Pothu Pareeksha Class 5 Fiqh Chapter 7 Quiz By Madrasa Guide Quiz Burhan

Madrasa Guide
pothu pareeksha class 5 By madrasa guide Quiz Burhan

FIQH Chapter 7 Quiz

Please fill the above data!
Points : 0

Name : Apu

Roll : 9

Total Questions:

Correct: | Wrong:

Attempt: | Percentage:



ഹൈള് (ആർത്തവ രക്തം)

1. ആർത്തവം എന്നാൽ എന്ത്?

ഉ. രോഗമോ പ്രസവമോ അല്ലാതെ പ്രകൃതിദത്തമായി സ്ത്രീക ളിൽ നിന്ന് പുറപ്പെടുന്ന രക്തമാണ് ആർത്തവം (ഹൈള്).

2. ആർത്തവത്തിൻ്റെ സമയം എപ്പോൾ?

ഉ. ചന്ദ്ര വർഷ പ്രകാരം ഏകദേശം 9 വയസ്സ് മുതലാണ് ആർത്ത വത്തിന്റെ സമയം. 9 വയസ്സ് പൂർത്തിയാവുകയോ പൂർത്തിയാ വാൻ 16ൽ കുറഞ്ഞ ദിവസങ്ങൾ മാത്രം ശേഷിക്കുകയോ ചെയ്യുന്ന ഘട്ടത്തിൽ പെൺകുട്ടികളിൽ നിന്ന് പുറപ്പെടുന്ന രക്തവും ആർത്തവമായി പരിഗണിക്കും.

3. എല്ലാ പെൺകുട്ടികൾക്കും 9 വയസ്സ് പൂർത്തിയായാൽ ആർത്തവം ഉണ്ടാവുമോ?

ഉ. ഉണ്ടാകണമെന്നില്ല. ഉണ്ടാവാൻ സാധ്യതയുള്ള വയസ്സ് 9 ആണെന്നു മാത്രം. സാധാരണ 12-16 വയസ്സുകൾക്കിടയിലാണ് മിക്ക പെൺകുട്ടികളും ഋതുമതികളാവുന്നത്. ഭക്ഷണക്രമം, വ്യായാമം, പാരമ്പര്യം മുതലായവയെല്ലാം ആർത്തവത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഇന്നത്തെ പെൺകുട്ടികൾക്ക് മുൻതലമുറയേക്കാൾ നേരത്തെ ആർത്തവം ആരംഭിക്കുന്നു വെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

4. ചന്ദ്ര വർഷ പ്രകാരം വയസ്സ് പരിഗണിക്കാനുള്ള കാരണമെന്ത്?

ഉ. ചന്ദ്ര വർഷമനുസരിച്ച് സൗര വർഷം ഏറ്റക്കുറച്ചിലുകൾക്ക് സാധ്യതയുള്ളതാണ്. ഒരു സൗര വർഷം 365 1/4 ദിവസങ്ങളാ ണെങ്കിൽ ചന്ദ്ര വർഷം ഏകദേശം 354 ദിവസങ്ങളാണ്. ആർത്തവം തുടങ്ങാനുള്ള സാധ്യതയിലും പ്രായപൂർത്തിയാ കുന്നതിലും സകാത്തിൻ്റെ അവധി അടക്കമുള്ള മറ്റ് ഇസ്‌ലാമിക കർമ്മങ്ങളിലെല്ലാം പരിഗണിക്കുന്നത് ചാന്ദ്രിക വർഷമായ ഹിജ്റ കലണ്ടറാണ് (കുട്ടികളുടെ ജനന തിയ്യതികൾ കുറിച്ചു വെക്കുമ്പോൾ ഇംഗ്ലീഷ് തിയ്യതികൾക്കൊപ്പം ഹിജ്റ തിയ്യതി കുറിച്ച് വെക്കാൻ ശ്രദ്ധിക്കുക).

5. ആർത്തവ വിരാമത്തിന് പരിധികളുണ്ടോ?

ഉ. ഇല്ല. ചിലരിൽ മരണം വരെയും മറ്റു ചിലരിൽ വാർദ്ധക്യത്തിന്റെ ആരംഭം വരെയും ആർത്തവം ഉണ്ടായേക്കും. സാധാരണ ഗതിയിൽ 60- 62 വയസ്സിന് ശേഷം ആർത്തവം ഉണ്ടാവാറില്ല (തുഹ്ഫ 1/384). എന്നാൽ നമ്മുടെ നാട്ടിലെ സ്ത്രീകളിൽ 40- 45 വയസ്സിൽ തന്നെ ആർത്തവം അവസാനിക്കാറുണ്ട്. 109

6. ചില സ്ത്രീകളിൽ നാൽപതോ അൻപതോ വയസ്സായാൽ ആർത്തവം നിലക്കുകയും വർഷങ്ങൾക്ക് ശേഷം വീണ്ടും രക്തം പുറപ്പെടുന്നു. ഇതിൻ്റെ വിധി എന്ത്?

