المشاركات

Public Exam Class 10 Fiqh Questions Answer's /കൊല്ല പരീക്ഷ ക്ലാസ്സ് 10 ഫിഖ്ഹ്‌ ചോദ്യോത്തരങ്ങൾ by Madrasa Guide

Madrasa Guide
Madrasa Guide
 ഉത്തരം പറയാം

شُرُوطُ الزَّوْجِ.
വരന്റെ നിബന്ധനകൾ:

= تَعْيِينٌ، وَعَدْمُ مَحْرُمِيَّةِ لِلْمَخْطُوبَة تَحْتَهُ وَأَنْ لَا تَكُونَ تَحْتَهُ أَرْبَعٌ مِنَ الزوجات.
വരൻ നിജപ്പെട്ടവനാവലും വധുവിന് വിവാഹം നിഷിദ്ധമായ വർ വരന്റെ കീഴിലില്ലാതിരിക്കലും. വരൻ്റെ കീഴിൽ നാല് ഭാര്യ മാരില്ലാതിരിക്കലും നിബന്ധനയാണ്.

مَا الْوَدِيعَةُ؟
1. എന്താണ് വദീഅത്ത്?
الْوَدِيعَةُ عَقْدٌ يَقْتَضِي الإِسْتِحْفَاظَ.
Ans : ഒരു വസ്തു സൂക്ഷിച്ചുവെക്കാൻ മറ്റൊരാളോട് ആവശ്യപ്പെ ടുന്ന ഇടപാടിനാണ് വദീഅത്ത് എന്നു പറയുന്നത്.
مَتَى يَضْمَنُ الْوَدِيعُ ؟
നഷ്ടപ്പെടലിനോ കേടുവരുന്നതിനോ ഏറ്റെടുത്തവൻ ഉത്തര വാദിയാകുന്നത് എപ്പോൾ?
= يَضْمَنُ بِالتَّقْصِير.
Ans : അത് സംരക്ഷിക്കുന്നതിൽ അവന്റെ പക്കൽ വീഴ്ച വന്നാൽ മാത്രം.

لِمَنْ يُجِيبُ إِذَا دَعَاهُ اثْنَانِ؟
രണ്ടുപേർ ക്ഷണിച്ചാൽ ആരുടെ ക്ഷണമാണ് സ്വീകരിക്കേ ണ്ടത്?
= أَجَابَ أَسْبَقَهُمَا دَعْوَةً.
Ans : ഇരുവരിൽ നിന്നും ആദ്യം ക്ഷണിച്ചവന്റെ.
أَذْكُرْ أَرْبَعَةَ مِنَ الْوَلَائِمِ الْمَسْئُونَةِ؟
സൽകാരം സുന്നത്തുള്ള നാല് കാര്യങ്ങൾ പറയുക?
= مَا عُمِلَ لِلْخِتَانِ وَالْوِلَادَةِ وَقُدُومِ الْمُسَافِرِ وَخَتْمِ الْقُرْآنِ.
Ans : ചേലാകർമം, പ്രസവം, യാത്രക്കാരൻ്റെ പുനരാഗമനം, ഖത്തം ദുആ എന്നിവക്ക് വേണ്ടി.

الْوَقْتُ الْأَفْضَلُ لِوَلِيمَةِ الْعُرْسِ - مَا هُوَ ؟
 വിവാഹ സൽക്കാരത്തിന് ഏറ്റവും ശ്രേഷ്‌ഠമായ സമയമേത് ?
وَوَقْتُهَا الْأَفْضَلُ بَعْدَ الدُّخُولِ.
Ans : ശാരീരിക ബന്ധം നടന്ന ശേഷമാവലാണ് അത്യുത്തമം.

مَا أَقَلُّ الْكَمَالِ فِي وَلِيمَةِ الْعُرْسِ لِلْقَادِرِ ؟
3. കഴിവുണ്ടെങ്കിൽ വലീമത്തിൻ്റെ പൂർണതയിൽ ചുരുങ്ങിയ തെന്ത്?
= أَقَلُّ الْكَمَالِ شَاةٌ.
പൂർണതയിൽ ചുരുങ്ങിയത് ഒരാടാണ്.


مَتَى تَجِبُ الإِجَابَةُ؟
എപ്പോഴാണ് ക്ഷണം സ്വീകരിക്കൽ നിർബന്ധം?
إِلَى وَلِيمَةِ عُرْسٍ عُمِلَتْ بَعْدَ عَقْدٍ إِنْ دَعَاهُ إِلَيْهَا مُسْلِمٌ.
Ans : വിവാഹച്ചടങ്ങിനു ശേഷം നടത്തപ്പെടുന്ന സൽകാരത്തിലേക്ക് ഒരു മുസ്‌ലിം നേരിട്ടു ക്ഷണിച്ചാൽ

الْكَفَاءَةُ مُعْتَبَرَةٌ - فِيمَ؟
 കഫാഅത്ത് പരിഗണിക്കപ്പെടുന്നത് ഏതിൽ?
فِي النِّكَاحِ
Ans : വിവാഹത്തിൽ.

