DUROOS Quiz
Please fill the above data!
Points : 0
Name : Apu
Roll : 9
Total Questions:
Correct: | Wrong:
Attempt: | Percentage:
പാഠഭാഗം നോട്ട്സ്:
സുകൃതവാന്മാർക്ക് പ്രതിഫലം കൊണ്ട് സുവിശേഷമറി യിക്കുന്നവരായും ദോഷികൾക്ക് ശിക്ഷകൊണ്ട് താക്കീതു നൽകുന്നവരായും അല്ലാഹു പ്രവാചകന്മാരെയും സന്ദേശ ദൂതന്മാരെയും അയച്ചിട്ടുണ്ടെന്ന് നിങ്ങൾ പഠിച്ചു. അവരിൽ ഒന്നാമൻ മനുഷ്യ പിതാവ് ആദം നബി (അ)യും അവസാന ത്തവർ നമ്മുടെ പ്രവാചകനായ മുഹമ്മദ് നബി (സ)യുമാണ്. അല്ലാഹുവിന്റെ തിരുദൂതർ (സ) പറഞ്ഞു: ഒരു ഇഷ്ടികയുടെ സ്ഥലം ഒഴിച്ചിട്ട് സുന്ദരമായി നിർമ്മിക്കപ്പെട്ട ഒരു കൊട്ടാരം പോലെയാണ് എന്റെയും മറ്റ് പ്രവാചകന്മാരുടെയും ഉപമ. ആ ഒഴിച്ചിട്ട ഇഷ്ടികയുടെ സ്ഥലത്തിൻ്റെ ന്യൂനത ഒഴിച്ചുള്ള കൊട്ടാരത്തിന്റെ നിർമാണ സൗന്ദര്യത്തിൽ വിസ്‌മയിച്ച് കാണികൾ അതിനെ വലയം ചെയ്തു. ആ ഇഷ്ടികയുടെ സ്ഥലം അടക്കുന്നവൻ ഞാനായിത്തീർന്നു. എന്നെകൊണ്ടാണാകെട്ടിടം പൂർത്തീകരിക്കപ്പെട്ടത്. മുർസലുകൾ പൂർണ്ണമാക്കപ്പെട്ടതും എന്നെ കൊണ്ടാണ്. 'ഞാനാണാ ഇഷ്‌ടിക, ഞാനാണ് അന്ത്യപ്രവാചകൻ' എന്നാണ് ഈ ഹദീസിന്റെ മറ്റൊരു നിവേദനത്തിലുള്ളത്.
പ്രവാചകന്മാരെല്ലാം അവരുടെ ജനതയിലേക്ക് മാത്രം പരിമിതമായി നിയോഗിക്കപ്പെട്ടവരായിരുന്നു. എന്നാൽ നമ്മുടെ നബി (സ) സൃഷ്‌ടിജാലങ്ങളിലേക്കാകമാനം നിയോഗിക്ക പ്പെട്ടവരാണ്. നബി (സ) പറഞ്ഞു: “സൃഷ്‌ടികളിലേക്കാസകലം ഞാൻ അയക്കപ്പെട്ടു. എന്നെ കൊണ്ട് മുർസലുകൾ പൂർത്തീകരി ക്കപ്പെടുകയും ചെയ്തു”.
പരിശുദ്ധ ഖുർആൻ കൊണ്ടും തിരുസുന്നത്ത് കൊണ്ടും സമൂഹത്തിന്റെ ഏക കണ്ഠാഭിപ്രായം കൊണ്ടും തെളിഞ്ഞത് പ്രകാരം നമ്മുടെ പ്രവാചകൻ (സ) അവസാന പ്രവാചകനാ ണെന്നും മുഹമ്മദ് നബിക്ക് ശേഷം പ്രവാചകരില്ലെന്നും വിശ്വസിക്കൽ നമുക്ക് നിർബന്ധമാണ്. മുഹമ്മ് നബി (സ)ക്ക് ശേഷം ഒരാൾ പ്രവാചകത്വം വാദിക്കുകയോ മറ്റൊരാളുടെ വാദം അംഗീകരിച്ചുകൊടുക്കുകയോ ചെയ്‌താൽ അപ്പോൾ നിസ്സംശയം അവൻ സത്യനിഷേധിയാണ്. ഖാദിയാൻ ദേശത്തെ മീർസാ ഗുലാം അഹ്മദ് എന്നവൻ മുഹമ്മദ് നബി (സ)ക്ക് ശേഷമുള്ള നബിയാണെന്ന് ഊഹിച്ചുപറയുകയും അത് വിശ്വസിക്കുകയും ചെയ്യുന്ന ഖാദിയാനികളെപോലെ.
നമ്മുടെ നബി (സ) സർവ്വ അറബികളിലേക്കും അനറബിക ളിലേക്കും ജിന്നുകളിലേക്കും മനുഷ്യവർഗത്തിലേക്കുമെല്ലാം അയക്കപ്പെട്ടതാണെന്ന് വിശ്വസിക്കൽ നമുക്ക് നിർബന്ധമാണ്. അല്ലാഹു തആലാ പറഞ്ഞു.