ഉ. ഇങ്ങനെ പുറപ്പെടുന്ന രക്തം 24 മണിക്കൂറിൽ കുറവല്ലെങ്കിൽ അതിന് ആർത്തവത്തിൻ്റെ വിധികൾ ബാധകമാണ്.

7. ഏറ്റവും കുറഞ്ഞ ആർത്തവ കാലവധി എത്ര?

ഉ. 24 മണിക്കൂർ. ചില സ്ത്രീകൾക്ക് ചിലപ്പോൾ ഒരു ദിവസം മാത്രമേ രക്തം ഉണ്ടാവുകയുള്ളു. അങ്ങനെയെങ്കിൽ ഒരു ദിവസം പൂർണ്ണമായും രക്തം വന്നാലെ ആർത്തവത്തിന്റെ വിധി ബാധകമാവുകയുള്ളു.

8. സാധാരണ ഗതിയിൽ ആർത്തവ കാലം എത്രയാണ്?

ഉ. ആറോ ഏഴോ ദിവസം.

9. കൂടിയാൽ എത്ര?

ഉ. 15 ദിവസം.

10. ആർത്തവ കാലയളവിൽ ശുദ്ധിയും രക്തവും ഉണ്ടായാലോ?

ഉ. ആ ദിവസങ്ങളിലെല്ലാംകൂടി പുറപ്പെട്ട രക്തം കൂട്ടിയാൽ 24 മണി ക്കൂറോ അതിൽ കൂടുതലോ ഉണ്ടെങ്കിൽ മാത്രമെ അത് ഹൈളായി പരിഗണിക്കുകയുള്ളു. 24 മണിക്കൂറിൽ കുറ വാണെങ്കിൽ അത് രോഗ രക്തമാണ്. നിസ്‌കാരം, ഖുർആൻ പാരായണം നിശിദ്ധമാവുക പോലെയുള്ള വിധികളൊന്നും രോഗരക്തത്തിന് ബാധകമല്ല (ഷർവാനി 1/285) മാക

11. ചില സ്ത്രീകളിൽ നാലോ അഞ്ചോ ദിവസങ്ങളിൽ രക്തം പുറ പ്പെടുകയും പിന്നീട് നിലക്കുകയും ഒന്നോ രണ്ടോ ദിവസ* ങ്ങൾക്ക് ശേഷം വീണ്ടും രക്തം പുറപ്പെടുകയും ചെയ്യാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ രക്തം പുറപ്പെടുന്ന സമയങ്ങൾക്കും രക്തം കാണാത്ത സമയങ്ങൾക്കുമെല്ലാം ആർത്തവ വിധികൾ ബാധകമാണോ?

ഉ. അതെ. പക്ഷെ ആദ്യം രക്തം പുറപ്പെട്ടത് മുതൽ വരവ് നിൽക്കു ന്നത് വരെ രക്തമുള്ളതും ഇല്ലാത്തതുമായ സമയങ്ങളെല്ലാം കൂട്ടി 15 ദിവസത്തേക്കാൾ അധികമാവാതിരിക്കുകയും രക്തം മാത്രം പുറപ്പെട്ട സമയം മാത്രം കൂട്ടിയാൽ 24 മണിക്കൂറിൽകുറയാതിരിക്കുയും വേണം (തുഹ്ഫ 1/385)

12. രണ്ട് ആർത്തവത്തിനിടയുലുള്ള ശുദ്ധി എത്ര?

ഉ. ഏറ്റവും ചുരുങ്ങിയത് 15 ദിവസം (15 ദിവസത്തിനിടയിൽ രക്തം മടങ്ങി വന്നാൽ അത് ആർത്തവമല്ല). കൂടിയാൽ ശുദ്ധിയുടെ ദിവസങ്ങൾക്ക് പരിധിയില്ല. മരണം വരെയും ആവാം (മുഗ്‌നി 1/109). ചിലപ്പോൾ ഒരു മാസത്തിൽ തന്നെ രണ്ട് തവണ മെൻസസ് ഉണ്ടായേക്കാം. ഒന്നോ രണ്ടോ ദിവസങ്ങളിലായി 24 മണിക്കൂറിൽ കുറയാതെ രക്തം പുറപ്പെട്ടാൽ ഇത് ആർത്ത വമാണ്. അവക്കിടയിലുള്ള 15 ദിവസം ശുദ്ധിയുമാണ്.

13. ആർത്തവം ഏതെല്ലാം നിറത്തിലാണ് കാണുക?

ഉ. കറുപ്പ്, ചുവപ്പ്, തവിട്ടു നിറം, മഞ്ഞ എന്നീ വർണ്ണങ്ങളിലാണ് കാണുക (മഹല്ലി 1/109). രക്തത്തിന് കട്ടിയോ ദുർഗന്ധമോ രണ്ടും കൂടിയോ ചിലപ്പോൾ അനുഭവപ്പെട്ടേക്കാം.

14. ആർത്തവ കാലത്തെ നിസ്‌കാരങ്ങൾ ഖളാഅ് വീട്ടേണ്ടതുണ്ടോ?

