CLASS 2 FIQH CHAPTER 3 QUIZ BURHAN

Madrasa Guide
Published from Blogger Prime Android App

Fiqh Quiz

Please fill the above data!
Points :  0

Name : Apu

Roll : 9

Total Questions:

Correct: | Wrong:

Attempt: | Percentage:





രണ്ടാം ക്ലാസിൽ പാഠപുസ്തകത്തിലെ മൂന്നാമത്തെ പാഠത്തിലൂടെ നിസ്കാരത്തിനു മുമ്പ്  നാം ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് പറയുന്നത്.

 നിസ്കാരം ശരിയാവണമെങ്കിൽ അതിനുമുമ്പ് നാം ചിലത് ചെയ്യേണ്ടതുണ്ടല്ലോ ആദ്യം നമുക്ക് പഠിക്കാം നിസ്കാരത്തിന്റെ ശർത്തുകൾ അതായത് നിബന്ധനകൾ എന്നാണ് പറയുന്നത്. അഞ്ച് എണ്ണം ആകുന്നു.


 1. സമയമായെന്ന് അറിയുക.

 ഓരോ നിസ്കാരത്തിനും പ്രത്യേകം സമയമുണ്ട്.ആ സമയത്താണ് അത് നിർവഹിക്കേണ്ടത്.അതുകൊണ്ടാണ് സമയമാകുമ്പോൾ നമ്മുടെ പള്ളികളിൽ നിന്നൊക്കെ ബാങ്ക് വിളിക്കുന്നത്.അതിലൂടെ നമുക്ക് ഓരോ നിസ്കാരത്തിന്റെയും സമയമായെന്ന് പ്രത്യേകം അറിയിക്കാൻ സാധിക്കുന്നു.

2. വുളൂ ചെയ്യുക,നിർബന്ധമുള്ളവർ കുളിക്കുക.

 വുളൂ ഇല്ലാത്ത അവസ്ഥക്കാണ് ചെറിയ അശുദ്ധി എന്ന് പറയുക. ചെറിയ അശുദ്ധിയിൽ നിന്ന് ശുദ്ധിയാവണമെങ്കിൽ വുളു ചെയ്താൽ മതി. ചെയ്യലോടെ കൂടെ നിസ്കാരവും ഖുർആൻ  പറയണം മുതലായവയും നമുക്ക് ചെയ്യാം.


 അതുപോലെ കുളി നിർബന്ധം ഉള്ളവർ വലിയ അശുദ്ധിക്കാർ അവർക്ക് വലിയ ശുദ്ധിയിൽ നിന്ന് ശുദ്ധിയാവണമെങ്കിൽ കുളിക്കുക തന്നെ ചെയ്യണം വുളു ചെയ്തു കൊണ്ട് കാര്യമില്ല.


3. നജസ്സിൽ നിന്ന് ശുദ്ധിയാവുക.
 നജസുകൾ പലതരത്തിലും ഉണ്ട് മലം മൂത്രം രക്തം ചലം ചർദ്ദിച്ചത് തുടങ്ങിയവ നജസുകളാണ് അത് ദേഹത്തിലോ വസ്ത്രത്തിലോ ഉണ്ടെങ്കിൽ അത് ആദ്യം നീക്കി ശുദ്ധിയാക്കിയ ശേഷം മാത്രമേ നിസ്കരിക്കാൻ പാടുള്ളൂഇനി അത് നിസ്കരിക്കുന്ന സ്ഥലത്താണെങ്കിലും അത് . നിസ്കരിക്കുന്ന സ്ഥലത്തോ ഇതുപോലുള്ള നജസുകൾ ഉണ്ടാവാൻ പാടില്ല.അവിടെയും ശുദ്ധിയാക്കുകയും ശേഷമാണ് നിസ്കരിക്കുകയും ചെയ്യേണ്ടത്.

4. ഔറത്ത് മറക്കുക
 പുരുഷനും സ്ത്രീക്കും അവറത്തിൽ വ്യത്യാസങ്ങളുണ്ട്. പുരുഷന്റെ ഔറത്ത് എന്ന് പറയുന്നത് മുട്ടു പൊക്കിളിന്റെ ഇടയാകുന്നു സ്ത്രീക്ക് മുഖവും രണ്ടു മുൻകൈയും ഒഴിച്ചുള്ള ബാക്കിയുള്ള സ്ഥലങ്ങളാണ് നിസ്കാരത്തിലെ ഔറത്ത്.അപ്രകാരം രണ്ടു മുൻകൈയും  മുഖവും മറക്കാൻ പാടില്ല.

5. ഖിബ് ലക്ക് മുന്നിടുക

 മക്കയിലുള്ള കഅബയാണ് നമ്മുടെ ഖിബ് ല പള്ളികളിൽ കാണുന്ന മിഹ്റാബ് കിബിലക്ക് നേരെയാകുന്നു. നിന്ന് നിസ്കരിക്കുന്നവനും ഇരുന്നു നിസ്കരിക്കുന്നവനും നെഞ്ചു കൊണ്ടാണ് ഖിബിലക്ക് മുന്നിടേണ്ടത്. ചെരിഞ്ഞു നിസ്കരിക്കുന്നവർ ശരീരത്തിന്റെ മുൻഭാഗം ഖിബിലയിലേക്ക് ആകാൻ ശ്രമിക്കണം. മലർന്നു കിടക്കുന്ന നിസ്കരിക്കുന്നവർ മുഖവും അതുപോലെ ചെരുപ്പടിക്കാനും കബറിലേക്ക് ആകുന്ന രൂപത്തിൽ മുഖം ഖിബ് ലയിലേക്ക് ആകാൻ വേണ്ടി തലയിണ പോലെയുള്ളവ വെച്ചുകൊണ്ട് മുഖം കിബിലയുടെ ഭാഗത്തേക്ക് ആക്കാൻ ശ്രമിക്കുക.

Post a Comment