്പോഴാണ് ആഹ്ളാദിക്കുക...*
*ആഗോള യുദ്ധവീരന്മാരെയെല്ലാം മുട്ടുകുത്തിച്ച വീരകേസരിയാണ് ഒരു നീഗ്രോ അടിമയായ വഹ്ശിയുടെ (ഇദ്ധേഹം പിന്നീട് മുസ്ലിമായിട്ടുണ്ട്) ആയുധമേറ്റ് കിടക്കുന്നത്. വഹ്ശി മുന്നോട്ട് ചെന്ന് തൻ്റെ ചവളം ആ തിരുശരീരത്തിൽ നിന്ന് പറിച്ചെടുക്കാൻ ശ്രമിച്ചു. സാധിച്ചില്ല. അവസാനം ഏഴെട്ട് പടയാളികളുടെ സഹായത്തോടെയാണത് വലിച്ചുപറിച്ചെടുത്തത്. അതോടെ രക്തം നാലുപാടും ചീറ്റി. ഇത് കണ്ടുനിന്ന ഹിന്ദ് (ഇവർ പിന്നീട് മുസ്ലിമായിട്ടുണ്ട്) പൊട്ടിപൊട്ടിച്ചിരിച്ചു. ٬٬എൻ്റെ പിതാവായ തുഹൈമത്തിൻ്റേയും, പിതൃവ്യന്മാരായ ഉത്ത്ബത്ത്, ശൈബത്ത്, എന്നിവരുടേയും, സഹോദരനായ വലീദിൻ്റേയും രക്തത്തിനിതാ പകരം വീട്ടിയിരിക്കുന്നു٫٫വെന്ന് അവൾ വിളിച്ച് പറഞ്ഞു...
പിന്നെ അവൾ ഹംസ (റ) വിൻ്റെ ഉദരം ഒരു വാൾ കൊണ്ട് പിളർന്ന് കുടൽമാല പുറത്തെടുത്ത് കഴുത്തിലണിഞ്ഞ് നൃത്തം വെച്ചു. എന്നിട്ടിങ്ങനെ പാടി.. ٬٬നക്ഷത്രപുത്രികൾക്ക് ഇന്ന് ഉത്സവമാണ്. രത്നങ്ങൾ കൊഴിഞ്ഞ് പോയ സങ്കടം ഇന്ന് ഞങ്ങൾക്ക് തീർന്നു. വാൾമുനകൊണ്ട് കൺമുനകൾ ഇന്ന് കുളിർന്നിരിക്കുന്നു. പുതിയൊരു പ്രഭാതം ഇതാ പൊട്ടിവിടർന്നിരിക്കുന്നു.ആനന്ദത്തിൻ്റെ അലയൊലികൾ ഉഹ്ദിൻ്റെ കൊടുമുടിയിലേക്കതാ ഇരമ്പിക്കയറുന്നു٫٫*
*അവളുടെ പാട്ടുകേട്ട ഉഹ്ദ് മല നിസ്സംഗതയോടെ നോക്കിനിന്നു. ഇതികർത്തവ്യതാമൂഢനായി സ്തംഭിച്ച് നിൽക്കുന്ന ഒരു വയസ്സനെപ്പോലെ...*
ഭാഗം: 26
ഹിന്ദ് അതുകൊണ്ടും മതിയാക്കിയില്ല. അവൾ ഹസ്രത്ത് ഹംസ (റ) വിൻ്റെ വിരിമാറ് വെട്ടിപ്പൊളിച്ചു. അവിടുത്തെ കണ്ണുകൾ ചൂഴ്ന്നെടുത്തു. പല്ലുകൾ അടിച്ച് കൊഴിച്ചു. ലിംഗംപോലും ഛേദിച്ച് കളഞ്ഞു. പരിശുദ്ധമായ കരൾ പറിച്ചെടുത്തു. അതുകൊണ്ടും അരിശം തീരാത്ത അവൾ ആ കരൾ വായിലിട്ട് ചവച്ചുതുപ്പി. എന്നിട്ട് പാട്ടും, നൃത്തവും തുടർന്നു. കൂട്ടപ്പട നടക്കുകയാണ്. മുസ്ലിം സൈന്യത്തിൻ്റെ നെടുംതൂൺ കടപുഴകിവീണത് മുസ്ലിംകളാരും അറിഞ്ഞിരുന്നില്ല. അവരെ ഖുറൈശികൾ കൂട്ടക്കൊല ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഹംസ (റ) വിൻ്റെ വധത്തോടെ ഹിന്ദിൻ്റെ പ്രതികാരാഗ്നി ശമിച്ചു. അവൾ പാടി.. ٬٬അല്ലയോ പിതാവേ٫ അങ്ങയുടെ മകൾ ഇതാ പ്രതികാരം ചെയ്തിരിക്കുന്നു. അങ്ങയുടെ ആത്മാവിന്ന് സന്തോഷിക്കാം. അങ്ങയുടെ പ്രിയപ്പെട്ട മകളെ അനുഗ്രഹിച്ചാലും. അങ്ങയുടെ ആത്മാവ് പുഞ്ചിരിക്കട്ടെ٫٫*
പിന്നെ ഹംസ (റ) വിൻ്റെ ചൂടുചോര യുടെ കട്ട കൈകൊണ്ട് വാരിയെടു ത്ത് അവൾ തൻ്റെ മുടിയിൽ പുരട്ടി. ആ രക്തത്താൽ തൻ്റെ കൈകളിൽ മൈലാഞ്ചിക്ക ളറണിഞ്ഞു. പിൽകാ ലത്ത് ഈ ഹിന്ദും, വഹ്ശിയുമെല്ലാം മക്കാവി ജയത്തോടെ നബി (സ) തങ്ങളുടെ ബന്ധനസ്ഥരാവുകയു ണ്ടായി. പക്ഷേ,, അവരോട് നബി (സ) തങ്ങൾ പ്രതികാരം ചെയ്യുകയു ണ്ടായില്ല. ശത്രുക്കൾക്കെല്ലാം അന്ന് പൊതുമാപ്പ് പ്രഖ്യാപിക്കുകയാ ണുണ്ടായത്. വഹ്ശിക്കും അന്ന് മാപ്പ് ലഭിച്ചു. പക്ഷേ,, തൻ്റെ ജീവനെപ്പോലെ സ്നേഹിച്ചിരുന്ന പിതൃവ്യഘാതകൻ്റെ മുഖം കാണുമ്പോൾ നബി (സ) തങ്ങൾക്ക് കണ്ണുകൾ നിറയാറുണ്ടാ യിരുന്നു. അതിനാൽ നബി (സ) തങ്ങൾ വഹ്ശിയോട് പറഞ്ഞു: ٬٬അല്ലയോ വഹ്ശീ٫٫ താങ്കളെ കാണുമ്പോൾ എൻ്റെ പ്രിയ പിതൃവ്യൻ്റെ ഓർമ്മകൾ എന്നെ അസ്വസ്ഥനാക്കുന്നു. ഹൃദയത്തിൽ കടന്നലുകൾ കുത്തുന്ന അനുഭവമുണ്ടാകുന്നു. ആ ഉണങ്ങാത്ത മുറിവുകൾ വലുതാകുന്നു. അതുകൊണ്ട് താങ്കൾ എന്നിൽ നിന്നും അകന്ന് ജീവിക്കുക. എന്നാൽ ഈ വേദന സഹിക്കേണ്ടി വരികയില്ലല്ലോ٠٫٫*
*അതനുസരിച്ച് വഹ്ശി മാറിത്താമസിക്കുകയാണുണ്ടായത്..
*ഇത്രയൊക്കെ മനോവേദനയുണ്ടാ യിട്ടും നബി (സ) തങ്ങൾ വഹ്ശിയോ ടും, ഹിന്ദിനോടും പകരം വീട്ടിയില്ല എന്നത് ചരിത്രത്തിലെ നിസ്തുലസംഭ വമാണ്. അവർക്ക് മാപ്പ് കൊടുത്തത് ഒരു മഹാത്ഭുതം തന്നെയാണ്. എന്നാ ൽ വഹ്ശിയാകട്ടെ തൻ്റെ ഇസ്ലാം മത സ്വീകരണത്തിന്ന് ശേഷം പല രണാങ്കണത്തിലും ഇസ്ലാമിന്ന് വേ ണ്ടി പോരാടുകയും, ഹംസ (റ) വിനെ വധിച്ച അതേ ആയുധം കൊണ്ട് ഇസ്ലാമിൻ്റെ കഠിന ശത്രുക്കളിൽ പലരേയും വധിക്കുകയും ചെയ്യു കയുണ്ടായി...
*ഹസ്രത്ത് അബൂബക്കർ സ്വിദ്ധീഖ് (റ) വിൻ്റെ ഭരണകാലത്ത് മുസൈലിമത്തുൽ കദ്ദാബ് എന്ന വ്യാജ പ്രവാചകനുമായി മുസ്ലിംകൾ അത്യുഗ്രമായ ഒരു പോരാട്ടം നടത്തുകയുണ്ടായി. വഹ്ശി ആ യുദ്ധത്തിൽ പങ്കെടുക്കുകയും, ഹസ്രത്ത് ഹംസ (റ) വിനെ വധിച്ച ആയുധംകൊണ്ട് മുസൈലിമത്തിൻ്റെ കഥകഴിക്കുകയും ചെയ്തു. എന്നിട്ട് മഹാൻ പറഞ്ഞു: ٬٬ഞാൻ എൻ്റെ ഈ ആയുധംകൊണ്ട് ഏറ്റവും വലിയ പുണ്യാത്മാക്കളിൽ ഒരാളെ വധിച്ചു. അതിന്ന് പ്രായശ്ചിത്തമായി ഏറ്റവും വലിയ നികൃഷ്ടനേയും വധിച്ചു.٫٫*
🌼ഭാഗം: 28
============================ഒരു യുദ്ധത്തിൻ്റെ അന്ത്യം...