"സർവ്വ മനുഷ്യർക്കും ശുഭവാർത്താ വാഹകനും താക്കീതുകാരനുമായി മാത്രമേ അങ്ങയെ നാം നിയോഗിച്ചിട്ടുള്ളൂ. എന്നാൽ മിക്കവരും അത് മനസ്സിലാക്കുന്നില്ല” അല്ലാഹു തആലാ പറഞ്ഞു: “നബീ പറയുക: ഒരു സംഘം ജിന്നുകൾ ഖുർആൻ ശ്രദ്ധാപൂർവം കേൾക്കുകയുണ്ടായി; എന്ന് എനിക്ക് ദിവ്യസന്ദേശം ലഭിച്ചു. എന്നിട്ട് സ്വന്തം സമൂഹത്തിനവർ ഉത്ബോധനം നൽകി. സൽപന്ഥാവിലേക്ക് വഴി നടത്തുന്ന അത്ഭുതകരമായ ഒരു ഖുർആൻ ഞങ്ങൾ ശ്രവിക്കുകയും തന്മൂലം ഞങ്ങളതിൽ വിശ്വസിക്കുകയും ചെയ്തിരിക്കുന്നു. ഇനി മേൽ നാഥനോട് ഒരാളെയും ഞങ്ങൾ പങ്കാളിയാക്കുകയേ ഇല്ല. തീർച്ച”.
അത്യുന്നതനായ അല്ലാഹുവിൻ്റെ മതം സമ്പൂർണ്ണമാ ക്കുന്നതിനും അൽപാൽപമായി അത് പൂർത്തീകരിക്കുന്നതിനു മായിട്ടായിരുന്നു പ്രവാചകന്മാരെയും ദൂതന്മാരെയും അയച്ചത്. നമ്മുടെ നബി (സ) അത് പൂർത്തീകരിച്ചു. അല്ലാഹു തആലാ പറഞ്ഞു: “നിങ്ങൾക്ക് ഇന്ന് ഞാൻ നിങ്ങളുടെ മതം പൂർത്തീകരിച്ചു തരികയും എന്റെ അനുഗ്രഹം സമഗ്രമാക്കുകയും ഇസ്ലാമിനെ മതമായി തൃപ്‌തിപ്പെടുകയും ചെയ്‌തിരിക്കുന്നു.” ഈസാനബി (അ) അവസാനകാലത്ത് ഇറങ്ങിവരുമെന്ന് ഹദീസിലുള്ളതോടൊപ്പംതന്നെ നമ്മുടെ നബി അന്ത്യ പ്രവാചകനാണെന്നെങ്ങനെ തീർത്ത് പറയുമെന്നൊരുകാര്യം (സംശയം) നമ്മുടെ മനസ്സിലുദിച്ചേക്കാം. അതിനുള്ള മറുപടി നമുക്കിങ്ങനെ പറയാം. മർയം ബീവിയുടെ മകനായ ഈസാ മിസ്സിഹ ബനൂ ഇസ്‌റാഈലിലെ അവസാന നബിയാണ്. പിതാവില്ലാതെ (പുരുഷ സമ്പർക്കമില്ലാതെ) ഇംറാൻ് മകളായ മർയമിൽ നിന്ന് അദ്ദേഹം ജനിക്കപ്പെട്ടു. ഇസ്രാഈല്യർ അദ്ദേഹത്തെ വധിക്കാനുദ്ദേശിച്ചപ്പോൾ ആത്മാവും ശരീരവു മുൾപ്പെടെ ജീവനോടെ അദ്ദേഹത്തെ അല്ലാഹു ആകാശത്തേക്കു യർത്തുകയാണുണ്ടായത്. അല്ലാഹു പറഞ്ഞു: “പക്ഷേ, തന്റെയടുത്തേക്ക് അല്ലാഹു ഈസാ നബിയെ ഉയർത്തുകയാണു ണ്ടായത്.” പിന്നീടദ്ദേഹം അവസാനകാലത്ത് ഇറങ്ങിവരികയും നമ്മുടെ നബി (സ)യുടെ നടപടിച്ചട്ടമനുസരിച്ചദ്ദേഹം വിധികൽപ്പിക്കുകയും ചെയ്യും. അദ്ദേഹത്തിന്നൊരു പ്രത്യേക നിയമമുണ്ടാവുകയില്ല. കാരണം അദ്ദേഹത്തിന്റെ മതചര്യകൾ ദുർബലപ്പെട്ടിരിക്കുന്നു. അപ്പോൾ അദ്ദേഹം, നമ്മുടെ നബി (സ)യുടെ ദൈവിക നിയമങ്ങൾ ഈ സമുദായത്തിൽ നടപ്പിലാക്കുന്ന മുഹമ്മദ് നബിയുടെ പ്രതിനിധിയെപോലെയോ പകരക്കാരനെ പോലെയോ ആയിരിക്കും. മുഹമ്മദ് നബി (സ)യുടെ ശേഷമുള്ള പ്രവാചകനായിട്ടല്ല. അതാവട്ടെ നമ്മുടെ നബി (സ) അന്ത്യപ്രവാചകനാണെന്ന വസ്‌തുത സ്ഥിരപ്പെടുത്തു ന്നതാണുതാനും.