Class 4 Fiqh Chapter 3 Quiz By Quiz Burhan

Madrasa Guide
class4 fiqh by madrasa guid Quiz Burhan

ഫിഖ്ഹ് Quiz

Please fill the above data!
Points : 0

Name : Apu

Roll : 9

Total Questions:

Correct: | Wrong:

Attempt: | Percentage:


വുളുവിന്‍റെ നിര്‍ബന്ധ കര്‍മങ്ങള്‍ (ഫര്‍ളുകള്‍) ആറെണ്ണമാകുന്നു. 

1. നിയ്യത്ത് :

(മുഖം കഴുകിത്തുടങ്ങുമ്പോള്‍ ഞാന്‍ വുളു എടുക്കുന്നു എന്ന് കരുതുക.) ചെറിയ അശുദ്ധിയെ ഉയര്‍ത്തുന്നു എന്നോ അശുദ്ധിയെ ശുദ്ധിയാക്കുന്നു എന്നോ കരുതിയാലും മതി. എന്നാല്‍ നിത്യമായ അശുദ്ധിയുള്ളവര്‍ അശുദ്ധിയെ ഉയര്‍ത്തുന്നു എന്ന് കരുതിയാല്‍ മതിയാകില്ല,

നിയ്യത്ത് മനസ്സില്‍ ഉണ്ടാകേണ്ടതാണ്. നാവുകൊണ്ട് പറയണമെന്നില്ല. മനസ്സില്‍ കരുതുന്നതോടൊപ്പം നാവുകൊണ്ട് പറയുകകൂടി ചെയ്‌താല്‍ വളരെ ഉത്തമമാണ്.

2. മുഖം കഴുകുക എന്നതാണ് വുളുവിന്‍റെ രണ്ടാമത്തെ ഫര്‍ള്.

മുഖം കഴുകലും നിയ്യത്തും ഒരുമിച്ചു വേണം.

മുഖം മുഴുവനും കഴുകുകയും വേണം.

സാധാരണ മുടി മുളക്കുന്ന സ്ഥലം മുതല്‍ താടി എല്ലിന്‍റെ അറ്റം മുതല്‍ നീളത്തിലും, 

ഒരു ചെവി മുതല്‍ മറ്റേ ചെവി വരെ വീതിയിലുമുള്ള ശരീരഭാഗമാണ് മുഖം.

താടി, മീശ തുടങ്ങി മുഖത്തുള്ള മുടികള്‍ നേരിയതാണെങ്കില്‍ അതിനുള്ളിലേക്ക് വെള്ളം നിര്‍ബന്ധമായും പ്രവേശിച്ചിരിക്കണം.


തിങ്ങിയതാണെങ്കില്‍ അതിനുള്ളിലേക്ക് വെള്ളം പ്രവേശിക്കല്‍ നിര്‍ബന്ധമില്ല, സുന്നത്തെ ഉള്ളു.

3. രണ്ടു കൈകള്‍ മുട്ടുകള്‍ ഉള്‍പ്പെടെ കഴുകുക.അതാണ്‌ വുളുഇന്‍റെ മൂന്നാമത്തെ ഫര്‍ള്.

കൈകളിലുള്ള രോമങ്ങള്‍ക്കിടയിലേക്കും വെള്ളം ഒഴുക്കികഴുകണം.

രോമങ്ങള്‍ നേരിയതാണെങ്കിലും തിങ്ങിയതാണെങ്കിലും അത് നിര്‍ബന്ധമാണ്.

4. തലയിലെ മുടിയില്‍ നിന്നോ തൊലിയില്‍ നിന്നോ കുറച്ചു ഭാഗമെങ്കിലും തടവുക.

 തലയുടെ ആകൃതിയില്‍ നിന്ന്‍ പുറത്തുള്ള മുടി തടവിയാല്‍ മതിയാവുകയില്ല.

5. രണ്ടു കാലുകളും നെരിയാണി ഉള്‍പ്പടെ കഴുകുക...

6. (തർത്തീബ് )മേല്‍ പറഞ്ഞ കര്‍മങ്ങള്‍ ക്രമപ്രകാരം ചെയ്യുക. ക്രമം തെറ്റിയാണ് ചെയ്യുന്നതെങ്കില്‍ വുളു സ്വീകാര്യമാവുകയില്ല.                    
..........................................................................