============================
നബി (സ) തങ്ങൾ ചതിക്കുഴിയിൽ വീണ് കിടക്കുന്നു. മഹാൻ ഉടനെ നബി (സ) തങ്ങളെ കരക്കുകയറ്റി. എന്നിട്ട് ഇങ്ങനെ വിളിച്ച് പറഞ്ഞു: ٬٬٬അല്ലയോ മുസ്ലിം പടയാളികളേ, الله വിൻ്റെ റസൂൽ വഫാത്തായിട്ടില്ല. ഇതാ ഇവിടെ, ഇങ്ങോട്ട് വരൂ... നിങ്ങൾ പരിഭ്രാന്തരാകാതെ ശാന്തരായി തിരിച്ച് വരൂ٫٫٫*
ഇതുകേട്ടപ്പോൾ സ്വഹാബികൾക്ക് സമാധാനമായി. ഓടിപ്പോയവരിൽ പലരും തിരിച്ച് വന്നു. നബി (സ) തങ്ങളുടെ ചുറ്റും അവർ അണിനിര ന്നു. നബി (സ) തങ്ങൾ അരുളി: ٬٬നിങ്ങൾ ഉറച്ച് നിൽക്കൂ,, ഓടരുത്. ഏതാപൽഘട്ടത്തിലും الله വിനെ വിസ്മരിച്ച് കൂടാ... അവൻ്റെയിഛയെന്തോ അതുനടക്കട്ടെ. പരീക്ഷണമാണിത്. ഇതിൽ പരാജയപ്പെട്ടുകൂടാ... ആത്മാർപ്പണം ചെയ്യുന്നവർക്കുള്ളതാണ് സ്വർഗ്ഗം٫٫...*
സ്വഹാബികൾ നബി (സ) തങ്ങൾക്ക് ചുറ്റുംനിന്ന് പോരാടി. പലരും രക്ത സാക്ഷികളായി. സ്വന്തം ശരീരങ്ങളെ അവർ നബി (സ) തങ്ങളെ രക്ഷിക്കാൻ വേണ്ടി ബലിയർപ്പിച്ചു. നബി (സ) തങ്ങൾക്ക് നേരെ വരുന്ന വെട്ടുകളും, കുത്തുകളും, അസ്ത്രങ്ങളും, വീരമുജാഹിദുകൾ സ്വന്തം വിരിമാറ് കാണിച്ച് തടുത്തു. ഇതിന്നിടയിൽ ശത്രുക്കളിൽ നിന്ന് ചീറി വന്ന ഒരു കല്ല് നബി തിരുമേനി (സ) തങ്ങളുടെ പടത്തൊപ്പിയിൽ ശക്തമായി പതിക്കുകമൂലം പടത്തൊപ്പിയുടെ ആണി തിരുമേനി (സ) യുടെ തലയിൽ തറച്ച് കയറുകയുണ്ടായി. ഹസ്രത്ത് ഉമർ ഫാറൂഖ് (റ) അത് വലിച്ചൂരിയെടുത്തു...*
*രക്തം കുടുകുടാ ഒഴുകുമ്പോൾ തിരുമേനി (സ) തങ്ങളുടെ പല്ലുക ൾക്ക് നേരെ ഒരുകല്ല് ചീറിവന്നു. തിരുമേനി (സ) തങ്ങളുടെ മുൻപ ല്ലുകൾ കൊഴിഞ്ഞുവീണു. രക്തം വായിലൂടേയും ഒഴുകി. ഇതൊക്കെ യായിട്ടും നബി (സ) തങ്ങൾ പതറാതെ പടക്കളത്തിൽ ഉറച്ചുനിന്ന് പൊരുതി. രക്തം വായിൽ നിന്നും, തലയിൽ നിന്നും വാർന്നൊഴുകുമ്പോൾ അബൂബക്കർ സ്വിദ്ധീഖ് (റ), ഉമർ ഫാറൂഖ് (റ), അലി (റ), എന്നീ സ്വഹാബികൾ നബി (സ) തങ്ങളോടപേക്ഷിച്ചു; ٬٬അങ്ങ് പടക്കളത്തിൽ നിന്ന് സുരക്ഷിതസ്ഥാനത്തേക്ക് നീങ്ങണം. അല്ലാത്ത പക്ഷം അപകടമാണ്.٫٫*
*നബി (സ) തങ്ങൾ അരുളി: രക്തം ഒഴുകട്ടെ, എൻ്റെ രക്തത്തിൻ്റെ ഓരോ തുള്ളിക്കും الله മഹത്തായ പ്രതിഫലം തരുമ്പോൾ ഞാനെന്തിന് പിന്മാറണം...*
*മുഹാജിറുകളും, അൻസ്വാറുകളുമായ ചില വീര സിംഹങ്ങൾ നബി (സ) തങ്ങൾക്ക് ചുറ്റും വലയം സൃഷ്ടിച്ചു. ശത്രുക്കൾ നബി (സ) തങ്ങളെ ലക്ഷ്യംവെച്ച് മുന്നേറുകയായിരുന്നു. അതെല്ലാം ആ വീരപരാക്രമികൾ തടുത്തു. തങ്ങൾ ഒന്നടങ്കം മരിച്ച് വീഴുന്നതുവരെ നബി (സ) തങ്ങൾക്ക് യാതൊരാപത്തും പിണയരുതെന്ന് അവർക്ക് നിർബന്ധമുണ്ടായിരുന്നു. നബി (സ) തങ്ങളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാൻ അവർ പിന്നേയും ശ്രമിച്ചു. നബി (സ) തങ്ങൾ വഴങ്ങിയില്ല. അവിടുന്ന് പോരാട്ടം തുടർന്നു...*
*٬٬٬ഈ ഘട്ടത്തിൽ അൻസ്വാരികളിൽ ചിലർ പറഞ്ഞു: ٬٬അല്ലാഹുവിൻ്റെ റസൂലേ٫٫ അങ്ങ് സുരക്ഷിതസ്ഥാനത്തേക്ക് മാറണം. ഞങ്ങളെല്ലാം രക്തസാക്ഷികളായാലും സാരമില്ല. അതുകൊണ്ട് ലോകത്തിന്ന് നഷ്ടമൊന്നും വരാനില്ല. അങ്ങേക്ക് വല്ല അപകടവും പിണഞ്ഞാൽ ലോകം ഇരുളടഞ്ഞുപോകും. അങ്ങ് മദീനയിലേക്ക് പോകണം. അവിടെ ഞങ്ങളുടെ പിൻതലമുറ അങ്ങയെ സ്വജീവനേക്കാൾ സ്നേഹിക്കുന്നവരാണ്. ഞങ്ങൾ ഒന്നടങ്കം മരിച്ചാലും അങ്ങ് ദുഃഖിക്കരുത്. അങ്ങയെ ലോകത്തിന്നാവശ്യമുണ്ട്. ഈ വെളിച്ചം ഊതിക്കെടുത്താൻ ശ്രമിക്കുന്ന ഈ ദുഷ്ടർ ഒരിക്കലും സന്തോഷിക്കാനിടവരരുത്٫٫٫
🌼ഭാഗം: 27
===========================🍂ഒരു യുദ്ധത്തിൻ്റെ അന്ത്യം...
===========================
പടക്കളത്തിൽ ശത്രുക്കൾ മുസ്ലിം കളെ അരിഞ്ഞുതള്ളുകയായിരുന്നു. അബൂജഹലിൻ്റെ പുത്രൻ ഇക് രി മത്ത് (ഇദ്ധേഹം പിന്നീട് ഇസ്ലാം ആയിട്ടുണ്ട്) തൻ്റെ പിതാവിൻ്റെ രക്തത്തിന്ന് പകരം വീട്ടിക്കൊണ്ട് മുസ്ലിം പോരാളികളെ അരിഞ്ഞ് വീഴ്ത്തുകയായിരുന്നു. ഖാലിദുബ്നുൽ വലീദും (ഇദ്ധേഹവും പിന്നീട് മുസ്ലിമായിട്ടുണ്ട്) അവിടെ പറന്നുപൊരുതി മുസ്ലിം അണികളെ നശിപ്പിക്കുകയായിരുന്നു. നബി (സ) തങ്ങൾ ഈ ഘട്ടത്തിൽ ഉറച്ച് നിന്ന് പൊരുതുകയും, പടക്കളംവിട്ടോടുന്ന മുസ്ലിംകളെ തിരിച്ച് വിളിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇങ്ങനെ സധീരം പോരാടിക്കൊണ്ടിരിക്കവെ നബി (സ) തങ്ങൾ ഒരു വലിയ കുഴിയിൽ വീണു. അബൂ ആമിർ എന്ന ദുഷ്ടൻ തീർത്തതായിരുന്നു ആ ചതിക്കുഴി...*
*നബി (സ) തങ്ങളെ കാണാതായി.. സ്വഹാബികൾ അമ്പരന്നു.. ഈ ഘട്ടത്തിൽ ശത്രുക്കൾ വിളിച്ച് പറയാൻ തുടങ്ങി; മുഹമ്മദ് (സ) വധിക്കപ്പെട്ടുവെന്ന്. ഇതുംകൂടി കേട്ടപ്പോൾ ഉറച്ചു നിന്ന് പൊരുതിയിരുന്ന ചിലർ പോലും ഭയന്നോടുകയുണ്ടായി. എന്നാൽ മറ്റുചിലരാകട്ടെ ഇനി ജീവിച്ചിരുന്നിട്ട് ഫലമില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് പടക്കളത്തിലേക്ക് എടുത്തുചാടി മരണം വരെ പൊരുതുകയാണ് യ്തത്. 'മുഹമ്മദ് (സ) കൊല്ലപ്പെട്ടുവെന്ന് ഇബ്നു സംഅത്ത് എന്ന ഖുറൈശിഭടൻ വിളിച്ചുപറഞ്ഞുകൊണ്ടേയിരുന്നു. അപ്പോൾ പടക്കളം വിട്ടോടിയവരെപ്പറ്റി വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം;*
*٬٬മുഹമ്മദ് ഒരു പ്രവാചകൻ മാത്രമാണ്. അദ്ധേഹത്തിന്ന് മുമ്പും പ്രവാചകൻമാരുണ്ടായിട്ടുണ്ട്. അദ്ധേഹം മരിക്കുകയോ, വധിക്കപ്പെടുകയോ ചെയ്താൽ നിങ്ങൾ നിങ്ങളുടെ കാൽ മടമ്പുകളിലേക്ക് പിന്തിരിയുകയാണോ വേണ്ടത്? അങ്ങനെ പിന്തിരിയുന്നവർ തീർച്ചയായും الله വിനെയല്ല ദ്രോഹിക്കുന്നത്. നന്ദിയുള്ളവർക്ക് തീർച്ചയായും الله നല്ല പ്രതിഫലം നൽകും. الله വിൻ്റെ അനുമതി കൂടാതെ ഒരാൾക്കും മരിക്കാൻ കഴിയുകയില്ല. അവധി നിർണ്ണയിക്കപ്പെട്ടതാണത്٫٫ (വിശുദ്ധ ഖുർആൻ)...*
*നബി (സ) തങ്ങൾ വധിക്കപ്പെട്ടു വെന്ന് കേട്ടപ്പോൾ ഹസ്രത്ത് അനസുബിൻ നള്ർ (റ) പ്രഖ്യാപിച്ചു; ٬٬ഇനി എനിക്ക് ജീവിതമേ വേണ്ട٫٫...*
*മഹാൻ പടക്കളത്തിലിറങ്ങി പൊരുതി മരിച്ചു. മഹാനവർകളെപ്പോലെത്തന്നെ മുഹാജിറുകളും, അൻസാറുകളും ഉൾപ്പെടുന്ന ഒരു സംഘം സ്വഹാബികൾ ഇങ്ങനെ ദുഃഖം സഹിക്കാൻ വയ്യാതെ പൊരുതിമരിച്ചു. സ്വന്തം ശരീരത്തേക്കാൾ നബി (സ) തങ്ങളെ സ്നേഹിച്ചവരായിരുന്നു അവർ. അവർ ഖാലിദിൻ്റേയും, ഇക് രിമത്തിൻ്റേയും മറ്റും വാളുകൾക്കിരയായി. മുസ്ലിം സൈന്യത്തിൻ്റെ എല്ലാ ചിറകുകളും ഖുറൈശികൾ മുറിച്ച് കഴിഞ്ഞിരുന്നു. പിൽക്കാലത്ത് ശാമിൽ ഇസ്ലാമിന്നുവേണ്ടി ധീരധീരം പൊരുതിയ ളിറാർ ഉഹ്ദിൽ മുസ്ലിംകൾക്കെതിരെ കഠിനമായ ആക്രമണം അഴിച്ച് വിടുകയുണ്ടായി. ഇരുട്ടിൻ്റെ മറവിൽ ആളെ തിരിച്ചറിയാതെ പരിഭ്രാന്തരായ ഘട്ടത്തിൽ അടയാളവാക്യവും മറന്ന മുസ്ലിംകൾ തമ്മിൽതമ്മിൽ തന്നെ പൊരുതി മരിച്ചിട്ടുമുണ്ട്...