ഉ. ഇല്ല, എന്നല്ല ആർത്തവ കാലത്തെ നിസ്‌കാരങ്ങൾ ഖളാഅ് വീട്ടൽ ഹറാമാണ് (തുഹ്ഫ 1/388).

15. നോമ്പുണ്ടായിരിക്കെ ആർത്തവമുണ്ടായാൽ നോമ്പു മുറിക യുമോ?

ഉ. നോമ്പു മുറിയുന്നതാണ്. എന്നാൽ നോമ്പു മുറിയുന്ന കാര്യ ങ്ങളിൽ നിന്ന് വിട്ട് നിൽക്കൽ (ഇംസാക്‌)അവൾക്ക് സുന്നത്താ ണ്. അതു പോലെ റമളാനിൽ പകലിൽ ആർത്തവം നിലച്ചാലും നോമ്പു മുറിയുന്ന കാര്യങ്ങളിൽ നിന്ന് വിട്ട് നിൽക്കൽ സുന്ന ത്താണ് (ഫത്ഹുൽ മുഈൻ 196). പകലിൽ രക്തം തുടങ്ങു കയോ നിലക്കുകയോ ചെയ്യാത്ത ഹൈള്, നിഫാസുകാരികൾ ഇംസാക് ചെയ്യൽ ഹറാമാണ് (മുഗ്‌നി 1/432).

16. ആർത്തവ കാലത്ത് സ്ത്രീകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?

ഉ. ആർത്തവ സമയങ്ങളിൽ ധാരാളം വെള്ളം കുടിക്കുക, കൂടു തൽ പഴവർഗ്ഗങ്ങൾ കഴിക്കുക (ഇത് മൂത്രഗമനം സുഗമമാക്കും), ഉറക്കം ഒഴിവാക്കുക, കഠിനാദ്ധ്വാനമുള്ള ജോലികൾ ഉപേക്ഷി ക്കുക, അമിത വായന-പഠനങ്ങൾ ഉപേക്ഷിക്കുക, കുരുമുളക് പോലുള്ള രൂക്ഷതയുള്ള വസ്‌തുക്കൾ ഉപയോഗിക്കാതിരിക്കു ക, ജനനേന്ദ്രിയം ഇടക്കിടെ കഴുകി വൃത്തിയാക്കുക.

17. ഗർഭിണിക്ക് ആർത്തവമുണ്ടാവുമോ?

ഉ. അപൂർവ്വമായി ഉണ്ടാകാം. അപ്പോഴുള്ള രക്തത്തിന് ആർത്തവത്തിന്റെ വിധി തന്നെയാണ്. അത് സാധാരണ ആർത്തവത്തിന്റെ സമയ രൂപത്തിൽ നിന്നും വ്യത്യസ്‌തമാണെങ്കിലും ശരിക്കുമ (ശർവ്വാനി 1/411).

18. പ്രസവ്വാനന്തരം എത്ര കഴിഞ്ഞാണ് അടുത്ത ആർത്തവം ഉണ്ടാ വുക?

ഉ. ശിശുവിന്റെ പരിപാലനം പ്രസവിച്ചവൾ തന്നെയാണ് നടത്തു ന്നതെങ്കിൽ പ്രസവാനന്തരം ചുരുങ്ങിയത് 3 മാസത്തിന് ശേഷമേ ഹൈള് തുടങ്ങുകയുള്ളു. ചില സ്ത്രീകളിൽ പ്രസവ ശേഷം ആർത്തവ സമയങ്ങളിൽ വ്യത്യസമുണ്ടാകാറുണ്ട്.

19. മരുന്ന് ഉപയോഗിച്ച് ആർത്തവം നിയന്ത്രിക്കാമോ?

ഉ. ഹലാലായ അനിവാര്യമായ ആവശ്യങ്ങൾക്ക് തടയാം. മരുന്ന് ഉപയോഗിച്ച് ആർത്തവം തടയുന്നതിന് മതനിയമ തടസ്സമില്ല (തൻളീഹുൽ മറാം 247).

20. എന്ത് കൊണ്ട് സ്ത്രീകൾക്ക് മാത്രം ആർത്തവമുണ്ടാവുന്നു?

ഉ. മഹതി ഹവ്വാഅ്(റ) അല്ലാഹു വിരോധിച്ച സ്വർഗ്ഗത്തിലെ പഴം ഭക്ഷിച്ചത് മൂലം അതിൽ നിന്ന് കറ ഒലിക്കുകയും അതിനാൽ അവർക്ക് ആർത്തവം ഉണ്ടാവുകയും ചെയ്തു‌. അത് മറ്റ് സ്ത്രീകൾക്ക് ഖിയാമത്ത് നാൾ വരെ ഉണ്ടാവുകയും ചെയ്യുന്നു (ശർവ്വാനി 1/384).

21. ഗുളിക കഴിച്ചതിൻ്റെ ഫലമായി ആർത്തവം നിലച്ചാൽ ശുദ്ധി യുള്ളവളാവുമോ?

ഉ. രക്തം നിലച്ചാൽ കുളി നിർബന്ധമാകും. കുളിക്കുന്നതോടെ ശുദ്ധിയുള്ളവളാകും.

Post a Comment