താഴെ പറയുന്ന കാര്യങ്ങൾ ചെയ്താൽ വുളൂഅ് സുന്നത്താണ്

1. 👉🏻 കൊത്തിവെക്കുക 

2. 👉🏻 കൊമ്പ് വെക്കുക 

3. 👉🏻 നഖം വെട്ടുക 

4. 👉🏻 മീശ വെട്ടുക 

5. 👉🏻 മുടി കളയുക 

6. 👉🏻 ഛർദ്ദിക്കുക (ജമൽ 1/135, ബുശ്റൽ കരീം 1/32, കുർദി 1/118) 

7. 👉🏻 മയ്യിത്തിനെ വഹിക്കുക 

8. 👉🏻 തൊടുക (ജമൽ 1/135) 

9. 👉🏻 പുരുഷനോ, സ്ത്രീയോ ഹിജഢയെ തൊടുക 

10. 👉🏻 സുന്ദര ബാലനെ സ്പർശിക്കുക 

11. 👉🏻 അവിശ്വാസിയെ തൊടുക 

12. 👉🏻 ഗുഹ്യരോമം തൊടുക 

13. 👉🏻 വൃഷ്ണം തൊടുക 

14. 👉🏻 തുടയുടെ മേലറ്റം തൊടുക 

15. 👉🏻 ചന്തിയുടെ ഉള്ള് തൊടുക 

16. 👉🏻 അന്യസ്ത്രീയുടെ മുടി, നഖം, അവളിൽ നിന്നു വേറിട്ട അവയവം എന്നിവ തൊടുക 

17. 👉🏻 മൃഗത്തിന്റെ ലിംഗം തൊടുക 

18. 👉🏻 വികാരത്തോടെ നോക്കുക 

19. 👉🏻 ഗീബത്ത് പറയുക 

20. 👉🏻 നമീമത്ത് പറയുക 

21. 👉🏻 വ്യഭിചാരാരോപണം നടത്തുക 

22. 👉🏻 ചീത്ത പറയുകയുണ്ടായില്ല 

23. 👉🏻 കളവ് പറയുക 

24. 👉🏻 ദുഷിച്ച വാക്ക് പറയുക 

25. 👉🏻 ദേഷ്യപ്പെടുക 

26. 👉🏻 നിസ്കാരത്തിൽ പൊട്ടിച്ചിരിക്കുക 

27. 👉🏻 ഒട്ടക മാംസം കഴിക്കുക 

28. 👉🏻 പ്രായപൂർത്തിയെത്തുക 

29. 👉🏻 വുളൂ ചെയ്തു ഒരു നിസ്കാരം നിർവഹിച്ച ശേഷം.... 

30. 👉🏻 അർദ്ധ ഉറക്കം

31. 👉🏻 ചന്തി ഉറപ്പിച്ചുള്ള പൂർണ്ണ ഉറക്കം 

32. 👉🏻 അശുദ്ധിയുണ്ടായോ എന്നു സംശയമുണ്ടാവുക 

33. 👉🏻 വൈവാഹികബന്ധം ഹറാമായ സ്ത്രീകളെ തൊടുക 

34. 👉🏻 കൈപത്തിയുടെ പുറം കൊണ്ടോ വിരലുകളുടെ അരികുവശം കൊണ്ടോ ലിംഗം സ്പർശിക്കുക 

35. 👉🏻 അമിതമായി ചിരിക്കുക 

36. 👉🏻 സമുദ്രയാത്ര ചെയ്യുക 

37. 👉🏻 തൊട്ടത് തൊട്ടാൽ വുളൂ മുറിയുന്ന തൊലിയാണോ മുടിയാണോ എന്ന് സംശയിക്കുക (ബുശ്റൽ കരീം 132, 133, കുർദി 1/135, ബാഫളല്, ശറഹുൽ മൻഹജ് മുതലായവയിൽ നിന്നെടുത്തത്) 

.........................................................................

വുളൂഅ് പ്രത്യേകം സുന്നത്തില്ലാത്ത കാര്യങ്ങൾ

1. 👉🏻 വ്രതമനുഷ്ഠിക്കുക 

2. 👉🏻 പുതുവസ്ത്രം ധരിക്കുക 

3. 👉🏻 വിവാഹബന്ധം സ്ഥാപിക്കുക 

4. 👉🏻 യാത്ര പുറപ്പെടുക 

5. 👉🏻 യാത്രകഴിഞ്ഞു തിരിച്ചെത്തിയവരെ കാണുക 

6. 👉🏻 പിതാവ്, സുഹൃത്ത് തുടങ്ങിയവരെ സന്ദർശിക്കുക 

7. 👉🏻 രോഗസന്ദർശനം 

8. 👉🏻 മയ്യിത്തിന്റെ കൂടെ പോവുക 

9. 👉🏻 അങ്ങാടിയിൽ പ്രവേശിക്കുക 

10. 👉🏻 ഭരണാധികാരിപോലെയുള്ളവരെ സന്ദർശിക്കുക തുടങ്ങിയവക്കൊന്നും വുളൂഅ് സുന്നത്തില്ല (ജമൽ 1/136) 

അകാരണമായി വുളൂഇല്ലാതെ നിസ്കരിച്ചാൽ കുറ്റക്കാരനാകുമെങ്കിലും ഭൂരിപക്ഷാഭിപ്രായപ്രകാരം കാഫിറാവില്ല എന്നാൽ അവൻ കാഫിറാണെന്നു ഇമാം അബൂഹനീഫ (റ) വിൽ നിന്നുദ്ധരിക്കപ്പെട്ടിട്ടുണ്ട് (ശറഹുൽ മൻഹജ് 1/119) 