നബി (സ) തങ്ങളെ കാണാതെ സ്വഹാ ബികൾ ദുഃഖസാഗരത്തിലാണ്ട് അന്വേ ഷിക്കുന്നതിനിടയിൽ ഹസ്രത്ത് ത്വൽ ഹത്തുബിൻ ഉബൈദുല്ല (റ) ആ ഭീകരക്കാഴ്ച്ച കണ്ടു...*
🌼ഭാഗം: 29
============================🍂ഒരു യുദ്ധത്തിൻ്റെ അന്ത്യം...
============================
മുഹാജിറുകളായ അബൂബക്കർ സ്വിദ്ധീഖ് (റ), ഉമർ (റ), അലി (റ), തുടങ്ങിയ സ്വഹാബികളും നബി (സ) യോട് മേൽപറഞ്ഞ പ്രകാരം അപേക്ഷിച്ച് നോക്കി. നബി (സ) തങ്ങൾ അരുളി: ،،നിങ്ങളെ പടക്കളത്തിൽ വിട്ട് ഒളിച്ചോടാൻ എനിക്കേതായാലും സാധ്യമല്ല. നമുക്കൊന്നിച്ച് തന്ത്രപരമായി പിൻമാറാം. വരട്ടെ, അതിന്ന് സമയമാകുമ്പോൾ ഞാൻ പറയാം. അതുവരെ പോരാട്ടം തുടരും٫٫
*നബി (സ) തങ്ങളും, തങ്ങൾക്ക് ചുറ്റുമുള്ള സ്വഹാബികളും ചെറുത്തുനിൽപ്പ് തുടർന്നു. ഹസ്രത്ത് ത്വൽഹത്തുബിൻ ഉബൈദുല്ലാ (റ ) അവരുടെ മുൻപന്തിയിൽ നിന്നുകൊണ്ട് നബി (സ) തങ്ങൾക്ക് നേരെ വരുന്ന ആക്രമണങ്ങൾ വിഫലമാക്കിക്കൊണ്ടിരുന്നു. പരാജയം കണ്ടപ്പോൾ പടക്കളം വിട്ടോടിയവരെപ്പറ്റി വിശുദ്ധ ഖുർആൻ പറയുന്നു:
*٬٬മറ്റൊരു വിഭാഗത്തിന്ന് സ്വന്തം ജീവനെപ്പറ്റിയുള്ള ഭയമായിരുന്നു. അസത്യവും, അന്യായവുമായ പലതും അവർ الله വിനെപ്പറ്റി അവർ വിചാരിച്ചു. ജാഹിലിയ്യാ കാലത്തെ വിചാരങ്ങൾ! നമുക്ക് വിജയം വല്ലതുമുണ്ടോയെന്ന് അവർ ചോദിച്ചു. പറയുക; കാര്യം الله വിങ്കലാണ്. ചില രഹസ്യങ്ങൾ അവരുടെ ഹൃദയങ്ങളിൽ മറച്ച് വെച്ചിട്ടുണ്ട്. വെളിപ്പെടുത്താത്തവയാണത്. നമുക്ക് വല്ല ശക്തിയുമുണ്ടെങ്കിൽ നാം ഇവിടെ കൊല്ലപ്പെടുമായിരുന്നില്ലല്ലോ എന്നവർ പറയുന്നു... പറയുക; സ്വന്തം വീടുകളിൽ ഇരിക്കുകയാണെങ്കിൽ പോലും മരിച്ചുവീഴേണ്ട സ്ഥലത്തവർ എത്തിച്ചേരും. നിങ്ങളുടെ മനസ്സിലിരിപ്പ് പരിശോധിക്കാനും, ഹൃദയമാലിന്യങ്ങൾ ദുരീകരിക്കാനുംവേണ്ടിയാണിത്. ഹൃദയത്തിലുള്ള കാര്യങ്ങളെപ്പറ്റി അഭിജ്ഞൻതന്നെയാണല്ലാഹു٫٫ (വിശുദ്ധ ഖുർആൻ)...
ഉഹ്ദ് യുദ്ധത്തിലെ പരാജയത്തെ വിശകലനം ചെയ്തുകൊണ്ട് മേൽപ്പറഞ്ഞതുപോലെയുള്ള ധാരാളം സൂക്തങ്ങൾ അവതരിച്ചിട്ടുണ്ട്. യുദ്ധത്തിൻ്റെ ഗതിമാറിയ സംഭവത്തെപ്പറ്റിയും, അതിൻ്റെ ഗുണപാഠങ്ങളെപ്പറ്റിയും ഖുർആനിൽ വിശദമായി ചർച്ചചെയ്യുന്നുണ്ട്. മലമുകളിലെ മർമ്മസ്ഥാനങ്ങൾ ഉപേക്ഷിച്ചുപോന്ന ചില വ്യക്തികളുടെ അച്ചടക്കലംഘനമാണല്ലോ ഈ പതനത്തിലെത്തിച്ചത്...
============================
🍂ചോരയിൽ കുതിർന്ന ഉഹ്ദ്...
===========================
ഉഹ്ദ് മലയുടെ താഴ് വര ചോരയിൽ കുതിർന്നു. അൻസ്വാറുകളും, മുഹാജിറുകളുമായ എഴുപത് സ്വഹാബികൾ രക്തസാക്ഷികളായി. ഇസ്ലാമിന്ന് വേണ്ടി അഹോരാത്രം അശ്രാന്തയത്നം ചെയ്തിരുന്ന ത്യാഗിവര്യന്മാൻ, പല വീരന്മാരേയും മുട്ടുകുത്തിച്ച സിംഹങ്ങൾ, പരാജയത്തിൻ്റെ കയ്പ്പ് ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത യുദ്ധതന്ത്രജ്ഞർ, ഇവരിൽ ഹസ്രത്ത് ഹംസ (റ) വിൻ്റെ വിയോഗമാണ് മുസ്ലിം സൈന്യത്തിൻ്റെ ചിറകൊടിച്ചത്...*
ഭാഗം: 30
============================🍄ചോരയിൽ കുതിർന്ന ഉഹ്ദ്...
============================
നബി (സ) തങ്ങളുടെ കണ്ണിലുണ്ണിയാ യിരുന്നു ആ പിതൃവ്യൻ. ഹംസയെന്ന് കേട്ടാൽ ഖുറൈശികളുടെ കാൽമു ട്ടുകൾ തമ്മിലിടിക്കുമായിരുന്നു. ആ സിംഹം പിടഞ്ഞ് മരിക്കുന്നത് കണ്ട പ്പോൾ അവരുടെ വീര്യം ശതഗുണീഭ വിക്കുകയായിരുന്നു. അവർ ആനന്ദ നിർവൃതിയിൽ ലയിക്കുകയായിരുന്നു. അതോടൊപ്പം നബി (സ) തങ്ങൾ വധിക്കപ്പെട്ടുവെന്ന വാർത്തകൂടി വന്നപ്പോൾ ഖുറൈശികൾ കൂത്താടുകയായിരുന്നു. സ്ത്രീകൾ പാട്ടുപാടി നൃത്തംവെച്ചു. ഈ ഘട്ടത്തിലും നബി (സ) തങ്ങൾ തൻ്റെ അനുചരൻമാരോടൊപ്പം ചെറുത്തുനിൽക്കുകയായിരുന്നു. അവിടുത്തെ വായിൽ നിന്നും, തലയിൽ നിന്നും, ചോര കുലംകുത്തിയൊഴുകി. ഇതുകണ്ട് പൊട്ടിക്കരഞ്ഞുകൊണ്ട് ഹസ്രത്ത് മാലിക് (റ) രക്തം തുടച്ചുകൊണ്ടിരുന്നു. അത് ഭൂമിയിൽ വീഴാതെ സൂക്ഷിച്ചു. ഒരു പ്രവാചകൻ്റെ പരിശുദ്ധ രക്തം ഭൂമിയിൽ വീഴുന്നത് ആപത്താണെന്ന് മഹാനറിയാം. പക്ഷേ,, നബി (സ) തങ്ങൾ അതൊന്നും ശ്രദ്ധിക്കാതെ ചെറുത്തുനിൽപ്പ് തുടർന്നു...
