മുഹറം ആചാരങ്ങളും അനാചാരങ്ങളും

Madrasa Guide
മുഹറം ആചാരങ്ങളും അനാചാരങ്ങളും
മുഹർറം  ആചാരങ്ങളും അനാചാരങ്ങളും ✦•┈┈┈┈•✿❁ ﷽ ❁✿•┈┈┈┈•✦* 〰️〰️〰️〰️〰️〰️〰️〰️〰️〰️ ഇസ്ലാമിക് ചരിത്ര കലണ്ടറിലെ പ്രഥമ മാസമാണ് മുഹറം... നിഷിദ്ധമാക്കപ്പെട്ടത് എന്നാണു മുഹര്‍റം എന്നതിന്റെ അര്‍ത്ഥം. യുദ്ധം ഹറാമായ മാസമായതിനാലാണു പ്രസ്തുത പേര് ലഭിച്ചത് . ഇബ്‌ലീസിനു സ്വര്‍ഗം നിഷിദ്ധമാക്കപ്പെട്ടത് മുഹര്‍റത്തിലായതിനാലാണ് ഈ പേര് ലഭിച്ചതെന്നും അഭിപ്രായമുണ്ട്.  ( തുഹ്ഫ: 9/11, ഇആനത്ത്: 2/265) യുദ്ധ നിരോധന നിയമം പിന്നീട് പിന്‍വലിക്കപ്പെട്ടെങ്കിലും പ്രസ്തുത നാല് മാസങ്ങളുടെ മഹത്വത്തിന് യാതൊരു കുറവും സംഭവിച്ചിട്ടില്ലെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കുന്നു. മറ്റുളള എട്ട് മാസങ്ങളേക്കാള്‍ പുണ്യവും പ്രാധാന്യവും ഇന്നും അവയ്ക്കുണ്ട് (നിഹായ 7/300). .നബി(സ) തങ്ങളും അനുചരന്മാരും പരിശുദ്ധ ദീനിന്റെ സംസ്ഥാപനാര്‍ത്ഥം സ്വദേശമായ മക്കയില്‍നിന്നു മദീനയിലേക്ക് പലായനം ചെയ്ത ചരിത്ര സംഭവമാണു ഹിജ്‌റ. ഇതിനെ ആധാരമാക്കിയുള്ള കാലഗണനമാണു ഹിജ്‌റാബ്ദം. ഒരു ചന്ദ്രവര്‍ഷത്തെയാണു ഹിജ്‌റ വര്‍ഷമായി കണക്കുപിടിക്കുന്നത്. അറബികളുടെ പാരമ്പര്യമായ ചന്ദ്ര വര്‍ഷത്തിന്റെ പ്രഥമ മാസമായി മുഹര്‍റത്തെയാണവര്‍ എണ്ണിയിരുന്നത്. അവരോടു യോജിക്കുന്നതിനുവേണ്ടി (ഹിജ്‌റ നടന…

Post a Comment