വുളൂഇൽ മുഖം കഴുകുമ്പോൾ കണ്ണിന്റെ പീളക്കുഴികൾ കഴുകൽ നിർബന്ധമാണെന്നകാര്യത്തിൽ തർക്കമില്ല കഴുകൽ നിർബന്ധമായ സ്ഥലത്തേക്കു വെള്ളം ചേരുന്നതു തടയുന്ന പീളയോ മറ്റോ ഉണ്ടെങ്കിൽ അത് നീക്കുകയും അതിന്റെ അടിഭാഗം കഴുകുകയും വേണം (ജമൽ 1/109) 

വുളൂഅ് ചെയ്യുന്നതിനിടയിൽ ബാങ്ക് കേട്ടാൽ എന്തുചെയ്യണം? ബാങ്കിന്റെ ഇജാബത്ത് നൽകൽ സുന്നത്താണ് വുളൂ ചെയ്ത് കഴിയുന്നതോടെ ബാങ്കും അവസാനിച്ചാൽ ആദ്യം വുളൂ ഇന്റെ ശേഷമുള്ള ദിക്റ് ചെല്ലുക, പിന്നെ ബാങ്കിന്റെ ദിക്റ് ചെല്ലുക പിന്നെ വുളൂഇന്റെ ശേഷമുള്ള പ്രാർത്ഥന നടത്തുക (ബിഗ്യ 1/201, ജമൽ 1/135) 

വുളൂഇൽ തലതടവുമ്പോൾ തടകിയ ഭാഗത്തുതന്നെ മൂന്ന് പ്രാവശ്യം തടവുക ഇതാണ് സുന്നത്ത് (തുഹ്ഫ 1/236) 

തലയുടെ മൂന്ന് ഭാഗങ്ങളിൽ മൂന്ന് പ്രാവശ്യം തടവിയാൽ മൂന്ന് പ്രാവശ്യമാക്കിയാൽ സുന്നത്ത് ലഭിക്കുകയില്ല കാരണം അത് ഒരു പ്രാവശ്യമായേ പരിഗണിക്കുകയുള്ളൂ എന്നാൽ ഒരേ സ്ഥലത്ത് മൂന്ന് പ്രാവശ്യം തടവിയാൽ സുന്നത്ത് ലഭിക്കും പ്രസ്തുത തടവൽകൊണ്ട് തല പൂർണ്ണമായി തടവിയിട്ടുണ്ടെങ്കിൽ പൂർണ്ണ സുന്നത്ത് ലഭിക്കും (ബിഗ്യ 1/121) 

ചെവി തടവൽ പല പ്രാവശ്യം

മുഖം കഴുകുന്നതോടൊപ്പം രണ്ടുചെവികളും മൂന്ന് പ്രാവശ്യം തടവൽ സുന്നത്താണ് തലതടവുമ്പോൾ അതിനോടനുബന്ധിച്ച് മൂന്ന് പ്രാവശ്യം തടവലും അതിനു ശേഷം മൂന്ന് പ്രാവശ്യം പ്രത്യേകം തടവലും സുന്നത്താണ് (ബുശ്റൽ കരീം 1/26, ബിഗ്യ 1/21)


.........................................................................

വുളു സുന്നത്തുള്ള കാര്യങ്ങൾ ഏതെല്ലാം.?

➖➖➖➖➖➖➖➖➖➖
👉വുളു ചെയ്യൽ സുന്നത്തുള്ള ധാരാളം സന്ദർഭങ്ങളുണ്ട്. പ്രധാപ്പെട്ടവ താഴെ വിവരിക്കാം.

▪ ഖുർആൻ പാരായണം ചെയ്യാൻ.
▪ ഖുർആൻ കേൾക്കാൻ.

▪ ഹദീസ് പാരായണം ചെയ്യാൻ.

▪ തഫ്സീർ കുടുതൽ ഉള്ള ഗ്രന്ഥങ്ങൾ ചുമക്കാൻ.

▪ജനാബത്തുകാരൻ ഭക്ഷണം കഴിക്കാൻ.

▪ ശറഇയ്യായ ഇൽമ് പഠിക്കാൻ.

▪ ശറഇയ്യായ ഇൽമ് പഠിപ്പിക്കാൻ.

▪ദിക്ർ ചെല്ലാൻ.

▪ഇൽമ് എഴുതാൻ.

▪ പള്ളിയിൽ പ്രവേശിക്കാൻ.

▪ അറഫയിൽ നിൽക്കാൻ.

▪ നബി(സ)യുടെ ഖബർ സിയാറത്ത് ചെയ്യാൻ.

▪ ഉറങ്ങാൻ ഉദ്ദേശിച്ചാൽ.

▪ ഉറക്കിൽ നിന്നും ഉണർന്നാൽ.

▪ജനാബത്ത് കാരൻ ഭക്ഷിക്കാനോ കുടിക്കാനോ ഉദ്ദേശിച്ചാൽ.

▪ ദേശ്യം വന്നാൽ.

▪ ദുശിച്ച വാക്കുകൾ പറഞ്ഞാൽ.

▪ മുടി, മീശ വെട്ടിയാൽ.

  

                  (ബുജൈരിമി:1/159)

.........................................................................

Post a Comment