*നബി (സ) തങ്ങളുടെ കഠിന ശത്രുക്കളിൽ ഒരാളാണ് ഉബയ്യ്ബിൻ ഖലഫ്. അയാൾ നബി (സ) തങ്ങളെ വധിക്കാൻ പല അടവുകളും പയറ്റിനോക്കി. പക്ഷേ, നബി (സ) തങ്ങൾക്ക് ചുറ്റുമുള്ള വീരസിംഹങ്ങൾ അതെല്ലാം വിഫലമാക്കി...*
*ഉബയ്യും, നബി (സ) തങ്ങളും തമ്മിൽ മുമ്പ് മക്കയിൽ വെച്ച് ഒരു വെല്ലുവിളി നടക്കുകയുണ്ടായിട്ടുണ്ട്...*
*ഒരിക്കൽ നബി (സ) തങ്ങൾ മക്കയിൽ തൻ്റെ അനുചരൻമാരോടൊപ്പം ഇരിക്കുകയായിരുന്നു. ഖുറൈശി പ്രമാണിമാർ കുറച്ചപ്പുറം നിൽക്കുന്നുണ്ട്. അവർ നബി (സ) തങ്ങളെ പരിഹസിക്കുകയും, പുച്ഛിക്കുകയുമായിരുന്നു. അക്കൂട്ടത്തിൽ ഉബയ്യുമുണ്ട്. അവരുടെ പരിഹാസവും, പുച്ഛവുമെല്ലാം തൃണവൽഗണിച്ചുകൊണ്ട് നബി (സ) തങ്ങൾ തൻ്റെ അനുചരൻമാർക്ക് ഉപദേശങ്ങൾ നൽകിക്കൊണ്ടിരിക്കുകയായിരുന്നു. ഉബയ്യ് അതിന്നിടയിൽ ഉറക്കെ വിളിച്ചു പറഞ്ഞു. ،،ആ മരത്തലയൻ്റെ ഉപദേശം കേട്ടുകൊണ്ടിരിക്കുന്ന വിഡ്ഢികളേ!! നിങ്ങൾക്ക് ഭ്രാന്താണ്?٫٫*
*ഇതിന്നും ആരും മറുപടിയൊന്നും പറയുന്നില്ലെന്ന് കണ്ടപ്പോൾ ഉബയ്യ് തൻ്റെ കുതിരപ്പുറത്ത് കയറി മുന്നോട്ട് വന്നു. എന്നിട്ട് നബി (സ) തങ്ങളോട് ചോദിച്ചു: ٬٬എന്താ, പുതിയ വഹ് യ് വല്ലതുമുണ്ടോ?٫٫*
*٬٬നബി (സ) തങ്ങൾ പുഞ്ചിരിതൂകിക്കൊണ്ടരുളി: ഉണ്ടെങ്കിൽ താങ്കൾ കേൾക്കാൻ തയ്യാറുണ്ടോ??٫٫*
*ഉബയ്യ്: കേൾക്കാൻ നിനക്ക് ചുറ്റും വിഡ്ഢികൾ ധാരാളമുണ്ടല്ലോ, പിന്നെ ഞാനെന്തിന്??*
*നബി (സ) തങ്ങൾ: ഞാൻ പറയുന്നതിൽ എന്തുണ്ട് വിഡ്ഢിത്തം?? അതൊന്ന് വിശദീകരിച്ച് തന്നാൽ കൊള്ളാം..*
*ഉബയ്യ്: നീ പറയുന്നത് മുഴുവൻ വിഡ്ഢിത്തമോ, ഭ്രാന്തോ ആണ്..*
*നബി (സ) തങ്ങൾ: ഈ പ്രപഞ്ചമാകുന്ന യന്ത്രശാലയെ സൃഷ്ടിച്ച്, സംരക്ഷിച്ച്, നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന ഒരു അദൃശ്യശക്തിക്കുമാത്രമേ ആരാധിക്കാൻ പാടുള്ളൂവെന്ന് പറയുന്നത് ഭ്രാന്താണോ?? ഉപകാരമോ, ഉപദ്രവമോ ചെയ്യാൻ കഴിവില്ലാത്ത വിഗ്രഹങ്ങളെ പൂജിക്കുന്നതാണോ ബുദ്ധി..??*
*ഉബയ്യ്: നിൻ്റെ വാചാലതയിൽ കുടുങ്ങും ഞാനെന്നായിരിക്കും നിൻ്റെ വ്യാമോഹം. വേല കയ്യിലിരിക്കട്ടെ. ഇത് ഉബയ്യാണ്. നിന്നെ ഞാൻ ഒരിക്കൽ നേരിട്ടുകൊള്ളാം. വാദപ്രതിവാദത്തിലൂടെയല്ല. വാളുകൊണ്ട്...*
*നബി (സ) തങ്ങൾ: അല്ലാഹുവിൻ്റെ ഇച്ഛയെന്തോ, അതുമാത്രമേ നടക്കുകയുള്ളൂ.. അതിനാൽ നിൻ്റെ ഭീഷണിയിൽ ഞാൻ ഒട്ടും ഭയപ്പെടുന്നില്ല...*
*ഉബയ്യ്: നീ ഭയപ്പെട്ടുകൊള്ളും. ഒരുദിവസം ഞാൻ ഈ കുതിരപ്പുറത്തിരുന്നുകൊണ്ട് നിന്നെ വാളിന്നിരയാക്കും...*
*നബി (സ) തങ്ങൾ: അതാണ് വിധിയെങ്കിൽ അത് നടക്കും.. വിധി നേരെ വിപരീതമാകാനും സാധ്യത യുണ്ട്...
*ഉബയ്യ്: നീ എന്നെ പേടിപ്പിക്കുകയാണല്ലോ? നമുക്ക് പിന്നെ കാണാം...
*ഇത്രയും പറഞ്ഞ് കൊണ്ട് ഉബയ്യ് തൻ്റെ കുതിരയോടിച്ച് പോയി...
✨ഭാഗം: 31
============================ചോരയിൽ കുതിർന്ന ഉഹ്ദ്...
============================
ഈ സംഭവം നടന്നിട്ട് ആറേഴുകൊല്ലം കഴിഞ്ഞു. ഉഹ്ദിൽ മുസ്ലിംകൾ പരാജയപ്പെട്ടു. ചെറുത്തുനിൽപ്പ് തുടരുന്ന ഘട്ടത്തിൽ ഉബയ്യ് തൻ്റെ കുതിരപ്പുറത്ത് കയറി വാളും ചുഴറ്റിക്കൊണ്ട് നബി (സ) തങ്ങൾക്ക് നേരെ ചീറിയടുത്തു. അയാളോടൊപ്പം ഒരു സൈനിക വ്യൂഹവുമുണ്ട്. നബി (സ) തങ്ങളുടെ അംഗരക്ഷകരായി ചുറ്റും നിന്നിരുന്ന സ്വഹാബികൾ ആ സൈനിക വ്യൂഹവുമായി പോരാട്ടത്തിൽ മുഴുകി. ഈ തക്കം നോക്കി ഉബയ്യ് നബി (സ) തങ്ങളുടെ കഴുത്ത് ലക്ഷ്യം വെച്ചുകൊണ്ട് ഖഡ്ഗം വീശി. ഉടനെ നബി (സ) തങ്ങൾ അത് തൻ്റെ പരിചകൊണ്ട് തടുത്തു. അതോടൊപ്പംതന്നെ തൻ്റെ കയ്യിലുണ്ടായിരുന്ന ചവളം തിരുമേനി (സ) തങ്ങൾ ഉബയ്യിന് നേരെ എറിഞ്ഞു. അത് മർമ്മത്ത് തന്നെ കൊണ്ടു. ഉബയ്യിൻ്റെ മർമ്മത്താണത് തുളച്ച് കയറിയത്. അയാൾ ഉറക്കെ അട്ടഹസിച്ചുകൊണ്ട് പിന്തിരിഞ്ഞു തൻ്റെ താവളത്തിൽ ചെന്ന് വീണു...
*ഖുററെശികൾ അയാളെ ശുശ്രൂഷിച്ചു. മുറിവിൽ മരുന്നുവെച്ച് കെട്ടി. പക്ഷേ,, അയാളുടെ വേദനയും, വിഭ്രാന്തിയും വർദ്ധിക്കുകയാണുണ്ടായത്. വേദനയുടെ കാഠിന്യത്താൽ അയാൾ ഉറക്കെ അലറാൻ തുടങ്ങി.. അയാൾ പറയുകയാണ്; ٬٬മുഹമ്മദ് (സ) എന്തോ സിഹ്ർ എനിക്കുനേരെ പ്രയോഗിച്ചിട്ടുണ്ട്. അതാണിത്ര കഠിന വേദന. എനിക്കിത് സഹിക്കാൻ വയ്യ٫٫*
*ഖുറൈശികൾ അയാളെ പുച്ഛിച്ചു. നിസ്സാരമായ ഒരു മുറിവേറ്റപ്പോഴേക്കും ഇങ്ങനെ വെപ്രാളം കാട്ടുന്നതിൽ അവർക്കരിശം വന്നു. ഉബയ്യാകട്ടെ മരണവെപ്രാളം കാണിക്കുകയായിരുന്നു. പക്ഷേ,. പെട്ടെന്ന് ജീവൻ പോയതുമില്ല. യുദ്ധം കഴിഞ്ഞ് തിരിച്ച് പോകുമ്പോൾ വഴിയിൽ വെച്ചാണ് അയാളുടെ അന്ത്യമുണ്ടായത്. അതുവരെ അയാൾ കിടന്ന് മരണവേദന അനുഭവിക്കുകയായിരുന്നു...
*ഇങ്ങനെ നബി (സ) തങ്ങളെ വധിക്കാൻ നേരിട്ടുചെന്ന എല്ലാവരും ഓരോ അപകടങ്ങൾ പിണഞ്ഞ് നശിക്കുകയാണുണ്ടായത്. പലരേയും സ്വഹാബികൾ വധിക്കുക യും ചെയ്തു. ഇക്കാരണത്താൽ നബി (സ) തങ്ങളെ വധിക്കാനുള്ള ശ്രമം ഉപേക്ഷിക്കാൻ അവർ നിർബന്ധിത രായി. കഠിനമായ സിഹ്റ് മുഹമ്മദ് (സ) പ്രയോഗിക്കുന്നതു കൊണ്ടാണ് അയാളെ വധിക്കാൻ കഴിയാത്തതെന്ന് ഖുറൈശികൾ പറഞ്ഞു...
പരാജയം സുനിശ്ചിതമായപ്പോൾ നബി (സ) തങ്ങൾ തൻ്റെ ശേഷിച്ച സ്വഹാബാക്കളോടുകൂടി ഉഹ്ദ് മലയിടുക്കിലേക്ക് പിൻമാറി. പിൻമാറുമ്പോൾ ഖാലിദ്ബ്നു വലീദും പടയും അവരെ തകർക്കാൻ ശ്രമിച്ചു. പക്ഷേ, യുദ്ധതന്ത്രത്തിൽ അഗ്രഗണ്യനായ നബി (സ) തങ്ങൾ വളരെ തന്ത്രപൂർവ്വം അവരുടെ കണ്ണുവെട്ടിച്ച് മലയിടുക്കിൽ സുരക്ഷിതസ്ഥാനത്തെത്തി. പിന്നെ ആ വഴിക്കുചെന്ന ശത്രുക്കൾക്കാർക്കും അവരെ കാണാൻ കഴിഞ്ഞില്ല. അവരുടെ കണ്ണുകളിൽ നിന്നും الله നബി (സ) യേയും, സ്വഹാബാക്കളേയും മറച്ച് പിടിച്ചതായിരിക്കാം. ഏതായാലും അത് ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി ഇന്നും അവശേഷിക്കുന്നു. വിജയശ്രീലാളിതരായ ഖുറൈശിപ്പടക്ക് അന്ന് നബി (സ) തങ്ങളെ വധിക്കാൻ സാധിക്കാതിരുന്നത് ഒരു മഹാത്ഭുതം തന്നെ. നബി (സ) തങ്ങളുടെ കൂടെ അപ്പോൾ വളരെ അംഗുലീപരിമിതരായ സ്വഹാബാക്കൾ മാത്രമാണുണ്ടായിരുന്നത്. ബാക്കിയുള്ളവർ മദീനയിലേക്ക് ഓടി രക്ഷപ്പെട്ടിട്ടുണ്ടായിരുന്നു. എന്നിട്ടും നബി (സ) തങ്ങളെ വധിക്കാൻ ഖുറൈശികൾക്ക് കഴിഞ്ഞില്ല. ഇതിൽപരം അത്ഭുതം മറ്റെന്തുണ്ട്.??. അല്ലെങ്കിൽ ഇതിൽ അത്ഭുതപ്പെടാനെന്തിരിക്കുന്നു?.. الله ഒരാൾക്ക് സംരക്ഷണം കൊടുത്താൽ അയാളെ വധിക്കാൻ ആർക്കാണ് സാധിക്കുക...
