DUROOS Quiz
Please fill the above data!
Points : 0
Name : Apu
Roll : 9
Total Questions:
Correct: | Wrong:
Attempt: | Percentage:
ആറാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് ദുറൂസ് രണ്ടാം പാഠത്തിൽ നിന്നുമുള്ള ചോദ്യത്തരങ്ങൾ ഇതിലുള്ളത്. അല്ലാഹുവിന്റെ പരിശുദ്ധ നാമങ്ങളെ കുറിച്ചാണ് ഈ ഈ പാഠത്തിൽ പറയുന്നത്. അല്ലാഹുവിനെ 99 പരിശുദ്ധനാമങ്ങൾ ഉണ്ട് ഉപയോഗിച്ചു ദുആ ചെയ്താൽ ഉത്തരം ലഭിക്കും. അല്ലാഹു പറയുന്നു എനിക്ക് 99 പേരുണ്ട് അത് ഉപയോഗിച്ച് നിങ്ങൾ ദുആ നിർവഹിക്കുക ഇവ മനപ്പാഠമാക്കിയവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുമെന്ന് നബി സല്ലല്ലാഹു അലൈഹിവസല്ലം പഠിപ്പിച്ചിട്ടുണ്ട് നബി തങ്ങൾ പറയുന്നു ഒരാളും അതിന് മനപ്പാഠമാക്കിയിട്ടില്ല അവൻ സ്വർഗ്ഗത്തിൽ പ്രവേശിച്ചിട്ടല്ലാതെ. ഒരാളോട് നാം ബന്ധം സ്ഥാപിക്കുമ്പോൾ അയാളോട് പേരും വിവരങ്ങൾ എല്ലാം നാം അന്വേഷിച്ചറിയുമല്ലോ അതിനാൽ എല്ലാ അർത്ഥത്തിലും ഉള്ള ബന്ധവും കടപ്പാടും ഉള്ള അല്ലാഹുവിന്റെ പേര് വിവരങ്ങൾ നന്നായി അറിയേണ്ട ബാധ്യത നമുക്കില്ലേ. കൂടാതെ ഒരാളുടെ ഗുണവിശേഷണങ്ങൾ കൂടുതലായി അറിയുമ്പോൾ ആണല്ലോ അയാളോട് കൂടുതൽ അടുപ്പം തോന്നുക. അതിനാൽ അല്ലാഹുവിന്റെ പേരുകൾ നാം പഠിക്കണം ഇവക്ക് പുറമേ വേറെയും ധാരാളം പേരുകൾ അല്ലാഹുവിനുണ്ടെന്ന് നബി തങ്ങൾ പറഞ്ഞിട്ടുണ്ട് പേരുകൾ കൂടുന്നത് ഒരാളുടെ മഹത്വത്തെയാണ് സൂചിപ്പിക്കുന്നത് അല്ലാഹുവിന്റെ മഹത്വം അളക്കാൻ ലോകത്ത് ആർക്കെങ്കിലും ആകുമോ അല്ലാഹു അക്ബർ നമ്മെ അലട്ടുന്ന എല്ലാ വിഷയങ്ങൾക്കും അസ്മാഉൽ ഹുസ്ന ശക്തമായ പരിഹാരമാണെന്ന് മഹാന്മാർ പഠിപ്പിച്ചിട്ടുണ്ട്.