الْحَرَفُ الدَّنِيئَةُ مَا هِيَ؟
താഴ്ന്ന ജോലി ഏത് ?
= مَا دَلَّتْ مُلَابَسَتُهُ عَلَى انْحِطَاطَ الْمُرُوءَةِ غَيْرُهَا.
Ans : ആ ജോലിയുമായി ഏർപ്പെടുന്നത് മാന്യതക്ക് കുറവ് വരു ത്തുന്നതിനെ സൂചിപ്പിക്കുന്നത്.

مَاذَا يَفْعَلُ الْوَكِيلُ إِنْ لَّمْ يُعَيِّنِ الْوَلِيُّ الزَّوْجَ ؟
വലിയ്യ് ഒരു വരനെ നിശ്ചയിച്ചുകൊടുത്തിട്ടില്ലെങ്കിൽ വകീൽ ചെയ്യേണ്ടത് എന്ത്?
= يَجِبُ عَلَى الْوَكِيلِ رِعَايَةً حَظْهَا وَاحْتِيَاطٌ فِي أَمْرِهَا.
അവളുടെ അവകാശം പൂർണമായി പരിഗണിക്കലും അവളുടെ കാര്യത്തിൽ സൂക്ഷ്‌മത പുലർത്തലും വകീലിന് നിർബന്ധ മാണ്.

مَاذَا يَقُولُ وَكِيلُ الْوَلِيُّ لِلزَّوْجِ؟
വലിയ്യിന്റെ വകീൽ വരനോട് പറയേണ്ടതെന്ത്?
زَوَّجْتُكَ فُلَانَةَ بِنْتَ فُلَانِ ابْنِ فُلَانٍ وَكَالَةً عَنْهُ.
Ans : ഇന്നവന്റെ മകനായ ഇന്നവൻ്റെ മകളായ ഇന്നവളെ ഞാൻ നിനക്ക് വിവാഹം ചെയ്‌തു തന്നു.

مَاذَا يَقُولُ وَكِيلُ الزَّوْجِ فِي الْقَبُولِ عَنْهُ؟
നികാഹ് സ്വീകരിച്ചുകൊണ്ട് വരൻ്റെ വകീൽ പറയേണ്ടതെന്ത്?
= قَبِلْتُ نِكَاحَهَا لَهُ.
Ans : അവനുവേണ്ടി അവളുടെ നികാഹ് ഞാൻ സ്വീകരിച്ചു.

عَدَالَةٌ وَحُرِّيَّةٌ وَتَكْلِيفٌ وَذُكُورَةٌ.
നീതിനിഷ്ഠനാവുക, സ്വതന്ത്രനാവുക, പ്രായപൂർത്തിയും ബുദ്ധിയുമുണ്ടാവുക, പുരുഷനാവുക.

പത്താം ക്ലാസ് ഫിഖ്ഹ് പാഠപുസ്തകത്തിൽ നിന്നും വാർഷിക പരീക്ഷക്ക് വരാൻ സാധ്യതയുള്ള വിദ്യാർത്ഥികൾക്ക് തയ്യാറാക്കിയ തിരഞ്ഞെടുത്ത പ്രധാന ചോദ്യോത്തരങ്ങൾ. രണ്ടാം പ്രവർത്തനം

വിധി വ്യക്തമാക്കാം :

مُضَاجَعَةُ رَجُلَيْنِ عَارِيَيْنِ فِي ثَوْبِ وَاحِدٍ مَعَ اتَّحَادِ الْفِرَاشِ.
1. ഒരേ വിരിപ്പിൽ ഒരേ വസ്ത്രത്തിൽ നഗ്നരായി രണ്ട് പുരുഷ ന്മാർ കിടക്കൽ.
حَرَامٌ.

التَّفْرِيقُ بَيْنَ ابْنِ عَشْرِ سِنِينَ وَأَبَوَيْهِ وَإِخْوَتِهِ وَأَخَوَاتِهِ.
2. പത്ത് വയസ്സായ കൗമാരക്കാരെ മാതാപിതാക്കളുടെയോ സഹോദര സഹോദരിമാരുടെയോ കൂടെ കിടത്താതിരിക്കു ന്നതിൻ്റെ വിധി?
= وَاجِبٌ.
= വാജിബ്.

مُصَافَحَةُ الرَّجُلِ الْمَرْأَةَ الْأَجْنَبِيَّةَ.
3. പുരുഷൻ അന്യസ്ത്രീയെ ഹസ്‌തദാനം ചെയ്യൽ.
حرام.
= ഹറാം (നിഷിദ്ധം).

٤. مَسَّ مَا وَرَاءَ السُّرَّةِ وَالرُّكْبَةِ مِنَ الْمَحْرَمِ.
4. വിവാഹബന്ധം നിഷിദ്ധമായ സ്ത്രീ പുരുഷന്മാർ തമ്മിൽ മുട്ടു പൊക്കിളിന്റെയിടയല്ലാത്ത ഭാഗം സ്പർശിക്കൽ.
جائز. =
= അനുവദനീയം

ه. إِحْتِجَابُ عَفِيفَةٍ عَنْ فَاسِقَةٍ
5. നീചവൃത്തകളിൽനിന്ന് പതിവ്രതകൾ മറയൽ.
= وَاجِبٌ

إرسال تعليق

الانضمام إلى المحادثة