✨ഭാഗം: 32
===========================🍂ചോരയിൽ കുതിർന്ന ഉഹ്ദ്
============================
ഏതായാലും മുസ്ലിം പട അന്നനുഭ വിച്ച ദുരിതങ്ങൾക്ക് കൈയ്യും കണ ക്കുമില്ല. മലയുടെ മർമ്മസ്ഥാനങ്ങ ളിൽ നബി (സ) തങ്ങൾ നിർത്തിയ ഏതാനും വ്യക്തികൾ ചെയ്ത തെറ്റി ൻ്റെ ഫലം എല്ലാവരും അനുഭവിച്ചു. ഉഹ്ദ് മലയുടെ താഴ് വര ചെന്നുകാ ണാൻ ഭാഗ്യമുള്ളവർക്ക് ഇപ്പോഴും ആ മലയുടെ രോദനം കേൾക്കാം. ഒറ്റപ്പെട്ട് തലയുയർത്തിനിന്നുകൊണ്ട് ഹസ്ര ത്ത് ഹംസ (റ) വിൻ്റെ വീരചരമത്തി ൻ്റെ ചരിത്രം സന്ദർശകരോട് പറയു ന്നു... തിരുനബി (സ) തങ്ങൾ ചതിക്കുഴിയിൽ വീണ ഭീകരരംഗം വിശദീകരിക്കുന്നു... സർവ്വോപരി, അന്ന് അച്ചടക്കലംഘനം നടത്തിയവരെപ്പറ്റി ആ മല കേഴുന്നു... നബി തിരുമേനി (സ) തങ്ങളുടെ വായിൽ നിന്നും, തലയിൽ നിന്നും ചുടുരക്തമൊഴുകിയതോർത്ത് മല വിലപിക്കുന്നു...*
*ഇരുപത്തിമൂന്ന് ഖുറൈശി പടയാളികൾ ഈ യുദ്ധത്തിൽ വധിക്കപ്പെട്ടു. എഴുപത് സ്വഹാബികളും രക്തസാക്ഷികളായി. الله വിൻ്റെ വഴിയിൽ വീരചരമം പ്രാപിച്ചവരെ മരിച്ചവരെന്ന് പറയരുതെന്നും, അവർ الله വിങ്കൽ ജീവിച്ചിരിക്കുകയും, ഭക്ഷണം കഴിക്കുകയും ചെയ്യുന്നുവെന്നും വിശുദ്ധ ഖുർആൻ പ്രഖ്യാപിക്കുന്നു. ആ മഹാത്മാക്കളുടെ തണൽ الله നമുക്ക് നൽകട്ടെ... ആമീൻ... അവരിൽ الله വിൻ്റെ അനുഗ്രഹപീയുഷം എന്നെന്നും വർഷിക്കട്ടെ...
ബദറിലും, ഉഹ്ദിലും രക്തസാക്ഷിക ളായ വീരപുരുഷൻമാരുടെ നാമങ്ങൾ ഇസ്ലാമിക ചരിത്രത്തിൽ തങ്കലിപിക ളാൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു...
===========================ഖുറൈശികളുടെ ആഹ്ളാദം...
===========================
*ബദറിന്ന് പകരം ചോദിക്കാൻ കഴിഞ്ഞതിൽ ഖുറൈശികൾ ആനന്ദനൃത്തം ചവിട്ടുകയായിരുന്നു... തൻ്റെ പിതാവായ തുഹൈമത്തിനേയും, പിതൃവ്യൻമാരേയും വധിച്ചവരെ വെട്ടിവീഴ്ത്താൻ കഴിഞ്ഞതിൽ ഹിന്തിനുള്ള ആഹ്ളാദം സീമാതീതമായിരുന്നു. അവൾ കൂട്ടുകാരികളുമൊത്ത് ദഫ്ഫുമുട്ടി ഗാനങ്ങൾ ആലപിച്ചുകൊണ്ടിരുന്നു. ഖുറൈശി വീരൻമാരുടെ അപദാനങ്ങൾ പാടിപ്പുകഴ്ത്തി. അബൂജഹലിൻ്റെ പുത്രൻ ഇക് രിമയുടെ ആനന്ദവും അവാച്യമായിരുന്നു. തൻ്റെ പിതാവിനെ ബദറിൽ വെച്ച് വധിച്ചവരെ തകർക്കാൻ കഴിഞ്ഞതിൽ അയാൾ ഊറ്റംകൊണ്ടു. സൈന്യാധിപനായ അബൂസുഫ്യാനാകട്ടെ ആനന്ദത്താൽ പരിസരബോധംപോലുമില്ലാതായി...
*തനിക്ക് വേണ്ടിയാണ് ബദറിൽ വെച്ച് എഴുപത് ഖുറൈശി പ്രമാണിമാർ വധിക്കപ്പെട്ടത്. താൻ നയിച്ചിരുന്ന കച്ചവട സംഘത്തെ രക്ഷിക്കാൻ വന്നവരായിരുന്നു അവർ..അവരുടെ രക്തത്തിന്ന് പകവീട്ടാൻ തനിക്ക് കഴിഞ്ഞിരിക്കുന്നു. അന്ന് എഴുപത് ഖുറൈശികളെ കൊന്നതിന് ഇന്നിതാ എഴുപത് മുസ്ലിംകളെ വെട്ടിവീഴ്ത്തി താൻ എണ്ണത്തിനെണ്ണം തികച്ചിരിക്കുന്നു. അബൂസുഫ്യാന് ആനന്ദിക്കാൻ ഇനിയെന്തുവേണം??..
*ഖാലിദ്ബ്നു വലീദാകട്ടെ ഉഹ്ദിലെ വിജയത്തിൻ്റെ സൂത്രധാരനെന്ന നിലയിൽ ആഹ്ലാദത്തിൻ്റെ പരകോടിയിൽ കയറി നൃത്തമാടുകയായിരുന്നു. ഒട്ടകങ്ങളെ അറുത്തുവേവിച്ച് വയറുനിറയെ തിന്ന് കള്ളും കുടിച്ച് കൂത്താടിക്കൊണ്ട് അവർ വിജയമാഘോഷിച്ചു...
*എന്നാൽ !! ചരിത്രത്തിലെ മറ്റൊരത്ഭുതം നമുക്കിവിടെ കാണാം.. മേൽപ്പറഞ്ഞ അബൂ സുഫ്യാൻ, ഹിന്ദ്, ഇക് രിമത്ത്, ഖാലിദ്ബ്നുൽ വലീദ് എന്നിവരെല്ലാം മക്കാവിജയാനന്തരം മുസ്ലിംകളായി മാറുകയും, അവരെല്ലാം ഇസ്ലാം മതത്തിൻ്റെ സന്നദ്ധഭടൻമാരായിത്തീരുകയും ചെയ്തു. ഉഹ്ദിൽ മുസ്ലിം സൈന്യത്തെ തകർത്തുവിട്ട വിജയശിൽപികളാണിവരെന്ന് ഓർക്കണം. ഈ അബൂസുഫ്യാൻ തന്നെയാണ് ശാം യുദ്ധത്തിൽ ധീരധീരം പോരാടി തൻ്റെ ഒരു കണ്ണുപോലും ആ യുദ്ധത്തിൽ ബലിയർപ്പിച്ചത്. ഈ ഖാലിദുബ്നുൽ വലീദ് തന്നെയാണ് മുസ്ലിം സൈന്യത്തിൻ്റെ നേതൃത്വം വഹിച്ചുകൊണ്ട് ഹിരാക്ലിയസ്സിൻ്റെ സൈന്യത്തെ തകർത്ത് ഇസ്ലാമിക പതാക അവിടെ നാട്ടിയത്...
ഹംസ (റ) വിനെ വധിച്ച വഹ്ശി തന്നെയാണ് മുസ്ലിം സൈന്യത്തിൻ്റെ നെടുംതൂണായി മാറിക്കൊണ്ട് ഇസ്ലാമിൻ്റെ ശത്രുക്കളെ പല യുദ്ധക്കളങ്ങളിലും അരിഞ്ഞുവീഴ്ത്തി ചരിത്രം സൃഷ്ടിച്ചത്. ഇതിൽ നിന്നും ഒരു കാര്യം വ്യക്തമാകുന്നു.. ഉഹ്ദ് യുദ്ധത്തിൽ നബി (സ) തങ്ങളെ തോൽപ്പിച്ചവർക്ക് നബി (സ) തങ്ങളെപ്പറ്റി മതിപ്പുവർദ്ധിക്കുകയാ ണുണ്ടായത്. കുറയുകയല്ല. ഇസ്ലാ മിൻ്റെ സത്യം ബോധ്യപ്പെടുകയാണ് ചെയ്തത്. അല്ലെങ്കിൽ അവർക്ക് പിൽക്കാലത്ത് മാനസാന്തരമുണ്ടാ വുകയില്ലല്ലോ!!..
🌾ഭാഗം: 33
============================🍂പടക്കളം ശാന്തമായപ്പോൾ...🍂============================
പടക്കളം ശാന്തമായി. അവിടെ രക്തം തളംകെട്ടി നിന്നു. മനുഷ്യാവയവങ്ങൾ ചിന്നിച്ചിതറിക്കിടക്കുന്നു. മൃതദേഹങ്ങ ളുടെ കൂമ്പാരങ്ങൾ കാണപ്പെട്ടു. യുദ്ധം അവസാനിച്ചു. ഈ ഘട്ടത്തിൽ സർവ്വസൈന്യാധിപനായ അബൂസുഫ് യാൻ ഉറക്കെ വിളിച്ച് ചോദിച്ചു:
മുഹമ്മദ് (സ) ജീവനോടെ ബാക്കി യുണ്ടോ???
*നബി (സ) തങ്ങളും, സ്വഹാബാക്കളും ഇത് കേട്ടുകൊണ്ട് മലയിടുക്കിൽ ഇരിപ്പുണ്ടായിരുന്നു. മറുപടിയൊന്നും പറയേണ്ടതില്ലെന്ന് നബി (സ) തങ്ങൾ അരുളി. തന്മൂലം സ്വഹാബാക്കൾ ഒന്നും മിണ്ടിയില്ല..
അബൂസുഫ്യാൻ പിന്നേയും വിളിച്ച് ചോദിച്ചു:
അബൂബക്കർ (റ) ജീവനോടെ ഇരിപ്പുണ്ടോ???
ഇതിന്നും മറുപടി കേൾക്കാതിരുന്ന പ്പോൾ അയാൾ വീണ്ടും വിളിച്ച് ചോദി ച്ചു:
ഉമർ (റ) ജീവിച്ചിരിപ്പുണ്ടോ???
അതിന്നും മറുപടി ഉണ്ടായില്ല...
ഹംസ (റ) ജീവിച്ചിരിപ്പുണ്ടോ???
(മൗനം)
അലി (റ) ജീവിച്ചിരിപ്പുണ്ടോ???
*ഇത്രയുമായപ്പോൾ ഉമർ ഫാറൂഖിന് ക്ഷമയറ്റു. മഹാൻ ഉറക്കെ അലറി: "ദുഷ്ടാ !! നബി തിരുമേനി (സ) തങ്ങ ൾ ഇതാ ജീവനോടെയിരിക്കുന്നു. ഞാനും, അബൂബക്കറും, അലിയുമെ ല്ലാം ഇതാ ജീവനോടെയിരിക്കുന്നു!!.
*ഇത് കേട്ടപ്പോൾ അബൂസുഫ്യാൻ വീണ്ടും ഒരേറ്റുമുട്ടലിന് ശ്രമിക്കുകയുണ്ടായില്ല. الله അയാളുടെ ഹൃദയത്തിൽ ഭയം ഇട്ടുകൊടുത്തതായിരിക്കാം. കിട്ടിയ വിജയവുമായി വേഗം സ്ഥലം വിടാനാണ് ഖുറൈശികൾ ശ്രമിച്ചത്. അവർ ഇങ്ങനെ പാടി...*
*"ഊലൂഹുബുൽ ഊലൂഹുബുൽ"*
*(ഞങ്ങളുടെ ഹുബുൽ എന്ന ദൈവം വിജയിക്കട്ടെ; നീണാൾവാഴട്ടെ)*
*ഈ സമയത്ത് അതിന്ന് മറുപടി പറയാൻ സ്വഹാബികളോട് നബി (സ ) തങ്ങൾ കൽപ്പിച്ചു. അപ്പോൾ അവർ ഇങ്ങനെ പാടി;*
*"അല്ലാഹു അഅ ്ലാ, ലാ ഹുബുൽ.... അല്ലാഹു അഅ ്ലാ, ലാഹുബുൽ"...*
*(അല്ലാഹുവാണ് പരമോന്നതൻ., ഹുബുൽ അല്ല., തീർച്ച)...*
*പിന്നെ ഖുറൈശികൾ തങ്ങളുടെ ഭാഗത്ത് നിന്ന് കൊല്ലപ്പെട്ട യോദ്ധാക്കളെ മറവ് ചെയ്തു. മുസ്ലിംകളുടെ മൃതദേഹങ്ങളെല്ലാം വികൃതമാക്കി പടക്കളത്തിൽ വലിച്ചെറിഞ്ഞുകൊണ്ട് സ്ഥലംവിട്ടു. ആട്ടവും, പാട്ടും, മറ്റാഹ്ലാദപ്രകടനങ്ങളുമായിട്ടാണവർ നീങ്ങിയത്. ബാൻ്റുവാദ്യങ്ങളുടെ താളത്തിനൊത്ത് ആടിപ്പാടിക്കൊണ്ട് സ്ത്രീകൾ അവർക്ക് ആവേശം പകർന്നു. അവർ പടക്കളം വിട്ടപ്പോൾ നബി (സ) തങ്ങളും, സ്വഹാബികളും പടക്കളത്തിലേക്ക് ചെന്നു. അവിടെ കണ്ടകാഴ്ച്ച അവരുടെ കരളുരുകുന്നതായിരുന്നു...*
✨ഭാഗം :34
===========================🌾പടക്കളം ശാന്തമായപ്പോൾ🌾============================
വീര മുജാഹിദുകളുടെ ഭൗതികാവശി ഷ്ടങ്ങൾ ചിതറിക്കിടക്കുന്നു. എഴുപ ത് മുസ്ലിം മഹാരഥൻമാരുടെ കണ്ണുകളും, മൂക്കുകളും, കൈകാലുകളും പരന്ന് കിടക്കുന്നു. തിരിച്ചറിയാൻ കഴിയാത്തവിധം വികൃതമാക്കപ്പെട്ട ആ മയ്യിത്തുകളുടെ ഭീകരദൃശ്യം ഹൃദയഭേദകമായിരുന്നു. ഹൃദയങ്ങളിൽ അഗ്നികുണ്ഡങ്ങൾ ആളിക്കത്തി. കരളുകളിൽ മിന്നൽപ്പിണരുകൾ പാഞ്ഞുകൊണ്ടിരുന്നു. ദൃഢചിത്തനായ നബി തിരുമേനി (സ) തങ്ങളുടെ കണ്ണുകൾ പോലും നനഞ്ഞുവെന്ന് പറയുമ്പോൾ ആ ദുരന്ത ദൃശ്യത്തിൻ്റെ ഭീകരത നമുക്ക് ഏതാണ്ട് ഊഹിക്കാമല്ലോ...*
*അല്ലാഹുവിൻ്റെ സിംഹമായ ഹസ്രത്ത് ഹംസ (റ) വിൻ്റെ മൃതദേഹം ഉഹ്ദ് മലയടെ താഴ് വരയിൽ പാറക്കല്ലുകൾക്കിടയിലാണ് കിടന്നിരുന്നത്. കണ്ണുകൾ ചൂഴ്ന്നെടുത്തിരിക്കുന്നു. കുടൽമാല പറിച്ചെടുത്തിരിക്കുന്നു. വിരിമാറ് കൊത്തിപ്പൊളിച്ചിരിക്കുന്നു. അത് ഹംസ (റ) വിൻ്റെ മൃതദേഹമാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ഈ രംഗം കണ്ട് നബി (സ) തങ്ങൾ കണ്ണുനീർവാർത്തുപോയി. തൻ്റെ പ്രിയ പിതൃവ്യൻ്റെ മൃതദേഹത്തെ നോക്കിക്കൊണ്ട് നബി (സ) തങ്ങൾ അരുളി: "പ്രിയ്യപ്പെട്ട പിതൃവ്യാ, അങ്ങ് ദീനിൻ്റെ തൂണായിരുന്നു. الله വിൻ്റെ സിംഹമായിരുന്നു. ഖുറൈശികളുടെ പേടിസ്വപ്നമായിരുന്നു. അങ്ങയുടെ മൃതദേഹം വികൃതമാക്കാനേ അവർക്ക് കഴിഞ്ഞുള്ളൂ. അങ്ങയുടെ ആത്മാവ് സ്വർഗ്ഗത്തിലിരുന്ന് അവരുടെ വിഡ്ഢിത്തം നോക്കി ചിരിക്കുന്നത് അവർ കണ്ടില്ല,,,... ഇത് പറയുമ്പോഴും പ്രവാചകൻ്റെ (സ) കണ്ഠം ഇടറുന്നുണ്ടായിരുന്നു. ആ കണ്ണുകളിൽ നിന്നും കണ്ണീർമുത്തുകൾ അടർന്ന് വീണിരുന്നു. ഹാ!!! ഉഹ്ദ് മലക്ക് ഹൃദയമുണ്ടായിരുന്നുവെങ്കിൽ ഈ കാഴ്ച കണ്ട് അത് ഭസ്മമായേനേ...*
*പ്രവാചകൻ (സ) തങ്ങൾ തൻ്റെ പ്രിയ പിതൃവ്യൻ്റേയും, മറ്റ് രക്തസാക്ഷികളുടേയും ആത്മശാന്തിക്ക് വേണ്ടി പ്രാർത്ഥിച്ചു. അവർക്ക് വേണ്ടി മയ്യിത്ത് നിസ്കരിച്ചു. ചോരയിൽ കുതിർന്ന ആ ശരീരങ്ങൾ കുളിപ്പിക്കാതെയാണ് ഖബറടക്കിയത്. രക്തസാക്ഷികളുടെ മയ്യിത്ത് കുളിപ്പിക്കേണ്ടതില്ല...*
*ഈ ഘട്ടത്തിൽ ചില സ്വഹാബികൾ നബി (സ) തങ്ങളോട് ചോദിച്ചു: " അല്ലാഹുവിൻ്റെ റസൂലേ (സ)... ഈ ക്രൂരകൃത്യങ്ങളെല്ലാം ചെയ്ത ശത്രുക്കളെ നശിപ്പിക്കാൻ അങ്ങ് പ്രാർത്ഥിക്കാത്തതെന്താണ്??,,*
*നബി (സ) തങ്ങൾ അരുളി: " പ്രിയ സ്വഹാബാക്കളേ !! നശിപ്പിക്കാൻ വേണ്ടിയല്ല എന്നെ നിയോഗിച്ചിട്ടുള്ളത്. ലോകത്തിന്നനുഗ്രഹമായിട്ടാണ്. ഇരുളടഞ്ഞ ആ ഹൃദയങ്ങളിൽ ഇനിയും വെളിച്ചം കടന്ന് കൂടെന്നുണ്ടോ?.. الله വിൻ്റെ പരീക്ഷണങ്ങളാണ് ഇതെല്ലാം. ഇത് സഹിക്കൽ നമ്മുടെ കടമയാണ്. ദുരിതങ്ങളിലിട്ട് കാച്ചിയുരുക്കി കറകളയുകയാണ് നമ്മളെ അവൻ. മാത്രമല്ല, നേതാവിൻ്റെ കൽപ്പന ലംഘിച്ചാലുള്ള ഫലമെന്താണെന്ന് الله നമ്മെ പഠിപ്പിച്ചിരിക്കുകയാണ്...*
*നാം മർമ്മസ്ഥാനങ്ങളിൽ നിർത്തിയിരുന്ന പടയാളികൾ നമ്മുടെ കൽപ്പന കിട്ടുന്നതിന്ന് മുമ്പായി സ്ഥലം വിട്ടില്ലായിരുന്നുവെങ്കിൽ നമുക്ക് ആദ്യമുണ്ടായ വിജയം പൂർത്തിയാക്കാമായിരുന്നു. ശത്രുക്കളുടെ ചിറകൊടിയുന്നത് കണ്ടപ്പോഴേക്കും ആവേശഭരിതരായി അവർ പടക്കളത്തിലേക്ക് പാഞ്ഞുവന്നതുമൂലം മല ഖുറൈശികൾ കൈയ്യടക്കി. നമുക്ക് കിട്ടിയ വിജയം പൂർത്തിയാക്കാൻ നമ്മെ അനുവദിച്ചില്ല. അത് പരാജയമായി മാറി,, നബി (സ) തങ്ങൾ ഗദ്ഗദം ഉള്ളിലൊതുക്കി...*
*മുസ്ലിം സൈന്യത്തിന്ന് നേരിട്ട പരാജയം മദീനയിലറിഞ്ഞു. പടക്കളംവിട്ടോടിയ സ്വഹാബികളാണത് അറിയിച്ചത്. നബി (സ) തങ്ങൾ വധിക്കപ്പെട്ടുവെന്നാണ് ആദ്യം മദീനയിൽ കേട്ടത്.അതോടെ മദീനയാകെ ഇളകിമറിഞ്ഞു...*
✨ഭാഗം: 35
============================🌼പടക്കളം ശാന്തമായപ്പോൾ...🌼
============================
കദനക്കടൽ അങ്ങോട്ട് ഇരമ്പിക്കയറി. കണ്ണീർപുഴകൾ ചാലിട്ടൊഴുകി. ഒരു വിഭാഗം മാത്രമാണ് സന്തോഷിച്ചത്. കപടവിശ്വാസിയായ അബ്ദുല്ലാഹിബ്നു ഉബയ്യും കൂട്ടരും. അവർ മുസ്ലിംകളെ ശത്രുക്കളുടെ വായിലേക്ക് എറിഞ്ഞ് കൊടുത്ത് ഒഴിഞ്ഞുമാറിയവരാണല്ലോ.. അവരുടെ ആഹ്ളാദത്തിന്നതിരില്ലായിരുന്നു...*
*നബി (സ) തങ്ങൾ വധിക്കപ്പെട്ടു എന്ന് കേട്ടപ്പോൾ അവർ ആനന്ദനൃത്തം ചവിട്ടി. നിഷ്കളങ്കളായ സത്യവിശ്വാസികളുടെ മേൽ അവർ പരിഹാസം ചൊരിഞ്ഞു. അന്തരീക്ഷം സംഘർഷപൂരിതമായി. നിഷ്കളങ്കരായ സ്വഹാബികൾ ദുഃഖത്തിൻ്റെ കയത്തിലാണ്ടുപോയിരുന്നതിനാൽ 'കപടൻമാർ രക്ഷപ്പെട്ടു. അല്ലെങ്കിൽ അപ്പോൾ തന്നെ അവർ ഒന്നടങ്കം വധിക്കപ്പെടുമായിരുന്നു. വാർത്തകേട്ട് ഞെട്ടിയ സത്യവിശ്വാസികളിൽ പലരും ഉഹ്ദിലേക്ക് കുതിച്ചോടി...*
*നബി (സ) തങ്ങൾ വധിക്കപ്പെട്ടിട്ടില്ല എന്നറിഞ്ഞപ്പോൾ മാത്രമാണവർക്ക് ശ്വാസം നേരെ വീണത്. ഉഹ്ദിലേക്ക് കടക്കുന്നവരുടെ കൂട്ടത്തിൽ നബി (സ) തങ്ങളുടെ ഏക പുത്രിയായ ഫാത്വിമ (റ) യും ഉണ്ടായിരുന്നു. പക്ഷേ,,, പടക്കളത്തിലേക്ക് കടക്കാൻ അവർക്ക് നബി (സ) തങ്ങൾ ആദ്യം അനുമതി നൽകിയില്ല. വികൃതമാക്കപ്പെട്ട ശരീരങ്ങൾ കണ്ടാൽ അവർ മാറത്തടിച്ച് കരയാൻ തുടങ്ങുമെന്ന ആശങ്കയിലാണ് അനുമതി നൽകാതിരുന്നത്...*
*ഹസ്രത്ത് ഹംസ (റ) വിൻ്റെ സഹോദരിയായ സഫിയ (റ) യും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. സഫിയ (റ) നബി (സ) തങ്ങളോട് അപേക്ഷിച്ചു. الله വിൻ്റെ റസൂലേ, (സ)٠٠ എൻ്റെ സഹോദരനെ ശത്രുക്കൾ കാട്ടിക്കൂട്ടിയതെല്ലാം ഞാനറിഞ്ഞു. മൃതദേഹം വികൃതമാക്കിയതും ഞാൻ അറിഞ്ഞിരിക്കുന്നു. ഇതിയത് ഒരു നോക്ക് കാണുകയാണ് മനസ്സമാധാനത്തിന് ആവശ്യം. കാണാതിരുന്നാൽ എൻ്റെ ഖേദം ഒരുകാലത്തും തീരുകയില്ല. ദയവ് ചെയ്ത് എന്നെ അതിന്നനുവദിക്കുക. ഞാൻ ശല്യമൊന്നും ഉണ്ടാക്കുകയില്ല...*
*നബി (സ) തങ്ങൾ ഈ അപേക്ഷ സ്വീകരിക്കുകയും, സ്ത്രീകൾക്കെല്ലാം മൃതദേഹങ്ങൾ കാണാൻ അനുമതി നൽകുകയും ചെയ്തു. ആ മഹിളാ രത്നങ്ങൾ ആ ഭീകര ദൃശ്യങ്ങൾ കണ്ട് ഞെട്ടിപ്പോയി...*
ഭാഗം: 36
കണ്ണുനീർ അണപൊട്ടിയൊഴുകി യെങ്കിലും ദുഃഖം കടിച്ചമർത്തി സഹിച്ചു. എന്നിട്ടും ചിലർ വിങ്ങിപ്പൊട്ടുകയുണ്ടായി. രക്തസാക്ഷികളുടെ മുമ്പിൽ തലകുനിച്ച് നിന്നുകൊണ്ട് ആ മഹിളാരത്നങ്ങൾ ഗദ്ഗദകണ്ഠരായി അവരുടെ ആത്മശാന്തിക്ക് വേണ്ടി പ്രാർത്തിച്ചു...*
*പിന്നെ നബി (സ) തങ്ങളുടെ കൽപ്പന പ്രകാരം സ്വഹാബികൾ കുറേ ഖബറുകൾ കുഴിച്ചു. ഉഹ്ദ് മലയുടെ മടിത്തട്ടിൽ ആ വീരസിംഹങ്ങൾക്ക് അന്ത്യവിശ്രമകേന്ദ്രമൊരുക്കി. ഹസ്രത്ത് ഹംസ (റ) വിനേയും, ഹസ്രത്ത് അബ്ദുല്ലാഹിബ്നി ജഹ്ശ് (റ) വിനേയും, ഒരു ഖബറിലാണ് അടക്കം ചെയ്തത്. എന്നാൽ ശത്രുക്കൾ അവരുടെ ആയുധങ്ങളും, വസ്ത്രങ്ങളുമെല്ലാം അഴിച്ചെടുത്ത് കൊണ്ടുപോയിരുന്നു. തൻമൂലം ബാക്കി കിട്ടിയിരുന്ന കണ്ടംതുണ്ടം വസ്ത്രങ്ങളിലാണ് കഫൻ ചെയ്തത്. ഒരു ചെറിയ മുണ്ടുകൊണ്ട് ഹസ്രത്ത് ഹംസ (റ) വിൻ്റെ തലമൂടുമ്പോൾ കാൽമുട്ടുകൾ മാത്രമേ മറഞ്ഞിരുന്നുള്ളൂ.. അതിനാൽ കാൽമുട്ടുകൾക്ക് താഴെ പുല്ലുകൾ വാരിവെച്ച് മറക്കുകയാണ് ചെയ്തത്. ഉഹ്ദ് സന്ദർശിക്കുന്നവർക്ക് ആ ഖബർ മതിലിന് പുറത്ത് നിന്ന് കാണാം. ഉഹ്ദ് മലയുടെ താഴ് വരയിൽ ഖബർ പ്രത്യേകം അടയാളപ്പെടുത്തിവെച്ചിരിക്കുന്നു. പക്ഷേ,, മതിലിനുള്ളിൽ പ്രവേശിക്കാൻ പോലീസുകാർ സമ്മതിക്കുകയില്ല. മതിലിന്നിപ്പുറത്ത് നിന്ന് കൺകുളിർക്കെ കാണാം. അപ്പോൾ ഒരു സത്യവിശ്വാസിയുടെ മനോനുകരത്തിൽ പ്രതിഫലിക്കുന്ന ചിത്രങ്ങൾ അവർണ്ണനീയമത്രെ... എല്ലാത്തിനും മൂകസാക്ഷിയായി നിന്ന ഉഹ്ദ് മലയുടെ ആ മൗനം വാചാലമായിത്തീരുന്ന ഘട്ടമാണിത്...*
*ഈ ലേഖകൻ അവിടെ ചെന്നപ്പോൾ മനസ്സിൻ്റെ നിയന്ത്രണം വിട്ടുപോവുകയുണ്ടായി.. (ലേഖകൻ പാവപ്പെട്ട ഈ വിനീതനല്ല). ലോകത്തിൻ്റെ നാനാഭാഗത്തുനിന്നും വരുന്ന മുസ്ലിം ജനലക്ഷങ്ങൾ അവിടെ സന്ദർശിച്ച് പാoമുൾക്കൊണ്ട് തിരിച്ച് പോകുന്നു. ചരിത്രമുറങ്ങുന്ന ആ പടക്കളം അവരുടെയെല്ലാം ചിന്താമണ്ഡലത്തെ തൊട്ടുണർത്തുന്നു. ഖിയാമംനാളോളം ആഗോള മുസ്ലിംകൾ ഉഹ്ദ് സന്ദർശനം തുടർന്നുകൊണ്ടേയിരിക്കും. നാക്കില്ലാത്ത ഉഹ്ദ് മല അവരെ മൗനത്തിൻ്റെ ഭാഷയിൽ ഉപദേശിച്ചുകൊണ്ടിരിക്കുകയും ചെയ്യും...
============================
മടക്കം
============================
നബി (സ) തങ്ങളും, സ്വഹാബികളും ശുഹദാക്കളെയെല്ലാം മറവ് ചെയ്ത ശേഷം മദീനയിലേക്ക് തിരിച്ച് പോയി. അവിടെ കണ്ണീർക്കടൽ ഇരമ്പുകയായിരുന്നു. ഒരുവശത്ത് സത്യവിശ്വാസികളുടെ ദുഃഖ പ്രകടനവും, മറുവശത്ത് കപട വിശ്വാസികളുടെ ആഹ്ളാദ പ്രകടനവും.. കപട വിശ്വാസികൾ സത്യവിശ്വാസികളെ പരിഹസിക്കാൻ തുടങ്ങി. " ഇപ്പോൾ എന്തുണ്ടായി?? ഞങ്ങൾ തിരിച്ച് പോന്നത് ബുദ്ധിപൂർവ്വമായിരുന്നെന്ന് ഇപ്പോൾ മനസ്സിലായില്ലേ... മുഹമ്മദ് പ്രവാചകനാണെങ്കിൽ ഈ പരാജയം സംഭവിക്കുമോ?"...
ഭാഗം: 37
*ഇത്യാദി ചോദ്യശരങ്ങൾ കപടൻമാർ തൊടുത്ത് വിട്ടുകൊണ്ടിരുന്നു.. സ്വഹാബികൾക്ക് അവരുടെ പരിഹാസം അസഹ്യമായപ്പോൾ നബിയോടപേക്ഷിച്ചു. ،،الله വിൻ്റെ റസൂലേ !! (സ).. അബ്ദുല്ലാഹിബ്നു ഉബയ്യിൻ്റേയും, കപടൻമാരായ അനുയായികളുടേയും പരിഹാസം അസഹ്യമായിരിക്കുന്നു. അവർ നമ്മോട് ചെയ്ത കൊലച്ചതിക്ക് ശിക്ഷ നൽകുക തന്നെ വേണം. കപടൻമാരെ ഒന്നടങ്കം വധിച്ചുകളയാൻ ഞങ്ങൾക്ക് കൽപന നൽകിയാലും٫٫...*
*നബി (സ) തങ്ങൾ ചോദിച്ചു: ،،അതെ ങ്ങനെ?? മുഹമ്മദ് സ്വന്തം അനുയായികളേയും ഇപ്പോൾ കശാപ്പുചെയ്യാൻ തുടങ്ങിയെന്ന് ലോകം പറയുകയില്ലേ.. മാത്രമല്ല, കപടൻമാരെ മുഴുവൻ വേർതിരിക്കാൻ നമുക്കെങ്ങനെ കഴിയും٫٫ ??*
*സ്വഹാബികൾ പറഞ്ഞു: ،،നമ്മെ പടക്കളത്തിലേക്ക് തള്ളിവിട്ട് വഴിക്ക് വെച്ച് മടങ്ങിപ്പോന്നവരെ മുഴുവൻ വധിക്കാം. അവരെ ഇനി വെച്ചുപൊറുപ്പിച്ചുകൂടാ٫٫...*
*ഈ അഭിപ്രായം ഖസ്റജ് ഗോത്രക്കാർക്ക് സ്വീകാര്യമായില്ല. കാരണം?? അബ്ദുല്ലാഹിബ്നു ഉബയ്യ് ഖസ്റജ് ഗോത്രക്കാരനാണ്. നിഷ്കളങ്കരായ ഖസ്റജ് ഗോത്രക്കാർക്കും തങ്ങളുടെ ഗോത്രത്തിൽപ്പെട്ട കപടരെ വ ധിക്കുന്നത് ഇഷ്ടമായില്ല. ഔസ്, ഖസ്റജ് എന്നീഗോത്രങ്ങളാണ് മദീനയിലുണ്ടായിരുന്നത്. ഇവർ നബി (സ) തങ്ങൾ വരുന്നതിന് മുമ്പ് കഠിന ശത്രുക്കളായിരുന്നു. ഇസ്ലാംമതമാണവരെ യോചിപ്പിച്ചത്. പഴയകാലത്ത് അവർ തമ്മിൽ അനേകം രക്തച്ചൊരിച്ചിലുകൾ നടന്നതാണ്. ആ ഉണങ്ങിയ മുറിവുകൾക്ക് ഇങ്ങനെ ചില ഘട്ടങ്ങളിൽ വേദന ഇളകാറുണ്ട്...*
*ഇവിടേയും അതാണ് സംഭവിച്ചത്. കപടൻമാരെ വധിക്കണമെന്ന് ഔസ് ഗോത്രക്കാർ ആവശ്യപ്പെട്ടപ്പോൾ അത് വേണ്ടെന്ന് ഖസ്റജുകാർ. ഇതൊരു വഴക്കിന് കാരണമാകാനിടയുണ്ടെന്ന് കണ്ടപ്പോൾ നബി (സ) തങ്ങൾ അരുളി: ٬٬വേണ്ട٫ ആരേയും വധിക്കാൻ ഞാൻ ഉദ്ധേശിക്കുന്നില്ല٫٫*
*നബി (സ) തങ്ങളുടെ ഈ ദയാദാക്ഷിണ്യം കാരണം കപടൻമാർ രക്ഷപ്പെട്ടു. ഇതിനെ സംബന്ധിച്ച് പരിശുദ്ധ ഖുർആനിൽ പരാമർശമുണ്ട്. കപടൻമാരുടെ കാര്യത്തിൽ യോജിച്ച ഒരഭിപ്രായത്തിലെത്തിച്ചേരാൻ സത്യവിശ്വാസികൾക്ക് കഴിയാതിരുന്നതിനെ ഖുർആൻ ആക്ഷേപിക്കുന്നു...*
ഭാഗം: 38
============================
🌾നബി (സ) തങ്ങളുടെ ദീർഘ വീക്ഷണം..
============================
ഖുറൈശികൾ അവർക്ക് കിട്ടിയ വിജയം പരിപൂർണ്ണമാക്കാതെയാണ് തിരിച്ച് പോയതെന്ന് മുമ്പ് പ്രസ്താവിച്ചുവല്ലോ... മദീനയിലെത്തിയപ്പോൾ നബി (സ) തങ്ങൾ ശത്രുക്കളുടെ അവസ്ഥയെ പ്പറ്റി ചിന്തിച്ചു. അവർ തൽക്കാലം തിരിച്ച് പോയെങ്കിലും ഇടക്ക് വെച്ച് മടങ്ങിവന്ന് മദീനയെ നശിപ്പിക്കാൻ ഇടയുണ്ടെന്ന് നബി (സ) തങ്ങൾക്ക് തോന്നി. അങ്ങനെ സംഭവിക്കുന്നതാ യാൽ മദീന കനത്ത നാശനഷ്ടത്തി നിരയാകുമെന്ന് ബോധ്യമായി. ഉടനെ നബി (സ) തങ്ങൾ ഉഹ്ദിൽ നിന്ന് മടങ്ങിയ സ്വഹാബികളോട് കൽപ്പി ച്ചു;
ആയുധം അഴിച്ചുവെക്കാൻ വരട്ടെ,, നമുക്ക് ശത്രുക്കളെ പിന്തുടരേണ്ടതുണ്ട്. അല്ലാത്തപക്ഷം ഓർക്കാപ്പുറത്തവർ തിരിച്ച് വന്ന് നമ്മെ നശിപ്പിക്കാനിടയുണ്ട്. അതുകൊണ്ട് എല്ലാവരും ഉടനെ ഒരുങ്ങിക്കൊൾക. ഉഹ്ദിൽ എന്നോടൊപ്പം ഉറച്ച് നിന്ന് പോരാടിയവർ മാത്രം പുറപ്പെട്ടാൽ മതി٫٫٫
ഉടനെ എല്ലാവരും പുറപ്പെട്ടു. നബി തിരുമേനി (സ) തങ്ങൾ പതാക ഹസ്രത്ത് അലി (റ) വിനെ ഏൽപ്പിച്ചു. അവർ ഉറച്ച കാൽവെപ്പോടെ ശത്രുക്കളെ പിന്തുടർന്നു. ٬٬ഹംറാഉൽ അസദ്٫٫ എന്ന സ്ഥലത്തെത്തി യപ്പോൾ നബി (സ) തങ്ങളുടെ ഊഹം ശരിയാണെന്ന് ബോധ്യമായി. ഉഹ്ദിൽ ശത്രുക്കൾക്ക് ആവേശം പകർന്നുകൊടുത്തിരുന്ന അബൂഉസ്സ എന്ന കവിയെ നബി (സ) തങ്ങളും, സ്വഹാബാക്കളും അവിടെ വെച്ച് പിടികൂടി. ഇയാൾ ബദറിലും ഖുറൈ ശികളുടെ കൂടെ മുസ്ലിംകൾക്കെ തിരായി പൊരുതുകയും, ശകാര കാവ്യങ്ങളും, തെറിപ്പാട്ടുകളും പാടുകയും ചെയ്തിരുന്നു. അന്നും ഇയാളെ മുസ്ലിംകൾ ബന്ധനസ്ഥനാ ക്കുകയുണ്ടായി. പക്ഷേ,, ഇനി ഇതാവർത്തിക്കുകയില്ലെന്ന് പറഞ്ഞ് മാപ്പ് ചോദിച്ചപ്പോൾ അന്ന് മോചന ദ്രവ്യം വാങ്ങി വിടുകയാണുണ്ടായത്. ഇപ്പോൾ രണ്ടാമതും പിടിയിലകപ്പെ ട്ടപ്പോൾ കവി പൊട്ടിക്കരഞ്ഞുകൊണ്ട് മാപ്പ് ചോദിക്കാൻ തുടങ്ങി...
നബി (സ) തങ്ങൾ ചോദിച്ചു: ഖുറൈശി സൈന്യം എവിടെയാണ്???
കവി പറഞ്ഞു: അവർ അൽപ്പം അകലെ താവളമടിച്ചിട്ടുണ്ട്. വിജയം പൂർത്തിയാകാതെ മടങ്ങിയതിൽ പലർക്കും അഭിപ്രായവ്യത്യാസം ഉണ്ടായതിനെ തുടർന്ന് മദീനയിലേക്ക് തിരിച്ച് ചെന്ന് ആക്രമണം നടത്താനാണ് പരിപാടി. അവർ അതിന് വേണ്ടി വട്ടം കൂടുകയാണ്. ഞാൻ അതിനെതിര് പറഞ്ഞതിനാൽ ഒറ്റപ്പെട്ടുപോയി...
നബി (സ) തങ്ങൾ ചോദിച്ചു: "താങ്കൾ ഇനി ഇപ്പണി ആവർത്തിക്കുകയി ല്ലെന്ന് ബദറിന് ശേഷം പ്രതിജ്ഞ എടുത്തതല്ലേ?
എന്നിട്ടും വീണ്ടും ഞങ്ങളെ വഞ്ചിച്ചു. ഇത് ശരിയാണോ ?
കവി: ٬٬തെറ്റാണ് !! ഒരിക്കൽ കൂടി എനിക്ക് മാപ്പ് തരണം. ഇനിയൊരി ക്കലും ഞാനിത് ആവർത്തിക്കു കയില്ല٫٫
നബി (സ) തങ്ങൾ: എന്നാണുറപ്പ്?
കവി: ٬٬ഇനി ആവർത്തിച്ചാൽ എന്നെ ശിക്ഷിക്കാം.. ഇപ്പോൾ വിട്ടയച്ചാലും٫٫
Post a Comment
We use cookies to understand preferences and optimize your experience using our site, this includes advertising affiliated with Google.